CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Oct 22, 2010

നിഴലുകളില്ലാത്തവന്റെ നിലവിളി

ഞങ്ങളുടെ ക്യാമ്പസ് മാഗസീനായ Portrait-നു വേണ്ടി അയ്യപ്പനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ കുറിപ്പാണ് ഈ സ്കാൻ ചിത്രങ്ങൾ.

ചോദ്യങ്ങൾ പലതും തയാറാക്കിയാണ് കവിയെ സമീപിച്ചതെങ്കിലും എല്ലാ ഇന്റർവ്യൂകളും മൂപ്പർക്ക് ഒരു ‘സദിരി’നുള്ള വകുപ്പാണ് എന്ന് മനസ്സിലാക്കിയതോടെ മദ്യം കുഴച്ച വാക്കുകളിൽ, നിയന്ത്രണങ്ങളില്ലാതെ, ചോദ്യങ്ങളുടെ അതിരുകളില്ലാതെ, അദ്ദേഹത്തെ അലയാൻ വിട്ട് കേട്ടിരിക്കുക എന്നതു മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂ.

പലയാവർത്തി പറഞ്ഞ കഥകൾ, ജല്പനത്തോളം -- ചിലപ്പോൾ ബഡായിയോളം -- പോകുന്ന അനുഭവസാക്ഷ്യങ്ങൾ, പരദൂഷണം, വളിപ്പുകൾ ... എന്നിട്ടും ഒന്നും എഡിറ്റ് ചെയ്യാൻ തോന്നിയില്ല ... ഒന്നിലും ഒരു വസ്തുതാപരിശോധനയും ചെയ്യാൻ തോന്നിയില്ല ...  ജീവിതമെന്ന മഹാത്ഭും ഇങ്ങനെ “കൃശഗാത്രനായി പർവ്വതം പോലെ’ നിൽക്കുന്നത് നോക്കി മണിക്കൂറുകളോളം ... പിന്നെ ടൈപ്പാനും ലേഔട്ട് ചെയ്യാനുമിരുന്ന രാത്രികളോളം...
പി.എസ് : എഴുത്തിലെ പൈങ്കിളിത്തം ക്യാമ്പസ് കാലത്തിന്റെ രോഗമായിക്കണ്ട് ക്ഷമിക്കുക. റെക്കോഡ് ചെയ്ത സംഭാഷണം വച്ച് ചോദ്യോത്തരരൂപത്തിൽ ആദ്യം എഡിറ്റൻ അഭിലാഷ് തയ്യാറാക്കിയ സാധനം ഈയുള്ളവനാണ് ഇങ്ങനെ കയറൂരി വിട്ടത്. 7 വർഷത്തിനിപ്പുറം, ഒന്നൂടെ വായിക്കുമ്പം സ്വയം രണ്ട് ചവിട്ടാൻ തോന്നായ്കയില്ല ;)
Credits : മാഗസീൻ എഡിറ്റർ, ഡോ: അഭിലാഷ് കെ.സി; ലേ ഔട്ട്, മധു എം വി, പയ്യന്നൂർ; ചിത്രങ്ങൾ ഡോ: ആശ്ലേഷ് ഓ.പി; മാഗസീൻ : പോർട്രെയ്റ്റ്. പരിയാരം മെഡിക്കൽ കോളെജ് സ്റ്റുഡൻസ് യൂണിയൻ, 2002-03.

11 comments:

 1. ആദരാഞ്ജലികള്‍

  കവിയെ പറ്റി അധികം ഒന്നും അറിഞ്ഞുകൂടായിരുന്നു,അമ്മേ!! എന്ത് മാത്രം അനുഭവങ്ങള്‍ ഉള്ള ആള്‍ .
  എഴുത്തിലെ പൈങ്കിളിത്തം സൂരജിന്റെ വിനയം കൊണ്ട് തോന്നുന്നതാണ് അത്ര പൈങ്കിളി ഒന്നും അല്ല എന്നെ സംബന്ധിച്ച്,സ്ഥിരം ചോദ്യോത്തര പരിപാടിയില്‍ നിന്നും മാറി,നന്നായിട്ടുണ്ട് അഭിമുഖം.അപ്പൊ സ്വയം ചവിട്ടൊന്നും വേണ്ട :))

