CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Aug 11, 2012

ആത്മീയ അമേധ്യ വ്യാപാരം IIT-യില്‍

ഐ ഐ റ്റി കാണ്‍പൂറന്മാരെ ഡബിള്‍ശ്രീ രവിശങ്കരന്‍ സുന്ദരമായി വടിയാക്കുന്നു. നമ്പരില്‍ വീണ മണ്ടന്മാര്‍ നാണമില്ലാതെ ലവന്റെ കാലേല്‍ വീണ് തൊഴുന്നു. കൈയ്യില്‍ നാലു തുള്ളിയൊഴിച്ചാല്‍ മസില്‍ പവറ് കൂടും എന്ന് കരുതിവച്ചിരിക്കുന്ന ഈ കെഴങ്ങുകളെയൊക്കെയാണല്ലോ പ്രിയ നാടേ, നീ സിലിക്കണ്‍ വാലിയിലോട്ടും നാസയിലോട്ടുമൊക്കെ കേറ്റിയയക്കുന്നത് !!! 

ഫ്രാഡ് നമ്പര്‍ കാണാന്‍ ഈ യൂട്യൂബ് വിഡിയോയില്‍ പ്ലേബാര്‍ 42:23യില്‍ ശ്രദ്ധിക്കുക. കൈനീസിയോളജി എന്ന് കുപ്രസിദ്ധമായ ഒരു കപടശാസ്ത്രക്കച്ചവടത്തിന്റെ നമ്പരുകളാണ് ഡബിള്‍ശ്രീ ഐ‌ഐ‌റ്റിയിലെ പുലിപ്പിള്ളാരെ ഊളന്മാരാക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ശാസ്ത്രീയ വിശദാംശങ്ങള്‍ Nirmukta വെബ്സൈറ്റില്‍ വിശദമാക്കിയിട്ടുള്ളത് കൊണ്ട് ഇവിടെ കൂടുതല്‍ എഴുതുന്നില്ല. മലയാളത്തില്‍ ലളിതമായ വിശദീകരണം വേണമെന്നുള്ളവര്‍ക്ക് വേണ്ടി ഇത്രമാത്രം പറയാം: "സജഷന്‍ ടെക്നീക്കും", പേശികളുടെ ഫിസിയോളജിയും ചേര്‍ന്നുണ്ടാക്കുന്ന ഒരു കണ്‍‌കെട്ട് വിദ്യയാണ് ഇത്. തയ്യാറെടുപ്പുകളില്ലാതെ നില്‍ക്കുന്ന ഒരാളോട് ഞാന്‍ കൈ നീട്ടിപ്പിടിച്ചിട്ട് ഇതേ പൊക്കലും താഴ്ത്തലും നടത്തിയാല്‍ ആദ്യം അയാളുടെ കൈയ്യുടെ പേശീ പ്രതിരോധത്തെ കീഴ്പെടുത്താനെളുപ്പമാണ്. ഒന്നുരണ്ടാവര്‍ത്തി ഈ പണി കഴിയുമ്പോള്‍ പേശികളിലെ stretch reflex എന്ന മെക്കാനിസം ഉണരും; ഈ warm upനു ശേഷം മസിലുകള്‍ കൂടുതല്‍ ശക്തിയോടെ പ്രതിരോധം തീര്‍ക്കും. ഈ വാമിംഗ് അപ് ഇഫക്റ്റിനു ശേഷമുള്ള "ബലം കൂടല്‍" ആണ് തുള്ളിമരുന്നിട്ട് തിരുമ്മുന്ന വിദ്യ കൊണ്ട് സംഭവിക്കുന്നു എന്ന് രവിശങ്കരന്‍ പിള്ളരെ വിശ്വസിപ്പിക്കുന്നത് ! ഇത് രവിശങ്കരനു മാത്രമല്ല, ആര്‍ക്കും ചെയ്യാം. വാമിംഗ് അപ്പ് കഴിഞ്ഞ് സ്വല്പം സമയം മസിലിനു റിലാക്സ് ചെയ്യാന്‍ കൊടുക്കണം (അതാണ് മരുന്ന് ഒഴിക്കലും തിരുമ്മലും ശ്വാസം നീട്ടിയെടുക്കലും വഴി ഒപ്പിക്കുന്നത്). ജിമ്മില്‍ കായികാഭ്യാസത്തിനു പോയിട്ടുള്ളവരോ മറ്റ് സ്പോട്ട്സ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്കോ ഈ warming up-ഉം അതേത്തുടര്‍ന്ന് പേശികള്‍ കൂടുതല്‍ പ്രവര്‍ത്തനനിരതമാകുന്നതും സുപരിചിതമായിരിക്കും. നിങ്ങള്‍ക്ക് വീട്ടില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മക്കളുടെയോ ഒക്കെ അടുത്ത് പരീക്ഷിച്ച് സ്വയം ബോധ്യപ്പെടുകയുമാവാം.

