The contents of this blog and the language used herein are "mature" and suited only for "grown-ups".

Feb 3, 2009

പന്നിയെ വെറുക്കാനുള്ള ഞായങ്ങള്‍

 
 
മനുഷ്യവിദൂഷകന്‍ എന്ന ബ്ലോഗില്‍ കണ്ട ലേഖനം : ഇസ്ലാമും പന്നിയും
ഭക്ഷണം അങ്ങനെ മനുഷ്യന്‍റെ സ്വഭാവരൂപികരണത്തില്‍ പങ്കുവഹിക്കുന്നുവെന്ന് വളരെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.
എന്നാല്‍ ഞാന്‍ അറിയാന്‍ ശ്രമിച്ചത് വേറെ വിഷയമാണെങ്കിലും മുമ്പ് പറഞ്ഞതിന്‍റെ ഭാഗമായതിനാല്‍ മുഖവുരയായി പറഞ്ഞുവെന്നു മാത്രം.എന്നും എനിക്ക് ചിന്തയ്ക്ക് വക തന്ന ഒരു സംശയം പന്നിയെന്നു വിളിക്കുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസി കോപം കൊണ്ടു വിറയ്ക്കുന്നതെന്തിന്.?

.... ശാസ്ത്രീയമായി അണുക്കളെയോ മറ്റോ പഠിയ്ക്കാന്‍ അവസരമുണ്ടാകാന്‍ സാധിക്കുന്നതിനു മുമ്പെ അതിനെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നുവെങ്കില്‍ ശാസ്ത്രീയ അടിത്തറയ്ക്ക് പുറമെ ദൃശ്യമായതും അതേപോലെ സാധാരണ നോട്ടത്തില്‍ തന്നെ വെറുക്കപ്പെടേണ്ട എന്തോ ഒന്നു അതിലുണ്ടെന്നു മനസ്സിലായി.... (ശേഷം ഇവിടെ വായിക്കുക)

അവിടെ ഇട്ട കമന്റ് :
suraj::സൂരജ് said...
മനുഷ്യ വിദൂഷകാ,

ഖുര്‍ ആനോ ഗീതയോ എടുത്ത് അതിലെ പ്രസ്താവങ്ങളുടെ ശാസ്ത്രീയത ചികയുന്നത് താങ്കളുടെ ഇഷ്ടം. പക്ഷേ ഇതുപോലുള്ള ഉഡായിപ്പ് വെബ്സൈറ്റുകളില്‍ കിടക്കുന്നതൊക്കെ എടുക്കുമ്പോള്‍ ഈ പറയുന്നതിലൊക്കെ എന്തെങ്കിലും സയന്‍സ് ഉണ്ടെങ്കില്‍ അതിന് ചുമ്മാ കറക്കിക്കുത്തിയുള്ള വാചകങ്ങളല്ല, മറിച്ച് വ്യക്തമായ, തെളിയിക്കപ്പെട്ട റീസേര്‍ച്ച് റെഫറന്‍സുകളോ പേപ്പറുകളോ ആണ് നല്‍കേണ്ടത്. അപ്പോഴേ അത് ശാസ്ത്രീയമായി ആധികാരികമാവൂ, അല്ലാത്തിടത്തോളം ചുമ്മാ “അഭിപ്രായം” മാത്രമേ ആവൂ.

>>മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.

മാംസാഹാരം ക്രൂരതയ്ക്കും ദേഷ്യത്തിനും കാരണമാകുന്നതിന്റെ ബയോക്കെമിസ്ട്രി ഒന്ന് വിശദീകരിക്കാമോ ? ഏതെങ്കിലും ആധികാരിക റീസേര്‍ച്ച് ജേണലില്‍ പിയര്‍ റിവ്യൂ കഴിഞ്ഞ് വന്നിട്ടുണ്ടോ ഇങ്ങനൊരു റീസേര്‍ച് ?
(ഖുര്‍ ആന്‍ പന്നിമാംസം പോലെ ചിലതെ ഹറാമാക്കീട്ടുള്ളൂ. ആട്, കോഴി താറാവ് മാട് എന്നിങ്ങനെ വേറെ പലതും കിടക്കുന്നു.അതെന്തര് അത് വിട്ട് കളഞ്ഞത്?)

>> സ്വന്തം ഇണയെ മറ്റൊരു എതിര്‍ലിംഗത്തില്‍ പെട്ട അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന അത്യപൂര്‍വവും നിന്ദ്യവുമായ ഒരു സ്വഭാവം പന്നിയ്ക്കുണ്ട്. അതായത് തന്‍റെ മുമ്പില്‍ മറ്റൊരു പന്നി തന്‍റെയിണയുമായി ഇണചേരുന്നത് കണ്ടുകൊണ്ടു നില്ക്കുന്ന ഏക ജീവിയാണ് പന്നി.

ഇതിനും വേണം റെഫറന്‍സ്. പന്നിക്ക് മാത്രമായുള്ള ഒരു ക്യാരക്റ്റര്‍ എന്നൊക്കെ അടിച്ചു വിടുന്നത് ഇതുവല്ലതും വെരിഫൈ ചെയ്തിട്ടാണോ ?
സ്വന്തം ഇണയെ അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന” എന്നൊക്കെ പന്നിയെക്കുറിച്ച് പറയുന്നത് കേട്ടാല്‍ പന്നി ഇണചേരുന്നത് താലികെട്ടും റെജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് ഹണിമൂണീനു ഹോട്ടലില്‍ റൂമെടുത്തിട്ടാണെന്ന് തോന്നും :)) ജൈവ ലോകത്തെ എത്രയോ ജീവികള്‍ ബഹുഭര്‍തൃത്ത്വവും ബഹുഭാര്യാത്വവും ഉള്ളവരാണ്. പല ജന്തുക്കളും ഇണചേര്‍ന്ന്‍ സ്ഖലനമോ രതിമൂര്‍ച്ഛയോ കഴിഞ്ഞാല്‍ പിന്നെ ഇണയെ തിരിഞ്ഞ് പോലും നോക്കാത്തവരാണ്.അവര്‍ വേറെ ഏത് സഹജീവിയുടെ കൂടെ പോയാലും അവറ്റയ്ക്ക് ഒരു ചുക്കുമില്ല. നിഷിദ്ധമല്ലാത്ത മാംസാഹാരമായ കാളയും പോത്തും ഒക്കെ ഇങ്ങനെ തന്നെ. അവയ്ക്ക് ഏകപത്നീവ്രതമോ ഏക ഭര്‍തൃവ്രതമോ ഒന്നുമില്ല.

>>ലോകത്തിലെ ഏറ്റവും നികൃഷ്ടമായ ചുറ്റുപാടുകളില്‍ വളരുന്ന പന്നിയായാലും വളര്‍ത്തുന്ന പന്നിയായാലും അതിന്‍റെ ശരീരത്ത് പരാന്നജീവികളും രോഗാണുക്കളും വളരെയധികം പാര്‍ക്കുന്നുണ്ട്. അതേപോലെ തന്നെ പന്നിയുടെ ശരീരത്തിനുള്ളില്‍ പോലും നിരവധി അണുക്കളും കൃമികളും വിരകളും വരെയുണ്ട്. മിക്കവയും മനുഷ്യന് അസുഖമോ മരണം വരെയോ സമ്മാനിക്കാന്‍ പര്യാപ്തം.

പന്നി അമേദ്യം തിന്നുന്നത് കൊണ്ട് മാത്രം വൃത്തികെട്ടതാണെന്ന് പൊതുവേ പറയപ്പെടുന്നത് പൂര്‍ണ്ണമായും ശരിയല്ല. (കോപ്രോഫാജി എന്ന അതേ സ്വഭാവം കാണിക്കുന്ന ജീവിയാണ് മുയലും.) പന്നിക്ക് മാത്രമായി അസാധാരണമാം വിധം പരാന്നജീവി/കൃമി ആക്രമണമൊന്നുമില്ല. നല്ല രീതിക്ക് ഇവയെ വളര്‍ത്തുന്ന കേന്ദ്രങ്ങളില്‍ ഈപ്പറയുന്ന കുഴപ്പമൊന്നുമില്ലാത്ത പന്നിയിറച്ചി കിട്ടുകയും ചെയ്യും.
പിന്നെ, ശരീരത്തിലെ കൃമികീടങ്ങളെ വച്ചാണ് പന്നിയെ കുറ്റം പറയുന്നതെങ്കില്‍ കോഴിക്കും ആടുമാടുകള്‍ക്കുമൊക്കെ ഇതു ബാധകമാണ്. നാടവിര മാട്ടിറച്ചി വഴിയും മനുഷ്യനെ ബാധിക്കാറുണ്ട്. ആടിന്റെ പാല്‍ ധാരാളമായി ഉപയോഗിക്കുന്ന ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ ബ്രൂസെല്ലോസിസ് എന്ന ബാക്ടീരിയല്‍ അണുബാധ കൂടുതലാണ്... വൃത്തിക്ക് പാചകം ചെയ്യാമെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. അല്ലാതെ അതിന് മൃഗത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഒട്ടകത്തിന്റെ മൂത്രം മരുന്നായി കുടിക്കാന്‍ ഉപദേശിച്ചിട്ടുണ്ട് പ്രവാചകന്‍ (സഹീഹുല്‍ ബുഖാരി). ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ മരുന്നുമാണെന്നും, അതിനാല്‍ പാനീയത്തില്‍ ഈച്ചവീണാല്‍ അതിനെ മുഴുവനായി അതില്‍ മുക്കിക്കോണം എന്ന് തട്ടിവിട്ടതും ഇതേ ആള് തന്നെ. പന്നിയുടെ വൃത്തിയെ കുറിച്ച് സങ്കടപ്പെടാന്‍ പറ്റിയ ആള്‍ !

>>ശരീരത്തിനനുസരിച്ചു ശ്വാസകോശത്തിന്‍റെ വലിപ്പം ചെറുതായ പന്നിയ്ക്ക് ന്യുമോണിയ,ബ്രോങ്കിറ്റിസ് തുടങ്ങിയ രോഗവും സാധാരണം തന്നെ.

ആങ്ഹാ ! ഇതുകൊള്ളാമല്ലോ. ഒരു റെഫറന്‍സ് കിട്ടിയാല്‍ കൊള്ളാമായിരുന്നു.
ഇങ്ങനൊക്കെ അടിച്ചുവീടും മുന്‍പ് മനുഷ്യ വിദൂഷകന്‍ ഇച്ചിരെ Basic anatomy വായിച്ചാല്‍ കൊള്ളാം.

>>സാത്വിക ഭക്ഷണം വിഭീഷണനെയും രാജസ്വ ഭക്ഷണം രാവണനെയും അങ്ങനെ സ്വഭാവത്തിന്റെ കാര്യത്തില്‍ അന്തരമുണ്ടാക്കി എന്ന് രണ്ടുപേരെയും പറ്റി പ്രതിപാദിക്കുന്നയിടത്തു രാമായണത്തില്‍ പറയുന്നുണ്ട്.

