CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Mar 12, 2010

“ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനകേന്ദ്രങ്ങള്‍ പോലും !!!”











 ഒരു കോമഡി വാര്‍ത്ത : ലിങ്ക് ഇവിടെ 

ധ്യാന കേന്ദ്രത്തില്‍ പോകുന്നത് അന്ധവിശ്വാസം കൊണ്ടാണെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെക്കാണ്ട് ഉത്തരക്കടലാസില്‍ നിര്‍ബന്ധമായി എഴുതിക്കാന്‍ വിദ്യാ ഭ്യാസ വകുപ്പ് ചോദ്യ പേപ്പറിനെ കരുവാക്കുന്നു.

അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയ്ക്ക് കുട്ടികളെക്കൊണ്ട് എഡിറ്റോറിയല്‍ എഴുതിക്കുകയാണ് മാര്‍ക്സിസ്റ്റ് വിശ്വാ സിയായ അന്ധവിശ്വാസിയെന്ന ചോദ്യകര്‍ത്താവ്. കുട്ടികളില്‍ നിരീശ്വരവാദം കുത്തിവയ്ക്കാനുള്ള ഇടതു സര്‍ക്കാരിന്‍റെ ഹിഡന്‍ അജന്‍ഡ വീണ്ടും മറനീക്കുന്നതാണ് ഇതിലൂടെ പ്രകടമാകുന്നത്. എട്ടാംക്ലാസിലെ വാര്‍ഷിക പരീക്ഷാ ചോദ്യ പേപ്പറിലൂടെയാണ് മതവിശ്വാസവും ധ്യാനകേന്ദ്രത്തില്‍ പോകുന്നതുമൊക്കെ തെറ്റാണെന്നു വരുത്താനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.

ഇന്നലെ നടന്ന മലയാളം പരീക്ഷയുടെ ചോദ്യക്കടലാസില്‍ രണ്ടാമത്തേതാണ് വിവാദ ചോദ്യം.ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം ജ്യോതിഷികളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ആള്‍ ദൈവങ്ങളുടേയും താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയ്ക്ക് എഡിറ്റോറിയല്‍ തയാറാക്കുക -ഇതാണ് ചോദ്യം. ധ്യാനകേന്ദ്രങ്ങളെ മനപ്പൂര്‍വം താറടിക്കാനും അവിടെ പോകുന്നതു തെറ്റാണെന്നു വരുത്താനുമുള്ള നീക്കമാണ് ഇതിനു പിന്നിലെന്നു വ്യക്തം.

ജനങ്ങളില്‍ ശരിയായ ആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനകേന്ദ്രങ്ങളെ ജ്യോതിഷികളുടെയും ആള്‍ദൈവങ്ങളുടെയും അന്ധവിശ്വാസത്തിന്‍റെയും ഗണത്തില്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മതവിശ്വാസത്തിനു വിരുദ്ധമായ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരമെഴുതണമെന്നറിയാതെ കുട്ടികളില്‍ പലരും കുഴങ്ങി.

കുട്ടികളില്‍ നിരീശ്വരവാദം കുത്തിവയ്ക്കാന്‍ വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന ആരോപണത്തിനു അടിവരയിടുന്നതാണ് ഈ വിവാദ ചോദ്യപേപ്പര്‍. പാഠപുസ്തകത്തിലും ചോദ്യപേപ്പറിലും നിരീശ്വര വാദവും പ്രത്യയശാസ്ത്രവും തിരുകിക്കയറ്റാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നത്. വിദ്യാഭ്യാസ വകുപ്പിന്‍റെ ആശീ ര്‍വാദത്തോടെയാണ് ഇത്തരം നടപടികള്‍ തുടര്‍ ച്ച യായി ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.


വിശ്വാസികളേ....നിങ്ങള്‍ അന്ധമായി വിശ്വസിക്കാതെ സയന്റിഫിക്കായി വിശ്വസിക്കൂ... ധ്യാനകേന്ദ്രങ്ങളിലെ രോഗശാന്തിയും മുട്ടുശാന്തിയും ഡിസ്കോശാന്തിയും പോലാണോ ആള്‍ദൈവത്തിന്റെ കെട്ടിപ്പിടുത്ത ശാന്തിയും ദീര്‍ഘശ്വാസശാന്തിയും ജ്യോതിഷത്തിലെ കു.ശു.ല.ഗു ശാന്തിയും ? ചിന്തിക്കൂ മക്കളേ ചിന്തിക്കൂ.... നിങ്ങള്‍ അന്ധമായി വിശ്വസിക്കാതെ സയന്റിഫിക്കായി വിശ്വസിക്കൂ...സയന്റിഫിക് ദൈവത്തിലേക്ക് വരൂ .....

