CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 18, 2009

കളമശ്ശേരിയിലെ ബസ്


എസ്.എഫ്.ഐയും, കെ.എസ്.യൂവും, ഏ.ഐ.എസ്.എഫും, ഏ.ബി.വി.പിയുമൊക്കെ ബസിന് അള്ള് വച്ചാലും ചില്ലിന് കല്ലെറിഞ്ഞാലും അതിലിരിക്കുന്ന യാത്രക്കാരന്റെ കണ്ണെറിഞ്ഞ് പൊളിച്ചാലും ഇനി മനുഷ്യനെ പച്ചയ്ക്കങ്ങ് ചുട്ട് കൊന്നാലും അത് തീവ്രവാദമല്ല ചെല്ലാ... രാഷ്ട്രീയപ്രവര്‍ത്തനമാണ്... അല്ലെങ്കില്‍ “സ്വാഭാവിക”മായ റീറ്റാലിയേഷന്‍ !

പി.ഡി.പിക്കാര് ചെയ്താല്‍ പക്ഷേ അത് തീവ്രവാദമാണ് ചെല്ലാ. കാരണം അതിന്റെ നേതാവ് സലല്ലാഹുഅലൈഹിവസല്ലം പറഞ്ഞാണല്ലോ പ്രസംഗം തുടങ്ങാറ്...കാരണം അതിന്റെ നേതാവിന്റെ ഭാര്യ പര്‍ദ്ദയെന്നൊരു വസ്ത്രമാണല്ലോ ധരിക്കാറ്, കാരണം അതിന്റെ നേതാവിന്റെ മക്കള്‍ തൊപ്പിവച്ചവരാണല്ലോ...

മൃദുഹൈന്ദവതയെ ലാളിച്ച് വളര്‍ത്തി വളര്‍ത്തി ഫാഷിസം വരുന്ന വഴി പോലും തിരിച്ചറിയാന്‍ വയ്യാതായിരിക്കുന്നു... ഒരു “തടിയന്റെ അവിടെ” നോക്കിയെറിഞ്ഞാല്‍ എല്ലാവനേം കൊള്ളിക്കാന്‍ പറ്റിയ ആയുധമാണ് അവരുടെ കൈയ്യില്‍. ആണ്ടോടാണ്ട് മുണ്ടു പൊക്കി കുണ്ടീമ്മേ കിടക്കുന്ന ‘കേസരി’യുടെയും ‘സ്വദേശാഭിമാനി’യുടെയും പാരമ്പര്യത്തഴമ്പ് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന ശവങ്ങള് ഒരു വാക്കെഴുതില്ല, മാധ്യമത്തിനേം സിറാജിനേം തേജസ്സിനേം സാക്ഷാല്‍ ചന്ദ്രികയെത്തന്നേം പൂട്ടിക്കെട്ടിയാലും. എന്നാലും പന്നിപ്പിറപ്പുകള്‍ പിന്നേം വോള്‍ടയറെ ഉദ്ധരിച്ച് പിടിക്കും, അസമയത്ത് വയാഗ്രാ തിന്നവന്റെ കൊടിമരം പോലെ. അതോണ്ട്, സമീറേ, അലിക്കുഞ്ഞേ, നൌഷാദേ, നാസറേ, ഷറഫേ, ശിഹാബേ, നിഷാദേ, മൊയ്തൂ*... പാന്‍സഴിച്ച് ഐഡന്റിറ്റി ടെസ്റ്റ് നടത്തുന്ന കാലമാണ് വരുന്നത്. തൊലി വളര്‍ത്താനുള്ള മരുന്ന് വല്ലോം കിട്ടുമോന്ന് നോക്ക്... ഇല്ലെങ്കില്‍ പാസ്പോര്‍ട്ടാപ്പീസിലോട്ട് വണ്ടിവിട്...* സുഹൃത്തുക്കള്‍, ഒരു ബെഞ്ചില് കൂടെയിരുന്നിട്ടുള്ളവര്, തീവ്രമായ രാഷ്ട്രീയ വ്യത്യാസങ്ങളിലും തോളത്ത് കൈയ്യിട്ടുമാത്രം നടന്നിരുന്നവര്

29 comments:

 1. കലക്കി സൂരജേ; ഇവിടെ 'രാജ്യസ്നേഹികള്‍' അരങ്ങു തകര്‍ക്കുന്നതിന്നിടേ ഇങ്ങനെ ഒരു പോസ്റ്റുമായി വന്നതിന്.

