CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 7, 2010

വെവരാവകാശവ്യഭിചാരങ്ങള്.....

എത്രയും ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുവാന്‍ ,

താഴെ അക്കമിട്ട് നിരത്തിയിട്ടുള്ള എന്റെ ചോദ്യങ്ങള്‍ക്ക് വിവരാവകാശനിയമപ്രകാരം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ പൊതുഭരണവകുപ്പില്‍ നിന്നോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരെങ്കിലും മറുപടി തരണമെന്ന് അപേക്ഷിക്കുന്നു. ഈ കത്ത് കൈപ്പറ്റി 25 ദിവസത്തിനകം ഉത്തരം കിട്ടിയില്ലെങ്കില്‍ വിവരാവകാശനിയമപ്രകാരം മറുപടിതരാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥനെ തൂക്കിക്കൊല്ലാനും അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ താങ്കളടക്കമുള്ളവരെ മാലിദ്വീപിലേക്ക് നാടുകടത്താനും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ‘പൊതുതാല്പര്യ’ ഹരജി ഈയുള്ളവന്‍ ഫയല്‍ ചെയ്യുമെന്ന് കൂടി ഇതിനാല്‍ ഉണര്‍ത്തിച്ചുകൊള്ളുന്നു:

ചോദ്യങ്ങള്‍ :


 1.  (കാ) തിരുവനന്തപുരത്ത് ശാസ്തമംഗലം ജംഗ്ഷനില്‍ ഒത്തനടുക്ക് നില്‍ക്കുന്ന മരം ആലാണോ അരശാണോ മഹാഗണിയാണോ ? (യിക്ക) ഈ മരത്തില്‍ കുടികിടപ്പവകാശം ലഭിച്ച മൊത്തം കിളികളുടെ എണ്ണം എത്ര ? (ഗാ) ഈ മരത്തിനാണോ, ചെമ്പഴന്തി കരിയം തിരിവില്‍ നില്‍ക്കുന്ന മരത്തിനാണോ ഉയരം കൂടുതല്‍ ?  (യിഘ) പുളിമൂട് ജംഗ്ഷനില്‍ നിന്നിരുന്ന പുളി വെട്ടിക്കളഞ്ഞ വര്‍ഷം ഏത് ? (ങാ) ആ പുളി വെട്ടിയില്ലെങ്കില്‍ അത് വെട്ടാത്തത് എന്ത് ?
 2. (കാ) 2001 ജനുവരി 27ഉച്ചതിരിഞ്ഞ് നാലു മണിവരെയുള്ള  കണക്കനുസരിച്ച് തെച്ചിക്കോട്ട് രാമേന്ദ്രന്റെ വാലിലെ രോമം എത്ര ? (യിക്ക) ഈ രോമങ്ങള്‍ പിഴുത് മോതിരമുണ്ടാക്കി വിറ്റ വകയില്‍  തെച്ചിലോട്ടുകാവു ദേവസ്വത്തിന് അരുക്കാക്കി കിട്ടിയ പൈസയെത്ര ?
 3.  മംഗലാം കുന്ന്‍ കണ്ണന്‍ എന്ന ആനയ്ക്ക് മംഗലാംകുന്ന് കര്‍ണ്ണന്‍ എന്ന് പേരിടാത്തത് എന്ത് ?
 4. തിരുവില്വാമല ശശി എന്ന ആനയെ സുന്നത്ത് ചെയ്ത് തിരുവില്വാമല വഹാബ് എന്ന് പേരുമാറ്റിച്ചതിന്റെ പിന്നില്‍ വാ ഇയ്യത്തുല്‍ ദ് അവാ എലിഫന്റീ  ജിഹാദിസ്സറൂ  എന്ന സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് കോടതി വിധികള്‍ വല്ലതുമുള്ളതായി സര്‍ക്കാര്‍ രേഖകള്‍ ഉണ്ടോ ?
 5. ഇമ്മാതിരി ചോദ്യങ്ങളും കൊണ്ട് വിവരാവകാശനിയമത്തെ അലക്കിവെളുപ്പിക്കാനിറങ്ങുന്ന ടീംസിന് മറുപടി കൊടുക്കാന്‍ ഒരു ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥന്‍ ശരാശരി എത്ര മണിക്കൂര്‍ ജോലിസമയം വെള്ളത്തിലാക്കും ? (ദിവസം, മണിക്കൂര്‍, മിനിറ്റ് സെക്കന്റ് മില്ലീ സെക്കന്റ് എന്ന കണക്കില്‍ കൃത്യം മറുപടി തരണം, ഇല്ലെങ്കില്‍...തൂക്കിക്കൊല, മാലിദ്വീപ്..ങ്ഹാ ! ‍)
 6. (കാ) ഈവക കഴുപ്പണം കെട്ട ചോദ്യങ്ങളുമായി സര്‍ക്കാരുദ്യോഗസ്ഥരുടെ സമയം കളയാന്‍ കെട്ടിയിറങ്ങുന്ന റിട്ടയേഡ് ലാവണ പടക്കുറുപ്പന്മാരെ തിരികെ സര്‍ക്കാര്‍ സര്‍വ്വീസിലെടുത്താല്‍ എത്ര രൂപാ പൊതുപണം ലാഭിക്കാം ?  (യിക്ക) അങ്ങനെ എന്തെങ്കിലും വകുപ്പുണ്ടോ ?

എന്ന് വിശ്വസ്തതയോടെ വിനയകുനിയനായി താണുവണങ്ങി തറമുട്ടി ,

കോണാമ്മൂട്ടില്‍ ശശാങ്കന്‍
എലിഫന്റ് ബി.ഏ.
തിരുവന്തോരം.


25 comments:

 1. ഈ വിവരങ്ങള്‍ക്കായി ശശാങ്കനെ ഞാന്‍ കുറച്ചൊന്നും അല്ല ബുദ്ധിമുട്ടിച്ചത്. ശശാങ്കൻ അവരുടെ പുറകെ വിടാണ്ടെ പിടിച്ചതുകൊണ്ട് മറുപടി കിട്ടി. ഈ മറുപടികള്‍ നിസ്സാരങ്ങള്‍ അല്ല. ശശാങ്കനു പ്രത്യേകം നന്ദി പറയുന്നു.ഒരു കാവടിസീസണില്‍ നാട്ടില്‍ വരുമ്പോള്‍ ശശാങ്കനെ തൃശ്ശൂര്‍ കൊണ്ടുവന്ന പിച്ചിക്കാട്ട് കള്ള്ഷാപ്പും , നടത്തറ ശാന്തയേയും ഒക്കെ ഒന്ന് കാണിച്ചുകൊടുക്കണം എന്ന് കരുതുന്നു.ഒരിക്കല്‍ ഇതു കണ്ടാല്‍ പിന്നെ ശശാങ്കൻ സർക്കാർ ഫയലുകളുടെ നാട്ടില്‍ നിന്നും കുലുങ്ങുന്ന കാറുകളുടെ തലസ്ഥനത്തേക്ക് ഓരോ ഉത്സവകാലത്തും എത്തും.

