CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Oct 8, 2009

ഒരു യഥാര്‍ത്ഥ പ്രതിഭ എങ്ങനെയിരിക്കും... ?


വില്യം കംക്വാംബ, ഇപ്പോള്‍ 22 വയസ്സ്, മലാവി എന്ന ആഫ്രിക്കന്‍ രാജ്യത്തുനിന്നും വരുന്നു.
ഗ്രാമത്തിലെ വരള്‍ച്ചയും പട്ടിണിയും കാരണം നല്ലപ്രായത്തില്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി. ഇംഗ്ലീഷ് ശരിക്ക് വായിക്കാനറിയാത്ത, ഇലക്ട്രോനിക്സിലും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിലുമൊന്നും പ്രാഥമിക ട്രെയിനിംഗ് പോലുമില്ലാത്ത ഇവന്‍ 15-ആം വയസ്സില്‍ ലൈബ്രറി പുസ്തകങ്ങളിലെ ചിത്രങ്ങളില്‍ കണ്ട കാറ്റാടിവൈദ്യുതിയന്ത്രം സ്വന്തം വീട്ടുമുറ്റത്ത് തകരവും ആണിയും കുറേ കമ്പിക്കഷ്ണവും (സര്‍കിറ്റ് ബ്രേക്കര്‍ അടക്കം) സൈക്കിളിന്റെ ഭാഗങ്ങളും ഉപയോഗിച്ച് ഉണ്ടാക്കി. 4 ബള്‍ബും 2 റേഡിയോയ്ക്കും വേണ്ടിയുള്ള വൈദ്യുതി ഉല്പാദിപ്പിച്ചു. സ്വന്തം ഗ്രാമത്തിന് വൈദ്യുതി നല്‍കാന്‍ പറ്റുമോ എന്ന ആഗ്രഹമായിരുന്നു ആകെയുള്ള കൈമുതല്‍. ഇപ്പോള്‍ അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയിരിക്കുന്നു.

തന്റെ ഗ്രാമത്തിനു മുഴുവനുമായി വൈദ്യുതിയും കൃഷിക്കുള്ള വെള്ളവും നല്‍കാനുള്ള ബൃഹദ് പദ്ധതിക്കാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. Renewable Energy Resources-ല്‍ കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നു. കാറ്റാടിവൈദ്യുതിയന്ത്രങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങണമെന്നത് സ്വപ്നവും.
ഈ വില്യം ഉണ്ടാക്കിയ കാറ്റാടിവൈദ്യുതിയന്ത്രമാണ് മുകളിലെ ചിത്രത്തില്‍ .
കൂടുതല്‍ വിശേഷങ്ങള്‍ക്ക് :
ബിബിസി വാര്‍ത്ത ഇവിടെ
കൂടുതല്‍ വായിക്കാന്‍ വിക്കിപീഡിയയിലെ ലിങ്ക്
ക്വംകാംബയുടെ ബ്ലോഗ് ഇതാ

ക്വംകാംബയുടെ കഥപറയുന്ന 2009ലെ പുസ്തകം : The Boy Who Harnessed the Wind (വായിക്കാതെ വിടരുത് !)

ഈ വിഡിയോയില്‍ കൂടുതല്‍ കാണുക...‘വിനോദയാത്ര’യ്ക്ക് കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചല്ല യഥാര്‍ത്ഥപ്രതിഭകള്‍ വെളിച്ചത്തിലേയ്ക്കുയരുന്നത് എന്ന് കണ്ടറിയുക. ഇതുപോലുള്ളവരെ ആഘോഷിക്കൂ പത്രക്കാരേ...

18 comments:

 1. Good one.

  But how did he make the generator/alternator to generate electricity from the windmill? I guess building a generator by himself was the bigger deal than constructing the windmill.