  ReplyDelete
 2. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദം നടത്തിയിട്ടുള്ളതാരാണു ? ഒറ്റയടിക്ക് ഭീകരരെന്ന ലേബലിനു അര്‍ഹരാരാണു ? എന്നിട്ടും ആ ലേബല്‍ മുസ്ലിമിന്റെ തലയ്ക്ക് !!!
  ഏതെങ്കിലും രാജ്യത്ത് പിറന്നു വീഴുന്നതില്‍ അവനവനു യാതൊരു പങ്കുമില്ലെ, പ്രയത്നവുമില്ല, വെറും ഔദാര്യം അല്ലെങ്കില്‍ പിച്ച !! ഇതിന്റെ പേരില്‍ അഭിമാനിക്കുന്നതില്‍ വലിയ കാര്യമില്ല!!

  ഈ പോസ്റ്റിനൊരു സല്യൂട്ട്

  ReplyDelete
 3. കൊള്ളാം... ഇതേ സംശയം എനിക്കും തോന്നിയിരുന്നു... മുല്ല പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലേക്കുള്ള ലോറികളും ബസ്സുകളും മറ്റു വാഹനങ്ങളും തടഞ്ഞു വെക്കാനും കല്ലെറിയാനും തീയിടാനുമൊന്നും വൈക്കോയ്ക്ക് പ്രശ്നം ഇല്ല.. ഇവിടെ ആളൊഴിഞ്ഞ ഒരു ബസ്‌ കത്തിച്ചു പ്രതിഷേധം നടത്തിയാല്‍ അത് തീവ്രവാദം... ഇന്ന് മദ്രാസില്‍ (ഇനി ചെന്നൈ എന്നു എന്‍റെ പട്ടി വിളിക്കും.) രണ്ടു ഓട്ടോകാരനെ പള്ള് പറഞ്ഞിട്ട് തന്നെ കാര്യം. ആഹാ, അത്രയ്ക്കായോ?

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. പർദ്ദ ഇട്ടിട്ടായാലും തൊപ്പി വെച്ചിട്ടായാലും മുണ്ട് ഉടുത്തിട്ടായാലും ചെയ്യുന്ന പ്രവർത്തി ലഷകർ-ഇ-തൊയ്ബയ്ക്ക് വേണ്ടി ഇന്ത്യൻ മണ്ണിൽ സ്ഫോടനം നടത്തലാണെങ്കിൽ ആ വ്യക്തികളും സംഘടനകളും എക്കാലവും വേട്ടയാടപ്പെടും. 100% ഗ്യാരണ്ടീട്.

  ReplyDelete
 6. വിദ്യാര്‍ത്ഥിസമരങ്ങളെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാടിനോട് വിയോജിക്കുന്നു. എസ്‌എഫ്‌ഐ ബസിന് അള്ളുവെയ്ക്കുന്നതോ ചില്ലുതകര്‍ക്കുന്നതോ കണ്ടിട്ടില്ല, ദേശാഭിമാനിയില്‍ വാര്‍ത്ത കണ്ടതായി ഓര്‍ക്കുന്നില്ല, കെ‌എന്‍‌പണിക്കരോ റൊമിലാ ഥാപ്പറോ അങ്ങനെ രേഖപ്പെടുത്തിയതായി അറിവില്ല.
  ഓ.ടോ: എം‌എസ്‌എഫ് സമരങ്ങളെ തീവ്രവാദങ്ങളായി ആരെങ്കിലും കണ്ടിട്ടുണ്ടോ?

  ReplyDelete
 7. അപ്പൊ ദില്‍ബാസുരാ , ഗുജറാത്തും , മലഗോവും, ബാബ്രിയും , ഗോധ്രയും എന്തുകൊണ്ടു വേട്ടയാറ്റപ്പെടുന്നില്ല ?

