CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 1, 2010

വോ...നായരക്കും വേണം സംവരണം !

“കഴിഞ്ഞ ആറ് പതിറ്റാണ്ടായി മുന്നാക്കമെന്ന മുദ്രകുത്തി, യോഗ്യതയേയും കഴിവിനേയും അവഗണിച്ച്, സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും നായര്‍സമുദായത്തെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനാല്‍, സമുദായം രണ്ടു രംഗത്തും സാമ്പത്തികമായും പിന്നാക്കവിഭാഗമായി മാറി....” (133-ആം മന്നം ജയന്തിയാഘോഷത്തിന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം അംഗീകരിച്ച ഔദ്യോഗിക പ്രമേയത്തില്‍   വെളമ്പിയത്)

വോ തന്ന തന്ന...... നായരക്കും വേണം റിസര്‍വേഷം ! പാവം.... സര്‍ക്കാരു ജോലീലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാലുകുത്താനിടമില്ലാതെ വിഷമിച്ച് പുറത്തുപോവേണല്ല് നായമ്മാര്.... ആവൂ !

ഈ വേളയില്, ഈ സന്ദര്‍ഭത്തില്, ഈ അവസരത്തില് നമുക്ക് ചുമ്മാ ഒരു രസത്തിന് പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിന്നും ലഭിച്ച 11 വര്‍ഷത്തെ സര്‍ക്കാര്‍ ജോലികളിലെ അപ്പോയിന്മെന്റുകളെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ടില്‍ വിശകലിച്ചിരിക്കുന്നതിന്റെ ഉള്ളറകളിലേയ്ക്ക് ഒന്ന് എത്തിവലിഞ്ഞ് നോക്കാം കുഞ്ഞാടുകളേയ്....

മുന്നോക്ക ജാതികള് എന്ന് പറയുമ്പോള്‍ അതിന്റെ ഹിന്ദുപ്പിരിവ് ഇപ്പടിയാക്കും :

ഹിന്ദു മുന്നാക്ക ജാതികളുടെ ഉള്‍പ്പിരിവ്
ഹിന്ദു മുന്നാക്കക്കാരുടെ %
മൊത്തം ജനസംഖ്യയിലെ %
നായര്‍
90.30
12.5
ബ്രാഹ്മണര്‍
4.52
0.62
അമ്പലവാസി
2.47
0.34
മറ്റുള്ളവര്‍
2.72
0.38
അവലംബം : സെന്‍സസ് 2001, ശാസ്ത്രസാഹിത്യപരിഷത്തിന്റെ കേരളപഠനം 2004 എന്നിവ

ഇതിനൊപ്പം മുന്നോക്ക ജാതിയായി പരിഗണിക്കപ്പെടുന്ന റോമന്‍ കത്തോലിക്കാവിഭാഗമായ സുറിയാനി ക്രൈസ്തവര്‍ മുന്നാക്കക്കാരിലെ 9%ത്തോളം വരുമെന്ന് 1968-ലെ കേരള സര്‍ക്കാര്‍ സോഷ്യോ എക്കണോമിക് സര്‍വ്വേ പറയുന്നു. ചുരുക്കത്തില്‍ എത്ര വലിച്ചുനീട്ടിയാലും മുന്നാക്കക്കാര്‍ കേരളജനസംഖ്യയുടെ 30-35%ത്തോളമേ വരൂ (ഉദാ: NSSOയുടെ സാമ്പിള്‍ സര്‍വ്വേകള്‍ ).