  ReplyDelete
 2. കോണാമ്മൂട്ടില്‍ ശശാങ്കനു നല്‍കാനായി സര്‍ക്കാര്‍ തയ്യാറാക്കി വെച്ചിരുന്ന ഉത്തരങ്ങള്‍ വിവരാവകാശനിയമപ്രകാരമുള്ള മറ്റൊരു ചോദ്യം ചോദിച്ച് തരപ്പെടുത്തിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഉത്തരം തെറ്റാണെന്ന് പറഞ്ഞ് പോസ്റ്റിടല്ലും.

  1(കാ) ആ മരം അരഗണി വിഭാഗത്തില്‍ പെടുന്നു.
  (യിക്ക) മൈന -ക്ലാക്ലാക്ലീക്ലീക്ലുക്ലു, കാക്ക-തൊള്ളായിരം, പരുന്ത് - പണത്തിനു മീതെ ഇല്ല, അതിലും കുറവാണ്.മറ്റു കിളികള്‍, ചില്ലറ കിളികള്‍ -നൂറ്റിപ്പത്ത്
  (യിഘ) പുളിമരത്തിന്‍ കഥൈ എന്ന തമിഴ് നോവല്‍ പ്രസിദ്ധീകരിച്ച ദിവസം വെട്ടി. പകരം ഒരു മുരിക്ക് നട്ടിട്ടുണ്ട്.
  (ങ്ങാ) ങാ ങൂ പ്രസക്തമല്ല. വെട്ടിക്കളന്നെന്ന് മുകളില്‍ പറഞ്ഞ ഉത്തരം ഒന്നു കൂടി വായിക്കുക.

  2.(കാ) ആ സെക്കന്റില്‍ പാപ്പാന്‍ പിഴുതുകൊണ്ടിരുന്നതടക്കം 1437(വലിയ രോമം) 318(ചെറിയ രോമം).
  (യിക്ക)രോമം പറിക്കുന്നത് പാപ്പാന്റെ അവകാശമായതിനാല്‍ ആ വകയില്‍ ലാഫം രൂപ പൂജ്യം പൈസ പൂജ്യം.

  3. ജനിക്കുന്ന സമയത്ത് കണ്ണ് സാധാരണയിലും വലിയതായിരുന്നതിനാല്‍ കണ്ണനെന്നു പേരിട്ടു. കര്‍ണ്ണനെന്നു വിളിച്ചാലും വിളി കേള്‍ക്കുന്നുണ്ട്. ഇബടെ ബയ്യാനേ, എടത്തോട്ട് തിരിയാനേ എന്നൊക്കെ പറഞ്ഞാലേ അനുസരിക്കൂ എന്നതിനാല്‍ ആന എന്നു തന്നെ പേരിടുന്നതിനു വകുപ്പുണ്ടോ എന്ന് പരിശോധിച്ചു വരുന്നു.

  4. സര്‍ക്കാരിന്റെ തലവിധിയെ സംബന്ധിച്ച രേഖകള്‍ തല്‍ക്കാലം ലഭ്യമല്ല. ഡിജിറ്റലൈസ് ചെയ്യാന്‍ കൊണ്ടുപോയിരിക്കുന്ന രേഖകള്‍ തിരിച്ചു വന്നാല്‍ ഉത്തരം ലഭ്യമാക്കാം. അവസാനം വിവരം ലഭിക്കുമ്പോള്‍ തിരുവില്വാമല വഹാബ് തിരുവില്വാമല മത്തായി ആയിട്ടുണ്ട്. കുര്യാക്കോസ് മുതലാളി ആനയെ വാങ്ങി പേരു മാറ്റിയതായി രേഖകള്‍ പറയുന്നു.

  5. ഉത്തരം ലഭ്യമല്ല. (മാലിദ്വീപ് കാണണമെന്ന് പെണ്ണുമ്പിള്ള കുറെക്കാലമായി പറയുന്നു.)

  6. (കാ) കണക്കെടുത്ത് വരുന്നു. 2003 ജനുവരി 12നും ഫെബ്രുവരി 24നും ഇടക്ക് ശംഖുമുഖത്ത് അടിച്ച തിരമാലകളെക്കുറിച്ചും, തീരത്ത് അടിഞ്ഞുകേറിയ മണല്‍ത്തരികളുടെ എണ്ണത്തെക്കുറിച്ചും ചോദ്യക്കൂട്ടം വന്നിട്ടുണ്ട്. അതിനുത്തരം തപ്പിക്കൊണ്ടിരിക്കുന്ന തിരക്കിലാണു സര്‍ക്കാര്‍. (യിക്ക) വകുപ്പില്ല. ഉണ്ടാക്കിയേ പറ്റൂ. ഇല്ലെങ്കില്‍ ഈ നിലയ്ക്ക് പോയാല്‍ സര്‍ക്കാര്‍ വിവരമറിയും. വെവരാവകാശ/വെവരാനന്തരാവകാശ കമ്മീഷണറേറ്റ് ഉണ്ടാക്കി പ്രശ്നം പരിഹരിക്കുന്നതിനെപ്പറ്റി ചിന്തിച്ചുവരുന്നു.

  ReplyDelete
 3. "വിവരാവകാശനിയമത്തെ അലക്കിവെളുപ്പിക്കാനിറങ്ങുന്ന ടീംസിന് മറുപടി കൊടുക്കാന്‍ ഒരു ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥന്‍ ശരാശരി എത്ര മണിക്കൂര്‍ ജോലിസമയം വെള്ളത്തിലാക്കും"

  ഓ... കേരളാ സര്‍ക്കാരുത്യോകസ്ഥാന്‍മാരുടെ ഒരൊടുക്കത്തെ വിലപ്പെട്ട സമയം!

  ജോലിസമയത്തു മൊത്തം പണിയെടുക്കുന്നതുകൊണ്ടാണല്ല് സിക്രട്ടേറിയറ്റില്‍ പഞ്ചിംഗം മെഷ്യന്‍ വെക്കാന്‍ തീരുമാനിച്ചവ്വ യെല്ലാവരും കൂടിയങ്ങട്ടു
  കെടപ്പിലാക്കിയത്?? കേരളത്തിലെ ഒരു വില്ലേജാപ്പീസിലെങ്കിലും കയറിയിട്ടുള്ള ഏതൊരാള്‍ക്കും സര്‍ക്കാരുത്യോഗസ്തരുടെ ശുക്രാന്തി മനസ്സിലാവും,
  കയറിയിട്ടുണ്ടാവണം ന്നച്ചാലേ മനസ്സിലാവു.

