CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Mar 9, 2010

അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക !

 

ക്രിക്കറ്റു നേട്ടങ്ങളോ ഓസ്കാറുകളോ ഒന്നുമല്ല,  നമ്മളെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക ഇത്തരം മുന്നേറ്റങ്ങളാണ്. മെയ്യനങ്ങാ-ആക്റ്റിവിസത്തിന്റെ അസ്കിത മൂക്കുമ്പോള്‍ ജ്യുഡീഷ്യറിയിലെയും മാധ്യമങ്ങളിലെയും ചില തമ്പ്രാന്മാര്‍ എന്നും ചവിട്ടിത്തേക്കുന്ന രാഷ്ട്രീയ ഇന്ത്യേ, you have made an imposing come-back ! നിങ്ങള്‍ നിങ്ങളുടെ കരുത്തു തെളിയിച്ചു !

വനിതാബില്ലിനെ പിന്തുണയ്ക്കുകയും അതിനായി ഒരു വ്യാഴവട്ടത്തിനപ്പുറം പോരാടുകയും ചെയ്ത എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും, സംഘടനകള്‍ക്കും, ഒപ്പം ഇത് പാസാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ച കേന്ദ്രസര്‍ക്കാരിന് വിശേഷിച്ചും അഭിവാദ്യങ്ങള്‍ !

Pic credit : www.deichmann-photo.com

39 comments:

 1. WoW!!!!!!
  അഭിവാദ്യങ്ങള്‍ !

  ReplyDelete
 2. ഗദ്ഗദങ്ങളേ... നെടുവീര്‍പ്പുകളേ...
  പെണ്ണു ഭരിച്ചാല്‍ നാടുമുടിയുമെന്ന്
  പ്രചരിപ്പിക്കുന്ന ഗര്‍ദ്ദഭങ്ങളേ...
  ആസന്നമൃതിയില്‍ ആത്മശാന്തി നേരുന്നു...

  ReplyDelete
 3. അഭിവാദ്യങ്ങള്‍ !

  ReplyDelete
 4. മോഗന സിംഗെ നേതാവേ, ദീരതയോടെ ബരിചോളൂ, ലച്ചം ലച്ചം പിന്നാലെ

  ReplyDelete
 5. അഭിവാദ്യങ്ങള്‍ !

  ReplyDelete
 6. അഭിവാദ്യങ്ങള്‍..എത്രയും പെട്ടെന്ന് നിയമമാകട്ടെ..

  ReplyDelete
 7. അഭിവാദ്യങ്ങള്‍

  വനിതാസംവരണബില്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച ചില ഗുണ്ടകളുടെ ചെയ്തികള്‍ക്ക് എതിരെ ഞാന്‍ എച്ചില്‍ തിന്നുന്ന ഭാര്യമാര്‍ എന്ന പേരില്‍ ഒരു ചെറിയ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അത് അപ്രസക്തമായതില്‍ ഞാന്‍ സന്തോഷിക്കുന്നു

  രാജ്യസഭയ്ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 8. ചരിത്രം കാതോര്‍ക്കുന്ന നിമിഷങ്ങള്‍ !

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ബില്‍ പാസാകുമെന്ന് സംശയമില്ലായിരുന്നു.പിന്നാക്കക്കാരെ വരെ ബില്ലിന്നനുകൂലമാക്കിയിരുന്നല്ലോ!മുസ്ലിം ലീഗ്,ജേ ഡി (യു),പി എം കെ തുടങ്ങി മുന്‍പ് ബില്ലിനെ എതിര്‍ത്തിരുന്ന സകലരെയും ഫോള്‍ ഇന്‍ ആക്കിയിരുന്നു. ദലിത്-ബഹുജന്‍ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിത്.Backward castes are really awkward classes..Non Brahmins are really No Brains.The result of media manipulation.
  മുലായമിനും ലാലുവിനും അഭിവാദ്യങ്ങള്‍

  ReplyDelete
 11. Sonia Gandhi is proving her calibre. She threw her weight behind this bill to go for vote today in RS that has considerable risks for the current Govt. Kudos to her woman(will) power!

  ReplyDelete
 12. "She threw her weight behind this bill to go for vote today in RS that has considerable risks for the current Govt."

  സോണിയ ഗവണ്മെന്റ് ഇത് വായിച്ച് ബോധം കെടാതിരുന്നാല്‍ മതിയായിരുന്നു.... 8ആം തിയതി കൈയ്യില്‍ കിട്ടാതിരുന്ന “വെയിറ്റ്” 9നെങ്കിലും എടുക്കുവാന്‍ സാധിച്ചല്ലോ :)

  ReplyDelete
 13. സോണിയാഗാന്ധിയ്ക്കും സഹപ്രവറ്ത്തകറ്ക്കും അഭിനന്ദനങ്ങൾ - സാമൂഹ്യഫലങ്ങൾ ഉള്ള നീക്കങ്ങൾ നടത്തുന്നതിൻ, പറഞ്ഞത് ചെയ്യുന്നതിൻ.

