The contents of this blog and the language used herein are "mature" and suited only for "grown-ups".

Jul 3, 2011

ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍

ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം  കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല.

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.

ഏ ശ്രീധരമേനോന്റെ കേരളചരിത്രത്തില്‍ നിന്ന് ഒരു ഭാഗം നോക്കൂ: "എന്തെങ്കിലും കാരണം പറഞ്ഞ് പിന്നാക്ക സമുദായങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തുക എന്നതായിരുന്നു രാജ്യത്തിനു വരവുണ്ടാക്കാന്‍ അസന്ദിഗ്ധമായ ഒരേയൊരു മാര്‍ഗം. താണ ജാതിക്കാര്‍ വിവാഹം നടത്തണമെങ്കില്‍ ഒരു നിശ്ചിത തുക നാടുവാഴിക്കു കൊടുക്കണം. എന്നല്ല, തങ്ങളുടെ പൊട്ടക്കുടിലുകളുടെ പേരില്‍ പോലും അവര്‍ നികുതികെട്ടണമായിരുന്നു. തറി, ചക്ക്, വള്ളം, വല, വണ്ടി എന്നിവയിലെല്ലാം നികുതിയേര്‍പ്പെടുത്തിയിരുന്നു...   19-ആം ശതകത്തിന്റെ ആരംഭത്തില്പ്പോലും അടിമസമ്പ്രദായം പ്രാകൃതരീതിയില്‍ കേരളത്തില്‍ നിലനിന്നിരുന്നു. കൃഷിപ്പണിക്ക് വേണ്ടി ഭൂമിയുമായി ബന്ധപ്പെടുത്തി ഭൂവുടമകള്‍ സൂക്ഷിച്ചിരുന്ന അടിമകള്‍ക്ക് കണക്കുണ്ടായിരുന്നില്ല. കന്നുകാലികളെപ്പോലെ അവര്‍ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു... സ്വര്‍ണാഭരണങ്ങള്‍ അണിയുക, പല്ലക്കില്‍ സഞ്ചരിക്കുക, പ്രത്യേകതരം തലപ്പാവ് ധരിക്കുക, കുടപിടിക്കുക, മീശവയ്ക്കുക മുതലായ കാര്യങ്ങള്‍ക്ക് രാജാവിനോ നാടുവാഴിക്കോ പതിവുനിരക്ക് അനുസരിച്ച് "അടിയറ" വച്ച് അനുവാദം വാങ്ങണമായിരുന്നു. വീട്ടില്‍ നല്ലകാര്യം നടക്കുകയോ മരണം നടക്കുകയോ ചെയ്താല്‍ നാടുവാഴിക് കാഴ്ചവയ്ക്കണമെന്ന നടപ്പിനു നീക്കുപോക്കുണ്ടായിരുന്നില്ല. ജീവിതാവകാശങ്ങള്‍ മിക്കതും നിഷേധിക്കപ്പെട്ടിരുന്ന സാധാരണ ജനം അധാര്‍മ്മികമായ ഒട്ടേറേ നികുതികളുടെയും വരികളുടെയും ദുര്‍‌വഹമായ ഭാരം ചുമക്കേണ്ടിവന്നതായിരുന്നു ഇതിന്റെയെല്ലാം ഫലം... ഉയര്‍ന്ന ജാതിക്കാര്‍ ഭൂനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. വധശിക്ഷ ബ്രാഹ്മണര്‍ക്ക് ബാധകമേ ആയിരുന്നില്ല. താണ ജാതിക്കാരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം കഠിനമായിരുന്നു ശിക്ഷാനിയമം. മോഷണം ഗോവധം തുടങ്ങിയ സാധാരണ കുറ്റങ്ങള്‍ക്ക് പോലും വധശിക്ഷയാണു വിധിച്ചിരുന്നത്. ആനയെക്കൊണ്ട് കൊല്ലിക്കുക, പീരങ്കിവായില്‍ കെട്ടി നിറയൊഴിക്കുക, മൂന്ന് ദിവസം കൊണ്ട് മരിക്കത്തക്ക വിധം ചിത്രവധം ചെയ്ക മുതലായവ ശിക്ഷയുടെ സാധാരണ രൂപങ്ങളായിരുന്നു."

1750-ല്‍ (മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം, തിരുവിതാങ്കൂര്‍ രൂപപ്പെട്ടുവരുന്ന സമയം) സര്‍ക്കാര്‍ വക "മണ്ഡപത്തും‌വാതിലുകള്‍" ഉണ്ടാകുന്നു. മണ്ഡപത്തും‌വാതില്‍ ഉദ്യോഗസ്ഥര്‍ ഈഴവരും അതില്‍ത്താഴെയുമുള്ള ജാതിക്കാരെക്കൊണ്ട്  വേതനമില്ലാതെ ചെയ്യിച്ചുവന്ന സര്‍ക്കാര്‍ നിര്‍മാണപ്പണികളെ "ഊഴിയം വേല" എന്നുപൊതുവായി വിളിച്ചുവന്നു. ഭാസ്കരനുണ്ണിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയില്‍ നിന്ന് : "ഊഴിയംവേലയും വിരുത്തിയേര്‍പാടും ഒരുതരം അടിമവൃത്തി തന്നെയായിരുന്നു. ഇവിടെയുള്ള കോവിലകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സര്‍ക്കാര്‍ വക സത്രങ്ങളുടെയും കെട്ടിടങ്ങളുടെയും കല്ലും മരവും പണിയും വിരുത്തിയും ഊഴിയവും പ്രകാരം നടന്നതാണെന്നറിയണം. സര്‍ക്കാരിനുമുണ്ടായിരുന്നു നല്ലൊരു അടിമ ശേഖരം. അതിന് പുറമെയാണ് ഈ വക ഏര്‍പ്പാടുകള്‍. " 1815ല്‍ ഗൗരീപാര്‍‌വതീബായിയുടെ കാലത്താണു ഇതുനിര്‍ത്തലാക്കിയുള്ള വിളംബരം ഇറങ്ങുന്നതെന്ന് ഓര്‍ക്കണം. മറ്റൊരു നികുതി "തലയറ" എന്ന പേരില്‍ ഒരു തലവരി ആയിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ-രാമയ്യന്‍ ദളവാ കൂട്ടുകെട്ട് ആരംഭിച്ചതെന്ന് അറിയപ്പെടുന്ന ഈ നികുതി നായരുള്‍പ്പടെയുള്ള മേല്‍‌ജാതികളെയും മാപ്പിളമാരെയുമൊക്കെ ഒഴിവാക്കി കീഴാള ജാതികളില്‍ നിന്ന് 6 കൊല്ലം കൂടുമ്പോള്‍ തലയെണ്ണി പിരിക്കുന്ന കരമായിരുന്നു. 1814ലെ ഒരു വിളമ്പരത്തിലൂടെയാണു തലയറ-വലയറ ആദി നികുതികള്‍ ഗൗരീപാര്‍‌വതിബായി നിര്‍ത്തലാക്കുന്നത്.

ഇളം കുളം കുഞ്ഞന്‍ പിള്ള ഈ വഹ നികുതികളെപ്പറ്റി ജന്മിസമ്പ്രദായം കേരളത്തില്‍" എന്ന അധ്യായത്തില്‍ (തെരഞ്ഞെടുത്ത കൃതികള്‍) എഴുതുന്നത് ഇങ്ങനെ : "സാധുക്കളില്‍ നിന്ന് കൂടുതല്‍ ധനം കവര്‍ന്നെടുക്കാനാണു നമ്പൂതിരിയുഗത്തില്‍ രാജാക്കന്മാര്‍ ശ്രമിച്ചിരുന്നത്. ഭൂനികുതിയില്ലാതായപ്പോള്‍ പുരുഷാന്തരം (മരണ നികുതി), രക്ഷാഭോഗം, പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, അടിമപ്പണം, തലപ്പണം, മുലപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലി, മാറ്റാല്പ്പണം, മേട്ടുകാവല്‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ഏഴ, കോഴ, ചങ്ങാതം, ആണ്ടുകാഴ്ച, മീശക്കാഴ്ച, മേനിപ്പൊന്ന്, ദത്തുകാണിക്ക തുടങ്ങിയ അനവധി ഇറകളും തിറകളും ഏര്‍പ്പെടുത്തി ചിലപ്പോള്‍ വയ്യാവരി (സഹിക്കാന്‍ വയ്യാത്ത കരം എന്നര്‍ത്ഥം) പോലും ജനം കൊടുക്കേണ്ടിവന്നു."