29 comments:

  1. പോത്തിന്കാലപ്പനിലും പാതാളമറുതയിലും ഉള്ള വിശ്വാസത്തെ മറ്റ് അന്ധവിശ്വാസങ്ങളുടെ ഗണത്തില്പ്പെടുത്താന്‍ കഴിയില്ല എന്ന് എടുത്തുപറയട്ടെ. ഞങ്ങടെ വിശ്വാസം മാത്രം ശാസ്ത്രമാണ്. ബാക്കി അന്ധവിശ്വാസവും

    ReplyDelete
  2. ജ്യോതിഷികളും ആള്‍ദൈവങ്ങളും എന്താ രണ്ടാനമ്മയിലെ മക്കളോ? അവര്‍ക്കും വേണം താറടിയില്‍ നിന്നും സംരക്ഷണം. അന്ധവിശ്വാസവും ഒരു വിശ്വാസമാണു ദാസാ എന്നു കേട്ടിട്ടില്ലേ. അതിനും വേണം സംരക്ഷണം.

    കളിക്കണ കളിയാണോ ഇതൊക്കെ..?? ഈ സര്‍ക്കാര്‍ എന്ത് ഭാവിച്ചാണാവോ?

    ReplyDelete
  3. ധ്യാനകേന്ദ്രങ്ങള്‍ ജ്യോതിഷികളെപ്പോലെയും ആള്‍ദൈവങ്ങളെപ്പോലെയും അല്ലെന്നാണല്ലോ പറയുന്നത്. അപ്പോള്‍ നിരീശ്വരവാദത്തിനെതിരെ ‘വിശാല ഐക്യം’ വേണ്ടെന്നാണോ? ആ ഐക്യം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യാപരമെന്ന് മനസ്സിലാക്കുന്നതുകൊണ്ടാവാം.

    ReplyDelete
  4. എത്ര കണ്ടാലും കേട്ടാലും ആരും പഠിക്കില്ലെന്നും നമ്മള്‍ പറയുന്നത് അപ്പാടെ വിഴുങിക്കൊള്ളുമെന്നും ആണ് ഇവരൊക്കെ ഇപ്പൊളും വിചാരിക്കുന്നത്..

    ReplyDelete
  5. മതവിശ്വാസത്തിനു വിരുദ്ധമായ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരമെഴുതണമെന്നറിയാതെ കുട്ടികളില്‍ പലരും കുഴങ്ങി.

    ഹോ.. എന്താല്ലേ..

    ReplyDelete
  6. മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ഇടങ്കയ്യന്മാരുടെ ഈ കടന്നുകയറ്റത്തിനെതിരെ അഗ്നിവേതാളം(സ്വാഹ) പ്രതികരിക്കുന്നതുവരെ മറുതാസഭയിലെ പ്രഥമാംഗമായ ഞാന്‍ മൌനം പാലിക്കുന്നു. കാരണം അവന്‍ പറയുന്നതെല്ലാം പാതാളമറുതയുടെ വെളിപാടുകളല്ലോ !

    ReplyDelete
  7. ആ കോമെഡി വാര്‍ത്തയുടെ അവസാനഭാഗം:

    കുട്ടികളില്‍ നിരീശ്വരവാദം കുത്തിവയ്ക്കാന്‍ വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന ആരോപണത്തിനു അടിവരയിടുന്നതാണ് ഈ വിവാദ ചോദ്യപേപ്പര്‍ . പാഠപുസ്തകത്തിലും ചോദ്യപേപ്പറിലും നിരീശ്വര വാദവും പ്രത്യയശാസ്ത്രവും തിരുകിക്കയറ്റാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നത്. വിദ്യാഭ്യാസ വകുപ്പിന്‍റെ ആശീ ര്‍വാദത്തോടെയാണ് ഇത്തരം നടപടികള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.

