CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 15, 2014

കുത്തിവരയും ആധുനികചിത്രകലയും : ഒരു സോദാഹരണ പാഠം

ആര്‍ക്കും മനസിലാവാത്ത സാധനങ്ങളാണു മോഡേണ്‍ ആര്‍ട്ട് എന്നൊരു അപഖ്യാതി ആധുനിക-ഉത്തരാധുനിക ചിത്രകലാ സമ്പ്രദായങ്ങള്‍ക്കുണ്ടെന്നതില്‍‍ തര്‍ക്കമില്ല. വിശേഷിച്ച് ചിത്ര/ശില്പ കലാസമ്പ്രദായങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പറ്റിയിട്ടില്ലാത്തതും അവയുടെ പോപ്പുലര്‍ പ്രതിനിധാനങ്ങള്‍ക്ക് ക്ലാസിസിസത്തില്‍ നിന്ന് കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാന്‍ പറ്റിയിട്ടില്ലാത്തതുമായ നമ്മുടേത് പോലുള്ള സമൂഹങ്ങളില്‍. നമുക്കിപ്പോഴും മോഡേണ്‍ ആര്‍ട്ടെന്നോ സമകാലീനകലയെന്നോ കേട്ടാല്‍ പഴയ ആ പ്രിയദര്‍ശന്‍ സിനിമയില്‍ മുകേഷ് ചെയ്യുന്ന സൈസ് തരികിടപ്പണിയാണ്‌ ഓര്‍മ്മവരുക (അങ്ങനുള്ള ഫ്രാഡുകളില്ലാതെയുമില്ല).

മോഡേണ്‍, പോസ്റ്റ് മോഡേണ്‍, കണ്ടമ്പററി ആര്‍ട്ട് എന്നീ പ്രയോഗങ്ങള്‍ പൊതുവ്യവഹാരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ച് ഉപയോഗിച്ചു കാണാറുണ്ട്. ക്ലാസിക്കല്‍ ശൈലികളില്‍ നിന്ന് മാറി നവ പരീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന, 1860-1960കള്‍ വരെയുള്ള (ചിലയിടങ്ങളില്‍ 70കളും), ശൈലികളെ ആകെത്തുകയില്‍ മോഡേണ്‍ (ആധുനിക) ആര്‍ട്ട് എന്ന് വിളിക്കുന്നു. മോഡേണ്‍ ആര്‍ട്ടിന്റെ ശൈലികളെ മാറ്റിപ്പണിതുകൊണ്ട് വന്ന, ആശയസം‌വേദനത്തിനു പ്രാധാന്യം കൊടുക്കുന്ന (conceptual), പലതരം മാധ്യമങ്ങളെ വിളക്കിച്ചേര്‍ക്കുന്നതും ഇന്‍സ്റ്റലേഷനുകളെന്ന് വിളിക്കാവുന്നതുമായ കലാസൃഷ്ടികളെ മൊത്തത്തില്‍ പോസ്റ്റ് മോഡേണ്‍ (ഉത്തരാധുനിക) ആര്‍ട്ട് എന്ന് വര്‍ഗീകരിച്ചിരിക്കുന്നു. യൂറോപ്പിലിത് ഒന്നാം ലോകയുദ്ധത്തിനു ശേഷം തന്നെ (1920കള്‍) ആവിര്‍ഭവിച്ചെങ്കിലും അറുപതുകള്‍ക്കിപ്പുറമുള്ള  പോപ്പ് കള്‍ട്ടുകളും മള്‍ട്ടീമീഡിയയുടെ വ്യാപകോപയോഗവുമൊക്കെയാണ്‌ ഉത്തരാധുനികകലയുടെ മുഖ്യ ഊര്‍ജസ്രോതസെന്നത് വിസ്മരിക്കാനാവില്ലകണ്ടമ്പററി (സമകാലിക) ആര്‍ട്ട് എന്നത് വാചികാര്‍ത്ഥത്തില്‍ അതാതുകാലത്തെ കലയെന്നാണെങ്കിലും ഗ്രഫീടി, സ്ട്രീറ്റ് ആര്‍ട്ട് എന്നിവയുള്‍പ്പെടുന്ന നഗരകല (അര്‍ബന്‍ ആര്‍ട്ട്), പരസ്യഡിസൈന്‍/വിഡിയോഗെയിം/കോമിക് ബുക്ക് ആര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന സൈബര്‍ ആര്‍ട്ട് രൂപകങ്ങള്‍, ആധുനിക ഫോട്ടോഗ്രഫിയുടെ സാധ്യതകളുപയോഗിക്കുന്ന കലകള്‍ (മെഡിക്കല്‍ ഫോട്ടോഗ്രഫിയും മൈക്രോസ്കോപ്പിലൂടെ കാണുന്ന പടങ്ങളും, എന്തിന്‌, എം.ആര്‍.ഐ സ്കാനില്‍ ചെയ്ത പടങ്ങളും വരെ), ത്രീഡി പ്രിന്റിംഗ് / ഡിസൈനിംഗ് എന്നിവയൊക്കെ ആണ്‌ നിലവില്‍ സമകാലികകല എന്ന സം‌‌വര്‍ഗത്തില്പ്പെടുന്നവ. 