  അതല്ല യെവന്മാരു മുന്ന് പണിയെടുത്തിട്ടുണ്ടെങ്കില്‍ ഈ വെവരശേഖരണത്തിന് അത്ര സമയമൊന്നും വേണ്ടിവരില്ലല്ലോ?

  ReplyDelete
 4. എനിക്കുമുണ്ട് ചിൽ ചോത്യ ശരങ്ങൾ..
  1. സെക്രട്ടറിയേറ്റിനു മുന്നിലെ മാധരായരുടെ തലയിൽ തൂറിയ കാക്കകളുടെ എണ്ണം എത്ര? ഒരു ഇഞ്ചിൽ എത്ര തൂറ്റലുണ്ട്?
  അതിനു വടക്കുവശത്തായി നിൽക്കുന്ന വാകയിൽ എത്ര ഇലയുണ്ട്? അതിൽ എത്രയെണ്ണം പഴുത്തു തുടങ്ങി?

  2. കിഴക്കേ കോട്ടയുടെ വ്യാസം എത്ര? അതിലൂടെ പ്രതിദിനം എത്രപേർ കടന്നുപോകുന്നു? പോകുന്നവരിൽ എത്ര സ്ത്രീകൾ, പുരുഷന്മാർ? ഇതിനു രണ്ടിനും ഇടയിലുൾലവരുടെങ്കിൽ എത്ര?

  3. തമ്പാനൂരിൽ നിന്നും കൊച്ചുവേളി സ്റ്റേഷനെത്തുമ്പോൾ റെയിൽ‌വേ പാളത്തിനു കുറുകെ എത്ര കഷണമുണ്ട്?

  4. പ്രസ്തുത പാളത്തിൽ പ്രതിദിനം എത്ര കിലോ ‘അപ്പി‘ വീഴുന്നു?

  5. തമ്പാരൂർ സ്റ്റാന്റിലെ മൂത്രപ്പുരയിൽ നിന്നും ഓരോ മണിക്കൂറിലും പുറത്തേക്കൊഴുകുന്ന മൂത്രത്തിന്റെ അളവ് എത്ര ചതുരശ്ര അടിയാണ്?

  കൂടുതൽ ചോദ്യങ്ങളുമായി ഉടനെത്താം നിങ്ങളുടെ വിനീതൻ വെട്ടിച്ചിറ ഡയമൺ. അഥവാ ഡയമണ്ട് ചട്ടമ്പി.

  ReplyDelete
 5. ഹൈ.... എന്താദ്ദ്‌
  ദൊക്ക്യാ ചോയ്‌ക്ക്യാ?
  ഈ ചോദ്യങ്ങളൊക്കെ കഴിഞ്ഞ ശിശിരകാല(മേഘമിഥുന)പാർലമന്റ്‌ സമ്മേളനത്തിൽ രാജ്യസഭയിൽ നോമിനേറ്റഡ്‌ അംഗമായ 'മദ്യ'പ്രദേശിലെ അന്തിപ്പാപ്പി അബ്സൊല്യൂട്ട്‌ സീറോ അവറിൽ ചോദിച്ച്‌ ഉത്തരം മന്ത്രീടെ കുത്തിനുപിടിച്ച്‌ ബലമായി പിടിച്ചുവാങ്ങി "എനിക്ക്‌ തിരുപ്പതിയായി" എന്ന് എഴുതി വിരലടയാളം പതിച്ചുകൊടുത്തതല്ലെ. പിന്നെന്തിനാ ശശാങ്കാ വീണ്ടും ചോയ്‌ക്കണേ?

  ReplyDelete
 6. മന്ത്രിയുടെ ഓഫീസിൽ നിന്നും കോണാമ്മൂട്ടിൽ ശശാങ്കനു നൽകിയ മറുപടി കത്തിന്റെ പൂർണ്ണ രൂപം:

  Sri.Konammuttil Sasankan,

  Ref: your letter dated nil under RTI Act.

  Sir,
  As the information asked for requires obtaining and processing of information from various records it is not possible to provide the information.

  Yours faithfully,

  sd/-
  Public Information Officer.

  കുറിപ്പ്: താങ്കളുടെ കത്ത് കണാനിടയായ ഒരു ഉദ്ദ്യോഗസ്ഥന്റെ അഭിപ്രായം കൂടി ഇതോടൊപ്പം അറിയിക്കുന്നു.

  “കാര്യമറിയാവുന്ന ഒരുദ്ദ്യോഗസ്ഥനു 2 മിനുട്ട് വേണം, ശ്രീ ശശാങ്കനു ഉത്തരം നൽകുവാൻ. ഒരാഫീസ്സിൽ സൂക്ഷിക്കുന്ന രേഖകളുടെ പകർപ്പ് നൽകുവാനാണു വിവരാവകാശനിയമം അനുശാസിക്കുന്നത്. അല്ലാതെ ഏതൊരാളുടേയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനുള്ള ബാധ്യത സർക്കാരിനില്ല. പക്ഷേ അതറിയണമെങ്കിൽ നിയമം എന്താണെന്നു വായിച്ച് നോക്കണം. അങ്ങനെ ചെയ്യാതെ, കിട്ടിയ ചോദ്യങ്ങൾക്ക് ഉത്തരം തേടി ദിവസങ്ങളോളം അലയുന്ന സർക്കാർ ഉദ്ദ്യോഗസ്ഥരുടെ പ്രയാസങ്ങളിൽ സങ്കടം കൂറുന്ന മാന്യമഹാജനങ്ങളുടെ ശ്രദ്ധ ഇവിടേക്കും തുടർന്നുള്ള മൂന്നു നാലു ബ്ലോഗ് പോസ്റ്റുകളിലേക്കും ക്ഷണിക്കുന്നു. കഴിപ്പണം കെട്ട ഉദ്ദ്യോഗസ്ഥർക്ക് പൊതു പണം എന്നാലെന്തെന്നു പോലും അറിയില്ല.

  ReplyDelete
 7. ..പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച്‌ നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന്‌ വിധിച്ചു.
  (http://upabhokthavu.blogspot.com/2008/02/blog-post.html) എന്നെഴുതിയത് അങ്കിള്‍ തന്നെയല്ലേ? അങ്ങിനെയുള്ളപ്പോള്‍ പകര്‍പ്പ് മാത്രം നല്‍കിയാല്‍ മതി എന്ന് പറയുന്നത് ശരിയാവുമോ?

