CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Oct 25, 2009

കഷ്ടം !
ചിത്രം : മംഗളം വെബ്സൈറ്റിലേത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്‌.ആര്‍.ഒ) ചെയര്‍മാനായി തുമ്പ വി.എസ്‌.എസ്‌.സി. ഡയറക്‌ടര്‍ ഡോ.കെ. രാധാകൃഷ്‌ണന്‍ (60) നിയമിതനായി. ഡോ.കെ. കസ്‌തൂരിരംഗനും ഡോ.ജി. മാധവന്‍നായര്‍ക്കും ശേഷം തുടര്‍ച്ചയായി മൂന്നാംതവണയാണു മലയാളി ഈ പദവിയലങ്കരിക്കുന്നത്‌.
[...] പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളില്‍. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളജില്‍നിന്നു പ്രീഡിഗ്രി പാസായ ശേഷം എന്‍ജിനീയറിംഗ്‌ ബിരുദം നേടി. ബംഗളുരു ഐ.ഐ.എമ്മില്‍നിന്ന്‌ എം.ബി.എയും ഖരക്‌പൂര്‍ ഐ.ഐ.ടിയില്‍നിന്നു പിഎച്ച്‌.ഡിയും നേടി. 1971-ല്‍ വിക്രംസാരാഭായ്‌ സ്‌പേസ്‌ സെന്ററില്‍ ഏവിയോണിക്‌സ് എന്‍ജിനീയറായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട്‌ ഡയറക്‌ടറായി. ഐ.എസ്‌.ആര്‍.ഒയില്‍ 33 വര്‍ഷത്തെ സേവനത്തിനു ശേഷം 2000 മുതല്‍ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്റെ സ്‌ഥാപക ചെയര്‍മാന്‍. ദേശീയ റിമോട്ട്‌ സെന്‍സിംഗ്‌ ഏജന്‍സി ഡയറക്‌ടര്‍, ദേശീയ നാച്വറല്‍ റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം ഡയറക്‌ടര്‍, യുനെസ്‌കോയുടെ ഓഷ്യാനോഗ്രാഫിക്‌ കമ്മിഷന്‍ ഉപാധ്യക്ഷന്‍ തുടങ്ങി നിരവധി സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. 

 -----------
കഷ്ടം ! 

16 comments:

 1. കഷ്ടം തന്നെ !!!
  അതിലും കഷ്ടം പത്രങ്ങള്‍ക്ക്‌ വേറെ ഒരു ചിത്രവും കൊടുക്കാന്‍ തോന്നിയില്ല എന്നുള്ളതാണ്.

  ReplyDelete
 2. പോസ്റ്റിലെ കഷ്ടത്തിന് എന്റെ വക വേറൊരു കഷ്ടം.

  ReplyDelete
 3. ശാസ്ത്രീയമായ അറിവുള്ളവര്‍ക്ക് ഈശ്വരവിശ്വാസം ഉണ്ടായിക്കൂടാ എന്ന ധാരണയല്ലേ ഈ പോസ്റ്റിന്റെ പ്രചോദനം ? ആണെങ്കില്‍ (ആണെങ്കില്‍) അത് ശരിയാവണമെന്ന് നിര്‍ബന്ധമില്ല.

  വാദപ്രതിവാദത്തിനില്ല. വലിയ താല്പര്യമില്ലാത്ത വിഷയമാണ് :)

  ReplyDelete
 4. ശാസ്ത്രീയമായ അറിവുള്ളവര്‍ക്ക് ഈശ്വരവിശ്വാസം ഉണ്ടായിക്കൂടാ എന്ന ധാരണയല്ലേ ഈ പോസ്റ്റിന്റെ പ്രചോദനം ?

  ഈശ്വരവിശ്വാസമല്ല, ആ പടത്തില്‍ ഈയുള്ളവന്‍ കാണുന്നത്. അന്ധവിശ്വാസവും അതിന്റെ പേക്കൂത്തുമാണ്. റോക്കറ്റ് വിടും മുന്‍പ് അതിന്റെ മോഡല്‍ തിരുപ്പതിയില്‍ നേര്‍ച്ചവയ്ക്കുന്നതും, തേങ്ങയടി,പൂജാദികള്‍ ചെയ്യുന്നതും ഈ പേക്കൂത്തിന്റെ എക്സ്റ്റെന്‍ഷനാണ്. ഈ പേക്കൂത്തു ഇത്തിരൂടെ മൂത്താല്‍ നാളെ ബലിക്കല്ലിലെ മനുഷ്യക്കുരുതിക്കും ന്യായം ചമയ്ക്കാം.

  ReplyDelete
 5. സൂരജേ,

  ഇതിലും നന്നായി ഇതിനെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല..ഞാനും പറയട്ടെ

  കഷ്ടം !!!

  ReplyDelete
 6. ഡോ രാധാകൃഷ്ണന്‍ ഗുരുവായൂരമ്പലനടയില്‍ നില്‍ക്കുമ്പോഴാണ് ഈ വാര്‍ത്തയെത്തിയത് എന്ന് രണ്ടാമത്തെ വാചകമായി പറയാത്ത ചാനലില്ല. കഷ്ടം എന്ന് അപ്പോഴേ പറഞ്ഞു.

  ReplyDelete
 7. ഏതു ഗുദാമിൽ പോയി തപ്പിയെടുത്തോ ഈ പടം.... ;-/

  ReplyDelete
 8. കഷ്ടം തന്നെ മാഷെ ഇങ്ങനെയൊരു ലേബലിട്ടതിൽ..!

