CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jul 23, 2009

മുലപരിശോധിക്കാന്‍ സിബിഐ !

* Examination (by doctors) revealed that her pendulous breasts were suggestive of vigorous fondling during sexual intercourse...
*...There was no necessity for a nun, who is a virgin, to undergo hymenoplasty/surgical interference. The only reason for such corrective surgery is for concealing evidence of rupture of her hymen due to frequent vaginal sexual intercourse.

ഈ എഴുതിവച്ചിരിക്കുന്നത് ഏതെങ്കിലും കമ്പിപ്പുസ്തകത്തിലെ വാചകങ്ങളല്ല, അഭയക്കേസിലെ സി.ബി.ഐ റിപ്പോര്‍ട്ടിലെ കേസ് തെളിയിക്കല്‍ വിവരണമാണ് ! (അവലംബം : ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത). പെണ്ണിന്റെ മുലയുടെ വലിപ്പവും പൊട്ടിയ കന്യാചര്‍മ്മവും നോക്കി അവള്‍ എത്ര വട്ടം ലൈംഗികബന്ധം നടത്തിയിട്ടുണ്ടാവാമെന്നു ഗണിക്കുന്ന മനോരോഗം ബസ് സ്റ്റാന്റ്/റെയില്‍ വേ ബാത് റൂം കലാവിരുതുകളില്‍ പോലും കാണാനായെന്ന് വരില്ല. ഇതിലും ഭേദം ക്രൈമിലും ഫയറിലും വരുന്ന സാധനങ്ങളെ അങ്ങനെ തന്നെ കോടതിയില്‍ ഫയല്‍ ചെയ്യുന്നതായിരിക്കും.

നിങ്ങള്‍ എന്താണ് അവിടെ കേസന്വേഷണമെന്നുമ്പറഞ്ഞ് ഒലത്തുന്നത് എന്ന് സി.ബി.ഐയോട് ജനം എഴുന്നേറ്റ് നിന്ന് ചോദിക്കാന്‍ സമയമായിരിക്കുന്നു.

6 comments:

  1. ഈ വാര്‍ത്ത സത്യമാണെങ്കില്‍ സി ബി ഐ ക്ക് സമനില തെറ്റി എന്ന് മാത്രമേ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ .... ഇത്തരം തെളിവുകള്‍ ആണോ ഇന്ത്യയിലെ പരമോന്നത അന്വേഷണ ഏജെന്സിയുടെ കയ്യില്‍ ഉള്ളത് ..?

    ഒരു വ്യക്തിയുടെ സംരക്ഷിക്കപ്പെടേണ്ട അഭിമാനത്തില്‍ കൈവച്ചാണോ ഒരു കേസ് തെളിയിക്കേണ്ടത് ..? കഷ്ടം ! ഇനി ഈ പറയുന്ന കക്ഷി sexual intercourse നടത്തി എന്ന് തന്നെ വയ്ക്കുക .. അതെങ്ങിനെ അഭയ കൊലക്കേസിന് തെളിവാകും ?

    കുറ്റവാളി ആണെങ്കിലും ശരി , അല്ലെങ്കിലും ശരി ഒരു കേസിന്റെ പേരില്‍ ഈ സിസ്റ്റ്റെപ്പോലെ ഇത്രയധികം അപമാനിക്കപ്പെട്ട ഒരു സ്ത്രീ വേറെ ഉണ്ടാകും എന്ന് തോന്നുന്നില്ല കേരളത്തില്‍ .

    ReplyDelete
  2. ചില പ്രയോഗങ്ങള്‍ തെറി സാഹിത്യവുമായി മാത്രം ബന്ധപ്പെട്ടതാണ്‌. പെന്‍ഡുലസ്, വാന്റണ്‍ എന്നൊക്കെ സ്തനങ്ങളെ വിശേഷിപ്പിക്കുകയും നാല്പ്പത്തഞ്ച് വയസ്സായ ഒരു സ്ത്രീയുടെ (ഇനി അവര്‍ കുറ്റവാളിയാണെങ്കില്‍ കൂടി) സ്തനങ്ങളിടിഞ്ഞത് അമിത ലൈംഗിക വേഴ്ച നടത്തിയിട്ടാണെന്നും ആരോപിക്കുന്നവരെ എന്തു പറയാന്‍.

    സ്കൂള്‍ വിട്ടു പെണ്‍കുട്ടികള്‍ നടന്നു പോകുമ്പോല്‍ നെഞ്ചത്തു നോക്കി"അളിയാ ഇവള്‍ക്ക് ആരോ കര്‍ സേവ നടത്തുന്നുണ്ടല്ലോ" എന്ന് നിരീക്ഷിക്കുന്ന പൂവാലന്റെ ശാസ്ത്രബോധമേ സി ബി ഐക്ക് ഉള്ളു എന്നറിഞ്ഞതില്‍ ഖേദമുണ്ട്. (നേരറിയാന്‍ സി ബി ഐ എന്ന് എസ് എന്‍ സ്വാമി. നുണപറയാന്‍ സി ബി ഐ എന്ന് ഹൈക്കോടതി, തെറി പറയാന്‍ സി ബി ഐ എന്ന് സൂരജും. സത്യത്തില്‍ എന്താ ഇവര്‍?)

