CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 24, 2009

ഉണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍ ...

* ഷാനിമോളുടെ (ഷാനി മോള്‍ ഉസ്മാന്‍) ചരിത്രവും ഭൂമിശാസ്ത്രവും എനിക്ക് നന്നായി അറിയാം...
‌*പിണറായിയുടെ കണ്ണ് സൂഫിയാ മഅദനിയുടെ മേലാണ്...
*പ്രകാശ്കാരാട്ട് ബൃന്ദാകാരാട്ടിന്റെ തുടയില്‍ നുള്ളി ഉണര്‍ത്തിയാല്‍
അവെയ്ലബിള്‍ പോളിറ്റ് ബ്യൂറോ ആയി...
*മുരളീധരന്റെ കെ.പി.സി.സിക്കാലത്ത് വനിതാ മെംബ്രമ്മാര് ഇന്ദിരാഭവനില്‍ കേറിയിറങ്ങുകയായിരുന്നു.....


*ണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍

അഥവാ
സിന്റിക്കേറ്റ് കാലത്തെ സദാചാര വിപ്ലവങ്ങള്‍ !

രാഷ്ട്രീയ സാമൂഹ്യ ആക്ഷന്‍ ത്രില്ലര്‍ !
ഉടന്‍ വരുന്നു ..
നിങ്ങളുടെ സമീപത്തെ തീയറ്ററുകളിലേയ്ക്ക്.


ഒരു
മാത്തൂട്ടിവീരേന്ദ്രാ പ്രൊഡക്ഷന്‍

ഇവരൊരുക്കുന്ന തമ്പോല കളിക്കൂ !
“നമ്മളു മുക്കും വാര്‍ത്തകള് നമ്മുടേതാകും പൈങ്കിളിയേ...”
എന്ന അപൂര്‍വ സുന്ദര റീമിക്സ് ഗാനം സ്പെക്ട്രല്‍ സറൌണ്ടില്‍ ആസ്വദിക്കൂ !
സമ്മാനങ്ങളൊരുക്കുന്നത്
അസത്യം ഓഡിയോസ്


Dec 18, 2009

കളമശ്ശേരിയിലെ ബസ്


എസ്.എഫ്.ഐയും, കെ.എസ്.യൂവും, ഏ.ഐ.എസ്.എഫും, ഏ.ബി.വി.പിയുമൊക്കെ ബസിന് അള്ള് വച്ചാലും ചില്ലിന് കല്ലെറിഞ്ഞാലും അതിലിരിക്കുന്ന യാത്രക്കാരന്റെ കണ്ണെറിഞ്ഞ് പൊളിച്ചാലും ഇനി മനുഷ്യനെ പച്ചയ്ക്കങ്ങ് ചുട്ട് കൊന്നാലും അത് തീവ്രവാദമല്ല ചെല്ലാ... രാഷ്ട്രീയപ്രവര്‍ത്തനമാണ്... അല്ലെങ്കില്‍ “സ്വാഭാവിക”മായ റീറ്റാലിയേഷന്‍ !

പി.ഡി.പിക്കാര് ചെയ്താല്‍ പക്ഷേ അത് തീവ്രവാദമാണ് ചെല്ലാ. കാരണം അതിന്റെ നേതാവ് സലല്ലാഹുഅലൈഹിവസല്ലം പറഞ്ഞാണല്ലോ പ്രസംഗം തുടങ്ങാറ്...കാരണം അതിന്റെ നേതാവിന്റെ ഭാര്യ പര്‍ദ്ദയെന്നൊരു വസ്ത്രമാണല്ലോ ധരിക്കാറ്, കാരണം അതിന്റെ നേതാവിന്റെ മക്കള്‍ തൊപ്പിവച്ചവരാണല്ലോ...

മൃദുഹൈന്ദവതയെ ലാളിച്ച് വളര്‍ത്തി വളര്‍ത്തി ഫാഷിസം വരുന്ന വഴി പോലും തിരിച്ചറിയാന്‍ വയ്യാതായിരിക്കുന്നു... ഒരു “തടിയന്റെ അവിടെ” നോക്കിയെറിഞ്ഞാല്‍ എല്ലാവനേം കൊള്ളിക്കാന്‍ പറ്റിയ ആയുധമാണ് അവരുടെ കൈയ്യില്‍. ആണ്ടോടാണ്ട് മുണ്ടു പൊക്കി കുണ്ടീമ്മേ കിടക്കുന്ന ‘കേസരി’യുടെയും ‘സ്വദേശാഭിമാനി’യുടെയും പാരമ്പര്യത്തഴമ്പ് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന ശവങ്ങള് ഒരു വാക്കെഴുതില്ല, മാധ്യമത്തിനേം സിറാജിനേം തേജസ്സിനേം സാക്ഷാല്‍ ചന്ദ്രികയെത്തന്നേം പൂട്ടിക്കെട്ടിയാലും. എന്നാലും പന്നിപ്പിറപ്പുകള്‍ പിന്നേം വോള്‍ടയറെ ഉദ്ധരിച്ച് പിടിക്കും, അസമയത്ത് വയാഗ്രാ തിന്നവന്റെ കൊടിമരം പോലെ. അതോണ്ട്, സമീറേ, അലിക്കുഞ്ഞേ, നൌഷാദേ, നാസറേ, ഷറഫേ, ശിഹാബേ, നിഷാദേ, മൊയ്തൂ*... പാന്‍സഴിച്ച് ഐഡന്റിറ്റി ടെസ്റ്റ് നടത്തുന്ന കാലമാണ് വരുന്നത്. തൊലി വളര്‍ത്താനുള്ള മരുന്ന് വല്ലോം കിട്ടുമോന്ന് നോക്ക്... ഇല്ലെങ്കില്‍ പാസ്പോര്‍ട്ടാപ്പീസിലോട്ട് വണ്ടിവിട്...* സുഹൃത്തുക്കള്‍, ഒരു ബെഞ്ചില് കൂടെയിരുന്നിട്ടുള്ളവര്, തീവ്രമായ രാഷ്ട്രീയ വ്യത്യാസങ്ങളിലും തോളത്ത് കൈയ്യിട്ടുമാത്രം നടന്നിരുന്നവര്

Nov 28, 2009

ഗോമൂത്രഷാമ്പൂ, ചാണക ഗുളിക !

Advocating the use of products made of cow dung, cow urine and other extracts, Togadia placed a number of daily use products made from them on the dais before elaborating on their benefits.

'Be it a daily handwash, a floor wash, mosquito coil, a shampoo or incense sticks made from the daily extract of the cow are more hygienic and eco friendly.. It is my humble appeal to the urban population to adopt them for a better cause of saving the mother cow,' he said.(ലിങ്ക്)
വിശ്വഹിന്ദു പരിഷത്തിന്റെ തലവനും “കാന്‍സര്‍ സര്‍ജ്ജന്‍” എന്ന്‍ അറിയപ്പെടുന്നയാളുമായ ഡോ: പ്രവീണ്‍ ഭായ് തൊഗാഡിയയുടെ വീടും ജോലിചെയ്യുന്ന ആശുപത്രിയും ഗോമൂത്രം എന്ന ‘അണുനാശിനി’ വച്ചാണ് പണ്ടേ കഴുകുന്നത് എന്ന് പറയേണ്ടതില്ലല്ലോ. തന്റെ അയോധ്യയിലുണ്ടെന്ന് പറയപ്പെടുന്ന നേഴ്സിംഗ് ഹോമിലെ രോഗികള്‍ക്ക് ഇന്‍ഫക്ഷന്‍ വന്നാല്‍ അവിടെ ചാണകമോ ഗോമൂത്രമോ പുരട്ടി അണുബാധ മാറ്റുകയാണ് ടിയാന്റെ രീതി. (ആന്റിബയോട്ടിക്കുകള്‍ക്ക് പകരം ചാണകം ഉരുട്ടി ഗുളികയാക്കി കയറ്റുമതിചെയ്യാനും പ്ലാനുണ്ടെന്നാണ് അറിയുന്നത്. സിപ്ലയുമായും വയെഥുമായും കരാറൊപ്പിട്ടുകഴിഞ്ഞു.) വീട്ടില്‍ ചാണകം ഉണക്കി കത്തിച്ച് കൊതുകിനെ ഓടിക്കും. കാറിലും ഓഫിസിലും കിടപ്പറയിലും വരെ ചാണകം ഉണക്കി കത്തിച്ച് റൂം ഫ്രെഷ്ണറിനു പകരം ഉപയോഗിക്കും. ഷാമ്പുവിനു പകരം ചാണകവും പാലും നെയ്യും ഗോമൂത്രവും 1:4:3 അനുപാതത്തില്‍ ചേര്‍ത്ത കുഴമ്പാണ് ദിവസവും തേച്ചുകുളിക്കുന്നത്. ബുദ്ധിവര്‍ധിക്കാന്‍ ഈ സാധനം ലേഹ്യമാക്കി നാലുനേരം കഴിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കേള്‍വി. ഈ ബുദ്ധി വര്‍ധിക്കുന്നതോടെ ഗോമാതാവിനെ ബീഫാക്കുന്നവരെ ഒരു നോട്ടത്താല്‍ തന്നെ ദഹിപ്പിച്ചുകളയാനുള്ള ദിവ്യ ശക്തിയും ലഭിക്കുമെന്ന് സര്‍വ ശ്രീ പ്രവീണ്‍ ഭായ് തൊഗാഡിയാജി പ്രതീക്ഷിക്കുന്നു. ഗോഹത്യക്കാരെ ‘തൂക്കിക്കൊല്ലുന്ന’ ചെലവും അതോടെ ഒഴിവായിക്കിട്ടും

അപാരമായ ശാസ്ത്രവൈഭവത്തിന്റെ ഈ വെളിച്ചപ്പെടലുകള്‍ വേദിയിലിരുന്ന് സാദരം കെട്ടു കോള്‍മയിരു കൊണ്ടവരും ഈ പുണ്യാത്മന് വേദിതന്നെ അറേയ്ഞ്ച് ചെയ്ത് കൊടുത്തവരുമായ വ്യക്തികളെക്കൂടി ഒന്ന് അറിഞ്ഞുവച്ചേരെ : ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ (അയ്യോ പൊന്നുതമ്പുരാന്‍) , ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, വിഷ്‌ണു നാരായണന്‍ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, പ്രൊഫ.പി. നാരായണക്കുറുപ്പ്‌, ധര്‍മ്മാനന്ദ സ്വരൂപ ഹനുമാന്‍ദാസ്‌, പ്രൊഫ. വി.കെ. കൃഷ്‌ണന്‍ മൂസത്‌, അവനേന്ദ്ര കുമാര്‍, ഡോ. സുരേഷ്‌ നായര്‍, ഡോ. വാവ, എം. ഗോപാല്‍ . ആദര്‍ശമൂലക്കുരു പൊട്ടി ഇവറ്റകള് ഇടയ്ക്കിടെ പത്രങ്ങളില്‍ കൂടി ജനത്തിന്റെ അണ്ണാക്കില് മലവിസര്‍ജ്ജനം നടത്താറുണ്ട്. അടുത്ത ലേഖനം വരുമ്പം ഈ ലിസ്റ്റ് ഓര്‍ക്കാം... പ്രയോജനപ്പെടും.

ആര്‍ഷഭാരതമേ...
നീ കുറച്ച് സള്‍ഫ്യൂരിക് ആസിഡെടുത്ത്

സ്വന്തം മുഖത്തോട്ടൊഴിക്ക്..!

Nov 15, 2009

മരക്കിഴങ്ങുകളുടെ തമ്പോലകളി !

ഏതോ മൈരന്‍ പുളുത്തിയ ഒരു തള്ളയില്ലാ ഈമെയില്‍ ഫോര്‍‌വേഡ് തൂക്കിയെടുത്ത് ബ്ലോഗില്‍ ഒലത്താനും തമ്പോലകളിക്കാനുമിറങ്ങിയ മരപ്പട്ടികളെ ഇനി എന്തോന്ന് വിളിക്കണം ?

ഇനിയും വരും ഫോര്‍‌വേഡുകള്‍ ... ഹന്നാന്‍ വാര്‍ത്ത പോലെ ഏതെങ്കിലും ജീര്‍ണലിസ്റ്റ് ഇതെടുത്ത് പത്രത്തിലും താങ്ങിയേക്കും. പത്തുപത്രം വളഞ്ഞിരുന്ന് ഒണ്ടാക്കിയാല്‍ അഴീക്കോടന്റെ ബസും അണ്ടിഫാക്റ്ററിയും പോലെ പിന്നെ അതാണല്ലോ നാട്ടിലെ ശാശ്വത സനാതന സത്യം !
അന്നും കൂട്ടത്തില്‍ നിന്ന് ഒറിജിനല്‍ തന്തയെ കണ്ടെത്താനും തള്ളയുടെ നാപ്കിന്‍ പരിശോധിക്കാനുമൊക്കെയുള്ള ട്രഷര്‍ ഹണ്ട് നടത്താന്‍ മറക്കല്ലേ...പ്ലീസ് !Oct 25, 2009

കഷ്ടം !
ചിത്രം : മംഗളം വെബ്സൈറ്റിലേത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്‌.ആര്‍.ഒ) ചെയര്‍മാനായി തുമ്പ വി.എസ്‌.എസ്‌.സി. ഡയറക്‌ടര്‍ ഡോ.കെ. രാധാകൃഷ്‌ണന്‍ (60) നിയമിതനായി. ഡോ.കെ. കസ്‌തൂരിരംഗനും ഡോ.ജി. മാധവന്‍നായര്‍ക്കും ശേഷം തുടര്‍ച്ചയായി മൂന്നാംതവണയാണു മലയാളി ഈ പദവിയലങ്കരിക്കുന്നത്‌.
[...] പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളില്‍. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളജില്‍നിന്നു പ്രീഡിഗ്രി പാസായ ശേഷം എന്‍ജിനീയറിംഗ്‌ ബിരുദം നേടി. ബംഗളുരു ഐ.ഐ.എമ്മില്‍നിന്ന്‌ എം.ബി.എയും ഖരക്‌പൂര്‍ ഐ.ഐ.ടിയില്‍നിന്നു പിഎച്ച്‌.ഡിയും നേടി. 1971-ല്‍ വിക്രംസാരാഭായ്‌ സ്‌പേസ്‌ സെന്ററില്‍ ഏവിയോണിക്‌സ് എന്‍ജിനീയറായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട്‌ ഡയറക്‌ടറായി. ഐ.എസ്‌.ആര്‍.ഒയില്‍ 33 വര്‍ഷത്തെ സേവനത്തിനു ശേഷം 2000 മുതല്‍ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്റെ സ്‌ഥാപക ചെയര്‍മാന്‍. ദേശീയ റിമോട്ട്‌ സെന്‍സിംഗ്‌ ഏജന്‍സി ഡയറക്‌ടര്‍, ദേശീയ നാച്വറല്‍ റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം ഡയറക്‌ടര്‍, യുനെസ്‌കോയുടെ ഓഷ്യാനോഗ്രാഫിക്‌ കമ്മിഷന്‍ ഉപാധ്യക്ഷന്‍ തുടങ്ങി നിരവധി സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. 

 -----------
കഷ്ടം ! 

Oct 8, 2009

ഒരു യഥാര്‍ത്ഥ പ്രതിഭ എങ്ങനെയിരിക്കും... ?


വില്യം കംക്വാംബ, ഇപ്പോള്‍ 22 വയസ്സ്, മലാവി എന്ന ആഫ്രിക്കന്‍ രാജ്യത്തുനിന്നും വരുന്നു.
ഗ്രാമത്തിലെ വരള്‍ച്ചയും പട്ടിണിയും കാരണം നല്ലപ്രായത്തില്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി. ഇംഗ്ലീഷ് ശരിക്ക് വായിക്കാനറിയാത്ത, ഇലക്ട്രോനിക്സിലും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിലുമൊന്നും പ്രാഥമിക ട്രെയിനിംഗ് പോലുമില്ലാത്ത ഇവന്‍ 15-ആം വയസ്സില്‍ ലൈബ്രറി പുസ്തകങ്ങളിലെ ചിത്രങ്ങളില്‍ കണ്ട കാറ്റാടിവൈദ്യുതിയന്ത്രം സ്വന്തം വീട്ടുമുറ്റത്ത് തകരവും ആണിയും കുറേ കമ്പിക്കഷ്ണവും (സര്‍കിറ്റ് ബ്രേക്കര്‍ അടക്കം) സൈക്കിളിന്റെ ഭാഗങ്ങളും ഉപയോഗിച്ച് ഉണ്ടാക്കി. 4 ബള്‍ബും 2 റേഡിയോയ്ക്കും വേണ്ടിയുള്ള വൈദ്യുതി ഉല്പാദിപ്പിച്ചു. സ്വന്തം ഗ്രാമത്തിന് വൈദ്യുതി നല്‍കാന്‍ പറ്റുമോ എന്ന ആഗ്രഹമായിരുന്നു ആകെയുള്ള കൈമുതല്‍. ഇപ്പോള്‍ അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയിരിക്കുന്നു.

