CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Nov 28, 2012

വായില്ലാക്കുന്നിലെ കലാരാമന്മാര്‍

"താങ്കള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി എനിക്കൊരു ചിത്രം ചെയ്ത് തരുമോ" എന്ന ചോദ്യത്തിനു പ്രസിദ്ധ ഗ്രഫീടികലാകാരന്‍ ബാങ്ക്സിയുടെ ഒരു മറുപടിയുണ്ട് :
What are you? Blind? In which case maybe. I mostly support projects working to restore sight and prevent eye disease. Or as I like to call it “expanding the market“.
കലയും സമൂഹവും തമ്മിലെ രസകരമായ വ്യവഹാരത്തിന്റെ ആണിയാണീ വാചകം.

കുറച്ചുനാളായി ഉയര്‍ന്നു കേള്‍ക്കുന്ന ബിയന്നാലെ വിവാദം കൗതുകമായി തോന്നുന്നതും ഈ പരിപ്രേക്ഷ്യത്തില്‍ തന്നെ. മുന്‍പ് കല വിശദീകരിക്കേണ്ടതാണോ എന്ന വിഷയത്തില്‍ ഗൂഗിള്‍ ബസ്സില്‍ നടന്നൊരു ചര്‍ച്ചയുടെ ഭാഗമായി ഇട്ട പോസ്റ്റിന് ഇപ്പഴും സാംഗത്യമുണ്ടെന്ന് തോന്നുന്നു.

സമൂഹത്തില്‍ നിന്നുണ്ടാകുന്ന കല സമൂഹവുമായി സംസാരിക്കാനാണുദ്യമിക്കുന്നത്. അപ്പോള്‍ സമൂഹത്തില്‍ നിന്ന് അതിനോട് തിരിച്ചു സംസാരിക്കാനാളില്ലാതെ വന്നാല്‍ കലയ്ക്കെന്ത് നിലനില്പാണുള്ളത് ? സംസ്കൃതത്തില്‍ ജ്യോതിശാസ്ത്രവും ഗണിതവും കാവ്യവും എഴുതിയിട്ട് ഭൂരിപക്ഷജനം സംസ്കൃതം പഠിക്കുകയേ പാടില്ലെന്ന് നിശ്ചയിക്കുകയും ചെയ്ത പൂര്‍‌വ്വസൂരിമൈരുകള്‍ ഇരിക്കുന്ന കൊമ്പിനെ ഉഞ്ഞാലാടിക്കൊണ്ട് അറക്കുകയായിരുന്നല്ലോ.

ബാബിലിനും ഗ്രീസിനും ഇന്ത്യക്കും ശേഷം കലകളുടെ കേന്ദ്രമായി വളര്‍ന്ന യൂറോപ്പ് ഇന്നും ആ രംഗത്തെ ആധിപത്യം തുടരുന്നത് കലകളുടെ ജനകീയവല്‍ക്കരണത്തിലൂടെയാണ് എന്ന അടിസ്ഥാന മാര്‍ക്കറ്റിംഗ് തത്വം നമ്മള്‍ മറന്നു.
Fish by Constantin Brancusi (Romania), 1926.
Photo taken at the Tate Modern, London.
ഇവിടെ ഏത് ചെറിയ ഗ്യാലറിയില്‍ ചെന്നാലും കലാകാരി/രനെ പരിചയപ്പെടുത്തുന്ന ഒരു നിരൂപണക്കുറിപ്പ് കിട്ടും - ലഘുലേഖയായോ കാര്‍ഡായോ ഒക്കെ. എന്തിന്, വലിയ ചന്തകളില്‍ ടീഷര്‍ട്ടോ ഗ്രീറ്റിംഗ് കാര്‍ഡോ നെക്ക് ടൈയോ കപ്പുംസോസറുമോ ഒക്കെ കരകൗശലപ്രിന്റിംഗ് ചെയ്ത് വച്ചിരിക്കുന്നേടത്ത് പോലും കലാകാരന്മാരുടെ ലഘുലേഖയോ കോളിംഗ് കാര്‍ഡോ ഒക്കെ കാണും. പല കലാകാരന്മാരും പ്രദര്‍ശന സ്ഥലത്തു ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികളുമായി ഉണ്ടാകും. തങ്ങളുടെ കല എന്താണെന്ന് സം‌വദിക്കാനുള്ള വെമ്പല്‍, അവരുദ്ദേശിച്ചത് നമ്മള്‍ മനസിലാക്കുകയോ, അവരുദ്ദേശിക്കാത്തോരു വ്യാഖ്യാനം കൂടി നമ്മള്‍ കൊടുക്കുകയോ ചെയ്താല്‍ അതിന്റെ ആനന്ദം -- ഒക്കെ മറയില്ലാതെ പ്രകടിപ്പിക്കും.