വര്‍ഷകാലം ചതിക്കുകയോ വെള്ളപ്പൊക്കം വരുകയോ ചെയ്താല്‍ വിള നശിക്കുകയും ദാരിദ്ര്യം സഹിക്കാതാകുകയും ചെയ്യുമ്പോള്‍ സ്വയം വില്പ്പനയ്ക്ക് വയ്ക്കാനായി ഗതികെട്ട് പിന്നാക്കജാതികളും ദരിദ്രരും ഇറങ്ങുന്ന അവസ്ഥയുണ്ടാവുന്നു. 1775ല്‍ ജെയിംസ് ഫോര്‍ബ്സ് എന്ന ബ്രിട്ടിഷുകാരന്‍ രേഖപ്പെടുത്തിയത് ഇങ്ങനെ : "ക്ഷാമകാലത്ത് ദരിദ്രപ്പരിഷകള്‍ വിശപ്പിന്റെ പ്രേരണയാല്‍ അഞ്ചുതെങ്ങിലേക്കും മറ്റ് തുറമുഖങ്ങളിലേക്കും നീങ്ങുന്നു. ഒരു ചെറുപ്പക്കാരന്‍, തീറ്റിപ്പോറ്റപ്പെടുക എന്ന പ്രതിഫലത്തിനു പകരമായി തന്നെത്തന്നെ വില്‍ക്കുന്നതും അമ്മ സ്വന്തം കുഞ്ഞിനു ഒരു ചാക്ക് അരി വിലപറയുന്നതും ഹതാശനായ ഒരച്ഛന്‍ ഭാര്യയെയും മക്കളേയും അടക്കമായി നാല്പതോ അമ്പതോ പണത്തിനു വില്‍ക്കുന്നതും നിങ്ങള്‍ക്കവിടെ കാണാം." ഒരു ഉറുപ്പികയ്ക്ക് ഫോര്‍ബ്സിനു തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഒരു മുക്കുവസ്ത്രീയില്‍ നിന്ന് ഫോബ്സ് കുട്ടിയെ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഒടുവില്‍ അര ഉറുപ്പികയ്ക്ക് കുഞ്ഞിനെ അവര്‍ പോര്‍ച്ചുഗീസുകാരനായ ഒരാള്‍ക്ക് വിറ്റെന്നുമുള്ള അനുഭവക്കുറിപ്പും ജയിംസ് ഫോബ്സ് എഴുതിയിട്ടുണ്ട്.

1800കളുടെ തുടക്കത്തില്‍ റാണിമാരായ ഗൗരി ലക്ഷ്മീബായി (1810-'15), പിന്നാലെ സ്ഥാനമേറ്റ പാര്‍‌വതീബായി (1815-'29) എന്നിവരെ ഭരണത്തില്‍ സഹായിച്ചിരുന്ന റസിഡന്റ് ദിവാന്‍ മണ്‍‌റോയുടെ ശ്രമഫലമായാണു ഈ മനുഷ്യത്വരഹിത നികുതികളത്രയും ഇല്ലാതായത്. നായര്‍ക്കും ഈഴവര്‍ക്കും സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍ അണിയാന്‍ അടിയറപ്പണം വയ്ക്കേണ്ടെന്ന നിലവന്നതും (മേനിപ്പൊന്ന്), ജാതി വ്യത്യാസമില്ലാതെ ആര്‍ക്കും വീടുകള്‍ ഓടുമേയാം എന്ന നിലവന്നതും ഗൗരിപാര്‍‌വതീ ബായിയുടെയും റസിഡന്റ് മണ്‍റോയുടെയും ഭരണകാലത്താണ്‌. 1811ല്‍ ലക്ഷ്മീബായിയുടെ ഉത്തരവിലാണു അടിമക്കച്ചവടത്തിനു പരിമിതമായ ഒരു ഔദ്യോഗിക വിലക്ക് വരുന്നത്.

1820ല്‍ സര്‍‌വേ മെമ്വാറില്‍ വാര്‍ഡും കോര്‍ണറും കുറിച്ചിടുന്ന കീഴാളജാതികളുടെ ഭക്ഷണത്തെപ്പറ്റിയുള്ള വിവരണം നോക്കുക: "താഴ്ന്ന ജാതിക്കാര്‍ക്ക് അരി ഭക്ഷണമാകുന്നത് വര്‍ഷത്തില്‍ അല്പം നാളേയ്ക്ക് മാത്രമാണു. കൈവശം വരുന്ന അല്പമാത്രമായ ശേഖരം തീരുന്നതോടെ നട്ടുവളര്‍ത്തുന്ന കിഴങ്ങുകളും നാനാവിധ കാട്ടുകിഴങ്ങുകളും  ഒരുതരം പനന്തടിയില്‍ നിന്നെടുക്കുന്ന പൊടിയും മാത്രമാകുന്നു അവരുടെ ഭക്ഷണം. വിവേചനമില്ലാത്ത വിശപ്പ് ഏതുതരം കാട്ടുകിഴങ്ങുകളും - വിശേഷിച്ച് വെള്ളത്തിലെ കിഴങ്ങുകള്‍ - ഭക്ഷ്യങ്ങളാക്കി മാറ്റുന്നു. കായലില്‍ കഴുത്തറ്റം മുങ്ങിനിന്ന് പുലയര്‍ ഇത് തിരയുന്നതു കാണാം. ഇവകൊണ്ട് തീരാത്തതു എലി ഓന്ത് എന്നീ ജീവികളാണു നികത്തുന്നത്. തീരെത്താഴ്ന്ന ജാതിക്കാര്‍ അറപ്പുണ്ടാക്കുന്ന ഈ വിഭാഗത്തെ മിക്കപ്പോഴും ആശ്രയിക്കേണ്ടി വരുന്നു" (പി കെ ബാലകൃഷ്ണന്‍)

ആകെമൊത്തത്തില്‍ ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കൊതിയാകുന്നില്ലേ ? പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്.

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?

43 comments:

  1. ഭക്തി യുക്തിയുടെ അന്ത്യമാണ്.രാജഭരണം പോയിട്ട് കാലം കുറേയായി.ചിലരുടെ രാജഭക്തി കണ്ടിട്ട് കോള്‍‌മയിര്‍ക്കൊള്ളുന്നു..

    ReplyDelete
  2. കൊള്ളമുതല്‍ ഒളിപ്പിച്ചു വയ്ക്കുന്നതും ജനാധിപത്യത്തില്‍ കുറ്റകരമമാണു. അതിനുള്ള ശിക്ഷ ഇതു ഒളിപ്പിച്ചുവച്ചവര്‍ക്ക് വാങ്ങിക്കൊടുക്കേണ്ട ബാധ്യത ജനാധിപത്യ സമൂഹത്തിനുണ്ട്.
    അതുപോലെ ഈ ചത്തൊടുങ്ങിയ കുറ്റവാളികളെ വിചാരണ ചെയ്തു പ്രതീകാത്മകമായെങ്കിലും തൂക്കിലേറ്റേണ്ടതാണു. അതാണു ജനാധിപത്യ മര്യാദ

    ReplyDelete
  3. "വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന, അമ്മയില്‍ നിന്ന് തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിന്റെ വളര്‍ച്ചയുടെ ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?"

