CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 15, 2010

സൂര്യന്റെ തീവളയം ! ചില ചിത്രങ്ങള്‍

 എക്സ് റേ ഫിലിം വച്ചുണ്ടാക്കിയ ഫില്‍റ്ററിലൂടെ സാദാ 7.2 MPx ഡിജിറ്റല്‍ ക്യാമറവച്ച് സൂം ചെയ്തെടുത്ത പടങ്ങളാണ്.... വല്യ ഗുണമൊന്നുമില്ല... എന്നാലും ആ പ്രതിഭാസത്തെ പിടിച്ചു എന്ന് തോന്നിയതുകൊണ്ട് ഇവിടെ ഇടുന്നു.


Jan 14, 2010

നാണമില്ലല്ലോ മനോരമേ.....?!

പുതിയ നൂറ്റാണ്ടിന്റെ പുതിയ ദശകം ആരംഭിച്ച ഈ കാലത്ത് ഇമ്മാതിരി വിവരക്കേടുകള്‍ക്ക് സ്വന്തം തിരുമോന്തയില്‍ സ്ഥാനം കൊടുക്കാന്‍ തക്കവണ്ണം നാണമില്ലാതായിപ്പോയല്ലോ മാത്തൂട്ടിച്ചായാ നിങ്ങടെ ഈ പത്ര/ചാനല്‍ മുത്തശ്ശിക്ക്.... കഷ്ടം !

സൂര്യഗ്രഹണം: തിരക്കിനിടെ ആചാരങ്ങള്‍ പടിപ്പുറത്ത്

സൂര്യഗ്രഹണ സമയത്ത് വീടിനകത്തു നിന്നു പുറത്തിറങ്ങാതിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഇന്ന് തിരക്കിട്ട ജീവിതത്തില്‍ എല്ലാവരും മറക്കുകയാണ്.

തുളസിയിലയിട്ട വെള്ളം തളിച്ച് വീടും പരിസരവും ശുദ്ധിയാക്കുന്ന രീതി സൂര്യഗ്രഹണം ദിവസം എല്ലാ ഹൈന്ദവ ഭവനങ്ങളും അനുഷ്ഠിച്ചിരുന്നു. വിഷാംശമേക്കാതെ ഭക്ഷണസാധനങ്ങളെല്ലാം മൂടിവച്ച് അടുക്കള വൃത്തിയാക്കും. പാചകം ചെയ്ത ഭക്ഷണം മിച്ചമുണ്ടെങ്കില്‍ അത് കളയുകയും ചെയ്യും. പരിസരവും ദേഹവും ഭക്ഷണവും വിഷാംശമേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. സൂര്യനെ രാഹു വിഴുങ്ങുന്ന സമയം വിഷാംശം അന്തരീക്ഷത്തില്‍ പടരും എന്ന വിശ്വാസമായിരുന്നു ഇതിന് പിന്നില്‍ .

സൂര്യ ഗ്രഹണം കഴിയും വരെ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമായിരുന്നില്ല. ഗ്രഹണം കഴിഞ്ഞ് വീണ്ടും ശുദ്ധികലശം നടത്തിയേ അടുക്കളയില്‍ കയറൂ. എന്നാല്‍ ഇന്നത്തെ തിരക്കിട്ട ജീവിതത്തില്‍ രീതികളെല്ലാം മാറിയിരിക്കുന്നു. ക്ഷേത്രങ്ങളില്‍ മാത്രമായി പഴയ ആചാരങ്ങള്‍ ഒതുങ്ങുകയാണ്. റ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ സാധിക്കാത്ത തിരക്കിനിടെ സൂര്യഗ്രഹണത്തെ കുറിച്ചുള്ള ആശങ്കകളും വിട്ടൊഴിഞ്ഞിരിക്കുന്നു.