  ReplyDelete
 8. അമ്പരപ്പിക്കുന്നവിധത്തിലാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു ഉദാഹരണം:സൂഫിയയെ അറസ്റ്റ് ചെയ്ത അതേ ദിവസം തന്നെയാണ് മദനിയെ ബോംബെറിഞ്ഞകേസില്‍ 5 പേരെ വെറുതേ വിട്ടത്. കേസില്‍ സാക്ഷി പറയാന്‍ മദനി തയ്യാറാകതിരുന്നതാണ് പ്രതികള്‍ക്ക് തുണയായത്. അക്കാര്യം പോട്ടെ, പ്രതികള്‍ ആര്‍ എസ് എസ്സ് പ്രവര്‍ത്തകരായിരുന്നു എന്ന കാര്യം പോലും വളരെ സമര്‍ഥമായി പലരും (ഇന്ത്യാവിഷനും മനോരമയും അടക്കം)മറച്ചുവച്ചു. മദനിയുടെ കാല്‍ നഷ്ടപ്പെട്ടത് സ്വന്തം കൈയിലിരുന്ന ബോംബ് പൊട്ടിയാണെന്ന ആര്‍ എസ്സ് എസ്സ് പ്രചരണം വിശ്വസിച്ചിരിക്കുന്ന സവര്‍ണ മനസ്സുകളെ നോവിക്കരുതല്ലോ.

  ReplyDelete
 9. സൂരജെ വളരെ രസകരവും ഭീതിജനകവുമാണ്‌ ഇവിടുത്തെ കാര്യങ്ങള്‍ ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന കളമശേരി ബസ് കത്തിക്കല്‍ കേസിനെ സംബന്ധിച്ച് ഇന്നുണ്ടായ വിവദങ്ങളേല്ലാം 2005 ഇല്‍ ഉള്ളവയാണ്‌. ഈ വിവരങ്ങളെല്ലാം അന്നെ മാധ്യമങ്ങള്ക്കും അറിയാവുന്നവയായിരുന്നു. എന്നാല്‍ ജയില്‍ മോചിതനായ മദനി എല്‍.ഡി.എഫിന്‌ പരസ്യ പിന്‍തുണയുമായി രംഗത്തെത്തിയതിന്‌ ശേഷം മാത്രമാണ്‌ 2005 മുതലുള്ള തെളിവുകള്‍ മാധ്യമ്ങ്ങള്‍ കുത്തിപ്പൊക്കിയത്. അതായത് 2005 മുതല്‍ 2009 വരെ വിദഗ്തമായ മൌനം. മദനിക്ക് ജാമ്യം നിഷേധിക്കപ്പെട്റ്റ് ജയിലില്‍ കിടന്ന കാലഘട്ടത്തിലെല്ലാം മദനി മദനി മനുഷ്യാവകാശം എന്നൊക്കെപ്പറഞ്ഞ് വാവിട്റ്റ് കരഞ്ഞവര്‍ എന്തുകൊണ്ടാണ്‌ ഇത്രക്കും നിര്‍ണ്ണായക വിവരങ്ങള്‍ കുറേക്കാലം കാണാതെ പോയത് എന്നത് അത്ഭുതത്തോടെയേ നോക്കിക്കാണാനാകൂ.