    നാക്കത്തു വരുന്നുണ്ട്. മനസില്‍ വിളിച്ചരിശം തീര്‍ക്കുന്നു.

    ReplyDelete
  4. ororutharude ootam kollal kettittal. vallathum okkay parayan thonnum.

    face bookil reshare cheythu

    ReplyDelete
  5. "...ഊളകളെ എന്തു വിളിക്കണം?"

    പുതിയ വിളിപ്പേരിടേണ്ടിവരും.

    ReplyDelete
  6. neeyokke keri angu ooompum

    ReplyDelete
  7. ജനാധിപത്യലോകം! ഫൂ... ഒലക്കേട മൂട്. ഇതുപോലുള്ള മാനസിക രോഗികള്‍ എല്ലായിടത്തും കാണും. എന്ത് കണ്ടാലും അതിനോട് എതിര്‍പ്പ്. നീയൊക്കെ വായും പിളര്‍ന്നിരുന്നിട്ടും 171 കോടി മുങ്ങിപ്പോയതിനെപ്പറ്റി ഒന്നും പറയാനില്ലേ? ഇവന്റെയൊക്കെ ചന്തി താങ്ങാന്‍ മുകളിലുള്ള കുറെ അണ്ണന്മാരും. എന്തായാലും, ആര് എങ്ങിനെ ശേഖരിച്ചു വച്ചിരുന്നതായിരുന്നാലും കിട്ടേണ്ടത് കിട്ടി. നീയൊക്കെ ഇങ്ങിനെ കുരച്ചു കുരച്ചു തീരും അത്ര തന്നെ.

    ReplyDelete
  8. മഞ്ഞു മനുഷ്യന്‍ ആ പറഞ്ഞത് ന്യായം.. അത് എനിക്ക് ഇഷ്ടപ്പെട്ടു..

    ReplyDelete
  9. അയ്യോ ! മഞ്ഞു മനുഷ്യന്‍ ഒരുകി ഒലിക്കുകയാണല്ലോ !! ഉരുകി ഉരുകി വെള്ളവും വെറും ആവിയുമൊക്കെ ആയിപ്പോകുമോ എന്തോ !!
    താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ , താന്‍ താന്‍ അനുഭവിചീടുമെന്നെ വരൂ ...വേറെ മാര്‍ഗ്ഗമില്ല !

    ReplyDelete
  10. enthelum evidunnenkilum kittumo vayilidaN ennu paranju nadakkunna kure mairukal enthinum eathinum vimarshanam POYI ATHMAHATHYA CHEYYINEDA sURAJ KUNNE

    ReplyDelete
  11. പണ്ട് ഭരിച്ചിരുന്ന നാട്ടു രാജാക്കന്മാര്‍ സ്വന്തമാക്കാന്‍ ശ്രമിച്ച പണവും പണ്ടങ്ങളും കളവു പോകാതെ ഒളിച്ചു വച്ച സ്ഥലങ്ങള്‍ ഇനി എത്രയോ ഉണ്ടാവും?
    മറ്റാര്‍ക്കും കൊടുക്കാതെ വച്ച് സ്വന്തം ആയുസ് തീര്‍ന്നിട്ടും സ്വയം ഉപയോഗിക്കാന്‍ ആവാതെ ഇരുന്ന്‍ നിധിയുടെ രൂപത്തില്‍ കണ്ടെത്തിയോ?
    സ്വര്‍ണവും രത്നങ്ങളും ഒക്കെ വല്ല കരുതല്‍ ധനവും ആക്കി വച്ച് ദേശീയ ബാങ്കില്‍ നിന്നും ധനസമാഹരണം നടത്തിയാല്‍ നാട് നന്നാവും.
    ഇത്രേം നാലും ഭരിച്ച അരചന്മാരും കിങ്കരന്‍മാരും ചെയ്യാത്തത് ഇപ്പോഴത്തെ പുംഗവന്മാര്‍ ചെയ്യുമോ ആവോ?

    കോരന് പിന്നേം കുമ്പിളില്‍ തന്നെ ......

    ReplyDelete
  12. നന്നയി പറഞ്ഞു സൂരജ്...സത്യം പറയുമ്പോൾ ചില സ്വപ്ന ജീവികൾക്ക് കഴയ്ക്കും...

    ReplyDelete
  13. varshavarsham guruvayyorilem sabarimalelem mattu labam kittunna hindu kshethrangalilem varumanam government mothamayi kayyadaki barikkunnundallo ennitee nadethra nannayi e kittiyath valla nunapaksha aradanalayangalilumayirunnengil kanakku polum purathu varumayirunno ???

    ReplyDelete
  14. DEVAN എന്ന പേരില്‍ രണ്ട് ദിവസത്തിനുള്ളില്‍ "സൃഷ്ടിക്കപ്പെട്ട" ഐഡിയില്‍ നിന്ന് രണ്ട് ഐ.പി നമ്പരുകളിലായി വന്ന കമന്റുകളിലെ തെറിയൊക്കെ കേമമായിട്ടുണ്ട്. പോസ്റ്റിലെ വസ്തുതകളോ വ്യാഖ്യാനങ്ങളോ ദേവന്‍ തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കിയെങ്കില്‍ അതു തെളിച്ച് ഏത് എന്തൊക്കെയെന്ന് പറ. അല്ലാതെ ചുമ്മാ തെറിവിളമ്പാന്‍ മാത്രമായിട്ടാണു "ദേവന്‍" തമ്പ്രാന്‍ ഇങ്ങോട്ട് കെട്ടിയെടുക്കുന്നതെങ്കില്‍ കളി പിന്നങ്ങോട്ട് ഇത്ര രസത്തിലാവില്ല.

    ReplyDelete
  15. രാജാക്കന്മാരുടെ കാലത്ത് ‘സ്വിസ് ബാങ്ക്‘ ഇല്ലാതിരുന്നതുകൊണ്ട് നിലവറയിൽ കിടന്നു തുരുമ്പെടുത്തു. വിഢികൾ. തുരുമ്പായാലും ഇപ്പഴത്തെ നാട്ടുരാജാക്കന്മാർക്ക് കുശാലായി.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. പപ്പനാവന് ഭക്തി മൂത്ത ജനം കാണിക്കയിട്ടത് മാത്രമല്ല, അവിടത്തെ നിധി. അത് ഖജനാവ് കൂടിയായിരുന്നു, എന്ന് വെച്ചാല്‍ ജനങ്ങളില്‍ നിന്നും നികുതിയായി പിരിച്ച പണം. അത് കൊണ്ട് ഇതിനെ മറ്റു ആരാധനാലയങ്ങളിലെ സമ്പാദ്യവുമായി താരതമ്യം ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവുമില്ല.

    ReplyDelete
  18. devan@peril devan...samsaarikkaan ariyaatha---
    enthaado parayuka..
    suraj...nannaayittundu..

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ഈ ലേഖനം അന്നത്തെയും ഇന്നത്തെയും സാമൂഹികവസ്തകളെ താരതമ്യം ചെയ്യുന്നു . അതിന്റെ അടിസ്ഥാനത്തില്‍ , പദ്മനാഭ സ്വാമി
    ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപങ്ങള്‍ ചൂഷണത്തിന്റെ നീക്കിയിരിപ്പുകള്‍ ആണെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു .

    എന്റെ കയ്യില്‍ ഒരു ഒരു ലക്ഷം രൂപ ബാങ്കില്‍ കിടപ്പുണ്ടെ ന്ന്യ്ക്കുക . ഇന്ന്നാട്ടിലെ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും അടിസ്ഥാനമാക്കി അതിനെ കൊള്ളമുതലെന്നോ
    കള്ളപ്പനമെന്നോ എന്തും വിളിക്കാം, ഇന്‍കം ടാക്സ് കൊടുത്ത മുതലാനെങ്കിലും ബാങ്കില്‍ അക്കൌണ്ടില്‍ കൃത്യമായി
    കണക്കുള്ള പനമാനെങ്കിലും . മേല്‍ പറഞ്ഞ ലേഖനത്തിന്റെ ലോജിക് പ്രകാരം എന്തും പറയാം .
    ജാതി സമ്പ്രദായത്തില്‍ ഊന്നിയല്ല എന്നതൊഴിച്ചാല്‍ , ചൂഷണം ഇന്നും തുടരുന്നു .
    വലിയവനും ചെറിയവനും തമ്മിലുള്ള വ്യത്യാസവും ഇന്നും തുടരുന്നു . മിഡില്‍ ക്ലാസ്സിന്റെയും മീഡിയ യുടെയും ഒരു
    അയതാര്തമായ ശാക്തീകരണം ആണ് നമുക്കെല്ലാം പ്രതീക്ഷ നല്‍കുന്നത്

    തിരുവിതാംകൂര് രാജാക്കന്മാരെ ഇന്ത്യയിലെ മറ്റു രാജാക്കന്മാരോട് താരതമ്യം ചെയ്യട്ടെ. അവരുടെ ജീവിത ശൈലിയും ഭരണ
    രീതിയുമെല്ലാം ചുറ്റുമുണ്ടായിരുന്ന മറ്റു രാജാക്കന്മാരോട് താരതമ്യം ചെയ്യപ്പെടട്ടെ .

    സ്റ്റേറ്റ് treasury യും temple treasury യും രണ്ടായി maintain ചെയ്തിരുന്നു എന്നാണ് MGS നാരായണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് .
    ഏതായാലും ഈ മുതല്‍ രാജാക്കന്മാര്‍ വളരെ കരുതലോടെ സൂക്ഷിച്ചിരുന്നു എന്ന് തന്നെ കരുതണം . അതെടുത്തു സ്വന്തം ആര്‍ഭാടങ്ങള്‍ക്കു
    ഉപയോഗിച്ചില്ല . അഞ്ചോ പത്തോ വര്ഷം ഭരണത്തില്‍ കയറിയാല്‍ ഖജനാവ് മുഴുവന്‍ സ്വിസ് ബാങ്കിലെ പേര്‍സണല്‍ അക്കൗണ്ട്‌ ലേക്ക്
    മാറ്റുന്ന നമ്മുടെ വല്യ നേതാക്കന്മാരോട് താരതമ്യം ചെയ്യുമ്പോള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെ തൊഴണം .
    തോഴുതില്ലേല്‍ വേണ്ട .. തൊഴിക്കാ തിരിക്കണം

    ReplyDelete
  21. @ ദേവന്‍: ദേവന്‍ തമ്ബ്രാണ് വായിലിടുന്ന കാര്യമാണ് വിചാരം. മഞ്ഞപിത്തം പിടിച്ചവനു എല്ലാം മഞ്ഞ ആയി തോന്നും എന്ന് പഴമകാര്‍ പറയുന്നത് എത്ര സരി. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍കുന്ന ഒരു പ്രസ്നം സുരജ് തന്റെ വീഷണത്തില്‍ എവിടെ എഴുതി . അതിനെ പ്രസംസികണ്ട തെറി വിളികാതെ നല്ല രണ്ടു വാക് വിമര്‍ശിച്ചു എഴുതി കൂടെ. സംസ്കാരം ഇല്ലാത്ത നിന്നെ പോലെ ഉള്ള കഴുവേറികളെ കല്ലെറിഞ്ഞു കൊല്ലണം.

    @സുരജ് : നന്നായി എഴുതിയിടുണ്ട്‌ ...തുടരുക

    ReplyDelete
  22. ലേഖനത്തിലെ ചില കാര്യങ്ങൾ വായിച്ചപ്പോൾ ആലീസിന്റെ ലോകമായിരുന്നോ നമ്മുടെ രാജ്യം എന്നു തോന്നിപ്പോകുന്നു.

    എ.ശ്രീധരമേനോന്റെ കേരള ചരിത്രം ഇങ്ങനെ പറയുന്നു:

    “19-ആം ശതകത്തിന്റെ ആരംഭത്തില്പ്പോലും അടിമസമ്പ്രദായം പ്രാകൃതരീതിയില്‍ കേരളത്തില്‍ നിലനിന്നിരുന്നു. കൃഷിപ്പണിക്ക് വേണ്ടി ഭൂമിയുമായി ബന്ധപ്പെടുത്തി ഭൂവുടമകള്‍ സൂക്ഷിച്ചിരുന്ന അടിമകള്ക്ക്ം കണക്കുണ്ടായിരുന്നില്ല. കന്നുകാലികളെപ്പോലെ അവര്‍ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു... സ്വര്ണാലഭരണങ്ങള്‍ അണിയുക, പല്ലക്കില്‍ സഞ്ചരിക്കുക, പ്രത്യേകതരം തലപ്പാവ് ധരിക്കുക, കുടപിടിക്കുക, മീശവയ്ക്കുക മുതലായ കാര്യങ്ങള്ക്ക് രാജാവിനോ നാടുവാഴിക്കോ പതിവുനിരക്ക് അനുസരിച്ച് "അടിയറ" വച്ച് അനുവാദം വാങ്ങണമായിരുന്നു.“

    മുകളിൽ പറഞ്ഞതനുസരിച്ച് തെക്കൻ കേരളത്തിൽ സവർണ്ണരിൽ താഴെയുള്ള ഏതു വിഭാഗങ്ങളായിരുന്നു കഷ്ടപ്പെട്ട് ഇത്തരം നികുതികൾ കൊടുക്കാൻ പ്രാപ്തരായിട്ടുള്ളത്. എല്ലാവരും അടിമകൾ, പിന്നെ കുറെ പേർ കഞ്ഞിക്ക് പണിയെടുക്കുന്നവർ, വീടെന്ന് പറയാൻ ഒരു കൂരമാത്രം, സ്വർണ്ണാഭരണങ്ങൾ പോയിട്ട് ഒരു കറുത്ത ചരടുപോലും കെട്ടാൻ കഴിവില്ലാത്തവർ. ഇതിനിടയിൽ എവിടന്നാണാവോ ചൂഷണം ചെയ്യാൻ മാത്രം അവർണ്ണർ നമ്മുടെ നാട്ടിൽ എന്ന് ഈ പണ്ഡിത ശീരോമണികൾ വ്യക്തമാക്കിയാൽ നന്നായിരുന്നു. ചരിത്ര പണ്ഡിതന്മാർക്ക് എന്തും പറയാം. അത് സവർണ്ണർക്കെതിരെയാവുമ്പോൾ അതെല്ലാം വിഴുങ്ങുന്നവർ വെള്ളം പോലും കുടിക്കാൻ പാടില്ലെന്നുണ്ടോ, ആവോ? ആക്ഷേപങ്ങൾ യുക്തിഭദ്രമല്ലാതാവുമ്പോൾ ഇത്തരം ചരിത്രത്തെ അവഗണിക്കേണ്ടി വരുന്നു.

    ReplyDelete
  23. പാര്‍ത്ഥനു രാമായണം മുഴുവന്‍ വായിച്ചാലും ഒരു --- ഉം മനസ്സിലാകില്ലെന്ന് ഇവിടുത്തെ കമന്റ് തെളിയിക്കുന്നു.

    സ്വര്‍ണ്ണാഭരണങ്ങള്‍ പോയിട്ട് ഒരു കറുത്ത ചരടുപോലും കെട്ടാന്‍ കഴിവില്ലാത്തരാവായി ജനങ്ങളിലെ ബഹുഭൂരിഭക്ഷം അവശേഷിച്ചപ്പോള്‍ അവരെ എങ്ങിനെ പാവം രാജാക്കന്മാര്‍ ചൂഷണം ചെയ്തെന്നാണ് പാര്‍ഥന്റെ സംശയം ! ഈ പോങ്ങനു് ഇതെങ്ങനെ വിശദീകരിച്ചു കൊടുക്കും ശിവ ശിവ! മൂളയും മനുഷ്യത്വവുമുള്ളവനു വായിച്ചാല്‍ കാര്യം മനസ്സിലാകും അതില്ലാത്തവനോട് വായിച്ചലച്ചിട്ടു കാര്യമില്ല !!