രാമായണത്തിലോ മഹാഭാരതത്തിലോ പറയുന്നതാണോ താങ്കളുടെ റെഫറന്‍സ് ?!
ഭാരതീയ മതങ്ങളില്‍ ഈ രാജസം താമസം സാത്വികം എന്നൊക്കെ ആഹാരത്തെ ഭഗവദ് ഗീതയുടെ ലൈനില്‍ വര്‍ഗ്ഗീകരിക്കാന്‍ തുടങ്ങിയത് വളരെയടുത്താണ്. ഒരുപക്ഷേ ബുദ്ധമതസ്വാധീനവും അതിനു കാരണമാവാം. വേദങ്ങളിലൊക്കെ മാംസം മുനിമാരുടെ പോലും ആഹാരമാണ്. അവിടെ ആരും അതിനെപ്പിടിച്ച് “താമസം” ഒന്നുമാക്കി ബ്രാന്റടിച്ച് നിഷിദ്ധമാക്കീട്ടില്ല. രാമായണത്തില്‍ പലയിടത്തും രാമന്‍ മാംസാഹാരം കഴിച്ചിരുന്നതായി പറയുന്നുണ്ട്. താങ്കള്‍ വായിച്ചിട്ടുണ്ടോ ആവോ ! അന്നത്തെ ക്ഷത്രിയകുലജാതര്‍ മാംസവും മദ്യവുമൊക്കെ ധാരാളമായി ഉപയോഗിച്ചിരുന്നവരുമാണ്. കൊട്ടാരത്തില്‍ കിട്ടുന്ന രുചിയുള്ള മൃഗ മാംസത്തിനു പകരം ഇനി എനിക്ക് കാട്ടുകിഴങ്ങും പഴങ്ങളും കഴിക്കേണ്ടിവരുമെന്ന് വനവാസത്തിനു പുറപ്പെടുന്ന രാമന്‍ കൌസല്യയോട് സങ്കടം പറയുന്നത് രാമായണത്തില്‍ തന്നെയാണ് മാഷേ. വനത്തില്‍ ഏതെല്ലാം മാംസം കിട്ടുമെന്നതിനെ കുറിച്ച് രാമനും ലക്ഷ്മണനും ഉപദേശം കിട്ടുന്ന ഭാഗം വരെ രാമായണത്തില്‍ കാണാം. ആയുര്‍വേദത്തിലാകട്ടെ സുശ്രുതന്‍ ഏതാണ്ട് 64 തരം മാംസങ്ങളെ ഭക്ഷണമാക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ഓരോന്നും കഴിക്കേണ്ട കാലവും സമയവുമടക്കം. അതോണ്ട് മാഷ് രാജസ-സാത്വികത്തീന്നൊക്കെ വിട്ട് പിടി.

അനുബന്ധം:

കോഴികൂവിയാല്‍ അത് മലക്കിനെ കണ്ടിട്ടാണെന്നും കഴുത കരഞ്ഞാല്‍ അത് സാത്താനെ കണ്ടിട്ടാണെന്നുമൊക്കെ പ്രവാചകന്‍ തട്ടിമൂളിച്ചിട്ടുള്ളതായി മതഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഇനി അതിനോരോന്നിനും ഇതുപോലെ “സയന്റിഫിക്” തെളിവും കൊണ്ട് വരാവുന്നതാണ്.

33 comments:

  1. ബ്ലോഗ് നിങ്ങൾക്ക് എന്തും എയുതാനുളള സ്വതന്ത്ര്യം നല്കുന്നുണ്ടെന്ന്ൻ വെച്ച് അത് മതങ്ങലുടെ മേൽ കുതിര കയാറാനുളള ഉപാധിയാക്കാതീരിക്കുക.

    സ്വയം വലിയ ഒരു ശാസ്ത്രകുഞ്ഞനാകല്ലേ!.

    ReplyDelete
  2. തികച്ചും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ വളരുന്നതുകൊണ്ട് പന്നിയുടെ മാംസം ജൂത/മുസ്ലിം മതക്കാര്‍ക്ക് അതിന്റെ ആദിമകാല നേതാക്കന്മാര്‍ നിഷിദ്ധമാക്കിയതാകാന്‍ ഇടയുണ്ട്. (ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട മിക്കവാറും മതനിയമങ്ങളുടെ അടിസ്ഥാനം സുചിത്വവും ആരോഗ്യപരവുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് കാലത്തിനൊത്ത് മറ്റു നിയമങ്ങളെപ്പോലെ മാറാതെയുമിരിക്കും.)

    പന്നിയുടെ ബേബി ബാക്ക് റിബ്ബ് ബാര്‍ബിക്യൂ ചെയ്ത് കഴിച്ചാല്‍ ആ മൃഗത്തോടുള്ള വെറുപ്പ് കുറച്ചൊക്കെ മാറിക്കിട്ടും.

    രാമന്റെ മാംസാഹാരത്തെക്കുറിച്ച്: ഭരതന്‍ രാമനെ കാട്ടില്‍ തേടി ചെല്ലുമ്പോള്‍ കണ്ട, രാമന്‍ ഉണക്കാനിട്ടിരിക്കുന്ന വേട്ടയീറച്ചി യാഗത്തിന് പോലും പറ്റിയതാണെന്ന് ഏതോ പാഠത്തില്‍ പരാമര്‍‌ശിച്ചിട്ടുള്ളത് ഓര്‍മ വരുന്നു.

    ReplyDelete
  3. ചീറ്റപ്പുലിയെത്തിന്നാല്‍ അത്‌ലറ്റിക്‍ ചാമ്പ്യനാകുമോ?
    കഴുതയെത്തിന്നാല്‍ വെയ്‌റ്റ്‌ലിഫ്ടിങ്ങ് ചാമ്പ്യനാകുമോ?
    കാക്കയെത്തിന്നാല്‍ പറക്കുവാന്‍ പറ്റുമോ?
    വെള്ളരിപ്രാവിനെ കറിവെച്ചടിച്ചാല്‍ ലോകസമാധാനം വരുമോ?

    ReplyDelete
  4. രണ്ടുകിലോ ശാസ്ത്രം വാങ്ങാം എന്നുകരുതി ഇന്നലെ ചന്തയില്‍ചെന്നപ്പോള്‍ അവിടെ വന്നവരില്‍ ചിലര്‍ പൂവന്‍‌കോഴികളെപ്പോലെ കൂവിക്കൊണ്ടു് നടക്കുന്നു! അവരെല്ലാം കഴിഞ്ഞ ഒരാഴ്ച കഴിച്ചതു് പൂവന്‍‌കോഴിയുടെ മാംസമായിരുന്നത്രെ! അതോടെ പടവലങ്ങ കഴിക്കല്‍ ഞാന്‍ നിര്‍ത്തി!

    ദശാവതാരങ്ങളില്‍ മൂന്നാമത്തേതു് പന്നി ആയിരുന്നു എന്നു് കേട്ടിട്ടുണ്ടു്. ആ അവതാരപന്നിയുടെ ആഹാരരീതികളൊക്കെ എങ്ങനെ ആയിരുന്നു ആവോ? ഇഷ്ടാഹാരം കണ്ടാല്‍ ആരായാലും ഒഴിവാക്കുമോ?

    മനുഷ്യശരീരത്തിനുള്ളിലെ അണുക്കളുടെ ആകെ തൂക്കം‍ ഏകദേശം ഒരു കിലോയില്‍ കൂടുതല്‍ വരും! അവയില്ലാതെ മനുഷ്യരുടെ ജീവിതം തന്നെ സാദ്ധ്യമാവുകയില്ല. അണുക്കളുടെ പേരില്‍ പന്നി അശുദ്ധമെങ്കില്‍ മനുഷ്യര്‍ അതിനേക്കാള്‍ അശുദ്ധരാണു്! പന്നിയുടെ അശുദ്ധിയും മനുഷ്യന്റെ “വിശുദ്ധിയും” വെളിപ്പെടുത്തിക്കൊടുത്ത ദൈവത്തിനു് ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു എന്നുണ്ടോ? “ദൈവവെളിപാടു്” ഘോഷിക്കുന്നവന്റെ അറിവായിരുന്നു എക്കാലവും ദൈവത്തിന്റെയും അറിവു്! മറ്റു് ജീവികള്‍ക്കു് ശുദ്ധിയും അശുദ്ധിയും വിധിക്കുന്ന മനുഷ്യര്‍ എന്ന ദൈവസ്വരൂപികള്‍‍! അതൊക്കെ സ്ഥാപിക്കാന്‍ കൂട്ടുപിടിക്കുന്നതു് ഇക്കൂട്ടര്‍‍ക്കു് എന്നാളും ശത്രുവും അങ്ങേയറ്റം “അശുദ്ധവും” അസ്വീകാര്യവുമായിരുന്ന ശാസ്ത്രത്തേയും! പറയുന്ന കാര്യങ്ങള്‍ ശാസ്ത്രവുമായി എന്തെങ്കിലും ബന്ധമുള്ളവയായിരുന്നു എങ്കില്‍ വേണ്ടില്ലായിരുന്നു. അതെങ്ങനെ? ഉള്ളിലുള്ളതല്ലേ‍ വാക്കുകളായി പുറത്തുവരൂ?

    സ്വര്‍ഗ്ഗത്തില്‍ നാടും നാട്ടുപന്നിയും കാടും കാട്ടുപന്നിയും ഒക്കെ ഉണ്ടാവുമോ പോലും? അനുകൂലമോ പ്രതികൂലമോ ആയി വ്യാഖ്യാനിക്കാന്‍ പറ്റിയ ഏതെങ്കിലും വേദവാക്യങ്ങള്‍? ഓ! ഞാനാക്കാര്യം മറന്നു! അവയൊക്കെ നരകത്തിലാവുമല്ലേ?

    കാട്ടിലെ തടി തേവരുടെ ആന. പിടിയെടാ പിടി! വലിയെടാ വലി! മഹാ ഭാരം രാ മായണം!

    ReplyDelete
  5. പന്നിയിറച്ചി ഇതുവരെ കഴിച്ചിട്ടില്ല. ഇനി കഴിക്കാനും ഉദ്ദേശമില്ല. അത് വള്രെ വൃത്തികെട്ട ചുറ്റുപാടില്‍ വളരുന്നത് കണ്ടിട്ടാവണം മനസ്സില്‍ ഒരു അറപ്പ്.

    സൂരജിന്റെ അഭിപ്രായങ്ങള്‍ നന്നായി.

    ReplyDelete
  6. ഇവിടെ എല്ലാറ്റിന്നും ശാസ്ത്രീയത കണ്ടത്താനുള്ള പുറപ്പാടാണ് പ്രശ്നം - ഒരു മുസ്ലിം എന്ന നിലക്ക് എന്തുകൊണ്ട് നിരോധിച്ചു എന്നതിനു ഉത്തരം പ്രവാചകന്‍ നിരോധിച്ചു എന്നത് മാത്രമാണ്.
    ബാക്കിയെല്ലാം നമ്മുടെ കണ്ടെത്തലുകളാണ്, അത് വ്യക്തമായി എഴുതണം. അല്ലെങ്കില്‍ നമ്മുടെ അഭിപ്രായങ്ങള്‍ ഖുര്‍-ആനിന്‍റെയും ഹദീസിന്റെയുമെല്ലാം വ്യാഖ്യാനമായി വരും - എന്തായാലും അല്ലാഹു പന്നിയെ നിരോധിച്ചതിനാല്‍ അതിന് മറ്റുള്ള ജീവികളില്‍ നിന്നും മറ്റു കുഴപ്പങ്ങലുണ്ടെന്നു തീര്‍ച്ച. ഇണകളെ പങ്കു വക്കുന്നതിന്നെ കുറിച്ചെനിക്കറിയില്ല - കാരണം ഇണ എന്ന വസ്തുത വിവാഹം, കുടുംബം എന്നിവയുമായി ബന്ധപെട്ടതാനല്ലോ- പക്ഷെ , ഏറ്റവും കൂടുതല്‍ കൊഴുപ്പുള്ള, വിരകളെയും മറ്റും ഉള്‍കൊള്ളുന്ന ഒന്നാനെന്നറിയാം- അതിനെക്കലേറെ ഞാന്‍ കഴിക്കാത്തത് ഒരു മുസ്ലിം ആയതിനാലാണ്.