തന്റെ ഗ്രാമത്തിനു മുഴുവനുമായി വൈദ്യുതിയും കൃഷിക്കുള്ള വെള്ളവും നല്‍കാനുള്ള ബൃഹദ് പദ്ധതിക്കാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. Renewable Energy Resources-ല്‍ കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നു. കാറ്റാടിവൈദ്യുതിയന്ത്രങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങണമെന്നത് സ്വപ്നവും.
ഈ വില്യം ഉണ്ടാക്കിയ കാറ്റാടിവൈദ്യുതിയന്ത്രമാണ് മുകളിലെ ചിത്രത്തില്‍ .
കൂടുതല്‍ വിശേഷങ്ങള്‍ക്ക് :
ബിബിസി വാര്‍ത്ത ഇവിടെ
കൂടുതല്‍ വായിക്കാന്‍ വിക്കിപീഡിയയിലെ ലിങ്ക്
ക്വംകാംബയുടെ ബ്ലോഗ് ഇതാ

ക്വംകാംബയുടെ കഥപറയുന്ന 2009ലെ പുസ്തകം : The Boy Who Harnessed the Wind (വായിക്കാതെ വിടരുത് !)

ഈ വിഡിയോയില്‍ കൂടുതല്‍ കാണുക...‘വിനോദയാത്ര’യ്ക്ക് കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചല്ല യഥാര്‍ത്ഥപ്രതിഭകള്‍ വെളിച്ചത്തിലേയ്ക്കുയരുന്നത് എന്ന് കണ്ടറിയുക. ഇതുപോലുള്ളവരെ ആഘോഷിക്കൂ പത്രക്കാരേ...

Sep 3, 2009

District 9 : വംശീയവിവേചനങ്ങള്‍ക്കൊരു ഓര്‍മ്മക്കുറിപ്പ്

അന്യഗ്രഹ ജീവികള്‍ മുഖ്യ കഥാപാത്രങ്ങളായി വരുന്ന ഏതാണ്ടെല്ലാ സിനിമകളും മനുഷ്യനോടും മനുഷ്യകുലത്തിനോടും അവര്‍ ചെയ്യാന്‍ സാധ്യതയുള്ള ദ്രോഹങ്ങളെ സംബന്ധിച്ചാണ് എന്നതുയാദൃച്ഛികമല്ല. അപരസ്വത്വങ്ങളെപ്രതിയുള്ള ആഴമേറിയ ഭയങ്ങളില്‍ വിരലോടിച്ച് രസമുളവാക്കുക എന്ന പ്രയോഗിച്ചു പഴകിയ വിദ്യ. അതിനെ തലകീഴായി നിര്‍ത്തുന്ന ചിത്രങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തമാകാറുണ്ട്. സ്പീല്‍ബര്‍ഗിന്റെ E.T. (എക്സ്റ്റ്രാ ടെറെസ്ട്രിയല്‍ ) അങ്ങനെയൊരു കീഴ്മേല്‍ മറിയലിനുദാഹരണമാണ്. അതേ വിഷയം ആയിരം മടങ്ങ് രൂക്ഷവും പരുഷവുമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഈ ഓഗസ്റ്റില്‍ ഇറങ്ങിയ ഡിസ്ട്രിക്റ്റ് 9. ഈ ചിത്രം അന്വേഷിക്കുന്നത് അവര്‍ നമ്മോട് എന്ത് ചെയ്തു എന്നല്ല, നമ്മള്‍ അവരോട് എന്ത് ചെയ്തു എന്നാണ്. തട്ടുപൊളിപ്പന്‍ ഗണ്‍ ഫൈറ്റുകളും ചോരക്കളിയുടെ ക്രൗര്യവും വകഞ്ഞുമാറ്റിയാല്‍ അസ്വസ്ഥതയുണര്‍ത്തുന്ന ഒരുതരം സ്വാഭാവികതയോടെ ആ അന്വേഷണം മനുഷ്യകുലത്തിലേയ്ക്ക് തന്നെ തിരിച്ചു പിടിച്ച കണ്ണാടിയാണ് എന്നയിടത്താണ് ഈ ചിത്രം ഒരു സയന്‍സ് ഫാന്റസി ക്ലാസിക് ആകുന്നത്.
വാന്‍കുവര്‍ ഫിലിം സ്കൂളിന്റെ ഉല്പന്നവും ത്രിമാന ആനിമേഷന്‍ വിദഗ്ധനെന്ന നിലയ്ക്ക് - വിശേഷിച്ച് വിഡിയോ ഗെയിം രംഗത്ത് - പ്രസിദ്ധനുമായ ദക്ഷിണാഫ്രിക്കക്കാരന്‍ നീല്‍ ബ്ലോംകാമിന്റെ (Neill Blomkamp) കന്നി സംരംഭമാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ തന്നെ പത്തുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള Alive in Joburg എന്ന ഹ്രസ്വചിത്രത്തിന്റെ (2005) വികസിതരൂപമാണ് ഡിസ്ട്രിക്റ്റ് 9.

1980കളുടെ ആദ്യം ജോഹാനസ് ബര്‍ഗിന്റെ മുകളില്‍ ഒരു പടുകൂറ്റന്‍ ബഹിരാകാശവാഹനം പ്രവര്‍ത്തനരഹിതമായി വന്ന് നില്‍ക്കുന്നു. മാസങ്ങളുടെ ഉദ്വേഗത്തിനു ശേഷം പേടകത്തില്‍ ബലമായി കടക്കുന്ന പട്ടാളം കാണുന്നത് കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരണാസന്നരായ പത്തിരുപത് ലക്ഷം അന്യഗ്രഹജീവികളെയാണ്. കൊഞ്ചിനോട് സാദൃശ്യമുള്ള ഷഡ്പദ രൂപമുള്ളതിനാല്‍ ഇവയെ Prawns എന്ന് തദ്ദേശീയര്‍ വിളിക്കുന്നു. കൊഞ്ചുകളെന്ന ഈ വിളി പോലും അവഹേളനപരമാണ്, നിഗര്‍ എന്ന വിളിപോലെ. (ഒരുപക്ഷേ ഈ ബഹിരാകാശവാഹനം വഹിച്ചുകൊണ്ടു വന്നത് നാടുകടത്തപ്പെട്ടവരോ അടിമകളോ/ തൊഴിലാളികളോ ആയിരുന്ന ഏയ്ലിയനുകളാണെന്നും വരാം.)

ഈ അന്യഗ്രഹ ജീവികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അഭയാര്‍ത്ഥിക്യാമ്പാവുകയാണ് ഡിസ്ട്രിക്റ്റ് 9. Mother ship-ല്‍ നിന്നും താഴേയ്ക്ക് പതിച്ച് ദുരൂഹമായി നഷ്ടമാകുന്ന കമാന്‍ഡ് മൊഡ്യൂളാണ് പേടകം പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. ആദ്യനാളുകളിലെ കൌതുകം ക്രമേണ അവജ്ഞയ്ക്കും വെറുപ്പിനും വഴിമാറുന്നു. ഏയ്ലിയനുകള്‍ തങ്ങളുടെ വേലികെട്ടിത്തിരിക്കപ്പെട്ട അഭയാര്‍ത്ഥിക്ക്യാമ്പ് വിട്ട് ജനസമൂഹങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങുന്നതോടെ നഗരത്തില്‍ പ്രതിഷേധവും തുടര്‍ന്ന് കലാപങ്ങളും തുടര്‍ക്കഥയാകുന്നു. “കൊഞ്ചുകളെ തിരികെ പറഞ്ഞുവിടുക” എന്നതാണ് ജനങ്ങളുടെ ആവശ്യം.
ആദ്യ സീന്‍ മുതല്‍ തിരശീലവീഴും വരെയും സ്ഥിരം ഹോളിവുഡ് മസാലകളില്‍ നിന്ന് സ്വയം വേര്‍തിരിഞ്ഞ് നില്‍ക്കാനുള്ള ശ്രമം സിനിമയില്‍ ശക്തമാണ്. സിനിമാറ്റിക് അന്യഗ്രഹ ജീവികളുടെ സ്ഥിരം ആക്രമണവേദിയായ ന്യൂയോര്‍ക്കിലോ വാഷിങ്ടണിലോ അല്ല, ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗിലാണ് അവരുടെ സ്പെയ്സ് ഷിപ്പ് വന്ന് നില്‍ക്കുന്നത്. ഏയ്ലിയനുകളെ പുനരധിവസിപ്പിക്കുന്ന ഡിസ്ട്രിക്റ്റ്-9നിനു പോലുമുണ്ട് ഒരു അപാര്‍തൈഡിന്റെ (Apartheid) പരോക്ഷചരിത്രം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ഡിസ്ട്രിക്റ്റ് - 6 എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആറാം മുന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് 1966ല്‍ വെള്ളക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്ത സര്‍ക്കാര്‍ അവിടുത്ത കൂറ്റന്‍ ചേരിയില്‍ താമസിച്ചിരുന്ന കറുത്തവരെ നിര്‍ബന്ധമായി ഒഴിപ്പിക്കുകയുണ്ടായി. ഈ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തലുമൊക്കെ മനുഷ്യാവകാശപ്രശ്നങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. എല്ലാ ചേരികളുടെയും കഥ ഏറെക്കുറേ ഇതുതന്നെയാണ് എന്ന് മുംബൈയും ഡല്‍ഹിയും കല്‍ക്കത്തയും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

