താഴെ പ്രസിദ്ധീകരിക്കുന്നത് സുഹൃത്തുക്കളുടെ ഒരു ഇമെയില്‍ ഗ്രൂപ്പില്‍ വന്ന എം.എഫ് ഹുസൈന്‍ വിവാദത്തിലേക്ക് ഞാനിട്ട പത്തുപൈസകളാണ്.
ഇതിനു മുന്‍പും ശേഷവും വന്ന മറുപടിമെയിലുകള്‍ കൂടി ചേര്‍ത്താലേ സത്യത്തിലിതു പൂര്‍ണമാകൂ. അന്ന് ഇത് ഒരു പൂര്‍ണ പോസ്റ്റാക്കി വികസിപ്പിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ അതിനുള്ള ക്ഷമയും സമയവും ഉണ്ടായില്ല. ഇവിടെ ഇപ്പോള്‍ ഈമെയിലുകള്‍ അതേപടി പ്രസിദ്ധീകരിക്കുകയാണ് ആ വലിയ കലാകാരനോടുള്ള ആദരസൂചകമായി.
* മെയിലയച്ച മറ്റുള്ളവരുടെ ഐഡന്റിറ്റി സംരക്ഷിക്കാനായി അവരുടെ പേരുകള്‍ക്ക് പകരം XYZ, PQR തുടങ്ങിയ ആംഗല അക്ഷരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പോസ്റ്റിലെ കമന്റുകള്‍ അടയ്ക്കുകയില്ല, പക്ഷേ ചര്‍ച്ചയ്ക്കുള്ള മൂഡ്, സമയം എന്നിവ തല്‍ക്കാലം ഇല്ല.