  ഇനി ബസ് കത്തിക്കലിലെക്ക് വന്നാല്‍ ഇവിടെ എസ്.എഫ്.ഐ മുതല്‍ എ.ബി.വി.പി വരെ ബസ് തല്ലിപ്പൊളിക്കുക കത്തിക്കുക കല്ലെറിയുക തുടങ്ങിയ ചെയ്യാറുണ്ട്. അതിന്‌ അവര്‍ക്ക് ന്യായീകരണവും ഉണ്ട്. ആരും അത് തീവ്രവാദമായി കാണാറില്ല. എന്നാല്‍ തെറ്റായ ഒരു കേസിന്റെ പേരില്‍ അന്യായമായി വിചാരണ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട മദനിയുടെ നീതി നിഷേധത്തില്‍ പ്രതിക്ഷേധിച്ച് സൂഫിയയുടെ നേതൃത്വത്തില്‍ ബസ് കത്തിച്ചു എന്ന് തന്നെ ഇരിക്കട്ടേ. കേരളത്തിലെ തീവ്രവാദ മാപിനികളില്‍ എങ്ങനെയാണ്‌ ഇത് തീവ്രവാദമായി റീഡ് ചെയ്യപ്പെടുന്നത്? കോയമ്പത്തൂര്‍ കേസിലെ വിധിയും ഹൈക്കോടതിയിലെ അപ്പീലും മദനിയുടെ നിരപരാധിത്വം ഉറപ്പിക്കുന്നു. അപ്പോള്‍ സ്റ്റേറ്റ് ചെയ്ത ഒരു വലിയ കുറ്റം ഒരു മനുഷ്യന്റെ 9 വര്‍ഷത്തെ കാരാഗൃഹത്തില്‍ കത്തിച്ച് കളയുന്നതിനെതിരെയുള്ള പ്രതിക്ഷേധം അതിനെ മാത്രം കേരളത്തിലെ മറ്റ് ബസ് കത്തിക്കലില്‍ നിന്ന് എങ്ങനെ മാറ്റി അളക്കപ്പെടുന്നു എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം മനസിലാകും. ബസ് കത്തിക്കം പക്ഷെ കേരളത്തിലെ ബസ് കത്തിക്കണം അത് തീവ്രവാദമല്ല. പ്രതിക്ഷേധം മാത്രം. തമിഴ് നാട് ബസ് കത്തിച്ചാല്‍ അത് തീവ്രവാദമാകും

  ReplyDelete
 10. Well said!

  Goa blast: Malgonda Patil linked to two more Hindu organizations
  ........Patil (28), a native of Sangli in Maharashtra, till date was known only for his links with Sanatan Sanstha, a right-wing Hindu organisation operating from Ramnathi village of Goa.

  Patil died when the bomb he had planned to plant triggered prematurely.

  http://timesofindia.indiatimes.com/city/goa/Goa-blast-Malgonda-Patil-linked-to-two-more-Hindu-organizations/articleshow/5347102.cms

  ReplyDelete
 11. "എന്നാല്‍ തെറ്റായ ഒരു കേസിന്റെ പേരില്‍ അന്യായമായി വിചാരണ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട മദനിയുടെ നീതി നിഷേധത്തില്‍ പ്രതിക്ഷേധിച്ച് സൂഫിയയുടെ നേതൃത്വത്തില്‍ ബസ് കത്തിച്ചു എന്ന് തന്നെ ഇരിക്കട്ടേ. കേരളത്തിലെ തീവ്രവാദ മാപിനികളില്‍ എങ്ങനെയാണ്‌ ഇത് തീവ്രവാദമായി റീഡ് ചെയ്യപ്പെടുന്നത്?"

  nalla logic! aa maapini vachu alannal thadiatavida bangaloril bombu vachathum engane theevravatham aakum? verum prathishedham! aa maapini thanne onnu koodi valichu neetti alannal pakistanile peekri piller bombayil pottasu pottichu kalichathu theevravatham akukaye illa........!!!!!!!!!!

  ReplyDelete
 12. ബൈജു മോനേ,

  ബോംബയ്‌ ഭീകരാക്രമണം എന്ന കലാപരിപാടിയില്‍ താജ് ഹോട്ടലില്‍ മാത്രം പൊട്ടിയ വെടി മരുന്നു പത്തു പേര്‍ക്ക്‌ ചുമന്നു കൊണ്ടുവരാന്‍ കഴിയുന്നതിലും കൂടുതലാണ്, പക്ഷേ, വി ടി, കാമ ഹോസ്പിടല്‍, താജ്, നരിമാന്ഹൌസ്‌, ഒബ്‌രോയ് എന്നിവിടങ്ങളിലൊക്കെ ക്കൂടി പടക്കം പൊട്ടിച്ച്‌ കളിചത് ഈ പത്തു പേരാണെന്ന് നാം വിശ്വസിക്കണം, വിശ്വസിച്ചാല്‍ രാജ്യ സ്നേഹി, ഇല്ലെങ്കില്‍ രാജ്യദ്രോഹി, ബൈജു അടക്കമുള്ള രാജ്യസ്നേഹികളെ കഴുതകള്‍ എന്നു വിളിക്കാന്‍ എനിക്ക്‌ പേടിയാണ്, സാക്ഷാല്‍ കഴുതകള്‍ മാനനഷ്ടത്തിന് കേസ്‌ കൊടുത്താലോ?