ഏത് ഗ്യാലറിയില്‍ പോയാലും കാണാം ഒരു സംഘം കുട്ടികളെയും കൊണ്ട് കല വിശദീകരിച്ചോണ്ട് നടക്കുന്ന ഒരു ക്യുറേറ്ററെ, അല്ലെങ്കില്‍ കലാധ്യാപികയെ. അമ്മാതിരിയൊരു പോഷകാന്തരീക്ഷം സ്കൂള് മുതല്‍ക്കേ ഉള്ളത് കൊണ്ടാവാം, ഒരു പഴയ കെട്ടിടം കണ്ടാല്‍ അതിന്റെ നിര്‍മ്മിതിയില്‍ ഫ്രഞ്ച് സ്വാധീനമോ, എഡ്വേഡിയനോ, വിക്റ്റോറിയനോ എന്നൊക്കെ പറയാന്‍ പറ്റുന്ന പിള്ളേരു പോലുമുണ്ടാവുന്നു.

വലിയ ഗ്യാലറികളിലെല്ലാം ഇന്ന കലാകാരി/രന്റെ സ്വാധീനം ഏതൊക്കെ പൂര്‍‌വ്വകലാകാരന്മാരാണ്, മറ്റെവിടെയൊക്കെ ഈ കലാകാരന്റെ സൃഷ്ടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഇതേ ശൈലിയിലെ മറ്റ് സൃഷ്ടികള്‍ എവിടെ കാണാം എന്നൊക്കെ ഒരു നൂറ് വിവരം കൊണ്ട് നമ്മെ ബോംബിടും. സാധനം തലയ്ക്ക് പിടിച്ചവര്‍ വീട്ടില്‍ പോയി നെറ്റില്‍ തപ്പും, പാരിസിലോ ലോസ് ആഞ്ജലസിലോ ടി സൃഷ്ടാവു ചെയ്ത വര്‍ക്കുകളുടെ പോട്ടം കാണും, ആസ്വദിക്കും.

കേരളത്തില്‍ ഒറ്റ ആര്‍ട്ട് ഗ്യാലറിയില്‍ പോലും കലയെയോ കലാകാരി/രനെയോ പരിചയപ്പെടുത്തുന്ന വിശദീകരണക്കുറിപ്പ് കണ്ടിട്ടില്ല. Contemporary artന്റെ ആസ്വാദനത്തിലെ ഒരു മുഖ്യ ഘട്ടം തന്നെ കലാകാരനെ സൃഷ്ടിയുടെ ആശയം വന്നു തൊട്ട നിമിഷത്തെ അനുവാചകനെക്കൊണ്ട് അനുഭവിപ്പിക്കലാണ്. ഇന്‍സ്റ്റലേഷനോ പെയിന്റിംഗോ വയ്ക്കുന്നേടത്ത് സാധനത്തിന്റെ പേരെന്ത് എന്നുപോലും സൂചിപ്പിക്കുന്ന ഒരു വരി മിക്ക മൈരുകളും വയ്ക്കുകയില്ല. താന്‍ പ്രയോഗിക്കുന്ന കലയെ മുന്‍‌പരിചയമില്ലാത്ത ജനത്തിനു സാധാരണ ഭാഷയില്‍ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒരു പുസ്തകം പോലും ഒരുത്തനും എഴുതില്ല. കലയുടെ വികാസവും ചരിത്രവും, അതിന്റെ രാഷ്ട്രീയം എങ്ങനെയൊക്കെ നിത്യജീവിതത്തില്‍ ദര്‍ശിക്കാം, മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് കല മാറുന്നതെങ്ങനെ, മോഡേണിസവും പോസ്റ്റ് മോഡണിസവും ആന്റി-ആര്‍ട്ടും ആന്റി-ആന്റി-ആര്‍ട്ടും ഒക്കെ എന്ത് തേങ്ങയാണ് എന്നൊക്കെ ഒരായിരം കാര്യങ്ങളുണ്ട് -- ഒന്നും ഒരുത്തനും ജനവുമായി സം‌വദിക്കില്ല.