ഇനി നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ട് പ്രകാരം മുന്നാക്ക (ഹിന്ദു, ക്രിസ്ത്യന്‍ മുന്നാക്കങ്ങള്‍ ഉള്‍പ്പടെ‍) ജാതികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ലഭിച്ചിരിക്കുന്ന പ്രാതിനിധ്യം നോക്കുക:
സര്‍ക്കാര്‍ വിഭാഗങ്ങള്‍

മുന്നാക്കക്കാര്‍ക്ക് ലഭിച്ച തൊഴില്‍ ശതമാനം

ഗവണ്മെന്റ് ഡിപ്പാട്ട്മെന്റുകളും നീതിന്യായസ്ഥാപനങ്ങളും
38.73
പൊതുമേഖലാ സ്ഥാപനങ്ങള്‍
36.84
യൂണിവേഴ്സിറ്റികള്‍
45.86
സ്വയംഭരണ സ്ഥാപനങ്ങള്‍
51.09
അവലംബം : നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ട് അദ്ധ്യായം 6, ഖണ്ഡികകള്‍ : 6.4 - 6.34

അപ്പം ഇത്രേ പറയാനുള്ളൂ :

അരിയും തിന്ന് ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം.................

20 comments:

 1. സൂരജെ കഴിവാണ്‌ പ്രധാനം. അത് വച്ച് നോക്കിയാല്‍ 90% ജ്വാലികളും നായന്മാര്‍ക്ക് നല്‍കണം

  ReplyDelete
 2. ഈ പട്ടികയെ അവലംബിച്ചാല്‍, ഇനി ഒരു 5 കൊല്ലത്തേക്ക് കഴിവുള്ളതോ, ഇല്ലാത്തതോ ആയ ഒരു നായരേയും സര്‍ക്കാര്‍ ജോലിയിലെടുക്കരുത്. ബാക്കിയുള്ള മുന്നോക്ക ഹുന്ദുപ്പരിഷകളൊക്കെ ശതമാനക്കണക്കില്‍ നായരുടെ ഒപ്പമെത്തട്ടേ. എന്നിട്ടു മതി :)

  ReplyDelete
 3. പണിക്കര്‍ സാര്‍ പറയുന്നതുപോലെ നായന്മാര്‍ പിന്നോക്കം പോയിട്ടുണ്ടെങ്കില്‍ ഈ എല്ലാ സ്ഥാപനങ്ങളിലും കൂടി നിയമിക്കപ്പെട്ട 43% മുന്നോക്കക്കാരില്‍ ബഹുഭൂരിപക്ഷവും മുന്നോക്ക ക്രൈവസ്തവരാണെന്ന് അനുമാനിക്കേണ്ടിവരും. 9% വരുന്ന അവര്‍ 12% വരുന്ന നായന്മാരെ ഒരു സംവരണവത്തിന്റെ സഹായവും ഇല്ലാതെ പിന്തള്ളിയിരിക്കുന്നു. കഴിവുള്ളവന്‍ മുന്നിലെത്തി. അതില്‍ പണിക്കരദ്ദേഹം സന്തോഷിക്കയല്ലേ വേണ്ടത്!

  ReplyDelete
 4. സംവരണം നായര്‍ക്കും നല്‍കട്ടെ. പക്ഷേ അതിനെന്താണു മാനദണ്ഡം? ജനസംഖ്യയ്‌ക്കനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ത്തന്നെ അവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതലാണെന്ന് സൂരജിന്റെ ഈ കണക്കുകള്‍ സ്പഷ്ടമാക്കുന്നുണ്ട്. ആ നിലയ്‌ക്ക് ഇനി കുറേ നാളത്തേക്ക് നായരെയും സുഠിയാനിയേയും സര്‍ക്കാര്‍ സര്‍വീസിന്റെ നാലയലത്ത് അടുപ്പിക്കാന്‍ പാടില്ല.ഇന്നാട്ടില്‍ ബഹുഭൂരിപക്ഷം വരുന്ന ദലിത്-ബഹുജന്‍ 'കഴിവില്ലാത്തവരെ' ഭരിക്കാന് 'കഴിവുള്ള' നായരും നമ്പൂരിയും സുരിയാനിയും വേണ്ട. സ്വാതന്ത്ര്യ സമരം നടത്തിയത് എന്തിനായിരുന്നു? 'കഴിവുള്ള' ബ്രിട്ടീഷുകാരെ 'കഴിവുകെട്ട' ഇന്‍ഡ്യന്‍സ് എന്തിനോടിച്ചു? selfrule is anyday better than an 'efficient' rule.