രണ്ടാം ലോകയുദ്ധകാലത്തോടടുത്ത് അമേരിക്കയിലേയ്ക്ക് കുടിയേറിയ ജൂതര്‍ മുതല്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കുടിയേറിയ സിംബാബ്വേക്കാരും ഇന്ത്യയിലേയ്ക്ക് കടന്നു കയറുന്ന ബംഗ്ലാദേശികളും അങ്ങനെ അഭയാര്‍ത്ഥികളാക്കപ്പെട്ട് "അപരത്വം" പേറി മറ്റിടങ്ങളിലെ എതിര്‍പ്പുകളെ നേരിട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന ലോകത്തെ എല്ലാ ജനതകളെയും ഒരര്‍ത്ഥത്തില്‍ ഈ അന്യഗ്രഹജീവികള്‍ പ്രതിനിധീകരിക്കുന്നുണ്ട്.
സാധാരണ സിനിമകളില്‍ കണ്ടു പരിചയിച്ച ആക്രമണകാരിയായ ഭീകരരല്ല ഇതിലെ ഏയ്ലിയനുകള്‍ .വലുപ്പത്തില്‍ സാമാന്യത്തില്‍ കവിഞ്ഞ ഉയരമുണ്ടെന്നതൊഴിച്ചാല്‍ മനുഷ്യന്റെ സാദാ തോക്കിനും ലാത്തിക്കും അവരെ മുറിപ്പെടുത്താന്‍ കഴിയും. ദ്വിലിംഗികളായ ഇവ മുട്ടയിട്ട് പ്രത്യേക യന്ത്ര സജ്ജീകരണങ്ങളിലാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. യന്ത്ര സാങ്കേതികവിവരത്തില്‍ മനുഷ്യനെക്കാള്‍ പുരോഗതിനേടിയവരാണിവര്‍. എന്നാല്‍ ഒരു പ്രധാന പ്രത്യേകത ആയുധങ്ങളടക്കം ഇവരുണ്ടാക്കുന്ന യന്ത്രങ്ങളെല്ലാം തന്നെ ഇവരുടെ ഡി.എന്‍.ഏയുമായി അജ്ഞാതമായ രീതിയില്‍ sync ചെയ്യുന്നു എന്നതാണ്. ഇക്കാരണം കൊണ്ടുതന്നെ അവരുണ്ടാക്കുന്ന ആയുധങ്ങളും യന്ത്രങ്ങളും മനുഷ്യന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല.
എന്ത് കൊണ്ട് 1982ന് ശേഷമുള്ള ഇരുപത് വര്‍ഷത്തോളം ഇവരെ തിരികെയയക്കാന്‍ സര്‍ക്കാരും ലോകനേതാക്കളും മുതിരുന്നില്ല എന്ന് സിനിമയില്‍ നേരിട്ട് പറയുന്നില്ലെങ്കിലും ഈ ഏയ്ലിയനുകളെ ചുറ്റിപ്പറ്റി വളരുന്ന ഒരു അധോലോകവും ആയുധകരിഞ്ചന്തയുമൊക്കെ അതിനു ഭാഗികമായ ഉത്തരങ്ങളാണ്. ഏയ്ലിയനുകളുണ്ടാക്കുന്ന ആയുധങ്ങള്‍ മനുഷ്യരുടേതിനേക്കാള്‍ പതിന്മടങ്ങ് നശീകരണ ശേഷിയുള്ളവയാണ്. അവ വാങ്ങിക്കൂട്ടുകയും ഏയ്ലിയനുകളെ അടിമകളെന്ന പോലെ പണിയെടുപ്പിക്കുകായുമാണ് ക്യാമ്പിനു ചുറ്റുമുള്ള മനുഷ്യസമൂഹവും സര്‍ക്കാരുമൊക്കെ ചെയ്യുന്നത്. പൂച്ചയ്ക്ക് കൊടുക്കുന്ന ക്യാനിലടച്ച ആഹാരം ഏയ്ലിയനുകളെ അജ്ഞാതമായ കാരണങ്ങളാല്‍ ആകര്‍ഷിക്കുന്നു. Cat food-നോടുള്ള അഡിക്ഷന്‍ ചൂഷണം ചെയ്ത് ഡിസ്ട്രിക്റ്റ്-9ലെ അഭയാര്‍ത്ഥിക്യാമ്പിനു ചുറ്റും നൈജീരിയന്‍ ഗുണ്ടാസംഘങ്ങളുടെ ഒരു അധോലോകം തന്നെ രൂപപ്പെടുന്നു. ഇവര്‍ ഏയ്ലിയനുകളില്‍ നിന്നും ആയുധം വാങ്ങി പകരമവര്‍ക്ക് ക്യാനുകളിലെ Cat food നല്‍കുന്നു. ഏയ്ലിയന്‍ ടെക്നോളജിയുടെ വിപത്തിനെപ്പറ്റിയറിയാവുന്ന സര്‍ക്കാര്‍ ഏയ്ലിയനുകള്‍ കമ്പ്യൂട്ടറടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും മുട്ടവിരിയിക്കാന്‍ കറണ്ടുപയോഗിക്കുന്നതിനും മറ്റും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എങ്കിലും തങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഗുണ്ടാസംഘങ്ങള്‍ ഏയ്ലിയന്‍ ആയുധങ്ങള്‍ Cat food നല്‍കി വാങ്ങിക്കൂട്ടുന്നു. ഈ അധോലോകത്തിന്റെ തലവനായ ഓബസാഞ്ചോ (Obesandjo) വിശ്വസിക്കുന്നത് എയ്ലിയന്‍ ശരീരഭാഗങ്ങള്‍ തിന്നാല്‍ ആയുസ്സുകൂടും, ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാം എന്നൊക്കെയാണ്. കൂടെക്കൂടെ അയാളുടെ ആളുകള്‍ Cat foodവാങ്ങാനെത്തുന്ന ഏയ്ലിയനുകളെ കൊന്ന് ശരീരഭാഗാങ്ങള്‍ വെട്ടി കരിഞ്ചന്തയില്‍ ഇതുമ്പറഞ്ഞ് വില്‍ക്കുന്നുമുണ്ട് !
ഇത്രയൊക്കെയായിട്ടും ഒരു നാഥനില്ലാക്കളരിയാണ് എയ്ലിയനുകള്‍ താമസിക്കുന്ന പടുകൂറ്റന്‍ ചേരി. ഇരുപതു കൊല്ലം കൊണ്ട് അവര്‍ പെറ്റുപെരുകി ഏതാണ്ട് 20 ലക്ഷത്തോളം ജനസംഖ്യയിലെത്തുന്നുവെങ്കിലും മനുഷ്യര്‍ക്കെതിരേ കൂട്ടം ചേര്‍ന്നുള്ള ഒരു ചെറുത്തു നില്പോ ആക്രമണമോ ഇവരില്‍ നിന്നുണ്ടാകുന്നില്ല. ആഹാരത്തിനും അവശ്യസൌകര്യങ്ങള്‍ക്കും വേണ്ടി ചില്ലറ അക്രമങ്ങള്‍ കാണിക്കുന്നുവെങ്കിലും ആകെത്തുകയില്‍ ഏയ്ലിയനുകള്‍ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നത്. ഇവരുടെ ഭാഷ ബാണ്ടു വര്‍ഗക്കാരുടെ ക്ലിക് ഭാഷയോട് നല്ല സാമ്യമുള്ള ഒന്നാണ്. കൊളോണിയല്‍ വര്‍ണവിവേചനക്കാലത്ത് വളരെയധികം അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഗ്ഗം കൂട്ടിയാണ് ബാണ്ടു എന്നതും മറ്റൊരു പരോക്ഷ രാഷ്ട്രീയസൂചനയായിക്കാണാം.
എം.എന്‍.യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിനാഷ്നല്‍ യുനൈറ്റഡ് എന്ന ബഹുരാഷ്ട്ര സ്വകാര്യ പട്ടാളക്കമ്പനിക്കാണ് അന്യഗ്രഹജീവികളെ അധിവസിപ്പിച്ചിരിക്കുന്ന ചേരികളുടെ ഭരണവും നിയന്ത്രണവും. (അഫ്ഘാന്‍ ഇറാഖ് യുദ്ധങ്ങളില്‍ പങ്കുവഹിച്ച ബ്ലാക് വാട്ടര്‍ പോലുള്ള സ്വകാര്യ അമേരിക്കന്‍ പട്ടാള കമ്പനികളെ ഓര്‍ക്കുക.) തൊഴില്‍പരവും സാംസ്കാരികവുമായ നൂറുകണക്കിനു നിയമങ്ങളുടെ നിയന്ത്രണത്തിനുള്ളിലാണ് ഈ ചേരികളിലെ പ്രോണുകളുടെ ജീവിതം. മനുഷ്യവാസമുള്ളിടത്ത് പോകാന്‍ പാടില്ല, വൈദ്യുതിക്ക് നിയന്ത്രണം, ഇലക്ട്രോനിക് സാധനങ്ങള്‍ ഉണ്ടാക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നതിന് പ്രത്യേക ലൈസന്‍സ്, എന്തിന് കുട്ടികളെ (മുട്ടയിട്ട് ) വിരിയിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്. മറ്റേതൊരു സ്വകാര്യ നിക്ഷേപകനെയും പോലെ എം.എന്‍.യൂവിനും കണ്ണ് ഏയ്ലിയന്‍ ആയുധ ടെക്നോളജിയിലും അതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉണ്ടാകാവുന്ന അളവില്ലാത്ത സ്വീകാര്യതയിലുമാണ്. സ്വാഭാവികമായും നാറ്റ്സികള്‍ ജൂതരെയെന്നപോലെ എം.എന്‍.യൂവും ഭരണകൂടവും ഏയ്ലിയനുകളെ രഹസ്യ പരീക്ഷണങ്ങള്‍ക്കും കൂട്ടക്കൊലയ്ക്കുമൊക്കെ വിധേയമാക്കുന്നുണ്ട്.
ബഹുജനപ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഡിസ്ട്രിക്ട്ട് -9 ലെ മുംബൈ മോഡല്‍ ചേരിയില്‍ നിന്നും ഇവരെ കുടിയിറക്കി 240 കിലോമീറ്ററപ്പുറമുള്ള ഡിസ്ട്രിക്റ്റ്- 10 ലെ പുതിയ അഭയാര്‍ത്ഥിക്ക്യാമ്പിലേയ്ക്ക് പുനരധിവസിപ്പിക്കാനുള്ള ബൃഹദ് പദ്ധതി എം.എന്‍.യൂവും സര്‍ക്കാരും ആഗോള സമൂഹവും ചേര്‍ന്ന് തയാറാക്കുന്നു. കമ്പനിയുടെ തലവന്മാരിലൊരാളുടെ മരുമകന്‍ എന്ന ബലത്തില്‍ കേന്ദ്ര കഥാപാത്രമായ വിക്കസ് ഫന്‍ ഡെ മെര്‍വു (Sharlto Copley) ഈ ബൃഹദ് ദൌത്യത്തിന്റെ തലപ്പത്ത് വരുന്നിടത്താണ് കഥയാരംഭിക്കുന്നത്. ഒഴിപ്പിക്കാന്‍ ചെല്ലുന്നവര്‍ക്ക് ചേരിനിവാസികളായ ഏയ്ലിയനുകളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നു. വന്‍ പട്ടാള സന്നാഹങ്ങളുടെ മുന്നില്‍ പക്ഷേ ‘കൊഞ്ചുകള്‍ ’ കീഴടങ്ങുകയും ഒഴിപ്പിക്കല്‍ തുടരുകയും ചെയ്യുന്നു. ഒഴിക്കുന്ന വീടുകളിലെ ഏയ്ലിയന്‍ മുട്ടകളെ ഒട്ടൊരു ആനന്ദത്തോടെയാണ് വിക്കസും കൂട്ടരും അഗ്നിക്കിരയാക്കുന്നതും അതിലെ ജീവന്റെ പിടച്ചിലുകണ്ട് രസിക്കുന്നതും. അതിനിടെ രണ്ട് മുതിര്‍ന്ന ഏയ്ലിയനുകള്‍ തങ്ങളുടെ ചെറ്റപ്പുരയിലെ രഹസ്യ ലാബറട്ടറിയില്‍ സ്വരുക്കൂട്ടി വയ്ക്കുന്ന ഒരു കറുത്ത ദ്രാവകം വിക്കസ് റെയ്ഡിനിടെ പിടിച്ചെടുക്കുന്നു. അബദ്ധത്തില്‍ അതില്‍ നിന്ന് അല്പം അയാളുടെ മുഖത്ത് ചീറ്റിത്തെറിക്കുകയും അന്ന് വൈകുന്നേരത്തോടെ അയാളുടെ ഇടത് കൈപ്പത്തിയില്‍ രൂപമാറ്റം സംഭവിച്ച് അയാള്‍ ഒരു ഏയ്ലിയനായി മാറാനാരംഭിക്കുകയും ചെയ്യുന്നു.
* Spoiler Alert *
ഏയ്ലിയന്‍ ആയുധം കൈകാര്യം ചെയ്യാന്‍ വിക്കസിന് സംഭവിച്ച ഈ രൂപമാറ്റം മൂലം സാധിക്കുമെന്ന് തിരിച്ചറിയുന്ന കമ്പനിയധികൃതര്‍ അയാളെ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. ഏയ്ലിയന്‍ ആയുധം ഉപയോഗിച്ച് ആദ്യം മൃഗജഡങ്ങളിലും പിന്നെ ജീവനോടെ പിടിച്ചുകൊണ്ട് വരുന്ന ഏയ്ലിയനുകളിലും അയാളെക്കൊണ്ട് നിറയൊഴിപ്പിക്കുന്നു. ഒടുവില്‍ ഒരു ഓപ്പന്‍ ഹാര്‍ട്ട് സര്‍ജ്ജറിക്കായി അയാളെ വെട്ടിപിളര്‍ക്കും മുന്‍പ് വിക്കസ് കമ്പനി ലാബില്‍ നിന്ന് രക്ഷപ്പെട്ട് ഡിസ്ട്രിക്റ്റ്-9ലെ തന്നെ ഏയ്ലിയനുകളുടെ ചെറ്റപ്പുരകളിലൊന്നില്‍ അഭയം തേടുന്നു.
കമ്പനി മാത്രമല്ല ഉപയോഗിക്കാന്‍ പറ്റാതിരിക്കുന്ന ഏയ്ലിയന്‍ ആയുധങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുള്ള ഓബസാഞ്ചോയുടെ ഗുണ്ടാ സംഘവും തുടര്‍ന്ന് വിക്കസിനെ വേട്ടയാടുകയാണ്. വിക്കസിന് അഭയം നല്‍കുന്ന ഏയ്ലിയന്‍ (ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ എന്ന് സര്‍ക്കാര്‍ രേഖയില്‍ വിളിപ്പേരുള്ള ഏയ്ലിയന്‍) തങ്ങളുടെ പ്രവര്‍ത്തനരഹിതമായി നഗരത്തിനു മുകളില്‍ തങ്ങി നില്‍ക്കുന്ന Mother shipന്റെ കമാന്റ് മൊഡ്യൂളിലേയ്ക്കുള്ള ഇന്ധനമാണ് വിക്കസിന്റെ രൂപമാറ്റത്തിനു കാരണമായ ദ്രാവകം എന്ന് വെളിപ്പെടുത്തുന്നു.എം.എന്‍.യു ലാബില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നടുവിലിരിക്കുന്ന ആ ഇന്ധനം എടുത്ത് നല്‍കാമെങ്കില്‍ വിക്കസിനെ തിരികെ മനുഷ്യരൂപിയാക്കാന്‍ പറ്റുമെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. തുടര്‍ന്നുള്ള തത്രപ്പാടിന്റെയും അടിപിടികളുടെയും അവസാനം ഇന്ധനം ക്രിസ്റ്റഫറിന് ലഭിക്കുന്നുവെങ്കിലും ഓബസാഞ്ചോയുടെ ഗുണ്ടകളുടെയും എം.എന്‍.യു വിക്കസിനെ വേട്ടയാടി പിടിക്കാന്‍ നിയോഗിച്ച കൂബുസ് വെന്റര്‍ (Koobus Venter) എന്ന പട്ടാള സ്ക്വാഡ് തലവന്റെയും നടുക്ക് പെട്ടുപോകുന്ന വിക്കസ് ഒരു നിമിഷത്തെ മനംമാറ്റത്തിനൊടുവില്‍ ക്രിസ്റ്റഫറിനെയും മകന്‍ ലിറ്റില്‍ സി.ജെയേയും രക്ഷപ്പെടാനാണ് സഹായിക്കുന്നത്.
ഓരോ മനുഷ്യനും ഓരോ അന്യഗ്രഹജീവിയും മരിച്ചുവീഴുമ്പോള്‍ വിഡിയോ ഗെയിം കളിക്കുന്ന ആവേശത്തോടെ "സബാഷ് !" എന്ന്‍ കൈയ്യടിക്കാനല്ല മറിച്ച് "എന്തിനിങ്ങനെ നിങ്ങള്‍ പരസ്പരം കൊന്നുതള്ളുന്നു ?" എന്ന സങ്കടവും നിരാശയും കലര്‍ന്ന ചോദ്യം നമ്മെക്കൊണ്ട് ചോദിപ്പിക്കുക എന്ന ദൗത്യമാണ് ഇവിടെ ചലച്ചിത്രകാരനുള്ളത്. അതുതന്നെയാണ് സാദാ ഏയ്ലിയന്‍ മൂവികളില്‍ നിന്ന് ഡിസ്ട്രിക്റ്റ് 9നെ വ്യതിരിക്തമാക്കുന്നതും.
ക്രിസ്റ്റഫറിനും മകനും ചേരിയിലെ ഒരു ഭൂഗര്‍ഭ അറയില്‍ മറച്ചുവച്ചിരുന്ന കമാന്റ് മൊഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കാനും തുടര്‍ന്ന് നഗരത്തിനു മുകളില്‍ തങ്ങിനില്‍ക്കുന്ന പ്രധാന വാഹനവുമായി അതിനെ ബന്ധിപ്പിക്കാനും സാധിക്കുന്നു. കൂബുസ് വെന്ററിന്റെ കൈയ്യാല്‍ വിക്കസ് മരണത്തിന് തൊട്ടു തൊട്ടില്ലായെന്നാവുമ്പോള്‍ ഏയ്ലിയനുകള്‍ കൂട്ടമായി വന്ന് ആക്രമിച്ച് വെന്ററെ കൊല്ലുന്നു.

