-
പാര്ത്ഥന് ജീ,
"..പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക."
ജനങ്ങളെ അന്ധവിശ്വാസികളാക്കാന്‍ ആരോ വിദഗ്ധമായി വ്യാഖ്യാനിച്ചത് എന്നൊക്കെ നൂറ്റാണ്ടുകള്‍ക്കിപ്പുറം താങ്കള്‍ക്കിപ്പോള്‍ പറയാം. എന്നാല്‍ ഈ മൂന്നു വാക്യങ്ങളില്‍ കൃഷ്ണമതം എന്ന മതത്തിന്റെ ആവിര്‍ഭാവവും ഭാഗവതപ്രസ്ഥാനത്തിന്റെ ചരിത്രവും മുഴുവന്‍ ഉറങ്ങുന്നു. അത് തിരിച്ചറിയാനാണ് മുന്‍പ് ഇവിടെത്തന്നെയുള്ള ഏതോ ഒരു പോസ്റ്റില്‍ ഈയുള്ളവന് പറഞ്ഞത്, ചരിത്രപശ്ചാത്തലത്തില്‍ വേണം ഇതൊക്കെ നോക്കിക്കാണാനെന്ന്.
ഇന്ന് ലഭ്യമായ ചരിത്രരേഖകളില്‍ കൃഷ്ണന് എന്ന പേര് ആദ്യം ഉപയോഗിക്കുന്ന ഗ്രന്ഥം ഋഗ്വേദമാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കാന് കഴിവുള്ള, മായാവിയും സുന്ദരഗാത്രനുമായ കൃഷ്ണന് എന്ന ദസ്യുവിനെ അയാളുടെ പതിനായിരം കൂട്ടാളികളോടൊപ്പം അംശുമതീ തീരത്ത് വച്ച് ഇന്ദ്രന് വധിച്ചെന്നാണ് ഋഗ്വേദ കഥ. രാജസ്ഥാന് ഭാഗത്തെ ദ്രാവിഡവര്‍ഗ്ഗമായ ആഭീരന്മാര് എന്നറിയപ്പെടുന്ന ഇടയഗോത്രങ്ങളുടെ പുരാണകഥാപാത്രമായി ഉയര്‍ന്നു വന്ന ഇടയദൈവ സങ്കല്പമാണ് ഗോപാലകനായ കൃഷ്ണന്. ഈ ഗോപാല കൃഷ്ണന് ഇന്ദ്രന്റെ അഹങ്കാരമടക്കുന്ന ഗോവര്‍ദ്ധനപര്‍വ്വത കഥ ഇന്ദ്രാരാധകരായ ആര്യ ഗോത്രങ്ങളുമായി ഈ ഇടയ ഗോത്രങ്ങള്‍ക്കുണ്ടായിരുന്ന സംഘര്‍ഷത്തെ സൂചിപ്പിക്കുന്നു. (ഋഗ്വേദത്തിലെ അസുരനായ കൃഷ്ണനും ആഭീരന്മാരുടെ ദേവതയായ കൃഷ്ണനും ഒന്നാണെന്ന് ചില പണ്ഡിതര്‍ ) ഗോവര്‍ധന ധാരിയായ കൃഷ്ണനാണ് ആ ദൈവത്തിന്റേതായി ഇന്ന് ലഭ്യമായിട്ടുള്ള ആദ്യ ബിംബങ്ങളിലൊന്ന്. ആഭീരന്മാര്‍ക്കിടയിലുണ്ടായ കഥയാണ് നന്ദപുത്രനായ, രാധാകാമുകനായ യാദവ കൃഷ്ണന്. ആഭീരനായ രാജാവ് മധുവിന്റെ മകള്‍ മധുമതിയുടെ പുത്രനാണ് യദു. യാദവ കുലവും അന്ധകന്മാരും വൃഷ്ണികളും ഒക്കെ ആഭീരന്മാരില്‍ നിന്ന് വികസിച്ചതാണെന്ന് ഹരിവംശത്തില്‍ നിന്നും സൂചനയുണ്ട്. ഇന്ദ്രന്, ബ്രഹ്മന്‍ തുടങ്ങിയ ആര്യദേവതകളുമായി കൃഷ്ണന് സംഘര്‍ഷത്തിലാവുന്ന പുരാണകഥകള്‍ രണ്ട് ഗോത്രങ്ങളുടെ വൈരത്തിന്റെ കഥയും കൂടിയാണ്.
