CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 14, 2010

നാണമില്ലല്ലോ മനോരമേ.....?!

പുതിയ നൂറ്റാണ്ടിന്റെ പുതിയ ദശകം ആരംഭിച്ച ഈ കാലത്ത് ഇമ്മാതിരി വിവരക്കേടുകള്‍ക്ക് സ്വന്തം തിരുമോന്തയില്‍ സ്ഥാനം കൊടുക്കാന്‍ തക്കവണ്ണം നാണമില്ലാതായിപ്പോയല്ലോ മാത്തൂട്ടിച്ചായാ നിങ്ങടെ ഈ പത്ര/ചാനല്‍ മുത്തശ്ശിക്ക്.... കഷ്ടം !

സൂര്യഗ്രഹണം: തിരക്കിനിടെ ആചാരങ്ങള്‍ പടിപ്പുറത്ത്

സൂര്യഗ്രഹണ സമയത്ത് വീടിനകത്തു നിന്നു പുറത്തിറങ്ങാതിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഇന്ന് തിരക്കിട്ട ജീവിതത്തില്‍ എല്ലാവരും മറക്കുകയാണ്.

തുളസിയിലയിട്ട വെള്ളം തളിച്ച് വീടും പരിസരവും ശുദ്ധിയാക്കുന്ന രീതി സൂര്യഗ്രഹണം ദിവസം എല്ലാ ഹൈന്ദവ ഭവനങ്ങളും അനുഷ്ഠിച്ചിരുന്നു. വിഷാംശമേക്കാതെ ഭക്ഷണസാധനങ്ങളെല്ലാം മൂടിവച്ച് അടുക്കള വൃത്തിയാക്കും. പാചകം ചെയ്ത ഭക്ഷണം മിച്ചമുണ്ടെങ്കില്‍ അത് കളയുകയും ചെയ്യും. പരിസരവും ദേഹവും ഭക്ഷണവും വിഷാംശമേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. സൂര്യനെ രാഹു വിഴുങ്ങുന്ന സമയം വിഷാംശം അന്തരീക്ഷത്തില്‍ പടരും എന്ന വിശ്വാസമായിരുന്നു ഇതിന് പിന്നില്‍ .

സൂര്യ ഗ്രഹണം കഴിയും വരെ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമായിരുന്നില്ല. ഗ്രഹണം കഴിഞ്ഞ് വീണ്ടും ശുദ്ധികലശം നടത്തിയേ അടുക്കളയില്‍ കയറൂ. എന്നാല്‍ ഇന്നത്തെ തിരക്കിട്ട ജീവിതത്തില്‍ രീതികളെല്ലാം മാറിയിരിക്കുന്നു. ക്ഷേത്രങ്ങളില്‍ മാത്രമായി പഴയ ആചാരങ്ങള്‍ ഒതുങ്ങുകയാണ്. റ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ സാധിക്കാത്ത തിരക്കിനിടെ സൂര്യഗ്രഹണത്തെ കുറിച്ചുള്ള ആശങ്കകളും വിട്ടൊഴിഞ്ഞിരിക്കുന്നു.


ആരെടാ ഈ കിഴങ്ങത്തരമൊക്കെ എഴുതി പബ്ലിഷിയത് എന്ന് ചോദിച്ചാല്‍ ഉടനെ പറയാം “ ഹേയ്, ഞാനിതൊന്നും അനുഭാവപൂര്‍വ്വം എഴുതിയതല്ല, ഇങ്ങനൊക്കെ ആചാരങ്ങളുണ്ടായിരുന്നു എന്ന് ഓര്‍മ്മിച്ചതല്ലേ” എന്ന്. അത്ര തന്ത്രപൂര്‍വ്വമാണ് വാക്കുകളുടെ തെരഞ്ഞെടുപ്പ്... വിശ്വാസമുണ്ടായിരുന്നു, പുറത്തിറങ്ങുമായിരുന്നില്ല... എല്ലാം ഭൂതകാലക്കുളിരോടെ.. അവസാനത്തെ ആ വരിയാണ് കിടിലോല്‍ക്കിടിലം.. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ സാധിക്കാത്ത തിരക്ക് വന്ന് കേറിയതുകൊണ്ടാണ് സൂര്യഗ്രഹണത്തെ കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞത് എന്ന്... അല്ലാതെ സൂര്യഗ്രഹണമെന്നാല്‍ ഒരു രാഹൂം സൂര്യനെ വിഴുങ്ങി പണ്ടാറമടക്കുന്നതല്ല എന്ന് ആളുകള്‍ക്ക് വിവരമുണ്ടായതുകൊണ്ടല്ല എന്ന് .... ജൂനിയര്‍ ക്ലാസുകള്‍ മുതല്‍ ചന്ദ്രനേം ഭൂമിയേം സൂര്യനേം ഗോളമാക്കി ഈ ആകാശനിഴല്‍ക്കളി ശാസ്ത്രക്ലാസുകളില്‍ ആവര്‍ത്തിച്ച് ഇതിന്റെ ശാസ്ത്രാത്ഭുതങ്ങള്‍ പുതിയ തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ വിവരമുള്ള ഗുരുക്കന്മാര്‍ തയ്യാറയാതുകൊണ്ടല്ല എന്ന്..


