CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Nov 2, 2010

വിഷമേഘങ്ങൾക്ക് കീഴിൽ

എൻഡോസൾഫാൻ വിവാദം രണ്ടാം ഘട്ടം കത്തിനിൽക്കുന്ന കാലത്ത് ഡോ:അഭിലാഷ് കേ. സി എഡിറ്ററും ഞാൻ അസോസിയേറ്റ് എഡിറ്ററുമായി ഇറക്കിയ ഞങ്ങളുടെ കോളെജ് മാഗസീനായ പോർട്രേയ്റ്റിനു വേണ്ടി അന്നത്തെ 2001 ബാച്ചുകാരായ ഡോ: ദീപക് ജോർജ്, ഡോ: സുബിൻ തോമസ്, ഡോ: ശ്രീനാഥ്. എൻ, ഡോ: ജിജു എൽദോ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണമാണ് താഴെ കൊടുക്കുന്ന ചിത്രങ്ങളിലെ ലേഖനത്തിലുള്ളത്. ഈ വിഷയത്തിന്റെ ഒരു സംക്ഷിപ്തചിത്രം നൽകാൻ ഈ ലേഖനങ്ങൾ സഹായിക്കുമെന്ന് കരുതിയാണ് വർഷങ്ങൾക്ക് ശേഷം മാഗസീൻ തപ്പിപ്പിടിച്ച് സ്കാൻ ചെയ്യുന്നത്.

ഒരു മുന്നറിയിപ്പ് : ഈ ലേഖനം നിഷ്പക്ഷമായ ഒരു തെളിവെടുപ്പോ ഗവേഷണമോ അല്ല. കാസർഗോട്ടെ പ്ലാന്റേഷൻ കോർപ്പറേഷൻ തളിക്കുന്ന എൻഡോസൾഫാനാണ് അവിടെ കാണപ്പെടുന്ന ഈ ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം കാരണം എന്ന് ഈ ലേഖനം വായിച്ച് തീർച്ചപ്പെടുത്തുന്നത് ശാസ്ത്രീയമല്ല. ഈ ലേഖനത്തെ ഒരു വിഷയപഠനം മാത്രമായി സമീപിക്കാൻ താല്പര്യം. (സബ്ജക്റ്റ് എഡിറ്റർ എന്ന നിലയ്ക്ക് ലേഖനത്തിലെ തെറ്റുകുറ്റങ്ങൾ എന്റെയും കൂടി പിഴവാണു. അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.). ഈ ചിത്രങ്ങൾക്ക് ചുവടെയുള്ള അനുബന്ധക്കുറിപ്പ് കൂടി ശ്രദ്ധിക്കുക.
Credits : Dr. Deepak George, Dr. Subin Thomas, Dr. Sreenath N, Dr. Jiju Eldho ; "Portrait" : Campus Magazine,Pariyaram Medical College; College Union 2002-'03; Editor: Dr. Abhilash K C; Staff Editor: Dr. Ramesh (Dept of Int.Medicine); Publisher: Dr. S Hariharan, Prinicipal ; Design, Layout: Madhu M V, Payyannur.Printing: "Midas", Koothuparamba.

ബ്ലോഗറുടെ അനുബന്ധക്കുറിപ്പ്: മനുഷ്യരിലെ പരീക്ഷണങ്ങൾക്ക് ധാർമ്മികപരിഗണനയുടെ പല പരിമിതികളുമുള്ളതിനാൽ എൻഡോസൾഫാന്റെ പൂർണമായ ആരോഗ്യപ്രശ്നങ്ങൾ സമഗ്രമായി വിലയിരുത്തപ്പെട്ടിട്ടില്ല. എന്നാൽ എലികളിലും, മനുഷ്യനുമായി ജൈവതലത്തിൽ താരതമ്യം ചെയ്യാവുന്ന സസ്തനികളിലും നടത്തിയ പരീക്ഷണങ്ങൾ കാണിക്കുന്നത് ഇത് ഗർഭത്തിലെ കുഞ്ഞുങ്ങളിൽ വൈകല്യങ്ങളുണ്ടാക്കാമെന്നും നാഡികളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാമെന്നും അന്തഃസ്രാവീഗ്രന്ഥികളെ (endocrine) ബാധിച്ച് ഹോർമോൺ വ്യതിയാനങ്ങൾക്കും പ്രജനനവ്യവസ്ഥയിലെ രോഗങ്ങൾക്കും കാരണമാകാമെന്നുമാണ്.

ജലാശയങ്ങളിലൂടെയും ജലജീവികളിലൂടെയും ഇത് കടുത്ത പാരിസ്ഥിതികാഘാതത്തിനും വഴിമരുന്നാകുമെന്നും കണ്ടിട്ടുണ്ട്. ഇക്കാരണങ്ങളാൽ ലോകരാഷ്ട്രങ്ങളിൽ നല്ലൊരു ശതമാനവും ഇത് നിരോധിച്ചിട്ടുണ്ട്. പൂർണമായ നിരോധനത്തിനായി Environmental Protection Agency എന്ന, അന്താരാഷ്ട്ര തലത്തിൽ ഏറ്റവും അംഗീകരിക്കപ്പെടുന്ന, അമേരിക്കൻ ഏജൻസി ഇപ്പോൾ ശുപാർശ ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ വിദഗ്ധപാനൽ ലോകരാജ്യങ്ങൾക്ക് മുന്നിലായി പൂർണനിരോധനത്തിനുള്ള ശുപാർശ വച്ചുകഴിഞ്ഞു. സ്റ്റോൿഹോമിൽ 2011 ഏപ്രിലിൽ നടക്കാൻ പോകുന്ന കീടനാശിനി കൺ‌വെൻഷനിൽ ഇത് ചർച്ചയാകും.
4 comments:

 1. സൂരജ് ഈ ലേഖനം പുനപ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് എന്തുപറയുന്നു. സൂരജിന്റെ footnote കൂടിചേര്‍ത്ത് ഒരു ലഘുലേഖയായി വിതരണം ചെയ്തുകൂടേ?

  ReplyDelete
 2. നല്ല ലേഖനം.ഈ പ്രശ്നത്തെ പറ്റിയും ,ആ പ്രദേശത്തുള്ളവരെ കുറിച്ചും ഏകദേശ രൂപം കിട്ടാന്‍ സഹായിച്ചു ലേഖനം. താങ്ക്സ്.

  ReplyDelete
 3. Sorry for this off-topic comment.

  Inviting to join the discussions happening here on cinema:

  http://grahanakalam.blogspot.com/

  ReplyDelete
 4. നല്ല ലേഖനം. ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ടൊ? ഇതിന്റെ വിശദമായൊരു ഫോട്ടോ ഫീച്ചര്‍ ആണ്.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)