CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Nov 28, 2009

ഗോമൂത്രഷാമ്പൂ, ചാണക ഗുളിക !

Advocating the use of products made of cow dung, cow urine and other extracts, Togadia placed a number of daily use products made from them on the dais before elaborating on their benefits.

'Be it a daily handwash, a floor wash, mosquito coil, a shampoo or incense sticks made from the daily extract of the cow are more hygienic and eco friendly.. It is my humble appeal to the urban population to adopt them for a better cause of saving the mother cow,' he said.(ലിങ്ക്)




വിശ്വഹിന്ദു പരിഷത്തിന്റെ തലവനും “കാന്‍സര്‍ സര്‍ജ്ജന്‍” എന്ന്‍ അറിയപ്പെടുന്നയാളുമായ ഡോ: പ്രവീണ്‍ ഭായ് തൊഗാഡിയയുടെ വീടും ജോലിചെയ്യുന്ന ആശുപത്രിയും ഗോമൂത്രം എന്ന ‘അണുനാശിനി’ വച്ചാണ് പണ്ടേ കഴുകുന്നത് എന്ന് പറയേണ്ടതില്ലല്ലോ. തന്റെ അയോധ്യയിലുണ്ടെന്ന് പറയപ്പെടുന്ന നേഴ്സിംഗ് ഹോമിലെ രോഗികള്‍ക്ക് ഇന്‍ഫക്ഷന്‍ വന്നാല്‍ അവിടെ ചാണകമോ ഗോമൂത്രമോ പുരട്ടി അണുബാധ മാറ്റുകയാണ് ടിയാന്റെ രീതി. (ആന്റിബയോട്ടിക്കുകള്‍ക്ക് പകരം ചാണകം ഉരുട്ടി ഗുളികയാക്കി കയറ്റുമതിചെയ്യാനും പ്ലാനുണ്ടെന്നാണ് അറിയുന്നത്. സിപ്ലയുമായും വയെഥുമായും കരാറൊപ്പിട്ടുകഴിഞ്ഞു.) വീട്ടില്‍ ചാണകം ഉണക്കി കത്തിച്ച് കൊതുകിനെ ഓടിക്കും. കാറിലും ഓഫിസിലും കിടപ്പറയിലും വരെ ചാണകം ഉണക്കി കത്തിച്ച് റൂം ഫ്രെഷ്ണറിനു പകരം ഉപയോഗിക്കും. ഷാമ്പുവിനു പകരം ചാണകവും പാലും നെയ്യും ഗോമൂത്രവും 1:4:3 അനുപാതത്തില്‍ ചേര്‍ത്ത കുഴമ്പാണ് ദിവസവും തേച്ചുകുളിക്കുന്നത്. ബുദ്ധിവര്‍ധിക്കാന്‍ ഈ സാധനം ലേഹ്യമാക്കി നാലുനേരം കഴിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കേള്‍വി. ഈ ബുദ്ധി വര്‍ധിക്കുന്നതോടെ ഗോമാതാവിനെ ബീഫാക്കുന്നവരെ ഒരു നോട്ടത്താല്‍ തന്നെ ദഹിപ്പിച്ചുകളയാനുള്ള ദിവ്യ ശക്തിയും ലഭിക്കുമെന്ന് സര്‍വ ശ്രീ പ്രവീണ്‍ ഭായ് തൊഗാഡിയാജി പ്രതീക്ഷിക്കുന്നു. ഗോഹത്യക്കാരെ ‘തൂക്കിക്കൊല്ലുന്ന’ ചെലവും അതോടെ ഒഴിവായിക്കിട്ടും