കാനായിയുടെ കുതിര, മോഡേണ്‍ ആര്‍ട്ടിന്റെ ഒരുദാഹരണമാണ്‌. 
Horse (1975) by Kanai Kunhiraman
Courtesy of Kanai Kunhiraman.info
മെഡിക്കല്‍ ഫൊറെന്‍സിക് ഫൊട്ടോഗ്രഫി ഒരു കലയാക്കിയ പാറ്റ് യോര്‍ക്കിന്റെ ന്യൂറല്‍ നെക്സസ് എന്ന ചിത്രം (Wellcome Collection / Medicine Now) പോസ്റ്റ് മോഡേണ്‍ ആര്‍ട്ടിനൊരുദാഹരണമായി ചുവടേ കൊടുക്കുന്നു. ഫോട്ടോഗ്രഫിയെന്ന സങ്കേതം മാത്രമല്ല, മനുഷ്യനാഡീവ്യവസ്ഥയുടെ ഒന്നിലധികം ത്രിമാന സ്കാനുകളും ത്രീഡീ മോഡലിംഗും ഒക്കെ ഉപയോഗപ്പെടുത്തിയാണിത് സൃഷ്ടിച്ചിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇതിനെ സമകാലികകലയായും പരിഗണിക്കാം.

Neural Nexus (2001) by Par York
Photo: Suraj Rajan
സമകാലികകലാരൂപങ്ങളില്‍ ഒന്നായ അര്‍ബന്‍ ആര്‍ട്ടിന്റെ ഉദാഹരണമായി മാര്‍ക്ക് ജെങ്കിന്‍സിന്റെ ഒരു സൃഷ്ടി ചുവടേ ചേര്‍ക്കുന്നു. ജീവനുള്ള മനുഷ്യരെ ഉപയോഗിച്ചാണിത് സൃഷ്ടിച്ചിരിക്കുന്നത് എന്ന് കരുതി വഴിപോക്കര്‍  പൊലീസിനെ വിളിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. ഇന്‍സ്റ്റലേഷന്‍ കലാസൃഷ്ടിയെ ഒരു immersive experience ആക്കുക എന്ന പോസ്റ്റ് മോഡേണ്‍ രീതിയെ ഒരുപടി മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല, നഗരമധ്യത്തിലെ തെരുവോരത്തെ ഒരു പ്രദര്‍ശനരംഗമായി മാറ്റുകകൂടിയാണ്‌ ഇത്. ഇതിനൊക്കെ പുറമേയാണു്‌, അതു ദ്യോതിപ്പിക്കുന്ന ആശയത്തില്‍ ഉള്‍ചേര്‍ന്ന  നഗരജീവിതത്തിന്റെ ആധികള്‍.

Street art by Mark Jenkins (2008, London)
Courtesy of xmarkjenkinsx.com

കുത്തിവരച്ചാല്‍ "മോഡേണ്‍" ആ(ര്‍ട്ടാ)വുമോ ?