  ReplyDelete
 2. അയ്യപ്പനെ മനസ്സിലെ ടിഷ്യു പേപ്പറില്‍ ഒപ്പിയെടുത്തിരിക്കുന്ന ഇത്ര നല്ലൊരു ലേഖനം മരണശേഷം വന്ന അനുസ്മരണങ്ങളിലൊന്നും വായിച്ചില്ല. ചിത്രകാരന്റെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ സൂരജ്.
  സൂരജ് തീര്‍ച്ചയായും എഴുതുകയും വരക്കുകയും വേണം.
  മാഗസീൻ എഡിറ്റർ, ഡോ: അഭിലാഷ് കെ.സി; ലേ ഔട്ട്, മധു എം വി, പയ്യന്നൂർ; ചിത്രങ്ങൾ ഡോ: ആശ്ലേഷ് ഓ.പി എന്നിവര്‍ക്കും,പരിയാരം മെഡിക്കല്‍ കോളേജിനും ധന്യമായ ഈ പ്രവര്‍ത്തിയുടെ പേരില്‍ അഭിനന്ദനങ്ങള്‍ !

  ReplyDelete
 3. അയ്യപ്പനെക്കുറിച്ച് ചിത്രകാരന്റെ പോസ്റ്റ് :
  എഴുത്ത് അവസാനിപ്പിച്ച കവി

  ReplyDelete
 4. അയ്യപ്പന്റെ ജീവിതം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു...
  ഒരു ചെറിയ പാരഗ്രാഫില്‍ കൂടുതല്‍ വലിച്ച് നീട്ടാനാവാത്തതാണ് എന്റെ 23 വര്‍ഷത്തെ ജീവിതം...
  ഇനിയും കൂടുതല്‍ നീളും എന്ന് പ്രതീക്ഷയും ഇല്ല...
  ഞങ്ങളില്‍ ആരാണ് സത്യത്തില്‍ മരിച്ചത്....?

  ReplyDelete
 5. ഷാജി പറഞ്ഞ പോലെ പൈങ്കിളിത്തമൊന്നും എനിക്കും ഫീല്‍ ചെയ്തില്ല.ഇത്ര വലിയ ലേഖനം ഈയടുത്തൊന്നും ഞാന്‍ കുത്തിയിരുന്ന് വായിച്ചിട്ടില്ല.എന്തൊ വായിച്ചു തുടങ്ങിയപ്പോള്‍ അറിയാതങ്ങു ഒഴുകിപ്പോയി.'അയ്യപ്പന്‍'.അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിത്തീര്‍ന്ന ഇത്രമേല്‍ വ്യത്യസ്തനായ മറ്റൊരു കവി മലയാളത്തില്‍ ഉണ്ടാകുമോ ആവോ!!

  നല്ലൊരു ലേഖനത്തിനു സൂരജ് ഭായിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി.

  ReplyDelete
 6. ഇതില്‍ എവിടെ പൈങ്കിളിത്തം? നല്ലൊരു പോസ്റ്റ്‌. നന്ദി.

  ReplyDelete
 7. സത്യ സന്ധമായി പറയട്ടെ, അയ്യപ്പനെന്ന കവിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേയില്ല. എന്റെ പ്രവാസ ജീവിതത്തിന്റ് ഒരു പോരായ്മയായി അങ്ങനെ പലതും എനിക്കറിയാതെ വന്നിട്ടുണ്ട്.

  ഇപ്പോള്‍ മരിച്ചപ്പോള്‍, അദ്ദേഹത്തെക്കുറിച്ചു വായിച്ചു. അയ്യപ്പന്റെ മരണം ലോകത്തു മുഴുവന്‍ ഞെട്ടലുണ്ടാക്കി എന്നും വായിച്ചു. അയ്യപ്പനെന്ന പരേതനായ കവിയുടെ ഭൌതികവിവരണങ്ങള്‍ ഒക്കെ വാര്‍ത്തകള്‍ വഴി അറിഞ്ഞു. എന്നിട്ടും എനിക്കു മനസിലായില്ല അയ്യപ്പന്‍ ആരായിരുന്നു എന്ന്, സൂരജിന്റെ ഈ പോസ്റ്റു വായിക്കുന്നിടം വരെ.

  ഒരു വ്യക്തിയുടെ ബാല്യവും ബാഹ്യലോകവും അയാളുടെ ചിന്തകളേയും സ്വഭാവത്തേയു, ബുദ്ധിയേയും എങ്ങനെ കരുപ്പിടിപ്പിടിപ്പിക്കുന്നു എന്നു മന്‍സിലാക്കുന്ന ഒരദ്ധ്യാപിക എന്ന നിലക്ക് അയ്യപ്പന്‍ ഇന്നെനിക്കൊരു പഠനവിഷയമായിരിക്കുന്നു.

  ഈ വഴികാട്ടലിന് സൂരജിനോടു വളരെ കടപ്പെട്ടിരിക്കുന്നു.