    സ്വന്തം ഇണയെ അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന” എന്നൊക്കെ പന്നിയെക്കുറിച്ച് പറയുന്നത് കേട്ടാല്‍ പന്നി ഇണചേരുന്നത് താലികെട്ടും റെജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് ഹണിമൂണീനു ഹോട്ടലില്‍ റൂമെടുത്തിട്ടാണെന്ന് തോന്നും :)) ജൈവ ലോകത്തെ എത്രയോ ജീവികള്‍ ബഹുഭര്‍തൃത്ത്വവും ബഹുഭാര്യാത്വവും ഉള്ളവരാണ്. പല ജന്തുക്കളും ഇണചേര്‍ന്ന്‍ സ്ഖലനമോ രതിമൂര്‍ച്ഛയോ കഴിഞ്ഞാല്‍ പിന്നെ ഇണയെ തിരിഞ്ഞ് പോലും നോക്കാത്തവരാണ്.അവര്‍ വേറെ ഏത് സഹജീവിയുടെ കൂടെ പോയാലും അവറ്റയ്ക്ക് ഒരു ചുക്കുമില്ല. നിഷിദ്ധമല്ലാത്ത മാംസാഹാരമായ കാളയും പോത്തും ഒക്കെ ഇങ്ങനെ തന്നെ. അവയ്ക്ക് ഏകപത്നീവ്രതമോ ഏക ഭര്‍തൃവ്രതമോ ഒന്നുമില്ല.

    പക്ഷെ പന്നി മറ്റുള്ളവര്‍ ഇണ ചേരുന്നത് നോക്കി രസിക്കരുണ്ടെന്നു കേട്ടിട്ടുണ്ട്, രസികത്തം തന്നെ മനുഷ്യ സ്വഭാവവുമായി ബന്ധ പ്പെട്ടതായതിനാല്‍ കൂടുതല്‍ എനിക്കറിയില്ല. മൃഗങ്ങള്‍ എങ്ങിനെ ആസ്വദിക്കുന്നു എന്ന ചോദ്യവും ഉണ്ടല്ലോ-

    ReplyDelete
  7. മലക്കുകള്‍ സാത്താന്‍ എല്ലാം നമ്മുടെ കാഴ്ചകള്‍ക്ക് പുറത്താണ്. അറിവിന്നും- അതുകൊണ്ട് എനിക്കറിയില്ല എന്ന് പറയുകയാണ്‌ നല്ലത്. എനിക്കറിയാത്ത കുറെ കാര്യങ്ങള്‍ ഉണ്ടെന്നെനിക്കറിയാം.

    ReplyDelete
  8. കാട്ടിപ്പരുത്തി മാഷേ,

    എല്ലാം “സയന്റിഫിക്” ആക്കിയാലേ അടങ്ങൂ എന്ന് വാശിയുള്ള അണ്ണമ്മാരോടേ നമുക്ക് കലിപ്പുള്ളൂ ;))

    മതത്തില്‍ ശാസ്ത്രവും യുക്തിയുമിട്ടിളക്കി അഴകൊഴാന്നാക്കാത്തിടത്തോളം ഇതിനെയൊക്കെ ‘വിശ്വാസ’ത്തിന്റെ മാത്രം പ്രശ്നമായി കാണാവുന്നതേയുള്ളൂ.

    താങ്കളുടെ നിലപാട് അതിനാല്‍ത്തന്നെ വ്യക്തവും ആദരണീയവുമാണ്.

    ReplyDelete
  9. സുഹൃത്തേ പന്നീ, ഇവിടെ ആരാണ് കുതിരകയറിയത്‌? ശാസ്ത്രകുഞ്ഞനായത്? വെറുതെ അതുമിതും പറയാതെ

    ReplyDelete
  10. സുഹൃത്ത് മനോജേ, കുതിരകയറിയതും കുഞ്ഞനായതും ആരാണെന്ന് എഴുതി വെച്ചിട്ടുണ്ടല്ലോ, ഇനി അതു വായിക്കാൻ മനോജിന് ഭൂതക്കണ്ണാടി വേണോ.

    എല്ലാം “സയന്റിഫിക്” ആക്കിയാലേ അടങ്ങൂ എന്ന് വാശിയുള്ള അണ്ണമ്മാരോടേ നമുക്ക് കലിപ്പുള്ളൂ ;))

    എല്ലാം സയന്റിഫിക് ആക്കി എന്ന് സൂരജിന് തെളിയിക്കാൻ പറ്റുമോ. ?

    മനുഷ്യവിദൂഷകൻ മതഗ്രൻഥങ്ങളുടെ അടിസഥാനമാക്കിയാണ് വിശധീകരിക്കുന്നത്, ശാസ്ത്രത്തിലും അങ്ങനെ ആകാം, എന്നെ വിദൂഷകൻ വിവരിക്കുന്നുള്ളൂ.

    സൂരജിന്റെ പോസ്റ്റ് വളരെയധികം ഗുണപ്രദം തന്നെ, പക്ഷെ പല കാര്യങ്ങളും വിശദീകരിക്കുന്നതിനിടയിൽ മതൺങ്ങളെ അവഹേളിക്കാൻ ശ്രമിക്കുന്നതായി കാണാം. അതിനെതിരായി ആണ് എന്റെ കമന്റ്.
    പല പോസ്റ്റുകളിലായി കാണാവുന്നതാണ് ഇത്തരം മാന്തലുകൽ.

    കേട്ട ഉടൻ വന്ന് ചാടി എനിക്കാല്ലാംറിയാം എന്ന ഭാവത്തിൽ എല്ലാ കൂടി വാരിക്കൂട്ടി മാന്താനുളളവരെ മാന്തി വിശദീകരിച്ച് അങ്ങ് പോയി. ??? ഇതിനെയാണ് ഈ പന്നി വിമർശിച്ചത് ( അല്ലാതെ വ്യക്തി ഹത്യ ഇല്ല)

    അനിൻലിന്റെ ഈ പോസ്റ്റ് കൂടി കാണൂക എന്നെകുറിച്ച് (പന്നി) അറിയാൻ.

    ReplyDelete
  11. @സൂരജ്

    ഇവിടെ കമന്റ് ഡിലീറ്റ് ചെയ്യുമോ എന്നറിയില്ല എങ്കിലും ഇടുന്നു. ബുദ്ധിമുട്ടുണ്ടെങ്കില്‍ അങ്ങ് നീക്കം ചെയ്തേരെ..

    രാമന്‍ മാംസം കഴിച്ചിട്ടെല്ലെന്നോ അല്ലെങ്കില്‍ രാജാക്കന്മാര്‍ മാംസാഹാരം കഴിച്ചിട്ടില്ലെന്നോ ഞാന്‍ പറഞ്ഞിരുന്നുവോ.

    ഇനി പുരാണങ്ങള്‍ ആണോ റഫറന്‍സ് എന്ന് ചോദിച്ചില്ലേ. അതിന്റെ മറുപടി പറയാം.
    "രാമനെക്കാളും അറിവും ആരോഗ്യവുമുണ്ടായിരുന്ന രാവണന്റെ നാശത്തിനു കാരണം അഹങ്കാരമായിരുന്നു. അറിവും ആരോഗ്യവും ഉണ്ടെന്ന അഹന്ത"

    പുരാണങ്ങളും മതങ്ങളും വെറും വിഡ്ഢികള്‍ എഴുതിയതെന്ന മട്ടിലുള്ള പ്രതികരണത്തിനോട് പറയട്ടെ സഹോദര ." അതീവ ജ്ഞാനികളായ ആരോഗ്യവാന്മാരായ പലരെയും പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. അവരുടെ നാശത്തിനു കാരണം അഹങ്കാരമായിരുന്നു.." താങ്കള്‍ക്കും ലഭിച്ച അറിവുകള്‍ സ്വയം കണ്ടെത്തി പേറ്റന്റ് എടുത്ത്‌ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചവ അല്ലല്ലോ.

    വായിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ അല്ലെ.
    പിന്നെ പരിഹസിക്കുന്ന രീതിയില്‍ മറുപടി പറയുമ്പോള്‍ ചിരിവരുന്നു. മനുഷ്യന്‍ ഇന്നും എല്ലാത്തിനെയും കുറിച്ചു വിശദീകരിക്കാന്‍ പ്രാപ്തനായിട്ടില്ല.പല ശാസ്ത്രീയ പരീക്ഷണങ്ങളും എപ്പോഴും വിജയിക്കണം എന്നുമില്ലല്ലോ. നമുക്കു അറിയാത്തതിനെ ഇല്ലാ എന്ന് പറയുന്നതുപോലെ വലിയ മണ്ടത്തരം വേറെയില്ല..

    ഇരുട്ടുനിറഞ്ഞ മുറിയില്‍ കയറി ഞാനൊന്നും കാണുന്നില്ല അതുകൊണ്ട് ഈ മുറിയില്‍ ഇരുട്ടല്ലാതെ വേറെയൊന്നും ഇല്ല എന്ന് പറയുന്നതുപോലെ മാത്രമാണ്.

    മനുഷ്യന്‍ മരണം വരെ അറിയാന്‍ ശ്രമിക്കുന്നവാണോ അറിവ് തേടി അലയുന്നവാണോ എന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ ഈ ചെറുപ്രായത്തിലെ അറിവില്‍ പൂര്‍ണ്ണന്‍ എന്ന് തോന്നുന്നുവെങ്കില്‍ ശിഷ്യപ്പെടാന്‍ ഒരു മടിയുമില്ല.. ഗുരുവായി സ്വീകരിക്കാനും.

    ജ്ഞാനപീഠം ഏറാന്‍ തുടങ്ങിയപ്പോഴും ശ്രീ ശങ്കരന് ലൈംഗിക ജ്ഞാനം ഇല്ലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.കാരണം മനുഷ്യന്‍ ജ്ഞാനത്തില്‍ പൂര്‍ണ്ണന്‍ ആയാല്‍ ദൈവമാവും.
    സൂരജിനെ ദൈവമെന്നു വിളിക്കാമോ എന്നറിയില്ല.. പക്ഷെ സംസാരം കേള്‍കുമ്പോള്‍ അങ്ങനെ വിളിക്കേണ്ടി വരുമെന്ന് തോന്നുന്നു.

    പിന്നെ പന്നിയിറച്ചിയെപ്പറ്റി ഡോക്ടര്‍ എന്നനിലയില്‍ താങ്കള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഞങ്ങളുമായി പങ്കുവേചിരുന്നെങ്കില്‍ തീര്‍ച്ചയായും പ്രയോജനപ്രദം ആയേനെ.. അല്ലാതെ ഇളിച്ചുകാനിക്കുംപോള്‍ ചിരിയാണ് വരുന്നതു സുഹൃത്തെ.