    ReplyDelete
  24. എനിക്കൊട്ടും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്..... എന്തിനാണ് ഈ ചര്‍ച്ചകള്‍ ...? ഇന്ത്യയില്‍ ഒരു നിയമം നിലനില്‍ക്കുന്നു, അത് ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് ഒരാള്‍ക്കെങ്കിലും അറിയുമോ ആവോ? പാരമ്പര്യ സ്വത്തിനുള്ള അവകാശം ഇന്ത്യന്‍ സര്‍ക്കാരിനാണ്.... എന്തിനു രാജവംശത്തിനു ഇത് കണ്ട്‌ കണ്ണ് മഞ്ഞളിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് അവര്‍ക്കിതില്‍ ഒരു അവകാശവുമില്ലെന്നും സ്വത്ത്‌ ക്ഷേത്രത്തിന്റെ ആണെന്നും അവര്‍ കോടതിയില്‍ സത്യവാങ്ങ് സമര്‍പ്പിച്ചിരിക്കുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.... മറ്റൊരു സംഘടനയോ, കുടുംബമോ ആയിരുന്നെങ്കില്‍ ഇത്തരം ഒരു നിലപാട് എടുക്കുമായിരുന്നോ? അതൊക്കെ പോകട്ടെ ഇന്ന് തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള പല സര്‍ക്കാര്‍ സ്ഥാപനങ്ങളും നിലനില്‍ക്കുന്നത് രാജകുടുബാങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടദാനം കൊടുത്തവയില്‍ തന്നെയാണ്... അവര്‍ക്ക്‌ ഇന്നും കയ്യില്‍ വച്ച്ചുകൊന്റിരിക്കാവുന്ന ശതകോടി കണക്കിന് രൂപയുടെ വസ്തുവകകള്‍ .... എന്തിനു ഏറെ പറയുന്നു കോടിക്കണക്കിനു സ്വത്തിന് അവകാശിയായ ഇപ്പോഴത്തെ രാജാവെന്ന് നാം വിളിക്കുന്ന മാര്‍ത്താണ്ടവര്‍മ്മയെ ശ്രദ്ധിക്കൂ.... അദ്ദേഹം ഇന്ന് കാണുന്ന പുതു കൊടീശ്വരന്മാര്‍ക്ക് ഒരു അപമാനമല്ലേ...? ഒരു സാധാരണക്കാരനെ പോലെ ജീവിച്ച് സ്വന്തം ജീവിതം ഇന്നത്തെ ഭരണാധികാരികളുടെ ധൂര്‍ത്തിനു മുന്നില്‍ ഒരു മാതൃക ആക്കുകയല്ലേ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്... സമ്പത്ത്‌ സര്‍ക്കാരിനാണ്, അത് പച്ചയായ സത്യം, രാജകുടുബത്തിനു അതില്‍ ഒരു അവകാശവും വേണ്ടാ എന്ന് അവര്‍ തന്നെ പറയുകയും ചെയ്യുന്നു.... പിന്നെ എന്തിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ എന്തോ സംഭവിച്ചു, പിടിച്ചു പറിച്ചു, കട്ട്മുടിച്ചു എന്നൊക്കെ പറഞ്ഞു അവരെ അപമാനിക്കണം.... തിരുവിതാംകൂര്‍ രാജാക്കന്മാരെ പോലെ സത്ഭരണം നടത്തിയ രാജാക്കന്മാര്‍ ഇന്ത്യാ ചരിത്രത്തില്‍ ഇല്ല എന്ന് മനസ്സിലാക്കുമ്പോള്‍ , ഈ കണ്ട സ്വത്തുക്കള്‍ ഒന്നും ഞങ്ങള്‍ക്ക്‌ വേണ്ട എന്ന്‍ സ്വാര്‍ത്തന്മാരുടെ ഈ ലോകത്ത്‌ നിന്ന്‍ അവര്‍ വിളിച്ചു പറയുമ്പോള്‍ .... അത് കണ്ടില്ല എന്ന് നടിക്കുന്നതില്‍ തെറ്റില്ല.... കാരണം എഴുതുന്നവര്‍ക്ക് അവരുടെ രാഷ്ട്രീയം നന്നായി കളിക്കാനരിയുന്നവര്‍ തന്നെയാണ്... പുകഴ്ത്തെന്ട... പക്ഷെ ഇങ്ങനെ ഇകഴ്താതിരിക്കാനെന്കിലും ശ്രമിക്കാം....

    ReplyDelete
  25. ഒന്ന് കൂടി മനസ്സിലാക്കുക... പരമ്പരാഗത സ്വത്തുക്കള്‍ സംരക്ഷിക്കാനല്ലാതെ അത് ക്രയവിക്രയം ചെയ്യാനുള്ള അവകാശം പോലും ഇന്ത്യന്‍ സര്‍ക്കാരിനും ഇല്ല... ഇനി അങ്ങനെ ഉണ്ടാവണമെങ്കില്‍ നിയമം അടിമുടി പോളിച്ചെഴുതെന്റി വരും...കണ്ടെത്തിയ സ്വത്തുക്കള്‍ കേടു കൂടാതെ സംരക്ഷിക്കുക... അത് മാത്രമേ ഇന്ന് സര്‍ക്കാരിന്റെ മുന്നില്‍ പോംവഴിയുള്ളൂ..

    ReplyDelete
  26. @ നീര്‍വിളാകന്‍,

    രാജഭരണകാലത്ത് രാജ്യം മുഴുവന്‍ രാജാവിന്റേതല്ലേ ?! ജനാധിപത്യഭരണം വന്നപ്പോള്‍ രാജ്യം സര്‍ക്കാരിന്റേതാകുന്നു , അതായത് ജനങ്ങളുടേതാകുന്നു. അതുകൊണ്ട് "ഇന്ന് തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള പല സര്‍ക്കാര്‍ സ്ഥാപനങ്ങളും നിലനില്‍ക്കുന്നത് രാജകുടുബാങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടദാനം കൊടുത്തവയില്‍ തന്നെയാണ് "എന്നു പറയുന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത്, അത് അവര്‍ക്ക് കൊടുക്കാനാഗ്രഹമില്ലായിരുന്നില്ലെങ്കില്‍ കൈയ്യില്‍ വെച്ചു കൊണ്ടിരിക്കാമായിരുന്നു എന്നാണോ ?! അതൊക്കെ, "അവര്‍ക്ക്‌ ഇന്നും കയ്യില്‍ വച്ച്ചുകൊന്റിരിക്കാവുന്ന ശതകോടി കണക്കിന് രൂപയുടെ വസ്തുവകകള്‍." ആണ് എന്നു പറയുന്നതിന്റെ രാജഭക്തി മനസ്സിലാക്കാം, പക്ഷെ അത് ശുദ്ധവിവരക്കേടാണെന്നു പറയാതിരിക്കാനും നിര്‍വാഹമില്ല.