  ReplyDelete
 13. മൃദുഹൈന്ദവതയെ ലാളിച്ച് വളര്‍ത്തി വളര്‍ത്തി ഫാഷിസം വരുന്ന വഴി പോലും തിരിച്ചറിയാന്‍ വയ്യാതായിരിക്കുന്നു

  സല്യൂട്ട് !

  ReplyDelete
 14. വിമോചന സമരകാലത്ത് രണ്ടു വര്ഷം കൊണ്ട് കത്തിയമര്‍ന്ന സര്‍ക്കാര്‍ ബസ്സുകള്‍ പിന്നെ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കത്തിയത്തിലും കൂടുതലാണെന്ന് 1980 -82 കമ്മു ആന്റണി മധുവിധു കാലത്ത് നമ്മുടെ വയലാരജി രവിജി പറഞ്ഞത് വല്ല 'തല'കളുടെയും പ്രേരണ കൊണ്ട് പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നതിനു എതിരെ ഒരു മുന്‍‌കൂര്‍ പ്രതിഷേധം.

  ReplyDelete
 15. "മൃദുഹൈന്ദവതയെ ലാളിച്ച് വളര്‍ത്തി വളര്‍ത്തി ഫാഷിസം വരുന്ന വഴി പോലും തിരിച്ചറിയാന്‍ വയ്യാതായിരിക്കുന്നു"

  appol athine onnu balance cheyyanayirikkum idathupaksham islam theevravathathinte tholil kai idunnathu!

  cpi(m) prayogichu prayogichu ഫാഷിസം enna vaaku oru vetti thenja kodaali pole aayirikkunnoo! islamika varggiyathe pariposhippikkan cpi(m)eppozhu chuzhatti adikkunna thuruppalle ee "ഫാഷിസം". europile janagale pole sanghaditha mathangalude bhandakkettukal onnum ividuthe bhooripaksham haindava samoohathinilla. athu kondu sangh parivarinte kuthandrangal bharatha mannil chilavaakan pokunnilla, athu sanghikalkku polum manassilaayi thudangi. cpi(m) madhaniye polullavarude tholil kaiyittu "ഫാഷിസം","ഫാഷിസം" ennu ummaakki kaattiyal aaru pedikkan?!

  ReplyDelete
 16. സൂരജ് വളരെ നന്നായിരിക്കുന്നു....
  പേര് കൊണ്ട് ഒരു മുസല്മാനുമായി...
  ഇപ്പോള്‍ തൊലി വളര്‍ത്താനുള്ള മരുന്നന്നെഷിക്കണ്ട ഗതികേടില്‍ ആയി.......
  ഈ മാധ്യമങ്ങളുടെയും...ആള്‍ ക്കൂട്ടങ്ങളുടെയും മനശസ്ത്രമാണല്ലോ..ഒരു നിലക്കും മനസ്സിലാകാത്തത് ....!!!!!!!!

  ReplyDelete
 17. സംഘപരിവാറിനു നിലയുറപ്പിക്കാന്‍ കഴിയാത്ത ഒന്ന്, രണ്ട്, മൂന്ന് സംസ്ഥാനങ്ങളുടെ പേരു പറയാമോ ബിജു?

  ReplyDelete
 18. തീവ്രവാദികള്‍ ഏറ്റവും കൂടുതല്‍ നിലയുറപ്പിച്ച സംസ്ഥാനത്തിന്റെ പേരു പറയാമോ ജനശക്തി?

  ReplyDelete
 19. പക്ഷേ, വി ടി, കാമ ഹോസ്പിടല്‍, താജ്, നരിമാന്ഹൌസ്‌, ഒബ്‌രോയ് എന്നിവിടങ്ങളിലൊക്കെ ക്കൂടി പടക്കം പൊട്ടിച്ച്‌ കളിചത് ഈ പത്തു പേരാണെന്ന് നാം വിശ്വസിക്കണം, വിശ്വസിച്ചാല്‍ രാജ്യ സ്നേഹി, ഇല്ലെങ്കില്‍ രാജ്യദ്രോഹി..

