CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Feb 8, 2010

വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!

ചാരായംവിറ്റയാളെ സ്ത്രീകള്‍ ഓടിച്ചിട്ട് പിടിച്ചെന്ന് വാര്‍ത്ത !


"വാസ്തവത്തില്‍ ഈ കേരളസമൂഹം ഒരു ചാരായ/ചെത്ത് പ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം മദ്യലഹരിയില്‍ , ആ ലഹരിയുടെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം മദ്യലഹരിയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്... ...ഒരു പക്ഷേ  മദ്യത്തില്‍ ഏറ്റവും അടിയുറച്ച പ്രസ്ഥാനമാണ്, രാഷ്ട്രീയ ജനതയാണ് കേരളീയ സ്ത്രീസമൂഹം. ആ സമൂഹമാണ് ഇന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്, ഒരു വാറ്റുകാരനെയും ഒരു കുടിയനേയും  ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മറിഞ്ഞത്.....അപ്പോള്‍ എനിക്ക് തോന്നുന്നത്, ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്. മറുവശത്ത്, എനിക്ക് തോന്നുന്നത്, കേരളീയ സ്ത്രീസമൂഹത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ..."


ചാരായംവിറ്റയാളെ സ്ത്രീകള്‍ ഓടിച്ചിട്ട് പിടിച്ചു  [മാതൃഭൂമി : 08 Feb 2010]
കരുവാറ്റ: ചാരായവില്പനക്കാരനെ സ്ത്രീകള്‍ ഓടിച്ചിട്ട് പിടിച്ചു. കരുവാറ്റ ഊട്ടുപറമ്പില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ചാരായവില്പനക്കാരനെ തൊണ്ടിസഹിതം കുടുക്കിയത്. വാഴാങ്കേരി പുളുവങ്കേരി പാടത്തിന്റെ പുറംബണ്ടില്‍ ചാരായം ഗ്ലാസ്സിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനിടെ, ചേപ്പാട് സ്വദേശി ഹരികുമാര്‍ (45) ആണ് പിടിയിലായത്.

സ്ത്രീകള്‍ ഓടിവരുന്നതുകണ്ട്, മദ്യപിക്കാനെത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. മദ്യവുമായി ഓടിയ വില്പനക്കാരനെ പിന്നാലെപാഞ്ഞ കുടുംബശ്രീ പ്രവര്‍ത്തകര്‍ വളഞ്ഞുപിടിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരെ സഹായിക്കാന്‍ പ്രദേശവാസികളായ പുരുഷന്മാരും എത്തി. വിവരമറിഞ്ഞുവന്ന എകൈ്‌സസ് സംഘത്തിന് പ്രതിയെ കൈമാറി. തൊണ്ടിയായിപിടിച്ച മദ്യവും എകൈ്‌സസ്‌കാരെ ഏല്പിച്ചു. പ്രകടനം നടത്തിയാണ് ഇവര്‍ മടങ്ങിയത്.

പകല്‍ പാടത്തും പറമ്പിലും ജോലിയെടുക്കുന്ന 120-ലധികം സ്ത്രീകള്‍ അഞ്ചുദിവസമായി ഇവിടെ ചാരായവേട്ട നടത്തുകയാണ്. ജോലികഴിഞ്ഞ് വൈകീട്ട് ആറരയോടെയാണ് ഇവര്‍ വാറ്റുകാരെയും ചാരായവില്പനക്കാരെയും പിടികൂടാനിറങ്ങുന്നത്. ഇതിനോടകം ചാരായംവിറ്റ മൂന്നുപേരെ ഇവര്‍ തൊണ്ടിസഹിതം പിടിച്ചു. ചാരായം കടത്തിയ ഒരു ഓട്ടോയും പിടിച്ചു. വ്യാജമദ്യം ഇവിടത്തെ സ്ത്രീകളുടെ ജീവിതം തകര്‍ക്കുന്നഘട്ടം വന്നപ്പോഴാണ് ഇവര്‍ സംഘടിച്ച് രംഗത്തുവന്നത്. (News Link: Mathrubhumi)

15 comments:

 1. വ്യാജമദ്യം ഇവിടത്തെ സ്ത്രീകളുടെ ജീവിതം തകര്‍ക്കുന്നഘട്ടം വന്നപ്പോഴാണ് ഇവര്‍ സംഘടിച്ച് രംഗത്തുവന്നത്...

  ithalle karyam, ithinethire sankucitha sadacharam ennokke parayamo ??

  ReplyDelete
 2. അണ്ണാ എന്തരണ്ണാ... സ്പൂഫെഴുതിയാലും മനസ്സിലാവുല്ലെന്ന് തന്നേ ?