ഈ "അത്ഭുതമരുന്നി"നു രവിശങ്കരന്‍ വേദിയില്‍ മിഴുങ്ങസ്യ നില്‍ക്കുന്ന പിള്ളേര്‍ക്ക് കൊടുക്കുന്ന വിശദീകരണം സ്കൂള്‍ ലെവലില്‍ ബയോളജിയും കെമിസ്ട്രിയും പഠിച്ചിട്ടുള്ളവരുടെ വിവരത്തെപ്പോലും പരിഹസിക്കും വിധമുള്ളതാണ്. ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുന്നു (Immunity builder) എന്ന അവകാശവാദത്തോടെ രവിശങ്കരന്റെ ആര്‍ട്ട് ഒഫ് ലിവിംഗ് ഫൗണ്ടേഷനടിച്ചിറക്കുന്ന "ശക്തിഡ്രോപ്സ് " എന്ന സാധനമാണിതെന്നാണ് മനസിലാക്കുന്നത്. ഇമ്യൂണിറ്റി എന്നാല്‍ പേശിയുടെ പവറാണെന്നും അത് രണ്ട് തുള്ളി തൊലിപ്പുറത്ത് ഒഴിക്കുന്നതോടെ കായബലം സെക്കന്റുകള്‍ക്കുള്ളില്‍ അങ്ങ് കേറി മൂക്കും എന്നും കരുതുന്നവരെ ഐഐറ്റിയിലും എയിംസിലുമൊക്കെ കിട്ടുമെന്ന അറിവുണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല.

രണ്ട് തുള്ളി "പാമ്പെണ്ണ" തൊലിപ്പുറത്തിട്ട് (അതും കൈത്തണ്ടയ്ക്ക് മേലെ മാത്രം‌) തിരുമ്മിയാല്‍, കൈയ്യുടെ മസിലുകള്‍ക്ക് ഇന്‍സ്റ്റന്റായി ശക്തികൂടുമെന്നു സ്പോട്ടില്‍ വിശ്വസിക്കുകയും, ഉദ്ധാരണത്തിനു ബെസ്റ്റാണെന്ന് പറഞ്ഞ് റോഡില്‍ മയിലെണ്ണയോ കുരങ്ങ് രസായനമോ വില്‍ക്കുന്നവനെക്കാള്‍ അല്പം പോലും മെച്ചമല്ലാത്ത ഒരുത്തന്റെ കാലില്‍ വീഴുകയും ചെയ്യുന്ന ഒരു തിരുമണ്ടന്‍, ശാസ്ത്രത്തിന്റെ ബലത്തിലെ കണക്കുകൂട്ടലും കിഴിക്കലിലുമൊക്കെ നടത്തുന്ന ഒരു ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ വിശ്വസിച്ച് പ്രോജക്റ്റുകള്‍ക്ക് ഫണ്ട് നീക്കിവയ്ക്കുന്ന രാജ്യവും ആ ഫണ്ട് സ്വരൂപിക്കാന്‍ ടാക്സ് ഒടുക്കുന്ന പൗരനും ആ ഹിപ്പോക്രിസിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇത്രയ്ക്കും യുക്തിബോധമേ ഒരുത്തനുള്ളൂ എങ്കില്‍, അവന്‍ തൊഴിലില്‍ എന്ത് മാത്രം യുക്തിബോധം ഉപയോഗിക്കും ?