ഏയ്ലിയന്‍ മദര്‍ ഷിപ്പ് ക്രിസ്റ്റഫറിനെയും മകനെയും വഹിച്ചു ഭൂമിയില്‍ നിന്നും യാത്രയാകുമ്പോഴും വിക്കസിനെന്ത് സംഭവിക്കുന്നു എന്ന് സിനിമ വ്യക്തമാക്കുന്നില്ല. ബാക്കി ഏയ്ലിയനുകളെ ഡിസ്ട്രിക്ക്റ്റ് 10ലേയ്ക്ക് ഏറെ സംഘര്‍ഷത്തിനു ശേഷം ഏതാണ്ട് മുഴുവനായും മാറ്റി താമസിപ്പിച്ചതായി ന്യൂസ് റിപ്പോര്‍ട്ട് പോലെ പറയുന്നുണ്ട്. ഈ ഘട്ടത്തില്‍ സിനിമ വീണ്ടും ആദ്യഭാഗത്തേത് പോലെ ചോര്‍ത്തിക്കിട്ടിയ ന്യൂസ് ഫുട്ടേജും ക്ലിപ്പിങ്ങുകളും വച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയുടെ രൂപമെടുക്കുകയാണ്. വിക്കസിന്റെ ഭാര്യയുടെ ഇന്റര്‍വ്യൂവില്‍ തന്റെ വാതില്‍ക്കല്‍ നിന്ന് കിട്ടിയ തകരക്കഷ്ണങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ ഒരു റോസാപ്പൂവിന്റെ കരകൗശലമാതൃകയെപ്പറ്റി അവര്‍ പറയുന്നു. അടുത്ത് സീനില്‍ ഒരു ജങ്ക് യാഡില്‍ തകരക്കഷ്ണങ്ങള്‍ ചേര്‍ത്ത് പൂവുണ്ടാക്കി അതിലേയ്ക്ക് നിര്‍നിമേഷനായി നോക്കുന്ന ഒരു ‘കൊഞ്ചി’നേയും കാണിക്കുന്നു.
* Spoiler Alert Ends*
സ്ഥിരം സിനിമാ സങ്കല്പങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മറ്റൊരു മുഖ്യ സംഗതി ഇതിലെ നായകന്റെ "നായകത്വ"മാണ്. മുഖ്യ കഥാപാത്രമായ വിക്കസ് ഫന്‍ ഡെമെര്‍വു (Wikus van der Merwe)ന്റെ ഡച്ച് പൈതൃകം ദ്യോതിപ്പിക്കുന്ന surname ആയ van der Merwe തന്നെ ആഫ്രിക്കാന്‍സുകാര്‍ക്കിടയിലെ ഒരു തമാശക്കഥാപാത്രത്തില്‍ നിന്ന് കടം കൊണ്ടതാണ് - നമ്മുടെ മലബാര്‍ ഭാഗത്തെ സീതീഹാജിയെയും തിരുവിതാങ്കൂര്‍ ഭാഗത്തെ കൊച്ചപ്പിയേയും ഉത്തരേന്ത്യയിലെ സര്‍ദാര്‍ജിയെയുമൊക്കെ പോലെ. സര്‍ക്കസുകാരേക്കാള്‍ മെയ് വഴക്കമുള്ള, മുട്ടിനുമുട്ടിന് പഞ്ച് ഡയലോഗുകള്‍ കീച്ചുന്ന (trust me if you wanna live, 'Hasta la vista, baby') ധീരോദാത്തഗുണവാനല്ല, വിധിവൈപരീത്യം കൊണ്ട് ജീവിതം കുട്ടിച്ചോറായ, രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്ന, ഒരു അപ്പാവിയാണ് ചിത്രത്തില്‍ വിക്കസ് . വിജയശ്രീലാളിതനായ ലോകരക്ഷകനായല്ല മറിച്ച് ദുരൂഹമായ ഒരു ദുരന്തത്തിലാണ് അയാളുടെ കഥ തീരുന്നതും.
ചിത്രത്തിന്റെ നിര്‍മാതാവായ പീറ്റര്‍ ജാക്സണിന്റെ (The Lord of the Rings, King Kong) ആനിമേയ്ഷന്‍/സ്പെഷ്യല്‍ ഇഫക്റ്റ്സ് കമ്പനി ജെയിംസ് കാമറൂണിന്റെ പുതിയ ചിത്രമായ Avatarന്റെ ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഡിസ്ട്രിക്റ്റ്-9ന്റെ ആനിമേയ്ഷന്‍ ജോലികള്‍ തന്റെ ആനിമേഷന്‍ പാഠശാലയായ വാന്‍കൂവറിലേയ്ക്ക് തന്നെ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു സംവിധായകന്‍ നീല്‍ ബ്ലോംകാം. ഇത് ചിത്രത്തിനെ ഹോളിവുഡ് ശൈലിയില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതിന് ചില്ലറയൊന്നുമല്ല സഹായിച്ചത്. വാന്‍കൂവര്‍ ഫിലിം സ്കൂളിലെ തന്റെ നാല്പതോളം വരുന്ന സഹപാഠികളെ ബ്ലോംകാം ഡിസ്ട്രിക്റ്റ് - 9ന്റെ ജോലികള്‍ക്ക് ഉപയോഗിച്ചു. അന്യഗ്രഹ ജീവികളുള്‍പ്പെടുന്ന സമര രംഗങ്ങളും ലഹളയും പൊലീസ് വെടിവയ്പ്പുമൊക്കെ ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
Blairwitch Project-നെയും Cloverfield-നെയും അവിടവിടെ ഓര്‍മ്മിപ്പിക്കുന്ന ക്യാമറാ ശൈലിയാണെങ്കിലും വമനേച്ഛയുണ്ടാക്കുംവിധമുള്ള ക്യാമറയുടെ നിരന്തര ചലനങ്ങള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. മാത്രവുമല്ല മുഴുനീള ലൈവ് ആക്ഷന്‍ ഡോക്യുമെന്ററിയായല്ല സിനിമാ വെറീറ്റേ ശൈലിയില്‍ പാതി ഡോക്യുമെന്ററിയായും പാതി നേരിട്ടുള്ള ചിത്രീകരണമായും ആണ് ഡിസ്ട്രിക്റ്റ് - 9 ക്രാഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ ഏയ്ലിയന്‍ ശരീരങ്ങളും അവരുടെ ബഹിരാകാശ വാഹനവും ആയുധങ്ങളുമൊക്കെ വളരെ വിശദമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ആ ആനിമേയ്ഷന്‍ മികവിനെ പ്രത്യേകമായി പൊലിപ്പിച്ച് ജാഡകാട്ടാനുള്ള ശ്രമം തീരെയില്ല, ചിത്രത്തിന്റെ ഡോക്യുമെന്ററി ശൈലിക്കാവശ്യമുള്ളതുമാത്രമേ കാട്ടുന്നുള്ളൂ. ഏയ്ലിയന്‍ രൂപങ്ങളെ ഒരളവ് വരെ അറപ്പുളവാക്കുന്ന ഷഡ്പദ മാതൃകയിലാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും അടിസ്ഥാനപരമായി ഇവര്‍ സാധു ജീവികളാണെന്ന് ഭാവഹാവാദികളിലൂടെ സൂചിപ്പിക്കുന്നുണ്ട്. ക്ലൈമാക്സിനോടടുത്ത് സംഘര്‍ഷരംഗങ്ങള്‍ ഭീകരമാകുന്നുവെങ്കിലും ഏയ്ലിയന്‍ ചേരിയില്‍ വളരുന്ന 'ghettoism' നന്നായി പ്രതിഫലിപ്പിക്കുന്നവയാണ്. ചിത്രത്തില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏയ്ലിയനുകളെപ്പറ്റിയുള്ള അഭിപ്രയമെന്തെന്ന് സൂചിപ്പിക്കുന്ന ഒട്ടേറെ 'ഇന്റര്‍വ്യൂകള്‍' മോക്യുമെന്ററി ശൈലിയില്‍ കാണിക്കുന്നുണ്ട്. വെറുപ്പോടെ ഏയ്ലിയനുകളുടെ 'ഭക്ഷണം', 'ഭാഷ', 'കുറ്റവാസന' തുടങ്ങിയവയെപ്പറ്റി സംസാരിച്ച പലരുടെയും ഇന്റര്‍വ്യൂ എടുത്തിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഏയ്ലിയനുകളെപ്പറ്റിയാണ് ഷൂട്ടിംഗ് എന്നറിയിക്കാതെയാണ്. പകരം ദക്ഷിണാഫ്രിക്കന്‍ കുടിയേറ്റക്കാരായ നൈജീരിയക്കാരെയും മറ്റുള്ളവരെയും പറ്റിയാണ് അവര്‍ യഥാര്‍ത്ഥത്തില്‍ സംസാരിച്ചത് ! എഡിറ്റിംഗിന്റെ വൈദഗ്ധ്യവും ഇവിടെ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
മനുഷ്യപ്രതികരണങ്ങളുടെ സങ്കീര്‍ണ്ണ സാധ്യതകളെ അങ്ങനെ സിനിമാന്ത്യത്തിലെ ഒരു കൂട്ടം കൂടിയുള്ള ആഘോഷത്തിലേയ്ക്ക് ചുരുക്കാനും പോന്ന ഒരു വിഡ്ഢിക്കഥയല്ല ഈ ചിത്രത്തിന് എന്നതുകൊണ്ടുതന്നെ തീര്‍ച്ചമൂര്‍ച്ചയുള്ള ഒരു പരിസമാപ്തിയെപ്പറ്റി ചിന്തിക്കുന്നതേ അബദ്ധമാവും. രക്ഷപ്പെട്ട ഏയ്ലിയനുകള്‍ സ്വന്തജനതയെ രക്ഷിക്കാന്‍ തിരിയെ വരുമോ ? വിക്കസ് എന്നെങ്കിലും തിരികെ മനുഷ്യനാകുമോ ? പുതിയ അഭയാര്‍ത്ഥിക്യാമ്പിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ച ഏയ്ലിയനുകള്‍ക്ക് എന്തു സംഭവിക്കും ? ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കെല്പുള്ള ഒരു സങ്കര വര്‍ഗ്ഗത്തെ എം.എന്‍.യുക്കാര്‍ സൃഷ്ടിക്കുമോ ? ചോദ്യങ്ങള്‍ അനന്തമായി നീളുന്നു. വിക്കസ് ഭാര്യയ്ക്ക് തകരപ്പാട്ടയില്‍ നിന്നുണ്ടാക്കി സമ്മാനിക്കുന്നുവെന്ന് സൂചിപ്പിക്കപ്പെടുന്ന ലോഹപ്പൂവ് ഒരേസമയം ഒരു വേദനയും പ്രത്യാശയുമാവുന്നു.

Jul 28, 2009

പൈങ്കിളിവിപ്ലവത്തിന്റെ ഇണ്ടലുകള്‍

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്‌ സ്മാര്‍ട്ട്‌ സിറ്റിയുമായി ബന്ധപ്പെട്ട്‌ സി. അര്‍ നീലകണ്ഠന്‍ എടുത്ത “ജനപക്ഷ” നിലപാടുകള്‍ വ്യക്തമാക്കുന്ന ലേഖനത്തെ (സമകാലിക മലയാളം) അച്യുതാനന്ദന്റെ കാലത്തെ നിലപാടുകളുമായി താരതമ്യം ചെയ്യുന്ന ഒരു പോസ്റ്റ് കിരണ്‍ തോമസ് തോമ്പില്‍ ഇട്ടിരിക്കുന്നു - “ആരായിരുന്നു ഈ നീലകണ്ഠന്‍ ”. അതിന്റെ പശ്ചാത്തലത്തിലെഴുതിയ കമന്റാണിത്. നീളം കൂടിയതുകൊണ്ട് പോസ്റ്റായി ഇട്ടിട്ട് അങ്ങോട്ട് ലിങ്കുന്നു.
ജനമെന്ന “കഴുതക്കൂട്ട”ത്തിന് ഓര്‍മ്മ തീരെ കുറവാണല്ലോ, ഈ വക സാധനങ്ങള്‍ അച്ചടിച്ച് ജനത്തിന്റെ അണ്ണാക്കിലോട്ട് തള്ളുന്ന പത്രപുംഗവന്മാരാണെങ്കില്‍ ഈ ഗുണ്ടൊക്കെ അടിച്ചുവിടുന്നവന്മാര് പിന്നീട് നിലപാടുകള്‍ പുന:പരിശോധിക്കുമ്പോഴെങ്കിലും പണ്ട് അടിച്ചുകൂട്ടിയ വിവരക്കേടുകള്‍ ഒന്നെടുത്ത് മറിച്ചു നോക്കുകില്ല. ഏതായാലും ബ്ലോഗിന് ഒരുത്തനേയും ഒന്നും ബോധ്യപ്പെടുത്തേണ്ട ബാധ്യതയില്ലാത്തത് നന്നായി.


യു.ഡി.എഫ് കാലത്തെ നീലാണ്ടന്റെ സ്മാര്‍ട്ട് സിറ്റി വധം ആട്ടക്കഥയില്‍ നിന്ന് തെരഞ്ഞെടുത്ത കഷ്ണങ്ങള്‍ :

IT അനുബന്ധ വ്യവസായ വികസനത്തിനുള്ള പദ്ധതിയാണ്‌ എങ്കില്‍ ഈ നഗരത്തിനകത്ത്‌ ആവാസ കേന്ദ്രങ്ങളും സ്കൂളുകളും വിനോദ കോമ്പ്ലക്സുകളും മറ്റും സ്ഥാപിക്കുന്നതെന്തിന്‌.
നീലാണ്ടന്‍ ഐ.എസ്.ഓ മുദ്ര വച്ച് അപ്രൂവലു കൊടുത്ത അച്ചുമ്മാന്റെ പുതിയ സ്മാര്‍ട്ട്സിറ്റിയില്‍ ആവാസകേന്ദ്രങ്ങളുമില്ല, സ്കൂളുമില്ല, വിനോദകോമ്പ്ലക്സുമുണ്ടാകില്ല. 12% ഫ്രീഹോള്‍ഡ് കിട്ടുന്ന ഭൂമിയില്‍ ഡി.ഐ.സിക്കാരന്‍ കിളിത്തട്ടും കുട്ടിയും കോലുമൊക്കെ കളിച്ചിരിക്കും ! 88ലക്ഷം ചതുരശ്ര അടിയിലെ 62ലക്ഷം ചതുരശ്ര അടി (70%) കഴിച്ച് ബാക്കിയുള്ള സ്ഥലത്ത് ഡി.ഐ.സിക്കാര് പുല്ല് വളര്‍ത്തും, എന്നിട്ട് ആടിനെ മേയ്ക്കാന്‍ വിടും.

ടെക്നോപര്‍ക്കില്‍ 50% സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. നിര്‍ദ്ദിഷ്ട സ്മാര്‍ട്ട്‌ സിറ്റി പ്രദേശത്തുള്ള ഇന്‍ഫോപര്‍ക്കില്‍ 365000 ചതുരശ്ര അടി പണിത കെട്ടിടമുണ്ട്‌. കാക്കനാട്‌ തന്നെ കയറ്റുമതി വികസനത്തിനായുള്ള പ്രത്യേക സമ്പത്തിക മേഖല യിലെ(SEZ) ധാരാളം കമ്പനികള്‍ പൂട്ടിപ്പോയ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്‌. ഇവിടെയും പല IT കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം കഴിഞ്ഞിട്ട്‌ പോരെ പുതിയൊരു സ്മാര്‍ട്ട്‌ സിറ്റി.
ഓ, അച്ചുമ്മാന്‍ വരദമുദ്രനീട്ടിയതോടെ ടെക്നൊപ്പാര്‍ക്കില്‍ കമ്പനികള്‍ കെടന്ന് തള്ളാണ്. ഒരിഞ്ച് സ്ഥലമില്ല. ഇന്‍ഫോപാര്‍ക്കില്‍ പണിത കെട്ടിടത്തില്‍ ആളെ മുട്ടിയിട്ട് നടക്കാന്‍ വയ്യാതായി. കാക്കനാട്ടെ സെസിലാണെങ്കില്‍ സ്ഥലം ഇല്ലാഞ്ഞിട്ട് വാങ്ങാന്‍ ചന്ദ്രനിലോട്ട് ആളെ അയച്ചിരിക്കുകയാണ്. പുതിയ സ്മാര്‍ട്ട്സിറ്റി "ഇതെല്ലാം കഴിഞ്ഞിട്ട്" ആണല്ലോ വന്നിരിക്കുന്നത്. അതുകൊണ്ട് ഒന്നും ഇനി ഭയപ്പെടാനില്ല.

ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റി പേര്‍ സൂചിപ്പിക്കുന്നതുപോലെ IT സ്ഥാപനമല്ല എന്നതിന്റെ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകും. അത്‌ വെറുമൊരു സ്വകാര്യ പശ്ചത്തല വികസന കമ്പനിയാണ്‌. നമ്മുടെ നാട്ടി കിന്‍ഫ്ര ചെയ്യുന്നത്‌ പോലെ സ്ഥലമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന സ്ഥാപനം .
നീലാണ്ടന്‍ ലേഖനമെഴുതിയതും അച്ചുമ്മാന്‍ പൂക്കുലതുള്ളിയതും കണ്ടിട്ടായിരിക്കണം, ദുബായ് കമ്പനി പശ്ചാത്തലവികസനമെന്ന പരിപാടിയേ അങ്ങുപേക്ഷിച്ചത്. പുതിയ കരാറൊപ്പിട്ടതോടെ പാവങ്ങള് കടലിലെ വെള്ളം അളക്കുന്നതിന്റെ കോണ്ട്രാക്റ്റര്‍മാരായി മാറി. അരുണ്‍ മോന്റെ ഓരോ ലീലാവിലാസങ്ങള്, ശോ !

ഇവിടെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭൂമി ഏക്കറിന്‌ രണ്ടും മൂന്നും കോടി രൂപക്ക്‌ മുറിച്ച്‌ മറിച്ച്‌ വില്‍ക്കുകയെന്ന ഒറ്റജോലിയല്ലെ ഉള്ളത്‌...ഈ ഇടപാടില്‍ ഇത്രവലിയൊരു ലാഭം ഈ വിദേശ കമ്പനിക്ക്‌ കിട്ടുമ്പോള്‍ അതിന്റെ വിഹിതം നാട്ടിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനും കിട്ടും എന്നതിനാലല്ലെ ഈ പദ്ധതിക്ക്‌ വേണ്ടി അവര്‍ വാദിക്കുന്നത്‌
ങാഹാ ! പുതിയകരാര്‍ പ്രകാരം ഡിഐസിക്കാരന്‍ 88ലക്ഷം ചതുരശ്ര അടി ഭൂമിയില്‍ അങ്ങനെ കണ്ണടയൂരി നോക്കും. അതോടെ അവിടെ ഐ.റ്റിക്കെട്ടിടങ്ങള്‍ താനേ അങ്ങ് പൊങ്ങിവരും. അദ്ദാണ് പദ്ധതി !

സ്വന്തം ജീവന്‍ കൊടുത്തുപോലും സമരം നടത്തിയതിന്റെ ഫലമാണല്ലോ ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്‌. വാഗ്ദാനമല്ലാതെ ഇതുവരെ ഒന്നും നടന്നില്ല. സുനാമി ബാധിയതരെ പുനരധിവസിപ്പിക്കനുള്ള ഭൂമി കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ സമ്പന്നര്‍ക്ക്‌ ആയിരം ഏക്കര്‍ ഭൂമി കണ്ടെത്തണമെന്ന് സര്‍ക്കാര്‍ ഇത്രപ്പെട്ടന്ന് സമ്മതിച്ചത്‌ എങ്ങനെ?
സുനാമിബാധിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി കറക്റ്റായി എത്തിച്ചുകൊടുത്ത ശുഭമുഹൂര്‍ത്തത്തിലാണ് അച്ചുമാ‍മന്റെ പുതിയ സ്മാട്ട് സിറ്റിക്കരാറ് ഒപ്പുവയ്ക്കപ്പെട്ടത്. ആദിവാസികള്‍ക്ക് കിട്ടിയ ഭൂമി കൂടിപ്പോയതോണ്ട് അവര് ബാക്കി ഭൂമി നിങ്ങളെടുത്തോ എന്നുമ്പറഞ്ഞ് സര്‍കാരാപ്പീസുകള്‍ കേറിയിറങ്ങുകയാണ്. സുനാമിദുരിതബാധിതരാണെങ്കില്‍ തങ്ങള്‍ക്ക് കിട്ടിയ പുത്തന്‍ കെട്ടിടങ്ങളില്‍ യൂറോപ്യന്‍ കക്കൂസ് വേണോ ഇന്ത്യന്‍ കക്കൂസ് വേണോ എന്ന കണ്‍ഫ്യൂഷനിലും. മാവേലിനാടായിക്കഴിഞ്ഞു കേരളം. അതുകൊണ്ട് ഇനി സമ്പന്നര്‍ക്ക് ആയിരമല്ല പതിനായിരമേക്കര്‍ വേണേലും കണ്ടെത്തിക്കൊടുക്കാവുന്നതാണ്. വാഴ്ക വാഴ്ക..അച്ചുമ്മാന്‍ മഹാബലി വാഴ്ക !