    വിദ്യാഭാസമുണ്ടല്ലോ ആത്മസംയമനം എന്നാണാവോ പഠിക്കുക.
    അറിവില്ലാത്തവന്റെ കാര്യമായി കണ്ടു ക്ഷമിച്ചു കള.
    ദൈവം നിങ്ങളെ രക്ഷിക്കട്ടെ..

    ReplyDelete
  12. കാട്ടുപന്നിയുടെ അത്രെം ടേസ്റ്റ് വെള്ളപ്പന്നിക്കില്ല

    ReplyDelete
  13. രാമനെക്കാളും അറിവും ആരോഗ്യവുമുണ്ടായിരുന്ന രാവണന്‍... രാമന്‍ വെറും പത്താം ക്ലാസും രാവണന്‍ എംഎ ബിഎഡും സെറ്റും. രാവണന്റെ ആരോഗ്യമാണെങ്കില്‍ പറയേണ്ട. പത്തു തലയുളള രാവണന്റെ ഏഴയലത്തു വരുമോ രാമന്റെ ഒരു തലയും ബാഡിയും.

    പിന്നെ പത്തു തലയുടെ അഹങ്കാരത്തിന് എന്തു വെയിറ്റായിരിക്കും. രാമന് അല്‍പം അഹങ്കാരമാകാമെന്ന് കരുതിയാലും ഒരു തലയില്‍ കൊളളുന്നതിനല്ലേ സ്കോപ്പുളളൂ.

    സൂരജ് ക്വാട്ടിയിരിക്കുന്ന അത്യപൂര്‍വമായ ഗവേഷണ ഫലങ്ങള്‍ വായിച്ചാല്‍ ഇളിയല്ല, പൊട്ടിച്ചിരിയാണല്ലോ വരുന്നത്. സ്വന്തം ഇണയെ അപരന്ന് വേഴ്ചയ്ക്ക് കൊടുക്കുന്ന അത്യപൂര്‍വവും നിന്ദ്യവുമായ കണ്ടെത്തല്‍ നടത്താന്‍ മരണം വരെ അറിയാന്‍ ശ്രമിക്കുന്നവനും അറിവു തേടി അലയുന്നവനും മാത്രമേ കഴിയൂ. നമ്മടെ ആളുകള്‍ വെട്ടിയരിഞ്ഞ് വിഴുങ്ങുന്ന സര്‍വ ജീവികളും ഏകഭര്‍ത്താവിനെ കണ്‍കണ്ട ദൈവമായി കരുതി പൂജിക്കുന്ന പതിവ്രതാരത്നങ്ങളെ ഉള്‍ക്കൊളളുന്നു.

    ഒരു പിടക്കോഴി ജീവിതത്തില്‍ ഒരു പൂവനുമായല്ലേ ശരീരം പങ്കിട്ട് മുട്ടയിടുന്നത്. പശുവും ആടുമൊക്കെ അങ്ങനെയല്ലേ.. ഏകപതീവ്യവസ്ഥയുടെ മകുടോദാഹരണമല്ലേ ഈ ജീവി വര്‍ഗം. ഈയടുത്ത കാലത്ത് പതിവ്രതാരത്നമായ ഒരു പൂവാലിപ്പശുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച മുരട്ടു കാളയെ പശുവിന്റെ സ്വന്തം പതി ആറാം വാരി നോക്കി പൂശിയോടിച്ചതിന് ഈയുളളവന്‍ നേരിട്ടു സാക്ഷിയായിരുന്നിട്ടുണ്ട്. പ്രസ്തുത ഭര്‍ത്താവ് കാളയുടെ സ്ഥാനത്ത് വല്ല പന്നിയുമായിരുന്നെങ്കില്‍, സ്വന്തം ഇണയെ അപരന്ന് വേഴ്ചയ്ക്ക് കൊടുക്കുന്ന അത്യപൂര്‍വവും നിന്ദ്യവുമായ കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടി വന്നേനെ.. ഭാഗ്യം പോത്തുകാലപ്പന്‍ രക്ഷിച്ചു.

    ശരീരത്തിനനുസരിച്ച് ശ്വാസകോശം വളര്‍ന്നില്ലെങ്കില്‍ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നത് വളരെ ശരി. ശരീരത്തിനനുസരിച്ച് തലച്ചോര്‍ വളര്‍ന്നില്ലെങ്കില്‍ ഇസ്ലാമും പന്നിയും പോലുളള പോസ്റ്റുകള്‍ പിറക്കുമെന്നത് അതിനെക്കാള്‍ ശരി. ഇതിനൊക്കെ റഫറന്‍സ് ചോദിച്ച് വലയ്ക്കല്ലേ പൊന്നു ഡോക്ടറേ.. ചിലര്‍ക്ക് അങ്ങനെ ചില സൗകര്യങ്ങളുണ്ട്. വായില്‍ തോന്നിയത് വിളിച്ചു കൂവാം. കോതയ്ക്കെന്തിന് റഫറന്‍സ് എന്നോ മറ്റോ ആരോ ചോദിച്ചിട്ടില്ലേ, പണ്ട്.

    പിന്നെ, കൊട്ടാരത്തെക്കുറിച്ചും അവിടത്തെ ഭക്ഷണ രീതിയെക്കുറിച്ചും ഡോക്ടര്‍ക്ക് ഒരു മണ്ണാങ്കട്ടയുമറിയില്ല. സാത്വിക ഇറച്ചിയും രാജസ്വ ഇറച്ചിയും വേറെ വേറെ കുട്ടുകങ്ങളില്‍ കൊട്ടാരം അടുക്കളയില്‍ പാകം ചെയ്തിരുന്നു. ബ്രായിലര്‍ ക്വാഴിയുടെ ഇറച്ചി സാത്വികം. പോത്തിറച്ചി രാജസ്വം. വിഭീഷണന്‍ ബ്രായിലര്‍ ക്വാഴിയുടെയും രാവണന്‍ പോത്തിറച്ചിയുടെയും ആരാധകനാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൗരാണിക ഭാരതീയ ചരിത്രം മെഡിക്കല്‍ കോളജുകളില്‍ പാഠ്യവിഷയമല്ലാത്തതിന്റെ കുറവ് സൂരജില്‍ നന്നായി തെളിഞ്ഞു കാണുന്നുണ്ട്.

    ഒക്കെ വായിച്ചപ്പോള്‍ വേറൊരു സംശയം. മുംബൈ ഭീകരാക്രമണക്കേസില്‍ കസ്റ്റഡിയില്‍ കിടക്കുന്ന അജ്മല്‍ ഏത് ടൈപ്പ് ഇറച്ചിയായിരിക്കും കഴിച്ചിരിക്കുക.. സാത്വികം, രാജസം, ...? അന്വേഷണ വിഷയത്തില്‍ ഇതും കൂടി ഉള്‍പ്പെടുത്താന്‍ അപേക്ഷ.

    ReplyDelete
  14. ജൈനന്മാരും ഉരുളക്കിഴങ്ങും എന്നൊരു പോസ്റ്റിനു ഇപ്പൊ ഒരു പ്രസക്തിയുണ്ട് ..:)
    പണ്ടു ബയ്പൂര് നിന്ന്‍ കടലില്‍ കാണാതായ രണ്ടാളുകള്‍ വിശപ്പ് സഹിക്കാന്‍ വയ്യാതെ ടൂത്ത്പേസ്റ്റ് വരെ തിന്നെന്നു കേട്ടിട്ടുണ്ട്. അപ്പൊ അതാണ്‌ കാര്യം, വിശപ്പ്‌ വന്നാല്‍ ഏത് ജീവിയും എന്തും തിന്നും, പന്നിയായാലും, പട്ടിയായാലും. അല്ലെങ്കിലും വിശക്കുന്നവനു ഭക്ഷണമല്ലേ ദൈവം? അതുകൊണ്ടല്ലേ അരി കൊടുത്ത് മത പരിവര്‍ത്തനം നടത്തുന്നത്..!

    ReplyDelete
  15. പന്നി സുഹൃത്ത് ആ അദ്ഭുത ഭൂതക്കണ്ണാടി ഒന്നയച്ചു തരുമോ.. ഇതുപോലത്തെ വിചിത്ര കാഴ്ചകള്‍ കണ്ട് ഒന്നാസ്വദിക്കട്ടെ..

    ReplyDelete
  16. പന്നി പന്നികളെ മാത്രമേ സുഹൃത്തായി കൂട്ടാറ്ളുളൂ, മനുഷ്യകുലത്തിൽ പിറന്നവരെ ഞാൻ സ്വീകരിക്കാറില്ല.

    നിന്റെ മഞ്ഞപ്പിത്തം പിടിച്ച് കണ്ണുമായി നോക്കിയാൽ നിനക്ക് കാണുന്നത് ചിലപ്പോൽ പന്നിക്ക് പകരം പട്ടിയോ പൂച്ചയോ ആയിട്ട് തോന്നും.
    ഭൂതക്ക‌ണാടി വേണമെന്നില്ല, സൂരജിനെ കൺസൽട്ട് ചെയ്താൽ മതി, അൺൻ വലിയ ഡാക്കിട്ടറാണ്.

    ReplyDelete
  17. അതിനു നിന്റെ സൗഹൃദം ആര്‍ക്കു വേണം? എനിക്ക് വേണ്ടത് ഇത്തരം അദ്ഭുത കാഴ്ചകള്‍ കാണാന്‍ ശേഷിയുള്ള ആ കണ്ണാടിയാണ്. ഓ അത് പന്നികള്‍ക്ക്‌ മാത്രമേ കൊടുക്കുകയുള്ളല്ലോ!



    എല്ലാം സയന്റിഫിക് ആക്കി എന്ന് സൂരജിന് തെളിയിക്കാൻ പറ്റുമോ. ?
    മനുഷ്യവിദൂഷകൻ മതഗ്രൻഥങ്ങളുടെ അടിസഥാനമാക്കിയാണ് വിശധീകരിക്കുന്നത്, ശാസ്ത്രത്തിലും അങ്ങനെ ആകാം, എന്നെ വിദൂഷകൻ വിവരിക്കുന്നുള്ളൂ.

    ഹാവൂ!! ആകാംക്ഷ അടക്കാന്‍ പറ്റുന്നില്ല. മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് ശാസ്ത്രത്തെ വിശദീകരിക്കുന്ന ആ മാജിക് ഒന്ന് പഠിക്കണമെന്നുണ്ട്. എന്ത് ചെയ്യാന്‍! പന്നികുലത്തില്‍ പെട്ടവര്‍ക്ക് മാത്രമായി ഇതെല്ലാം റിസര്‍വ്‌ ചെയ്തിരിക്കുകയല്ലേ. അങ്ങേര്‍ ആ കണ്ണാടി ഒന്ന് തന്നിരുന്നെങ്കില്‍ !!!