Courtesy of
heindorffhus.motivsamler.dk
ലോകത്തിലാകമാനമുള്ള ആര്‍ട്ട് ഗ്യാലറി/മ്യൂസിയം സന്ദര്‍ശനക്കണക്കുകള്‍ ഒരു സൂചകമാണെങ്കില്‍ ഇന്ന് ഏറ്റവുമധികം ആളുകള്‍ കാണാന്‍ ഇടിച്ചുതള്ളിക്കയറുന്നതും ഏറ്റവും വിലകൊടുത്ത് ആളുകള്‍ വാങ്ങി കൂട്ടുന്നതുമായ ചിത്രശില്പസൃഷ്ടികള്‍ മോഡേണ്‍/പോസ്റ്റ്മോഡേണ്‍/സമകാലിക ഇനത്തില്‍ പെടുന്നവയാണ്‌. ഏറ്റവും കുറച്ച് വരകളും കുറികളും നിറങ്ങളും കൊണ്ട് രൂപങ്ങളെയും ഭാവങ്ങളെയും ദ്യോതിപ്പിക്കാനുള്ള ഈ കലാശൈലിയുടെ കഴിവ് മൂലമാകാം, മോഡേണ്‍ ആര്‍ട്ടിന്റെ സ്വാധീനം സ്മാര്‍ട്ട് ഫോണ്‍ ബട്ടനുകള്‍ മുതല്‍ ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും ദുബായിലെയുമൊക്കെ അമ്പരചുമ്പികളിലും ഓപ്പറേഷന്‍ തീയറ്ററിലെ റോബോട്ടിക്സിന്റെ ഡിസൈനില്‍  വരെ ദര്‍ശിക്കാം. മോഡേണ്‍ ആര്‍ട്ട് പത്തുവര്‍ഷം മുന്‍പേ പരീക്ഷിച്ച സമ്പ്രദായങ്ങളാകും ഒരു പക്ഷേ നിങ്ങള്‍ ഈ വര്‍ഷത്തെ ഏതെങ്കിലും തട്ടുപൊളിപ്പന്‍ ഹോളീവുഡ് ത്രില്ലറില്‍ കാണാന്‍ പോകുന്നതെന്നും ഓര്‍ക്കുക. നാലഞ്ചുവയസ്സുള്ള കുട്ടിക്ക് ഒരു പെട്ടി കളര്‍പെന്‍സിലുകള്‍ കൊടുത്തിട്ട് കുത്തിവരയ്ക്കാന്‍ പറഞ്ഞാല്‍ ഉണ്ടാക്കാവുന്ന സംഗതിയാണു മോഡേണ്‍/പോസ്റ്റ് മോഡേണ്‍ പെയിന്റിംഗും ശില്പങ്ങളുമൊക്കെ എന്ന് നിങ്ങള്‍ ധരിച്ച് വച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ മാറ്റിവച്ചേക്കുക. 

മ്യൂസിയങ്ങളിലും ഗ്യാലറികളിലും ഇടം പിടിക്കാന്‍ സാധ്യതയുള്ള കലാസൃഷ്ടികള്‍ക്കൊക്കെ പൊതുവായുള്ള ഗുണമെന്തെന്ന് ഒരു ക്യുറേറ്ററോട് ചോദിച്ചു നോക്കൂ. നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ലോകത്തെവിടെയും സമാനമായിരിക്കും : അതുവരെ നിലവിലുണ്ടായിരുന്ന സമ്പ്രദായങ്ങളെ തകിടം മറിച്ച ഒരു തത്വചിന്തയുടെയോ ശൈലിയുടെയോ (രണ്ടിന്റെയുമോ) ആരംഭം ഒരു സൃഷ്ടിയിലുണ്ടെങ്കില്‍ അതിനാണ്‌, ആ ചിന്തയ്ക്കാണ്‌ വില; അതാണാ സൃഷ്ടിയെ ശേഖരിക്കപ്പെടേണ്ട ഒന്നായി (collector's item) മാറ്റുന്നത്. ഇത് ഒരൊറ്റ ചിത്രത്തില്‍ ഒതുങ്ങണമെന്നില്ല. ഒരു കലാകാരിയുടെ/രന്റെ ചിത്രകലാശൈലിയില്‍ വരുന്ന മാറ്റം തന്നെ പുതിയ ചരിത്രത്തിന്റെ നാന്ദിയാവാം; അയാളുടെ ചിത്രങ്ങളുടെ ആകെത്തുകയിലാണ്‌ ചരിത്രപ്രാധാന്യം കുടികൊള്ളുന്നത്. അങ്ങനുള്ളൊരു കലാകാരനെപ്പറ്റിയാണ്‌ എഴുതാനുദ്ദേശിച്ചത്. ആമുഖം എഴുതിവന്നപ്പോള്‍ ഇത്രയുമായി !