    ജര്‍മ്മന്‍ കത്തോലിക്കാസഭ ഈ ദിവസങ്ങളില്‍ ആടി ഉലയുകയാണ്‍. കത്തോലിക്കാപുരോഹിതര്‍ നടത്തിയിരുന്ന പല സ്കൂളുകളിലും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരില്‍ നല്ല മേളമാണ്. ജര്‍മ്മന്‍ ജസ്റ്റീസ് മിനിസ്റ്റര്‍ Sabine Leutheusser-Schnarrenberger ജര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ തലവന്‍ Robert Zollitsch-നെ ഒരു ചര്‍ച്ചക്കായി വിളിച്ചിരിക്കുകയാണ്‍. മാര്ച്ച് 25-നാണ് ചര്‍ച്ച പ്ലാന്‍ ചെയ്തിരിക്കുന്നത്. ആ ദിവസം റ്റ്സൊല്ലിറ്റ്ഷിന് മറ്റ് അപ്പോയിന്റ്മെന്‍റ്സ് ഉണ്ടെന്ന് റ്റ്സൊല്ലിറ്റ്ഷിന്റെ ഒരു വക്താവ്. എന്താവുമെന്ന് കാത്തിരുന്ന് കാണാം. സഭ ഈ വിഷയത്തിലുള്ള അന്വേഷണങ്ങളെ സജീവമായി പിന്തുണക്കുന്നില്ല എന്ന ലോയ്ട്ട്ഹൊയ്സര്‍ ഷ്ണാറെന്‍ബെര്‍ഗറുടെ കുറ്റപ്പെടുത്തലിന് ഇരുപത്തിനാല് മണിക്കൂറിനകം ക്ഷമാപണം വേണമെന്നും മറ്റും റ്റ്സൊല്ലിറ്റ്ഷ് കുറച്ചുദിവസം മുന്പ് വീമ്പിളക്കിയിരുന്നു. ഇന്ന് റ്റ്സൊല്ലിറ്റ്ഷ് മാര്‍പ്പാപ്പയുമായി ഈ വിഷയം സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നുമുണ്ട്. റോമിലെ പാറക്കെട്ട് അത്രവേഗമൊന്നും ഇളകുമെന്ന് കരുതണ്ട. ചീട്ടുകൊട്ടാരത്തില്‍ നിന്നും ഒരു ചീട്ട് എടുത്തുമാറ്റിയാല്‍ കൊട്ടാരം ഒന്നാകെ തകര്‍ന്ന് വീഴുകയാവും ഫലം. പക്ഷേ, ഇപ്പോള്‍ പൊതുജനരോഷം വളരെ ശക്തമാണ്.

    അവിടത്തെ സ്കൂളുകളില്‍ പുരോഹിതര്‍ കുട്ടികളില്‍ നിരീശ്വരവാദമായിരുന്നില്ല, മറ്റെന്തോ ആയിരുന്നു കുത്തിവയ്ക്കാന്‍ ശ്രമിച്ചതത്രേ! ബാലികാബാലന്‍മാരില്‍ കാമവെറി തീര്‍ക്കുന്നത് ഒരു മാനസികരോഗമാണെന്നതിനാല്‍ പുരോഹിതരെ കല്യാണം കഴിക്കാന്‍ അനുവദിച്ചതുകൊണ്ടുമാത്രം ഈ കുറ്റകൃത്യം ഇല്ലാതാക്കാനാവില്ല. സമൂഹത്തിന്റെ ബോധവത്കരണവും, കുറ്റവാളികള്‍ക്ക് അനുയോജ്യമായ ശിക്ഷ നല്‍കലുമേ ശാശ്വതമായ പരിഹാരം നല്‍കൂ.

    ദൈവത്തിന്റെ പ്രവാചകന്മാര്‍ പോലും ഈ രോഗത്തില്‍ നിന്നും മുക്തമല്ലെന്നും നമ്മള്‍ കാണുന്നുണ്ടല്ലോ. പക്ഷേ, ദൈവപുരുഷന്‍മാരുടെ ഇത്തരം 'ലൈംഗികതമാശകളെ' വിശ്വാസികള്‍ ഏതറ്റം വരെ വേണമെങ്കിലും പോയി സംരക്ഷിക്കുമെന്ന് മലയാളം ബ്ലോഗില്‍ ഇപ്പോള്‍ സജീവമായ ചര്‍ച്ചകള്‍ തെളിയിക്കുന്നു. കക്കൂസില്‍ പോലും പോകാതെയല്ലേ ചിലര്‍ കുത്തിയിരുന്ന് ബ്ലോഗെഴുത്തി ദൈവത്തെയും പ്രവാചകന്‍മാരേയുമൊക്കെ സംരക്ഷിക്കാന്‍ പാടുപെടുന്നത്? വിഡ്ഢിത്തം വേദനിക്കില്ല. അല്ലെങ്കില്‍ കേരളവും മലയാളബ്ലോഗ് ലോകവും ഒരൊറ്റ കൂട്ടക്കരച്ചില്‍ ആയിരുന്നേനെ!!

    ഭക്തകേരളത്തില്‍ പുരോഹിതര്‍ക്കെന്നല്ല, (മാനസികരോഗികളായ) ആര്‍ക്കും കുട്ടികളിലും മറ്റ് ബലഹീനവിഭാഗങ്ങളിലും എന്തും കുത്തിവയ്ക്കാമല്ലോ. മിക്കവാറും ഒരു അരാജകറിപ്പബ്ലിക്ക് ആയി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ആര് ചോദിക്കാന്‍? ഈ അവസ്ഥക്കെതിരെ ബൌദ്ധികകേരളം ഇപ്പോഴെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ താമസിച്ചുപോകും എന്നേ എനിക്ക് പറയാനുള്ളൂ. ബാബയും ആനന്ദമയിയും രാഷ്ട്രപതിയുടെ കാലിബര്‍ ഉള്ളവരില്‍ പോലും അറപ്പുളവാക്കാത്ത ഒരു നാടിന്റെ യാത്ര എങ്ങോട്ടാണ് നയിക്കുക എന്ന് ബൌദ്ധികകേരളം ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

    ജര്‍മ്മന്‍ കത്തോലിക്കാപുരോഹിതര്‍ അവരുടെ സ്കൂളുകളിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനെപ്പറ്റി കൂടുതല്‍ ഇവിടെ വായിക്കാം.