സൂര്യാരാധകന്മാരായ ഒരു ഗോത്രത്തിന്റെ ആചാര്യനായ ഘോരാംഗിരസ്സിന്റെ ശിഷ്യനാണ് ദേവകിയുടെ പുത്രനായ കൃഷ്ണന്. ഈ ‘ദേവകീപുത്രകൃഷ്ണ’നെപ്പറ്റി ഛാന്ദോഗ്യത്തില്‍ (BC 800) തന്നെയാണ് ചരിത്രത്തിലെ ആദ്യപരാമര്‍ശമുള്ളത്. വാസുദേവന്‍ എന്നൊരാള്‍ മുഖ്യ ആചാര്യനായി വളര്‍ന്ന ഈ മത സെക്റ്റിന്റെ ഫിലോസഫികളാണ് കഠോപനിഷത്തിന്റെ ജനനമരണ-കര്‍മ്മ സിദ്ധാന്തങ്ങളില്‍ കാണുന്നത്. കഠോപനിഷത്തുമായി ഭഗവദ് ഗീതയ്ക്കുള്ള സാദൃശ്യം യാദൃച്ഛികമല്ല എന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.
വാസുദേവന്‍ എന്ന ദേവതാ സങ്കല്പം ‘വാസുദേവന്‍ & സംഘര്ഷണന്’ / നാരായണന് & നരന് എന്ന ഒരു ദേവതാദ്വയത്തിന്റെ ഭാഗമായി പില്ക്കാലത്ത് ഉയര്‍ന്നുവന്നതായി ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാസുദേവനും കൂട്ടാളിയായ സംഘര്‍ഷണനും നടത്തുന്ന വീരകൃത്യങ്ങള്‍ കാലക്രമേണ അര്‍ജ്ജുനന്റെയും കൃഷ്ണന്റെയും അക്കൌണ്ടിലായി. നരനാരായണന്മാര് എന്നതിനും വന്നു വേറെ കുറേ വ്യാഖ്യാനങ്ങള്‍. മെസൊപ്പൊട്ടേമിയന്‍ ആദിപുരാണവീരനായ ഗില്ഗമേഷും സഖാവായ എന്‍കിടുവും നടത്തുന്ന ചില സാഹസങ്ങള്‍ അര്‍ജ്ജുന-കൃഷ്ണന്മാരുടെ സാഹസങ്ങളുമായി സാമ്യമുള്ളവയാണ്. കര്‍ണ്ണനെ കൊല്ലുന്ന മഹാഭാരതരംഗം സൂര്യപുത്രനായ ഹംബാബ എന്ന ഭീകരനെ വധിക്കുന്ന ഗില്‍ഗമേഷിന്റെ കഥാസന്ദര്‍ഭവുമായി വളരെ സാമ്യമുള്ളതാണ്. ഹംബാബയെ വധിക്കാന്‍ പോകുന്ന ഗില്‍ഗമേഷിന്റെ സന്ദേഹങ്ങള്‍ തീര്‍ക്കാന്‍ സുഹൃത്ത് എന്‍കിടു കുറെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു ഗീതോപദേശസന്ദര്‍ഭവുമായുള്ള സാമ്യവും ശ്രദ്ധേയം. വാസുദേവന്റെ കൂട്ടാളിയായ സംഘര്ഷണന് പില്ക്കാലത്ത് കൃഷ്ണന്റെ ചേട്ടനായ ബലഭദ്രനായി പരിണമിച്ചു. (ജൈനമതത്തില്‍ ഇത് തീര്‍ത്ഥങ്കരന്മാരിലൊരാളായ ബലദേവനായി മാറുകയും ചെയ്തു)