    ReplyDelete
  18. മണുകൂണാപ്പൻ മനോജേ, എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാകില്ല, മനസ്സിലാക്കാൻ ശ്രമിക്കില്ല.
    മത്ഗ്രന്ഥങ്ങളെ ആടിസ്താനമാക്കിയാണ് കാര്യങ്ങൾ വിശധീകരിച്ച്ത്.
    അല്ലാതെ മതം വെച്ച് ശാസ്ത്രം ആരും പറഞ്ഞിട്ടില്ല.

    എല്ലാ കാര്യങ്ങൾക്കും വിക്കിപീഡിയ മാത്രം റഫർ ചെയ്താൽ മാത്രം പൊരാ.

    വെരുതെ വിമരശിക്കുന്നതിനു മുംബ് മനുഷ്യ വിദൂഷകന്റെ പോസ്റ്റ് വായിക്ക്, എൻകിലെ മനസ്സിലാകൂ....

    ReplyDelete
  19. ഏകപതീവൃതം!! ഏകപത്നീവൃതം!! മലയാളസിനിമയിലെ കുളിരുകോരുന്ന മരംചുറ്റിപ്രണയത്തിലെ പല്ലവികള്‍ പോലെയുണ്ടു്!! (എസ്കിമോയായിരുന്നെങ്കില്‍ “ചൂടുകോരുന്ന” പ്രണയഗാനം എന്നു് പറഞ്ഞേനെ! മീറ്റര്‍ കട്ടിയുള്ള മഞ്ഞില്‍ എന്തിനു് പ്രത്യേകം ഒരു കുളിരുകോരല്‍?)

    പല്ലവി പാടീ നിന്‍ നുണകള്‍
    അനുപല്ലവി പാടീ എന്‍ കെണികള്‍!!
    സാസാ രീരീ സാരി ചൂരി ദാരി ഹാഹാ ഹീഹീ ഹോഹോ കൊക്കരക്കോ!!

    ഒന്നു് ചോദിച്ചോട്ടെ! ഈ ഏകപതീവൃതക്കു് ബഹുപതീവൃതയാവാന്‍ അന്യപുരുഷന്മാരും, ഏകപത്നീവൃതനു് ബഹുപത്നീവൃതനാവാന്‍ അന്യസ്ത്രീകളും വേണ്ടെ? ദാമ്പത്യത്തിലെ ഈ മൂന്നാമത്തെ വ്യക്തിയെപ്പറ്റി ആരും ഒന്നും പറയുന്നില്ലല്ലോ? ആ വ്യക്തിയുടെ വൃതമെന്താണാവോ? സബ്സ്റ്റിറ്റ്യൂട്ട് വൃതമോ? വിപരീതലിംഗലൈംഗികത മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നതു്. കുഞ്ഞിന്റെ അച്ഛനാരെന്നു്‌ അതിന്റെ അമ്മ‍ക്കേ അറിയൂ. അതുപോലും അറിയാത്ത അമ്മമാരും ലോകത്തിലുണ്ടു്. DNA ഒക്കെ പരിശോധിച്ചു് അച്ഛനെ നിശ്ചയിക്കാം എന്നു് വന്നിട്ടു്‌ അധികനാള്‍ ആയിട്ടില്ലല്ലോ. സ്ത്രീയുടെ ശരീരം പര്‍ദ്ദയിട്ടു് മൂടിയാല്‍ അവള്‍ പ്രസവിക്കുന്ന മക്കളുടെ അച്ഛനാവാന്‍ തനിക്കു് കഴിയും എന്നു്‌ വിശ്വസിക്കാന്‍ മാത്രം പുരുഷവര്‍ഗ്ഗം മണ്ടന്മാരായാല്‍ എന്തുചെയ്യാന്‍?

    പന്നിയിറച്ചി കഴിക്കണമോ വേണ്ടയോ എന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. വളര്‍ത്തേണ്ടവിധത്തില്‍ വളര്‍ത്തി, കൊല്ലേണ്ടവിധത്തില്‍ കൊന്നു്, പാകം ചെയ്യേണ്ടവിധത്തില്‍ പാകം ചെയ്തു് കഴിച്ചാല്‍ ആരോഗ്യത്തിനു് അതുവഴി ഹാനി ഒന്നും ഉണ്ടാവുകയില്ല. ഉണ്ടാവുമായിരുന്നെങ്കില്‍ സായിപ്പിനു്‌ പണ്ടേ വംശനാശം സംഭവിച്ചേനെ!‍

    ലൈംഗികതക്കു് മതങ്ങള്‍ നല്‍കുന്ന അമിതപ്രാധാന്യത്തെപ്പറ്റി എനിക്കു് തോന്നുന്ന ചില കാര്യങ്ങള്‍: സെക്സ് ഗര്‍ഭധാരണത്തിനും വംശവര്‍ദ്ധനവിനും മാത്രമാണെന്നു് ധരിച്ചിരുന്ന കാലം കഴിഞ്ഞുപോയി. ഗര്‍ഭധാരണത്തിനു് കാരണമാവാതെയും, സെക്സ് വഴിയുള്ള പകര്‍ച്ചരോഗങ്ങള്‍ക്കു് ഇരയാവാതെയും ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ ഇന്നു്‌ ലഭ്യമാണു്. ഇത്തരം കാര്യങ്ങള്‍ ആയിരത്തഞ്ഞൂറോ രണ്ടായിരമോ വര്‍ഷങ്ങള്‍ക്കു് മുന്‍പുള്ള മാനദണ്ഡങ്ങള്‍ കൊണ്ടളക്കുന്നതു്‌ ബാലിശമായിരിക്കും. കൃഷിയും ആടുമേയ്ക്കലും മാത്രമല്ല ഇന്നത്തെ ലോകത്തില്‍ മനുഷ്യജീവിതം.

    ലൈംഗികത വിശപ്പും ദാഹവും ഒക്കെപ്പോലെതന്നെ, എന്നാല്‍ അതിലൊക്കെ എത്രയോ തീവ്രമായ, ഒരു ശാരീരികാനിവാര്യതയാണു്‌. അതു് പാപമോ മ്ലേച്ഛമോ ഒക്കെ ആയി പരിഗണിക്കാനും അങ്ങനെ കുറ്റബോധത്തോടെ കുഞ്ഞുങ്ങളെ ജനിപ്പിക്കേണ്ട അവസ്ഥ മനുഷ്യരില്‍ സംജാതമാക്കുവാനും സെമിറ്റിക് മതങ്ങള്‍ - പ്രത്യേകിച്ചു് പൌലോസും ക്രിസ്തുമതവും - ഒരു പ്രധാന പങ്കു്‌ വഹിച്ചിട്ടുണ്ടു്‌. പണ്ടേതന്നെ ആത്മീയത ജന്മസ്വഭാവമായ ജനവിഭാഗങ്ങള്‍ അതിന്റെ ക്രൂരമായ പരിണതഫലങ്ങള്‍ ഇന്നും അനുഭവിക്കുന്നു. നല്ലൊരുവിഭാഗം പുരുഷന്മാര്‍ ഞരമ്പുരോഗികളായി മാറി ബസിലെ തിരക്കിലും മറ്റും സ്ത്രീശരീരത്തില്‍ ഒന്നു്‌ തോണ്ടിയും മുട്ടിയും സായൂജ്യം അടയാന്‍ ശ്രമിക്കുന്നു. ലൈംഗികത എന്നാല്‍ പുരുഷനെ മാത്രം ബാധിക്കുന്ന എന്തോ രോഗം ആണെന്ന രീതിയില്‍ അഭിനയിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നു. നല്ലപോലെ വിറ്റഴിച്ചു്‌ പണമുണ്ടാക്കാന്‍ പറ്റിയ ഒരു കച്ചവടതന്ത്രമായി ലൈംഗികത ദുരുപയോഗം ചെയ്യപ്പെടുന്നു. (ലോകത്തിലെ ഏറ്റവും പഴക്കമേറിയ ബിസ്നസും സെക്സ് തന്നെയാണല്ലോ!)

    പ്രായപൂര്‍ത്തിയായ രണ്ടു് മനുഷ്യര്‍ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു് ഒളിഞ്ഞു്‌ നോക്കേണ്ടതോ, അതില്‍ മോറല്‍ പോലീസ് കളിക്കേണ്ടതോ ആയ ആവശ്യം മറ്റാര്‍ക്കുമില്ല. അതു് അവരുടെ വ്യക്തിപരമായ കാര്യമാണു്‌. അത്തരം ഒരു സാമൂഹികസാഹചര്യം സാദ്ധ്യമാവണമെങ്കില്‍ “കാക്ക നെല്ല് തിന്നുന്നതു്‌ കോഴിക്കു് കണ്ടുകൂടാ” എന്ന അവസ്ഥയില്‍ നിന്നും മനുഷ്യര്‍ മാനസികമായി വളരണം.

    ലൈംഗികത പ്രധാനമാണു്‌. പക്ഷേ അതിനു് ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കുന്നിടത്തോളം മനുഷ്യന്റെ മാനസികനിലവാരം ‍മൃഗീയനൈസര്‍ഗ്ഗികതയുടേതില്‍നിന്നും ഒട്ടും വളര്‍ന്നിട്ടില്ല എന്നേ അതിനര്‍ത്ഥമുള്ളു.

    പഴയനിയമവും മറ്റും വായിച്ചാല്‍ മനുഷ്യരുടെ ലൈംഗികജീവിതത്തില്‍ ദൈവം അനുഭവിക്കുന്ന തലവേദനയും പങ്കപ്പാടുകളും‍ കണ്ടു്‌ നമ്മുടെ കണ്ണുനിറഞ്ഞുപോകും. താന്‍ കല്പിച്ചപോലെയല്ലാതെ ലിംഗം കൊണ്ടു് കളിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ ദൈവം തലപുകഞ്ഞാലോചിച്ചു് കണ്ടെത്തിയ മാര്‍ഗ്ഗങ്ങള്‍ കല്ലെറിഞ്ഞുകൊല്ലല്‍, തറയിലെ മണ്ണു് കലക്കി കുടിപ്പിക്കല്‍ മുതലായ ശിക്ഷകളാണു്‌! “സ്വയംകൃതാനര്‍ത്ഥം” എന്നു് യഹോവയോടു് പറഞ്ഞിട്ടു്‌ കാര്യമില്ലാത്തതുകൊണ്ടു് ഇവിടെ എഴുതി എന്നേയുള്ളു.

    സൂരജേ! ഈ പറഞ്ഞതിനൊന്നും എന്നോടു് ലിങ്കം ചോദിക്കരുതു്. ഇല്ലാത്തതുകൊണ്ടല്ല, തത്കാലം സ്വന്തം ഉപയോഗത്തിലായതുകൊണ്ടാണു്. :)

    ReplyDelete
  20. വെരുതെ വിമരശിക്കുന്നതിനു മുംബ് മനുഷ്യ വിദൂഷകന്റെ പോസ്റ്റ് വായിക്ക്, എൻകിലെ മനസ്സിലാകൂ...



    ഹഹഹഹാ . പോസ്റ്റ് കൃത്യമായി വായിച്ചുമാത്രം കമന്റുന്ന ഒരാള്‍!