അപാരമായ ശാസ്ത്രവൈഭവത്തിന്റെ ഈ വെളിച്ചപ്പെടലുകള്‍ വേദിയിലിരുന്ന് സാദരം കെട്ടു കോള്‍മയിരു കൊണ്ടവരും ഈ പുണ്യാത്മന് വേദിതന്നെ അറേയ്ഞ്ച് ചെയ്ത് കൊടുത്തവരുമായ വ്യക്തികളെക്കൂടി ഒന്ന് അറിഞ്ഞുവച്ചേരെ : ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ (അയ്യോ പൊന്നുതമ്പുരാന്‍) , ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, വിഷ്‌ണു നാരായണന്‍ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, പ്രൊഫ.പി. നാരായണക്കുറുപ്പ്‌, ധര്‍മ്മാനന്ദ സ്വരൂപ ഹനുമാന്‍ദാസ്‌, പ്രൊഫ. വി.കെ. കൃഷ്‌ണന്‍ മൂസത്‌, അവനേന്ദ്ര കുമാര്‍, ഡോ. സുരേഷ്‌ നായര്‍, ഡോ. വാവ, എം. ഗോപാല്‍ . ആദര്‍ശമൂലക്കുരു പൊട്ടി ഇവറ്റകള് ഇടയ്ക്കിടെ പത്രങ്ങളില്‍ കൂടി ജനത്തിന്റെ അണ്ണാക്കില് മലവിസര്‍ജ്ജനം നടത്താറുണ്ട്. അടുത്ത ലേഖനം വരുമ്പം ഈ ലിസ്റ്റ് ഓര്‍ക്കാം... പ്രയോജനപ്പെടും.

ആര്‍ഷഭാരതമേ...
നീ കുറച്ച് സള്‍ഫ്യൂരിക് ആസിഡെടുത്ത്

സ്വന്തം മുഖത്തോട്ടൊഴിക്ക്..!

31 comments:

  1. ഗോമൂത്രത്തില്‍ നിന്ന് സോഫ്ട് ഡ്രിങ്ക് ഉണ്ടാക്കാമെന്ന ആ പഴയ വിദ്യ തൊഗാഡിയയുടെ ചെവിയില്‍ എത്തിയിട്ടില്ലെന്ന് തോന്നുന്നു..ലിസ്റ്റില്‍ അത് കാണുന്നില്ല. :)

    ReplyDelete
  2. അങ്ങനെ എടുത്തു ചാടി തീരുമാനിക്കല്ലേ സൂരജേ. അണുനാശിനിയെക്കുറിച്ച് സര്‍ജ്ജനായ തൊഗാഡിയയ്ക്ക് നല്ലൊരു ധാരണ ഇല്ലാതിരിക്കുമോ.

    ഞാന്‍ നോക്കിയിട്ട് ഇതില്‍ പലതും വര്‍ക്ക് ചെയ്യും. ഉദാഹരണത്തിനു ഗോഹാന്‍ഡ് വാഷ്. ഇതിട്ടു കൈ കഴുകി നമ്മള്‍ ആപ്പീസില്‍ പോയാല്‍ ഒരുത്തനും കയ്യേല്‍ പിടിച്ചു കുലുക്കൂല്ല. മേശപ്പൊറത്ത് ഇരിക്കുന്ന സ്റ്റിക്കി പാഡ് എടുത്ത് നക്കുക, സ്റ്റേപ്ലറും പെന്‍സിലും കാല്‍ക്കുലേറ്ററും കടന്നെടുത്ത് ഉപയോഗിക്കുക, വല്ല വടയും സമോസയുമൊക്കെ പ്ലേറ്റിലിട്ട് നാട്ടുകാരന്‍ എല്ലാം അളിച്ചു വാരിയ ശേഷം നമുക്കും "ഒന്നെടുക്കെടേ" എന്ന് പറഞ്ഞ് നീട്ടുക തുടങ്ങിയ പരിപാടികള്‍ ഒന്നും ചെയ്യില്ല. അങ്ങനെ ഫ്ലൂ തുടങ്ങിയവയില്‍ നിന്നും നല്ലൊരു പ്രൊട്ടക്ഷനായി.

    ഗോള്‍ഗേറ്റ് ഇട്ടു പല്ലും തേച്ച് ഗോസ്റ്റെറീന്‍ കൊണ്ട് കുലുക്കുഴിഞ്ഞ് എഴുന്നേക്കുന്ന ദിവസം ഒരുത്തിയും ഓറല്‍ ഹെര്‍പീസ് നമുക്ക് തരാന്‍ പോണില്ല.