  ReplyDelete
 2. മിസ്റ്റർ സൂരജ് രാജൻ,
  നിങ്ങൾക്കെന്തറിയാം?
  ഈ പയ്യൻ ഡാർവിനെ വെല്ലുവിളിച്ചിട്ടുണ്ടോ?
  പരിണാമസിദ്ധാന്തം തെറ്റാണെന്ന ഗുണ്ട് ഇറക്കിയിട്ടുണ്ടോ?
  റിലേറ്റിവിറ്റിയേയും തിയറി ഓഫ് ഇവല്യൂഷനെയും ഒരുമിച്ച് തെറ്റെന്ന് തെളിയിക്കുന്ന വല്ല പ്രബന്ധവും ഏതെങ്കിലും നിലവിലില്ലാത്ത ജേണൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്?
  കലാമിനെ കുഴക്കിയിട്ടുണ്ടോ?
  ന്യൂനപക്ഷമോ ഭൂരിപക്ഷമോ ആയ ഏതെങ്കിലും മതവിശ്വാസം മാത്രമാണ് ശരി ബാക്കിയെല്ലാം തെറ്റെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
  വിനോദയാത്രക്കു പോവാൻ ഉള്ള കാശുണ്ടോ? അതിന്റെ സട്ടിപ്രിക്കറ്റുണ്ടോ?
  പ്രതിഫയാണത്രേ പ്രതിഫ.. ഇങ്ങനെയുള്ള പ്രതിഫകളെ ഞങ്ങൾക്ക് പ്രോത്സാഹിപ്പിക്കാൻ ഇപ്പോൾ മനസില്ല... ഇയാളെന്തോ ചെയ്യും?

  qw_er_ty

  ReplyDelete
 3. Yeah Pamaran,

  That was the part that captured his librarian's attention. He made a mini turbine out of discarded bicycles and scrap. Later when his librarian brought this to the attention of the press and authorities, help flowed from all over and Kwambamba upgraded his windmill with more 'formal' parts.

  ReplyDelete
 4. ഞാന്‍ വിശ്വസിക്കില്ല. സിയാബിന്‌ ഐ.എ.എസ്. കിട്ടി എന്ന വാര്ത്തയുടെ സി.എന്‍.എന്‍ ഐബിഎന്‍ ക്ലിപ്പ് പോലും വിശ്വസിക്കാന്‍ പറ്റില്ലാ എന്ന് തെളിഞ്ഞില്ലെ. പിന്നെ എങ്ങെനെ ഇതൊക്കെ വിശ്വസിക്കും

  ReplyDelete
 5. ഏയ്..ഇതൊന്നും പോര സൂരജേ.
  റോജര്‍ ഫ്രെഡറര്‍ ഇയാളെ വിളിക്കാറുണ്ടോ? അദാണ് അദാണ്!

  ReplyDelete
 6. ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡം തന്നെ ഇപ്പൊഴും. വില്യം കംക്വാബെയെപോലെ നിരവധി പ്രതിഭകള്‍ ഇരുട്ടില്‍ കഴിയുന്നിടം. ടാന്‍സാനിയയില്‍ ഒരു ജലശുദ്ധീകരണപ്ലാന്റിന്റെ പ്രവര്‍ത്തനത്തിനുപോയ കെമിക്കല്‍ എഞ്ചിനീയര്‍ സുഹൃത്ത് ഒരനുഭവം പറഞ്ഞതോര്‍ക്കുന്നു. സഹായിയായി അയാള്‍ക്ക് ലഭിച്ചത് അവിടത്തുകാരന്‍ ഒരു ചെറുപ്പക്കാരനെ. പയ്യന്റെ കാര്യങ്ങളിലുള്ള അറിവും പ്രാപ്തിയും കണ്ടപ്പോള്‍ ഇദ്ദേഹം വിചാരിച്ചത് മിടുക്കനായ ഒരു ഫ്രഷ് എഞ്ചിനീയര്‍ ആണെന്നത്രെ. എവിടെയാ പഠിച്ചത് എന്നന്വേഷിച്ചപ്പോഴല്ലേ! പയ്യന്‍ പഠിച്ചിട്ടേയില്ല-നിരക്ഷരന്‍.