ആരെടാ ഈ കിഴങ്ങത്തരമൊക്കെ എഴുതി പബ്ലിഷിയത് എന്ന് ചോദിച്ചാല്‍ ഉടനെ പറയാം “ ഹേയ്, ഞാനിതൊന്നും അനുഭാവപൂര്‍വ്വം എഴുതിയതല്ല, ഇങ്ങനൊക്കെ ആചാരങ്ങളുണ്ടായിരുന്നു എന്ന് ഓര്‍മ്മിച്ചതല്ലേ” എന്ന്. അത്ര തന്ത്രപൂര്‍വ്വമാണ് വാക്കുകളുടെ തെരഞ്ഞെടുപ്പ്... വിശ്വാസമുണ്ടായിരുന്നു, പുറത്തിറങ്ങുമായിരുന്നില്ല... എല്ലാം ഭൂതകാലക്കുളിരോടെ.. അവസാനത്തെ ആ വരിയാണ് കിടിലോല്‍ക്കിടിലം.. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ സാധിക്കാത്ത തിരക്ക് വന്ന് കേറിയതുകൊണ്ടാണ് സൂര്യഗ്രഹണത്തെ കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞത് എന്ന്... അല്ലാതെ സൂര്യഗ്രഹണമെന്നാല്‍ ഒരു രാഹൂം സൂര്യനെ വിഴുങ്ങി പണ്ടാറമടക്കുന്നതല്ല എന്ന് ആളുകള്‍ക്ക് വിവരമുണ്ടായതുകൊണ്ടല്ല എന്ന് .... ജൂനിയര്‍ ക്ലാസുകള്‍ മുതല്‍ ചന്ദ്രനേം ഭൂമിയേം സൂര്യനേം ഗോളമാക്കി ഈ ആകാശനിഴല്‍ക്കളി ശാസ്ത്രക്ലാസുകളില്‍ ആവര്‍ത്തിച്ച് ഇതിന്റെ ശാസ്ത്രാത്ഭുതങ്ങള്‍ പുതിയ തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ വിവരമുള്ള ഗുരുക്കന്മാര്‍ തയ്യാറയാതുകൊണ്ടല്ല എന്ന്..


ഈ സാധനത്തിനെ വിളിക്കാന്‍ ഒന്നേയുള്ളൂ വാചകം - നൊസ്റ്റാള്‍ജിയയുടെ തേനില്‍ ചാലിച്ച ഒന്നാന്തരം തീട്ടക്കണ്ടി !!

Jan 7, 2010

വെവരാവകാശവ്യഭിചാരങ്ങള്.....

എത്രയും ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുവാന്‍ ,

താഴെ അക്കമിട്ട് നിരത്തിയിട്ടുള്ള എന്റെ ചോദ്യങ്ങള്‍ക്ക് വിവരാവകാശനിയമപ്രകാരം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ പൊതുഭരണവകുപ്പില്‍ നിന്നോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരെങ്കിലും മറുപടി തരണമെന്ന് അപേക്ഷിക്കുന്നു. ഈ കത്ത് കൈപ്പറ്റി 25 ദിവസത്തിനകം ഉത്തരം കിട്ടിയില്ലെങ്കില്‍ വിവരാവകാശനിയമപ്രകാരം മറുപടിതരാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥനെ തൂക്കിക്കൊല്ലാനും അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ താങ്കളടക്കമുള്ളവരെ മാലിദ്വീപിലേക്ക് നാടുകടത്താനും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ‘പൊതുതാല്പര്യ’ ഹരജി ഈയുള്ളവന്‍ ഫയല്‍ ചെയ്യുമെന്ന് കൂടി ഇതിനാല്‍ ഉണര്‍ത്തിച്ചുകൊള്ളുന്നു:

ചോദ്യങ്ങള്‍ :