ഗോവര്‍ദ്ധനധാരിയും ഇന്ദ്രദര്‍പ്പമടക്കിയവനുമായ ഗോകുലകൃഷ്ണന്‍, വാസുദേവന്‍ എന്ന സൈദ്ധാന്തികന്‍, മൂന്നോ നാലോ ദേവതാ സങ്കല്പങ്ങളില് നിന്നും ഉറഞ്ഞുകൂടിയ ഒരു മൂന്നാം ദേവതയാണ് ഇന്ന് നാം അറിയുന്ന ദേവകീപുത്രനും, നന്ദഗോപരുടെ വളര്‍ത്തുമകനും കാളിയമര്‍ദ്ദകനും, ടീനേജ് തുടങ്ങും മുന്‍പ് ഗോപികളെ പ്രണയവിവശനാക്കിയവനും, കംസവധം നടത്തിയവനും പില്ക്കാലത്ത് അര്‍ജ്ജുനന്റെ സഖാവായതും, ഇന്ദ്രനോടേറ്റ് വിജയിച്ചവനും ജരാസന്ധനെ പിളര്‍ത്തിയവനുമായ ശ്രീകൃഷ്ണന്.
ഈ ഹീറോയിക് കഥാപാത്രവുമായി വാസുദേവന്റെ ഫിലോസഫിയും വിഷ്ണു എന്ന ആര്യ ദേവതയുടെ സങ്കല്‍പ്പവും പ്രജാപതിയുടെ അവതാര കഥകളും കൂടിച്ചേരുമ്പോഴാണ് ഭാഗവതമതത്തിന്റെ ബീജരൂപമാകുക. ഇതിന്റെ വികസിത രൂപമാണ് ഇന്നത്തെ നിയോബ്രാഹ്മണിക് മതങ്ങളില്‍ ഒന്നായ വൈഷ്ണവിസം.
ഭഗവദ് ഗീതയില്‍ അപൂര്‍വ്വം ചിലയിടത്തുമാത്രമേ വിഷ്ണു എന്ന സൂപ്പര്‍ ദൈവത്തിന്റെ അംശമാണ് കൃഷ്ണന് എന്ന് സൂചനയുള്ളൂ. മഹാഭാരതത്തിലേയ്ക്ക് ഗീതയെ ചേര്‍ത്തതിനോടൊപ്പമാവണം ഈ വിഷ്ണു സങ്കല്‍പ്പവും കൂടി വിളക്കിയത് എന്ന് ചരിത്രകാരന്മാര് അനുമാനിക്കുന്നു. ഇതു മാറ്റി നിര്‍ത്തിയാല്‍ ഗീത കൃഷ്ണമതം എന്ന ഏകദൈവതാധിഷ്ഠിതമായ ഒരു വേറിട്ട മതത്തിന്റെ ഫിലോസഫിക്കല്‍ വിശകലനമാണ്.ആര്യന്മാരുടെ യജ്ഞാധിഷ്ഠിതമായ വൈദിക ഫിലോസഫിയില്‍ നിന്നുമുള്ള ഒരു കുതറിമാറല്‍ കൂടിയാണ് ഭഗവദ് ഗീത. യോഗത്തെയും തപസ്സിനെയും യജ്ഞത്തെയും ഒക്കെ പരാമര്‍ശിച്ചുപോകുന്നുണ്ടെങ്കിലും യോഗയോ യജ്ഞമോ ഒന്നുമില്ലാതെ “കര്‍മ്മ”ത്തിലൂടെ തന്നെ ആരാധിക്കാനും പ്രാപിക്കാനും കഴിയും എന്നാണ് കൃഷ്ണമതത്തിന്റെ ദേവതയുടെ മുഖ്യ ആഹ്വാനം തന്നെ. ഇത് മൌര്യ/ഗുപ്ത കാലഘട്ടത്തിലുയര്‍ച്ച പ്രാപിച്ച നാസ്തിക മത സെക്റ്റുകളെ ഭക്തിയിലേക്ക് തിരികെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ്. അന്യദേവതകളെ ആരാധിക്കുന്നവര്‍ക്കും അനുഗ്രഹങ്ങള്‍ നല്‍കുന്നത് ആത്യന്തികമായി ഞാന്‍ തന്നെ എന്ന് കൃഷ്ണന് സ്വയം പ്രഖ്യാപിക്കുന്നത് ഈ ചരിത്ര പശ്ചാത്തലത്തിലാണ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
ഈ വിഷയം ഒത്തിരി കൂടുതല്‍ എഴുതാനുണ്ട്. വിസ്താരഭയത്താല്‍ ഇത്രയും തല്ക്കാലം.