ഇങ്ങനൊന്ന് കണ്‍‌മുന്നില്‍ നടക്കുമ്പോള്‍ കോളെജ് ലെവലിനപ്പുറം ശാസ്ത്രട്രെയിനിംഗ് കിട്ടിയിട്ടുള്ളവര്‍ ഉടനേ ചിന്തിക്കുക ഇത് സ്പോട്ടില്‍ ഒരു controlled പരീക്ഷണമായി നടത്താന്‍ പറ്റുമോ എന്നായിരിക്കും. തുള്ളിമരുന്നില്ലാതെ തന്നെ ഈ പ്രതിഭാസം വര്‍ക്ക് ചെയ്യുമോ എന്ന് സ്പോട്ടില്‍ കാണിച്ച് കൊടുക്കേണ്ട കാര്യമേയുള്ളൂ ഇത് അവിടെയിട്ട് പൊളിച്ച് അവന്റെ തൊള്ളയില്‍ കൊടുക്കാന്‍. അതിനെയാണ് ശാസ്ത്രബോധം, scientific temperament എന്നൊക്കെ വിളിക്കുന്നതും. അങ്ങനൊരു ചിന്ത വളര്‍ത്തുന്നതില്‍ നമ്മുടെ കാണാപ്പാഠം സിസ്റ്റം മുച്ചൂടും പരാജയപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചകൂടിയാണ് ഈ വിഡിയോ.

വല്ലവനും ഗുണിച്ചും ഹരിച്ചും കണക്കുകൂട്ടിയും ഉണ്ടാക്കി വച്ച ബ്ലൂപ്രിന്റ് കണ്ണടച്ച് ഫോളോ ചെയ്താല്‍ ഏതവന്‍ ഉണ്ടാക്കുന്ന വാണവും പൊങ്ങും, സോഫ്റ്റ്‌വെയറും ഓടും, മരുന്നും പ്രവര്‍ത്തിക്കും, സര്‍ജ്ജറിയും  ശുഭപര്യവസായിയാകും. ആ സൈസ് കൊട്ടുവടിപ്പണിയല്ലല്ലോ പക്ഷേ ശാസ്ത്രം എന്നത്.

നിര്‍മുക്തയിലേത് പോലുള്ള ആര്‍ട്ടിക്കിളുകള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പേരെടുത്ത് വിളിച്ച് ചുണ്ണാമ്പ് തേച്ച് മാറ്റി നിര്‍ത്തി ഉരിച്ച് കാട്ടിത്തുടങ്ങുന്നേടത്തേ മാറ്റം ആരംഭിക്കൂ.

17 comments:

 1. ഐ.ഐ.ടി ക്കാരെല്ലാം പുലികളാണെന്ന ധാരണ ആദ്യം മാറ്റുക. ധാരാളം ഐ.ഐ.ടി കാരെ നേരിട്ടറിയാവുന്നത് കൊണ്ടാണ് പറയുന്നത്. കണക്കുകൂട്ടാനും, തടിയന് പുസ്തകങ്ങള് ഒറ്റയിരിപ്പിന് കാണാപാഠം പഠിക്കാനും മത്രം കഴിവുള്ള ധാരാളം കിഴങ്ങന്‌മാരെ ഞാനവരില് പരിചയപ്പെടുകയും ഒരുമിച്ച് പ്ഠിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.