    "പിന്നെ എന്തിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ എന്തോ സംഭവിച്ചു, പിടിച്ചു പറിച്ചു, കട്ട്മുടിച്ചു എന്നൊക്കെ പറഞ്ഞു അവരെ അപമാനിക്കണം" ഇങ്ങിനെ പറയുന്നത് രാജകുടുംബത്തില്‍ പെട്ടവരെ അപമാനിക്കാനല്ല, രാജഭരണം ജനാധിപത്യത്തേക്കാള്‍ നല്ലതായിരുന്നു, തിരുവിതാംകൂറിലെ രാജാക്കന്മാര്‍ പ്രജാക്ഷേമതല്പരരായിരുന്നു, ഈ ക്ഷേത്രത്തിലെ സ്വത്ത് ഹിന്ദുക്കളുടെ മാത്രം സ്വത്താണ്, ഇത് കേരളത്തിലെ ക്ഷേത്രങ്ങളുടെ വികസനത്തിനുവേണ്ടി ഉപയോഗിക്കണം തുടങ്ങി കുറെയധികം വിവരക്കേടുകള്‍ക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്. ഇതില്‍ പറഞ്ഞിരിക്കുന്ന ചരിത്രവസ്തുതകളെ നിഷേധിക്കാനാവുമെങ്കില്‍ അതു ചെയ്യുക, അല്ലാതെ ഉളുപ്പില്ലാതെ "തിരുവിതാംകൂര്‍ രാജാക്കന്മാരെ പോലെ സത്ഭരണം നടത്തിയ രാജാക്കന്മാര്‍ ഇന്ത്യാ ചരിത്രത്തില്‍ ഇല്ല" എന്ന് വിടുവായിത്തം പറയാതിരിക്കുക.

    ReplyDelete
  27. നിസ്സഹായന്‍ ... ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ പിന്നാമ്പുറം ഇതാണ്....ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ സ്വത്തെല്ലാം കൂടി ഹിന്ടുക്കലുറെതാനെന്നോ മാറോ പ്രഖ്യാപിച്ച് ഹിന്ദു ഇനി ഇവിടെ സ്വത്തുകാരായി പോകുമോ എന്ന ഒരു കൂട്ടരുടെ പേടി.... മറുവശത്ത് ക്ഷേത്രമല്ലേ അവിടെ കുഴിച്ചിട്ടിരുന്ന സ്വത്ത് മുഴുവന്‍ ഞങ്ങള്‍ക്കുല്ലതാണ് അതില്‍ അന്യ മതസ്ഥര്‍ക്ക് അഭിപ്രായം പറയാന്‍ എന്ത് അവകാശം എന്ന ഹാലിളക്കം.... ഈ അവസ്ഥകള്‍ രണ്ടും സ്ഥാപിച്ചെടുക്കാന്‍ ഒരു കൂട്ടര്‍ പാവം രാജകുടുബാങ്ങങ്ങളെ കരിവാരി തേക്കുന്നു.... മറു കൂട്ടര്‍ അതിനെ എതിര്‍ക്കാന്‍ നില്‍ക്കുന്നു.... എന്റെ അഭിപ്രായം ഇതാണ്... ഇവിടം ഹിന്ദു രാജ്യം ആയിരുന്നു എന്നും.. ഹിന്ദുവില്‍ നിന്ന് വേര്‍തിരിഞ്ഞു വന്നതാണ് ഭാരതത്തിലെ ഇതര മതസ്ഥരെന്നും മുട്ടിനു മുട്ടിനു പ്രസംഗിക്കുന്നവര്‍ നൂടാന്റുകള്‍ പഴക്കമുള്ള ഈ വസ്തുക്കള്‍ ഓരോ കേരളീയന്റെയും ആണെന്ന് അംഗീകരിക്കണം.... അത് ഞങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ പെടാപ്പാട് പെടുന്ന പ്രിയ സഹോദരങ്ങള്‍ അതിനു ഉപോല്ഭാലകമായി കട്ടതാണ്, കൊല്ലയടിച്ഛതാണ് എന്നൊക്കെ പറഞ്ഞ് സംഗതിയുടെ ഗൌരവം കളയാതെ ഇത് കേരളത്തിന്റെ സ്വത്താണെന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കണം....

    ReplyDelete
  28. പിന്നെ സ്വത്ത് വകകള്‍ ഇഷ്ടദാനം കൊടുത്തത് തന്നെയാണ് നിസ്സഹായന്‍.... ഇന്നും അത അവര്‍ക്ക് കൈവശം വെക്കാമായിരുന്നു എന്നത് സ്പഷ്ടമാണ്.... അത് കൊട്ടാരം വക സ്വത്ത് വകകള്‍ ആയിരുന്നു.... ഇന്നിരിക്കുന്ന എയര്പോര്ടും ബസ്‌ സ്ടാന്റും, റെയില്‍വേ സ്റെഷനും. സെക്രട്ടരിയെടു എല്ലാം അവരുടെ സ്വകാര്യ സ്വത്ത് തന്നെ ആയിരുന്നു... അടിച്ചാക്ഷേപിക്കുംപോള്‍ രണ്ടു നല്ല വാക്ക് അവരുടെ ആ മഹത്വത്തെ കുറിച്ചു കൂടി പറയാന്‍ മറക്കരുത്.... വിമര്‍ശനം ആവാം, പക്ഷെ അതിനും ഒരു സ്വാഭാവികത വേണം....

    ReplyDelete
  29. @ നീര്‍വിളാകന്‍,

    കൊട്ടാരം വക സ്വത്ത് വകകള്‍ ആയിരുന്നു എന്നു പറഞ്ഞാല്‍ രാജകുടുംബാംഗങ്ങളുടെ വ്യക്തിപരമായ സ്വത്ത് എന്നു മനസ്സിലാക്കുന്നു. രാജാവിന്റെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ സ്വത്ത് എന്നാല്‍ അവര്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയതൊന്നുമല്ലല്ലോ ? രാജവാഴ്ചടോടനുബന്ധിച്ച് വന്നു ചേരുന്ന ഈ സ്വകാര്യസ്വത്തുക്കള്‍ ഒരു പരിധിയിലധികമൊന്നും കൈയ്യില്‍ വെയ്ക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. അതൊക്കെ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് പിടിച്ചെടുക്കുവാന്‍ സാധിക്കും. എന്നാല്‍ അതിനുള്ള അവസ്ഥ സൃഷ്ടിക്കാതെ സ്വമേധയാ രാജ്യത്തിനായി വിട്ടുകൊടുത്തത് അവര്‍ക്കും നന്നായി. അതിന് അഭിനന്ദിക്കാം. എന്നാല്‍ അത് വലിയ മഹത്വമായി വാഴ്ത്താന്‍ മാത്രമൊന്നുമില്ല.

    ReplyDelete
  30. രാജവാഴ്ചടോടനുബന്ധിച്ച് വന്നു ചേരുന്ന ഈ സ്വകാര്യസ്വത്തുക്കള്‍ ഒരു പരിധിയിലധികമൊന്നും കൈയ്യില്‍ വെയ്ക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. അതൊക്കെ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് പിടിച്ചെടുക്കുവാന്‍ സാധിക്കും.

    സര്‍ക്കാരിന് പിടിച്ചടക്കാന്‍ സ്വത്ത് രാജവാഴ്ചയോട് അനുബന്ധിച്ച് വന്നുചേര്‍ന്നതാകണമെന്നൊന്നും ഇല്ല. സ്വകാര്യ സംരംഭകരുടെ കയ്യില്‍ നിന്നും ബലമായി പിടിച്ചെടുത്ത ബാങ്കുകള്‍, എയര്‍ ഇന്‍‌ഡ്യ, കല്‍ക്കരി ഖനികള്‍ ഒക്കെ അവര്‍ സ്വയം വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയതു തന്നെയാണല്ലോ. അത് പിടിച്ചെടുത്തതില്‍ ഇടതര്‍ക്ക് സന്തോഷമല്ലേ ഉള്ളൂ. അപ്പോള്‍ സ്വത്ത് പിടിച്ചടക്കുന്നതിലല്ല, മറിച്ച് ആര് - രാജാവോ സോഷ്യലിസ്റ്റ് സര്‍ക്കാരോ - എന്നതേ ഉള്ളൂ പ്രശ്നം. രാജാവാണെങ്കില്‍ ജനവിരുദ്ധം. സോഷ്യലിസ്റ്റ് സര്‍ക്കാരാണെങ്കില്‍ ജന നന്മക്ക്. രാജാവ് പിടിച്ചെടുത്തതില്‍ നിന്നും കുറച്ചുകൂടി ‘മര്യാദയോടെയാണ്’ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ ചെയ്തതെന്നു മാത്രം (അത്താഴ പട്ടിണിക്കാരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ ആ മര്യാദയുമില്ല). പക്ഷേ ഫലത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല - പൊതുമുതലിന്റെ ദുര്‍വ്യയവും, കോടിക്കണക്കിന് ജനങ്ങള്‍ക്ക് പട്ടിണിയും. ഇന്നും സ്വകാര്യ സ്വത്തിന് നിയമപരിരക്ഷയില്ലാത്തതാണ് (അതും, സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതും) നക്സലിസമടക്കമുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.

    പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് ജനങ്ങളുടേതു തന്നെയാണ്. സര്‍ക്കാര്‍ പിടിച്ചടക്കിയ സ്വകാര്യ സ്വത്ത്. അത് എങ്ങനെ അതിന്റെ യഥാര്‍ഥ ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കും എന്നതിലെ പ്രായോഗിക ബുദ്ധിമുട്ടേ ഉള്ളൂ. സോഷ്യലിസ്റ്റ് സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത് - ഹഹഹഹ! ഒന്നും ചെയ്യാതെ മ്യൂസിയത്തിലാക്കുകയാണ് പ്രായോഗികമായ വഴി.

    ReplyDelete
  31. രാജാവിന്റെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ സ്വത്ത് എന്നാല്‍ അവര്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയതൊന്നുമല്ലല്ലോ ?

    അങ്ങിനെയുള്ള സ്വത്തും ഉണ്ട്. ആസ്പിന്‍‌വാള്‍ കമ്പനിയുടെ controlling stakes രാജകുടുംബത്തിന്റെ കയ്യിലാണ്. പക്ഷെ അത് രാജ വാഴ്ച അവസാനിച്ചതിനുശേഷം 1956-ലും ‘71 ലുമാണ് അവരുടെകയ്യില്‍ എത്തിയതെന്നു തോന്നുന്നു.

    ReplyDelete
  32. ഇടതുപക്ഷത്തിന്റെ പ്രധാന ഐഡിയോളജി എന്നത് സ്റ്റേറ്റിനോടുള്ള ആരാധന - statolatory ആണ്. ഇത് രാജഭക്തിയുടെ മറ്റൊരു വേഷപ്പകര്‍ച്ച മാത്രം. ഇന്ന് കേരളത്തില്‍ ശക്തമായി നിലനില്‍ക്കുന്ന ബ്യൂറോക്രസിയുടെ അടിത്തറ പാകിയത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസായിരുന്നു. ഇ.വി.കൃഷ്ണപിള്ളയുടെ അഭിപ്രായത്തില്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേറേ എതോ ഒരു ലോകത്തില്‍നിന്നും വന്നവനായിരുന്നു. ഒരിക്കല്‍ കൊച്ചി രാജ്യത്തുള്ള തന്റെ ഒരു സുഹ്രുത്തായ ഒരു മലയാളം ഗ്രാന്റ് വാധ്യാര്‍ അവിടത്തെ ഒരു വലിയ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയെ ‘മേന്‍‌നേ’ എന്നു സംബോധനചെയ്യുകയും, സമശീര്‍ഷനെപ്പോലെ പെരുമാറുകയും ചെയ്യുന്നത് കണ്ടിട്ട് തന്റെ ഹൃദയം ഒരുനിമിഷത്തേക്ക് സ്തംഭിച്ചുപോയത് ‘ചിരിയും ചിന്തയും’-ല്‍ വിവരിക്കുന്നുണ്ട്. തിരുവിതാംകൂറില്‍ ഇത് അചിന്ത്യമായിരുന്നു. അന്‍പത്തഞ്ചുവര്‍ഷത്തെ ഇടതുപക്ഷ മസ്തിഷ്ക പ്രക്ഷാളനത്തിനുശേഷവും ഈ cultural difference തിരുവിതാംകൂര്‍, കൊച്ചി-മലബാര്‍ മേഖലകള്‍ തമ്മില്‍ ഇപ്പൊഴും ഉണ്ട് എന്നതാണ് രസകരം.

    Statolatory ഒരു article of faith-ആയി കൊണ്ടുനടക്കുന്ന ഇടതര്‍ രാജഭക്തി കാണിക്കുന്നവരെ കളിയാക്കുന്നതു കാണുമ്പോള്‍ കെറ്റില്‍, കരിക്കലം തുടങ്ങിയവയെക്കുറിച്ചുള്ള ഒരു പഴമൊഴിയാണ് ഓര്‍മ്മവരുന്നത്.

    ReplyDelete
  33. രാജകുടുംബത്തിന്റെ സ്വത്താണെന്നു പോലും........അപ്പോ കേരളത്തിന്റെ ഖജനാവു മുഴുവന്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വത്തായിരിക്കും.........ഓരോ വിഡ്ഢിക്കോമരങ്ങള്‍

    ReplyDelete
  34. രാജാക്കന്മാരുടെ മഹത്വത്തെക്കുറിച്ചു പറയാമല്ലോ.... ആ നാറ്റം കാരണം മൂക്കു പൊത്തി നില്ക്കുവാ. ഒരു ബ്രേക്കു കിട്ടുകയാനെങ്കില്‍ ഈ നാറ്റത്തെ പുകഴ്ത്താന്‍ പറ്റുമോ എന്നു നോക്കാം..

    ReplyDelete
  35. കൊള്ളാം സൂരജ്. നല്ല ലേഖനം. ഇഷ്ടപ്പെട്ടു

    ഡെന്‍സില്‍ ആന്റണി

    ReplyDelete
  36. സൂരജ്, അഭിനന്ദനങ്ങള്‍. ലേഖനം വളരെ നന്നായി. തിരുവിതാംകൂര്‍ ചരിത്രത്തിന്ടെ അറിയപ്പെടാത്ത എടുകളിലെക്കും അവര്‍ണര്‍ അനുഭവിച്ച ദുരിത പര്വങ്ങളിലെക്കും വെളിച്ചം വീശിയ ലേഖനം.

    ReplyDelete
  37. Excellent article!!! Keep writing...

    ReplyDelete
  38. Another debate on same topic....
    http://justmindcontrol.com/treasure-worth-millions-of-dollars-found-in-ancient-indian-temple-who-should-control-them

    ReplyDelete
  39. “ഈ പോങ്ങന് ഒന്നും മനസ്സിലാവണില്ല.”

    ലോകം മുഴുവൻ കാൽക്കിഴിലാക്കിയ ബ്രിട്ടിഷ് രാജിലും ജനാധിപത്യം വന്നതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വന്മാരിൽ ഒന്നാമത് ബ്രിട്ടീഷ് രാജ്യവംശം ആയിരുന്നു, ബിൽഗേറ്റ്സ് ആ സ്ഥാനം നേടുന്നതുവരെ.
    നൈസാമിന്റെ കൊട്ടാരത്തിലെ രത്നശേഖരത്തിന്റെ മൂല്യം നിശ്ചയിക്കാൻ വന്ന സായിപ്പ് തന്റെ ജീവിതം ഇവിടെ ഹോമിക്കാനുള്ളതല്ല എന്നു പറഞ്ഞ് തിരിച്ചുപോയി എന്നത് വെറും കെട്ടുകഥയായി എടുക്കാനും കഴിയുന്നില്ല.