    രാവിലേ എഴുന്നേറ്റ് കുളിച്ചാല്‍ ഉടന്‍ ഗോളോണ്‍ തേയ്ക്കുക. ലൈംഗിക ബന്ധം വഴി എച്ച് ഐ വി പകരുന്നത് തടയാം. സാധാരണ രീതി പോട്ടെആനയ്ക്കെടുപ്പത്ത് പൊന്നു കൊടുക്കാമെന്നു പറഞ്ഞാലും ബീസ്റ്റാലിറ്റി പോണ്‍ പടത്തില്‍ അഭിനയിച്ചവര്‍ അല്ലാതെ സെക്സ് വര്‍ക്കര്‍മാരുപോലും നിങ്ങളെ ഇന്‍ഫക്റ്റ് ചെയ്യില്ല. അത്തരം സിനിമയില്‍ അഭിനയിച്ച ഒരാളെ കണ്ടുമുട്ടാന്‍ ഉള്ള സാധ്യത പൂജ്യത്തിനടുത്തല്ലേ.

    പലതും ആരോഗ്യത്തിനു വേണ്ടി മാത്രമല്ല . ഗോവി ഉപയോഗിച്ചു വീടു കഴുകിയാല്‍ ഉത്സവക്കമ്മിറ്റി, പള്ളിക്കമ്മിറ്റി എന്നൊക്കെ പറഞ്ഞ് പിരിവിനിറങ്ങുന്നവര്‍, ഭിക്ഷക്കാര്‍, വീട്ടുസാധനങ്ങള്‍ കടം ചോദിക്കുന്ന അയല്‍ക്കാരന്‍ തുടങ്ങിയവരുടെ ശല്യം ഒഴിവാക്കാം.

    ReplyDelete
  3. 'തൊഗാഡിയ' പശുക്കൾക്കു് പണി കൊടുക്കുമ്പോൾ 'ഗോഗാഡിയ' എന്ന സവർണ്ണസങ്കരവർഗ്ഗം അവതാരമെടുക്കുന്നു.

    ReplyDelete
  4. പുതിയൊരു എക്സര്‍സൈറ്റ് കാര്‍ഡിയോ ഹെല്‍ത്ത് ടെസ്റ്റ് ആലോചിച്ചോണ്ട് ഇരിക്കുവാ , പ്യാറ്റന്റ് കിട്ടുമോ ആവോ.

    പ്യാഷ്യന്റീന്റെ നെഞ്ചാമ്മൂടിപ്പൊറത്ത് ഈ സി ജി കമ്പികള്‍ ഒക്കെ വച്ച ശേഷം നല്ല പായുന്ന ഒരു പശൂന്റെ കയര്‍ അഴിച്ചങ്ങ് കയ്യി കൊടുക്കും. ഗോപ്രോട്ടോക്കോള്‍ അനുസരിച്ച് വ്യാരിയേഷങ്ങ് ഒന്നും കാണിച്ചില്ലേല്‍ ആളു കൊഴപ്പമില്ല. യാത്?

    ഐഡിയ തോനേ പിന്നേമൊണ്ട്.
    മയക്കാന്‍ ഗോബര്‍ഗ്യാസ് ഉപയോഗിക്കാം, എം ടി പി വേണേല്‍ കുത്തൊള്ള ഗോമാതാവ്വ് കിടക്കുന്ന മുറീല്‍ കേറ്റി വിടാം, ഫിസിയോ തെറാപ്പിക്ക് പാലു കറക്കല്‍, പുല്ല് വെട്ടല്‍, കച്ചി പിച്ച്, പുളിയരി ഇടി ഒക്കെ ചെയ്യിക്കാം.

    ReplyDelete
  5. പശു ചാണകം മെഴുകിയ തറയിലാണ്, മലയാളികള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കിടന്നുറങ്ങിയത്. ഇന്നും പലരും അത് ചെയ്യുന്നുണ്ട്. ചാണകം അത്ര മോശമാണെങ്കില്‍ അതെങ്ങനെ നടന്നു.

    ReplyDelete
  6. അങ്ങനെ കളിയാക്കുകയൊന്നും വേണ്ട... സൂര്യനെ നോക്കിക്കൊണ്ട് ചാണകം മെഴുകിയ തറയിൽ കൂടെ നടന്നാൽ ശരീരം ചാർജ്ജ് ആവും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് (പോസിറ്റീവ് ചാർജ്ജ് ആയിരിക്കും..)

    ബീഫെങ്ങാനും തിന്നാൽ അപ്പോ ശരീരം ഡിസ്ചാർജ്ജ് ആവും. ചാർജ്ജ് പൂജ്യവും കഴിഞ്ഞ് നെഗറ്റീവിലെത്തും..