ഒട്ടേറെ തൊഴിലവസരങ്ങളുണ്ടാകും എന്നും , അത്‌ സംബന്ധിച്ച്‌ കരാര്‍ ഉണ്ടാകും എന്നും , ലംഘിക്കപ്പെട്ടാല്‍ പെനാല്‍റ്റി ഉണ്ടാകും എന്നും പറയപ്പെടുന്നു. ഇത്‌ യുക്തി ഇല്ലാത്ത വാദമാണ്‌. സര്‍ക്കാരുമായി കരാരുണ്ടാക്കുന്ന കമ്പനി (DIC) അല്ല അവിടെ വ്യവസായങ്ങള്‍ (ഉണ്ടെങ്കില്‍) സ്താപിക്കുന്നത്‌. പശ്ചത്തല സൗകര്യങ്ങള്‍ പണം കൊടുത്തു വാങ്ങുന്ന മുതലാളിയോട്‌ ആ സ്ഥാപനത്തില്‍ ഇത്രപേര്‍ക്ക്‌ ജോലി നല്‍കണമെന്ന് പറയാന്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക്‌ എങ്ങനെ കഴിയും?

പുതിയ കരാറോടെ ഡി.ഐ.സി റിയല്‍ എന്‍സ്റ്റേറ്റ് കമ്പനിയേ അല്ലാതായിരിക്കുകയാണല്ലോ, അതോണ്ട് അവര്‍ക്ക് ഇനി ധൈര്യമായി "മുതലാളി"മാരോട് സ്ഥാപനത്തില്‍ ഇത്രപേര്‍ക്ക് ജോലിനല്‍കണമെന്ന് പറയാമ്പറ്റും. പുതിയ കരാറില്‍ പറഞ്ഞതനുസരിച്ച് ഇത്രപേര്‍ക്ക് ഐറ്റി, ഇത്രപേര്‍ക്ക് സെക്യൂരിറ്റി, ഇത്രപേര്‍ക്ക് ഫ്രണ്ട് ഡെസ്ക്, ഇത്രപേര്‍ക്ക് കഫെറ്റേരിയ, ഇത്രപേര്‍ക്ക് ഹൌസ് കീപ്പിങ് എന്നിങ്ങനെ അക്കമിട്ട് വച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത മൊതലാളിമാരെ കഴുതപ്പുറത്ത് കേറ്റി തോപ്പുമ്പടി പാലത്തീന്ന് താഴോട്ട് ഇടാനും വകുപ്പ് പറഞ്ഞുവച്ചിട്ടുണ്ട്. ഇതിന്റെ ഇന്‍ ചാര്‍ജ്ജായി നമ്മുടെ സീഡീ റെയ്ഡ് മീശയെ പോസ്റ്റു ചെയ്യാനും ഉത്തരവായെന്ന് കേള്‍ക്കുന്നു.

വാദത്തിന്‌ വേണ്ടി സര്‍ക്കാര്‍ പറയുന്ന 33000 തൊഴില്‍ ഉണ്ടാകും എന്ന് സമ്മതിച്ചാല്‍ തന്നെ അതെന്ത്‌ തൊഴിലാണ്‌? അതിന്‌ നല്‍കുന്ന വില എത്ര വലുതാണ്‌.ഒരു തൊഴിലിന്‌ 20000 സബ്‌സിഡി നല്‍കുമെന്നാണ്‌ IT നയം പറയുന്നത്‌...പുതിയ റോഡുണ്ടാക്കാന്‍ വലിയൊരു തുക വേണം. നികുതി ഇളവും നല്‍കണം സ്ഥലത്തിന്‌ പുറമെ വെള്ളം വൈദ്യുതി മുതലായവയ്ക്കും യന്ത്ര സാമഗ്രഹികള്‍ വാങ്ങാനും കെട്ടിടം പണിയാനും സബ്സിഡി നല്‍കണം.ഇതെല്ലാം കണക്കെലെടുത്താല്‍ ഒരു തൊഴിലിന്‌ രണ്ട്‌ ലക്ഷം രൂപവരെയാകും.
ഇപ്പോള്‍ 90,000 തൊഴിലുകള്‍ കൊണ്ട് ധന്യമായ സ്മാര്‍ട്ട്സിറ്റിയില്‍ ഒരു തൊഴിലിന് സര്‍ക്കാരിന്റെ ചെലവ് പത്തുപൈസയാണല്ലോ. അതോണ്ട് ഒന്നും ഇനി പേടിക്കാനില്ല. സബ്സിഡിയാണെങ്കില്‍ വട്ടപ്പൂജ്യമേ തരൂ എന്ന് പറഞ്ഞതു കേട്ട് ഷേയ്ക്ക് നിന്ന് മുള്ളിയെന്നാണ് റിപ്പോര്‍ട്ട്. പുതിയ റോഡിനുള്ള ടാറും മെറ്റിലും ദുബായിക്കാരന്‍ സ്വന്തം ചെലവില്‍ എറക്കുമതി ചെയ്യുമെന്ന് സമ്മതിച്ചിട്ടുമുണ്ട്, ഇനിയെന്തര് പ്യാടിക്കാന്‍.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ ജോലി ചെയ്യുന്നുണ്ട്‌. ഒരാള്‍ക്ക്‌ 10000 രൂപ എന്ന നിലക്ക്‌ സബ്‌സിഡി നല്‍കിയാല്‍ ഈ രംഗത്ത്‌ വലിയൊരു മാറ്റമുണ്ടാക്കാം. ഇത്തരത്തില്‍ ഒരു സമീപനം ഇല്ലാതതെന്തുകൊണ്ട്‌? IT ക്ക്‌ സബ്‌സിഡി നല്‍കിയാല്‍ വിദേശ കമ്പനിക്കും വലിയൊരു അളവില്‍ വിദേശത്തെ മൈക്രോസോഫ്റ്റ്‌ അടക്കമുള്ള ഭീമന്മാര്‍ക്കുമല്ലെ നേട്ടമുണ്ടാകുക.?
കാറൊഴിഞ്ഞു മാനം തെളിഞ്ഞൂ...അച്ചുമ്മാന്‍ കരാറൊപ്പിട്ടതോടെ പരമ്പരാഗതവ്യവസായങ്ങളിലെ 10ലക്ഷം ആളുകള്‍ക്ക് പതിനായിരം രൂഭാ വച്ച് സബ്സിഡി കിട്ടിത്തുടങ്ങി. പിന്നെയുണ്ടായ കഥ പറയണോ ! ഹൊ ! വികസന സമീപനങ്ങള്‍ക്ക് ബന്ധപ്പെടുക - നീലാണ്ടന്‍ ആന്റ് കോ.

ഐറ്റിക്ക് സബ്സിഡി നല്‍കുന്നതും അച്ചുമ്മാന്റെ കരാറോടെ നിന്നു. കേരളത്തീന്നുള്ള സബ്സിഡി കിട്ടാതെ ഇപ്പം മൈക്രോസോഫ്റ്റ് ഭീമനൊക്കെ ശോഷിച്ച് തൊഴുത്തില്‍ക്കെട്ടാവുന്ന പരുവത്തിലായിട്ടുണ്ട്. ങ്ഹും നെട്ടൂരാനോടാണോടാ പുല്ലേ നിന്റെ കളി ?


കൊച്ചി നഗരത്തിന്‌ അടുത്തുള്ള ഒരു ലക്ഷത്തോളം പേര്‍ പുതുതായി താമസിക്കാനും ജോലി ചെയ്യാനും വരുമ്പോള്‍ ഇവര്‍ക്ക്‌ ആവശ്യമായ വെള്ളം എങ്ങനെ നല്‍കും. 40 ലക്ഷം പേര്‍ താമസിക്കുന്ന കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഇപ്പോല്‍ തന്നെ കടുത്ത ജലക്ഷാമമാണ്‌.. ഇതിന്‌ വേണ്ടിയുള്ള ജലം കുഴല്‍ക്കിണര്‍ വഴിയാണ്‌ കണ്ടെത്തുന്നതെങ്കില്‍ ഇവിടെ വലിയ ദുരന്തം ഉണ്ടാകും . ഇത്രയധികം പേര്‍ക്കുള്ള വാഹനം ഓടുമ്പോള്‍ ഇവിടുത്തെ റോഡ്‌ വായു മുതലായവയ്ക്കുണ്ടാകുന്ന തകര്‍ച്ച എത്ര ഭീകരമായിരിക്കും. ഇവര്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍( ധനികരാണ്‌ എങ്കില്‍ ഇതും വലിയൊരു അളവില്‍ ഉണ്ടാകും.അത്‌ പ്ലാസ്റ്റിക്കായിരിക്കും അധികവും) എവിടെ എങ്ങനെ സംസ്ക്കരിക്കും. കൊച്ചി നഗരവും പരിസര പ്രദേശങ്ങളും ഇപ്പോള്‍ തന്നെ മാലിന്യ പ്രശ്നത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്‌. ഇവരുടെ ജീവിതം സുഖകരമാക്കാന്‍ ഈ മാലിന്യങ്ങള്‍ ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ വന്നു വീഴില്ലേ.
ഹായ്, ഉമ്മന്‍ ചാണ്ടി 30,000 തൊഴിലവസരങ്ങള്‍ എന്ന് പറഞ്ഞാല്‍ അത് ഒരുലക്ഷമായി പെരുകുകയും അച്ചുമ്മാന്‍ 90,000 തൊഴിലവസരങ്ങളെന്ന് പറഞ്ഞാല്‍ അത് പെരുകാതിരിക്കുകയും ചെയ്യുന്ന ഒരു പാരലല്‍ യൂണിവേഴ്സിലാണ് ശ്രീമാന്‍ നീലകണ്ഠന്‍ ജീവിക്കുന്നത്. മുപ്പതിനായിരം തൊഴിലില്‍ നിന്ന് 90,000 തൊഴിലായിക്കഴിഞ്ഞാല്‍ വെള്ളത്തിന്റെ ആവശ്യകത കുറയും എന്ന പ്രത്യേകത കൂടി ഈ സമാന്തരപ്രപഞ്ചത്തിനുണ്ട്. പുതിയ സ്മാര്‍ട്ട് സിറ്റി കരാറനുസരിച്ച് അത്രയും പേര്‍ക്കുള്ള വാഹനം ആകാശത്തൂടെയാണ് ഓടുക. പെട്രൊളിനു പകരം വെള്ളം ഉപയോഗിക്കുന്ന ടെക്നോളജി നീലാണ്ടന്റെ കെല്‍ട്രോണ്‍ തന്നെ വികസിപ്പിച്ചു കൊടുത്തിട്ടുള്ളതുകൊണ്ട് മലിനീകരണവും ഭയക്കേണ്ടതില്ല. അച്ചുമ്മാന്റെ സ്മാര്‍ട്ട്സിറ്റിക്കകത്ത് മാലിന്യമേ ഉണ്ടാകില്ല, പ്രത്യേകിച്ച് തൊണ്ണൂറായിരം പേര്‍ ജോലിചെയ്യുന്ന സ്ഥലത്ത് മാലിന്യമുണ്ടായാല്‍ അത് ചൊവ്വാഗ്രഹത്തില്‍ കൊണ്ടു തട്ടാന്‍ സബ് കോണ്ട്രാക്റ്റ് ഒപ്പുവച്ച സ്ഥിതിക്ക്.


സ്മാര്‍ട്ട്‌ സിറ്റി സ്വതന്ത്ര വ്യാപാര മേഖലയാക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടല്ലോ. സര്‍ക്കാര്‍ ഇത്‌ അംഗീകരിക്കുമോ? അങ്ങനെ വന്നാല്‍ അതിസമ്പന്നന്മാരായ അവിടെ ജീവിക്കുന്നവര്‍ക്ക്‌ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഉപഭോഗ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനാകും...ഫലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥലത്തിന്‌ ചുറ്റും ഒരുവിധ വികസനവും ഉണ്ടാകില്ല. നഗരത്തിലെ അന്തേവാസികള്‍ക്ക്‌ തേങ്ങാ ചമ്മന്തി വരെ ഇറക്കുമതി ചെയ്യില്ലേ.

See.... ഇത്രയും മൂര്‍ച്ചയുള്ള ചിന്തകള്‍ വരുന്ന തല വെയിലു കൊള്ളിക്കരുത് എന്ന് പറയാന്‍ നിങ്ങള്‍ക്കും തോന്നുന്നില്ലേ ? അദ്ദാണ് നീലാണ്ടന്‍ ജീ. ആരും കാണാത്തത് കാണും, ആരും കേള്‍ക്കാത്തത് കേള്‍ക്കും.
നീലാണ്ടന്‍ അപ്രൂവല്‍ മുദ്ര കൊടുത്ത അച്ചുമ്മാന്റെ സ്മാട്ട്സിറ്റിക്കരാറില്‍ സെസ് എന്ന വാക്കു പോലുമില്ല. "സെസ്സോ, അതെന്തരഡേയ് ?" എന്നാണ് ദുബൈക്കാരന്‍ ഇപ്പോള്‍ ചോദിക്കുന്നതത്രെ. കണ്ടോ, അവരു പോലും അതു മറന്നു. അദ്ദാണ് മ്വാനേ വിപ്ലവ സിറ്റി !
പുതിയ വിപ്ലവാനന്തര കരാറനുസരിച്ച് സ്മാര്‍ട്ട് നഗരത്തിലെ അന്തേവാസികള്‍ അമേരിക്കന്‍ തേങ്ങാച്ചമ്മന്തി കിട്ടാതെ വലയുമ്പോള്‍ ടൗണിലോട്ടിറങ്ങും. അങ്ങനെ തേങ്ങാച്ചമ്മന്തി ഇന്‍ഡസ്ട്രി കേറിയങ്ങ് പുഷ്പിക്കും. അമേരിക്കന്‍ തേങ്ങാച്ചമ്മന്തി വ്യവസായം വരണ്ടുണങ്ങുന്നതോടെ വിപ്ലവം പൂര്‍ത്തിയാവും. കൊച്ചിയില്‍ തേങ്ങാച്ചമ്മന്തിജംഗ്ഷനുകള്‍ ഉണ്ടാവും. തേങ്ങാച്ചമ്മന്തി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേരളത്തിന്റെ മുഖഛായയേ അങ്ങ് മാറ്റും, തേങ്ങാപ്പൂള് കടിച്ചു പിടിച്ചപോലെ എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്ന കാലം വരവായ് മാളോരേ !
സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത്‌ ഇത്തരം അതിസമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുണ്ടാക്കുന്ന സാമൂഹിക പ്രശ്നനഗള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗാസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യയും ഗുണ്ടാ മാഫിയയും വളരാന്‍ ഇത്‌ വഴിവയ്ക്കില്ലെ?

പുതിയ സ്മാര്‍ട്ട്സിറ്റിയില്‍ സമരക്കാര്‍ക്കും യാചകര്‍ക്കും പ്രത്യേകം അത്യന്താധുനിക ക്വാട്ടേഴ്സുണ്ടാകും. ചുറ്റുപാടുമുള്ള സാധാരണക്കാരെ ഇടയ്ക്കിടെ അകത്തോട്ട് വിളിച്ച് ആലൂക്കാസിലെ സ്വര്‍ണ്ണം അരച്ചു ചേര്‍ത്ത സദ്യനല്‍കും. അതോടെ ചുറ്റുപാടുമുള്ള സാധാരണക്കാരിലെ കടുത്ത ഉപഭോഗാസക്തി പമ്പകടക്കും. ആത്മഹത്യചെയ്യാന്‍ തോന്നുന്നവര്‍ക്ക് പുതിയ സ്മാര്‍ട്ട്സിറ്റിയിലൂടെ വണ്‍ ഡേ ടൂറുകളും പ്ലാന്‍ ചെയ്തിട്ടുണ്ട്. ഗുണ്ടാമാഫിയയെ സാപ്പും സോപ്പും ജാവയുമൊക്കെ പഠിപ്പിച്ച് ഐറ്റി വിദഗ്ധരാക്കാന്‍ പ്രത്യേകം പദ്ധതിയുമുള്ളതുകൊണ്ട് സംഗതികള്‍ എളുപ്പമാവും !