രക്തരൂഷിതമായ വിപ്ലവങ്ങള്‍ക്കും  ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ക്കും സാക്ഷ്യം വഹിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളില്‍ ചിത്രശില്പകലാലോകത്തുയര്‍ന്നു കേട്ട ശബ്ദമായിരുന്നു പീറ്റ് മോണ്ട്രിയാന്‍ (Piet Mondrian, 1872–1944) എന്ന ഡച്ച് ചിത്രകാരന്റേത്.  നിയോപ്ലാസ്റ്റിസിസം (Neo-plasticism) എന്ന്‌ പില്‍ക്കാലത്തു പുകഴ്‌പെറ്റ ഇദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം യുദ്ധം കൊണ്ടും വൈരം കൊണ്ടും പിളര്‍ന്ന ലോകത്തിനു കലയിലൂടെ ഒരു മടങ്ങിവരവ് സാധ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഒന്നായിരുന്നു. വ്യതിരിക്തതകളെക്കാള്‍ മനുഷ്യരെ  ഒരുമിപ്പിക്കുന്ന സംഗതികളെന്താണെന്ന അന്വേഷണമാണു്‌ കലയില്‍ ഇനി വേണ്ടതെന്നും മോണ്ട്രിയാന്‍ വാദിച്ചു. അതിനാദ്യം, വസ്തുക്കളെ പ്രകൃത്യാ പ്രതിഫലിപ്പിക്കുന്ന തരം കലാതത്വശാസ്ത്രം മാറുകയും ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രാഥമിക ചേരുവകളായ വരകളുടെയും നിറങ്ങളുടെയും ജ്യാമിതീയ രൂപങ്ങളുടെയും അടിസ്ഥാനങ്ങളിലേക്ക്, ശുദ്ധപ്രകൃതിയിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ടെന്നും ചിന്തിച്ച ഒരു സംഘത്തിന്റെ അമരക്കാരനായിരുന്നു മോണ്ട്രിയാന്‍. അദ്ദേഹത്തിന്റെ സമകാലീനനായ തെയോ വാന്‍ ഡൂസ്ബുര്‍ഗ്‌ (Theo van Doesburg) മോണ്ട്രിയാനുമൊത്ത് ഈ തത്വശാസ്ത്രം പ്രകടനപത്രികയാക്കി പ്രസിദ്ധീകരിക്കാനാരംഭിച്ച കലാമാസികയാണു 'ഡ് സ്റ്റെയ്ല്‍' (De Stijl എന്ന് ഡച്ചില്‍, The Style എന്ന് ഇംഗ്ലിഷില്‍).

സ്വയം ഒരു ശൈലിയുടെ സ്ഥാപനത്തിനുതന്നെ ഡ് സ്റ്റെയ്ല്‍ മാസിക കാരണമായെന്ന് മാത്രമല്ല, ഇന്ന് കലാചരിത്രകാരന്മാര്‍ ഈ മാസികയുടെ പേരുതന്നെ ആ ശൈലിക്ക് നല്‍കിയിരിക്കുന്നു എന്നതില്‍ നിന്ന്‍ ഇതിന്റെ പ്രാധാന്യം എത്രയാണെന്നുഹിക്കാം. നിറങ്ങളെയും വരകളെയും സൃഷ്ടിപ്രവര്‍ത്തിയുടെ ഏറ്റവും പ്രാഥമികമായ തലത്തില്‍ തന്നെ ആബ്സ്ട്രാക്റ്റ് ആക്കിയെടുക്കുന്ന പ്രവര്‍ത്തിയാണു ഈ ശൈലിയുടെ രീതി. മോണ്ട്രിയാന്റെ തന്നെ വിശ്വപ്രസിദ്ധമായ Composition with Large Red Plane, Yellow, Black, Gray and Blue (1921) ഇതിന്റെ മകുടോദാഹരണമാണു്‌.
Composition with Large Red Plane, Yellow, Black, 
Gray and Blue (1921); courtesy of wikipaintings


ഈ ചിത്രത്തിലേയ്ക്ക് എത്തും മുന്‍പുള്ള മോണ്ട്രിയാന്റെ യാത്രയെപ്പറ്റിക്കൂടി നമുക്ക് അറിയണം, ഈ ശൈലിയുടെ പില്‍ക്കാല സ്വാധീനങ്ങളെപ്പറ്റി കേള്‍ക്കും മുന്‍പ്.