  ReplyDelete
 2. ഐ‌ഐ‌റ്റിക്കാരെല്ലാം പുലികളാണെന്ന ധാരണയില്ല മനൂ. പക്ഷേ സാധാരണ ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രമല്ല ഐ‌ഐ‌റ്റി എന്നതും മനസിലാക്കണം. ശാസ്ത്രത്തിന്റെ ഉറവിടം കൂടിയാകാന്‍ നിശ്ചയിച്ച് ഡിസൈന്‍ ചെയ്യപ്പെട്ട, രാജ്യത്തെ ഏറ്റവും അധികം ഫണ്ടുകള്‍ ലഭിക്കുന്ന (ആപേക്ഷികമായി) ഉന്നതവിദ്യാഭ്യാസ സ്ഥാപന ശൃംഖലയാണത്. അവിടെ കാണാപ്പാഠം പഠിച്ച് ഛര്‍ദ്ദിക്കാന്‍ മാത്രം അറിയാവുന്ന ജന്തുക്കളെ ഉണ്ടാക്കി വിട്ടിട്ട് എന്ത് കാര്യം. ആ വിഡിയോയിലെ ആദ്യ മൂന്നാലു പിള്ളാരെ ശ്രദ്ധിക്കൂ. "അത്ഭുതവിദ്യ" അനുഭവിച്ച് കഴിഞ്ഞപ്പഴേക്ക് കണ്ണിമ ചിമ്മാതെ, ഒരക്ഷരം ചോദിക്കാതെ ഈ ഫ്രാഡിന്റെ കാലില്‍ വീണു കഴിഞ്ഞു അവര്‍ ! ആ കാഴ്ച എനിക്കുണ്ടാക്കിയ നിരാശ വാക്കുകളില്‍ എഴുതാമ്പറ്റില്ല, അത്രയ്ക്കാണ്. "എടാ മൈരേ നീയാ തുള്ളി മരുന്നില്ലാതെ ഇതൊന്ന് ചെയ്ത് നോക്ക്" എന്ന് എന്റെ കമ്പ്യൂട്ടര്‍ സ്ക്രീനിലെ ആ വിഡിയോയിലേക്ക് നോക്കി വിളിച്ച് പറയുകയായിരുന്നു എന്റെ മനസ് ആ മിനിറ്റുകളത്രയും. അതാണ് controlled experiment എന്ന് പറയുന്നത്. ശാസ്ത്ര പരീക്ഷണങ്ങളുടെ ആണിക്കല്ലും അടിസ്ഥാനവും. ഒരു സംഭവം ഇന്ന സംഗതിയുടെ സ്വാധീനം കൊണ്ടാണോ എന്ന് ഉറപ്പിക്കാന്‍, ആ സ്വാധീനം ഒഴിവാകിയിട്ട് അത് സംഭവിക്കുമോ എന്ന് പരീക്ഷിച്ച് നോക്കല്‍. ആ വേദിയില്‍ അത് ചിന്തിച്ച് ഡെമോണ്‍സ്ട്രേറ്റ് ചെയ്യാന്‍ ഹൈസ്കൂള്‍/കോളെജ് ലെവലിനപ്പുറമുള്ള ശാസ്ത്ര ട്രെയിനിംഗ് ധാരാളം മതി. അത് ഏറ്റവും അടിസ്ഥാന ലെവലിലെ ശാസ്ത്ര ട്രെയിനിംഗ് ആണ്. ഐ‌ഐ‌റ്റി പോലൊര് സ്ഥലത്ത് പിള്ളാര്‍ക്ക് ആ mentality ഉണ്ടാകുന്നില്ലെന്ന് പറയുന്നത് ഒരു software engineerക്ക് ഗൂഗിള്‍ എന്നാല്‍ എന്ത് എന്ന് അറിയില്ല എന്ന് പറയുന്നതിനു സമമാണ്. ആ വിഡിയോയിലെ രണ്ടാം സെറ്റ് പിള്ളേരാകട്ടെ ചെയ്യുന്നത് അവരു തന്നെ തുള്ളിമരുന്നു ഉപയോഗിച്ച് നോക്കുകയാണ്. അതായത് അവരുടെ അവിടുത്തെ assumption രവിശങ്കരന്റെ ബലം കൊണ്ടാണോ തുള്ളിമരുന്നിന്റെ ബലം കൊണ്ടാണോ ഈ "പ്രതിഭാസം" സംഭവിക്കുന്നത് എന്ന് ടെസ്റ്റ് ചെയ്യലാണ്. അപ്പോഴും തുള്ളി മരുന്ന് ഒഴിവാക്കിയിട്ട് ഇത് സംഭവിക്കുമോ എന്ന് നോക്കുന്നേയില്ല. കാരണം തുള്ളിമരുന്നിന്റെ ഗുണഗണങ്ങളെപ്പറ്റി (ആയുര്‍‌വേദത്തെയും പാരമ്പര്യചികിത്സയെയും പറ്റി രവിശങ്കരന്റെ ഒരു റൗണ്ട് പ്രഭാഷണം കഴിഞ്ഞിട്ടാണ് ദിവ്യാത്ഭുതപ്രവര്‍ത്തി നടക്കുന്നത് എന്ന് ശ്രദ്ധിക്കുക) ഒരു റൗണ്ട് അടിച്ച് കേറ്റല്‍ കഴിഞ്ഞതാണ്. അപ്പോള്‍ ഒരുത്തനും "മരുന്നിനെ" സംശയമില്ല. (ഇനി ഈ കണ്ട്രോള്‍ഡ് പരീക്ഷണം കഴിഞ്ഞും സംശയം ബാകിയാവുന്നെങ്കില്‍ സ്റ്റാറ്റിസ്റ്റിക്കലീ ഇത് എത്രമാത്രം ഫലപ്രദമെന്ന് നോക്കാം. പത്ത് പേരില്‍ എത്രയാള്‍ക്ക് ഇത് ഇഫക്റ്റീവ് ആയി എന്നൊക്കെ. അതെല്ലാം അങ്ങനൊരു ഓണ്‍‌സ്പോട്ട് സെറ്റപ്പില്‍ ചെയ്യാന്‍ പറ്റില്ല, പോട്ടെ.)