ചുരുക്കത്തില്‍  മുകേഷ് സിനിമയില്‍ കാണിക്കുമ്പോലെ പെയിന്റ് കൈമുക്കി തുടച്ച ക്യാന്‍‌വാസാണ് ജനം മോഡേണ്‍ ആര്‍ട്ടെന്ന് ധരിച്ച് വയ്ക്കുന്നതില്‍ മുഖ്യ റോള്‍ കലാകാരന്മാര്‍ക്കുതന്നെയാണ്. ഇതിന്റെ പാര ആത്യന്തികമായി അവനവനു തന്നെയാണ്. കലാമൂല്യം മനസിലാക്കാത്ത സമൂഹത്തില്‍ വര്‍ക്ക് എങ്ങനെ വിറ്റ് പോകും ? പെയിന്റ് കുടിച്ചിട്ട് ജീവിക്കാന്‍ പറ്റുമോ ? കച്ചവടമില്ലാത്ത ശുദ്ധകല വടക്കന്‍ കാറ്റത്ത് വരുന്നതും നോക്കി നിന്നാല്‍ മുസിരിസ് കടലെടുത്തപോലെ കാലമങ്ങ് പോവും കേരളമേ.

ഫിലിം ഫെസ്റ്റിവല്‍ മോഡലില്‍ ലളിതകലകളിലും ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും ശില്പങ്ങളുമൊക്കെ നേരിട്ട് അതിന്റെ ഗാംഭീര്യത്തോടെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ സഹായിക്കുന്നൊരു മേളയായി ബിയന്നാലെ വളരുമെന്ന് ആഗ്രഹിക്കുന്നു. ഇത്തവണ അവര്‍ പരിചയപ്പെടുത്തുന്ന കലാകാരന്മാരുടെ പട്ടിക അത്ഭുതപ്പെടുത്തുന്നതാണ്. സാക്ഷാല്‍ ഐയ് വീവി പോലുമെത്തുന്നു ! 

ബുജിഫെസ്റ്റ് എന്ന് തൊണ്ണൂറുകളില്‍ പുച്ഛിക്കപ്പെട്ട IFFKയ്ക്ക് ഇന്ന് പാസുവാങ്ങാന്‍ ജനം ഇടിയും തൊഴിയുമാണ്. രണ്ട് കൊല്ലം കൂടുമ്പോള്‍ ഡിസംബര്‍ മാസം കൊച്ചിയിലെ കലാമാമാങ്കത്തിനു ട്രെയിന്‍ കേറാന്‍ ജനം ഇടികൂടുന്ന അവസ്ഥയുണ്ടാവട്ടെ. ഏറ്റവും പ്രധാനമായി, പഴയ തലമുറയിലെ മന്തന്മാരല്ല, വിശാലമായ കലാലോകത്തെ പരീക്ഷണങ്ങളെ മുന്‍‌വിധികളില്ലാതെ സ്വീകരിക്കുന്ന പുതിയ തലമുറയിലെ, ഡിജിറ്റല്‍ ക്യാമറയും മൊബൈല്‍ ഫോണും കൊണ്ട് പുതിയ ചിത്രങ്ങളെഴുതുന്ന, പുതിയ കണ്ണുകള്‍ കൊണ്ട് കാഴ്ചകള്‍ കാണുന്ന പിള്ളേര്‍ക്ക് ആകണം ഇതൊരു ഉത്സവം.

സാന്ദര്‍ഭികമായി:

1. നാഷനല്‍ ഗ്യാലറിയില്‍ നിന്ന് കഴിഞ്ഞാഴ്ച വാങ്ങിയ പുസ്തകം : 10,000 Years of Art (Phaidon press). 8000ബിസി മുതല്‍  1995 വരെയുള്ള കാലത്തെ ലോകം മുഴുവനുമുള്ള തെരഞ്ഞെടുത്ത 500 വര്‍ക്കുകളും അവയുടെ ആസ്വാദനസഹായകമായ കുറിപ്പും ചേര്‍ന്ന ഒരു കുട്ടി കൈപ്പുസ്തകം. ഈജിപ്തും ഇറാക്കും ഇന്ത്യയും മുതല്‍ ജപ്പാനും നൈജീരിയയും ബ്രസീലും വരെയൊരു കലാതീര്‍ത്ഥാടനം.