  1.  (കാ) തിരുവനന്തപുരത്ത് ശാസ്തമംഗലം ജംഗ്ഷനില്‍ ഒത്തനടുക്ക് നില്‍ക്കുന്ന മരം ആലാണോ അരശാണോ മഹാഗണിയാണോ ? (യിക്ക) ഈ മരത്തില്‍ കുടികിടപ്പവകാശം ലഭിച്ച മൊത്തം കിളികളുടെ എണ്ണം എത്ര ? (ഗാ) ഈ മരത്തിനാണോ, ചെമ്പഴന്തി കരിയം തിരിവില്‍ നില്‍ക്കുന്ന മരത്തിനാണോ ഉയരം കൂടുതല്‍ ?  (യിഘ) പുളിമൂട് ജംഗ്ഷനില്‍ നിന്നിരുന്ന പുളി വെട്ടിക്കളഞ്ഞ വര്‍ഷം ഏത് ? (ങാ) ആ പുളി വെട്ടിയില്ലെങ്കില്‍ അത് വെട്ടാത്തത് എന്ത് ?
  2. (കാ) 2001 ജനുവരി 27ഉച്ചതിരിഞ്ഞ് നാലു മണിവരെയുള്ള  കണക്കനുസരിച്ച് തെച്ചിക്കോട്ട് രാമേന്ദ്രന്റെ വാലിലെ രോമം എത്ര ? (യിക്ക) ഈ രോമങ്ങള്‍ പിഴുത് മോതിരമുണ്ടാക്കി വിറ്റ വകയില്‍  തെച്ചിലോട്ടുകാവു ദേവസ്വത്തിന് അരുക്കാക്കി കിട്ടിയ പൈസയെത്ര ?
  3.  മംഗലാം കുന്ന്‍ കണ്ണന്‍ എന്ന ആനയ്ക്ക് മംഗലാംകുന്ന് കര്‍ണ്ണന്‍ എന്ന് പേരിടാത്തത് എന്ത് ?
  4. തിരുവില്വാമല ശശി എന്ന ആനയെ സുന്നത്ത് ചെയ്ത് തിരുവില്വാമല വഹാബ് എന്ന് പേരുമാറ്റിച്ചതിന്റെ പിന്നില്‍ വാ ഇയ്യത്തുല്‍ ദ് അവാ എലിഫന്റീ  ജിഹാദിസ്സറൂ  എന്ന സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് കോടതി വിധികള്‍ വല്ലതുമുള്ളതായി സര്‍ക്കാര്‍ രേഖകള്‍ ഉണ്ടോ ?
  5. ഇമ്മാതിരി ചോദ്യങ്ങളും കൊണ്ട് വിവരാവകാശനിയമത്തെ അലക്കിവെളുപ്പിക്കാനിറങ്ങുന്ന ടീംസിന് മറുപടി കൊടുക്കാന്‍ ഒരു ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥന്‍ ശരാശരി എത്ര മണിക്കൂര്‍ ജോലിസമയം വെള്ളത്തിലാക്കും ? (ദിവസം, മണിക്കൂര്‍, മിനിറ്റ് സെക്കന്റ് മില്ലീ സെക്കന്റ് എന്ന കണക്കില്‍ കൃത്യം മറുപടി തരണം, ഇല്ലെങ്കില്‍...തൂക്കിക്കൊല, മാലിദ്വീപ്..ങ്ഹാ ! ‍)
  6. (കാ) ഈവക കഴുപ്പണം കെട്ട ചോദ്യങ്ങളുമായി സര്‍ക്കാരുദ്യോഗസ്ഥരുടെ സമയം കളയാന്‍ കെട്ടിയിറങ്ങുന്ന റിട്ടയേഡ് ലാവണ പടക്കുറുപ്പന്മാരെ തിരികെ സര്‍ക്കാര്‍ സര്‍വ്വീസിലെടുത്താല്‍ എത്ര രൂപാ പൊതുപണം ലാഭിക്കാം ?  (യിക്ക) അങ്ങനെ എന്തെങ്കിലും വകുപ്പുണ്ടോ ?

എന്ന് വിശ്വസ്തതയോടെ വിനയകുനിയനായി താണുവണങ്ങി തറമുട്ടി ,

കോണാമ്മൂട്ടില്‍ ശശാങ്കന്‍
എലിഫന്റ് ബി.ഏ.
തിരുവന്തോരം.


Jan 1, 2010

വോ...നായരക്കും വേണം സംവരണം !