  പറഞ്ഞ് വന്നത്, ഈ ബേസിക് intrigue പോലുമില്ലാത്ത തിരുമണ്ടന്മാരെ ആണ് ലോകത്തിലെ ഏറ്റവും toughest എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടെസ്റ്റുകളൊന്ന് എഴുതിച്ച് നമ്മള്‍ അടവച്ചു വിരിയിക്കുന്നത് എന്നാണ്. Seriously, I now don't wonder anymore as to why a country of one-billion-plus doesn't have great scientists or great science.

  ReplyDelete
  Replies
  1. ഇതില്‍ അധികം അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല. . . ഇത് പൊലെ ഒരു പരിപാടി ഒരു പക്ഷെ എം ഐ ടി ഇല്‍ നടത്തിയാലും ഇതൊക്കെ തന്നെ സംഭവിക്കും. . . മൊത്തം സാമ്പിളിലെ കുറച്ച് പെരെങ്കിലും ഇങ്ങേരെ വിശ്വസിക്കുന്നവരാവും. . . ബാക്കി ഇതൊക്കെ കണ്ട് ചൊറിഞ്ഞു വരുന്നവരും ഇന്‍സ്റ്റിറ്റുടില്‍ വന്ന ഒരു അതിഥിയെ ഇന്‍സള്‍ട്ട് ചെയ്യുമെന്ന് തോന്നുന്നില്ല. . .