    ReplyDelete
  7. അസ്സല് മരുന്ന്. ഹോൾസെയിൽ ഡീലർഷിപ്പ് കിട്ടുമോ

    ReplyDelete
  8. ഇനി ബീഫ് കഴിക്കുന്നത്‌ കേരളത്തില്‍ എല്ലാരും നിര്‍ത്തണം. ചാണകം ഗുളികപ്പരുവമാക്കി കുറച്ചു ഫെവിക്കോള്‍ ചേര്‍ത്ത് ഉണക്കി ഇറച്ചി മസാല ചേര്‍ത്ത് ഫ്രൈ ചെയ്‌താല്‍ രോഗങ്ങള്‍ ഉണ്ടാകുവേം ഇല്ല പരിസരോം ശുചീകരിക്കാം. കോള്‍മയിരു തന്നെ.

    ReplyDelete
  9. വാരിക്കുന്തം ആയിരക്കണക്കിനു വര്‍ഷങ്ങളായി കേരളഭൂമിയില്‍ ചാണകം മെഴുകിയ തറകളില്‍ കിടന്നും ഇരുന്നും നിന്നും ജീവിച്ചതുകൊണ്ട് വാരിക്കുന്തത്തിന്റെ അഭിപ്രായത്തിന്റെ ആധികാരികതയില്‍ സംശയം തോന്നേണ്ടതോ വാരിക്കുന്തത്തിന് അതിന്റെ റെഫറന്‍സ് എവിടുന്നു കിട്ടി എന്നോ ചോദിക്കേണ്ടതോ ആയ കാര്യമില്ല. വാരിക്കുന്തത്തിന്റെ മുറ്റം മുതല്‍ അടുക്കള വരെ ചാണകം മെഴുകിയതായതുകൊണ്ടും ഗോമൂത്രം വച്ച് പാത്രവും കൈയ്യുമൊക്കെ കഴുകുന്ന ആളായതുകൊണ്ടും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ വാരിക്കുന്തം ഒരേയിരുപ്പില്‍ വാരിക്കുന്തമായി തന്നെ ജീവിച്ചിരുന്നിരിക്കും എന്നതിലും സംശയമേ വേണ്ട.

    ReplyDelete
  10. വന്നിരുന്നേ ..ന്നിട്ട് വായിച്ചു പോയി

    ReplyDelete
  11. എന്നിട്ട് വേണം സള്‍ഫ്യൂറിക്ക് ആസിഡിന് ചീത്തപ്പേര് കേള്‍ക്കാന്‍....

    ഇന്ത്യന്‍ മാടുകള്‍ കണ്ടമാനം ഹരിത വാതകം പുറത്ത് വിടുന്നു എന്ന് ആഗോള പരിസ്ഥിതി വാദികള്‍ നാക്കിട്ടലച്ചത് കാര്യമാകുമോ എന്ന് ഭയന്നായിരിക്കാം തൊഗാഡിയ മറ്റ് വിഷയം ഒന്നുമില്ലാത്തതിനാല്‍ പുതിയ കുപ്പിയുമായി ഇറങ്ങിയിരിക്കുന്നത്...

    ReplyDelete
  12. വേറെ വിഷയത്തിന്റെ പ്രശ്നമല്ല മനോജ് ജീ, സംഭവം മറ്റേതു തന്നെ. ബീഫ് കഴിക്കുന്നവന്‍, അതുണ്ടാക്കുന്നവന്‍, അതിന് മാടിനെ വെട്ടുന്നവന്‍ ... അങ്ങനെ പൊറകോട്ട് പോയാല്‍ ഇന്ത്യയില്‍ ചില പ്രത്യേക മതക്കാരെയും ജാതിക്കാരെയും പൊക്കാം.