  ലോണ്ട ലവിടെ ലവിടെ....

  ReplyDelete
 3. അയ്യോ....കിടിലന്‍....ഈ ആശയമൊക്കെ എവിടെ നിന്നു വരുന്നു?

  ReplyDelete
 4. മദ്യം വില്‍ക്കരുത്‌, വാങ്ങരുത്‌ കുടിക്കരുത്. അത് വിഷം ആകുന്നു. വിക്ടോറിയന്‍ കാലഘട്ടം വിസ്കി ഇല്ലാതെ പുനരാവിഷ്കരിക്കാന്‍ ഒരു ജന മുന്നേറ്റം തന്നെ വേണ്ടിയിരിക്കുന്നു. ഹി ഹി ..

  ReplyDelete
 5. സൂരജിന്റെ കഴുത്തിനുപിടിച്ചു ഞാന്‍ തള്ളിയിരിക്കുന്നു.

  സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ളതാണെന്ന് കണ്ടുപിടിച്ചവര്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും കോളൊപ്പിച്ചുകൊടുത്തിലെങ്കില്‍ എന്നെപ്പോലൊരു ഫാസിസ്റ്റിനു ഉറക്കം വരുമോ!

  ReplyDelete
 6. മോബ് ജസ്റ്റിസ്, ലിഞ്ചിങ്ങ്, നിയമം കയ്യിലെടുക്കല്‍!

  ആരെങ്കിലും ചാരായം വില്‍ക്കുന്നുണ്ടെങ്കില്‍ അരപ്പായ കടലാസില്‍ എഴുതി എക്സൈസില്‍ പരാതി കൊടുക്കണം, അവര്‍ നടപടിയെടുത്തില്ലെങ്കില്‍ എക്സൈസ് കമ്മീഷണര്‍ക്ക് പരാതി കൊടുക്കണം - പോലീസിനും ഒരു കോപ്പി വച്ച്, അവരും നടപടിയെടുത്തില്ലെങ്കില്‍ തിരുവനന്തപുരത്തുപോയി എക്സൈസ് മന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ട് പരാതികൊടുക്കണം, എന്നിട്ടും നടപടിയായില്ലെങ്കില്‍ മുന്‍സിഫ് കോടതിയില്‍ ഒരു സ്വകാര്യ അമ്യായം ഫയല്‍ ചെയ്യണം, ജഡ്ജി പോലീസിനോടും എക്സൈസിനോടും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചില്ലെങ്കില്‍ സുപ്രീം കോടതി വരെ പോയി കേസുപറയണം.

  അല്ലാതെ ഒരാള്‍ ഓടിച്ചിട്ട് പിടിക്കാനും മര്‍ദ്ദിക്കാനും അയാളുടെ ഉപജീവനമാര്‍ഗ്ഗത്തിന്റെ ലീഗാലിറ്റി തീരുമാനിക്കാനും ജനക്കൂട്ടം ആര്? ഫാസിസം, ലെനിനിസം, സ്റ്റാലിനിസം. മദ്യപാനത്തിന്റെ സദാചാരപരതയെപ്പറ്റിയുള്ള പൊതുധാരണകള്‍ സബ്സ്ക്രൈബ് ചെയ്യേണ്ട കാര്യം അയാളെപ്പോലെ ഒരു സാംസ്കാരികപ്രവര്‍ത്തകനില്ല. ഇതുതന്നെയല്ലേ ശ്രീരാമസേനക്കാരും ചെയ്തത്?

  ബാക്കി പിന്നെ, ഇപ്പോള്‍ കുറച്ചു പണിയുണ്ട്. സ്ലാവേജ് ഷിഷേകിനെ എല്‍.പി.സ്കൂള്‍ യുവജനോത്സവം ഉല്‍ഘാടനം ചെയ്യാന്‍ കിട്ടുമോ എന്ന് നോക്കണം. ഞാനും അയാളും തമ്മിലുള്ള ഇരിപ്പുവശം വച്ച് അങ്ങേര് പറന്നുവരും. സംഗതി അയാള്‍ പറയുന്നതൊക്കെ നമുക്കെതിരാണെന്നാണ് ചെലരൊക്കെ പറയുന്നത്, എന്തോ ആവട്ടെ. പരിപാടിക്കുവരുന്ന ഒരുത്തനും ഒരു ചുക്കും മനസ്സിലാവാന്‍ പോണില്ല. സ്കൂളിനുമുമ്പിലുള്ള റോഡ് നന്നാനുള്ള നാട്ടുകാരുടെ സമരത്തെ പാരവച്ചുകൊടുക്കാമെങ്കില്‍ പരിപാടി സ്പോണ്‍സര്‍ ചെയ്യാമെന്ന് ശവപ്പെട്ടിക്കച്ചവടം നടത്തുന്ന പ്രമുഖ സോഷ്യലിസ്റ്റ് ഏറ്റിട്ടുണ്ട്.