   ( ഇങ്ങനെ പരിപാടി നടന്നാ പോവുന്നവര്‍ എല്ലാം ഇങ്ങേരെടെ വിശ്വാസികള്‍ ആവണം എന്നില്ല. . . 'യക്ഷിയും ഞാനും' പടം ഇറങ്ങിയപ്പൊ സെന്റ്റി സീനിലൊക്കെ കയ്യടിക്കാനും വിനയന്‍ കി ജൈ വിളിക്കാനും കുറെ പേര്‍ പൊയിട്ടുണ്ട്. . . അത് പോലെയാവാനെ തരമുള്ളു. . . )

   Delete
 3. ശാസ്ത്രീയ ചിന്ത പുലര്‌ത്തുന്നവരില് അത്യധികം നിരാശയുളവാക്കുന്നതാണ് ആ വീഡിയോ എന്ത് നൂറുശതമാനം ശരിയാണ്. പക്ഷേ ഐ ഐ ടി കളേയും ഐ ഐ എമ്മുകളേയും പറ്റി ഒരു ഏകദേശ ധാരണ പണ്ടേ ഉള്ളതിനാല് ആ വീഡിയോ എന്നില് അത്ഭുതം ഉളവാക്കിയില്ലെന്നു മാത്രം. അമേരിക്കയിലെ എം ഐ ടില് പ്രവേശനം ലഭിക്കുന്നതിനേക്കാള് അഞ്ചിരട്ടി ബുദ്ധിമുട്ടാണ് ഐ ഐ ടി, ഐ ഐ എം പ്രവേശനമെന്ന് അവിടങ്ങളില് പഠിച്ച ചില സുഹൃത്തുക്കള് പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്കലി അതു ശരിയായിരിക്കാം. സീറ്റുകളുടെ എണ്ണവും പ്രവേശനാര്‌ത്ഥികളുടെ എണ്ണവും വച്ചുള്ള കണക്കിലെ ഒരു കളി. അത്രയേ ഉള്ളൂ. എം ഐ ടി എന്ന ഒറ്റ സ്ഥാപനത്തില് നിന്നും ഓരോ വര്‌ഷവും വരുന്ന പേറ്റന്റുകള്, ജേര്‌ണല് പേപറുകള് മുതലായവ ഇന്ത്യയിലെ പതിനാറ് ഐ ഐ ടികളും ചേര്‌ന്നുള്ളതിന്റെ അനേക മടങ്ങു വരും!

  ReplyDelete
 4. Congrats Suraj. Try to spend some time here.

  ReplyDelete
 5. //ഇതില്‍ അധികം അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല. . . ഇത് പൊലെ ഒരു പരിപാടി ഒരു പക്ഷെ എം ഐ ടി ഇല്‍ നടത്തിയാലും ഇതൊക്കെ തന്നെ സംഭവിക്കും. . . മൊത്തം സാമ്പിളിലെ കുറച്ച് പെരെങ്കിലും ഇങ്ങേരെ വിശ്വസിക്കുന്നവരാവും. . . ബാക്കി ഇതൊക്കെ കണ്ട് ചൊറിഞ്ഞു വരുന്നവരും ഇന്‍സ്റ്റിറ്റുടില്‍ വന്ന ഒരു അതിഥിയെ ഇന്‍സള്‍ട്ട് ചെയ്യുമെന്ന് തോന്നുന്നില്ല. . .//

  അത് തന്നെയാണ് കാര്യം ..നമ്മുടെ മുന്നിലോക്കെ എന്തോരം മണ്ടത്തരങ്ങള്‍ നടന്നിരിക്കുന്നു ..മിണ്ടാതിരുന്നു കൊടുത്തിട്ടേ ഉള്ളൂ !

  ReplyDelete
 6. ഇതിന്റെ വേറൊരു വകഭേദം ആണ് unbendable arm. ഇത് നൂറായിരം Aikido, Tai Chi ആശാന്മാര് Ki/Chi യുടെ പവര് ആണ് എന്നും പറഞു നടക്കുന്ന സംഭവം ആണ്:

  http://media.crossfit.com/cf-video/CrossFitBlauer_ClosedHandOpenHand.mov

  ഇതാ മറ്റൊരു “ശാസ്ത്രീയ” ലേഖനം:

  http://www.mathrubhumi.com/books/story.php?id=1836&cat_id=500

  മൂത്രം ഇനിയും വേണമെങ്ങില് സപ്ലൈ ചെയ്യാം. മറ്റുള്ളവര് കുടിക്കണം എന്ന് വാശി പിടിക്കാതിരുന്നാല് മതി.