  ReplyDelete
 5. കഴിവുള്ളതോ ഇല്ലാത്തതോ ആയ ഒരു നായരേയും സര്‍ക്കാര്‍ ജോലിയിലെടുക്കരുത്

  ReplyDelete
 6. കേരളത്തില്‍ നിന്നും പടക്കുറുപ്പന്മാരെ മാത്രേ പട്ടാളത്തിലെടുക്കൂ ന്ന് ങ്ങക്കറിയോ?

  ReplyDelete
 7. സംവരണം ഒരു അവശ്യസംഭവം എന്നു മാത്രം പറയുന്നു. അത്‌ ശാസ്ത്രീയമല്ല തന്നെ... സംവരണത്തിനു പകരം പിന്നെന്ത്‌? അത്‌ നോ രക്ഷ, നഹിം...യാഥാസ്ഥിതികന്‌ സംവരണത്തെ എതിര്‍ക്കാന്‍ ധാര്‍മ്മികമായ അവകാശ്മില്ല എന്നു മൊഴിഞ്ഞു കൊണ്ട്‌, എന്‍.എസ്‌. എസ്‌ ബാച്ചിന്‌(നായന്‍മാരല്ല) കണക്കനുസരിച്ച്‌ വിശകലനം ചെയ്യാനുള്ള ത്രാണിയും, വിദ്യാഭ്യാസവും, സാമ്പത്തികവും ഇല്ലെന്ന് പകല്‍ പോലെ വ്യക്തമായതു കൊണ്ട്‌, ഒരു തൊണ്ണൂറ്റിയൊന്‍പത്‌ ശതമാനം സംവരണം ഈ പിന്നാക്കവിഭാഗത്തിന്‌ കൊടുക്കണം എന്ന് ഇതിനാലപേക്ഷ!

  ReplyDelete
 8. നിലവിലുള്ള ജോലി ശതമാനം എന്ന് പറയുന്നത് ഒരു പഴങ്കഥയാണ്. പഴങ്കഥ എന്നു വെച്ചാല്‍ ഏതാണ്ട് 1967 മുതല്‍ 2004 വരെ ജോലിയില്‍ കയറിയിരുന്നവരുടെ കഥ. അതായത് ഏതാണ്ട് ന്റെ അമ്മാമന്മാര്‍ക്ക് ആനണ്ടായിരുന്നു എന്ന കഥ. അതുകൊണ്ട് ഇന്നത്തെ മേല്‍ജാതിക്കാര്‍ക്കെന്ത് കാര്യം !

  നായര്‍ക്ക് സംവരണത്തിന്റെ ആവശ്യമൊന്നുമില്ല. ഇതൊക്കെ നായന്മാരുടെ ഒരടവല്ലേ. ആ സംവരണം വെറുതെ കുറച്ചുകാലം ഒന്നുമാറ്റി വെയ്ക്കാം എന്നൊന്നു പറഞ്ഞാല്‍ മതി, അവര്‍ ഹാപ്പി

  @ സത്യാന്വേഷി

  ആ നിലയ്ക്ക് മലബാറിലെ സകലകടകളും നടത്തുന്ന കച്ചവടം നടത്താന്‍ കഴിവുള്ള മാപ്പിളമാരുടെ കടകള്‍ കഴിവുകെട്ട ഹിന്ദുക്കള്‍ നാളെ മുതല്‍ ബഹിഷ്കരിക്കുന്നു.

  ReplyDelete
 9. കണക്കുകള്‍ക്ക്‌ നന്ദി. കേരളത്തില്‍ നായരേക്കാള്‍ കഴിവുള്ളവര്‍ ആയി ആരുമില്ലെന്ന് ഇത് കൊണ്ട് തെളിഞ്ഞില്ലേ? :-)

  അരിയും തിന്ന് ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം..........അത് തന്നെ.