മരം ഇങ്ങനേം വളരും


പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ റൊമാന്റിക് ചിത്രകലാശൈലിയില്‍ അഭിരമിച്ചിരുന്ന ഒരു കലാസ്കൂളിന്റെ ഉല്പന്നമായിരുന്നു മോണ്ട്രിയാനും. ചിത്രകലാപരിശീലനകാലത്ത് മോഡലുകളെ നിരീക്ഷിച്ച് വരച്ച Girl with Bonnet Writing (1895/97) ആണു ചുവടെ. ചിത്രത്തിലെ സ്ത്രീ പണത്തിനായി ആര്‍ട്ടിസ്റ്റുകള്‍ക്കുമുന്നില്‍ മോഡല്‍ ആയി നില്‍ക്കുന്ന ഒരാളാണ്‌. സ്വാഭാവികമായും ചിത്രത്തിലെ വേഷവിധാനങ്ങള്‍ മോണ്ട്രിയാന്റെ സംഭാവനയാകാനാണു സാധ്യത. അതിലെ "ഗ്രാമീണനൈര്‍മല്യം" എന്നൊക്കെ പറയാവുന്ന ഭാവവും വേഷവും മോണ്ട്രിയാന്റെ തന്നെ ആദ്യകാല പെയിന്റിംഗുകളില്‍ സ്ഥിരമാവര്‍ത്തിച്ചിരുന്ന പ്രകൃതിവര്‍ണനയുടെ പ്രതിഫലനമാണ്‌.
Girl with Bonnet Writing (1895/97); 
courtesy of wikipaintings


ഇതേ മോണ്ട്രിയാന്‍ ക്രമേണ തന്റെ ശൈലി കണ്ടെത്തുന്നതിനും മുന്‍പ്  വരച്ച പ്രസിദ്ധ ചിത്രമാണ്‌ Evening, Red Tree (1908). മോണ്ട്രിയാന്റെ ഏതാണ്ടു സമകാലികനും പുലിയുമായിരുന്ന സാക്ഷാല്‍ വിന്‍സന്റ് വാന്‍‌ഗോഗിന്റെ സ്വാധീനം മോശമില്ലാതെ ഇതിലുണ്ടെന്നത് രഹസ്യമല്ല. ചിത്രത്തിലെ  തായ്ത്ത‌ടിയില്‍ സായന്തനത്തിന്റെ ഛവി പ്രതിഫലിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന കട്ടിക്കുള്ള പെയിന്റിംഗിന്റെ രീതി ശ്രദ്ധിക്കുക. വാന്‍‌ഗോഗിനു മഞ്ഞയോടുള്ള പ്രണയം മോണ്ട്രിയാനു നീലയോടായിരുന്നിരിക്കണം !
Evening, Red Tree (1908);
Courtesy of wikipaintings


1900ത്തിന്റെ ആദ്യദശകത്തില്‍ പാബ്ലോ പിക്കാസോയും ഷോര്‍ജ് ബ്രാക്കും പ്രസിദ്ധിനേടിക്കൊടുത്ത അനലിറ്റിക്കല്‍ ക്യൂബിസമെന്ന ഒരു ചിത്രരചനാശൈലി പ്രാമുഖ്യം നേടിയ കാലത്ത്‌ തന്റെ 'മര'ത്തെ മോണ്ട്രിയാന്‍ ഒന്നുകൂടി പുതുക്കി. "സായാഹ്നശാഖി" ഇത്തവണ ചാരനിറത്തിലൊരു മരമായി പുനരവതരിക്കുകയായിരുന്നു.  The Grey Tree (1912) എന്ന ഈ ചിത്രത്തില്‍. ക്യൂബിസം മുന്നോട്ടുവച്ച പ്രധാന പ്രത്യേകതകളില്‍ ഒന്നായിരുന്നു വസ്തുവിന്റെ 'ആഴം' എന്ന മൂന്നാം ഡൈമന്‍ഷനെ പ്രതിഫലിപ്പിച്ചുകൊണ്ടുതന്നെ ത്രിമാനത്വത്തെ നിഷേധിക്കുക എന്നത്. മോണ്ട്രിയാന്റെ ചാരമരത്തില്‍ ഇത് എടുത്തുപറയേണ്ടുന്ന പ്രത്യേകതയാണ്‌. തായ്ത്തടിയുടെ മുഴുപ്പ് ഇതില്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. ശാഖകള്‍ക്ക് ഇപ്പോള്‍ ഒരുതരം  "ശാഖിത്തം" മാത്രമാണുള്ളത് -- അതായത് ആകെത്തുകയില്‍ ശാഖകള്‍ നിങ്ങളുടെ കണ്ണിന്‌ നല്‍കിയതെന്തോ അതിന്റെ ആറ്റിക്കുറുക്കിയ രൂപം മാത്രം. 
The Grey Tree (1912);
Courtesy of wikipaintings