  ReplyDelete
 14. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കാനുള്ള അത്ര സുലഭമല്ലാത്ത അവസരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഇടതുപക്ഷവും എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. ഈ ചരിത്രമുഹൂര്‍ത്തം ആഘോഷിക്കാനുള്ളതാണ്.

  ReplyDelete
 15. യാദവന്‍മാരെ വിട്, ഇലയില്‍ച്ചവിട്ടി വക്കാണമുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ബില്ലിനെതിരെയുള്ള അവറ്റകളുടെ പ്രകടനങ്ങള്‍. പക്ഷേ സ്ത്രീസംവരണത്തിനകത്തെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യങ്ങള്‍ അഡ്രസ് ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്.

  എന്തായാലും ആദ്യം വനിതാസംവരണം വരട്ടെ, അതിനകത്തെ സംവരണം പിന്നീടാലോചിച്ചാലും മതി.

  ReplyDelete
 16. കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് അമ്പതുശതമാനം റിസര്‍വേയ്ഷന്‍ ഏര്‍പ്പെടുത്തിയതും സോണിയാഗാന്ധിയുടെ കാലിബറാണോ ആവോ.

  ഭരണഘടനാഭേദഗതി പോലെ, അതും നിലവിലുള്ള പരമ്പരാഗത അധികാരഘടനയെ കീഴ്മേല്‍ മറിക്കുന്ന ഒരു ഭേദഗതി, തികച്ചും ഗൌരവമുള്ളതും സങ്കീര്‍ണ്ണമായതുമായ ഒരു ഒരു വ്യക്തിയുടെ കാലിബറാണെന്നു പറയുന്നത് ഇത്തിരി കടന്ന കയ്യാണ്. തീര്‍ച്ചയായും യു.പി.എ. അദ്ധ്യക്ഷ എന്ന നിലയില്‍ അവര്‍ക്കിതില്‍ പ്രസക്തമായ റോളുണ്ട്. അതിനപ്പുറം അവര്‍പോലും പറയില്ല അവരുടെ കാലിബറാണ് ബില്ല് പാസാക്കിയതെന്ന്. മനക്കലെ പാറുക്കുട്ടിയുടെ ഗര്‍ഭമല്ലല്ലോ വിഷയം, എട്ടുകാലിമമ്മൂഞ്ഞിന് കേറി ഏല്‍ക്കാന്‍.

  ReplyDelete
 17. "തികച്ചും ഗൌരവമുള്ളതും സങ്കീര്‍ണ്ണമായതുമായ ഒരു ഒരു വ്യക്തിയുടെ കാലിബറാണെന്നു പറയുന്നത്"

  please read it as

  "തികച്ചും ഗൌരവമുള്ളതും സങ്കീര്‍ണ്ണമായതുമായ ഒരു വിജയം ഒരു വ്യക്തിയുടെ കാലിബറാണെന്നു പറയുന്നത്"

  ReplyDelete
 18. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊക്കെ "ഊച്ചാളി" രാഷ്ട്രീയക്കാര്‍ക്കുളളതല്ലേ ചന്ത്രക്കാറാ... പാര്‍ലമെന്റ്, നിയമസഭ എന്നൊക്കെ പറയുന്നത് ഇത്തിരി കൂടിയ ഏര്‍പ്പാടല്ലേ... കറി കൊളളാമെങ്കിലും കോളാമ്പിയില്‍ വിളമ്പിയിട്ടെന്തു കാര്യം...!!!

  ReplyDelete
 19. എഴുതിയതു മുഴുവനും വായിച്ചു നോക്കൂ മനോജേ. സൊ കൊൾഡ് ഒപ്പോസിഷൻ ഒന്നു വിരട്ടിയപ്പോൾ they didn't chicken out, what everyone was expecting. ഇതു കുറേ കാലമായില്ലേ ബിൽ കൊണ്ടു വരും പിന്നെ വലിക്കലും. ഇത്തവണ അതു നടന്നില്ല! അതിനു ഷീ നീഡ്സ് ക്രെഡിറ്റ്. ഇതു പാസ്സായില്ലെങ്കിൽ ഗവണ്മെന്റിനു നട്ടെല്ലില്ല എന്നു പറഞ്ഞേനെയെല്ലോ. ഓൾ‌റെഡി കൊളുത്തി പറഞ്ഞു തുടങ്ങിയിരുന്നല്ലോ? അപ്പോൾ പാസ്സാവുമ്പോൾ തിരിച്ചും പറയാം. എട്ടാം തീയതി ആയിരുന്നെങ്കിൽ വളരെ നന്നായേനെ, എന്നു കരുതി ഒൻപത് ഒരു മോശം തീയതിയല്ലല്ലോ, അല്ലേ? (ഹൊ! എന്താപ്പാ പ്രശ്നങ്ങൾ).