  ReplyDelete
 10. ഈ ആവശ്യം ന്യായമാണെന്ന് പാലൊളി മുഹമ്മദുകുട്ടിയവര്‍കള്‍ തിരീച്ചറിഞ്ഞതായി പത്രത്തില്‍ വായിച്ചു. വിവരമുള്ള കമ്മ്യൂണിസ്റ്റുകള്‍ പിന്തുണപ്രഖ്യാപിച്ചാല്‍ നിങ്ങള്‍ക്കൊക്കെ എന്താ ഹേ, താമസ്സിയാതെ കോണ്‍ഗ്രസ്സും തിരിച്ചറിയും !

  ReplyDelete
 11. രാജഭരണകാലത്തുതന്നെ സം വരണത്തിനുവേണ്ടി വാദിച്ച്(മലയാളി മെമ്മോറിയല്‍)സം വരണവിരുദ്ധരും ,സാമൂഹ്യനീതിയുടേയും ,ജനാധിപത്യത്തിന്റേയും അട്ടിമറിക്കാരായിമാറിയ നായന്മാരെ താങ്ങാനും കമ്മ്യുണിസ്റ്റുകളും ,ഗാന്ധിയന്മാരും മത്സരിക്കുന്ന കാഴ്ച വരും നാളുകളില്‍ കാണാം .
  ഒ.റ്റോ:വോട്ടുമുത്തപ്പാ കാക്കണേ.

  ReplyDelete
 12. നായര്‍ ജാതിയതയാണ് കേരളത്തിന്റെ ഹൈന്ദവ വര്‍ഗ്ഗീയത. അസാമാന്യ തൊലിക്കട്ടി കൂടിയ ജാതീയതയിലൂടെ ഇന്ത്യന്‍ ഹൈന്ദവ വര്‍ഗ്ഗീയതയായി ... പുരോഗമന പ്രസ്ഥാനങ്ങളെയെല്ലാം കാര്‍ന്നു തിന്നുന്ന ക്യാന്‍സറായി അതു വളരുക തന്നെ ചെയ്യും. കാരണം, അത് തന്തയില്ലാത്ത...വേശ്യാവൃത്തിയിലൂടെ സൃഷ്ടിച്ചെടുത്ത ശുദ്ധമായ സവര്‍ണ്ണ വര്‍ഗ്ഗീയതയാണ്.(ആ നിര്‍മ്മാണ രഹസ്യമറിയാന്‍ ഈ ലിങ്ക് നോക്കുക:സംബന്ധവും സ്മാര്‍ത്തവിചാരവും)ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ വിഷം പേറുന്നവര്‍ക്ക് സാംബത്തിക സംവരണ വാദത്തിലൂടെ നിലവിലുള്ള സംവരണ വ്യവസ്ഥ അട്ടിമറിക്കുക എന്ന വര്‍ഗ്ഗീയ ലക്ഷ്യമാണുള്ളത്. ഈ ജാതി ബുദ്ധികള്‍ക്കൊക്കെ പപ്പനാവന്റെ ചക്രം ലഭിക്കുന്ന വൈറ്റ് കോളര്‍ ജോലിയേ വേണ്ടു.

  ഹൈന്ദവസാമൂഹ്യ വ്യവസ്ത്ഥിതിയുടെ ആണിക്കല്ലായ ക്ഷേത്രങ്ങളിലെ ഇപ്പോഴത്തെ 100 ശതമാനം തന്ത്രി,ശാന്തി,അംബലവാസി സവര്‍ണ്ണസംവരണം ഇല്ലാതാക്കി, ക്ഷേത്ര പൂജാരിമാരെയും,തന്ത്രി,ശാന്തി,മറ്റു ജീവനക്കാരേയും അധ:സ്ഥിതരായ അംബട്ടാന്മാര്‍,അലക്കുകാര്‍(അതെ...എന്‍.എസ്.എസ്സില്‍ പ്രവേശനമില്ലാത്ത വിളക്കിത്തല നായര്‍,വെളുത്തേടത്ത് നായര്‍ ...ഇപ്പോഴും സംവരണം കിട്ടിക്കൊണ്ടിരിക്കുന്ന അവരും നായരുതന്നെ!!!),ചെരുപ്പുകുത്തികള്‍,തോട്ടികള്‍,വേശ്യകള്‍ എന്നിവരില്‍ നിന്നും നിയമിക്കേണ്ടതാകുന്നു. ക്ഷേത്രങ്ങളില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന മന്ദബുദ്ധികളുടെ തിരക്കു കുറക്കാനും ഈ പരിഷ്ക്കാരം ഉപകാരപ്പെടും.