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ചില പ്രയോഗങ്ങള്‍ തെറി സാഹിത്യവുമായി മാത്രം ബന്ധപ്പെട്ടതാണ്‌. പെന്‍ഡുലസ്, വാന്റണ്‍ എന്നൊക്കെ സ്തനങ്ങളെ വിശേഷിപ്പിക്കുകയും നാല്പ്പത്തഞ്ച് വയസ്സായ ഒരു സ്ത്രീയുടെ (ഇനി അവര്‍ കുറ്റവാളിയാണെങ്കില്‍ കൂടി) സ്തനങ്ങളിടിഞ്ഞത് അമിത ലൈംഗിക വേഴ്ച നടത്തിയിട്ടാണെന്നും ആരോപിക്കുന്നവരെ എന്തു പറയാന്‍.

    സ്കൂള്‍ വിട്ടു പെണ്‍കുട്ടികള്‍ നടന്നു പോകുമ്പോല്‍ നെഞ്ചത്തു നോക്കി"അളിയാ ഇവള്‍ക്ക് ആരോ കര്‍ സേവ നടത്തുന്നുണ്ടല്ലോ" എന്ന് നിരീക്ഷിക്കുന്ന പൂവാലന്റെ ശാസ്ത്രബോധമേ സി ബി ഐക്ക് ഉള്ളു എന്നറിഞ്ഞതില്‍ ഖേദമുണ്ട്. (നേരറിയാന്‍ സി ബി ഐ എന്ന് എസ് എന്‍ സ്വാമി. നുണപറയാന്‍ സി ബി ഐ എന്ന് ഹൈക്കോടതി, തെറി പറയാന്‍ സി ബി ഐ എന്ന് സൂരജും. സത്യത്തില്‍ എന്താ ഇവര്‍?)

    നിയമത്തിന്റെ മര്യാദയും വടിവുമുള്ള ഭാഷ സംസാരിക്കാന്‍ സാധാരണക്കാര്‍ പണിപ്പെടാറുണ്ട്. അതിനെപ്പറ്റി ഒരു തമാശയുമുണ്ട്.

    പ. പ്രോ: "പ്രതി താങ്കളോട് അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അന്യായത്തില്‍ കാണുന്നു. എന്താണ്‌ പ്രതി ചെയ്തതെന്ന് വിശദീകരിക്കണം"
    വാദി: " ഈ നില്‍ക്കുന്ന പ്രതി എന്റെ വീട്ടിനു മുന്നില്‍ വന്നു എന്നെ വിളിക്കുകയും ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി ചെന്നപ്പോള്‍ അദ്ദേഹം ചില ജൗളിത്തരങ്ങള്‍ ഉയര്‍ത്തികാട്ടുകയും പ്രാകൃതമായ രീതിയില്‍ എന്നെ വന്ധ്യംകരണത്തിനു വിധേയനാക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു സാര്‍."

    ജഡ്ജി: "എന്താണു നിങ്ങള്‍ പറയുന്നതെന്ന് വ്യക്തമായില്ല"
    വാദി: "സാധാരണക്കാരന്റെ ഭാഷയിലേ എനിക്കു ഇനി വിവരിക്കാനാവൂ എന്നതിനാല്‍ ബുദ്ധിമുട്ടുണ്ട്."
    ജഡ്ജി: " വാദി വിദ്യാഭ്യാസരഹിതനും മാന്യമായ രീതിയില്‍ സത്യം ബോധിപ്പിക്കാന്‍ അറിവില്ലാത്തവനും ആണെന്ന കാരണത്താല്‍ തനിക്ക് അറിയുന്ന ഭാഷയില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചിരിക്കുന്നു."

    വാദി: എന്നാല്‍ പറയാം. സാറേ ഇവന്‍ എന്റെ പടിയ്ക്കല്‍ വന്ന് മുണ്ടു പൊക്കി കാണിച്ചിട്ട് "എടാ തെണ്ടീ, നിന്റെ മറ്റേത് അരിഞ്ഞു ഞാന്‍ പട്ടിക്കിട്ടുകൊടുക്കുമെടാ" എന്നു പറഞ്ഞ് സാറേ.

    ക്രൈം വാരിക സാംസ്കാരിക കേരളത്തെ നയിക്കുന്ന കാലത്ത് കോടതിയില്‍ ആ സാധു ഗ്രാമീണന്‍ പറയാന്‍ മടിച്ച ഭാഷ ഔദ്യോഗിക പത്രങ്ങളിലും ഉപയോഗിക്കാം എന്നായിക്കാണും അല്ലേ.

    (ജൗളിത്തരങ്ങള്‍ വന്ധ്യംകരണം കഥ സ്വന്തമല്ല, ജീവ്സിനോട് ആന്റ് ജെയിന്‍ "I will tear his insides out with my bare hands if Bertie dares to do that" എന്നാണ്‌ പറഞ്ഞു വിട്ടത്. മാന്യരില്‍ മാന്യരുടെ ഭാഷ സംസാരിക്കുന്ന ജീവ്സ് തിരിച്ചു വീട്ടിലെത്തി.

    "Well, what did aunt Jame say?" എന്ന് വൂസ്റ്റര്‍
    "I wouldnt go to details, but what she told was crudely surgical sir" എന്ന് ജീവ്സ്.



    (പോസ്റ്റുമായി ബന്ധവുമില്ല, എവിടെയെങ്കിലും എന്തെങ്കിലും ഒക്കെ എഴുതാമെന്ന് വച്ചു. വേണ്ടേല്‍ ഡിലീറ്റ് ചെയ്തേരെ)

    ReplyDelete
  5. സാധാ പോലീസുകാരൻ വരെ സഭ്യമായി
    സം സാരിച്ചു കൂടെന്നണു അലിഖിത നിയമം
    പിന്നെയുണ്ടോ സി ബി ഐ

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)