The contents of this blog and the language used herein are "mature" and suited only for "grown-ups".
Mar 10, 2009
കൃഷ്ണ സങ്കല്പത്തിന്റെ ഉത്ഭവം : കമന്റ്
Subscribe to:
Post Comments (Atom)
Topics | Tags
അതിരാത്രം
(1)
ആത്മീയത
(1)
ഉണ്ടച്ചുരുട്ട്
(1)
എം.എഫ് ഹുസൈന്
(1)
കണ്ണുകള്‍
(1)
കല
(1)
കൃഷ്ണന്
(1)
ഖുര്‍ ആനിലെ സയന്‍സ്
(1)
ഗീത
(1)
ഗോപാലകൃഷ്ണന്
(2)
ഡാര്വിന്
(1)
ദൈവത്തെ തേടുന്ന ലോജിക്
(1)
പരിണാമസിദ്ധാന്തം
(1)
പാഞ്ഞാള്‍ അതിരാത്രം
(2)
പാരമ്പര്യ വാദം
(2)
പൈതൃക ഉഡായിപ്പ്
(1)
പ്രപഞ്ചം
(2)
ഭാരതീയ ശാസ്ത്രപാരമ്പര്യം
(2)
മാതൃഭൂമി
(1)
വേദാന്തം
(1)
ശാസ്ത്ര തെറ്റിദ്ധാരണകള്‍
(4)
സരസ്വതി
(1)
സായിബാബ
(1)
സിനിമ
(1)
ഹോക്കിംഗ്
(1)

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Sooraje
ReplyDeletesoorajinu ariyaathe enthelum vishayam undo? മെസൊപ്പൊട്ടേമിയന്‍ ആദിപുരാണവീരനായ ഗില്ഗമേഷും സഖാവായ എന്‍കിടുവും നടത്തുന്ന ചില സാഹസങ്ങള്‍ അര്‍ജ്ജുന-കൃഷ്ണന്മാരുടെ സാഹസങ്ങളുമായി സാമ്യമുള്ളവയാണ്. കര്‍ണ്ണനെ കൊല്ലുന്ന മഹാഭാരതരംഗം സൂര്യപുത്രനായ ഹംബാബ എന്ന ഭീകരനെ വധിക്കുന്ന ഗില്‍ഗമേഷിന്റെ കഥാസന്ദര്‍ഭവുമായി വളരെ സാമ്യമുള്ളതാണ്. - ithu vaayichu njaan njettiya njettalinte scale 7.3 aayirunnu.
veruthe pokkaanonnum parenathalla ennaalum ingine oru janmathe njaan kandittillya. palarum genius okke aanennu karuthi pinne pinne kaalam athine thechu maachu uppilittu balancilittu angine allaannokke kaanichu thannittundu. angine enne thaanum pattichaal nokkikkoloo!
sooraje, athu njaan aanu Inji Pennu, ente vere active email ulla idyil aayirunnu, so aa Idyil aanu vannathu comment.
ReplyDeletesooraje, athu njaan aarnnu, Inji Pennu. ente oru email check cheyyaan kereeppo athil aayi login. Sorry.
ReplyDelete:):)
ReplyDeleteകലക്കി!
ReplyDeleteThis comment has been removed by the author.