  ReplyDelete
 7. ഹ ഹ ഹ. ചാരായം വില്‍ക്കുന്നവര്‍ ബ്ലോഗില്‍ ആക്ടീവാകണമെന്ന് അവരുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെന്ന് കേട്ടപ്പ ഇത്ര കരുതിയില്ല

  ReplyDelete
 8. ഒരാള്‍ വാറ്റുന്നു, മറ്റൊരാള്‍ കുടിക്കുന്നു- രണ്ടു വ്യക്തികള്‍ക്കിടയിലുള്ള സ്വകാര്യമായ ഒരു സംഭവമാണത്. വാറ്റുന്നവന്റെ മിക്സില്‍ ഫ്യൂറിഡാന്‍ കൂടിപ്പോയി കുടിയന്‍ ചത്തു പോയാലും അത് ഒരു വൈയക്തികതല സംഭവമാണ്‌.

  ജനം കൂടി ഒരുത്തനെ ഓടിച്ചിട്ടു പിടിച്ച് അടിക്കുക എന്നു വച്ചാല്‍ ഫാസിസമാണ്‌, സാംസ്കാരിക നായകന്മാര്‍ ഇതിനെതിരേ പ്രതികരിക്കണം. എവിടെ ബുദ്ധിജീവികള്‍, എവിടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍?

  സോമരസം വാറ്റുന്നതെങ്ങനെയെന്ന് വേദത്തിലുള്ള നമ്മുടെ സംസ്കാരത്തില്‍, വാറ്റുകാരനെ ഗന്ധര്‌വനായി ആരാധിച്ചിരുന്ന നമുക്ക് എന്നുമുതലാണ്‌ വാറ്റലിനോട് അസഹിഷ്ണുത തുടങ്ങിയത്?

  വാറ്റുകാരനെ മര്‍ദ്ദിച്ചതില്‍ തീപ്പൊരി ചിതറിക്കാന്‍ പത്രങ്ങളും ബ്ലോഗുകളും ഒന്നുമില്ലേ?

  വ്യഭിചാരം ഒന്നാം കെട്ടിലെ കുഞ്ഞും വാറ്റ് രണ്ടാം കെട്ടിലെ കുഞ്ഞുമാണോ?

  ReplyDelete
 9. ഈ വാർത്ത ഉത്തരങ്ങളേക്കാൾ ഏറെ ചോദ്യങ്ങളാണു് വായനക്കാരിൽ ഉണർത്തുന്നതു്. അപ്രസക്തമായ കാര്യങ്ങൾ വളച്ചുകെട്ടി പെരുപ്പിച്ചിരിക്കുന്നു. പ്രസക്തമായവ ദുരുദ്ദേശപരമായി മറച്ചുകെട്ടി ഒളിപ്പിച്ചിരിക്കുന്നു.

  വാഴാങ്കേരി പുളുവങ്കേരി പാടത്തിന്റെയോ, പുറംബണ്ടിന്റെയോ, ചാരായം ഗ്ലാസിലേക്കു് പകരുന്നതിന്റേയോ ഒരൊറ്റ ചിത്രം പോലും വാർത്തയിൽ കൊടുത്തിട്ടില്ല.

  മദ്യവുമായി ഓടുന്ന പാവം വിൽപനക്കാരന്റെ പിന്നാലെ കുടുംബശ്രീ സ്ത്രീകളും ഓടുകയായിരുന്നു ചെയ്യേണ്ടിയിരുന്നതു്. അതിനു് പകരം അവർ ഇതാ സകല ധാർമ്മിക മര്യാദകളും ലംഘിച്ചുകൊണ്ടു് പാഞ്ഞിരിക്കുന്നു! ഈ സ്ഥിതി ആർഷഭാരതത്തിൽ എങ്ങനെ വച്ചുപൊറുപ്പിക്കാനാവും? കണ്ണിനു് കണ്ണു്, മൂക്കിനു് മൂക്കു്, ഓട്ടത്തിനു് ഓട്ടം, പാച്ചിലിനു് മാത്രം പാച്ചിൽ! അതാണു് അറേബ്യയിൽ പോലും നിയമം. ഈ പാച്ചിൽ നിർത്താതെ പാഞ്ഞാൽ കുടുംബശ്രീസ്ത്രീകൾ എത്തുന്നതു് കുമ്പളങ്ങാ പട്ടണത്തിലല്ലാതെ മറ്റെവിടെയാണു്? മദ്യപിക്കാനെത്തിയ ആൾ ഓടിയപ്പോൾ അവന്റെ പിന്നാലെ എന്തുകൊണ്ടു് ഒരൊറ്റ സ്ത്രീ പോലും പായുക പോയിട്ടു് ഓടുകയോ നടക്കുകയോ പോലും ചെയ്തില്ല എന്നതും ചില ചോദ്യങ്ങൾ ബാക്കിയാക്കുന്നു.