  ReplyDelete
 8. ജനശക്തി,
  നിലവില്‍ തയ്യാറാക്കപ്പെട്ട് ഒരു ലിസ്റ്റിന്റെയോ ഫയലിന്റേയോ പകര്‍പ്പ് നല്‍കാന്‍ മാത്രമേ വകുപ്പുള്ളൂ. ഒരു പുതിയ ലിസ്റ്റോ പുതിയതായി സോര്‍ട്ട് ചെയ്തൊരു ഡാറ്റയോ കിട്ടാന്‍ വകുപ്പില്ല, അതുകൊണ്ട് തന്നെ പകര്‍പ്പെടുക്കുക എന്നതില്‍ കവിഞ്ഞ് വിവരാവകാശ അധികാരിക്ക് ഇതില്‍ വേറെ പണിയുമില്ല.
  യു.പി.എസിയുമായി ഈ വിഷയത്തിലൊരു പയറ്റല്‍ കഴിഞ്ഞിട്ടിരിക്കുകയാണ്.

  ReplyDelete
 9. കൊള്ളാം ചേട്ട,
  പൂച്ചക്കു ആരു മണി കെട്ടുമെന്നായിരുന്നു പ്രശ്നം. ചേട്ടന്‍ തന്നെ കെട്ടിയല്ല്. നന്നായി നന്നായി ധന്യവാദ്.

  ReplyDelete
 10. ഹിഹിഹിഹിഹിഹിഹിഹിഹിഹി..........

  ReplyDelete
 11. പ്രീയ ജനശക്തി,

  ഒരു കഥ വായിക്കുന്നതു പോലെ നിയമം വിശകലനം ചെയ്തിരിക്കുന്നതിനെ വായിക്കരുത്. കുറച്ചു കൂടെ ശ്രദ്ധ വച്ചു വേണം വായിക്കാൻ. വിവരം ശേഖരിച്ച് നൽകുകയെന്നാൽ (collection of data), ശേഖരിച്ച രേഖകൾ അതേപടി നൽകുക എന്നേ അർത്ഥമുള്ളൂ. ആ ശേഖരിച്ച രേഖകൾ ക്രോഡീകരിക്കുമ്പോൾ (processing the collected data becomes a new information)ഒരു പുതിയ വിവരമായി മാറുന്നു. അത്തരത്തിലൂള്ള ജോലി ഒന്നും ചെയ്ത് തരണമെന്നു വിവരാവകാശ നിയമത്തിലില്ല. ഇതാണു എന്റെ ബ്ലോഗ് പോസ്റ്റുകളിൽ കൂടി ഞാൻ വീണ്ടും വീണ്ടും പറഞ്ഞു വരുന്നത്. പക്ഷേ കേരളത്തിലെ ഭൂരിഭാഗം സർക്കാർ ഉദ്ദ്യോഗസ്ഥരും വായിക്കുന്നതു പോലെ താങ്കളും വളരെ ലാഘവത്തോടെ ആ നിയമ വിശകലനം വായിച്ചു. ഈ സ്വഭാവമാണ് 2 മിനിട്ടു കൊണ്ട് തീർക്കേണ്ട ജോലി സർക്കാർ ജീവനക്കാരൻ രണ്ടാഴ്ചയെടുക്കുന്നത്. അതു കാണുമ്പോൾ ഡോ.സൂരജിനെപ്പോലുള്ളവർക്ക് സങ്കടം സഹിക്കുന്നില്ല. എന്നാൽ ഒരു കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും വകുപ്പിൽ ഇത്തരത്തിലുള്ള വിവരം ആരാഞ്ഞു നോക്കൂ. വിവരം അറിയും. പി.എസ്.സി. ഓഫീസിലുള്ളവർ വിവരാവകാശത്തിനെ പറ്റി ഞാനെഴുതിയതെല്ലാം വായിച്ചിട്ടുണ്ട്. എന്നെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട് (ഔദ്ദ്യോഗികമായിട്ടല്ല).

  ആനയുടെ കാര്യത്തിൽ, വിവരം കിട്ടുന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണു ഞാൻ അപേക്ഷിച്ചത്. അക്കാര്യം എന്റെ പോസ്റ്റിൽ പറഞ്ഞിട്ടും ഉണ്ടായിരുന്നു.

  ഫോറസ്റ്റാഫീസിലെ സാധാ ക്ലാർക്കുമാരും നിങ്ങളും ഒരുപോലെ ചിന്തിക്കുന്നവരായിപ്പോയത് എന്റെ കുറ്റമല്ല.

  ഒരു ചെറിയ പരസ്യം കൂടി. എന്റെ ബ്ലോഗിൽ ഐറ്റി ആക്ട് 2008 നപറ്റിയും എഴുതിയിരുന്നു. ധാരാളം സമയമെടുത്ത് വായിച്ചതായിരുന്നു. അതു കൂടി ഒന്നു നോക്കി ഇതേപോലത്തെ ഒന്നു രണ്ട് കമന്റുകൾ പാസ്സാക്കിയാൽ ഞാൻ ചെലവിട്ട സമയത്തിനു ഒരു ന്യായീകരണമായേനേ.

  ReplyDelete
 12. പ്രിയ അങ്കിള്‍,

  ഏതെങ്കിലും രേഖയുടെ പകര്‍പ്പ് അല്ലാത്ത വിവരങ്ങളും ലഭിക്കുന്നുണ്ട് എന്ന് 100% ഉറപ്പുള്ളതുകൊണ്ടാണ് ആ പോയിന്റ് പറഞ്ഞത്.

  ഇനി നമുക്ക് അങ്കിള്‍ കോട്ട് ചെയ്ത വിധിക്കാധാരമായ ‘കഥ’യില്‍ നിന്ന് ആരംഭിക്കാം

  പരാതിക്കാരന്‍ കാര്‍ത്തിക് ജയശങ്കര്‍ 4.4.07ന് കൊടുത്ത പരാതിക്ക്(അപ്പീലിനു) മറുപടി കിട്ടാഞ്ഞപ്പോള്‍ അയാള്‍ കേന്ദ്രവിവരാവകാശക്കമീഷണറെ സമീപിച്ചു. വിവരാവകാശക്കമ്മീഷ്ണര്‍ ഇതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ആദിത്യ കുമാര്‍ ജോഷിയോട് വിശദീകരണമാരാഞ്ഞ് നോട്ടീസയച്ചു.

  അതിന് മി.ജോഷി കൊടുത്ത മറുപടിയില്‍ അദ്ദേഹം ക്വോട്ട് ചെയ്തത് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിലെ സെക്രട്ടറിയുടെ 27.9.06നു നടന്ന ഒരു മീറ്റിംഗിന്റെ മിനിറ്റ്സില്‍ നിന്നുള്ള 6-ആം പാരഗ്രാഫാണ്. അത് ഇങ്ങനെ :

  “As for furnishing processed information, this does not lie within the scope of the Act. Under the Act, only copies of documents are expected to be provided and not processed information.”