ഈ നിര്‍ദ്ദിഷ്ട നഗരവാസികള്‍ വോട്ടില്ലാത്തവരും ഉണ്ടെങ്കില്‍ തന്നെ ചെയ്യാന്‍ മിനക്കെടാത്തവരുമാണ്‌ എന്ന് ജനാധിപത്യ ഭരണകൂടങ്ങള്‍ ഓര്‍ക്കുന്നത്‌ കൊള്ളാം. വോട്ട്‌ ചെയ്യാത്ത്‌ ന്യൂനപക്ഷത്തിന്‌ വേണ്ടി വോട്ട്‌ ചെയ്യുന്ന ഭൂരിപക്ഷത്തിനെ ചൂക്ഷണം ചെയ്യാന്‍ സര്‍ക്കാര്‍ കൂട്ട്‌ നില്‍ക്കുന്നത്‌ ശരിയോ ?
കഴക്കൂട്ടം ടെക്നോപ്പാര്‍ക്ക്, കൊച്ചീലെ ഇന്‍ഫോപ്പാര്‍ക്ക് ആദിയായ സ്ഥലങ്ങളിലും പരിസരങ്ങളിലും വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളിലൂടെയാണ് ഈ ഐറ്റിമണ്ടന്മാരൊന്നും വോട്ടുചെയ്യാമ്പോവാത്ത ബ്രോയിലറുകളാണെന്ന് നീലാണ്ടന്‍ ഗവേഷിച്ചെടുത്തത്. കെല്‍ട്റോണിലൊക്കെ പത്തിരുപതുകൊല്ലം ട്രാന്‍സ്ഫറുപോലുമില്ലാതെ അടയിരുന്നാല്‍ ഇതാണ് സൗകര്യം. അങ്ങനെ ആധികാരികമായി ഗവേഷിച്ച അനുഭവമുള്ളതുകൊണ്ട് വോട്ട് ചെയ്യാത്ത ന്യൂനപക്ഷത്തെ സര്‍ക്കാര്‍ സഹായിക്കുന്നു എന്ന ഡബിള്‍ ജമ്പ് കണ്‍ക്ലൂഡിക്കല്‍ നടത്താന്‍ നീലാണ്ടനേ അര്‍ഹതയുള്ളൂ. എന്നുമാത്രമല്ല, അതീന്ന് ഒരു ട്രിപ്പിള്‍ ജമ്പ് നടത്തി വോട്ട് ചെയ്യുന്ന ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുന്നതിനു തുല്യമാണ് സര്‍ക്കാരിന്റെ ആ “ന്യൂനപക്ഷസഹായം” എന്നുകൂടി കണ്‍ക്ലൂഡിക്കാന്‍ നീലാണ്ടന്‍ കഴിഞ്ഞിട്ടേ നാട്ടില്‍ വേറേ ഗവേഷകരുള്ളൂ.
വാല് : ഇത്രയും ബൌദ്ധികസത്യസന്ധതയുള്ള ഒരു മുതലാളിത്തവിരുദ്ധനെ വേറെ കിട്ടുമോ മനോരമയെപ്പോലുള്ള ശുദ്ധകമ്മ്യൂണിസ്റ്റ് പത്രങ്ങള്‍ക്ക് താങ്ങിക്കൊണ്ട് നടക്കാന്‍ ?

Jul 23, 2009

മുലപരിശോധിക്കാന്‍ സിബിഐ !

* Examination (by doctors) revealed that her pendulous breasts were suggestive of vigorous fondling during sexual intercourse...
*...There was no necessity for a nun, who is a virgin, to undergo hymenoplasty/surgical interference. The only reason for such corrective surgery is for concealing evidence of rupture of her hymen due to frequent vaginal sexual intercourse.

ഈ എഴുതിവച്ചിരിക്കുന്നത് ഏതെങ്കിലും കമ്പിപ്പുസ്തകത്തിലെ വാചകങ്ങളല്ല, അഭയക്കേസിലെ സി.ബി.ഐ റിപ്പോര്‍ട്ടിലെ കേസ് തെളിയിക്കല്‍ വിവരണമാണ് ! (അവലംബം : ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത). പെണ്ണിന്റെ മുലയുടെ വലിപ്പവും പൊട്ടിയ കന്യാചര്‍മ്മവും നോക്കി അവള്‍ എത്ര വട്ടം ലൈംഗികബന്ധം നടത്തിയിട്ടുണ്ടാവാമെന്നു ഗണിക്കുന്ന മനോരോഗം ബസ് സ്റ്റാന്റ്/റെയില്‍ വേ ബാത് റൂം കലാവിരുതുകളില്‍ പോലും കാണാനായെന്ന് വരില്ല. ഇതിലും ഭേദം ക്രൈമിലും ഫയറിലും വരുന്ന സാധനങ്ങളെ അങ്ങനെ തന്നെ കോടതിയില്‍ ഫയല്‍ ചെയ്യുന്നതായിരിക്കും.

നിങ്ങള്‍ എന്താണ് അവിടെ കേസന്വേഷണമെന്നുമ്പറഞ്ഞ് ഒലത്തുന്നത് എന്ന് സി.ബി.ഐയോട് ജനം എഴുന്നേറ്റ് നിന്ന് ചോദിക്കാന്‍ സമയമായിരിക്കുന്നു.

May 31, 2009

മാധവിക്കുട്ടി : തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ നൊമ്പരം


This becomes, from this hour,
Our river and this old Kadamba tree,
Ours alone for our homeless souls,
To return some day and hang like bats
From its pure physicality


രാധയ്ക്കു കൃഷ്ണന്റേതു പോലെ, തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ നോവുകളെയാണ് മാധവിക്കുട്ടി എന്ന കമലാ സുരയ്യ ഉണര്‍ത്തിയത് - തന്റെ കഥകള്‍ പോലെ ആ വ്യഥകള്‍ അവരുടെ ജീവിതത്തിലും.

അവരുടെ Only the Soul knows how to Sing എന്ന ആംഗല കവിതാസമാഹാരത്തില്‍ നിന്നും എടുത്ത എനിക്കേറ്റവും പ്രിയപ്പെട്ട Radha Krishna എന്ന കവിതയാണ് ചിത്ര*ത്തിനു താഴെ.


* ഒരു സുഹൃത്തിനു ഇതേ കവിതയുടെ തീമില്‍ വരച്ചുകൊടുത്തത്. കടപ്പാട് : ചിത്രകാരന്റെ ഒരു കൃഷ്ണ ചിത്രത്തിന്

Apr 14, 2009

ഈ തെരഞ്ഞെടുപ്പുകാലത്തെ ചില മുന്‍ഗണനകള്‍


ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * വോട്ടുചെയ്യും മുന്‍പ് സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :
 • കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
 • ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
 • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
 • 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
 • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
 • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
 • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
 • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
 • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
 • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം ഇന്ത്യയിലെവിടെയും സംരക്ഷിക്കാന്‍.
 • ഭൂപരിഷ്കരണം ഇന്ത്യയിലാകമാനം നടപ്പാക്കുവാന്‍; സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
 • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
 • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മറ്റേതൊരു മുന്നണിയേക്കാളും ഇക്കാര്യങ്ങളില്‍ വിശ്വസിക്കാവുന്നത് Left Democratic Front-നെയാണ്. അതുകൊണ്ട് ഈയുള്ളവന്റെ വോട്ട് LDFന്.


*Modified from PAG Bulletin
പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Mar 10, 2009

കൃഷ്ണ സങ്കല്പത്തിന്റെ ഉത്ഭവം : കമന്റ്

പാര്‍ത്ഥന്‍ ജീയുടെ ഈ പോസ്റ്റില്‍ ഇട്ട കമന്റ് .


പാര്‍ത്ഥന്‍ ജീ,

"..പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക."


ജനങ്ങളെ അന്ധവിശ്വാസികളാക്കാന്‍ ആരോ വിദഗ്ധമായി വ്യാഖ്യാനിച്ചത് എന്നൊക്കെ നൂറ്റാണ്ടുകള്‍ക്കിപ്പുറം താങ്കള്‍ക്കിപ്പോള്‍ പറയാം. എന്നാല്‍ ഈ മൂന്നു വാക്യങ്ങളില്‍ കൃഷ്ണമതം എന്ന മതത്തിന്റെ ആവിര്‍ഭാവവും ഭാഗവതപ്രസ്ഥാനത്തിന്റെ ചരിത്രവും മുഴുവന്‍ ഉറങ്ങുന്നു. അത് തിരിച്ചറിയാനാണ് മുന്‍പ് ഇവിടെത്തന്നെയുള്ള ഏതോ ഒരു പോസ്റ്റില്‍ ഈയുള്ളവന്‍ പറഞ്ഞത്, ചരിത്രപശ്ചാത്തലത്തില്‍ വേണം ഇതൊക്കെ നോക്കിക്കാണാനെന്ന്.

ഇന്ന് ലഭ്യമായ ചരിത്രരേഖകളില്‍ കൃഷ്ണന്‍ എന്ന പേര് ആദ്യം ഉപയോഗിക്കുന്ന ഗ്രന്ഥം ഋഗ്വേദമാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിവുള്ള, മായാവിയും സുന്ദരഗാത്രനുമായ കൃഷ്ണന്‍ എന്ന ദസ്യുവിനെ അയാളുടെ പതിനായിരം കൂട്ടാളികളോടൊപ്പം അംശുമതീ തീരത്ത് വച്ച് ഇന്ദ്രന്‍ വധിച്ചെന്നാണ് ഋഗ്വേദ കഥ. രാജസ്ഥാന്‍ ഭാഗത്തെ ദ്രാവിഡവര്‍ഗ്ഗമായ ആഭീരന്മാര്‍ എന്നറിയപ്പെടുന്ന ഇടയഗോത്രങ്ങളുടെ പുരാണകഥാപാത്രമായി ഉയര്‍ന്നു വന്ന ഇടയദൈവ സങ്കല്പമാണ് ഗോപാലകനായ കൃഷ്ണന്‍. ഈ ഗോപാല കൃഷ്ണന്‍ ഇന്ദ്രന്റെ അഹങ്കാരമടക്കുന്ന ഗോവര്‍ദ്ധനപര്‍വ്വത കഥ ഇന്ദ്രാരാധകരായ ആര്യ ഗോത്രങ്ങളുമായി ഈ ഇടയ ഗോത്രങ്ങള്‍ക്കുണ്ടായിരുന്ന സംഘര്‍ഷത്തെ സൂചിപ്പിക്കുന്നു. (ഋഗ്വേദത്തിലെ അസുരനായ കൃഷ്ണനും ആഭീരന്മാരുടെ ദേവതയായ കൃഷ്ണനും ഒന്നാണെന്ന് ചില പണ്ഡിതര്‍ ) ഗോവര്‍ധന ധാരിയായ കൃഷ്ണനാണ് ആ ദൈവത്തിന്റേതായി ഇന്ന് ലഭ്യമായിട്ടുള്ള ആദ്യ ബിംബങ്ങളിലൊന്ന്. ആഭീരന്മാര്‍ക്കിടയിലുണ്ടായ കഥയാണ് നന്ദപുത്രനായ, രാധാകാമുകനായ യാദവ കൃഷ്ണന്‍. ആഭീരനായ രാജാവ് മധുവിന്റെ മകള്‍ മധുമതിയുടെ പുത്രനാണ് യദു. യാദവ കുലവും അന്ധകന്മാരും വൃഷ്ണികളും ഒക്കെ ആഭീരന്മാരില്‍ നിന്ന് വികസിച്ചതാണെന്ന് ഹരിവംശത്തില്‍ നിന്നും സൂചനയുണ്ട്. ഇന്ദ്രന്‍, ബ്രഹ്മന്‍ തുടങ്ങിയ ആര്യദേവതകളുമായി കൃഷ്ണന്‍ സംഘര്‍ഷത്തിലാവുന്ന പുരാണകഥകള്‍ രണ്ട് ഗോത്രങ്ങളുടെ വൈരത്തിന്റെ കഥയും കൂടിയാണ്.

സൂര്യാരാധകന്മാരായ ഒരു ഗോത്രത്തിന്റെ ആചാര്യനായ ഘോരാംഗിരസ്സിന്റെ ശിഷ്യനാണ് ദേവകിയുടെ പുത്രനായ കൃഷ്ണന്‍. ഈ ‘ദേവകീപുത്രകൃഷ്ണ’നെപ്പറ്റി ഛാന്ദോഗ്യത്തില്‍ (BC 800) തന്നെയാണ് ചരിത്രത്തിലെ ആദ്യപരാമര്‍ശമുള്ളത്. വാസുദേവന്‍ എന്നൊരാള്‍ മുഖ്യ ആചാര്യനായി വളര്‍ന്ന ഈ മത സെക്റ്റിന്റെ ഫിലോസഫികളാണ് കഠോപനിഷത്തിന്റെ ജനനമരണ-കര്‍മ്മ സിദ്ധാന്തങ്ങളില്‍ കാണുന്നത്. കഠോപനിഷത്തുമായി ഭഗവദ് ഗീതയ്ക്കുള്ള സാദൃശ്യം യാദൃച്ഛികമല്ല എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വാസുദേവന്‍ എന്ന ദേവതാ സങ്കല്പം ‘വാസുദേവന്‍ & സംഘര്‍ഷണന്‍’ / നാരായണന്‍ & നരന്‍ എന്ന ഒരു ദേവതാദ്വയത്തിന്റെ ഭാഗമായി പില്‍ക്കാലത്ത് ഉയര്‍ന്നുവന്നതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാസുദേവനും കൂട്ടാളിയായ സംഘര്‍ഷണനും നടത്തുന്ന വീരകൃത്യങ്ങള്‍ കാലക്രമേണ അര്‍ജ്ജുനന്റെയും കൃഷ്ണന്റെയും അക്കൌണ്ടിലായി. നരനാരായണന്മാര്‍ എന്നതിനും വന്നു വേറെ കുറേ വ്യാഖ്യാനങ്ങള്‍. മെസൊപ്പൊട്ടേമിയന്‍ ആദിപുരാണവീരനായ ഗില്ഗമേഷും സഖാവായ എന്‍കിടുവും നടത്തുന്ന ചില സാഹസങ്ങള്‍ അര്‍ജ്ജുന-കൃഷ്ണന്മാരുടെ സാഹസങ്ങളുമായി സാമ്യമുള്ളവയാണ്. കര്‍ണ്ണനെ കൊല്ലുന്ന മഹാഭാരതരംഗം സൂര്യപുത്രനായ ഹംബാബ എന്ന ഭീകരനെ വധിക്കുന്ന ഗില്‍ഗമേഷിന്റെ കഥാസന്ദര്‍ഭവുമായി വളരെ സാമ്യമുള്ളതാണ്. ഹംബാബയെ വധിക്കാന്‍ പോകുന്ന ഗില്‍ഗമേഷിന്റെ സന്ദേഹങ്ങള്‍ തീര്‍ക്കാന്‍ സുഹൃത്ത് എന്‍കിടു കുറെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു ഗീതോപദേശസന്ദര്‍ഭവുമായുള്ള സാമ്യവും ശ്രദ്ധേയം. വാസുദേവന്റെ കൂട്ടാളിയായ സംഘര്‍ഷണന്‍ പില്‍ക്കാലത്ത് കൃഷ്ണന്റെ ചേട്ടനായ ബലഭദ്രനായി പരിണമിച്ചു. (ജൈനമതത്തില്‍ ഇത് തീര്‍ത്ഥങ്കരന്മാരിലൊരാളായ ബലദേവനായി മാറുകയും ചെയ്തു)

ഗോവര്‍ദ്ധനധാരിയും ഇന്ദ്രദര്‍പ്പമടക്കിയവനുമായ ഗോകുലകൃഷ്ണന്‍, വാസുദേവന്‍ എന്ന സൈദ്ധാന്തികന്‍, മൂന്നോ നാലോ ദേവതാ സങ്കല്‍പങ്ങളില്‍ നിന്നും ഉറഞ്ഞുകൂടിയ ഒരു മൂന്നാം ദേവതയാണ് ഇന്ന് നാം അറിയുന്ന ദേവകീപുത്രനും, നന്ദഗോപരുടെ വളര്‍ത്തുമകനും കാളിയമര്‍ദ്ദകനും, ടീനേജ് തുടങ്ങും മുന്‍പ് ഗോപികളെ പ്രണയവിവശനാക്കിയവനും, കംസവധം നടത്തിയവനും പില്‍ക്കാലത്ത് അര്‍ജ്ജുനന്റെ സഖാവായതും, ഇന്ദ്രനോടേറ്റ് വിജയിച്ചവനും ജരാസന്ധനെ പിളര്‍ത്തിയവനുമായ ശ്രീകൃഷ്ണന്‍.

ഈ ഹീറോയിക് കഥാപാത്രവുമായി വാസുദേവന്റെ ഫിലോസഫിയും വിഷ്ണു എന്ന ആര്യ ദേവതയുടെ സങ്കല്‍പ്പവും പ്രജാപതിയുടെ അവതാര കഥകളും കൂടിച്ചേരുമ്പോഴാണ് ഭാഗവതമതത്തിന്റെ ബീജരൂപമാകുക. ഇതിന്റെ വികസിത രൂപമാണ് ഇന്നത്തെ നിയോബ്രാഹ്മണിക് മതങ്ങളില്‍ ഒന്നായ വൈഷ്ണവിസം.