  ഇതൊക്കെ വെള്ളം തുടാതെ വിഴുങ്ങുന്ന (no pun intended) പൊട്ടന്മാര് ഉള്ള കാലത്തോളം ഇതൊക്കെ നടക്കും.

  ReplyDelete
 7. ഇതിൽ ഐ ഐ റ്റി പയിലുകളുടെ നിലവാരത്തേക്കാളുപരി പ്രസക്തമായത് എന്നു തോന്നുന്നത്, ശ്രീ ശ്രീ മയിലെണ്ണതമ്പുരാന്റെ ഇമേജിന്റെ പൊള്ളത്തരമാണെന്നു തോന്നുന്നു. പൊതുവേ ഇങ്ങേരെ സാധാരണയുള്ള ചെപ്പടിവിദ്യ ഏഴാംകൂലി ബാബമാരുടെതിൽ നിന്നും വ്യത്യസ്തമായി ഈ വക കൺകെട്ടു വിദ്യകളുപയോഗിക്കാത്ത ഒരു ഇമേജ് ഇങ്ങേർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതു വച്ചുള്ള ഒരു ഫേക് ക്രെഡിബിലിറ്റിയിൽ വിദ്യാഭ്യാസം ഉണ്ടെന്നു വിശ്വസിക്കുന്ന അല്ലെങ്കിൽ ശാസ്ത്രീയ അവബോധം ഉണ്ടെനന്നു സ്വയം കരുതുന്ന ഒരു ജനവിഭാഗത്തെ കൈയ്യിലെടുക്കാൻ ഇങ്ങേർക്കു കഴിഞ്ഞിട്ടുണ്ട്. ഐ ഐ റ്റി മുതൽ കോർപ്പൊറേറ്റുകളുടെ ഹൈന്ദവ സൈക്കിയെ മുതലെടുക്കാൻ പോന്ന ഒന്നു. ആ ഇമേജാണിവിടെ തകർന്നു വീണത്.....ഇയാളും മറ്റു കൺകെട്ടു ബാബമാരും തമ്മിലൊരു വ്യത്യാസമില്ലെന്ന തിരിച്ചറിവാണു ഇവിടുത്തെ പ്രസക്തമായ വഴിത്തിരിവു.. ഇയാളുടെ ബാക്കിയുള്ള നാട്യങ്ങളെ പൂർണ്ണാമായും പൊളിച്ചടക്കാൻ എളുപ്പമായിത്തീർന്നിരിക്കുന്നു..

  ReplyDelete
 8. GOOD ONE LIKED IT VERY VERY VERY MUCH.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഐ ഐ റ്റി കാണ്‍പൂറന്മാരെ.............

  എനിക്കീ പൂറാണ് ഇഷ്ടപ്പെട്ടത്. ബാക്കി ഒക്കെ ചുമ്മാ ഉടായിപ്പ്.

  ReplyDelete
 11. അപ്പോ..ഈ ഐ ഐ റ്റി എന്നൊക്കെ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ലല്ലേ...ഏത് കോപ്പനും വടിയാക്കാവുന്ന കുറേ ചോറുകൾ (തലയില്ലല്ലോ!)

  നന്ദി സൂരജ്..കാണാൻ കുറച്ചു വൈകിപ്പോയെങ്കിലും ...

  ReplyDelete
 12. I Salute SSRS, who became successful in exposing the blind belief behaviour still existing in the minds of our nations top rankers!!!!.

  Aaru aareyaanu vadi aakkiyathu aavo. I think, SSRS manappurvam IIT yan maarude pollatharam velichatthu konduvvaraan vendi kalichathaavaan aanu saadhyatha. SSRS aaraa mon!!!!

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)