  നെഞ്ചിടിപ്പേ, അവിടെയൊക്കെ പടക്കം പൊട്ടിച്ചത് ആ പത്തുപേരാണെന്ന് ആരാ പറഞ്ഞത്? അതെല്ലാം ജൂതന്മാരുടെ പണിയല്ലായിരുന്നോ? അതെ, 9/11-ന്റെ അന്ന് WTC-യില്‍ ജോലിക്കുകേറാതിരുന്ന ആ നാലായിരം ജൂതന്മാര്‍ തന്നെ. കൂട്ടിന് അവന്മാരുടെ ഭീകരസംഘടന മൊസ്സാദും ഉണ്ടായിരുന്നു, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ടിന്. “പ്രൊഫസ്സര്‍” അമരേഷ് മിശ്രയുടെ ലൈവ് കമന്ററിയൊന്നും വായിച്ചില്ലായിരുന്നോ?

  ReplyDelete
 20. ജനശക്തി, തീവ്രവാദികള് ഏറ്റവും കൂടുതല് "നിലയുറപ്പിച്ച്ചത്" കൊണ്ടാണല്ലോ,എ.ആര്‍ പാട്ടീല് മഹാരാഷ്ട്രയില്‍ രാജിവെക്കാതെ ഉദ്യോക കയറ്റം കിട്ടി മുഖ്യമന്ത്രി ആയതും (!!!)കോടിയേരി കേരളത്തില്‍ രാജി വെച്ചതും.ആ 'നിലയുറപ്പില്‍'അല്ലെ ജനശക്തി ശിവരാജ്പാട്ടീല്‍ കേന്ദ്ര ആഭ്യന്ദര മന്ത്രി സ്ഥാനം രാജി 'വെക്കാത്തതും' കോടിയേരി രാജിവെച്ചെതും. പൊട്ടാസ് പൊട്ടിയാ ആരാ രാജി വെക്കുക, അതും മാസം തോറും.അതെ തീവ്രവാദ നിലയുറപ്പിക്കല് തീരെ ഇല്ലാത്തതോണ്ടാല്ലേ ജനശക്തി,പാര്ലമെന്റ്റ് തന്നെ ആക്രമിച്ചപ്പോ അദ്വാനി രാജി വെക്കാന്‍ മുട്ടിയതും,തടി തപ്പിയതും.ആ തീവ്രവാദ 'നിലയുരപ്പിക്കല് ‍'തീരെ ഇല്ലാത്തത് കൊണ്ടല്ലേ ജനശക്തി രാജ്യത്തെ വിദേശമന്ത്രി ലോകോത്തര ഭീകരനെ ലോകത്തില്‍ ഒരിക്കലും കേട്ട് കേള്‍വി ഇല്ലാത്ത രീതിയില്‍ കൈപിടിച്ചു കാണിക്ക വെച്ചത്.....ഇനിയും എന്തെല്ലാം പാണന്മാര് പറഞ്ഞു നടക്കുന്നു.

  ReplyDelete
 21. കാരണം അതിന്റെ നേതാവ് സലല്ലാഹുഅലൈഹിവസല്ലം പറഞ്ഞാണല്ലോ പ്രസംഗം തുടങ്ങാറ്...കാരണം അതിന്റെ നേതാവിന്റെ ഭാര്യ പര്‍ദ്ദയെന്നൊരു വസ്ത്രമാണല്ലോ ധരിക്കാറ്, കാരണം അതിന്റെ നേതാവിന്റെ മക്കള്‍ തൊപ്പിവച്ചവരാണല്ലോ...

  അപ്പോ ഈ മുസ്ലിം ലീഗിലെ നേതാക്കളൊന്നും ഇതൊന്നും ചെയ്യുന്നില്ലെ .. അവരു മുസ്ലിങ്ങള്‍ അല്ലേ ... എം എസ് എഫ് അക്രമം നടത്തിയപ്പോള്‍ , അധ്യപകന്റെ മരണത്തിനു കാരണക്കാരായപ്പോള്‍ ആരെങ്കിലും തീവ്രവാദത്തിനു കേസെടുത്തോ.. ആ‍ ...........

  ഓരോരോ ഡയലോഗുകളേ.....