  ഈ വാദത്തോടൊപ്പം പരാതിക്കാരന്‍ കാര്‍ത്തിക് ജയശങ്കറിന് വിവരങ്ങള്‍ നല്‍കാന്‍ തടസ്സമുണ്ടെന്ന് കാണിച്ച് മി. ഏ.കെ ജോഷി മുഖ്യവിവരാവകാശക്കമീഷ്ണര്‍ക്ക് കൊടുത്ത വിശദീകരണത്തില്‍ ഇങ്ങനെ ഉപസംഹരിച്ചിരിക്കുന്നു :

  “It may be seen that the information asked for by the applicant under the said application under RTI, 2005 involved the collection of several pieces of information from several documents/ files separately, it amounted to ‘processed information’. Accordingly, a reply was given to the applicant stating that as the information asked by the applicant required obtaining and processing information from various records, it was not possible to provide the required information. A copy of the said reply is enclosed as Annexure-II.”

  ..അടുത്ത കമന്റില്‍ തുടരുന്നു..

  ReplyDelete
 13. --കഴിഞ്ഞ കമന്റില്‍ നിന്ന് തുടര്‍ച്ച-
  ഈ വാദത്തിനെ എതിര്‍ത്തുകൊണ്ട് തന്റെ വക്കീല്‍ മുഖാന്തരം മിസ്റ്റര്‍ ജയശങ്കര്‍ ഫയല്‍ ചെയ്ത മറുപടിയില്‍ മൂന്നാമത്തെ പോയിന്റ് ഇങ്ങനെ :

  “The Act does not distinguish between processed and unprocessed information, a word which seems to have been coined by the MoEF.”

  അതായത് വനം പരിസ്ഥിതിമന്ത്രാലയത്തിലെ (ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ) സൃഷ്ടി മാത്രമാണ് ഈ “പ്രോസസ്ഡ് ഇന്‍ഫര്‍മേഷന്‍“ എന്ന വാദമെന്നും വിവരങ്ങള്‍ക്ക് അങ്ങനെയൊരു വകതിരിവുള്ളതായി വിവരാവകാശ നിയമത്തില്‍ പറയുന്നില്ലെന്നും ! (ഓടോ: വിവരാവകാശ നിയമം എടുത്ത് processed എന്ന വാക്ക് സെര്‍ച്ച് ചെയ്തപ്പോള്‍ ആ വാക്ക് ഉള്ള ഒരു ഭാഗം പോലും ലഭിച്ചില്ല)

  ഈ വാദത്തെ കേസുതീരുമാനമാക്കിയതിനെത്തുടര്‍ന്നുള്ള വിധിയില്‍ അങ്ങനെതന്നെ കേന്ദ്ര വിവരാവകാശക്കമ്മീഷന്‍ അംഗീകരിക്കുന്നുണ്ട്.
  കമ്മീഷന്റെ വാചകത്തില്‍ പ്രസക്തമായ ഭാഗം :

  We agree with learned Counsel assisting appellant Ms. Lakshmi Jayashankar’s rejoinder quoted above that none of the grounds decided upon for denying information is valid. Under Rule 4 (a) of the RTI Act (Regulation of Fee & Cost Rules) 2005 which came into force on September 16, 2005 a fee is expected to be charged for each page “created or copied”, which indicates that all information held by or under the control of any public authority is accessible to the public as is covered by the ‘right to information’ defined in sec. 2(j), even when it needs to ‘collected’.

  This is, of course, subject to the exceptions laid down in sec. 7(1). None of these exemptions includes the kind of exemption the MoEF seeks to foist through its decision of 27.9.06. .... The Decision taken in the Ministry’s meeting of 27.9.06 is therefore invalid in law.

  ഏ.കെ ജോഷി എന്ന ഉദ്യോഗസ്ഥന്‍ വനം പരിസ്ഥിതിവകുപ്പിലെ മീറ്റിംഗിന്റെ മിനിറ്റ്സില്‍ നിന്നും ക്വോട്ട് ചെയ്ത ഭാഗത്തെ കമ്മീഷന്‍ നിരാകരിച്ചിരിക്കുന്നു എന്നും അവസാന വരിയില്‍ വളരെ വ്യക്തമാണ്. വിവരം നല്‍കാന്‍ “കോപ്പി“യെടുത്തതായാലും “സൃഷ്ടിച്ചതായാലും” ഓരോ പേജിനും പൈസ വാങ്ങുന്നതിന് പ്രൊവിഷനുള്ളപ്പോള്‍ ഒരു പബ്ലിക് അതോറിറ്റിയുടെ കീഴിലെ വിവരവും പബ്ലിക്കില്‍ നിന്ന് മറച്ചുവയ്ക്കാനാവില്ല എന്നാണ് അസന്ദിഗ്ധമായി വിവരാവകാശക്കമ്മിഷ്ണര്‍ പറയുന്നത്.

  ഇത്ര സിമ്പിളായി എഴുതി വച്ചിട്ടും “നിരവധി വര്‍ഷത്തെ സര്‍ക്കാര്‍ സേവനപരിചയ”മുള്ള അങ്കിളിനെപ്പോലുള്ളവര് ഇതിങ്ങനെ കണാ കുണാന്ന് വ്യാഖ്യാനിക്കുന്നതും അങ്കിള്‍ എഴുതിയതിലെ പൊരുത്തക്കേടിനെക്കുറിച്ച് സംശയം ചോദിച്ചാല്‍ ചോദിച്ചവനെ സാദയും കഥ വായിക്കുന്നപോലെ നിയമം വായിക്കുന്നവനും ആക്കുന്നത് ഏത് തരത്തിലുള്ള മറുപടിയാണ് അങ്കിളേ?

  പല ഓഫീസുകളിലും വിവരങ്ങള്‍ ചോദിച്ച രീതിയില്‍ കൊടുക്കുന്നില്ലായിരിക്കാം. അതാണോ ആക്ടിന്റെ സ്പിരിറ്റ് എന്നതും ആ‍വശ്യമില്ലാത്ത വിവരങ്ങള്‍ (കിട്ടുമോ എന്നറിയാന്‍) ചോദിക്കുന്നത് ആക്ടിന്റെ സ്പിരിറ്റ് അനുസരിച്ചോ എന്നതും ചിന്തിക്കേണ്ട വിഷയം തന്നെ.

  സി.ഐ.സിയുടെ സൈറ്റിലെ വ്യൂസ് ഓഫ് ആര്‍.ടി.ഐ ആക്റ്റിവിസ്റ്റ്സ് എന്നതില്‍ ഇങ്ങനെ വായിക്കാം.

  (b) The Public Authorities are also behaving negligently and in clear violation of the letter and spirit of the RTIA-05. The refusal rate is too high and if not checked earlier, it may frustrate the whole purpose of the RTIA-05.