“കഴിഞ്ഞ ആറ് പതിറ്റാണ്ടായി മുന്നാക്കമെന്ന മുദ്രകുത്തി, യോഗ്യതയേയും കഴിവിനേയും അവഗണിച്ച്, സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും നായര്‍സമുദായത്തെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനാല്‍, സമുദായം രണ്ടു രംഗത്തും സാമ്പത്തികമായും പിന്നാക്കവിഭാഗമായി മാറി....” (133-ആം മന്നം ജയന്തിയാഘോഷത്തിന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം അംഗീകരിച്ച ഔദ്യോഗിക പ്രമേയത്തില്‍   വെളമ്പിയത്)

വോ തന്ന തന്ന...... നായരക്കും വേണം റിസര്‍വേഷം ! പാവം.... സര്‍ക്കാരു ജോലീലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാലുകുത്താനിടമില്ലാതെ വിഷമിച്ച് പുറത്തുപോവേണല്ല് നായമ്മാര്.... ആവൂ !

ഈ വേളയില്, ഈ സന്ദര്‍ഭത്തില്, ഈ അവസരത്തില് നമുക്ക് ചുമ്മാ ഒരു രസത്തിന് പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും ലഭിച്ച 11 വര്‍ഷത്തെ സര്‍ക്കാര്‍ ജോലികളിലെ അപ്പോയിന്മെന്റുകളെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ടില്‍ വിശകലിച്ചിരിക്കുന്നതിന്റെ ഉള്ളറകളിലേയ്ക്ക് ഒന്ന് എത്തിവലിഞ്ഞ് നോക്കാം കുഞ്ഞാടുകളേയ്....

മുന്നോക്ക ജാതികള് എന്ന് പറയുമ്പോള്‍ അതിന്റെ ഹിന്ദുപ്പിരിവ് ഇപ്പടിയാക്കും :

ഹിന്ദു മുന്നാക്ക ജാതികളുടെ ഉള്‍പ്പിരിവ്
ഹിന്ദു മുന്നാക്കക്കാരുടെ %
മൊത്തം ജനസംഖ്യയിലെ %
നായര്‍
90.30
12.5
ബ്രാഹ്മണര്‍
4.52
0.62
അമ്പലവാസി
2.47
0.34
മറ്റുള്ളവര്‍
2.72
0.38
അവലംബം : സെന്‍സസ് 2001, ശാസ്ത്രസാഹിത്യപരിഷത്തിന്റെ കേരളപഠനം 2004 എന്നിവ

ഇതിനൊപ്പം മുന്നോക്ക ജാതിയായി പരിഗണിക്കപ്പെടുന്ന റോമന്‍ കത്തോലിക്കാവിഭാഗമായ സുറിയാനി ക്രൈസ്തവര്‍ മുന്നാക്കക്കാരിലെ 9%ത്തോളം വരുമെന്ന് 1968-ലെ കേരള സര്‍ക്കാര്‍ സോഷ്യോ എക്കണോമിക് സര്‍വ്വേ പറയുന്നു. ചുരുക്കത്തില്‍ എത്ര വലിച്ചുനീട്ടിയാലും മുന്നാക്കക്കാര്‍ കേരളജനസംഖ്യയുടെ 30-35%ത്തോളമേ വരൂ (ഉദാ: NSSOയുടെ സാമ്പിള്‍ സര്‍വ്വേകള്‍ ).

ഇനി നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ട് പ്രകാരം മുന്നാക്ക (ഹിന്ദു, ക്രിസ്ത്യന്‍ മുന്നാക്കങ്ങള്‍ ഉള്‍പ്പടെ‍) ജാതികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ലഭിച്ചിരിക്കുന്ന പ്രാതിനിധ്യം നോക്കുക:
സര്‍ക്കാര്‍ വിഭാഗങ്ങള്‍

മുന്നാക്കക്കാര്‍ക്ക് ലഭിച്ച തൊഴില്‍ ശതമാനം

ഗവണ്മെന്റ് ഡിപ്പാട്ട്മെന്റുകളും നീതിന്യായസ്ഥാപനങ്ങളും
38.73
പൊതുമേഖലാ സ്ഥാപനങ്ങള്‍
36.84
യൂണിവേഴ്സിറ്റികള്‍
45.86
സ്വയംഭരണ സ്ഥാപനങ്ങള്‍
51.09
അവലംബം : നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ട് അദ്ധ്യായം 6, ഖണ്ഡികകള്‍ : 6.4 - 6.34

അപ്പം ഇത്രേ പറയാനുള്ളൂ :

അരിയും തിന്ന് ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം.................

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)