ഇതിന്റെ അടുത്തരൂപം നിങ്ങളെ ഞെട്ടിക്കും. Flowering Apple Tree (1912)എന്ന ഈ ചിത്രം ക്യൂബിസത്തില്‍ നിന്നും ഒരു പടി കടന്ന് ആബ്സ്‌റ്റ്രാക്റ്റ് ഇമ്പ്രഷനിസത്തിന്റെ ആദ്യചുവടുകള്‍ വച്ചുതുടങ്ങുകയാണ്‌. 1917ല്‍ ഡ് സ്റ്റെയില്‍ മാസികയിലൂടെ പ്രഖ്യാപിച്ച, 'കോമ്പസിഷന്റെ  അടിസ്ഥാനത്തിലേക്ക് പോകുക' എന്ന നയത്തിന്റെ ആദ്യനാമ്പുകളിതിലുണ്ട്. കണ്ണിനു നീലയെന്നും മഞ്ഞയെന്നും കഷ്ടിച്ച് വേര്‍തിരിക്കാവുന്ന നിറക്കൂട്ടും അവയെ വീതിയുള്ള സ്ട്രോക്കുകളാല്‍ അറുത്തുമുറിക്കുന്ന ഇരുണ്ടവരകളുമാണ്‌ ചിത്രത്തിലാകെ ഉള്ളത്. മരത്തിന്റെ ആകെമൊത്ത രൂപം ഇലകളായി "ഭാവിക്കുന്ന" ദീര്‍ഘവൃത്തങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതുമാണ്‌. 
Flowering Apple Tree (1912);
Courtesy of 
www.abcgallery.com'സായാഹ്നശാഖി'ക്ക് 1913-ഓടുകൂടി വരുന്ന മാറ്റം അവര്‍ണനീയമാണ്‌. പ്രപഞ്ചത്തിനോട് ചേര്‍ന്ന് ഒന്നാകുന്ന അവസ്ഥയിലെ, സ്ഥലകാലങ്ങളിലേക്ക് കടപിഴുത് ഒഴുകുന്ന മരം എന്നാണ്‌ Tableau no.2 Composition No vii-നെ പ്രസിദ്ധ കലാനിരൂപകന്‍ വില്യം ഗോമ്പേട്സ് വിളിക്കുന്നത്. ഇതുമരമാണെന്ന് തിരിച്ചറിയണമെങ്കില്‍ നിരൂപകരെ വായിക്കേണ്ടി വരുമെന്നത് വേറേ കാര്യം. നിയോപ്ലാസ്റ്റിസിസത്തില്‍ എത്തിച്ചേര്‍ന്ന മോണ്ട്രിയാനെ ഇതില്‍ കാണാം.

Tableau no.2 Composition No vii (1913)
Courtesy of emptyeasel.com

നിയോപ്ലാസ്റ്റിസിസം പില്‍ക്കാലത്ത്


നിയോപ്ലാസ്റ്റിസിസം മോണ്ട്രിയാനില്‍ നിന്നും പലരിലേക്കും പടര്‍ന്ന കാലമായിരുന്നു തൊള്ളായിരത്തി ഇരുപതുകളും മുപ്പതുകളും. Composition with Red, Yellow, and Blue സീരീസിന്റെ ഒരു ത്രിമാന പുനരാവിഷ്കാരമെന്ന് പറയാവുന്ന സൃഷ്ടിയാണ്‌ ഹെറിറ്റ് റീറ്റ്ഫെല്‍ഡ്‌ (Gerrit Rietveld, 1888-1964) എന്ന മറ്റൊരു പ്രസിദ്ധ ഡച്ച് ആര്‍ടിസ്റ്റിന്റെ Red-Blue Chair (1923). 
Red-Blue Chair (1923) at MoMA New York 
(photo: Suraj Rajan)