  ReplyDelete
 14. ആനേഡേ പൊക്കം അറിയാത്തതാണിപ്പോ കേരളം നേരിടുന്ന ഏറ്റവും വലിയ പൊതുപ്രശ്നം. കേരളത്തിന്റെ സാസ്കാരികപൊതുബോധം സവർണം തന്നെ യാതൊരു സംശയവുമില്ല.

  ReplyDelete
 15. അങ്കിളേ ജനശക്തിക്ക് സാമാന്യമര്യാദയുണ്ടെങ്കില്‍ താങ്കളുടെ ബ്ലോഗിലെ ഒറിജിനല്‍ പോസ്റ്റിലല്ലെ ചര്‍ച്ചയ്ക്ക് വരേണ്ടത്? ഒരു കോപ്രായപോസ്റ്റായ ഇവിടെ കമന്റെഴുതുന്നത് ഈ നാറിയെ ആദരിക്കാനും താങ്കളെ കൊച്ചാക്കാനുമല്ലെ.ബ്ലോഗിന്റെ ചര്‍ച്ചാശൈലിയെ കൊഞ്ഞനം കുത്തുകയല്ലെ ജനശക്തി ചെയ്യുന്നത്? താങ്കള്‍ മാത്രമല്ല എല്ലാ വായനക്കാരും ഇത് ആലോചിക്കണം. ഇതാണോ ബ്ലോഗിന്റെ മര്യാദ? ഈ ഡാക്കിട്ടരുടെ ചെറ്റത്തരം തുറന്നു കാട്ടപ്പെട്ടപ്പെട്ടേ പറ്റൂ. അങ്കിളിന്റെ ബ്ലോഗിലും ഇത് പേസ്റ്റ് ചെയ്യാം. അവിടെ വന്ന് ഈ ചെറ്റയ്ക്കത് മായ്ക്കാന്‍ കഴിയില്ലല്ലൊ.

  ReplyDelete
 16. മാന്യ ഡോക്കിട്ടരെ പെട്ടെന്ന് മായ്ച്ചോ ഇത്. ഒന്നോര്‍ത്തോ നീ ഇക്കാട്ടുന്നത് ഫീകരമായ കഴിവല്ല. ഇമ്മാതിരി ചെറ്റത്തരം പോസ്റ്റ് ചെയ്യാന്‍ ഏത് നാറിക്കും കഴിയും. ആസനം താങ്ങാന്‍ കുറച്ചു പേരുണ്ടെന്ന് വെച്ച് ഇക്കാണിക്കുന്ന കോപ്രായം അഫിമാനമാണെന്ന് ധരിക്കരുത്. ഇതെ അടിയനു ബോധിപ്പിക്കാനുള്ളൂ. തന്റെ കൈയില്‍ നേരാംവണ്ണമുള്ള സ്റ്റഫ്ഫൊക്കെ കാലിയായി എന്ന് മനസ്സിലായി. ഇക്കളി നീ തുടര്‍ന്നാല്‍ നിന്നെ അനുകരിക്കാന്‍ ആളുണ്ടിവിടെ.ഒന്നുകില്‍ മാനമ്മര്യാദയ്ക്ക് ബ്ലോഗ്,അല്ലെങ്കില്‍ ഇമ്മാതിരി ഒലത്ത്.

  ReplyDelete
 17. @ അനോണി അച്ചായന്‍

  എവിടേങ്കിലും കൊണ്ടോ സാറേ ?
  ഇത്ര കഷ്ടപ്പെട്ട് പൊറകേ നടന്ന് കമന്റുന്നത് കാണുമ്പോള്‍ മുകളിലെഴുതിയ തിരുവിളയാടല്‍ മായ്ക്കാന്‍ തോന്നുന്നില്ല. ഈയുള്ളവന് വൈകികിട്ടിയ അമൂല്യമായ ഒരു ബ്ലോഗ് ഫീഷണിയല്ല്യോ. അതു രണ്ടും അവിടെ കിടക്കട്ടെ, മായ്ക്കുന്നില്ല.(ഇനി നാളെ കാര്യമറിയാതെ ഇവിടെ അനോണീ‍മണികള്‍ കേറി നിരങ്ങരുതല്ലോ!)

  തമ്പ്രാനെയാണല്ലോ ബ്ലോഗ് മര്യാദകള്‍ നടപ്പിലാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.ഈയുള്ളവന്റെ “സ്റ്റഫ്” നോക്കാന്‍ സാറിങ്ങനെ ഓടി നടന്ന് മണപ്പിക്കുന്നതു കാണുമ്പോള്‍ ഒരു സുഖമൊക്കെ തോന്നുന്നുണ്ട്.സ്റ്റഫ് പരിശോധിച്ച് നല്ല പരിചയമുണ്ടെന്ന് തോന്നുന്നു... പക്ഷേ, മാനം മര്യാദയ്ക്ക് ബ്ലോഗണമെന്ന തമ്പ്രാന്റെ തീട്ടൂരം കണ്ട് അടിയന് ഇന്ന് കാലത്ത് വയറ്റീന്ന് പോയില്യാ. ആവൂ ...അതുമാത്രേയുള്ളൂ ഒരു സങ്കടം ! ;))

  ReplyDelete
 18. @ അങ്കിള്‍ ,

  ഒരു സ്പൂഫ് പോസ്റ്റില്‍ ഇത്രോം ഫീകര ചര്‍ച്ചകളു നടക്കുന്നത് ആദ്യമായിരിക്കും ;))

  ഏതായാലും ഇതിലേക്കായി മെനക്കെട്ട അങ്കിളിന്റെ ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു. ഒപ്പത്തിനൊപ്പം നിന്ന ജനശക്തിക്കും താങ്ക്സ്.

  ഇനി അങ്കിളിനോട് ഒരു സ്വകാര്യം :

  അങ്കിള് ആ വിധിന്യായത്തെ വ്യാഖ്യാനിച്ചതേ പൊട്ടത്തെറ്റായിട്ടാണ്. അങ്കിള്‍ മുകളിലെ കമന്റില്‍ ശ്രീ.ജനശക്തിയെ ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വയം ഒന്ന് പ്രാവര്‍ത്തികമാക്കി നോക്കുന്നത് നല്ലതായിരിക്കും - എന്നുവച്ചാല്‍ “സാദാ ക്ലാര്‍ക്കുമാര്‍” വായിക്കുന്ന നിലവാരത്തില്‍ നിന്നല്ലാതെ ഒന്നൂടി ശരിക്ക് ആ പിഡി‌എഫ് എടുത്ത് കേന്ദ്ര വിവരാവകാശ കമ്മീഷ്നറുടെ വിധി വായിച്ച് നോക്കൂ. മനസ്സിലായില്ലാച്ചാല്‍ നിയമകാര്യങ്ങളറിയാവുന്ന ആരോടെങ്കിലും ഒന്ന് ചോദിച്ചോളൂ ;)