    അരുണ്‍ ,
    അഗ്നിവേതാളം (സ്വാഹ) പാതാളമറുതയുടെ (ങ്യാഹ) കല്‍പനപ്രകാരം ഇതാ പ്രതിയെ കരിച്ചിരിക്കുന്നു! :)

    ReplyDelete
  8. കിടിലന്‍ !

    അമ്മിഞ്ഞകുടി മാറാത്ത പ്രായത്തില്‍ തന്നെ കുട്ടിയെ മതം പടിപ്പിക്കാന്‍ വിട്ട് അതും പോരാഞ്ഞ് അവനവന്റെ ജാതിക്കാര് നടത്തുന്നതും സ്വജാതിപ്രണയം വാരിക്കോരിവളര്‍തുന്നതുമായ മന്ദബുദ്ധിസ്കൂളുകളില്‍ വിട്ട് അതും പോരാഞ്ഞ് ലോകത്തുള്ള അന്ധവിശ്വാസം മുഴുവന്‍ നമ്മടെ പുരാതനപുസ്തകങ്ങളില്‍ ഒണ്ടെന്ന് സ്ഥാപിച്ച് പിള്ളേര്‍ക്ക് ധ്യാനകേന്ദ്രത്തിന്റെയും ആള്‍ദൈവങ്ങളുടെയും അടുത്തേയ്ക്കുള്ള ഷോര്‍ട്ട് കട്ട് കാണിച്ചുകൊടുത്ത് പിന്നെയും പട്ടിക്ക് മുറുമുറുപ്പ്

    ഇനിത്തൊട്ട് സ്കൂളുകളിലൊക്കെ ഹിന്ദു സിലബസ് - മുസ്ലിം സിലബസ് - ക്രിസ്ത്യന്‍ സിലബസ് ഇതൊക്കെ വെവ്വേറെ കൊണ്ടുവരാനായി ഇവര്‍ ഒരു ഹര്‍താല്‍ ആഹ്വാനം ചെയ്താലും ഞാന്‍ അത്ഭുതപ്പെടില്ല.

    ReplyDelete
  9. ഹാവൂ... വ്രണപ്പെട്ടൂ, വ്രണപ്പെട്ടൂ.... എന്റീശ്വരാ.... ഹെന്താങ്ങനെ ....
    വീണ്ടും അണ്ടൻ ഹിജഡ.... (സ്പെല്ലിംഗ്‌ മിസ്റ്റേക്‌ തിരുത്തുക).

    ഹൊ, ഫീകര ഹിജഡ. പ്രതിയെ മാത്രമല്ല, വീട്ടുകാരേം കരിക്കണം. ധ്യാനകേന്ദ്രമെന്നാൽ അന്ധവിശ്വാസമല്ല, അന്ത പയലോടെ വിസ്വാസം താൻ, അതിനെ ഇങ്ങിനെ താറുടുപ്പിക്കാൻ, സോറി, താറടിക്കാൻ ശ്രമിക്കുന്നത്‌ അപലപചപലനീയം തന്നെ.

    ReplyDelete
  10. ഈ സര്‍ക്കാരിതെന്തോ ഭാവിച്ചാ...?

    അപസ്മാരത്തിനു സമാനമായ എന്തോ അസുഖത്തിന് വര്‍ഷങ്ങളോളം തുടര്‍ച്ചയായി മരുന്ന് കഴിച്ചു വന്നിരുന്ന എന്റെ ഒരു സുഹൃത്തിന്റെ അമ്മ, "ദൈവം നിന്റെ അസുഖം മാറ്റിയിരിക്കുന്നു" എന്ന ധ്യാനകേന്ദ്രത്തിലെ ദൈവദൂതന്റെ അരുളപ്പാടിനു ശേഷം മരുന്ന് നിര്‍ത്തി, കുറച്ചു ദിവസങ്ങള്‍ക്കകം ഉണ്ടായ പുകിലുകള്‍ ചില്ലറയല്ല. അവസാനം ദൈവം ഒരു ഡോക്ടറുടെ രൂപത്തില്‍ നേരിട്ട് പ്രത്യക്ഷപ്പെടേണ്ടി വന്നു.