  ഇനിയുമുണ്ട് കടമ്പകൾ. അതിനെല്ലാം ഇതേ സ്പിരിറ്റ് ഉണ്ടാവുമോ എന്ന് വെയിറ്റ് ആന്റ് വാച്ച് അല്ലാതെ നിവൃത്തിയില്ല.

  ReplyDelete
 20. അഭിമാനാർഹമായ കാര്യം.ഇപ്പോൾ മറ്റൊന്നും പറയുന്നില്ല.അഭിവാദ്യങ്ങൾ.

  ReplyDelete
 21. ചുമ്മാ ഇതും വായിക്കുക

  33.3% കൂടിയാൽ സംവരണം 56 ശതമാനം?

  http://georos.blogspot.com/2010/03/333-56.html

  ReplyDelete
 22. നിവര്‍ന്നു, നിന്നു, നടക്കുമാറാവട്ടേ.

  ReplyDelete
 23. ഇപ്പോൾ പലരും പാവകളെ ഇറക്കുമായിരിക്കും, പക്ഷെ കാലക്രമേണ, ഒന്ന് സെറ്റിൽ ആയി വന്നാൽ, ജനങ്ങൾക്കിടയിൽ നിന്നും നേതാക്കൾ വരുമെന്നും സ്ത്രീകൾ അനുഭവിക്കുന്ന യഥാർത്ഥപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നും വിശ്വസിക്കാം.

  സ്ത്രീ കുടുംബമെന്ന വൃക്ഷത്തിന്റെ വേരാണെന്നും വെയിൽ കൊള്ളിക്കരുതെന്നുമുള്ള ചീഞ്ഞ (മഹത്തായ കുടുംബസങ്കൽപ) ന്യായീകരണങ്ങളെ തകർക്കാൻ ഇതിലൂടെയെങ്കിലും സാധിക്കട്ടെ.

  പ്രതീക്ഷകളോടെ....

  ReplyDelete
 24. ഇടതുപക്ഷവും ബിജെപിയും കോണ്ഗ്രസ്സും പിന്നെ ഇതിനെ പിന്തുണച്ച എല്ലാവരും അഭിന്ദനം അര്‍ഹിക്കുന്നു.തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ മുന്‍കൈയെടുത്ത ഇടതുപക്ഷത്തില്‍ നിന്നും അതിന്റെ ക്രഡിറ്റ് ചുളുവില്‍ തട്ടിയെടുത്തു കോണ്ഗ്രസ് നേട്ടമുണ്ടാക്കിയത് പോലെ ഇതിലും അതിനു ശ്രമമുണ്ട്.എന്തായാലും ഇനിയും കുറെ കടമ്പകള്‍ ഉണ്ട് ,എല്ലാവരും ഇനിയും ഒന്നിച്ചു നിന്നാല്‍ കടമ്പകള്‍ കടക്കാന്‍ കഴിയും എന്നാണ് തോന്നുന്നത്.പിന്നെ സംവരണത്തിന്റെ അകത്തു പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം വേണമെന്ന ആവശ്യം
  തെറ്റാണെന്ന് തോന്നുന്നില്ല.

  ഷാജി ഖത്തര്‍.

  ReplyDelete
 25. ഏറ്റവും പ്രധാനമായി ഞാനിതില്‍ കാണുന്നത് നമ്മുടെ പോസ്റ്റ് മോഡേണിസ്റ്റെന്ന് ഭാവിക്കുന്ന സമൂഹത്തില്‍ - അതിന്റെ ചില തട്ടുകളിലെങ്കിലും - കുറേക്കാലമായി നടന്ന/നടക്കുന്ന പ്രചണ്ഡമായ അരാഷ്ട്രീയതാപ്രചാരണങ്ങള്‍ക്കും nihilistic ആയ മാധ്യമവിചാരണകള്‍ക്കുമൊടുവില്‍ അതിന്റെ വിശ്വരൂപത്തില്‍ തന്നെ “രാഷ്ട്രീയം” മടങ്ങിവന്നു എന്നുള്ളതാണ്.