ഈ സാധനത്തിനെ വിളിക്കാന്‍ ഒന്നേയുള്ളൂ വാചകം - നൊസ്റ്റാള്‍ജിയയുടെ തേനില്‍ ചാലിച്ച ഒന്നാന്തരം തീട്ടക്കണ്ടി !!

27 comments:

 1. ഈ പോക്കു പോയാല്‍, "മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ സാധിക്കാത്ത തിരക്കിനിടെ" മനോരമയെക്കുറിച്ചുളള ആശങ്കകളും മലയാളിയെ വിട്ടൊഴിയും...

  ReplyDelete
 2. അദ്ദാണ് പത്രപ്രവർത്തനം. ഡിക്ലറേറ്റീവ് ആവാതെ സെന്റ്ൻസുകൾ ഉണ്ടാക്കുക. ഇനി സെന്റൻസ് അങ്ങനെയാണെങ്കിൽ അവസാനം ഒരു ക്വസ്റ്റ്യന്മാർക്ക് ഇട്ടേക്കുക.
  ഉദാ:

  നുറ്റാ‍ണ്ടുകൽ പഴക്കമുള്ള ഹിന്ദു ആചാരം ശാസ്ത്രസത്യമെന്ന് തെളിഞ്ഞു? ?
  ആ ചോദ്യചിഹ്നത്തിലാണ് കളി മുഴുവൻ ;)

  എന്നാലും ഈ നുറ്റാണ്ടിലും ഇമ്മാതിരി സാധനങ്ങൾ പടച്ചു വിടാൻ ആൾക്കാരൊണ്ടല്ലോ :)

  ReplyDelete
 3. ഗ്രഹണം കഴിഞ്ഞ് ശുദ്ധികലശം നടത്തുന്ന ഐ എസ് ആര്‍ ഓ ശാസ്ത്രജ്ഞന്റെ ചിത്രം നാളത്തെ മനോരമയുടെ ഒന്നാം പേജില്‍ വരാതിരുന്നാല്‍ ഭാഗ്യം.

  ReplyDelete
 4. തിരക്കുകൾക്കിടയിൽ നരബലിയും നമ്മൾ മറന്നുപോയിത്തുടങ്ങി

  ReplyDelete
 5. പണ്ടൊക്കെ എന്തായിരുന്നു തീട്ടക്കണ്ടി! അതൊക്കെ ഒരു കാലം! പക്ഷേങ്കി, തീട്ടക്കണ്ടിക്കും മതമുണ്ടെന്ന സനാതനസത്യം മതപണ്ഡിതര്‍ ഇതുവരെ മനസ്സിലാക്കാഞ്ഞത് നന്നായി. അല്ലെങ്കില്‍ സൂരജ് ൧൦൧ ഏത്തമിട്ട് മാപ്പ് പറയേണ്ടി വന്നേനെ. :)

  കാല്‍വിന്‍,

  നരബലിയേ മറന്നിട്ടുള്ളൂ. അതിനുംകൂടി നാരിബലി തകര്‍ക്കുകയല്ലേ? :)

  ReplyDelete
 6. പണ്ടുകാലം ഓർക്കുന്ന, ഓർത്തുകൊണ്ടേയിരിക്കുന്ന, അതുമാത്രം ഓർക്കുന്ന ഒരുപാട്‌ കൂലിക്കാർ മനോരമയുടെ സ്റ്റാഫ്‌റോളിൽ ഉണ്ടെന്നുതോന്നുന്നു. കിട്ടുന്നിടയ്ക്കെല്ലാം അവർ ഇന്നത്തെ മനുഷ്യന്റെ 'തിരക്കും നിഷേധവും മൂലമുള്ള അവഗണന' ചുഴിഞ്ഞെടുത്തുകളയും.
  Future Shock-ൽ ടോഫ്‌ലർ വിശകലനം ചെയ്തതിനേക്കാൾ ഭീകരമാണ്‌ ഇവർ അനുഭവിക്കുന്ന ഷോക്ക്‌. പാവങ്ങൾ...

