CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Feb 27, 2009

മോക്ഷം വരുന്ന വഴികള് !

WARNING !
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ വളരെ
ബീഭത്സങ്ങളാണ്. ദുര്‍ബലമാനസര്‍ ദയവ് ചെയ്ത് പോസ്റ്റ് ഒഴിവാക്കുക.

നദിയില്‍ ശവം കെട്ടിപ്പൊതിഞ്ഞ് കൊണ്ടുതള്ളിയാല്‍ മരിച്ചവര്‍ക്ക് മോക്ഷം കിട്ടുമത്രെ! ഈ രാജ്യത്തെ രക്ഷിക്കാന്‍ കാശിവിശ്വേശ്വരനും കഴിയില്ല ! ഭക്തിയുടെ പേരില്‍ കാണിക്കുന്ന ചെറ്റത്തരങ്ങള്‍ !

സ്ഥലം: വാരാണസി !
നദി : പുണ്യ ഗംഗ !!

ഇമ്മാതിരി വൃത്തികേടുകള്‍ക്ക് താത്വിക വ്യാഖ്യാനം ചമയ്ക്കാന്‍ ഇതു പോലെ ചിലതും.

...The ultimate guarantee of moksha comes only from dying in Kashi, for Kashivam maranam muktiha or death in Kashi is liberation. And this is because Kashi is thrice-blessed. It is holy in its very existence as the City of Light; it is washed eternally by the heavenly Ganga; and it is only here that Shiva himself whispers the taraka mantra in the ears of the dying....

[http://www.visitvaranasi.com/moksha.htm]

കുറേക്കൂടി ഭീകരമായ കബന്ധങ്ങളുടെ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ അയച്ചുകിട്ടിയിരുന്നു.
അറച്ചിട്ട് ഇടാത്തതാണ്. രണ്ട് ദിവസം മുന്‍പ് ഉന്മേഷ് ജീയുടെ ഫോട്ടോപോസ്റ്റിനു താഴെ "സഗുണോപാസകര് ‍" ജലസമാധിയിലാക്കുന്ന ദൈവങ്ങളെക്കുറിച്ച് "ഉണ്ണിക്കൈവെണ്ണ"(?)ക്കാരന്റെ പുളകം കൊള്ളല്‍ വായിച്ചതേയുള്ളൂ.


*ഇവ ഇ-മെയില്‍ ഫോര്വേഡുകളായി കിട്ടിയ ചിത്രങ്ങളാണ്. അതിനാല്‍ ഫോട്ടോ ക്രെഡിറ്റ്സ് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉറവിടം തപ്പിക്കിട്ടുന്നവര്‍ അറിയിച്ചാല്‍ ഉപകാരം.

24 comments:

 1. ഹ ഹ! ഇതൊക്കെ നേരിട്ടു കണ്ടു സായൂജ്യമടയാനുള്ള അവസരം കിട്ടിയിട്ടുണ്ട്‌.. അന്നെടുത്ത ഫോട്ടോകളു മുഴുവന്‍ കണ്ടു കഴിഞ്ഞ്‌ അമ്മൂമ്മ ചോദിച്ചു, "എനിക്കൊരു കുപ്പി ഗംഗാ ജലം എന്തേ കൊണ്ടുവരാഞ്ഞേ" എന്ന്!!

  ReplyDelete
 2. പോട്ടം കണ്ടു ക്ഷീണിച്ചെങ്കില്‍ അല്പം വീഡിയൊ കണ്ടോളു..;)

  ReplyDelete
 3. ഈ ചിത്രങ്ങളും വെച്ച് “ഗംഗാജലത്തേക്കാള്‍ പരിശുദ്ധം” എന്നൊരു പരസ്യവാചകവും ഫിറ്റ് ചെയ്ത് വിറ്റാല്‍ നമ്മുടെ ഗോമൂത്രക്കോളക്ക് പിടിച്ചാല്‍ കിട്ടാത്തെ ചിലവായിരിക്കുമല്ലോ സൂരജേ..