  മദ്യവുമായി ഓടിയവനെ വളഞ്ഞുപിടിച്ചു എന്നല്ലാതെ, വളഞ്ഞതു് വൃത്തത്തിലോ ദീർഘവൃത്തത്തിലോ ചതുരത്തിലോ ത്രികോണാകൃതിയിലോ മുതലായ ഗൗരവതരമായ കാര്യങ്ങളെപ്പറ്റി ഒരു വിവരവും നൽകാത്തതിനാൽ വായനക്കാർ ഒന്നടങ്കം ഇരുട്ടിൽ തപ്പുകയാണു്. എത്രനാളാണു് ഇനിയും തപ്പേണ്ടിവരിക എന്നതിനെസംബന്ധിച്ചു് ഒരു നേരിയ ധാരണപോലും ഇതുവരെ ആർക്കുമില്ല.

  തൊണ്ടിയായി പിടിച്ച മദ്യം എക്സൈസ്‌ സംഘത്തിനു് കൈമാറിയപ്പോഴേക്കും പ്രദേശവാസികളായ പുരുഷന്മാർ സ്ഥലത്തെത്തിയതു് എന്തിനുവേണ്ടിയായിരുന്നു? ഇവിടെയാണു് കൈമാറിയ ചാരായത്തിനു് എന്തു് സംഭവിച്ചു എന്ന ചോദ്യം പ്രസക്തമാവുന്നതു്. അവർ ഈ നാടകാന്ത്യം ഒരു പ്രകടനം നടത്തിയതുതന്നെ ആ മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നില്ലേ എന്നു് സംശയിക്കേണ്ടിയിരിക്കുന്നു. അവർ എന്തുകൊണ്ടു് ഉടനടി രക്തപരിശോധനക്കു് വിധേയരാക്കപ്പെട്ടില്ല? ഇതിൽ രാഷ്ട്രീയസ്വാധീനം ഇല്ല എന്നു് എങ്ങനെ ഉറപ്പിച്ചു് പറയാനാവും? ആ പ്രദേശത്തു് ഏതു് രാഷ്ട്രീയപാർട്ടിക്കാണു് സ്വാധീനം എന്നു് എന്തുകൊണ്ടു് ബന്ധപ്പെട്ടവർ തുറന്നു് പറയുന്നില്ല?

  ചാരായം വിറ്റ മൂന്നുപേരെ ഇവർ തൊണ്ടിസഹിതം പിടിച്ചു എന്നല്ലാതെ അവരുടെ എവിടെയൊക്കെ പിടിച്ചു എന്നതിനു് ഒരു സൂചന പോലുമില്ല. ചാരായം കടത്തിയ ഓട്ടോയും ഇവർ പിടിച്ചത്രേ! എന്തുകൊണ്ടാണു് അവർ ഓട്ടോഡ്രൈവറെ പിടിച്ചോ പിടിച്ചില്ലയോ എന്നതിനെപ്പറ്റി ഒരക്ഷരം ആരും ഉരിയാടാത്തതു്? ഇത്ര പ്രധാനപ്പെട്ട വിവരങ്ങൾ എന്തുകൊണ്ടു് തമസ്കരിക്കപ്പെടുന്നു? ഇതാണോ കേരളത്തിലെ ജനങ്ങൾക്കു് വാഗ്ദാനം ചെയ്യപ്പെട്ട വിവരാവകാശം?