  ReplyDelete
 13. ജാതിതിരിച്ച് ഒരു കണക്കെടുപ്പു സര്‍ക്കാര്‍ സര്‍വ്വീസില്‍ നടന്നതായി എന്റെ അറിവിലില്ല. പി എസ് സി യില്‍ ജെനറല്‍ എന്നോരു വിഭാഗ്ഗമെ സംവരണം ഇല്ലാത്തവര്‍ക്കാ‍യിയും ക്രീമിലയര്‍ വിഭാഗക്കാര്‍ക്കുമായി ഉള്ളൂ. അതില്‍നിന്നും നായമ്മാരെയും അംബലവാസികളേയും കത്തോലിക്കനെയും വേര്‍തിരിച്ച ജസ്റ്റീസ് നരേന്ദ്രനു നമോവാകം.

  ReplyDelete
 14. എന്റെ "സംവരണം എന്റെ ജന്മവകാശമോ?" പോസ്റ്റിൽ നിന്ന്‌

  http://georos.blogspot.com/2010/01/blog-post.html

  മുന്നോക്കജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ വിദ്യഭ്യാസമോ ജോലിയോ ആയ ഒരു സംവരണവും അനുവദിക്കേണ്ടതില്ല. അതിനുള്ള ഓരോ ശ്രമവും സംവരണത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുകയും സംവരണം എന്നത്‌ ജാതികോമരങ്ങളുടെ ഭാഗംവെയ്‌പ്പിന്‌ ആക്കം കൂട്ടുകയും ചെയ്യും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സാമ്പത്തികമായാണ്‌ സഹയിക്കേണ്ടത്‌, അല്ലാതെ സാമൂഹികമായി പിന്നോക്കം നിൽകുന്നവർക്കുള്ള സംവരണം എങ്ങനെ ആവ്യശ്യപ്പെടും? സാമ്പത്തികസംവരണം ആവ്യശ്യപ്പെടുന്നത്‌ ഒരു രാഷ്ട്രീയ തട്ടിപ്പും എന്തിനും ഏതിനും ജാതി ഒരു ഉപകരണം അക്കുക എന്ന ഗൂഢ ലഷ്യവും ഉണ്ട്‌.

  ReplyDelete
 15. selfrule is anyday better than an 'efficient' rule..

  -just for tracking..

  ReplyDelete
 16. മേല്‍പ്പറഞ്ഞ ചിത്രകാരന്‍ ഏറെക്കുറെ ഇത്തരം ഒരു ബ്ലോഗ്‌ എഴുതിയിരുന്നു. അതിനു കമന്റാന്‍ ചെന്നപ്പോഴേക്കും അദ്ദേഹം ആ പോസ്റ്റ്‌ നീക്കം ചെയ്തിരുന്നു. അതിനെഴുതിയ കമന്റ്‌ ഇവിടെ ചേര്‍ക്കുന്നു.
  ****

  എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ്‌ ഈ നായന്മാര്‍ ഗവണ്‍മന്റ്‌ സര്‍വ്വീസിലും മറ്റു സ്വകാര്യ പൊതുമേഖലകളിലും മുന്നിലെത്തുന്നതെന്ന്? ഉണ്ടാവില്ല, കാരണം താങ്കള്‍ ഒരു മഞ്ഞക്കണ്ണടയണു വച്ചിരിക്കുന്നത്‌. താങ്കള്‍ തിരുവനന്തപുരംകാരനാണല്ലോ. രാവിലെ ഉണര്‍ന്ന് നഗരപ്രാന്തങ്ങളില്‍ പോയി നോക്കുക. സെക്രട്ടറിയേറ്റിലും മറ്റും ജോലി ചെയ്യുന്ന ആള്‍ക്കാര്‍ തന്റെ ആകെയുള്ള രണ്ട്‌ മക്കളെ ട്യൂഷനും കോച്ചിങ്ങിനും തന്റെ സ്കൂട്ടറിന്റെ പിന്നില്‍ കൊണ്ടുപോകുന്നതുകാണാം. എന്നിട്ടു വേണം അയാള്‍ക്കു ഓഫീസില്‍ പോവാന്‍. വൈകുന്നേരം വീണ്ടും ഇതു തന്നെ. ഈ സമയത്തെല്ലാം മദ്രസയിലും അതിനു ശേഷം മീന്‍ വില്‍ക്കാനും പോയി ബാക്കി നേരമുണ്ടെങ്കില്‍ സ്കൂളിലും പോവുന്നവരോടു, റിസര്‍വേഷനുള്ളവരോട്‌ മല്‍സരിച്ചു ജീവിച്ചു പോവണ്ടേ. ഇനി അവരുടെ പെണ്മക്കളോ, 13, 14 വയസ്സില്‍ ഏതെങ്കിലും ഗള്‍ഫുകാരനെ വിവാഹവും ചെയ്ത്‌ ഒന്നരാടന്‍ വര്‍ഷങ്ങളില്‍ ഓരോ പുതിയ ജീവനു ജന്മവും നല്‍കി, എല്ലാത്തിനെയും വളര്‍ത്തി ദരിദ്രനായതിനാല്‍ വിദ്യാഭ്യാസം നല്‍കാനാവാതെ-- കുട്ടികള്‍ കച്ചവടവും ചെയ്ത്‌ സുഖമായി ജീവിക്കുന്നു. അവര്‍ക്കു പരാതി ഇല്ല, രാഷ്ട്രീയക്കാരനാണ്‌, ജോലിയില്‍ താല്‍പര്യമില്ലാത്തവനും റിസര്‍വേഷന്‍ നല്‍കി ജോലി വാങ്ങിപ്പിച്ചേ അടങ്ങൂ. അര ഏക്കര്‍ സ്ഥലമുള്ള ദരിദ്രക്രിസ്ത്യാനി അതില്‍ റബ്ബര്‍ നട്ട്‌ അതിന്മേല്‍ വാനില നട്ട്‌, അതിനു ചുവട്ടില്‍ ഏലം നട്ട്‌, സാക്ഷാല്‍ പോപ്പ്‌ പറഞ്ഞതു പോലും വകവയ്കാതെ രണ്ടു കുട്ടികളാവുമ്പോഴേക്കും പ്രസവവും നിര്‍ത്തി മക്കളെ എങ്ങനെയെങ്കിലും ഒരു നേഴ്സിങ്ങും കഴിപ്പിച്ച്‌ വിദേശത്ത്‌ അയച്ചു ജീവിതം സുഖമാക്കി മാറ്റുമ്പോള്‍, വിദ്യാലയത്തിന്റെ പടിപോലും കയറാതെ ചുറ്റിക്കളിക്കുന്നവന്‌ വോട്ടുബാങ്കിന്റെ ബലം ഒന്നുകൊണ്ടുമാത്രം സംവരണം ലഭിക്കുമ്പോള്‍, നായര്‍ അതും നോക്കി മിഴിച്ചു നില്‍ക്കണം അല്ലേ. എനിക്കറിയാം, " താങ്കള്‍ സംഘപരിവാറാണല്ലേ," എന്ന ഒറ്റച്ചോദ്യത്തില്‍ എല്ലാവരേയും തറ പറ്റിക്കാന്‍ താങ്കള്‍ക്കാവുമെന്ന്. ഇവിടുള്ള ഹിന്ദുക്കള്‍ സംഘപരിവാറേ അല്ല, എന്നാല്‍ എന്നും ഇതെല്ലാം കണ്ടുനിസ്സഹായരായി നിന്നോളാം എന്നു ഉറപ്പൊന്നുമില്ലല്ലോ.