ഭഗവദ് ഗീതയില്‍ അപൂര്‍വ്വം ചിലയിടത്തുമാത്രമേ വിഷ്ണു എന്ന സൂപ്പര്‍ ദൈവത്തിന്റെ അംശമാണ് കൃഷ്ണന്‍ എന്ന് സൂചനയുള്ളൂ. മഹാഭാരതത്തിലേയ്ക്ക് ഗീതയെ ചേര്‍ത്തതിനോടൊപ്പമാവണം ഈ വിഷ്ണു സങ്കല്‍പ്പവും കൂടി വിളക്കിയത് എന്ന്‍ ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ഇതു മാറ്റി നിര്‍ത്തിയാല്‍ ഗീത കൃഷ്ണമതം എന്ന ഏകദൈവതാധിഷ്ഠിതമായ ഒരു വേറിട്ട മതത്തിന്റെ ഫിലോസഫിക്കല്‍ വിശകലനമാണ്.ആര്യന്മാരുടെ യജ്ഞാധിഷ്ഠിതമായ വൈദിക ഫിലോസഫിയില്‍ നിന്നുമുള്ള ഒരു കുതറിമാറല്‍ കൂടിയാണ് ഭഗവദ് ഗീത. യോഗത്തെയും തപസ്സിനെയും യജ്ഞത്തെയും ഒക്കെ പരാമര്‍ശിച്ചുപോകുന്നുണ്ടെങ്കിലും യോഗയോ യജ്ഞമോ ഒന്നുമില്ലാതെ “കര്‍മ്മ”ത്തിലൂടെ തന്നെ ആരാധിക്കാനും പ്രാപിക്കാനും കഴിയും എന്നാണ് കൃഷ്ണമതത്തിന്റെ ദേവതയുടെ മുഖ്യ ആഹ്വാനം തന്നെ. ഇത് മൌര്യ/ഗുപ്ത കാലഘട്ടത്തിലുയര്‍ച്ച പ്രാപിച്ച നാസ്തിക മത സെക്റ്റുകളെ ഭക്തിയിലേക്ക് തിരികെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ്. അന്യദേവതകളെ ആരാധിക്കുന്നവര്‍ക്കും അനുഗ്രഹങ്ങള്‍ നല്‍കുന്നത് ആത്യന്തികമായി ഞാന്‍ തന്നെ എന്ന് കൃഷ്ണന്‍ സ്വയം പ്രഖ്യാപിക്കുന്നത് ഈ ചരിത്ര പശ്ചാത്തലത്തിലാണ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.

ഈ വിഷയം ഒത്തിരി കൂടുതല്‍ എഴുതാനുണ്ട്. വിസ്താരഭയത്താല്‍ ഇത്രയും തല്‍ക്കാലം.

Feb 27, 2009

മോക്ഷം വരുന്ന വഴികള് !

WARNING !
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ വളരെ
ബീഭത്സങ്ങളാണ്. ദുര്‍ബലമാനസര്‍ ദയവ് ചെയ്ത് പോസ്റ്റ് ഒഴിവാക്കുക.

നദിയില്‍ ശവം കെട്ടിപ്പൊതിഞ്ഞ് കൊണ്ടുതള്ളിയാല്‍ മരിച്ചവര്‍ക്ക് മോക്ഷം കിട്ടുമത്രെ! ഈ രാജ്യത്തെ രക്ഷിക്കാന്‍ കാശിവിശ്വേശ്വരനും കഴിയില്ല ! ഭക്തിയുടെ പേരില്‍ കാണിക്കുന്ന ചെറ്റത്തരങ്ങള്‍ !

സ്ഥലം: വാരാണസി !
നദി : പുണ്യ ഗംഗ !!

ഇമ്മാതിരി വൃത്തികേടുകള്‍ക്ക് താത്വിക വ്യാഖ്യാനം ചമയ്ക്കാന്‍ ഇതു പോലെ ചിലതും.

...The ultimate guarantee of moksha comes only from dying in Kashi, for Kashivam maranam muktiha or death in Kashi is liberation. And this is because Kashi is thrice-blessed. It is holy in its very existence as the City of Light; it is washed eternally by the heavenly Ganga; and it is only here that Shiva himself whispers the taraka mantra in the ears of the dying....

[http://www.visitvaranasi.com/moksha.htm]

കുറേക്കൂടി ഭീകരമായ കബന്ധങ്ങളുടെ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ അയച്ചുകിട്ടിയിരുന്നു.
അറച്ചിട്ട് ഇടാത്തതാണ്. രണ്ട് ദിവസം മുന്‍പ് ഉന്മേഷ് ജീയുടെ ഫോട്ടോപോസ്റ്റിനു താഴെ "സഗുണോപാസകര് ‍" ജലസമാധിയിലാക്കുന്ന ദൈവങ്ങളെക്കുറിച്ച് "ഉണ്ണിക്കൈവെണ്ണ"(?)ക്കാരന്റെ പുളകം കൊള്ളല്‍ വായിച്ചതേയുള്ളൂ.


*ഇവ ഇ-മെയില്‍ ഫോര്വേഡുകളായി കിട്ടിയ ചിത്രങ്ങളാണ്. അതിനാല്‍ ഫോട്ടോ ക്രെഡിറ്റ്സ് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉറവിടം തപ്പിക്കിട്ടുന്നവര്‍ അറിയിച്ചാല്‍ ഉപകാരം.

Feb 3, 2009

പന്നിയെ വെറുക്കാനുള്ള ഞായങ്ങള്‍

 
 
മനുഷ്യവിദൂഷകന്‍ എന്ന ബ്ലോഗില്‍ കണ്ട ലേഖനം : ഇസ്ലാമും പന്നിയും
ഭക്ഷണം അങ്ങനെ മനുഷ്യന്‍റെ സ്വഭാവരൂപികരണത്തില്‍ പങ്കുവഹിക്കുന്നുവെന്ന് വളരെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.
എന്നാല്‍ ഞാന്‍ അറിയാന്‍ ശ്രമിച്ചത് വേറെ വിഷയമാണെങ്കിലും മുമ്പ് പറഞ്ഞതിന്‍റെ ഭാഗമായതിനാല്‍ മുഖവുരയായി പറഞ്ഞുവെന്നു മാത്രം.എന്നും എനിക്ക് ചിന്തയ്ക്ക് വക തന്ന ഒരു സംശയം പന്നിയെന്നു വിളിക്കുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസി കോപം കൊണ്ടു വിറയ്ക്കുന്നതെന്തിന്.?

.... ശാസ്ത്രീയമായി അണുക്കളെയോ മറ്റോ പഠിയ്ക്കാന്‍ അവസരമുണ്ടാകാന്‍ സാധിക്കുന്നതിനു മുമ്പെ അതിനെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നുവെങ്കില്‍ ശാസ്ത്രീയ അടിത്തറയ്ക്ക് പുറമെ ദൃശ്യമായതും അതേപോലെ സാധാരണ നോട്ടത്തില്‍ തന്നെ വെറുക്കപ്പെടേണ്ട എന്തോ ഒന്നു അതിലുണ്ടെന്നു മനസ്സിലായി.... (ശേഷം ഇവിടെ വായിക്കുക)

അവിടെ ഇട്ട കമന്റ് :
suraj::സൂരജ് said...
മനുഷ്യ വിദൂഷകാ,

ഖുര്‍ ആനോ ഗീതയോ എടുത്ത് അതിലെ പ്രസ്താവങ്ങളുടെ ശാസ്ത്രീയത ചികയുന്നത് താങ്കളുടെ ഇഷ്ടം. പക്ഷേ ഇതുപോലുള്ള ഉഡായിപ്പ് വെബ്സൈറ്റുകളില്‍ കിടക്കുന്നതൊക്കെ എടുക്കുമ്പോള്‍ ഈ പറയുന്നതിലൊക്കെ എന്തെങ്കിലും സയന്‍സ് ഉണ്ടെങ്കില്‍ അതിന് ചുമ്മാ കറക്കിക്കുത്തിയുള്ള വാചകങ്ങളല്ല, മറിച്ച് വ്യക്തമായ, തെളിയിക്കപ്പെട്ട റീസേര്‍ച്ച് റെഫറന്‍സുകളോ പേപ്പറുകളോ ആണ് നല്‍കേണ്ടത്. അപ്പോഴേ അത് ശാസ്ത്രീയമായി ആധികാരികമാവൂ, അല്ലാത്തിടത്തോളം ചുമ്മാ “അഭിപ്രായം” മാത്രമേ ആവൂ.

>>മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.

മാംസാഹാരം ക്രൂരതയ്ക്കും ദേഷ്യത്തിനും കാരണമാകുന്നതിന്റെ ബയോക്കെമിസ്ട്രി ഒന്ന് വിശദീകരിക്കാമോ ? ഏതെങ്കിലും ആധികാരിക റീസേര്‍ച്ച് ജേണലില്‍ പിയര്‍ റിവ്യൂ കഴിഞ്ഞ് വന്നിട്ടുണ്ടോ ഇങ്ങനൊരു റീസേര്‍ച് ?
(ഖുര്‍ ആന്‍ പന്നിമാംസം പോലെ ചിലതെ ഹറാമാക്കീട്ടുള്ളൂ. ആട്, കോഴി താറാവ് മാട് എന്നിങ്ങനെ വേറെ പലതും കിടക്കുന്നു.അതെന്തര് അത് വിട്ട് കളഞ്ഞത്?)

>> സ്വന്തം ഇണയെ മറ്റൊരു എതിര്‍ലിംഗത്തില്‍ പെട്ട അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന അത്യപൂര്‍വവും നിന്ദ്യവുമായ ഒരു സ്വഭാവം പന്നിയ്ക്കുണ്ട്. അതായത് തന്‍റെ മുമ്പില്‍ മറ്റൊരു പന്നി തന്‍റെയിണയുമായി ഇണചേരുന്നത് കണ്ടുകൊണ്ടു നില്ക്കുന്ന ഏക ജീവിയാണ് പന്നി.

ഇതിനും വേണം റെഫറന്‍സ്. പന്നിക്ക് മാത്രമായുള്ള ഒരു ക്യാരക്റ്റര്‍ എന്നൊക്കെ അടിച്ചു വിടുന്നത് ഇതുവല്ലതും വെരിഫൈ ചെയ്തിട്ടാണോ ?
സ്വന്തം ഇണയെ അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന” എന്നൊക്കെ പന്നിയെക്കുറിച്ച് പറയുന്നത് കേട്ടാല്‍ പന്നി ഇണചേരുന്നത് താലികെട്ടും റെജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് ഹണിമൂണീനു ഹോട്ടലില്‍ റൂമെടുത്തിട്ടാണെന്ന് തോന്നും :)) ജൈവ ലോകത്തെ എത്രയോ ജീവികള്‍ ബഹുഭര്‍തൃത്ത്വവും ബഹുഭാര്യാത്വവും ഉള്ളവരാണ്. പല ജന്തുക്കളും ഇണചേര്‍ന്ന്‍ സ്ഖലനമോ രതിമൂര്‍ച്ഛയോ കഴിഞ്ഞാല്‍ പിന്നെ ഇണയെ തിരിഞ്ഞ് പോലും നോക്കാത്തവരാണ്.അവര്‍ വേറെ ഏത് സഹജീവിയുടെ കൂടെ പോയാലും അവറ്റയ്ക്ക് ഒരു ചുക്കുമില്ല. നിഷിദ്ധമല്ലാത്ത മാംസാഹാരമായ കാളയും പോത്തും ഒക്കെ ഇങ്ങനെ തന്നെ. അവയ്ക്ക് ഏകപത്നീവ്രതമോ ഏക ഭര്‍തൃവ്രതമോ ഒന്നുമില്ല.

>>ലോകത്തിലെ ഏറ്റവും നികൃഷ്ടമായ ചുറ്റുപാടുകളില്‍ വളരുന്ന പന്നിയായാലും വളര്‍ത്തുന്ന പന്നിയായാലും അതിന്‍റെ ശരീരത്ത് പരാന്നജീവികളും രോഗാണുക്കളും വളരെയധികം പാര്‍ക്കുന്നുണ്ട്. അതേപോലെ തന്നെ പന്നിയുടെ ശരീരത്തിനുള്ളില്‍ പോലും നിരവധി അണുക്കളും കൃമികളും വിരകളും വരെയുണ്ട്. മിക്കവയും മനുഷ്യന് അസുഖമോ മരണം വരെയോ സമ്മാനിക്കാന്‍ പര്യാപ്തം.

പന്നി അമേദ്യം തിന്നുന്നത് കൊണ്ട് മാത്രം വൃത്തികെട്ടതാണെന്ന് പൊതുവേ പറയപ്പെടുന്നത് പൂര്‍ണ്ണമായും ശരിയല്ല. (കോപ്രോഫാജി എന്ന അതേ സ്വഭാവം കാണിക്കുന്ന ജീവിയാണ് മുയലും.) പന്നിക്ക് മാത്രമായി അസാധാരണമാം വിധം പരാന്നജീവി/കൃമി ആക്രമണമൊന്നുമില്ല. നല്ല രീതിക്ക് ഇവയെ വളര്‍ത്തുന്ന കേന്ദ്രങ്ങളില്‍ ഈപ്പറയുന്ന കുഴപ്പമൊന്നുമില്ലാത്ത പന്നിയിറച്ചി കിട്ടുകയും ചെയ്യും.
പിന്നെ, ശരീരത്തിലെ കൃമികീടങ്ങളെ വച്ചാണ് പന്നിയെ കുറ്റം പറയുന്നതെങ്കില്‍ കോഴിക്കും ആടുമാടുകള്‍ക്കുമൊക്കെ ഇതു ബാധകമാണ്. നാടവിര മാട്ടിറച്ചി വഴിയും മനുഷ്യനെ ബാധിക്കാറുണ്ട്. ആടിന്റെ പാല്‍ ധാരാളമായി ഉപയോഗിക്കുന്ന ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ ബ്രൂസെല്ലോസിസ് എന്ന ബാക്ടീരിയല്‍ അണുബാധ കൂടുതലാണ്... വൃത്തിക്ക് പാചകം ചെയ്യാമെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. അല്ലാതെ അതിന് മൃഗത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഒട്ടകത്തിന്റെ മൂത്രം മരുന്നായി കുടിക്കാന്‍ ഉപദേശിച്ചിട്ടുണ്ട് പ്രവാചകന്‍ (സഹീഹുല്‍ ബുഖാരി). ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ മരുന്നുമാണെന്നും, അതിനാല്‍ പാനീയത്തില്‍ ഈച്ചവീണാല്‍ അതിനെ മുഴുവനായി അതില്‍ മുക്കിക്കോണം എന്ന് തട്ടിവിട്ടതും ഇതേ ആള് തന്നെ. പന്നിയുടെ വൃത്തിയെ കുറിച്ച് സങ്കടപ്പെടാന്‍ പറ്റിയ ആള്‍ !

>>ശരീരത്തിനനുസരിച്ചു ശ്വാസകോശത്തിന്‍റെ വലിപ്പം ചെറുതായ പന്നിയ്ക്ക് ന്യുമോണിയ,ബ്രോങ്കിറ്റിസ് തുടങ്ങിയ രോഗവും സാധാരണം തന്നെ.

ആങ്ഹാ ! ഇതുകൊള്ളാമല്ലോ. ഒരു റെഫറന്‍സ് കിട്ടിയാല്‍ കൊള്ളാമായിരുന്നു.
ഇങ്ങനൊക്കെ അടിച്ചുവീടും മുന്‍പ് മനുഷ്യ വിദൂഷകന്‍ ഇച്ചിരെ Basic anatomy വായിച്ചാല്‍ കൊള്ളാം.

>>സാത്വിക ഭക്ഷണം വിഭീഷണനെയും രാജസ്വ ഭക്ഷണം രാവണനെയും അങ്ങനെ സ്വഭാവത്തിന്റെ കാര്യത്തില്‍ അന്തരമുണ്ടാക്കി എന്ന് രണ്ടുപേരെയും പറ്റി പ്രതിപാദിക്കുന്നയിടത്തു രാമായണത്തില്‍ പറയുന്നുണ്ട്.