    ReplyDelete
  40. സൂരജിന്റെ ലേഖനങ്ങളൊക്കെ വസ്തുനിഷ്ഠമാണ്‌. എന്നാല്‍ ഈ ലേഖനത്തില്‍ വികാരാവേശം മാത്രമേ അനുഭവപ്പെട്ടുള്ളൂ. സൂരജ്‌ തിരുവിതാംകൂറ്‍ രാജഭരണത്തിനെ കുറ്റപ്പെടുത്താന്‍ പറയുന്ന കാര്യങ്ങള്‍ തിരുത്തിയതും അതേ രാജഭരണകാലത്ത്‌ തന്നെയായിരുന്നല്ലൊ. കാലങ്ങളിലൂടെ വന്ന മാറ്റം രാജ ഭരണകര്‍ത്താക്കളും ഉള്‍ക്കൊണ്ടു എന്ന്‌ സൂരജിന്റെ ലേഖനത്തില്‍ തന്നെയുണ്ട്‌. സായിപ്പിന്റെ സ്വാധീനം കൊണ്ടാണ്‌ മാറ്റങ്ങളുണ്ടായെന്ന്‌ വാദിക്കാമെങ്കിലും അതിന്‌ ഭരണകൂടത്തിന്റെ മനസ്സും മാറണമല്ലൊ. ഭക്ഷണത്തിനുവേണ്ടി സ്വന്തം കുഞ്ഞീനെ വില്‍ക്കുന്നത്‌ ഇക്കാലത്തും പുതുമയൊന്നുമല്ല. അരിഭക്ഷണം അന്യമായ അല്ലെങ്കില്‍ ആര്‍ഭാടമായ ഒരു ജനത നമുക്ക്‌ ചുറ്റും ഇപ്പോഴുമുണ്ട്‌. തുല്യ നീതിയെന്നൊക്കെ പറയുമെങ്കിലും 150 രൂപ കൈക്കൂലിവാങ്ങിയ വില്ലേജ്‌ ഓഫീസര്‍ക്ക്‌ ജയിലും കോടികള്‍ മുക്കിയ മന്ത്രി മാടമ്പിക്ക്‌ ഫൈവ്‌ സ്റ്റാര്‍ ഹോസ്പിറ്റലും രാജവാഴ്ചയിലല്ലല്ലൊ! ജാതീയത പുറത്ത് കാണിക്കുന്നില്ലെന്നേയുള്ളൂ. എല്ലാവനും തന്റെ കീഴ്‌ജാതിക്കാരനെ രഹസ്യമായി കാറിത്തുപ്പുന്നുണ്ട്.

    കാലക്രമത്തിലുണ്ടാകുന്ന സമൂഹിക പുരോഗതി അന്നും ഉണ്ടായിട്ടുണ്ട്‌. ക്ഷേത്ര പ്രവേശനം രാജഭരണകാലത്തായിരുന്നല്ലൊ. ഒരു പക്ഷെ ഇന്നത്തെ "മതപ്രീണനാധിപത്യ" സമ്പ്രദായത്തില്‍ ഒരിക്കലും അത്‌ ചര്‍ച്ചചെയ്യപ്പെടുകപോലുമില്ലായിരുന്നു. ഇന്നത്തെ രാഷ്ട്രീയക്കാര്‍ അങ്ങനൊരു സമരം ഏറ്റെടുക്കുകയുമില്ലായിരുന്നു.

    കേരളത്തിലെ രാജഭരണകര്‍ത്താക്കള്‍ ഭാരതത്തിലെ മറ്റു വടക്കന്‍ രാജ്യങ്ങലെ അപേക്ഷിച്ച്‌ ലളിതമായി ജീവിച്ചവരായിരുന്നു. ഖജനാവ്‌ തൂത്ത്‌വാരി മൈസൂറ്‍ കൊട്ടാരം പണിയുകയോ പെണ്ണുമ്പിള്ളയുടെ ചാവടിയന്തിരത്തിന്‌ വെണ്ണക്കൊട്ടാരം കെട്ടുകയോ ചെയ്തില്ലല്ലൊ അവര്‍. വടക്കന്‍ രാജാക്കന്‍മാരെ വച്ച്‌ നോക്കിയാല്‍ അവരുടെ കാര്യസ്ഥണ്റ്റെ വീടിനോളം മാത്രം പോന്നവയായിരുന്നു നമ്മുടെ രാജകൊട്ടാരങ്ങള്‍. കാശില്ലാത്തതു കൊണ്ടായിരുന്നില്ല എന്ന്‌ ഇപ്പോള്‍ മനസ്സിലാക്കാമല്ലൊ. ലോകത്തെ എല്ലാ രാജക്കന്‍മാരും ജനതയെ പിഴിഞ്ഞാണ്‌ ഖജനാവ്‌ നിറച്ചിരുന്നത്‌. ഇവിടെയുമതെ.

    അറകളിലെ ധനം ക്ഷേത്രത്തിന്റെ സ്വത്ത്‌ അല്ലെന്ന്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം രാജ്യം പത്മനാഭന്‌ കാണീക്ക വച്ചതുതന്നെ ഒരു സൂത്രപ്പണിയായിരുന്നു. സ്വാഭാവികമായും ഖജനാവ്‌ അവിടെയാക്കുന്നത്‌ അതേ സൂത്രപ്പണിയുടെ രണ്ടാം ഘട്ടവും. ഇപ്പോള്‍ പോലും ആ സ്വത്തില്‍ തൊട്ടു കളിക്കാന്‍ നാട്ടുകാര്‍ക്ക്‌ പേടിയാണ്‌. അതിഭകതരായ അന്നത്തെ അയല്‍ രാജാക്കന്‍മാര്‍ക്കുണ്ടാകാനിടയുള്ള ദൈവകോപ ഭീതി ഊഹിക്കാവുന്നതേയുള്ളൂ.

    എന്നാല്‍ ദേവപ്രശ്നത്തോടെ നമ്മടെ പൊന്നു തമ്പ്രാക്കന്‍മാരുടെ ഇമേജ്‌ കട്ടപ്പൊകയായി. അവര്‍ക്ക്‌ അതിലെന്തോ വ്യക്തമായ താത്പര്യമുണ്ടെന്നാണല്ലൊ ആ പരക്കം പാച്ചില്‍ കാണൂമ്പോള്‍ തോന്നുക. ഇനിയൊരുപക്ഷെ ക്ഷേത്ര നിലവറയില്‍ നിന്ന്‌ കൊട്ടാരത്തിലേയ്ക്ക്‌ തുരങ്കം വല്ലതും.......... ശ്ശെ! അങ്ങനെയൊന്നുമുണ്ടാവില്ലെന്നേ.

    ഇന്ത്യയെപ്പോലെ ഭക്‌തി അദ്ധ്വാനത്തേക്കാള്‍ മുന്നിട്ട്‌ നില്‍ക്കുന്ന ഒരു പാവം രാജ്യത്തിന്‌ വലിയൊരു സംഖ്യ ഇങ്ങനെ അമ്പലങ്ങളിലും പള്ളികളിലും നിശ്ചല ധനമായിരിക്കുന്നത്‌ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ എങ്ങനെയാവും ബാധിക്കുക.

    ReplyDelete
  41. ഒള്ള നിധിമുഴുവന്‍ വിറ്റ് ഖജനാവിനു മുതല്‍ കൂട്ടാനാണ് ദേവപ്രശ്നത്തില്‍ കണ്ടതെന്ന് ജ്യോതിഷിമാര്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ദേവപ്രശ്നം സത്യമെന്നു വിശ്വസിച്ചേനേ ... ഇതിപ്പോ സൈബര്‍ പറഞ്ഞതാവോ ശരി.. എല്ലാ മതസ്ഥാപനങ്ങളുടേയും വരുമാനത്തിന് പെട്രോളിന്റെതിനോ മദ്യത്തിന്റേതിനോ തുല്യമായ നികുതി ഈടാക്കിയിരുന്നെങ്കില്‍ പെട്രോളിനെങ്കിലും റ്റാക്സ് കുറയ്ക്കാമായിരുന്നു. (എന്തു സുന്ദരമായ നടക്കാത്ത സ്വപ്നം‌)

    ReplyDelete
  42. a k sabirinu vivaramillennarijathinal marupadi arhikkunnilla.............krachengilum vallathum manasilakki mindedo...............

    ReplyDelete

Comments to posts older than 30 days will be moderated for spam.