  എനിക്കു മനസ്സിലാകാത്തത് ഈ അറസ്റ്റില്‍ ഫാഷിസതിന്റെ സ്ഥാനം എന്താണെന്നാണു .. അതോ മാര്‍ക്സിസം ഇപ്പൊ ഫാഷിസം ആയെന്നാണോ .. അതു പണ്ടെ ഇങ്ങനെ ഒക്കെ തന്നെ ആണല്ലൊ ...

  ReplyDelete
 22. തൊലി വളരാന്‍ ഒരു മരുന്ന് എനിക്കും ഉപദേശിക്കൂ ഡോക്ടര്‍.... (ഫീസ്‌ ഇല്ലാട്ടാ .. ;) )
  അനോണി മാഷും ഡോക്ടറേ പോലെ ചിന്തിച്ചിരിക്കുന്നു,
  http://annonymash.blogspot.com/2009/12/blog-post_19.html
  അങ്ങേരും ഒരു ഡോക്ടരാവും ല്ലേ ......

  ReplyDelete
 23. @ കാട്ടിപ്പരുത്തിമാഷ്,

  സുപ്രസിദ്ധ ഇറ്റാലിയന്‍ ചലച്ചിത്രകാരനായ പൈയര്‍ പാ‍ഓളോ പാസോലീനീയുടെ Salò, or the 120 Days of Sodom എന്ന സുപ്രസിദ്ധ ചലച്ചിത്രത്തിലെ സീനാണ് ചിത്രം.മുസ്സളീനിയുടെ ഫാഷിസ്റ്റ് ഭരണത്തിന്‍ കീഴില്‍ നടക്കുന്നതായി സങ്കല്പിച്ചിരിക്കുന്ന ഒരു സോഷ്യോളജിക്കല്‍ പരീക്ഷണമാണ് ചിത്രത്തിന്റെ പ്രത്യക്ഷ തീം. ഫാഷിസത്തിന്റെ സമൂഹത്തിലുള്ള വേരാഴ്ത്തലുകളും അതിന് ഭരണകൂടത്തിനുള്ള ന്യായീകരണങ്ങളും അതിന്റെ കീഴില്‍ ജനം അനുഭവിക്കേണ്ടിവരുന്ന അന്തമില്ലാത്ത ക്രൂരതകളുമാണ് സര്‍റിയലിസ്റ്റ് രീതിയില്‍ പാസൊളീനി വരച്ചുകാട്ടുന്നത്.

  ഭരണകൂടം ജനത്തിനെ പട്ടികളെപ്പോലെ തുടലിലിട്ട് നടത്തുന്നതും അവര്‍ക്ക് തിന്നാനുള്ളത് എറിഞ്ഞുകൊടുക്കുന്നതും കാണിക്കുന്ന രംഗമാണ് മുകളിലെ സ്നാപ് ഷോട്ടില്‍ .

  ReplyDelete
 24. സൂരജ്-
  നന്ദി- യുറ്റ്യൂബിൽ ചില ഭാഗങ്ങളുണ്ട്- പക്ഷെ മുഴുവൻ ഇല്ല- എന്തായാലും വിവരത്തിനു നന്ദി-

  ReplyDelete
 25. സൂരജ്-
  ചിത്രം കണ്ടു. പലയിടത്തും ഫോര്‍‌വേര്‍‌ഡ് അടിക്കേണ്ടി വന്നു. ഒരു സംശയം- ഇത്രത്തോളം ഉണ്ടായിരുന്നുവോ? അതോ കുറച്ച് സിനിമയിലെ അതിഭാവുത്വമോ?

  ReplyDelete
 26. സിനിമ മുഴുവനായും സാങ്കല്പികമാണ് കാട്ടിപ്പരുത്തി മാഷേ. അതുപോലൊന്നും എവിടെയും നടന്നതല്ല. പ്രത്യക്ഷമായ സംഭവങ്ങള്‍ക്കും സീനുകള്‍ക്കും പിന്നിലെ (പരോക്ഷമായ)സാമൂഹിക/രാഷ്ട്രീയ അര്‍ത്ഥതലങ്ങളിലാണ് പടത്തിന്റെ പ്രസക്തി.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)