    എടാ മരമണ്ടന്‍ പന്നിക്കുഞ്ഞേ,

    ഇസ്ലാമും പന്നിയും എന്ന വിഷയത്തില്‍ ബ്ലോഗാനും ബ്ലോഗാതിരിക്കാനും മനുഷ്യ വിദൂ ഷകന് സ്വാതന്ത്ര്യമുണ്ട്. ഈ വിഷയത്തെ സമര്‍ത്ഥിക്കാന്‍ ശാസ്ത്രം ഉപയോഗിക്കുമ്പോള്‍ ശാസ്ത്രീയ വീക്ഷണം ഉള്ളവര്‍ പ്രതികരിക്കും. ഇവിടെ ആരും തന്നെ ഇതിനുവേണ്ടി മതങ്ങളുടെ മേല്‍ കുതിര കയറിയിട്ടില്ല, സ്വയം ശാസ്ത്രകുഞ്ഞനും ചമഞ്ഞിട്ടില്ല. . ഇതെല്ലാം ഈ ചര്‍ച്ച വഴിതിരിച്ചു വിടാനുള്ള നിന്റെ അടവാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്?

    നിനക്ക് ഇനിയും തെറി പറയണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ മെയില്‍ ഐ ഡി തരാം. വെളുക്കുവോളം നമുക്ക് മത്സരിക്കാം. ഈ പോസ്റ്റിനെ ഓഫടിച്ചു വഴിതെറ്റിക്കാതെ വെറുതെ വിട്ടേക്ക്


    സൂരജ് മാഷെ , ഈ ഓഫിനു കൂടി മാപ്പ് ..

    ReplyDelete
  21. മനുഷ്യ വിദൂഷകന്‍ ജീ,

    നല്ല കോമഡി. ലോകത്തിലെ ഏറ്റവും വലിയ കേമന്‍ എന്ന് ഞാന്‍ അവകാശപ്പെട്ടു എന്ന മട്ടിലാണല്ലോ വാദം. ഓ, ആയിക്കോട്ടെ. അതൊക്കെ താങ്കളുടെ സ്വാതന്ത്ര്യം. പ്ലീസ് ക്യാരി ഓണ്‍.

    പക്ഷേ പറയാനുള്ളത് ഈയുള്ളവന്‍ പറയും.
    ദാ, താങ്കള്‍ ഇവിടെ കോപ്പിയടിച്ചു വച്ച ഈ പോസ്റ്റിന്റെ ഒറിജിനല്‍ ഇംഗ്ലീഷ് രൂപം താഴെ പേസ്റ്റുന്നു -

    (ഇതിലെ ഒരു വാചകം എടുത്ത് ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ ഇതേ സാധനം കോപ്പിയടിച്ചു വച്ചിരിക്കുന്ന ഒരു കാക്കത്തൊള്ളായിരം ഇസ്ലാമിക വെബ്സൈറ്റുകള്‍ കാണാം. ഒരെണ്ണത്തിന്റെ ലിങ്ക് എന്റെ കഴിഞ്ഞ കമന്റില്‍ കൊടുത്തിട്ടുണ്ട്.)

    Why is the eating of pork forbidden in Islam?
    Answer:
    The fact that consumption of pork is prohibited in Islam is well known. The following points explain various aspects of this prohibition:

    1. Pork prohibited in Qur’an

    The Qur’an prohibits the consumption of pork in no less than 4 different places. It is prohibited in 2:173, 5:3, 6:145 and 16:115.

    “Forbidden to you (for food) are: dead meat, blood, the flesh of swine, and that on which hath been invoked the name of other than Allah.” [Al-Qur’an 5:3]

    The above verses of the Holy Qur’an are sufficient to satisfy a Muslim as to why pork is forbidden.

    2. Pork prohibited in the Bible

    The Christian is likely to be convinced by his religious scriptures. The Bible prohibits the consumption of pork, in the book of Leviticus

    “And the swine, though he divide the hoof, and be cloven footed, yet he cheweth not the cud; he is unclean to you”.

    “Of their flesh shall ye not eat, and their carcass shall ye not touch, they are unclean to you.”

    [Leviticus 11:7-8]

    Pork is also prohibited in the Bible in the book of Deuteronomy

    “And the swine, because it divideth the hoof, yet cheweth not the cud, it is unclean unto you. Ye shall not eat of their flesh, nor touch their dead carcass.”
    [Deuteronomy 14:8]

    A similar prohibition is repeated in the Bible in the book of Isaiah chapter 65 verse 2-5.

    3. Consumption of pork causes several diseases

    The other non-Muslims and atheists will agree only if convinced through reason, logic and science. Eating of pork can cause no less than seventy different types of diseases. A person can have various helminthes like roundworm, pinworm, hookworm, etc. One of the most dangerous is Taenia Solium, which is in lay man’s terminology called tapeworm. It harbours in the intestine and is very long. Its ova i.e. eggs, enter the blood stream and can reach almost all the organs of the body. If it enters the brain it can cause memory loss. If it enters the heart it can cause heart attack, if it enters the eye it can cause blindness, if it enters the liver it can cause liver damage. It can damage almost all the organs of the body.

    Another dangerous helminthes is Trichura Tichurasis. A common misconception about pork is that if it is cooked well, these ova die. In a research project undertaken in America, it was found that out of twenty-four people suffering from Trichura Tichurasis, twenty two had cooked the pork very well. This indicates that the ova present in the pork do not die under normal cooking temperature.

    4. Pork has fat building material

    Pork has very little muscle building material and contains excess of fat. This fat gets deposited in the vessels and can cause hypertension and heart attack. It is not surprising that over 50% of Americans suffer from hypertension.

    5. Pig is one of the filthiest animals on earth

    The pig is one of the filthiest animals on earth. It lives and thrives on muck, faeces and dirt. It is the best scavenger that I know that God has produced. In the villages they don’t have modern toilets and the villagers excrete in the open air. Very often excreta is cleared by pigs.

    Some may argue that in advanced countries like Australia, pigs are bred in very clean and hygienic conditions. Even in these hygienic conditions the pigs are kept together in sties. No matter how hard you try to keep them clean they are filthy by nature. They eat and enjoy their own as well as their neighbour’s excreta.

    6. Pig is the most shameless animal

    The pig is the most shameless animal on the face of the earth. It is the only animal that invites its friends to have sex with its mate. In America, most people consume pork. Many times after dance parties, they have swapping of wives; i.e. many say “you sleep with my wife and I will sleep with your wife.” If you eat pigs then you behave like pigs. We Indians look upon America to be very advanced and sophisticated. Whatever they do, we follow after a few years. According to an article in Island magazine, this practice of swapping wives has become common in the affluent circles of Bombay.

    കോപ്പിയടിക്കുമ്പം മുഴോനും അടിക്കണേ.
    അപ്പോ പിന്നെ ആധികാരികതയൊന്നും ചോദിച്ച് ഒരുത്തനും വരൂല്ല :))

    പിന്നെ, താങ്കളാണ് ഇങ്ങനെയെഴുതിയത് :

    >>“..മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്...

    ധാരാളം പഠനം നടന്ന കാര്യം അറിയാവുന്ന താങ്കളോട് അതിന്റെ ബയോക്കെമിസ്ട്രി ഒന്ന് പറഞ്ഞു തരാന്‍ ചോദിച്ചത് ഇഷ്ടപ്പെട്ടില്ലേ ? അയ്യോ എങ്കീ അടിയന്‍ സലാമത്തായി.


    ഖുര്‍ ആനിലോ ഹദീസുകളിലോ മറ്റ് നബി ചര്യകളിലോ പുരാണങ്ങളിലോ എങ്ങും താങ്കളീ പറയുന്ന “...തന്‍റെ മുമ്പില്‍ മറ്റൊരു പന്നി തന്‍റെയിണയുമായി ഇണചേരുന്നത് കണ്ടുകൊണ്ടു നില്ക്കുന്ന ഏക ജീവിയാണ് പന്നി...” എന്ന ഞായം പറച്ചില് ഇല്ല. എല്ലാം “സയന്റിഫികാ”ക്കി കളയണമെന്ന് മതത്തിന്റെ ഉപജ്ഞാതാക്കള്‍ക്കു പോലുമില്ലാത്ത വ്യഗ്രതയാണ് ചെല “വ്യാഖ്യാനി” അണ്ണന്മാര്‍ക്ക്. പക്ഷേ സയന്‍സെടുത്ത് വ്യാക്കിയാനിക്കുമ്പോ അതിന്റെ രീതിക്കു തന്നെയാവണം. ഇല്ലെങ്കില്‍ ഇല്ലത്തൂന്ന് പൊറപ്പെടേം ചെയ്തു അമ്മാത്തെത്തീമില്ല എന്ന പരുവമാവും.

    ReplyDelete
  22. കാട്ടുപന്നിയുടെ അത്രെം ടേസ്റ്റ് വെള്ളപ്പന്നിക്കില്ല

    my signature under it :)

    ReplyDelete
  23. Unni(ജോജി) said...
    കാട്ടുപന്നിയുടെ അത്രെം ടേസ്റ്റ് വെള്ളപ്പന്നിക്കില്ല.
    കാട്ടുപന്നിയെ പിടിക്കുന്നതും കൊല്ലുന്നതും തിന്നുന്നതും കുറ്റകരമല്ലേ ചേട്ടാ.

    ReplyDelete
  24. സൂരജേ,
    അട്ടയ്ക്ക് കണ്ണു കണ്ടവരാണ് കാക്കാമാരെന്ന് കേട്ടിട്ടുണ്ട്. പന്നി പുരാണത്തിന്റെ ഇംഗ്ലീഷ് വേര്‍ഷനിലുണ്ട് സംഗതിയുടെ ആകെ മൊത്തം രാഷ്ട്രീയം.
    In America, most people consume pork. Many times after dance parties, they have swapping of wives; i.e. many say “you sleep with my wife and I will sleep with your wife.” If you eat pigs then you behave like pigs.

    എന്നു വെച്ചാല്‍ പന്നിയെ താങ്ങി പെട അമേരിക്കക്കാരനാണ്. ഇങ്ങനെയാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ പന്നിയും പങ്കാളിയാകുന്നത്. വിശുദ്ധയുദ്ധത്തില്‍ പാവം പന്നിയ്ക്കുമുണ്ട് തന്റേതായ സ്ഥാനം.

    (സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തില്‍ പകര്‍ച്ച വരാത്ത വെളളത്തിന്റെയും രുചിഭേദം വരാത്ത പാലിന്റെയും ആസ്വാദ്യകരമായ മദ്യത്തിന്റെയും ശുദ്ധീകരിക്കപ്പെട്ട തേനിന്റേയും അരുവികളുണ്ടെന്ന് പരിശുദ്ധ വേദപുസ്തകം പറയുന്നു (47:15). പന്നിയിറച്ചി വില്‍ക്കപ്പെടുന്ന ഹോട്ടലുകളോ ബാറുകളോ ഇല്ലെന്ന് ചുരുക്കം.)

    അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സംസ്ക്കാരത്തിന്റെയും ആണിക്കല്ല് പന്നിയിലാണ്. അഥവാ പന്നിയിറച്ചി തീറ്റയിലാണ്. ഹലാക്കിന്റെ ഇബിലീസുകളായ ബാല്‍ത്താക്കറെയുടെ ബോംബെക്കാരും ഒട്ടും മോശമല്ല. തെളിവ് ദാ കിടക്കുന്നു. According to an article in Island magazine, this practice of swapping wives has become common in the affluent circles of Bombay. പന്നി വരുത്തി വെയ്ക്കുന്ന വിനകളേയ്...

    അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും പന്നിയിറച്ചി മൂലം ഉണ്ടാകുമെന്നാണ് കരുതേണ്ടത്. എഴുപതില്‍ പരം രോഗങ്ങള്‍ക്ക് പന്നിയിറച്ചി കാരണമാകുമത്രേ! നാടവിരയും വളഞ്ഞ വിരയും ചൂണ്ട വിരയുമൊക്കെയാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അന്തകരാകാന്‍ പോകുന്നത്. (ഇതൊക്കെ വായിച്ച് ഒബാമ, അമേരിക്കയില്‍ പന്നിയിറച്ചി നിരോധിക്കുമോന്നും സംശയിക്കണം).

    അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ ചെറുകുടലും രക്തചംക്രമണവും തലച്ചോറും ഹൃദയവും കണ്ണും കരളുമൊക്കെ നാടവിരയുടെ ആക്രമണത്തില്‍ വശംകെടുന്ന രംഗങ്ങള്‍ ഓര്‍മ്മിച്ചാല്‍, ഏത് സാമ്രാജ്യത്വ വിരുദ്ധ പോരാളിയുടെയും ഉളളം പ്രത്യാശാനിര്‍ഭരമാകും. മറിച്ചൊരു അനുഭവമല്ല ബാല്‍ താക്കറെയുടെ ശിവസേനയെയും രാജ് താക്കറെയുടെ നവ നിര്‍മ്മാണ സേനക്കാരെയും കാത്തിരിക്കുന്നത്.

    അങ്ങനെ സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും കിങ്കരന്മാരെ മുച്ചൂടും നശിപ്പിച്ച് സാക്ഷാല്‍ പന്നി, ഏറ്റവും സവിശേഷമായ മൃഗമെന്ന് വാഴ്ത്തപ്പെടും. അന്ന് സ്വര്‍ഗരാജ്യത്ത് തട്ടു ദോശയും പന്നിയിറച്ചിയും വിളമ്പുന്ന കടകളും തുറക്കും.

    വേദപുസ്തകം ഇങ്ങനെ പറയുന്നു - വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ക്ക്‌ പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ടെന്ന്‌. (5 - 9)

    എല്ലാ സൃഷ്ടിയെയും പോലെ പന്നിയെയും അവന്‍ സൃഷ്ടിച്ചതാണ്. പന്നിയുടെ പാപത്തിനും പാപമോചനത്തിനും വഴി തുറക്കുന്നതും അവന്‍. പന്നികളേ, മഹത്തായ പ്രതിഫലം നിങ്ങളെ കാത്തിരിക്കുന്നു.

    ReplyDelete
  25. പന്നികളേ നിങ്ങള്‍ക്കൊരമ്പലം. മാരീചന്റെ കമന്റ് വായിച്ചാല്‍ എം. മുകുന്ദന്‍ ഇങ്ങനെ ഒരു നോവലെഴുതാന്‍ സാധ്യതയുണ്ട്.

    ReplyDelete
  26. >> സ്വന്തം ഇണയെ മറ്റൊരു എതിര്‍ലിംഗത്തില്‍ പെട്ട അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന അത്യപൂര്‍വവും നിന്ദ്യവുമായ ഒരു സ്വഭാവം പന്നിയ്ക്കുണ്ട്. അതായത് തന്‍റെ മുമ്പില്‍ മറ്റൊരു പന്നി തന്‍റെയിണയുമായി ഇണചേരുന്നത് കണ്ടുകൊണ്ടു നില്ക്കുന്ന ഏക ജീവിയാണ് പന്നി.

    അപ്പോള്‍ അര്‍ജുനനും ഭീമനും ബാക്കിയുള്ളവരും ഏതാ വകുപ്പ് ?????

    ReplyDelete
  27. വേദകാലഘട്ടങ്ങളിലെ ബ്രാഹ്മണരും, വേദങ്ങളിലും പുരാണങ്ങളിലും പരാമര്‍ശിതമായിരിക്കുന്ന ഹൈന്ദവദൈവങ്ങളും എല്ലാം ഗോമാംസം രുചിയോടെ കഴിച്ചിരുന്നു എന്നതിനും, ഋഗ്വേദവും പുരാണങ്ങളും വേണ്ടുവോളം സാക്ഷ്യം നല്‍കുന്നുണ്ട്. രുചിയോടെ, സ്ഥിരമായി, അടുത്തകാലം വരെ ഗോമാംസം കഴിച്ചിരുന്നവര്‍ പലരും, ഇപ്പോള്‍, അത് ഉപേക്ഷിച്ച്, ആര്‍ഷഭാരതസംസ്കാരത്തിന്റെ പുതിയ കുളമ്പുരോഗവുമായിട്ടാണ് നടക്കുന്നത്. ഗോവധവും, ഗോസംരക്ഷണവും ലോകത്തിന്റെ പ്രാചീന കാര്‍ഷികസംസ്ക്കൃതിയില്‍ ഉണ്ടാക്കിയ മാറ്റങ്ങളൊന്നും അറിയാന്‍ അവര്‍ മിനകെടാറില്ല. പശുമാംസം കഴിക്കാതിരിക്കുന്നതിനെ ആര്‍ഷഭാരത(ഹൈന്ദവ)സംസ്കാരവുമായി സമീകരിക്കുന്ന ഈ അഭിനവ ബ്രാഹ്മണന്മാരുടെ പ്രതിബിംബം മാത്രമാണ്, പന്നിയിറച്ചിയെ നിഷിദ്ധമായി അവതരിപ്പിക്കുന്ന (മനുഷ്യവിദൂഷകനെപ്പോലുള്ള) ഈ ഇസ്ലാമിസ്റ്റുകളും.

    സൂരജിന്റെയും ബാബുവിന്റെയും മാരീചന്റെയും നിലപാടുകള്‍ക്ക് ഒരു സല്യൂട്ട്. കാട്ടിപ്പരുത്തിയുടെ ആ കമന്റിന്റെ സിം‌പ്ലിസ്റ്റിക്കും

    ReplyDelete
  28. അബ്രാഹിമിക് മതങ്ങളെല്ലാം (ജൂതമതം, ക്രിസ്തുമതം, ഇസ്ലാം മതം) ഏതാണ്ട് ഒരേ അടിത്തറയില്‍ പണിതതാണ്. ജൂതമതത്തിലാണ് ആദ്യമായി ഏതൊക്കെ തിന്നാം ഏതൊക്കെ തിന്നരുത് എന്ന് പറയുന്നത്. (കാലഗണന വച്ച് ഹിന്ദു മതം ഹാരപ്പന്‍ കാലത്ത് (5500–2600 BCE) തുടങ്ങിയെങ്കിലും വെദീകകാലത്താണ് മതപരമായ ചടങ്ങുകളൊക്കെ (1500–500 BCE) തുടങ്ങിയത്. വേദകാ‍ാലത്തെ ആദ്യപുസ്തകത്തിന്റെ കാലം 1700–1100 BCE. ബി.സി 16ആം നൂറ്റണ്ടില്‍ ജൂതമതം മതമായി പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ആദ്യ പുസ്തകമായ ഉല്പത്തിയുടെ കണ്ടെത്തിയിട്ടുള്ള കോപ്പിയുടെ പഴക്കം 950 BCE.).ലേവ്യായുടെ പുസ്തകം 11 ആം അദ്ധ്യായത്തില്‍ ഏതൊക്കെ മൃഗത്തെ, പക്ഷിയെ മീനിനെ ഒക്കെ തിന്നാം എന്ന് മോശ വ്യക്തമായി പറയുന്നു(ശുദ്ധവും അശുദ്ധവുമായ ഭക്ഷണം). ജൂതന്മാര്‍ അതൊക്കെ കൊഷര്‍ എന്നപേരില്‍ ഇന്നും ആചരിക്കുന്നു.
    മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം. (11.3) (ഒട്ടകം, കുഴിമുയല്‍, മുയല്‍)
    പന്നി കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.(11.7)
    കഴുത്തറുത്ത് കൊന്ന് രക്തം കളയുന്നത് ലേവ്യാ 3.17 പ്രകാരം
    മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

    ജുതമതത്തില്‍ നിന്ന് ക്രിസ്തു മതം ഉണ്ടായപ്പോള്‍ അതു ഉണ്ടാക്കിയവരില്‍ പ്രധാനിയായ പത്രോസ് ഈ ആഹാരരീതിയ്ക്കൊരു മാറ്റം വരുത്തി. പുതിയ നിയമത്തിലെ അപ്പോസ്തോലന്മാരുടെ പ്രവര്‍ത്തികള്‍ ആണ് ആദ്യ ക്രിസ്തുമതജീവിതവും നിയമങ്ങളും വിവരിക്കുന്നത് അതനുസരിച്ച് പത്രോസ് ഒരു സ്വപ്നം കണ്ടു.
    “ഞാൻ യോപ്പാപട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരുദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.അതിന്നു ഞാൻ : ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.ആ ശബ്ദം പിന്നെയും ആകാശത്തിൽ നിന്നു: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു.ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.“(അപ്പോ.11:5-11:10 )
    ആ സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്ത്യാനികള്‍ സകലതിനേയും തിന്നു തുടങ്ങി.

    പിന്നീട് എഴാം നൂറ്റാണ്ടില്‍ ഖുറാന്‍ മുഹമ്മദ് പ്രവാചകന്‍ എഴുതിയപ്പോള്‍ ഇങ്ങനെ എഴുതി [2:173] He only prohibits for you the eating of animals that die of themselves (without human interference), blood, the meat of pigs, and animals dedicated to other than GOD. If one is forced (to eat these), without being malicious or deliberate, he incurs no sin. GOD is Forgiver, Most Merciful.
    മറ്റുള്ളവര്‍ക്ക് ( ദൈവങ്ങള്‍ക്ക് ) ബലിയര്‍പ്പിച്ച ഏതു മൃഗത്തിന്റെ മാംസവും കഴിക്കരുത് എന്ന് ഖുറാന്‍ പറയുന്നു [6:145] Say, "I do not find in the revelations given to me any food that is prohibited for any eater except: (1) carrion, (2) running blood, (3) the meat of pigs, for it is contaminated, and (4) the meat of animals blasphemously dedicated to other than GOD." If one is forced (to eat these), without being deliberate or malicious, then your Lord is Forgiver, Most Merciful.

    മോശയുടെ നിയമത്തില്‍ നിന്ന് ഒട്ടഒട്ടകത്തേയും (ഒട്ടകം ആ സമയാ‍യപ്പോഴേക്കും പ്രധാന വളര്‍ത്ത് മൃഗമായി കഴിഞ്ഞ സ്ഥിതിയ്ക്ക് അതിന്റെ മാംസം കഴിക്കുന്നത് ഒഴിവാക്കാന്നത് ബുദ്ധിപരമായിരുന്നില്ല) മുയലിനേയും ഒഴിവാക്കി
    പന്നി അയവെട്ടാത്ത മൃഗമായതുകൊണ്ട് മുഹമ്മദ്ദ് പ്രവാചകന്‍ അത് തിരഞ്ഞെടുത്തൂ എന്നേ കരുതാന്‍ പറ്റൂ (അയവെട്ടിയിലെങ്കില്‍ ദഹിക്കില്ല എന്നൊന്നും പറഞ്ഞേക്കരുത്, മനുഷ്യന്‍ അയവെട്ടാറില്ല. പിന്നെ വേണം‌ച്ചാ എലി അയ വെട്ടും :))

    പന്നീടെ കാര്യം ഇങ്ങന്യൊക്കെ ‘ശാസ്ത്രീയമായി കോമ്പ്ലിമെന്റാക്കിയാല്‍ ‘ മറ്റുള്ളവര്‍ക്ക് ബലിയര്‍പ്പിച്ച മൃഗങ്ങള്‍ക്ക് വേണ്ടിയും കൂടെ ഒരു ശാസ്ത്രീയ ഉഡായിപ്പുണ്ടാക്കണ്ടതിനെ കുറിച്ച് ഇപ്പോഴെ ചിന്തിക്കണ്ടേ കൂട്ടരേ?