  കടിഞ്ഞാണ്‍ തിരിച്ചുപിടിക്കുന്ന ആ കാഴ്ചതരുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. ഈ വിഷയത്തില്‍പ്രതിഷേധമുയര്‍ത്തിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും ഒരു നിലയ്ക്ക് അഭിനന്ദനമര്‍ഹിക്കുന്നത് ഉജ്ജ്വലമായ ആ ‘മടങ്ങിവരവിന്റെ’ പരിസരത്തിലാണ്.

  നമ്മുടെ നിയമനിര്‍മ്മാണസ്ഥാപനങ്ങളില്‍ 22.5 അല്ല 50%മെങ്കിലും വേണം പിന്നാക്ക സമുദായങ്ങള്‍ക്ക് - അത് മത ഭേദമില്ലാതെ തന്നെ നല്‍കുകയും വേണം. ഏതായാലും ഇത് ഒരു ആദ്യ കാല്‍‌വയ്പ്പായി കാണാനാണെനിക്കിഷ്ടം. വിപ്ലവങ്ങളുടെ പൂക്കാലം ഇനിയും വരാനുണ്ട്.....

  ReplyDelete
 26. ഈ വനിതാ സംവരണം ഇല്ലാതിരുന്നെങ്കില്‍ ഒരു എം.പി.ആയേനെ !
  ഇനി അതിനും 33% സാധ്യത ഇല്ലാ എന്നു പറയാം:)
  ഭഗവാനേ ഈ ആണുങ്ങളെ രക്ഷിച്ചോളണേ.....
  33%സവര്‍ണ്ണ സ്ത്രീ സംവരണം !

  ReplyDelete
 27. ഒരു നായര്‍ എഴുതിയതാണ് ലേഖനം എന്ന് സത്യാന്വേഷി തന്നെ എടുത്ത് പറയുന്നത് ചിരിപ്പിച്ചു. നായര്‍ക്ക് വിശ്വാസ്യത കൂടുമോ?

  ReplyDelete
 28. അഭിവാദ്യങ്ങള്‍ !

  ReplyDelete
 29. സത്യാന്വേഷി ഇട്ട ഒരു ലിങ്കിൽ കണ്ടപോലെ അവർണ്ണ പുരുഷന്മാരെ സവർണ്ണ സ്ത്രീകളെയുപയോഗിച്ച് അധികാരത്തിൽ നിന്നും ആട്ടിയകറ്റാനുള്ള തന്ത്രം!

  ReplyDelete
 30. nissahayan,

  thaakalude abhiprayathodu yojikkunnoo.

  ReplyDelete
 31. “”സത്യാന്വേഷി ഇട്ട ഒരു ലിങ്കിൽ കണ്ടപോലെ അവർണ്ണ പുരുഷന്മാരെ സവർണ്ണ സ്ത്രീകളെയുപയോഗിച്ച് അധികാരത്തിൽ നിന്നും ആട്ടിയകറ്റാനുള്ള കുതന്ത്രം!“”

  ReplyDelete
 32. അമ്മേ...ജഗതംബേ !! ദുര്‍ഗേ ജഗത് പാലകേ...
  കരുണാമയി സോണിയേ ഞങ്ങളെ കാത്തോളണേ...
  ബ്രിന്ദേ മഹാലക്ഷ്മി... സുഷമേ സരസ്വത്യേച്ചി.....:)
  ഭക്തനാം ചിത്രകാരന്റെ പ്രണാമം !!!

  ReplyDelete
 33. 33% സംവരണത്തിൽ ദളിതുകൾക്കും പിന്നോക്കക്കാർക്കും പ്രത്യേക സംവരണം ഇല്ലാത്ത അവസ്ഥ,സവർണ്ണ സ്ത്രീ മേധാവിത്ത്വത്തിനു മാത്രമേ ഉപകരിക്കു എന്ന് ഉറപ്പായത് കൊണ്ട് ഈ ബില്ല് ഈ രീതിയിൽ നടപ്പാക്കുന്നതിനെ വ്യക്തിപരമായി എതിർക്കുന്നു

  ReplyDelete
 34. സംവരണത്തിലൂടെ പുറത്തുപോകേണ്ടി വരുന്ന ചില ഉണ്ണാക്കന്മാരുടെ ഭാര്യമാർക്ക് പണിയായി. പാവം ജനങ്ങൾ!!!!

  ReplyDelete
 35. ഇപ്പോഴീ പോസ്റ്റ് വായിക്കുമ്പോള്‍ എന്തു വികാരമാണ് വരുന്നതെന്ന് പറയാന്‍ വയ്യ. കേന്ദ്രസര്‍ക്കാറിന്റെ ഒരു കാലിബര്‍ ഇപ്പോള്‍ ശരിക്കും മനസിലാവുന്നുണ്ട്

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)