    ഈ സര്‍ക്കാരിനിത് വല്ലതും അറിയാമോ...?

    ReplyDelete
  11. മതവിശ്വാസത്തിനു വിരുദ്ധമായ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരമെഴുതണമെന്നറിയാതെ കുട്ടികളില്‍ പലരും കുഴങ്ങി.

    എല്ലാ ധ്യാന കേന്ദ്രങ്ങളിലും പോകരുത് എന്നും സ്വന്തമായി ആരും ബൈബിള്‍ വ്യാഖ്യാനിക്കേണ്ട എന്നും ഒക്കെ ഈയിടെ കത്തോലിക്കാ സഭ തന്നെ ഇടയ ലേഖനമിറക്കിയിട്ടുണ്ട്. അങ്ങനെ ഉള്ള ധ്യാന കേന്ദ്രങ്ങളേ ജോതിഷവുമായി കൂട്ടിക്കെട്ടാമല്ലോ? അത്തരം ധ്യാനകേന്ദ്രങ്ങളെപ്പറ്റിയാകും ചോദ്യകര്‍ത്താവ് ഉദ്ദ്യേസിച്ചിട്ടുള്ളതെന്ന് ഉത്തരവും എഴുതാം. പിന്നെ താലേല്‍ കൊമ്പ തപ്പുകയാണെങ്കില്‍ ഒന്നും പറയാനില്ല

    ReplyDelete
  12. ഹൊ എന്തൊരു നാട്

    ReplyDelete
  13. ഹ ഹ ഹ.
    ഓ.ടോ.- അപ്പൊ സൂരജിന് മൈല്‍ഡ് ആയും സംസാരിക്കാനറിയാം അല്ലെ ഇത്തരക്കാരോട്. :):):)

    ReplyDelete
  14. എന്നെ തല്ലല്ലേ..
    http://enteanumaanangal.blogspot.com/2010_03_01_archive.html

    ReplyDelete
  15. കാക്കരയുടെ ചോദ്യങ്ങൾ

    ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം ജ്യോതിഷികളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ആള്‍ ദൈവങ്ങളുടേയും“തങ്ങൾമാരുടേയും, ആശ്രമങ്ങളുടെയും” താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയ്ക്ക് എഡിറ്റോറിയല്‍ തയാറാക്കുക

    ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം “ദൈവങ്ങളിലും മതങ്ങളിലും” താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയ്ക്ക് എഡിറ്റോറിയല്‍ തയാറാക്കുക

    ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം “പാർട്ടി ദൈവങ്ങളിൽ” താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയ്ക്ക് എഡിറ്റോറിയല്‍ തയാറാക്കുക

    ReplyDelete
  16. പാർട്ടിയെ പറയരുത്. പ്ലീസ്

    ReplyDelete
  17. യഥാര്‍ത്ത ജ്യോത്സ്യം അറ്രിയാത്ത ജ്യോത്സ്യന്മാരാണ് ജ്യോതിഷത്തെ നഷിപ്പിച്ചത് എന്ന് ഡോ.ഗോപാല്‍ ക്യഷ്ണന്‍

    യഥാര്‍ത്ത യാഗം അറിയാത്ത , കോപ്പന്‍ മാര്‍ യാഗം ചെയ്ത് പറ്റിപ്പാക്കികയതാണ്. യാഗം ഇങ്ങനെയൊക്കെയാവാന്‍ കാരണമെന്ന്. ഗിരീഷ് സന്യാസി ( താടിക്കാരന്‍ , സ്പോണ്‍സേഡ് വഴി അമ്യതടിവി)

    യഥാര്‍ത്ത ഇസ്ലാം അറ്രിയാത്ത പറ്റിപ്പ് തങ്ങന്‍ മാരാണ്. ശരിക്കുള്ള തങ്ങന്‍ മാരെ പറയിപ്പിക്കുന്നത് എന്ന് മാപ്ല തങ്ങന്‍ മാര്‍.

    സര്‍ക്കാര്‍ തലത്തില്‍ ഒരു ഏജന്‍സി സ്ഥാപിച്ച് റെജിസ്റ്റാര്‍ ഓഫ് കമ്പനീസ് പോലെ .. റെജിസ്റ്റാര്‍ ഓഫ് ധ്യാനാസ് എന്നും പറഞ്ഞ് ഒരു ബോഡി ഉണ്ടാക്കി. സര്‍ട്ടിഫികറ്റ് കൊടുക്കുകയും. ഷെഡ്യൂള്‍ല്‍ഡ് ധ്യാന കേന്ദ്രങ്ങള്‍ എന്ന് അപേരില്‍ സര്‍ക്കാര്‍ ആ ലിസ്റ്റ് പുറത്തിറക്കുകയും ചെയ്താല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാം.