മോണ്ട്രിയാന്റെ കോമ്പസിഷന്‍ സീരീസ്‌ ഒരു ഭവനമായി മാറിയാല്‍ എങ്ങനിരിക്കും എന്നറിയാനും റീറ്റ്ഫെല്‍ഡ്‌ തന്നെ മിസിസ് ഷ്രോഡര്‍ എന്ന വനിതയ്ക്കായി രൂപകല്പന ചെയ്തുകൊടുത്തതും ഇന്ന് യുണെസ്കോയുടെ ലോക ഹെറിറ്റേജ് പട്ടികയിലുള്‍പ്പെട്ടതുമായ  Schröder House (1924)  കണ്ടാല്‍ മതി. 
Schröder House (1924) :exterior (left), interior (right);
courtesy of 
exchangesloned.blogspot.com   and  maddme.wordpress.com


കൊച്ചി-മുസിരിസ് ബിയന്നാലെയുടെ (2012) മുഖ്യശില്പികളിലൊരാളായി നമുക്കു പരിചിതനായ ബോസ് കൃഷ്ണമാചാരിയുടെ  Stretched Bodies സീരീസിനെ അടിസ്ഥാനമാക്കിയ ഒരു നാനോകാറിനെ  ബിയന്നാലെയുടെ തന്നെ ഫണ്ട് റെയ്സിംഗിനായി ലേലത്തിനു വച്ചിരുന്നു. അതിന്റെ ചിത്രം ചുവടെ.  ഡ് സ്റ്റെയ്ലിന്റെ സ്വാധീനം ആരോപിക്കാവുന്ന സീരീസാണ്‌ സ്ട്രെച്ഡ് ബോഡീസും.

 Stretched Bodies (2012)
Photo: Suraj Rajan

ജീവിച്ചിരുന്ന കാലത്ത് - ഒട്ടുമിക്ക കലോപാസകരെയും പോലെത്തന്നെ - ചിത്രങ്ങള്‍ വിറ്റ് ഉപജീവനം കഴിക്കാനല്ലാതെ പ്രസിദ്ധനാവാനോ സമ്പന്നനാവാനോ ഭാഗ്യമുണ്ടായിരുന്നില്ല പീറ്റ് മോണ്ട്രിയാനും ഡ് സ്റ്റെയില്‍ കലാസംഘത്തിനും. റീറ്റ്ഫെല്‍ഡിന്റെ പോലും ഡിസൈനുകള്‍ തൊള്ളായിരത്തി അറുപതെഴുപതുകളില്‍ മുഖ്യധാരാ ഫര്‍ണീച്ചര്‍/കെട്ടിട നിര്‍മാണശൈലികളിലേക്ക് വന്‍ തിരിച്ചുവരവു നടത്തും വരെ അത്രകണ്ട് പ്രസിദ്ധമായിരുന്നില്ലെന്നതാണ്‌ സത്യം. ഈ കുറിപ്പിന്റെ ആദ്യം പറഞ്ഞതുപോലെ മുഖ്യധാര ഇന്ന് ട്രെന്റാക്കി വാഴ്ത്തുന്നത് ചുരുങ്ങിയത് പത്തുവര്‍ഷം മുന്‍പെങ്കിലും കലാകാരന്മാര്‍ ചെയ്തുവച്ചതാവും. ഡ് സ്റ്റെയിലിന്റെ കാര്യത്തില്‍ ഒരു നൂറ്റാണ്ടിനിപ്പുറം ! 

_________________________________________________________

കൂടുതല്‍ വായിക്കാന്‍ :

  1. മോണ്ട്രിയാന്‍ പെയിന്റിംഗുകള്‍: www.wikipaintings.org/en/piet-mondrian
  2. 'Piet Mondrian: 1872-1944; Structures in Space'  by Susanne Deicher  (TASCHEN America Llc; 2010).
  3. 'What are You Looking At ?: 150 Years of Modern Art in the Blink of an Eye' by William Gompertz (VIKING; 2012)
  4. Teaching in the Art Museum: Interpretation as Experience by  Rika Burnham (J. Paul Getty Museum;2011)
There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)