ReplyDeleteസൂരജ്,
ReplyDeleteഈ കഥകളെല്ലാം മാജിക്കിനെക്കുറിച്ച് ഒന്നും അറിയാത്ത ഒരാൾ മാജിക് ഷോ കാണുന്നതുപോലെയെ ഉള്ളൂ.
ആദം+അവ്വ യിൽ നിന്നുമാണ് ലോകത്തെ എല്ലാവരും വളർന്നു പന്തലിച്ചതെങ്കിലും, ദൈവം എല്ലാ ഭൂഖണ്ഡങ്ങളിലും ഓരോ ജോഡികളെ സൃഷ്ടിച്ചു എന്നു കരുതിയാലും, പരിണാമ സിദ്ധാന്തപ്രകാരം എല്ലായിടത്തും കൂണു മുളക്കുന്നപോലെ പൊട്ടിവിടർന്നു പരന്നതായാലും, ഒരുകാര്യം മാത്രം ശരിയാവുന്നുണ്ട്. മനുഷ്യന്റെ ചിന്താശക്തി. സാംസ്കാരികമായ വളർച്ചയിൽ ആശയങ്ങളുടെ ഉത്ഭവം ഏകദേശം ഒരുപോലെയായിരിക്കണം. അതുകൊണ്ടാണ് ഒരേപൊലെയുള്ള കഥകളുണ്ടാകുന്നത്. ഓരോ ഭാഷയിലും ഒരേതരം ശബ്ദങ്ങളിൽനിന്നും ഉത്ഭവിച്ച വാക്കുകളുണ്ടാവുന്നത്.
അടുത്തകാലത്ത് ഒരു ടി.വി. അഭിമുഖം കണ്ടിരുന്നു. അതിൽ കുമാരനാശാൻ ‘വീണപൂവ്’ എഴുതിയത് വേറെ ഏതൊ ഒരു കൃതിയുടെ ചുവടുപിടിച്ചാണെന്നായിരുന്നു വാദം. ആ കൃതി കുമാരനാശാൻ കണ്ടിരിക്കാൻ സാധ്യതയില്ലെന്നും പറയുന്നു.
എന്തിനു പറയുന്നു, ബ്ലോഗുകളിൽ അന്യോന്യം കാണ്ടിട്ടില്ലാത്ത ചിലരുടെ പോസ്റ്റുകളിലെ വരികളിലെ സാമ്യം കണ്ട് എനിയ്ക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്.
ശ്രീ.സൂരജ്
ReplyDeleteക്യഷ്ണന് കംസനെ കൊല്ലുന്നതും. രാജ്യത്ത് ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലുവാന്‍ ഉത്തരവു കൊടുക്കുന്ന കംസന്റെ കഥയും, ക്യഷ്ണന് ജനിച്ച ശേഷം രഹസ്യമായി വാസുദെവന് ക്യഷ്ണനെയും കൊണ്ട് പോവുമ്പോള്‍ സമുദ്ര രണ്ടായി പിളര്‍ന്ന കഥയുമെല്ലാം ഖുറാനില്‍ പ്രവാചകനായ മോസസിനെ പറ്റി യുള്ള കഥയുമായി ഏറെ സാമ്യമുണ്ട്.
മോശയുടെ കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫറോഫ തന്നെ വധിക്കുവാന്‍ വരുന്നത് ഇസ്രായേല്‍ വംശത്തില്‍ നിന്നും വരുന്ന ആണ്‍കുട്ടികള്‍ ആരെങ്കിലും ആയിരിക്കുമെന്ന് ഭയന്ന് അയാളുടെ പട്ടാളക്കാര്‍ തെരെഞ്ഞ് പിടിച്ച് ഇസ്രായേല്‍ ആണ്‍കുട്ടികളെ കൊന്ന് കളയുന്നു. പക്ഷെ മോശയെ പ്രസവിച്ച് ഉടനെ അദ്ദേഹത്തിന്റെ മാതാവ് ഒരു പെട്ടിയിലാക്കി നൈല്‍ നദിയില്‍ ഒഴുക്കുന്നു. പെട്ടിയില്‍ ഒഴുകിയെത്തുന്ന മോശയെ ഫറോവയുടെ തന്നെ ഭാര്യ കൊട്ടാരത്തിലേക്ക് കൊണ്ടു പോകുന്നു. ഫറോവ എതിര്‍ത്തെങ്കിലും പ്രിയതമയുടെ നിര്‍ബന്ധത്തിന് വഴങ്ങി തന്റെ ഘാതകനായേക്കാവുന്ന മൊശ ഫറോവയുടെ കൊട്ടാരത്തില്‍ വളരുന്നു.