    വിശ്വഹിന്ദുപരിഷത്തിന്റെ ജനിതകത്തിലലിഞ്ഞു ചേര്‍ന്ന ഹിന്ദുത്വം - ചുമ്മാ ഹിന്ദുത്വമല്ല, നല്ല സൊയമ്പന്‍ "ചാതുര്‍‌വര്‍ണ്യാധിഷ്ഠിത ഹിന്ദുത്വ" - അതിന്റെ കോമ്പല്ലുകള്‍ ഇങ്ങനെയൊക്കെ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. നാടൊട്ടുക്ക് ഹിന്ദുത്വ വിളമ്പുന്ന ഈ മഹാന്‍ പോയി ബുദ്ധമതകാലത്തിനു മുന്‍പുള്ള വൈദികഹിന്ദുമതത്തിന്റെ ടെക്സ്റ്റുകള്‍ വായിച്ച് പഠിക്കട്ടെ. അപ്പോഴറിയാം ഗോവധവും മൃഗബലിയും ഈ നാട്ടില്‍ ആചാരമാക്കിയത് ഏത് വര്‍ഗ്ഗമാണെന്ന്. പിന്നെ ഈ വിഡ്ഢ്യാനൊക്കെ മിണ്ടാനൊക്കുമോ.

    ReplyDelete
  13. ചണകം മെഴുകിയ തറയില്‍ ആളുകള്‍ കിടന്നിരുന്നു എന്നതിനു റെഫറന്‍സ് അന്വേഷിച്ചു പോകേണ്ട ഗതി കേട് വാരിക്കുന്തത്തിനില്ല. അത് നേരിട്ടു കണ്ടിട്ടുണ്ട്. അമേരിക്കയില്‍ ചണകം മെഴുകുന്നില്ല എന്നു കരുതി ആരും അത് ചെയുന്നില്ല എന്നു കരുതുന്നത് വിഡ്ഢിത്തമല്ലേ?

    ഇന്നും പാടം കൊയ്തു കറ്റ വയ്ക്കാന്‍ കളം ഉണ്ടാക്കുന്നത് ചാണകം മെഴുകി തന്നെയാണ്. വേറെ ഒരു ജീവിയുടെയും വിസര്‍ജ്യം അതിനുപയോഗിക്കുന്നതായി കേട്ടിട്ടില്ല.

    ReplyDelete
  14. ചാണകം മെഴുകിയ തറയില്‍ കിടക്കുന്നത് വാരിക്കുന്തം ജീ കണ്ടിട്ടുണ്ടെന്നും വേറൊരു ജീവിയുടെയും അപ്പി കളത്തറ മെഴുകാന്‍ ഉപയോഗിക്കുന്നതായി വാരിക്കുന്തം ജീ കേട്ടിട്ടില്ലെന്നും വച്ച് ആയിരക്കണക്കിനു വര്‍ഷങ്ങളായി കേരളം ചാണകം മെഴുകിയ തറയിലാണ് കിടന്നുറങ്ങിയിരുന്നതെന്ന് 'വലിച്ചുനീട്ടാനു'ള്ള ബുദ്ധി വാരിക്കുന്തത്തിനുണ്ടല്ലോ. അതുതന്നെ വല്യ കാര്യം വാരിക്കുന്തം ജീ... ആ 'ദീര്‍ഘവീക്ഷണം' അങ്ങനെയിങ്ങനെ കിട്ടിയതാവില്ല എന്നു കരുതട്ടോ ? തൊഗാഡിയാജീയുടെ ഗോമൂത്ര ഹാന്‍ഡ് വാഷും ചാണക സാമ്പ്രാണിയും കൊണ്ടാകുമല്ലോ അല്ലേ വാരിക്കുന്തം ജീയുടെ ആയിരക്കണക്കിനു വര്‍ഷത്തെ ജീവിതം തള്ളി നീക്കിയത് ?

    ആയിരക്കണക്കിനു വര്‍ഷം ചെയ്തിരുന്നു എന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ വേറേം ഉണ്ട്. വാരിക്കുന്തം ജീ ഇപ്പഴും അങ്ങനൊക്കെത്തന്നാണ് കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നത് എന്ന് വിശ്വസിക്കുന്നതില്‍ വിരോധമില്ലല്ലോല്ലേ ?

    ReplyDelete
  15. പഞ്ചഗവ്യം എന്ന പാല്‍-തൈര്‍-വെണ്ണ-തീട്ടം(ചാണകം)-മൂത്രം മിശ്രിതം അമ്പലങ്ങളില്‍ നിന്നും വാരിത്തിന്നുന്നവരെയാണ് നിങ്ങളിനി ബോധവല്‍കരിക്കാന്‍ പോവുന്നത് , നല്ല പുതുമ തന്നെ.