  യുവർ ഓണർ! ഇവിടെ വിഷയം വ്യാജമദ്യമാണെന്ന അതിപ്രധാനമായ കാര്യം നമ്മൾ മറക്കരുതു്. അതാണു് ഈ വിഷയത്തിലെ ചരടും വള്ളിയും കുടുക്കും! അതായതു്, പകൽ പാടത്തും പറമ്പിലും ജോലിയെടുക്കുന്ന സ്ത്രീകൾക്കു് വൈകിട്ടു് ആറരക്കു് ശേഷമെങ്കിലും വ്യാജമല്ലാത്ത മദ്യം ലഭിക്കുന്നില്ല എന്നതാണു് ഇവിടത്തെ കാതലായ പ്രശ്നം. അതുപോലൊരു അവസ്ഥയിൽ അവർ സംഘടിക്കാതെ എന്തു് ചെയ്യും? സമരം ചെയ്യാതെ എന്തു് ചെയ്യും? സമരം ചെയ്യാനായി അവർക്കു് പണി മുടക്കാൻ പോലും അനുവാദം ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണു്. വിശദമായ ഒരു പഠനം അർഹിക്കുന്ന കാര്യമാണതു്. അതിന്റെ പിന്നിൽ അടിച്ചമർത്തലും സ്ത്രീവിദ്വേഷവും ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നു് ഈ നാട്ടിലെ സകല ചിന്തകരും കൂലംകഷണമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

  ഇവിടെ ഒന്നോ രണ്ടോ പേരല്ല, 120 സ്ത്രീകളാണു് കഠിനമായ അദ്ധ്വാനത്തിനു് ശേഷവും, അവർക്കോ, മദ്യവുമായി എത്തുന്ന പ്രിയപത്നിയെ കാത്തു് മൂടു് ചൊറിഞ്ഞു് കുത്തിയിരിക്കുന്ന അവരുടെ ഭർത്താക്കന്മാർക്കോ ശുദ്ധമായ മദ്യം ലഭിക്കാത്തതിന്റെ പേരിൽ ശബ്ദമുയർത്തുന്നതു്. അഞ്ചുദിവസമായി അവർ ചാരായവേട്ട നടത്തുന്നു. ന്യായമായ അവരുടെ മദ്യാവകാശത്തിനുവേണ്ടി ഭരണപക്ഷമോ പ്രതിപക്ഷമോ എന്തുകൊണ്ടു് അവരുടെ ചെറുവിരലുകൾ അനക്കാതിരിക്കുന്നു?

  ചാരായം വിറ്റയാളെ ഓടിച്ചിട്ടു് പിടിച്ചു എന്നതിനെസംബന്ധിച്ചു് വിശദമായ വിവരങ്ങൾ ലഭിക്കുന്നതുവരെ കേരളമൊട്ടാകെ ഹർത്താൽ ആചരിക്കാനുള്ള പ്രാഥമികമായ ബാദ്ധ്യത ഓരോ മലയാളിക്കുമുണ്ടു് എന്ന എന്റെ അഭിപ്രായം കീബോർഡിൽ ഊന്നി എഴുതിക്കൊണ്ടു് ഞാൻ ഉപസംഹരിക്കുന്നു.

  (ഇതൊരു നർമ്മഭാവന മാത്രമാണു്. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്കു് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. മദ്യമല്ല, മദ്യം ഉപയോഗിക്കുന്ന രീതിയാണു് അതിനെ വിഷമാക്കുന്നതു് എന്ന എന്റെ വ്യക്തിപരമായ അഭിപ്രായവും ഇവിടെ രേഖപ്പെടുത്താൻ ഞാൻ മടിക്കുന്നില്ല. "വൈകിട്ടു് ഒരു ഗ്ലാസ്‌ വൈൻ ആരെയും ദ്രോഹിച്ചിട്ടില്ല" എന്നു് പണ്ഡിതവാക്യം.)

  കമന്‍റ് നീണ്ടതിന് ക്ഷമിക്കുമല്ലോ.

  ReplyDelete
 10. അയ്യോ അങ്ങനെ സംഭവിച്ചുവോ? പോലീസിനെ വിവരം അറിയിക്കണമായിരുന്നു. ഒരു കമ്പനി എസ് ഏ പിയെ വിളിച്ച് റബ്ബര്‍ ബുള്ളറ്റ് ഫയര്‍ ചെയ്യിച്ചിരുന്നെങ്കില്‍ മേലില്‍ ഒരിടത്തും ഇമ്മാതിരി പണി ചെയ്യാന്‍ ആളുകള്‍ ധൈര്യപ്പെടില്ലായിരുന്നു.

  ReplyDelete
 11. സൂരജും ബാബുവും ഒന്നിനൊന്ന് കസറി....

  ReplyDelete
 12. ഹെന്‍റെ സക്കറിയാമുത്തപ്പാ ഭയങ്കരം! ഭയങ്കരം!. സൂരജ്‌ഭായ് തകര്‍ത്തൂട്ടാ :)
  ബാബുമാഷേ...................ഹി ഹി ഹി :)

  ReplyDelete
 13. സൂരജേ,

  സൂരജിനു ഫ്ലിക്കര്‍ ഉണ്ടോ?

  :)

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)