ചുരുക്കത്തില്‍ല്‍ കഥയുടെ ഒടുക്കം. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ഫറോവ മോശയെയും കൂട്ടരെയും പട്ടാളവുമായി പിന്തുടരുകയും. കടലിന് മുമ്പില്‍ അകപ്പെട്ട മോശ തന്റെ വടി കൊണ്ട് കടലില്‍ അടിച്ചപ്പോള്‍ കടല്‍ രണ്ടായി പിളര്‍ന്ന് അതിലൂടെ അക്കരയെത്തുകയും ചെയ്യുന്നു. പിന്തുടര്ന്ന് വന്ന ഫറോഫ കടലിന് നടുവില്‍ വെച്ച് കടല്‍ കൂടിച്ചേരുന്നതോടെ മുങ്ങി മരിക്കുന്നു. ഇതാണ് കഥ.
കഥയില്‍ ക്യഷ്ണ കംസ ചരിത്രം എവിടെയൊക്കെയോ ഉടക്കുനതയി ഒരു തോന്നല്‍.
നമിച്ചിരിക്കുന്നു..
ReplyDeleteതീഷ്ണമായ അന്വേഷണത്വരയോടെ, കാര്യങ്ങള്‍ നോക്കിക്കാണുന്ന ഈ കൊച്ചുഡോക്റ്റര്ക്ക് അറിയാത്ത എന്തെങ്കിലുമുണ്ടോ ഈ ഭൂമണ്ഡലത്തില്‍ എന്ന ഇഞ്ചിപ്പെണ്ണിന്റെ അതേ ഉദ്വേഗമാണു എനിക്കും ഇതു വായിച്ചപ്പോള്‍ തോന്നിയത്.
നന്ദി, ഈ സമയത്തിനു..
നന്ദി, ഈ അറിവു പകരലിനു..
നന്ദി, ഈ ആര്‍ജ്ജവത്തിനു..
നന്ദി, നന്ദി..
good article.
ReplyDeleteഇതൊക്കെ വായിക്കുമ്പോള്‍ ഭയങ്കരമായ നിരാശാബോധം :(
ReplyDeleteപാര്ത്ഥന് ജീ ഖുര്‍-ആനില്‍ മാത്രമേ കണ്ടൂള്ളൂ?
ReplyDeleteയേശുക്രിസ്തു പുല്‍ക്കൂട്ടില്‍ ജനിച്ചത് - കൃഷ്ണന്റെ ബാല്യം ഗോക്കളോടൊപ്പം
രാജാവ് എല്ലാ കുഞ്ഞുങ്ങളെയും വധിക്കാന്‍ സൈന്യത്തെ അയച്ചു - കംസന് അസുരന്മാരെ അയച്ചു.
ക്രിസ്തു - കൃഷ്ണന്
ദിവ്യഗര്‍ഭം- ദിവ്യഗര്‍ഭം
കൗമാരത്തിലെ നാടുവിടല്‍ - കൗമാരത്തിലെ നാടുവിടല്‍...
മുഴുവന്‍ ഇപ്പോള്‍ ഓര്‍മയില്‍ ഇല്ല...
"ജീസസ് ലിവ്ഡ് ഇന്‍ ഇന്‍ഡ്യ" - Holger Kersten' - കുറിപ്പടി ആയി തന്നിരിക്കുന്നു....