  ReplyDelete
 17. അതിന് താനെന്തിനാടോ കരയുന്നത്?
  കരയാനുമ്മാത്രം ഇവിടെ ആരാണ്ട് ഏതാണ്ട് പറഞ്ഞോ?
  നായന്മരോ നസ്രാണികളോ മാപ്ലാരോ എന്തെങ്കിലുമൊക്കെ ചെയ്ത് കാശുണ്ടാക്കുന്നതിന് ആരും ഇവിടെ എതിരല്ല.
  അവരെ ഭരിക്കാൻ, ഭരണ യന്ത്രം തിരിക്കാൻ, ഇവിടെ നായന്മാരും നമ്പൂരിമാരും മാത്രം പോരെന്നേ ഉദ്ദേശിക്കുന്നുള്ളൂ സംവരണം കൊണ്ട്. അല്ലാതെ സർക്കാരു ജോലിചെയ്ത് നക്കാപ്പിച്ചാ ശമ്പളം വാങ്ങിയാൽ അതാത് സമുദായം സാമ്പത്തികമായി ഉന്നതിയിൽ എത്തുമെന്നതുകൊണ്ടല്ല.
  സ്കൂട്ടറേൽ കൊണ്ടുപോണ കാര്യമൊക്കെ പറയണതു കേട്ടു..
  പണ്ടും അതു തന്നെയാ ചെയ്തോണ്ടിരുന്നത്. നമ്പൂരി വാസ്ത ഉപയോഗിച്ച് നായന്മാർ അവരുടെ കുട്ടികളെ പഠിക്കാൻ പറഞ്ഞയച്ചു. ബാക്കിയുള്ളവന്റെ മക്കൾ പാടത്തും പറമ്പിലും കുളത്തിലുമൊക്കെ പായലു വാരാൻ പോയി. പോയതല്ല. അവരെയും പറഞ്ഞയച്ചു. അവർ ജനിച്ചതും ജീവിക്കുന്നതും അതിനുവേണ്ടിയാണെന്ന പാഠം മാത്രം നായരും നമ്പൂരിയും ചേർന്ന് അവരെ പഠിപ്പിച്ചു. അങ്ങനെ അവർ പഠിപ്പില്ലാത്തവരായി. അതാണ് ഈ ചരിത്രപരമായ കാരണങ്ങൾ എന്നൊക്കെ പറയുന്നത്.
  ഇതൊക്കെ ആരോട് പറയാൻ??
  13,14 വയസ്സിൽ കെട്ടിച്ചു വിട്ടവളുമാരൊക്കെ പോട്ടെടോ. അവരായി അവരുടെ പാടായി. പത്തു ക്ലാസ് പഠിച്ചവന് എന്തെങ്കിലും കൊടുത്താൽ മതി. ജോലിക്കു വേണ്ട യോഗ്യത ഉള്ളവനു കൊടുത്താൽ മതി. ബാക്കിയൊള്ളവന്മാരൊക്കെ കച്ചോടോം ഒക്കെയായിട്ട് ജീവിച്ചു പൊയ്ക്കോട്ടെന്നേ.. ആർക്കു ചേതം.
  ഈ സംവരണം ഒന്നു ലക്ഷ്യപ്രാപ്തി നേടിക്കോട്ടെ, ഞങ്ങളും സ്കൂട്ടറേൽ കൊണ്ടു വിടും .. നോക്കിക്കോ.

  ReplyDelete
 18. അനൊനി മലയാളം ജി
  ഇത് 2010.ഉലകത്തിലുള്ള ആളുകള്‍ എല്ലാം സെക്രറ്റ്രിയേറ്റില്‍ ക്ലറ്ക്ക് ആകണം എന്ന് നിരീക്കുന്നതെ തെറ്റ്...മീന്‍ വില്‍ക്കാനും ആള്‍ വേണം...താങ്കള്‍ സമയം കിട്ടിയാല്‍ മലപ്പുറം ഭാഗത്തേക്ക് ഒന്ന് യാത്ര ചെയ്തു നോക്കൂ...അഭിപ്രായം മാറും (ഞാന്‍ മലപ്പുറം കാരനല്ല!)എന്റെ നാട്ടില്‍ ഈഴവ സമുദായത്തില്‍ പെട്ടവ

  ReplyDelete
 19. പെട്ടവര്‍ നന്നായി പഠിക്കുന്നവര്‍ ആ വഴിക്കും അല്ലാത്തവര്‍ കല്‍പ്പണി അലുമിനിയം ഫാബ്രിക്കേഷന്‍ , എലക്ട്രിഷ്യന്‍, കല്‍പ്പണി ...എന്നിങനെ യുള്ള പണികളില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ അവര്‍ക്കൊന്നും പട്ടിണിയോ പരിവട്ടമൊ ഒന്നും ഇല്ല.