    ReplyDelete
  18. നമ്മടെ ഗോവാലകൃഷ്ണൻ ഡോക്ടറാണന്നും,ശാസ്ത്രഞ്ജനാണന്നുമറിയാതെ യാണോ കാക്കരെ ഇങ്ങനെ തട്ടിയത്.മറ്റവന്മാരെല്ലാം കള്ളന്മാരല്ലെ.

    ReplyDelete
  19. "നമ്മടെ ഗോവാലകൃഷ്ണൻ ഡോക്ടറാണന്നും,ശാസ്ത്രഞ്ജനാണന്നുമറിയാതെ യാണോ കാക്കരെ ഇങ്ങനെ തട്ടിയത്.മറ്റവന്മാരെല്ലാം കള്ളന്മാരല്ലെ. "

    ചാർവാകൻ... പേര്‌ മാറിപോയോ?

    ReplyDelete
  20. സൂരജ്, സി.കെ ബാബു, കിരണ്‍..മൂന്നു പേര്‍ക്കും നന്ദി

    കിരണ്‍ പറഞ്ഞതു പോലെ എല്ലാ ധ്യാന കേന്ദ്രങ്ങളിലും പോകരുത് എന്ന് കത്തോലിക്കാ സഭ തന്നെ പറഞ്ഞിട്ടുണ്ട്..എന്നു മാ‍ത്രമല്ല പല രോഗശാന്തി ശുശ്രൂഷകരായ അച്ചന്മാരേയും കത്തോലിക്കാ സഭക്ക് വിരോധവുമായിരുന്നു..ഇനിയിപ്പോള്‍ ഇവര്‍ പറയേണ്ടത് എതൊക്കെ ധ്യാനകേന്ദ്രങ്ങളാണു ‘സയന്റിഫിക്” എന്നും ഏതോക്കെ വ്യാജമെന്നുമാണു..ആ വെളിപാടും ഉടനെ വരുമെന്ന് പാവം കുഞ്ഞാടുകള്‍ പ്രതീക്ഷിക്കണോ?

    സി.കെ ബാബു..ആ ലിങ്കിനു നന്ദി..ഇതൊക്കെ ഭാവിയില്‍ ആവശ്യം വരും

    ReplyDelete
  21. ഇതിനേക്കാൾ മൃദുവായ ‘മതമില്ലാത്ത ജീവൻ ’ ഇളക്കിവിട്ട പുകിലിൽ സർക്കാർ വിറച്ചു പാഠം പിന്വലിച്ചില്ലേ ! ഇതിനും അരമനയിൽ പോയി ക്ഷമ പറയില്ലെന്ന് ആരു കണ്ടു.

    ReplyDelete
  22. സന്തോഷ് മാധവൻ എന്ന ആസാമി പറ്റിച്ചത് ആരെയൊക്കെയെന്ന് ഇപ്പോഴും തെളിവില്ലാതെ കിടക്കുന്നു. 6 കോടി രൂപക്ക് അവകാശികളില്ല.

    എന്നെ ഒരു ആസാമിമാരും പറ്റിച്ചിട്ടില്ല. ഒരു ജ്യോതിഷിയും പറ്റിച്ചിട്ടില്ല. അനാവശ്യമായി ഒരു രൂപപോലും വഴിപാടുപെട്ടിയിൽ ഇട്ടിട്ടില്ല. ഒരു ആൾദൈവത്തിന്റെ മുന്നിലും മനസ്സമാധാനം കിട്ടാൻ വേണ്ടി സാഷ്ടാംഗം ചെയ്യേണ്ടി വന്നിട്ടില്ല.

    പിന്നെ ആരാണ് പറ്റിക്കപ്പെടുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അതിന് സമൂഹത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ മനസ്സിൽ മാറ്റം വരുത്താൻ കഴിയണം. എന്തെങ്കിലും ഒക്കെ തല്ലിപ്പൊളിക്കുന്നതിൽ വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല.
    ആത്മീയതെയെ തള്ളിപ്പറയുന്ന ഭൌതികവാദം മാത്രം ശാശ്വതം എന്നു കരുതുന്ന ഒരു വിഭാഗം ഗതികെടുമ്പോൾ ആത്മീയതയെ ശരണം പ്രാപിക്കുകയും, അതിൽ മൂക്കും കുത്തി വീഴുകയും, ആസാമിമാരുടെയും ജ്യോതിഷ പഞ്ചാനനന്മാരുടെയും കളിപ്പാവകളാകുകയും, ആരാധനായങ്ങളും ധ്യാനകേന്ദ്രങ്ങളും അവർക്ക് ആശ്വാസമേകുമെന്ന അന്ധവിശ്വാസം നിലനിൽക്കുകയും ചെയ്യും. കോവാലകൃഷ്ണനെയും സാന്ദീപ് ചൈതന്യയെയും ഗിരീഷിനെയും തെറിപറഞ്ഞതുകൊണ്ട് ഒരു മാറ്റവും സമൂഹത്തിന് ഉണ്ടാവാൻ പോകുന്നില്ല. സമൂഹത്തിൽ ശ്വാശ്വതമായ മാറ്റം ഉണ്ടായാൽ മാത്രമെ ഇത് ഇല്ലാതാവുകയുള്ളൂ. മനസ്സമാധാനം എന്ന ഒരു സാധനം ജീവിതത്തിൽ അത്യാവശ്യമാണ്. അത് കൊടുക്കാൻ ഭൌതിക-സാമ്പത്തിക ശാസ്ത്രത്തിന് കഴിയാതെവരുമ്പോൾ ഇതെല്ലാം സ്വാഭാവികം മാത്രം.