2. ടെയ്റ്റ് മോഡേ ഗ്യാലറിയില്‍ ഈയടുത്ത് പോയപ്പോള്‍ കണ്ട പുസ്തകം :  What is Contemporary Art?: A Children's Guide by Jacky Klein & Suzy Klein. ഇത് ബിബിസി റേഡിയോയില്‍ ഒരു പ്രത്യേക പ്രോഗ്രാമില്‍  പരിചയപ്പെടുത്തുകയും ചെയ്തു. പിള്ളേരുള്ള തള്ളതന്താര്‍ക്ക് റെക്കമന്റ് ചെയ്യുന്നു.

7 comments:

 1. ഒരാള്‍ ചെയ്യുന്ന കല അയാള്‍ക്ക്‌ മാത്രേ മനസ്സിലാകു, അത് മറ്റുള്ളവര്‍ കൂടി കൂടുതല്‍ ആഴത്തില്‍ അറിയണം എങ്കില്‍ അതില്‍ അദ്ദേഹം പറയുന്ന മറ്റുള്ളവരില്‍ എത്തണം എങ്കില്‍ അ ചിത്രത്തെ കുറിച്ച് അല്ലേല്‍ അവര്‍ ചെയ്യുന്ന കലയെ കുറിച്ച് ഒരു വിവരണം എഴുതി വയ്ക്കുന്നത് നല്ലത് ആയിരിക്കും , എല്ലാവരും ബുജിക്കള്‍ ആയിരിക്കില്ല എങ്കില്‍ മാത്രേ കലകള്‍ കൂടുതല്‍ ജനകീയമാകു!

  ReplyDelete
 2. കൂട്ടത്തില്‍ പറയട്ടെ...!!! തൃശൂര്‍ ജില്ലയില്‍ ഏതു പ്രായക്കാര്‍ക്കും പോയി പഠിക്കാന്‍ കഴിയുന്ന ഒരു സ്വകാര്യ ഫൈന്‍ ആര്‍ട്സ് സ്ഥാപനം ഇല്ല എന്നാണു അറിവ്. ഇതുതന്നെയാണോ മറ്റു ജില്ലകളുടെ കാര്യവും എന്നറിയില്ല.. ഒരു നല്ല ആര്‍ട്ട്‌ ഗാലറി എല്ലാ ജില്ലകളിലും ഫൈന്‍ ആര്‍ട്സിന്റെ പുരോഗമനാര്‍ത്ഥം സര്‍ക്കാര്‍ തന്നെ തുടങ്ങേണ്ടതാണ്...
  മുന്‍പത്തെക്കാളും വളരെയേറെ പുരോഗമിചീട്ടുണ്ട് ഇപ്പോള്‍ നമ്മുടെ നാട്... പക്ഷെ ശുദ്ധ കലാകാരന്മാര്‍ക്ക് പോലും ഒരു ഗാലറി തുടങ്ങാനുള്ള കരുത്തില്ല.. എല്ലാ വിഭാഗക്കാരും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. ആര്ടിസ്ടുകള്‍ക്ക് കേരളത്തില്‍ കുറവില്ല.. പക്ഷെ എന്തോ നമുക്ക് മലയാളത്തിലുള്ള ആര്‍ട്ട്‌ സംബന്ധിയായ പുസ്തകങ്ങളും വളരെ കുറവാണ്. കേരളത്തിലെ ചുവര്‍ ചിത്രകലയെ കുറിച്ചുള്ള ഒരു ബുക്ക്‌ അന്വേഷിച്ചിട്ട് കിട്ടാനില്ല എന്നതാണ് സത്യം..

  ReplyDelete
 3. thanks for writing this. its high time.

  ReplyDelete
 4. We have a cultural tendency to be secretive and protective of our techniques. Though it might work in trade and business, it has proven counter-productive in art. Art needs to be popularized.

  Thanks, Suraj, for this write up.

  ReplyDelete
 5. I am glad Europe has been to you Suraj.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)