മേൽപ്പറഞ്ഞതുപോലെ കൃഷ്ണൻ എന്നും പരിണമിച്ചു കൊണ്ടിരിക്കുന്ന ഒരു ദൈവമാണ്. ഋഗ്വേദത്തിൽ “ഗോവിന്ദ’ എന്നത് ഇന്ദ്രനെ വിശേഷിപ്പിക്കാൻ ഉപയൊഗിച്ച വാക്കാണ്. “വസുദേവ-കൃഷ്ണ എന്ന കൾട് ശക്തിയാർജ്ജിച്ചു വന്നതോടെ ഇന്ദ്രനുമായിതാദാത്മ്യം പ്രാപിയ്ക്കുകയും ഗോവിന്ദൻ അവരുടേതാവുകയും ചെയ്തു. ഇടയന്മാരായിരുന്ന ആഭീരന്മർ ശക്തിയാർജ്ജിച്ചതോടെ വാസുദേവകൃഷ്ണനെ അവർ ആരാധിച്ചുതുടങ്ങി. കൃഷ്ണൻ ഇടയനേഠാവായത് ഇക്കാലത്തായിരിക്കണം. വിഷ്ണു വും അവതാര കഥയും വരുംപ്പോഴാണ് കൃഷ്ണൻ വിഷ്ണുവിന്റെ അംശമാകുന്നത്. സമാന്തരമായി വളർന്നിരുന്ന വൈഷ്ണവിസത്തോടു യോജിക്കൽ. അനാര്യൻ നേതാവ് , പകുതി ആര്യൻ ദൈവം എന്നീഘട്ടങ്ങൾ കടന്ന് ആര്യൻ വിഷ്ണുവിലെത്തി കൃഷ്ണൻ. എന്നിട്ടും പഴയ ഇടയനേതാവിന്റെ കറുപ്പുനിറം പരിപൂർണ്ണവ്യക്തിശോഷണം വരരുതല്ലൊ എന്നു കരുതിയായിരിക്കണം നിലനിറുത്തിയത്.രാധയെ പ്രേമിക്കുന്ന കൃഷ്ണൻ വന്നതോ വളരെക്കഴിഞ്ഞിട്ടും.
ReplyDeleteഇഷ്ടത്തോടെ ഒരു മാന്തല്‍
ReplyDeleteഈ ഒരുപാട് വ്യാഖ്യാനങ്ങളില്‍ നിന്നും ഇനി ചോദിക്കാനുള്ള ചോദ്യം ...
ReplyDelete'യാധാര്ഥത്തില് ആരാണു കൃഷ്ണന് ..' ?
ഡി ഡി കോസാംബിയുടെ ഒരു പുസ്തകത്തില്‍ കൃഷ്ണന്, ഇന്ദ്രന് എന്നിവര്‍ക്ക് ചില ഗ്രീക്ക് ദേവന്മാരോടുള്ള സാദൃശ്യം പറയുന്നുണ്ട്. ബി സി നാലാം ശതകത്തില്‍ പഞ്ചാബിലെത്തിയ ഗ്രീക്കുകാര്‍ അവിടത്തെ അക്കാലത്തെ ദേവന് തങ്ങളുടെ ഒരു ചെറുകിട ദേവനായ ഹെരാക്ലിസിനോട് (പില്ക്കാലത്ത് റോമാക്കാരുടെ "ഹെര്‍ക്കുലിസ്") സാമ്യം കണ്ടു. സമതലങ്ങളിലുള്ളവരാണത്രേ ഈ ദേവനില്‍ വിശ്വസിച്ചിരുന്നത്. മലമ്പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരുടെ ദൈവം ഗ്രീക്ക് ദേവനായ ഡയോണിസസിനു തുല്യനായിരുന്നു. കോസാംബിയുടെ അഭിപ്രായത്തില്‍ ഹെരാക്ലിസിനു തുല്യനായത് കൃഷ്ണനും, ഡയോണിസസിനു തുല്യന്‍ ഇന്ദ്രനുമായിരുന്നു.