  ആ വിധിക്ക് പശ്ചാത്തലമായുള്ള പരാതിയും, ഏ.കെ ജോഷി എന്ന MoEF ഉദ്യോഗസ്ഥന്റെ വിശദീകരണവും, പരാതിക്കാരന്‍ കാര്‍ത്തിക് ജയശങ്കറിന്റെ വക്കീല്‍ ഫയല്‍ ചെയ്ത റീ-ജോയിന്ററും ഒക്കെ വായിക്കൂ. എന്നിട്ട് വേണം വിധിയില്‍ അവയുടെ ന്യായാന്യായങ്ങളെപ്പറ്റി എടുത്ത് പറഞ്ഞിരിക്കുന്നത് വായിക്കാന്‍.അതിലെ പ്രധാനപ്പെട്ട വാചകശകലങ്ങള്‍ താഴെ കൊടുക്കുന്നു:

  - We agree with learned Counsel assisting appellant Ms. Lakshmi Jayashankar’s rejoinder quoted above that none of the grounds decided upon for denying information is valid.[...]

  - Under Rule 4 (a) of the RTI Act...a fee is expected to be charged for each page “created or copied”, which indicates that all information held by or under the control of any public authority is accessible to the public as is covered by the ‘right to information’ defined in sec. 2(j), even when it needs to ‘collected’[...]

  - None of these exemptions includes the kind of exemption the MoEF seeks to foist through its decision of 27.9.06.[...]

  - The Decision taken in the Ministry’s meeting of 27.9.06 is therefore invalid in law.

  ഒറ്റവരീല്‍ പറഞ്ഞാല്‍, വല്ലേടത്തുമിരിക്കുന്ന ഫയലീന്ന് ചുമ്മാ “കോപ്പിയെടുത്ത്” കൊടുക്കുന്ന പരിപാടിയായാലും പലേടത്തൂന്ന് “ശേഖരിച്ച്” നല്‍കുന്ന “പ്രോസസ്ഡ്” വിവരമായാലും വിവരാവകാശനിയമപ്രകാരം പൌരന് ആവശ്യപ്പെടാന്‍ അവകാശമുണ്ട് !

  ഓഫ്: അങ്കിളിന്റെ വെവരാവകാശവ്യാഖ്യാനം വായിച്ചാണ് പി.എസ്.സിക്കാരു വിവരാവകാശനിയമത്തെപ്പറ്റി മനസ്സിലാക്കുന്നതും താങ്ക്സ് അറിയിക്കുന്നതുമെങ്കില്‍ .... എന്റമ്മോ..! പി.എസ്.സീ...!

  ReplyDelete
 19. "വല്ലേടത്തുമിരിക്കുന്ന ഫയലീന്ന് ചുമ്മാ “കോപ്പിയെടുത്ത്” കൊടുക്കുന്ന പരിപാടിയായാലും പലേടത്തൂന്ന് “ശേഖരിച്ച്” നല്‍കുന്ന “പ്രോസസ്ഡ്” വിവരമായാലും വിവരാവകാശനിയമപ്രകാരം പൌരന് ആവശ്യപ്പെടാന്‍ അവകാശമുണ്ട് !"


  സൂരജ്, ശേഖരിച്ചു നല്‍കല്‍ എന്നാല്‍ ഡിപ്പാര്ട്ടുമെന്റ് ഫയലില്‍ ഉള്ള വിവരങ്ങള്‍ ഏകീകരിച്ചു നല്‍കുക എന്നല്ലേ അര്‍ത്ഥമുള്ളൂ അതായത് ശേഖരിക്കപ്പെട്ടിട്ടില്ലാത്ത(പെടേണ്ടതില്ലാത്ത) ഒരു വിവരം ഉദാഹരണത്തിന് ' *(യിക്ക) ഈ മരത്തില്‍ കുടികിടപ്പവകാശം ലഭിച്ച മൊത്തം കിളികളുടെ എണ്ണം*' പോലെയുള്ള കൊനഷ്ടു ചോദ്യങ്ങള്‍ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം ഉദ്ധ്യോഗസ്ഥനുണ്ടെന്ന് വ്യക്തമാണല്ലോ?
  പൗരാവകാശപ്രകാരം ആവശ്യപ്പെടുന്ന ഒരു രേഖ തപ്പിയെടുക്കാന്‍ ഉദ്ധ്യോഗസ്ഥരുടെ വിലപ്പെട്ട സമയം പാഴാക്കുന്നുണ്ടെങ്കില്‍ ആ വില അവര്‍ക്കു സര്‍ക്കാരു നല്‍കുന്നുണ്ടല്ലോ? പൗരാവകാശങ്ങള്‍ അതെത്ര ചെറുതായാലും അവഹേളിക്കപ്പെടുന്നത് അധോമുഖമായ ഒരു സമൂഹ സൃഷ്ടിക്കുമാത്രമേ ഉപകരിക്കൂ.

  ReplyDelete
 20. ചർച്ചകൾ
  നടക്കട്ടെ

  ReplyDelete
 21. ഇതൊരു നടയ്ക്ക് പോവുകേല !

  കാവലാന്‍ ജീ,

  No.CIC/WB/C/2007/00345 dated 16.5.2007 എന്ന Complaintല്‍ വന്ന CENTRAL INFORMATION COMMISSIONന്റെ വിധിയുടെ വ്യാഖ്യാനമെന്ന് പറഞ്ഞ് അങ്കിളിന്റെ ബ്ലോഗില്‍ കൊടുത്തിരിക്കുന്നതും, ഇവിടെ അങ്കിള്‍ തന്നെ തന്റെ കമന്റുകളിലൂടെ ന്യായീകരിച്ചിരിക്കുന്നതുമായ കാര്യം തെറ്റാണ്. അതാണ് മുകളില്‍ എന്റെ കമന്റില്‍ സൂചിപ്പിച്ചത്(അതിനും മുകളില്‍ ജനശക്തിയും അതന്നെ പറഞ്ഞു).

  വിവരാവകാശക്കമ്മീഷന്റെ വിധിയില്‍ “ശേഖരിച്ചു നല്‍കല്‍ എന്നാല്‍ ഡിപ്പാര്ട്ടുമെന്റ് ഫയലില്‍ ഉള്ള വിവരങ്ങള്‍ ഏകീകരിച്ചു നല്‍കുക എന്നല്ലേ അര്‍ത്ഥമുള്ളൂ അതായത് ശേഖരിക്കപ്പെട്ടിട്ടില്ലാത്ത(പെടേണ്ടതില്ലാത്ത) ഒരു വിവരം” എന്നൊന്നും തീര്‍പ്പുകല്പിച്ചിട്ടില്ല (താങ്കള്‍ക്കും എടുത്ത് വായിച്ച് നോക്കാവുന്നതേയുള്ളൂ കാര്‍ത്തിക് ജയശങ്കര്‍ ചോദിച്ച 5 ചോദ്യങ്ങള്‍ ആ വിധിയുടെ ആമുഖത്തിലെ “ഫാക്റ്റ്സ്” എന്ന തലവാചകത്തില്‍ തന്നെ കൊടുത്തിട്ടുള്ളത് നോക്കുക - അതില് കുനഷ്ട്ട് ഏത് ‘കൊടുക്കേണ്ടത്തതേത്’എന്നൊക്കെ ആരു തീരുമാനിക്കും ? ;)).