    ReplyDelete
  23. ഒരു ആസാമിയും പാര്‍ത്ഥനെ പറ്റിച്ചിട്ടില്ല എന്ന വാചകത്തിനു നൂറായിരം നന്ദിപ്പൂവുകള്‍.

    ‘അനാവശ്യമായി ഒരു രൂപപോലും വഴിപാടുപെട്ടിയിൽ ഇട്ടിട്ടില്ല‘ എന്നു പറയുമ്പോള്‍ ആവശ്യത്തിനു ധാരാളം രൂപ ഇട്ടിട്ടുണ്ട് എന്നര്‍ത്ഥം ഉണ്ടല്ലോ. അങ്ങിനെ വഴിപാ‍ട് പെട്ടിയില്‍ പണമിടേണ്ട ആവശ്യങ്ങളെപ്പറ്റി വിശദീകരിക്കാമോ?

    കോവാലകൃഷ്ണനെയും സാന്ദീപ് ചൈതന്യയെയും ഗിരീഷിനെയും തെറിപറഞ്ഞതുകൊണ്ട് ഒരു മാറ്റവും സമൂഹത്തിന് ഉണ്ടാവാൻ പോകുന്നില്ല.‘ എന്നു പറയുമ്പോള്‍ അവരെ വിമര്‍ശിക്കാതിരുന്നാല്‍ സമൂഹത്തില്‍ മാറ്റം വരും എന്ന് അര്‍ത്ഥമാക്കുന്നുവോ പാര്‍ത്ഥന്‍?

    ‘സമൂഹത്തിൽ ശ്വാശ്വതമായ മാറ്റം ഉണ്ടായാൽ മാത്രമെ ഇത് ഇല്ലാതാവുകയുള്ളൂ‘ എന്നു പറഞ്ഞല്ലോ താങ്കള്‍. എങ്ങിനെയാണ് ഈ ശാശ്വതമായ മാറ്റം കൊണ്ടുവരേണ്ടത് എന്നാണ് താങ്കളുടെ അഭിപ്രായം?

    ReplyDelete
  24. ആസാമി മറുപടി അർഹിക്കുന്നവനല്ലെങ്കിലും ഒന്നു പറഞ്ഞിട്ടു പോകുന്നു.
    വ്യക്തിപരമായ ഒരു കാര്യത്തിനു മാത്രം മറുപടി പറയുന്നു. അമ്പലമായാലും പള്ളിയായാലും ഗ്രന്ഥശാലയാലും അവിടെ നടക്കുന്ന പരിപാടികൾക്ക് / ഉത്സവങ്ങൾക്ക് സംഭാവന കൊടുക്കാറുണ്ട്. അത് ഭണ്ഡാരപ്പെട്ടിയിലല്ല. ചിലപ്പോൾ ചില മരാമത്തു പണികൾക്കും, ചാരിറ്റികൾക്കും സമൂഹജീവി എന്ന നിലയിൽ സംഭാവന നൽകാറുണ്ട്. ഇനി ആരെങ്കിലും വഴിപാട് നടത്തുന്നെങ്കിൽ എതിർക്കാറില്ല. പിന്നെ ഒരുകാര്യം മറന്നു പോയി. ഗുരുവായൂരിലെ പാല്പായസം വളരെ ഇഷ്ടമാണ്. അത് റസീറ്റ് ഉണ്ടെങ്കിലേ കിട്ടൂ. അതിനും രൂപ മുടക്കാറുണ്ട്. കൊടുത്ത കാശിന്റെ ഉരുപ്പടി എന്തെങ്കിലും തിരിച്ചു കിട്ടണം, അത് ഏതപ്പനായാലും.

    (പിന്നെ തൊള്ളേതോന്നി ചോദ്യങ്ങൾക്ക് തൊള്ളേകുത്തി മറുപടി മാത്രമെ പ്രതീക്ഷിക്കേണ്ടൂ.)