  ഞങള്‍ സെക്കട്രിയേറ്റില്‍ ക്ലെറ്ക്ക് ആകുക എന്ന ദൌത്യവുമായി ഈശ്വരന്‍ ഭൂമിയിലേക്ക് അയച്ചവരാണ് എന്ന മാനസിക നിലയില്‍ നിന്നു മോചനം നേടിയേ തീരു. പിന്നെ ഒരു സമൂഹത്തില്‍ എത്ര പേര്‍ക്ക് സ്സര്‍ക്കാര്‍ ജോലി കരഗതമാക്കാന്‍ സാധിക്കും? പിന്നെ സമ്പത്തികമായും മറ്റും ഒരു സമുദായം മുന്നോട്ടു വരണമെങ്കില്‍ ആ സമുദായത്തില്‍ എല്ലാ രംഗത്തിന്റെയും പ്രതിനിധികള്‍ വേണം...

  പിന്നെ നായര്‍ സമുദായത്തിലെ സുഹൃത്തുക്കളുടെ വീട്ടിലും മറ്റും മരണ വിവരം ഒക്കെ കേട്ട് പോകുമ്പോള്‍ ബോധ്യപ്പെടുന്ന ഒരു സംഗതി പരസ്പര സഹകരണം ഈ സമുദായത്തില്‍ വളരെ കുറവാണ്‍ എന്നതാണ്.ഓരോ കാര്യങള്‍ക്കും മരിച്ച വീട്ടിലെ ആളുകള്‍ തന്നെ ഓടണം.അയല്പാക്കക്കാരൊ ബന്ധുക്കളോ ഒന്നും ഒന്നു രണ്ടു ദിവസത്തേക്ക് എങ്കിലും അവരെ സഹായിക്കുന്നതായീ കാണുന്നില്ല....ഇതിനൊന്നും ഏതായലും ഏതെങ്കിലും സുലൈമാനെയോ മാമുക്കോയയേയോ പഴിക്കാനാകില്ല...
  മുസ്ലിംകള്‍ മീന്‍ കച്ചവടത്തില്‍ നിന്നു മാറി കളക്റ്റര്‍ ആയി വരുന്നല്ലൊ എന്നത് റിസര്‍വേഷന്റെ കൃപാ കടാക്ഷം മാത്രമായി കാണരുത്...
  സാധ്യതകള്‍ കിട്റ്റിയപ്പോള്‍ ആളുകള്‍ തങളുടെ അഴിവു തെളിയിക്കാ‍ാന്‍ തുട്റ്റങിയതിന്റെ അനംതര ഫലമാണത്..

  മുമ്പ് സംഗിതാഭ്യാസം(പ്രതേകിച്ച് ശാസ്ത്രീയാഭ്യാസം) എന്നത് ഹിന്ദു മതസ്ഥരായ മിക്കവാറും ഒരു ജാതിയിലെ ആളുകള്‍ക്ക് മാത്റം കിട്ടീയിരുന്ന സൌഭാഗ്യമാണ്..എന്നാലിന്ന് എല്ലാ ജാതി മതസ്ഥരായ ആളുകള്‍ലില്‍ നിന്നും കഴിവുള്ളവര്‍ പുറത്ത് വരുന്നുണ്ട്...


  പിന്നെ ഞാന്‍ നായരല്ലാത്തത് പോലെ ഈഴവനുമല്ല, മീന്‍ കാരനുമല്ല...ഭിതിയൊ പ്രിതിയോ ഇല്ലാതെ ഒരു “ഔപ്രായം“ പറഞെന്നു മാത്രം!

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)