  ReplyDelete
 7. ഇപ്പൊക്കെ എന്ത് നൊസ്റ്റാള്‍ജിയ..പണ്ടത്തെ നൊസ്റ്റാള്‍ജിയ ആയിരുന്നു നൊസ്റ്റാള്‍ജിയ എന്ന ആരുടെയോ രസികന്‍ പ്രയോഗം ഇവിടെ കിടക്കട്ടെ.:)

  മോഹന്‍ലാലിനു എയ്‌സ്???? എന്ന ക്രൈം കുമാരന്‍ ശൈലിയുടെ ഇത്തിരി മാന്യതപ്പെടുത്തിയ മനോരമീയന്‍ ശൈലി.

  സത്യം? സമത്വം?? സ്വാതന്ത്യം??? എന്നോ മലയാളി? മലയാളം?? മനോരമ????????? എന്നോ എഴുതിയാലും അപ്പോ തെറ്റില്ലല്ലേ?

  തിരക്കുകള്‍ക്കിടയില്‍ നരബലിയും മറന്നു തുടങ്ങി എന്നതിനൊരു ക്ലാപ്പ്..

  രാഹുകാലത്ത് പോസ്റ്റോ കമന്റോ ഇടാതിരുന്ന ആ നല്ലകാലവും തിരക്കിനിടയില്‍ ഇങ്ങിനി വരാത്തവണ്ണം പൊയ്പ്പോയോ? :):)

  ReplyDelete
 8. ഇന്നലെ ഗ്രഹണായതോണ്ടാ കമൻറാതിരുന്നേ.

  ReplyDelete
 9. സൂപ്പർ....
  നൊസ്റ്റാള്ജിയയുടെ തേനില് ചാലിച്ച ഒന്നാന്തരം തീട്ടക്കണ്ടി !!
  അതു കലക്കി :)

  ReplyDelete
 10. FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070


  This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!


  Please tell your friends to join & forward it your close friends.

  ReplyDelete
 11. മനോരമ എന്തെഴുതിയാലും തെറ്റാവില്ല....!കേരളം നന്നാക്കാന്‍ കച്ച കെട്ടി ഇറങ്ങിയതല്ലേ? പാവം വായനക്കാര്‍.... ഇവിടെ നോക്കു
  ആശംസകള്‍.

  ReplyDelete
 12. പഴമയുടെ ഇരുട്ടിലേക്ക് തിരിച്ചുകൊണ്ടുപോയാലെ ജനങ്ങളെ മന്ദബുദ്ധികളായി നിലനിര്‍ത്താനാകു.... പത്രങ്ങളുടെ സ്വാര്‍ത്ഥരാഷ്ട്രീയം !

  ReplyDelete
 13. ഐ.എസ് ആര്‍.ഓ യുടെ തലപ്പത്തിരിക്കുന്നവന്‍ “തുലാഭാരം” നടത്തി പുഞ്ചിരിക്കുന്ന ഇന്നാട്ടില്‍ “ഗ്രഹണം വരുമ്പോള്‍ ഞാഞ്ഞൂലിനും വിഷം വരും”

  ReplyDelete
 14. മനോരമക്ക് അതൊക്കെ വീണ്ടെടുക്കാനാണ് ഉദ്ദേശം എങ്കില്‍ മനോരമയും പടിക്ക് പുറത്താക്കും നമ്മള്‍ അല്ലെ?
  ഈ നേരമില്ലാത്ത നേരത്താണ് അവന്ടെ അമ്മേടെ //////അല്ലെടോ ??/
  www.imthiyaz.tk
  http://aacharyan-imthi.blogspot.com/

  ReplyDelete
 15. നൊസ്റ്റാള്‍ജിയയുടെ തേനില്‍ ചാലിച്ച ഒന്നാന്തരം തീട്ടക്കണ്ടി !!

  :)

  ReplyDelete
 16. എന്റെ സൂരജെട്ടോ , ഇതൊക്കെ വെറും നിസ്സാരം.
  ഇവിടെ ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗിന്റെ പതിനെട്ടടവും പഠിച്ചു വന്ന് മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌ വയറന്മാര്‍ ഗ്രഹണസമയത്ത് ക്യൂബികിള്‍ വിട്ടിറങ്ങിയില്ല. ഫുഡ്‌കോര്‍ട്ട്സ് മൊത്തം മൂന്നു മണി വരെ കാലി, ശൂന്യം, റോഡില്‍ ഒരു പൂച്ചകുഞ്ഞു പോലുമില്ല.
  ഇങ്ങനെയും ആള്‍ക്കാരുണ്ടാകുമ്പോള്‍ പിന്നെ വാര്‍ത്തകളും അങ്ങനെ തന്നെ വരില്ലേ?