രാമായണത്തിലോ മഹാഭാരതത്തിലോ പറയുന്നതാണോ താങ്കളുടെ റെഫറന്‍സ് ?!
ഭാരതീയ മതങ്ങളില്‍ ഈ രാജസം താമസം സാത്വികം എന്നൊക്കെ ആഹാരത്തെ ഭഗവദ് ഗീതയുടെ ലൈനില്‍ വര്‍ഗ്ഗീകരിക്കാന്‍ തുടങ്ങിയത് വളരെയടുത്താണ്. ഒരുപക്ഷേ ബുദ്ധമതസ്വാധീനവും അതിനു കാരണമാവാം. വേദങ്ങളിലൊക്കെ മാംസം മുനിമാരുടെ പോലും ആഹാരമാണ്. അവിടെ ആരും അതിനെപ്പിടിച്ച് “താമസം” ഒന്നുമാക്കി ബ്രാന്റടിച്ച് നിഷിദ്ധമാക്കീട്ടില്ല. രാമായണത്തില്‍ പലയിടത്തും രാമന്‍ മാംസാഹാരം കഴിച്ചിരുന്നതായി പറയുന്നുണ്ട്. താങ്കള്‍ വായിച്ചിട്ടുണ്ടോ ആവോ ! അന്നത്തെ ക്ഷത്രിയകുലജാതര്‍ മാംസവും മദ്യവുമൊക്കെ ധാരാളമായി ഉപയോഗിച്ചിരുന്നവരുമാണ്. കൊട്ടാരത്തില്‍ കിട്ടുന്ന രുചിയുള്ള മൃഗ മാംസത്തിനു പകരം ഇനി എനിക്ക് കാട്ടുകിഴങ്ങും പഴങ്ങളും കഴിക്കേണ്ടിവരുമെന്ന് വനവാസത്തിനു പുറപ്പെടുന്ന രാമന്‍ കൌസല്യയോട് സങ്കടം പറയുന്നത് രാമായണത്തില്‍ തന്നെയാണ് മാഷേ. വനത്തില്‍ ഏതെല്ലാം മാംസം കിട്ടുമെന്നതിനെ കുറിച്ച് രാമനും ലക്ഷ്മണനും ഉപദേശം കിട്ടുന്ന ഭാഗം വരെ രാമായണത്തില്‍ കാണാം. ആയുര്‍വേദത്തിലാകട്ടെ സുശ്രുതന്‍ ഏതാണ്ട് 64 തരം മാംസങ്ങളെ ഭക്ഷണമാക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ഓരോന്നും കഴിക്കേണ്ട കാലവും സമയവുമടക്കം. അതോണ്ട് മാഷ് രാജസ-സാത്വികത്തീന്നൊക്കെ വിട്ട് പിടി.

അനുബന്ധം:

കോഴികൂവിയാല്‍ അത് മലക്കിനെ കണ്ടിട്ടാണെന്നും കഴുത കരഞ്ഞാല്‍ അത് സാത്താനെ കണ്ടിട്ടാണെന്നുമൊക്കെ പ്രവാചകന്‍ തട്ടിമൂളിച്ചിട്ടുള്ളതായി മതഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഇനി അതിനോരോന്നിനും ഇതുപോലെ “സയന്റിഫിക്” തെളിവും കൊണ്ട് വരാവുന്നതാണ്.

Jan 20, 2009

ത്ഫൂലോഗം !

ഈ ബൂലോഗം എന്ന് പറയണ ഗൊണാണ്ടറ് എല്ലാങ്കൂട ഒരു ഠ വട്ടത്തിനൊതുക്കാനേ ഒള്ളൂ എന്നാണ് ഇവടെ കാണണത്. എന്നായെന്തര് വേണം. പൊളക്കണ പൊളപ്പ്കള് കണ്ടാ പത്ത് പതിനഞ്ച് ലച്ചം സര്‍ക്കുലേഷനൊള്ള യേതാ ഇന്റര്‍ നാഷണല്‍ ജിഞ്ചിരിയാണെന്ന് തോന്നിപ്പോവും. ആകെ മൊത്തം വെരട്ട്കളാണ് ഇപ്പ. കരിവാരം വേണോ കത്തിവാരം വേണോന്ന് മാത്രേ തീരുമാനിക്കാനൊള്ളു.

ഒരുത്തന്‍ കേസ് കൊടുത്തത് RACIAL ABUSE എന്നുമ്പറഞ്ഞ്. കേസെടുത്തതോ ? നെറ്റു വഴിയുള്ള “ലൈംഗികാശ്ലീലം” നിരോധിക്കുന്ന സെക്ഷന്‍ പ്രകാരവും...! ഇദ്ദാണ് മച്ചാ പേലകളട ബുദ്ദീന്ന് പറയണത് !

ഐ.ടി നിയമം സെക്ഷന്‍ 67 വായിച്ചാ മിറിയം വെബ്സ്റ്റര്‍ മുതല്‍ കേംബ്രിഡ്ജും ഓക്സ്ഫോഡും വരെയുള്ള ഈരേഴ് പതിനാലു ഡിക്ഷ്ണറിയും പരതേണ്ടി വരും, വല്ലോം മനസിലാവണോങ്കീ.

വാദിക്കാന്‍ നരിമാനോ ഷൂരിയോ ഒക്കെയാവും കോര്‍ട്ടില്.... ഹാവൂ, നടക്കാമ്പോണ പുകിലോര്‍ത്തിട്ട് കോള്‍മ... ശോ, ഓര്‍ത്തില്യാ...ലത് സെക്ഷന്‍ 67 പ്രകാരം അശ്ലീലാണ്.
ഹൈ ! പാടില്യ പാടില്യ !

അതിനെടയ്ക്കാണ് ദാണ്ട ഇത് കണ്ടത് :

...നിങ്ങളൊക്കെക്കൂടെയല്ലെ ചിത്രകാരനെക്കൊണ്ട് ഇപ്രാരം പോസ്റ്റുകള്‍ എഴുതിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുന്നതില്‍ തെറ്റുണ്ടോ?... കേരളാ ഫാര്‍മര്‍ വക കമന്റിലെ കഷ്ണോണ്.

അപ്പം നമ്മളും തൂങ്ങിയത് തന്ന. ആ ഭാഗത്തെക്കെ പോയി കമന്റുകളിട്ടൊണ്ട്. ഇനീപ്പ മാപ്പ് സാച്ചിയാക്കുവോ അതാ കൂട്ടുപ്രതിയാക്കി തൂക്കിക്കൊല്ലുവോ എന്നറിഞ്ഞാ മതി.

അതക്ക പോട്ട്. ഇനിയിപ്പൊ എന്തരെടുത്തിട്ട് ബ്ലോഗുവോ എന്തരോ ?! അതോര്‍ത്തിട്ട് ഇരിക്കാനും വയ്യ നിക്കാനും വയ്യ.

ആലോചിച്ചപ്പം, ബ്ലോഗെഴുതാന്‍ പറ്റിയ നാലഞ്ചു സാദനങ്ങളേ തെവിട്ടി വന്നോളു :

1. പാചകവിധികള് :

(പൂള, മാങ്ങാത്തൊലി, തേങ്ങാക്കൊല തുടങ്ങിയ ഐ.പി.സി 67 പ്രകാരം lascivious-ഓ prurient വികാരങ്ങള്‍ ഉണര്‍ത്തുന്നതോ ആയ വാക്കുകള്‍ ഉപയോഗിക്കാമ്പാടില്ല)

2. പഴുത്തളിഞ്ഞു കഴിഞ്ഞാലും മലയാളി പിന്നേം തോണ്ടി മണപ്പിക്കുന്ന മറ്റേ സാധനം - “നൊസ്റ്റാള്‍ജിയ” :

കുളം, കിണ്ടി, കല്‍പ്പടവ്, കാവ്, അച്ചാച്ചന്റെ ചൂരവടി, ആറാം വയസ്സില്‍ ഊഞ്ഞാലാടിയ മാങ്കൊമ്പ്, അമ്മൂമ്മേട പുളിശ്ശേരി, ഓപ്പോള്‍ടെ ബലാഗുളിച്ചാദി എണ്ണ എന്നിവ ഇഷ്ടം പോലെ ചേര്‍ക്കാം. സ്കൂളിലെയും കോളെജിലെയും കൌമാരകാല “ചാപല്യങ്ങള്‍ ” വിവരിക്കുമ്പോള്‍ # ചിഹ്നമോ * ചിഹ്നമോ മാത്രം ഇടുക. വായനക്കാര്‍ക്ക് മനസ്സിലായിക്കൊള്ളും.

3. പോട്ടം :

ചായ്പ്പില് പട്ടിപെറ്റുകിടക്കുന്നതോ മുറ്റത്തെ ചട്ടിയില്‍ ബഡ് റോസ് വിരിഞ്ഞു നില്‍ക്കണതോ തന്നം തുന്നനെ പോട്ടം പിടിച്ച് ഇടുക. ലൈറ്റിംഗ്, ഷട്ടര്‍ സ്പീഡ്, തുടങ്ങിയവയെ കുറിച്ച് പത്ത് വാചകം കമന്റായി വരുന്നത് കൊണ്ട് തൃപ്തിപ്പെടുക. “ആ കൈപൊക്കി നില്‍ക്കുന്നത് മാഷിന്റെ ഉപ്പുപ്പയാ?” എന്നൊക്കെയുള്ള കന്നന്തരവ് കമന്റ്കളെ അവഗണിക്കാവുന്നതാണ്. രാഷ്ട്രീയം തൊട്ട് തീണ്ടിയേക്കരുത്, അനോണിക്കമന്റ് വീണ് കുലം മുടിഞ്ഞുപോവും.

4. ഗണിതം, വൈദ്യം, ശാസ്ത്രം, സാങ്കേതികം :

പഞ്ചാംഗത്തിന്റെ മാത്തമാറ്റിക്സ്, രാഹുകാലം കാല്‍ക്കുലേറ്റ് ചെയ്യാന്‍ പത്ത് വഴികള്‍, പക്ഷിപ്പനി പടരുന്ന അഞ്ചു വിധം, ഹൈപ്പര്‍ടെന്‍ഷനുള്ള ഗുളികകള്‍, വെള്ളമടിയുടെ ദൂഷ്യവശങ്ങള്‍, ബോസ് ഐന്‍സ്റ്റൈന്‍ കണ്ടെന്‍സേറ്റ്, ബിഗ് ബാംഗ് ന്യൂക്ലിയോ സിന്തെസിസ്, ക്യാന്‍സര്‍ കോശങ്ങള്‍ നുള്ളിയെടുക്കുന്നതിന്റെ ലേറ്റസ്റ്റ് ഗവേഷണ വാര്‍ത്ത, പട്ടമരപ്പ് തടയാനുള്ള ആയിരത്തൊന്നു വഴികള്‍, ജൈവ ഇന്ധനത്തിന്റെ സാങ്കേതിക വശങ്ങള്‍ തുടങ്ങിയ ആരും വായിക്കാത്ത, ഇനിയഥവാ വായിച്ചാലും ഒരു ചുക്കും മനസിലായില്ലെങ്കിലും “ഈ വിവരങ്ങള്‍ക്ക് നന്ദി” എന്നോ “ഇതുപോലുള്ള കൂടുതല്‍ വിവരങ്ങള്‍ പോരട്ടെ” എന്നോ “:-)” എന്നോ ഉള്ള അമൂല്യമൊഴിമുത്തുകളാല്‍ സമ്പുഷ്ടീകരിക്കപ്പെടുന്ന പോസ്റ്റുകള്‍ .

5. കേരളീയവും അല്ലാത്തതുമായ നാട്യരൂപങ്ങള്‍ :

ഗദഗളി, കഥക്, കൂച്ചിപ്പിടി, ഭരതനാട്യം, മോഹിനീട നാട്യം അങ്ങനെയങ്ങനെ. ഹൈപ്പര്‍ സാവര്‍ണ്യമുള്ള സാദനങ്ങളായോണ്ട് സൂച്ചിച്ചേ എയ്താവൂ . കീചകനെ കാണാമ്പോണ പാഞ്ചാലീട കൈയ്യീ ഇരിക്കണ പാത്രം ഒഴിഞ്ഞതാണാ അതാ ഫുള്ളാണാ, കാവുങ്ങലാശാന്‍ കാലകേയന്‍ കളിക്കുമ്പം അലറണത് എത്ര ഡെസിബലിലാണ്, മാളവികാ സരൂകായ് യേക്ച്വലി കഥകളി സങ്കേതവാണാ ഭരതനാട്യത്തിലോട്ട് കേറ്റിയിരിക്കണത് അങ്ങനെയങ്ങനെ; വായിക്കണോന് ഉച്ചയൊറക്കത്തിന്റെടയ്ക്ക് ചൈനയീ ചെന്ന് പെട്ട ഒരു ഫീല് വരണ അതിഗഹനഫിലാസപ്പിക്കല്‍ സംഭവങ്ങള്. കമന്റായി അധികോം ഇംഗ്ലീഷാരിക്കും: wow..really impressive (‘എന്തര് പുല്ലെഡേ ഇത്?’ എന്നതിന്റെ മാന്യമായ ഫ്രേസ്). പിന്നെ കമലദളത്തിന്റെ ഹാംഗോവറില് നന്ദീകേശ്വരന്‍, ഹസ്തലക്ഷണ ദീപിക, അഭിനയദര്‍പ്പണം എന്നെക്ക ചെലര് വന്നിരുന്ന് മോഹന്‍ ലാലു കളിക്കും. പോസ്റ്റെഴുതിയത് മല്ലികാ സാരാഭായിയായാലും പദ്മാ സുബ്രമണ്യോയാലും അതു സഹിച്ചോണം

6. പൈതൃകം, പഴംപുരാണം :

ഭഗവദ് ഗീത, ഖുര്‍ ആന്‍, ബൈബിള്‍, സെന്‍ഡ് അവെസ്ത, തോറ, ഗുരുഗ്രന്ഥ് സാഹിബ് തുടങ്ങിയ self-help ഗ്രന്ഥങ്ങളുടെ ദാര്‍ശനിക ഡൈമന്‍ഷനുകളെക്കുറിച്ച് കൂലങ്കഷമായ ചര്‍ച്ച. ഒട്ടുമിക്കവാറും അണ്ണന്മാര്‍ക്കും അക്ഷരശ്ലോകപാരമ്പര്യമുള്ള സ്ഥിതിക്ക് സംസ്കിറിതത്തിനു കമന്റില്‍ യാതൊരു പഞ്ഞവും കാണൂല്ല. ജര്‍മ്മന്‍ ഭാഷയില്‍ സ്പാം മെയിലു കിട്ടിയവനെ പോലെ ബാക്കിയൊള്ളവമ്മാരു വായുമ്പോളിച്ചിരുന്നോളും. ഖുര്‍ ആന്‍ ആണെങ്കീ ചെല അണ്ണമ്മാര് കേറി സയന്റിഫിക് ആയിക്കളയും എന്നതാണ് ആകെയൊള്ള കൊഴപ്പം. അതു സാരമില്ല, ഇപ്പറത്ത് ബാലന്‍സ് ചെയ്യാന്‍ ശങ്കരാചാര്യരുടെ അറ്റോമിക്-അദ്വൈത സിദ്ധാന്തത്തെ തന്നെ നമ്മക്ക് പൊക്കിക്കൊണ്ടുവരാവുന്നതേ ഒള്ളു.


ഇനി ഇതൊന്നും പോരാഞ്ഞ് ദൈവനിഷേധം, ജാതി ചരിത്രം, മതവിരോധം, സംവരണ രാഷ്ട്രീയം, ആക്ഷേപ ഹാസ്യം എന്നിങ്ങനെയുള്ള എരിവ് വിഷയങ്ങളില്‍ത്തന്നെ എന്തേലും മിണ്ടിയാലേ ഉറക്കം വരൂ എന്നുള്ളവര്‍ അത് അത്യന്താധുനിക കവിതയായി സ്ഖലിപ്പിക്കുക. അതാവുമ്പോള്‍ തലച്ചോറിന് മിനിമം പണിയേ വേണ്ടൂ , ഒറ്റയൊരുത്തനും മനസിലാവുകേമില്ല, റെഫറന്‍സും മണ്ണാങ്കട്ടേം ചോയിക്കുമില്ല. സ്മൈലി, “ഹ ഹ ഹ”, “വാഹ് വാഹ്” എന്നിങ്ങനെയുള്ള ആബ്സ്ട്രാക്റ്റ് കമന്റുകള്‍ വച്ചിട്ട് എല്ലാവനും പാട്ടിന് പൊയ്ക്കോളേം ചെയും.

-ശുഭം-

ഓഫ്: ഇത് ഒരു പ്രതിഷേധ കുറിപ്പല്ല, ആണെന്ന് ആരേലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് സ്വന്തം മണ്ടത്തരം.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)