  ReplyDelete
 7. ഏതെങ്കിലും ഒരു കിത്താബും പൊക്കിപ്പിടിച്ചു് ഉളുപ്പില്ലാതെ ഇളിഭ്യത്തരം വിളിച്ചുപറഞ്ഞു് അറിവിനെ കൊഞ്ഞനം കാണിക്കുന്നതിൽ എന്തായാലും ഭേദമാണു് സ്വന്തം പരിധിയിൽ ഒതുങ്ങി സാമൂഹികജീവിതത്തിനും അതുവഴി തനിക്കുതന്നെയും പ്രയോജനകരമായ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾ. അതിനുള്ള മടിയില്ലായ്മയാണു് അഭിനന്ദനം അർഹിക്കുന്നതു്.

  സമ്പത്തിനും സ്ഥാനമാനങ്ങൾക്കും മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നതും, തന്നിൽ എളിയവൻ 'എന്നു് തോന്നുന്നവനെ' അകാരണമായിപ്പോലും അവഹേളിക്കുന്നതും സാംസ്കാരികപൈതൃകമായി ഏറ്റെടുത്തവർക്കു് അറിയണമെന്നില്ലാത്ത ഒരു ഫിലോസഫി.

  ഐൻസ്റ്റൈൻ മുർദ്ദാബാദ്‌! ഡാർവിൻ മുർദ്ദാബാദ്‌! കിത്താബ്‌ സിന്ദാബാദ്‌! - അജ്ഞതമൂലം ആത്മാവിൽ അടിമകളായവരുടെ മുദ്രാവാക്യങ്ങൾ! സ്ത്രൈണമായ കീഴ്പ്പെടലിലാണു് അവരുടെ ആനന്ദം. ആസനത്തിലെ തഴമ്പിൽ തലോടലാണു് അവരുടെ മുഖ്യവിനോദം.

  ReplyDelete
 8. മാതൃഭൂമിയിൽ വന്നില്ലല്ലോ.. പിന്നെങ്ങനയാ വിശ്വസിക്ക്യാ.. ദേശാഭിമാനിയിൽ വരുമായിരിക്കും!!!

  :)

  ReplyDelete
 9. Really an exciting story ! Thanks to the world to recognize and appreciate the deserved one !

  ReplyDelete
 10. തലക്കെട്ടുകണ്ടപ്പോള്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചായിരിക്കുമെന്നാണ് കരുതിയാക്കി. പറ്റിപ്പോയി.. :(

  ReplyDelete
 11. “...കരുതിയാക്കി”?

  വോ, ലത ആക്കാന്‍ വന്നതാണെന്ന് കണ്ടപ്പഴേ തോന്നി. ഈ ഭാഗത്തെങ്ങും കണ്ടിട്ടില്ലല്ലോ.വന്നതില്‍ സന്തോഷം. പറ്റിപ്പോവാതെ നോക്കണേ.

  ReplyDelete
 12. നന്ദി..
  അഭിവാദ്യങ്ങളോടെ

  ReplyDelete
 13. Good news...!

  All the best for The Boy Who Harnessed the Wind!

  There might be more such boys and girls who left un noticed...

  Thanks for the information.

  ReplyDelete
 14. സമ്മതിക്കണം..

  എന്നാലും മാതൃഭൂമിയില്‍ വന്നോ ? മന്ത്രിമാരുടെ കൂടെ പുട്ടടിച്ചോ? അബ്ദുള്‍ കലാം അന്തംവിട്ടോ ? ശാസ്ത്രജ്ഞന്മാര്‍ മുട്ടുകുത്തി അപേക്ഷിച്ചോ "ഞങ്ങടെ കഞ്ഞീല്‍ മണ്ണിടരുതേ " എന്ന് ? ഉട്ടോപ്യന്‍ യൂണിവേര്‍സിറ്റീടെ സര്‍ട്ടിറ്റ് ഒണ്ടോ [വില്യം ഇസ് എലിഫന്റ് ബി.ഏ. എന്നെഴുതിയത്] ? ഇല്ലാല്ലോ...

  അപ്പോ പിന്നെ എന്തോന്ന് പ്രതിഭ ?

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)