  ReplyDelete
 17. സൂരജെ :)
  മൂര്‍ത്തീ :))))))

  ReplyDelete
 18. ഈ തെരക്കിനെടേലും പെണ്ണുങ്ങള് ബ്ലൗസിടാന്‍ മറക്കുന്നില്ലല്ലോന്നാ സങ്കടം... അന്നൊക്കെ എന്താരുന്നു.. :)

  ReplyDelete
 19. കൊള്ളാം.. നമ്മളോടാ കളി.. ... ദാണ്ടെ കിടക്കുന്നു....

  ReplyDelete
 20. അനൂപ് ജീ തന്ന മനോരമാലിങ്ക് ഗൊള്ളാം....
  ആ ആശാന്റെ (അതുനമ്മടെ 'ശാസ്ത്രജ്ഞ'നാണെന്ന് നാട്ടാരെ ധരിപ്പിച്ച് നടക്കുന്ന ഭാഗവതജ്ഞന്‍ സി രാധാകൃഷ്ണനാണോ ?) ലോജിക്ക് അപാരമാണ്

  കാലാന്തരത്തിലോ സൂക്ഷ്മമായോ ശരീരത്തിനു ഗ്രഹണഭക്ഷണം അഹിതം ചെയ്യില്ലെന്നു സ്ഥാപിക്കാന്‍ മതിയായ പരീക്ഷണങ്ങള്‍ സയന്‍സ് നടത്തിയതായി അറിവില്ല. നടത്തേണ്ടതാണ്. അതു കഴിഞ്ഞിട്ടു പോരേ അന്തിമവിധി? എന്തിനു തിടുക്കം?


  അതായത് :

  പന്നി പറക്കുകയില്ല എന്ന്‍ ആരും തെളിയിച്ചിട്ടില്ല.... തെളിയിക്കട്ടെ... എന്നിട്ട് പോരേ പന്നി പറക്കില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ പന്നി പറക്കും എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?

  വേറൊരു ഫാഷയില്‍ പറഞ്ഞാല്‍,

  ഗരുഡന്‍ തൂക്കമോ, നരബലിയോ, മൃഗബലിയോ, സതീ സമ്പ്രദായമോ, ദേവദാസീപൂജയോ, തൊട്ടുതീണ്ടായ്മാ സമ്പ്രദായമോ കൊണ്ട് മനുഷ്യര്‍ക്കോ സമൂഹത്തിനോ നാടിനോ ഗുണഫലങ്ങളൊന്നും ഉണ്ടാകുകയില്ല എന്ന് ആരും തെളിയിച്ചിട്ടില്ല... തെളിയിക്കട്ടെ... എന്നിട്ട് പോരേ ഗുണമില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ 'ബിരിയാണി കൊടുക്കണൊണ്ട്' എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?

  ശ്ശ്യോ !

  ;))

  ReplyDelete
 21. ഈ മനോരമ ലിങ്കൊന്നും എനിക്ക് വായിക്കാൻ പറ്റുന്നില്ലല്ലോ? കുറെ അറിയാത്ത ഫോണ്ട് മാത്രം കാണാം. മോസില്ലയിൽ വായിക്കാൻ എന്തു ചെയ്യണം?

  ReplyDelete
 22. @ജയരാജന്‍
  Install Padma add on from
  https://addons.mozilla.org/en-US/firefox/addon/873

  you will be able to read

  ReplyDelete
 23. http://rafeeqkizhattur.blogspot.com/2010/01/blog-post_21.html മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം

  ReplyDelete
 24. ഇതൊക്കെ വായിച്ചു സായൂജ്യം അടയാന്‍ ഇഷ്ടം പോലെ ആള്‍ക്കാര്‍ ഉണ്ട് .
  അത് കൊണ്ട് ആയിരിക്കുമല്ലോ ഇവന്‍മാര്‍ ഒക്കെ ഇങ്ങനെ ഒക്കെ എഴുതി വിടുന്നത് .
  നടക്കട്ടെ.
  നമുക്ക് വായിച്ചു ചിരിക്കാം ഈ കോമഡി ഒക്കെ .

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)