ReplyDeleteമദ്യപാനിയും, യുദ്ധോത്സുകനുമായിരുന്നു ഡയോണിസസ് - ഇന്ദ്രനെപ്പോലെ തന്നെ. ഹെരാക്ലിസ് ആകട്ടെ കൃഷ്ണനെപ്പോലെ കറുത്തനിറമുള്ളവനും. ഹൈഡ്ര എന്ന അനേകം തലകളുള്ള സര്‍പ്പത്തെ കൊന്നവനാണ് ഹെരാക്ലിസ്; കൃഷ്ണന്റെ കാളിയമര്‍ദ്ദനം പോലെ. കൃഷ്ണനെപ്പോലെ, ഹെരാക്ലിസും അനേകം സ്ത്രീകളെ കാമുകികളോ, ഭാര്യമാരോ ആക്കിയവന്. അതിനാല്‍ ഹെരാക്ലിസിനു സമനായി ഗ്രീക്കുകാര്‍ കണ്ടത് കൃഷ്ണനെയാണെന്നതില് കോസാംബിക്കു സംശയമില്ല.
കാലില്‍ അമ്പുകൊണ്ടു കൃഷ്ണന് മരിക്കുന്നതുപോലും ഒരു സാധാരണ ഇന്ത്യന്‍ വീരന്റെ മരണമല്ല. കോസാംബിയുടെ അഭിപ്രായത്തില്‍ അതിനു സാമ്യം അക്കിലിസിന്റെ മര്മ്മസ്ഥാനമായിരുന്ന ഉപ്പൂറ്റിയോടാണ്. ഒരു ഗ്രീക്ക് ദുരന്തപര്യവസായിയോടാണ് ആ സംഭവത്തിനു കൂടുതല്‍ സാമ്യം ഒരു ഇന്ത്യന്‍ പുരാണകഥയേക്കാള് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.
(അവലംബം: The Culture and Civilisation of Ancient India in Historical Outline - D D Kosambi)
ആരാ ഞങ്ങടെ ഫീലിംങത്തെ തൊട്ടു കളിക്കുന്നെ? :-)
ReplyDeleteകൃഷ്ണതൃഷ്ണയുടെ കമന്റ് കടമെടുക്കുന്നു:
ReplyDelete“നന്ദി, ഈ സമയത്തിനു..
നന്ദി, ഈ അറിവു പകരലിനു..
നന്ദി, ഈ ആര്‍ജ്ജവത്തിനു..
നന്ദി, നന്ദി..”
"സൂര്യാരാധകന്മാരായ ഒരു ഗോത്രത്തിന്റെ ആചാര്യനായ ഘോരാംഗിരസ്സിന്റെ ശിഷ്യനാണ് ദേവകിയുടെ പുത്രനായ കൃഷ്ണന്".
ReplyDeleteഅതുകൊണ്ടാവും, ദേവകീ കൃഷ്ണന് മകന് "രവി"യെന്ന് പേരിട്ടത്. പില്ക്കാലത്ത് അതിയാന് വയലാര്‍ രവിയെന്ന പേരില്‍ പ്രശസ്തനുമായി..
ഉന്മൂലനം?
ReplyDeleteപക്ഷേ ഡോക്ടർ പുറത്തെടുത്ത കുതിര തവിട്ടു നിറമാണല്ലോ!
അയ്യോ!
ഉന്മൂലനം?
ReplyDeleteപക്ഷേ ഡോക്ടർ പുറത്തെടുത്തതു തവിട്ടുനിറത്തിലുള്ള കുതിരയെയാണല്ലോ.
അയ്യോ! എനിക്കു വയറ് വേ...
http://www.blogger.com/profile/05335443664047402540
ReplyDeleteഎന്റെ ഫോട്ടൊയും പേരും വെച്ച് മറ്റൊരാള്‍ ഉണ്ടാക്കിയ പ്രൊഫൈല്‍ ആണിത്. അതുപയോഗിച്ച് എന്റെ പേരില്‍ അയാള്‍ വ്യാജ കമന്റുകള്‍ ഇട്ട് എന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നു. ഈ ക്രിമനലിനെ തിരിച്ചറിയുക!