    ReplyDelete
  16. ഇത്രയും ഗുണങ്ങളുള്ള പശുവിന്റെ മാംസം നേരിട്ട് ഭക്ഷിക്കുക വഴി നമുക്ക് ലഭിക്കാവുന്ന ഗുണഫലങ്ങള്‍ എന്തൊക്കെയായിരിക്കും എന്നാലോചിക്കുമ്പം തന്നെ വായില്‍ കപ്പലോട്ടാനുള്ള വെള്ളം. നാളെ മടിവാല കൈരളി ഹോട്ടലില്‍ പോയി ഒരു ബീഫ് റോസ്റ്റടിച്ചിട്ട് തന്നെ കാര്യം. ആരോഗ്യം നന്നാകുമോന്നറിയണമല്ലോ!!!

    ReplyDelete
  17. സൂരജെ ബീഫ് വെട്ടുകയും തിന്നുകയും ഔദ്യോഗിക ഭക്ഷണമാക്കുകയും ചെയ്തിട്ടുള്ള ഞങ്ങളുടെ സുറിയാനി കത്തോലിക്ക സഭയേ ആയിരിക്കുമോ ലങ്ങേര്‍ ലക്ഷ്യം വച്ചിരിക്കുക. എനിക്ക് പേടിയാകുന്നു

    ReplyDelete
  18. വെറുതെ സള്‍ഫ്യൂറിക് ആസിഡിനെ പൊള്ളിക്കണോ? :)

    പ്രൊഫസര്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് പണ്ട് ക്ലാസ്സിലൊന്നും
    ഈ മാതിരി ചാണകം/ഗോമൂത്രം അസ്കിത ഇല്ലായിരുന്നു എന്നാണു ഓര്‍മ്മ.
    കവിതയിലൂടെ ഒലിപ്പിച്ച ആര്‍ഷഭാരതത്തിനു നാറ്റപ്പൊലിമ പോരെന്നു വയസ്സായപ്പോള്‍ തോന്നിക്കാണും. അതുകൊണ്ടാവും തൊഗാഡിയയുടെ തൊഴുത്തിലെ ചാണകം/ഗോമൂത്രം ഒക്കെ വാരിപ്പൂശി ആര്‍ഷഭാരതം ഒണ്ടാക്കാന്‍ ഈ മാതിരി വേദികളില്‍ ചെന്നിരിക്കുന്നത്.

    കഷ്ടം!

    ബാക്കി ചാണകന്മാരെക്കുറിച്ച് വലിയ പിടിയില്ല. എന്റെ ഭാഗ്യം. :)

    ReplyDelete
  19. നാം ഭാരതീയര്‍ ഇനിയും എത്രമാത്രം നാട്ടറിവുകള്‍ ശാത്രീയമാണെന്നു തിരിച്ചറിയാനിരിക്കുന്നു. തൊഗ്ഗാഡിയന്മാര്‍ ഉണരട്ടെ !

    ReplyDelete
  20. ചാണകവും കരിയും കൂട്ടി നിലം മെഴുകിയിരുന്നു. കരിമാത്രം തേച്ചാല്‍ അത് ഇളകി പാറ്രി നടക്കും. പക്ഷെ ചാണകം കൂട്ടിയാല്‍ കുറച്ച് പശിമ കിട്ടുകയും പൊടി പാറുന്നതിന് കുറവും ഉണ്ടാകും. അല്ലാതെ ഇതില്‍ എന്തെങ്കിലും ഔഷധ ഗുണമൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. മുസ്ലിം വീടുകളില്‍ അന്ന് വീടിനുള്ളില്‍ ചാണകം കൂട്ടി നിലം ഇടാറ്രില്ല. മുസ്ലിംഗള്‍ക്ക് നജസ് (മാലിന്യം)) ആണ് ചാണകം.ഹൈന്ദവര്‍ അത് ചെയ്തിരുന്നു അതിന്റെ പുണ്യം ആയിരിക്കും കാരണം.