  ReplyDelete
 9. അദ്ദേഹത്തിന്റെ ഈസ്വരവിശ്വാസം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം.ഇതൊന്നും പത്രത്തിന്റെ താളുകളില്‍ വരേണ്ട കാര്യമല്ല.
  അയാള്‍ ശാസ്ത്രഞ്ഞനാണെന്നു പറയുമ്പോള്‍ അത് അയാളുടെ പ്രൊഫഷന്‍ ആണെന്നേ അര്‍ഥമുള്ളൂ.ഉന്നത വിദ്യാഭാസമുള്ള പലരും ശാസ്ത്രീയചിന്താഗതികളില്‍ വളരെ പിന്നോക്കമണ്‌.
  റോക്കറ്റ് വിടുന്നതിനു മുമ്പ് പൂജനടത്തുന്നത് തികച്ചും അപലപനീയം തന്നെ.
  സായിബാബയുടെ കാല്‍ക്കല്‍ വീഴുന്നയാളാണ്‌ നമ്മുടെ മുന്‍ പ്രസിഡന്റ് ആണവശാസ്ത്രജ്ഞന്‍ എന്നും ഓര്‍ക്കുക.അതിന്‌ അദ്ദേഹം പുകഴ്ത്തപ്പെടുകയും ചെയ്യുന്നു..

  ReplyDelete
 10. ശാസ്ത്രജ്ഞന്, ശാസ്ത്രാവബോധമുണ്ടാകാമെങ്കിലും ശസ്ത്രമനോഭാവമുണ്ടാകണമെന്നില്ല എന്നതിന്റെ തെളിവാണിവിടെ കാണുന്നത്!

  ഈശ്വരവിശ്വാസമല്ല, ആ പടത്തില്‍ ഈയുള്ളവന്‍ കാണുന്നത്. അന്ധവിശ്വാസവും അതിന്റെ പേക്കൂത്തുമാണ്.” ഡോഃ രാധാകൃഷ്ണന്‍ ഇത്തരം പേക്കൂത്തിനു തയ്യാറായതു അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസം നിമിത്തമല്ലേ ? ഈശ്വരവിശ്വാസികള്‍ കാണിക്കുന്ന കൂത്തുകള്‍ പേക്കൂത്തുകളായി മാറുന്നതിന്റെ മാനദണ്ഡം എവിടെ വച്ചു തീരുമാനിക്കും ?ഈ പേക്കൂത്ത്, ഒരു ശാസ്ത്രജ്ഞന്‍ കാണിച്ചതുകൊണ്ടല്ലേ ഇതു ‘കഷ്ട’തരമായത്? ശാസ്ത്രജ്ഞന്‍ ശാസ്ത്രാവബോധത്തിനു പുറമേ ശാസ്ത്രമനോഭാവം കൂടിയുള്ളവനായിരിക്കണമെന്നാണ് ഇതില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. തെളിവു ലഭിക്കുന്നതുവരെ ദൈവത്തിന്റെ അസ്ഥിത്വം ശാസ്ത്രജ്ഞര്‍ അംഗീകരിക്കരുതെന്നു സാരം.

  ReplyDelete
 11. "..ഈശ്വരവിശ്വാസമല്ല, ആ പടത്തില്‍ ഈയുള്ളവന്‍ കാണുന്നത്. അന്ധവിശ്വാസവും അതിന്റെ പേക്കൂത്തുമാണ്.."

  കറക്ട്. ആ ചിത്രത്തിന്‍റെ ഹൈലൈറ്റ് ചാത്രജ്ഞനല്ല. പിന്നില്‍ കാവിയുടുത്ത് നില്‍ക്കുന്ന "മാമ"ന്മാരാണ്. :)

  ReplyDelete
 12. ഈശ്വരവിശ്വാസം വ്യക്തിപരമായ കാര്യമാണ് എന്നൊക്കെ പറഞ്ഞു പലരും ഇതിനെ ന്യായീകരിച്ചു കണ്ടു. ചിത്രത്തില്‍ കാണുന്നത് കടുത്ത അന്ധവിശ്വാസിയായ ഒരാളെ തന്നെയാണ്. സൂരജിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

  ReplyDelete
 13. കലക്കിഷ്ട !!!!
  ധ്യാനനിരതനായ ഒരു ബുദ്ധിയുള്ള (മന്ദം)അടിമയുടെ മുഖകമലം എങ്ങനായിരിക്കുമെന്ന് നേരില്‍ കാണാനായല്ലോ.

  ReplyDelete
 14. let him have his belief... but in isac clean room they do ayudha pooja... :)

  ReplyDelete
 15. എന്റെ വഹ കൂടീ ഒരു കഷ്ടം!.

  ഗുരുവായൂര്‍ അമ്പലനടയില്‍ നില്‍ക്കുമ്പോഴാണു ഡോ രാധാകൃഷ്ണനെ തേടി ഈ സന്തോഷവാര്‍ത്ത എത്തിയതെന്നൊക്കെ വായിച്ചു വിശ്വസികള്‍ പുളകിതരായി കാണും

  ധ്യാന നിരതനായി തുലാസ്സില്‍ കയറിയിരിക്കുന്ന ഈ ചാത്രഞ്ജന്‍ നാളെ ബഹിരാകാശ ഗവേഷണം കൂടി തുലാസ്സിലാക്കില്ല എന്നു കരുതാം.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)