  പല ഡിപ്പാട്ട്മെന്റുകളിലോ ഫയലുകളിലോ ഉള്ള വിവരങ്ങളെ ശേഖരിച്ചോ (collect) ക്രോഡീകരിച്ച് പുതുതായ ഒരു രൂപം നല്‍കിയോ (create) കൊടുക്കുന്നതിനെ “പ്രോസസ്ഡ് ഇന്‍ഫര്‍മേഷന്‍” എന്ന് ന്യായം പറഞ്ഞ് തടയുന്നതായ യാതൊന്നും ഇന്‍ഫൊമേയ്ഷന്‍ ആക്റ്റില്‍ ഇല്ല എന്ന് അസന്ദിഗ്ധമായി പറയുന്ന വിധിയെ ആണ് അങ്കിള്‍ സ്വന്തം വ്യാഖ്യാനം നല്‍കി ചുരുട്ടി മടക്കുന്നത് !

  വിവരാവകാശനിയമപ്രകാരം പൌരന്‍ കൊടുക്കുന്ന ചോദ്യങ്ങളില്‍ കുനഷ്ട് ചോദ്യമേത്, ഉത്തരം നല്‍കേണ്ടതാത്ത ചോദ്യമേത് എന്നതിനൊക്കെ ഏതുദ്യോഗസ്ഥന്‍, എപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കണം എന്നതിന്റെയൊന്നും ആത്യന്തിക തീരുമാനവുമല്ല മുകളിലുദ്ധരിച്ച വിധി. PROCESSED INFORMATION ആയതിനാല്‍ നല്‍കാനാവില്ല എന്നുപറഞ്ഞ് ഒരു അപേക്ഷയെ മടക്കിയ നടപടിയാണ് നിയമപരമായി അസാധു എന്ന് കമ്മീഷ്നര്‍ വിധിച്ചതും, “പ്രോസസ് ചെയ്താലും” “കോപ്പിയെടുത്താലും” ആ വിവരങ്ങള്‍ കൊടുക്കുക തന്നെ വേണം എന്ന് അര്‍ത്ഥമാക്കിയതും.

  വിധിയും നിയമവും എങ്ങനെ പോയാലും ചോദിക്കുന്ന ചോദ്യത്തിന്റെ സാമൂഹ്യപ്രസക്തിയും ആന്തരികയുക്തിയും (ഒരളവു വരെ നിയമത്തിന്റെ ശക്തിയും)ചോദിക്കുന്നവന്റെ മൂളയെ ആശ്രയിച്ചിരിക്കും. അങ്ങനെ നോക്കിയപ്പോള്‍ *എനിക്ക്* ridiculous എന്ന് തോന്നിയ കുറേ വിവരങ്ങള്‍ ഈ നിയമം വച്ച് ചോദിച്ച് ഉത്തരം വാങ്ങിയിരിക്കുന്നതു കണ്ടു. അതോണ്ട് ഒരു പോസ്റ്റുമിട്ടു. അത്ര തന്നെ ! (അത് ridiculous അല്ല, ന്യായമായവയാണ് എന്ന് അഭിപ്രായമുള്ളവരും കാണുമായിരിക്കും, അതെന്റെ വിഷയമല്ല)

  ഇതും അങ്കിളു പറയുന്നതും തമ്മില് കൂട്ടിക്കെട്ടാതെ ;)


  ആത്മഗതം : കാര്‍ട്ടൂണിനും ടിപ്പണി ചമയ്ക്കേണ്ടി ഒരു കാലം! എന്റെ പോത്തുകാലപ്പനേ !

  ReplyDelete
 22. വിധിയും നിയമവും എങ്ങനെ പോയാലും ചോദിക്കുന്ന ചോദ്യത്തിന്റെ സാമൂഹ്യപ്രസക്തിയും ആന്തരികയുക്തിയും (ഒരളവു വരെ നിയമത്തിന്റെ ശക്തിയും)ചോദിക്കുന്നവന്റെ മൂളയെ ആശ്രയിച്ചിരിക്കും.

  ഒരൊപ്പ്.

  അങ്കിള്‍ ഇനി ഈ വഴി വരില്ലെന്നോ മറ്റോ മറുമൊഴിയില്‍ കണ്ടു. അങ്കിള്‍ ഇവിടെ ഇട്ട കമന്റിനു മറുപടിയായാണ് ഇവിടെ ഒരു സംശയം ചോദിച്ച് ചര്‍ച്ച തുടങ്ങിയതെന്നതും, അതിനു അങ്കിള്‍ നല്‍കിയത് പരിഹാസരൂപേണയുള്ള മറുപടിയാണെന്നതും അദ്ദേഹം മറന്നു. എന്നിട്ട് ഇവിടെ ചര്‍ച്ച ചെയ്യുന്നതിന്റെ പുറത്ത് എന്തൊക്കെയോ കുറ്റാരോപണങ്ങള്‍. പിന്നീടിട്ട കമന്റുകള്‍ക്ക് ഉത്തരം ഇല്ല എന്നതാകില്ല ഇതിനു കാരണം എന്നു കരുതുന്നു.

  അദ്ദേഹം വരികയാണെങ്കില്‍ വീണ്ടും വരാം..തല്‍ക്കാലം ബൈ..

  ReplyDelete
 23. ഒരു തം‌ശയം. ഈ വെവരം ഒരവകാശമായ സ്ഥിതിക്ക് വെവരക്കേട് അവകാശലം‌ഘനമാകുവോ? അല്ല അറിഞ്ഞിരിക്കണോല്ലോ :)

  ReplyDelete
 24. ബിനോയ്‌,

  വെവരക്കേട്‌ അവകാശലംഘനത്തിനുകാരണമാകുമെന്നാണ്‌ എന്റെ തീർപ്പ്‌. എന്താ തർക്കമുണ്ടോ?

  ReplyDelete
 25. നല്ല വായനയ്ക്ക് നന്ദി.
  എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ...!!
  പരസ്പര സന്ദര്‍സനം എന്നേയും താങ്കളേയും കൂടുതല്‍ ശക്തരാക്കും.

  സന്ദര്‍ശിക്കുക..!! ജോയിന്‍ ചെയ്യുക..!!

  http://tomskonumadam.blogspot.com/

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)