    പക്ഷെ ഈ തെഗാഡിയ ഈ ഊര്‍ജ്ജം കേരളത്തില്‍ പീഡിപ്പിക്കപ്പെട്റ്റുന്ന ആനകളെ സംരക്ഷിക്കാന്‍ ചിലവാക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ഉത്സവം കോപ്പ് എന്ന് പറഞ്ഞ് ആ പാവം ജീവിയെ റോഡിലും മറ്റും നിര്‍ത്തി പൊരിക്കുന്നു. അവസാനം പാപ്പാനെ ആന ചവിട്ടി കൊല്ലുകയും ചെയ്യുന്നു. ആനയെ ഇങ്ങനെ ഉപദ്രവിച്ചില്ലെങ്കില്‍ ഹിന്ദു ദൈവങ്ങള്‍ക്ക് ഒട്ടും സന്തോഒഷം ഉണ്ട്റ്റാവില്ലെ ?

    ReplyDelete
  21. ഗോമൂത്രം, ഗോമലം, ഗോക്കോള, ഗോപാൽ, തുടങ്ങിയ "ഔഷധ" ദ്രവ്യങ്ങളുടേ ഗുട്ടൻസ് അറിയാവുന്നവർ ഇതിനേക്കുറിച്ചു് എഴുതപ്പെട്ട ഏതെങ്കിലും peer reviewed journalsന്റെ link തരണം എന്നു വളരെ താഴ്മയായി അപേക്ഷിക്കുന്നു.

    ഒരുപാടു് തപ്പിനോക്കി ഒന്നും കിട്ടിയില്ല.

    ReplyDelete
  22. ബീഫ് പോട്ടെ.. ഇനി ഇവന്മാര്‍ കൊഴിത്തീട്ടം കൂടി ഇതുപോലെ എന്തേലും പറഞ്ഞു പൊക്കി കൊണ്ട് വന്നാല്‍...

    ReplyDelete
  23. തെഗാടിയ മച്ചാൻ ഇത്രെയുമല്ലെ പറഞുള്ളൂ, ഇനീം എന്തൊക്കെയ് കിടക്കുന്നു, കിച്ചാമണിക്കു പെർസിസ്റ്റൻസ് ഒഫ് ടചിങ് കിട്ടിയതെങനാ?, ഗോമൂത്രം ടയരക്റ്റ് ഫ്രൊം സോറ്സ് നിലംതൊടാതെയ് വിഴുൻങ്ങിയിട്ടല്ലെ..., ഒളിമ്പിക്സിൽ മെടൽ വേണൊ അതിരാവിലെ ഗോപ്രസാധം കഴിച്ച്ച്ഛിട്ടോടൂ....

    കയ്പ്സ് ലിംഗത്തിനു ഒർടർ കൊടുത്തിട്ടുണ്ഡ്, ഹിമാലയത്തിൽ നിന്നും ഉടൻ എത്തും ;)

    ReplyDelete
  24. The RSS has found something to give the popular colas and cold drinks a run for their money: bovine urine. The Sangh's Cow Protection Department is planning to produce a soft drink with this magic ingredient as base, and believes it will sweep the market.

    The head of the Hardwar-based department, Om Prakash, said: "We refer to gau ark (cow urine) as gau jal (cow water) as it has immense potential to cure various diseases. We have developed a soft drink formula with gau jal as the base and it has been sent to a laboratory at Lucknow for testing."

    Once the tests show positive results, he added, the department will think about its packaging, preservation and marketing.

    While the RSS is at the task alone right now, once the drink is ready to be taken to the market, the Cow Protection Department might seek the help of the Uttarakhand Government in the operations.

    It will be a revolution of sorts. The acceptance of cow urine as a potent medicine is increasing day by day and once it comes as a cold drink, its demand will definitely increase," Prakash claimed.



    Stating that several colas are harmful to the extent that they can be substituted for pesticides, he asserted that their soft drink with cow urine will not only be natural but cost-effective too. "In addition to this, it will prove and justify the high stature accorded to a cow in Indian culture."