    ReplyDelete
  29. കോഴിയിറച്ചി നിരോധിക്കുക.!!!! പൂവന്‍ കോഴികളെ ഒക്കെ തൂക്കി കൊല്ലുക.
    (കോഴി ഇറച്ചി തിന്നുതിന്നാ ബലാത്സംഗങ്ങളുടെ എണ്ണം കൂടിയത്..)

    നിങ്ങളറിഞ്ഞാരുന്നോ ?? സൂര്യനെല്ലി കേസിലെ പ്രതികളെല്ലാം കോഴിയിറച്ചി തിന്നുമാരുന്നു..

    അമിതാഭ് ബച്ചന്‍ 3 നേരവും ആട്ടിറച്ചിയാ സേവ... കണ്ടില്ലേ ആടിന്‍റെ പോലത്തെ താടി....

    കഴുതയുടെയും ആനയുടെയും ഇറച്ചി തിന്നാല്‍ വലിയ അണ്ടര്‍വെയര്‍ തയ്പ്പിക്കേണ്ടി വരും എന്നും കേട്ടിട്ടുണ്ട്,

    ReplyDelete
  30. അമ്മിണിക്കുട്ടി- ചില തെറ്റുകളുണ്ട്‌ -
    ഖുര്‍ _ആനിലെ പൂര്‍ത്തീകരണം നബി ചര്യകള്‍ കൂടിയതാണ് , മുസ്ലിങ്ങള്‍ക്ക്‌ പന്നിയെകൂടാതെ പട്ടി, മാംസഭുക്കുകള്‍ തുടങ്ങിയ മൃഗങ്ങളെയും പക്ഷികളില്‍ കാല് കൊണ്ടു ഇരുക്കിപ്പിടിക്കുന്ന പരുന്തു തുടങ്ങിയവയും ഭക്ഷിക്കാന്‍ പാടില്ല-
    ഈ ലിസ്റ്റ് പൂര്‍ണമല്ല -
    സത്യത്തിളിവിടെ ചര്ച്ച വഴിമാറിയിരിക്കുന്നു , സൂരജ് പറഞ്ഞതു പോലെ ഖുര്‍ ആനിലോ ഹദീസുകളിലോ മറ്റ് നബി ചര്യകളിലോ പുരാണങ്ങളിലോ എങ്ങും താങ്കളീ പറയുന്ന “...തന്‍റെ മുമ്പില്‍ മറ്റൊരു പന്നി തന്‍റെയിണയുമായി ഇണചേരുന്നത് കണ്ടുകൊണ്ടു നില്ക്കുന്ന ഏക ജീവിയാണ് പന്നി...” എന്ന ഞായം പറച്ചില് ഇല്ല.
    അങ്ങിനെ ഞായം ഉണ്ടെങ്കിലല്ലെ പ്രശ്നമുള്ളൂ -
    അപ്പോള്‍ പന്നിയെ കൂടാതെ pattikkum ശാസ്ത്രീയത കൊണ്ടു വരേണ്ടി വരും -

    ഇനി പന്നിക്കങ്ങിനെ ഉണ്ടെങ്കില്‍ ഉണ്ടാവട്ടെ- എനിക്ക് വിരോധമില്ല- ഇല്ലെങ്കിലും

    മാരീചന്‍‍ വിചാരിക്കുന്നത് പോലെ മനുഷ്യ വിദൂഷകന്‍ മുസ്ലിം അല്ല എന്ന് വ്യക്തമാകിയിരുന്നു , അതിനാല്‍ പുള്ളിയെ അക്കാര്യത്തില്‍ വെറുതെ വിടുക -

    ReplyDelete
  31. @അമ്മിണിക്കുട്ടി: അറിയാനുള്ള ആഗ്രഹം കൊണ്ട് ഒരു ചോദ്യം (slightly off topic): "കാലഗണന വച്ച് ഹിന്ദു മതം ഹാരപ്പന്‍ കാലത്ത് (5500–2600 BCE) തുടങ്ങിയെങ്കിലും വെദീകകാലത്താണ് മതപരമായ ചടങ്ങുകളൊക്കെ (1500–500 BCE) തുടങ്ങിയത്" - ഹിന്ദുമതം ആര്യന്‍‌മാരുടെ വരവിനുശേഷമല്ലേ ഉണ്ടായത് (1700 BCE and later). ഹഡപ്പന്‍ കാലത്തെ മതത്തെപ്പറ്റി ഇപ്പോഴും ആധികാരികമായ അഭിപ്രായമൊന്നുമില്ല എന്നാണെനിക്കു തോന്നുന്നത്. പോത്തിന്‍‌കൊമ്പുകള്‍ തലയില്‍ ധരിച്ച് പദ്മാസനത്തിലിരിക്കുന്ന ഹഡപ്പന്‍ ദൈവം "പശുപതി" ആണെന്ന് ആദ്യകാല ഗവേഷകര്‍ ഊഹിച്ചെങ്കിലും അത് വെറും "കാടന്‍ ഊഹം" (wild guess) ആയിട്ടേ പിന്നീട് മനസ്സിലാക്കിയിട്ടുള്ളൂ എന്നാണ്‌ ഞാന്‍ വായിച്ചിടത്തോളം മനസ്സിലാക്കിയിട്ടുള്ളത്.

    ReplyDelete
  32. ഇതിനുമ്പ് ഇതുപോലുള്ള മതം ശാസ്ത്രവുമായിച്ചേര്‍ത്ത് കുഴമ്പുണ്ടാക്കുന്നതിനെപ്പറ്റിയുള്ള ഏതോ ഒരു പോസ്റ്റില്‍ ഒരു പ്രാവശ്യം ഞാന്‍ എഴുതിയിട്ടുള്ളതാണ്. ഇവരുടെ വാദങ്ങള്‍ ശാസ്ത്രീയമായി എത്ര സാധുതയുള്ളതാണെന്നതിനെപ്പറ്റിയല്ല.
    മതപരമായവിശ്വാസങ്ങളെ ശാസ്ത്രീയമായി അവലോകനം ചെയ്യാ‍നും, സാധുത കണ്ടെത്താനും ശ്രമിക്കുക എന്നതില്‍നിന്ന് അങ്ങനെ ശ്രമിക്കുന്ന ആളുടെ വിശ്വാസം ഇളക്കമുള്ളതാണെന്നും, അത് വഴി ദൈവത്തിനെ കൊഞ്ഞനം കുത്തുന്നതാണെന്നും
    വ്യക്തമാവും. മതവിശ്വാസം എന്നത് പൊതുവിലും, സെമിറ്റിക്ക് മതങ്ങള്‍ പ്രത്യേകിച്ചും പ്രാമാണികഗ്രന്ഥങ്ങളും വചനങ്ങളും അത് എന്താണോ അത് കൊണ്ട് മാത്രം ( By virtue of being what it is, not what they contain) വിശ്വസിക്കപ്പെടേണ്ടതാണ്. ആന്‍സലേമിന്റെ സിദ്ധാന്തത്തിന്റെ ഒരു വകഭേദം. അത്തരമൊരു സാ‍ഹചര്യത്തില്‍ ഒരു വിശ്വാസി ശ്രാസ്ത്രീയമായി വിശ്വാസത്തിന്റെ സാധുത പരിശോധിക്കുക എന്നത്, വളരെ ഗൂഢമായെങ്കിലും, അയാളുടെ ഉള്ളില്‍ത്തന്നെ ‘ഇതൊക്കെ ശരിക്കും സത്യമോ’ എന്ന ആവലാതി വന്നു എന്നതിന്ന് തെളിവാണ്. മറ്റൊരു സാദ്ധ്യത താന്‍ മതപരമായി പാലിക്കുന്ന കാര്യങ്ങള്‍ തന്നെ മറ്റുള്ളവരുടെ മുന്നില്‍ ചെറുതായെങ്കിലും അപഹാസ്യനാക്കുന്നുണ്ടോ എന്ന ശങ്കയും, അതിനുള്ള നിവൃത്തീകരണം എന്ന നിലയില്‍ ഇതൊന്നും മുഹമ്മദും, യേശുവുമൊന്നും പറഞ്ഞത് കൊണ്ട് മാത്രമല്ല, ശാസ്ത്രീയമായും ശരിയാണ് എന്ന് ബോധിപ്പിക്കാനുള്ള പ്രയത്നം. അപ്പോഴും
    വിശ്വാസത്തിലുണ്ടായ ഇളക്കം വ്യക്തം. ഇനിയതുമല്ല, കുറച്ചുകൂടെ യുക്തിബദ്ധരായ ആളുകളുടെ ഇടയില്‍ മതം മാര്‍ക്കറ്റ് ചെയ്യുക എന്ന ലക്ഷ്യം. ആ വിധത്തിലാണെങ്കില്‍ രണ്ട് തെറ്റുകള്‍. ഒന്ന് മതത്തിന്റെ വിശ്വാസം ആദ്യം, അറിവ് പിന്നെ
    എന്ന പ്രെമിസ് തെറ്റും, രണ്ട് താന്‍ വിശ്വസിച്ചത് യുക്തിബദ്ധതയുടെ അഭാവമാണെന്ന വെളിപ്പെടുത്തല്‍. ഏത് വിധത്തിലായാലും, യഖീന്‍ എന്ന് നിര്‍ബന്ധം പിടിക്കുന്ന മതവിശ്വാസത്തില്‍ ഈ പ്രവൃത്തി മറ്റു പലതുമാണ് വെളിവാക്കുന്നത്.

    വിഷയാതീതം: 1. ദൈവം എന്നത് ശാസ്ത്രീയമായി തെളിയിക്കട്ടെ,കടലും പുഴയും ചേരുന്നയിടത്ത് കര്‍ട്ടന്‍ വെച്ചതും മറ്റുമൊക്കെ തനിയെ തെളിഞ്ഞോളും.
    2. മാണിക്കാ സൂക്ഷിച്ചോ...ഹാരപ്പന്‍ കുതിരത്തലയുമായി വീട്ടില്‍ ആളുവരും. ഉറപ്പ്.

    ReplyDelete
  33. @sooraj ദയവായി ഇനിയും ഇതിനു മറുപടി എഴുതരുത് ... ഇപ്പൊ ആട്ടിറച്ചിക്ക് എന്താ വില.. പന്നി ഇറച്ചിക്ക് കൂടി വില കൂട്ടരുത് :)

    ReplyDelete

Comments to posts older than 30 days will be moderated for spam.