    ReplyDelete
  25. ഈ ചോദ്യപേപ്പറിലൂടെ സർക്കാർ സർവ്വമതങ്ങളിലും മനുഷ്യനുള്ള വിശ്വാസത്തിന്റെ പ്രകടിതരൂപമായ ജ്യോതിഷിസന്ദർശനം ആൾദൈവസേവ ധ്യാനവിറയലിൽ പങ്കുചേരൽ ഇവയൊക്കെ അന്ധവിശ്വാസമാണെന്ന് പ്രഖ്യാപിക്കുന്നു. അപ്പോൾ ശരിയായ് വിശ്വാസം ഏതാണ് ? സാധാരണ പോകുന്നപോലെയുള്ള പള്ളിയിൽ പോക്ക്(മഹാപാപികളെല്ലാം ഞായറാഴ്ച്ചയാണെല്ലോ പാപക്കെട്ടഴിക്കുന്നത്!), ബ്രാഹ്മമുഹൂർത്തത്തിലെ അമ്പലത്തിൽ പോക്ക്(ശ്രീ പാർത്ഥൻജിയോടു ചോദിച്ചാൽ ടി മുഹൂർത്തത്തിന്റെ ആധുനിക ഘടികാരസമയവുമായുള്ള റേഷ്യോ കിട്ടും), അഞ്ചുനേരം പള്ളിയിൽ പോയുള്ള നിസ്ക്കരണം തുടങ്ങിയവ മുടങ്ങാതെ നടത്തിയാൽ അത് അന്ധവിശ്വാസമാകില്ലെന്നാണോ സർക്കാർ ഉദ്ദേശിച്ചത്.അതായത് ഏത് ഡിഗ്രിവരെയുള്ള പ്രകടനമാണ് നല്ല വിശ്വാസമെന്നും ഏതളവു കഴിഞ്ഞാൽ അത് അന്ധവിശ്വാസമാകുമെന്നും എങ്ങനെ പറയും ? നമ്മുടെ ഗന്ധർവ്വ ഗായകനായ യേശുദാസ് ഒരു അന്ധവിശ്വാസിയാണോ അതോ സവിശ്വാസിയാണോ ? ക്രൈസ്തവ ദേവാലയങ്ങളെക്കാൾ മൂകാംബികാക്ഷേത്രത്തിലും മറ്റും ആണ്ടോടാണ്ടു പോയി അതിന്റെ ബ്രാന്റ് അമ്പാസിഡറായി മാറിയിരിക്കുന്ന അദ്ദേഹത്തെ നാം എങ്ങനെ വിലയിരുത്തും ? അഭിപ്രായങ്ങൾ അറിഞ്ഞാൽ കൊള്ളാം.

    ReplyDelete
  26. നിസ്സഹായന്‍ ജീ, ഇങ്ങനെ നിസ്സഹായനാവാതെ ;))

    ചോദ്യപ്പേപ്പറിലെ ചോദ്യം “ശരിയായ വിശ്വാസ”മേത് എന്നതിനെപ്പറ്റിയൊന്നും ഒരു “ക്ലൂവും” കൊടുക്കുന്നില്ല.

    ചോദ്യപ്പേപ്പറിലെ ചോദ്യം ഇങ്ങനെയാണ്:
    "ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം ജ്യോതിഷികളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ആള്‍ ദൈവങ്ങളുടേയും താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയ്ക്ക് എഡിറ്റോറിയല്‍ തയാറാക്കുക"

    ശരിയായ ആത്മീയ ചിന്ത, ശരിയായ വിശ്വാസം എന്നിവയൊക്കെ ചോദ്യത്തില്‍ “മതവിരുദ്ധത കണ്ടുപിടിച്ച” മതക്കൊണാപ്പമ്മാരുടെ ഉഡായിപ്സ് ആണ്. പോസ്റ്റ്/വാര്‍ത്ത ഒന്നൂടി ശരിക്ക് വായിച്ചേ... ;))

    ReplyDelete
  27. അത്‌ ഇനി “കുട്ടികൾ” പത്ത്‌ പ്രാവശ്യം വായിച്ചാലും ഇങ്ങനെതന്നെയാ മനസിലാക്കുക!!!

    അത്‌ തന്നെയാ ചോദ്യകർത്താവിന്റെ ലക്ഷ്യവും.... ഇതിനൊക്കയല്ലെ ഉഡായിപ്പ്‌ എന്ന്‌ വിളിക്കേണ്ടത്‌?

    ReplyDelete
  28. നിസ്സഹായാ...
    എനിക്ക് ഒരു ശീലവും ഇല്ലാത്ത കാര്യത്തിലാണ് ചോദ്യം വന്നിരിക്കുന്നത്.

    ReplyDelete
  29. ദൈവത്തിനു പരാതി ഉണ്ടെന്കിൽ ദൈവം പരാതി പറയട്ടെ.

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)