  കവിതയിലൂടെ, സ്വന്തം ജീവിതത്തിലൂടെ അയ്യപ്പന്‍ കേരളത്തിന്റ് മനസാക്ഷിയൊടെ അപേക്ഷിക്കുകയായിരുന്നില്ലേ, തന്നെ മനസിലാക്കാന്‍, തങ്ങളുടെ മക്കളെ,സമൂഹത്തെ മനസിലാക്കാന്‍?

  പ്രിയപ്പെട്ട കവി ഇന്നു ഭൌതികമായി മരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാഞലികള്‍ അര്‍പ്പിക്കുന്നു.
  കലാലയ ജീവിതത്തിന്റെ ഭാഗമായി ശക്തമായ സ്വതാന്വേഷണങ്ങളും നടന്നിരുന്നുവല്ലോ:)

  മാഗസീൻ എഡിറ്റർ, ഡോ: അഭിലാഷ് കെ.സി; ലേ ഔട്ട്, മധു എം വി, പയ്യന്നൂർ; ചിത്രങ്ങൾ ഡോ: ആശ്ലേഷ് ഓ.പി എന്നിവര്‍ക്കും,പരിയാരം മെഡിക്കല്‍ കോളേജിനും അഭിനന്ദനങ്ങള്‍ !

  ReplyDelete
 8. Dear Suraj,
  WE are making an online archive 'Ayyapanum njanum'

  pls read this post..Hope you will publishe this post in boolokamonline tooo..This is to mark an archive

  അന്തരിച്ച പ്രിയ കവി ശ്രീ.എ. അയ്യപ്പനെ അറിയാത്ത ബ്ലോഗറന്മാര്‍ ചുരുക്കമായിരിക്കും. അദ്ദേഹവുമായി അടുത്തു ബന്ധപ്പെടുവാനും ചില ബ്ലോഗറന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും നമുക്കറിയാം. ഈ അവസരത്തില്‍ അത്തരം ഓര്‍മ്മകള്‍ ബൂലോകം ഓണ്‍ലൈന്‍ വായനക്കാരുമായി പങ്കുവയ്ക്കുവാന്‍ കഴിഞ്ഞാല്‍ അത് ഒരു വളരെ നല്ല കാര്യം ആയിരിക്കും. അയ്യപ്പന്റെ ഫോട്ടോകളും കൈവശമുള്ളവര്‍ അയച്ചു തന്നാല്‍ കൊള്ളാമായിരുന്നു. കവിതകളിലൂടെ അയ്യപ്പന്‍ അനശ്വരാണ്. നമ്മുടെ ഓര്‍മ്മകളിലൂടെയും അയ്യപ്പന്‍ ഇനിയും ജീവിക്കട്ടെ.

  ആര്‍ക്കും ലോഗിന്‍ ചെയ്ത് ഓര്‍മ്മകള്‍ പ്രസിദ്ധീകരിക്കാം. അങ്ങിനെ ചെയ്യുന്നതിന് എന്തെങ്കിലും പ്രയാസമുള്ളവര്‍ അവ മെയിലായി അയച്ചു തരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാന്യ ബ്ലോഗറന്മാര്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാന്‍ അപേക്ഷിക്കുന്നു.

  boolokamonlinemail@gmail.com

  boolokamonline@gmail.com

  http://www.boolokamonline.com/?p=12690

  ReplyDelete
 9. 2004 മാര്‍ച്ച് : തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് മാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എപ്പോഴോ കയ്യില്‍ തടഞ്ഞ ഒരു മാഗസിനില്‍ വായിച്ച അഭിമുഖം. വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മയിലെവിടെയോ ഒരു നീറ്റലിന്റെ സുഖം....

  ഇത് പങ്കുവച്ചതിനു ഒരായിരം നന്ദി സുഹൃത്തേ...ഈ ലിങ്ക് share ചെയ്യാന്‍ താങ്കളുടെ അനുവാദം ചോദിക്കുന്നു...

  Rohit

  ReplyDelete
 10. @ Rohit, ലിങ്ക് ഷെയർ ചെയ്യാൻ എന്തിനനുവാദം സുഹൃത്തേ ? ചുമ്മാ ഷെയറിക്കോളീന്ന്.. ;)

  @ ജിക്കു, ഓൺലൈൻ ആർക്കൈവിംഗിനു പറ്റിയ പരുവത്തിൽ ഇത് ഞാൻ വൃത്തിക്ക് സ്കാൻ ചെയ്തിട്ട് തരാം. നല്ല സംരംഭം ! ആശംസകൾ.

  ReplyDelete
 11. ഈ ലേഖനം ഇവിടെ ഇട്ടതിനു നന്ദി സൂരജ്‌.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)