    Cow urine, in fact, ranks quite high on the RSS list of priorities. "We discuss its importance at various meetings and public programmes. We have also been circulating pamphlets about its medicinal value," said Om Prakash, who has been actively involved in the task of cow protection and promoting bovine urine for the last four decades.

    http://www.indianexpress.com/news/coke-has-a-rival-rsss-cow-urine-cola/421641/

    ReplyDelete
  25. "പശു അമൃതസമാനമായ പാല്‍ തരുന്നതോടൊപ്പം അതിന്റെ വിസര്‍ജ്യം മനുഷ്യനെയും ഇതര ജീവജാലങ്ങളെയും രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നു" - അമൃതാനന്ദമയി (എന്നാ, പിന്നെ രണ്ട് ലോഡ് ചാണകം ചെല്ലട്ടെ അങ്ങ് അമൃതപുരിയിലേക്ക്)

    എനിക്കു പറയാനുള്ളതു ഞാനിവിടെ കുറിച്ചു

    ReplyDelete
  26. Suraj,
    Something is patently wrong in your post. Cipla is a Muslim company and Wyeth a Christian one. How dare you suggest that the Hindu messiahs would get into a contract with these anti nationals for manufacturing the ultimate cowagra for our religion?
    (Off: No varamozhi. Sorry for a comment in English)

    ReplyDelete
  27. പശു അമൃതസമാനമായ പാല്‍ തരുന്നതോടൊപ്പം അതിന്റെ വിസര്‍ജ്യം മനുഷ്യനെയും ഇതര ജീവജാലങ്ങളെയും രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നു" - അമൃതാനന്ദമയി (എന്നാ, പിന്നെ രണ്ട് ലോഡ് ചാണകം ചെല്ലട്ടെ അങ്ങ് അമൃതപുരിയിലേക്ക്) എന്നു പറഞ മാന്യന്റെ ബ്ലൊഗിൽ ദാ ലതു കെടക്കുന്നു
    “ഒരു പന്നി ഒരു കുപ്പത്തൊട്ടി പോലെയാണ്‌..മാലിന്യങ്ങളാണ്‌ അതിന്റെ ഭോജ്യം പന്നിയുടെ മാംസം പശു മാംസത്തെക്കാള്‍ മുപ്പത് ശതമാനം ​അധികം വിഷം അടങ്ങിയിരിക്കുന്നു“

    ഇതു പോലുള്ളവന്മാരും ഈ ബൂലോകത്ത് വാഴുന്നു..........

    ReplyDelete
  28. @ അശോക് മേനാത്ത് മാഷ്,

    അതറിയില്ലേ, ഇസ്ലാമിസ്റ്റ് രാജ്യങ്ങളിലോട്ട് ബിസ്നസ് പാട്ട്നര്‍ഷിപ്പ് തേടിപ്പോവാന്‍ മോഡിമാമനും കൂട്ടാര്‍ക്കും ഒരു ചളിപ്പുമില്ല. അണ്ണന് സ്വന്തം നാട്ടില് ഇസ്ലാമീങ്ങളെ വച്ചു പൊറുപ്പിക്കുന്നതിലേ കടിയുള്ളൂ. അതോണ്ട് കൌവ്വാഗ്രയും ഗോക്കക്കോളയും ഒണ്ടാക്കാനാണെങ്കില്‍ ആരുടെ കൂടെ വേണേലും കൂടിക്കോളും തമ്പ്രാമ്മാര്.


    @ അപ്പിഹിപ്പി,

    ഹ ഹ ഹ ഹ! തപ്പിക്കാണിച്ചന്നതിനു താങ്ക്സ്...
    അതല്ലെങ്കിലും അങ്ങനാ.... ‘നമ്മട കിത്താബീക്കെടക്കണതൊക്കെ അതിഭയങ്കര സയന്റിഫിക്കാ’ണെന്നാനല്ലോ ചെല സാറമ്മാരട നയം ! എന്തര് ചെയ്യായ്ന്‍ ? ;)))
    ‘പന്നിമാംസത്തിലെ വിഷം’ കഴിച്ചുകഴിച്ച് ചാവണവരടെ എണ്ണമെടുത്താ...ഹാവൂ!!!

    ReplyDelete
  29. ഈ പോസ്റ്റിന് നന്ദിയുണ്ട് ശ്രീ. സൂരജ്.

    ReplyDelete
  30. കാക്കയും കോഴിയും ആജന്മശത്രുക്കളാണോ ?

    ReplyDelete
  31. ഇതിന് ആർഷഭാരതം എന്തോന്ന് പിഴച്ചു സൂരജേ! എന്തുചെയ്യാം, വിധി ഗതി ! പ്രതികരണത്തിന് നന്ദി.

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)