  ReplyDelete
 4. “ഈ രാജ്യത്തെ രക്ഷിക്കാന്‍ കാശിവിശ്വേശ്വരനും കഴിയില്ല !”
  അതിനു് കാരണം പാമരന്‍ പറഞ്ഞു. ഇതോ ഇതിനേക്കാള്‍ അറപ്പു് തോന്നിക്കുന്നതോ കണ്ടാലും “എനിക്കൊരു കുപ്പി ഗംഗാജലം എന്തേ കൊണ്ടുവരാഞ്ഞേ” എന്നു് ചോദിക്കുന്ന അമ്മൂമ്മമാരും അപ്പൂപ്പന്മാരും അവര്‍ വളര്‍ത്തി “വലുതാക്കുന്ന” യുവകോമളന്മാരും ദൈവസേനാനികളായി ജീവിച്ചിരിക്കുന്നിടത്തോളം ഭാരതം രക്ഷിക്കപ്പെടില്ല. മുകളില്‍ ഇഗ്നൈറ്റഡ് വേഡ്സ് സൂചിപ്പിച്ച വീഡിയോയില്‍ കഞ്ചാവിലും ചാരത്തിലും കഴിയുന്ന മനുഷ്യര്‍‍ (?) മനുഷ്യമാംസം തിന്നുന്നതു് കാണുമ്പോഴും ചില നീചമനസ്സുകള്‍ക്കു് ആ പ്രവര്‍ത്തിയെ അപലപിക്കുന്നതിനേക്കാള്‍ അവരുടെ ദൈവങ്ങളെ നീതീകരിക്കുന്നതിലാണു് കൂടുതല്‍ താത്പര്യം. അവിടത്തെ ചില കമന്റുകള്‍ വായിച്ചു് നോക്കൂ. അത്തരം മാനസികാവസ്ഥയില്‍ എത്തിയ മനുഷ്യരെ രക്ഷിക്കാന്‍ പോയിട്ടു് അവരുമായി മര്യാദയായി രണ്ടുവാക്കു് സംസാരിക്കാന്‍ പോലും ആവുമോ? അതുപോലുള്ള മാനസികരോഗികളുടെ സംരക്ഷണം ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയാത്തവനാണു് ദൈവമെങ്കില്‍ ആ ദൈവത്തെ എന്നേക്കുമായി ഉപേക്ഷിക്കാന്‍ സാമാന്യബോധമുള്ള മനുഷ്യര്‍ക്കു് വേറെ കാരണങ്ങളുടെ ആവശ്യമുണ്ടോ?

  ഫാക്ടറികളില്‍ നിന്നും മറ്റും നിയന്ത്രണമില്ലാതെ ഗംഗയിലേക്കൊഴുക്കിവിടുന്ന മാരകവിഷങ്ങളെയും മാലിന്യങ്ങളെയും പറ്റി സായിപ്പിന്റെ ഒരു റിപ്പോര്‍ട്ട് ഏതാനും വര്‍ഷങ്ങള്‍ക്കു് മുന്‍പു് ടിവിയില്‍ കണ്ടിരുന്നു. അതിന്‍പ്രകാരം മരിച്ചവനു് മോക്ഷം പ്രാപിക്കാന്‍ മാത്രമല്ല, ജീവിക്കുന്നവനു് മരിക്കാനും ഗംഗാജലം സഹായകമാണു്. അതുപോലുള്ള ഡോക്യുമെന്ററികളൊന്നും‍ ഭാരതീയനു് കാണണ്ടല്ലോ. അവന്‍ കാണാനാഗ്രഹിക്കുന്നതു് വെള്ളിത്തിരയിലെ മസാലഞോളകളാണു്. അവ‍ “ബോളിവുഡിലും കോളിവുഡിലും” സുലഭമായി ലഭിക്കുന്നുമുണ്ടു്. ഇടി കുടി വെടി കുളി പാട്ടു് കൂത്തു് ബലാത്സംഗം ഭക്തി കണ്ണീര്‍... എല്ലാം ചേരുംപടി ചേര്‍ത്തു് കലക്കിയൊഴിച്ചു് കുഴച്ചുപരത്തി വലിച്ചുനീട്ടി...

  ReplyDelete
 5. ഇമെയില്‍ വഴി കിട്ടിയിരുന്നു ഈ ‘പ്രസാദം’ - ഇഗ്നൈറ്റഡ് വേര്‍ഡ്സിന്റെ വീഡിയോ കൂടി കണ്ടാല്‍ ആ ദിവസം ധന്യമായി....
  ബാബുമാഷ് പറഞ്ഞതാ ശരി: “ഈ രാജ്യത്തെ രക്ഷിക്കാന്‍ കാശിവിശ്വേശ്വരനും കഴിയില്ല !”

  ReplyDelete
 6. ഇതുപോലെ കുറെയേറെ പടങ്ങള്‍ ഇമെയില്‍ വഴി കണ്ടിരുന്നു. അതിഭീകരം.
  'ഗംഗാ ബച്ചാവോ ആന്ദോളന്‍' പോലെയൊന്നും ഇവിടെ നടക്കുന്നില്ലേ എന്ന് സംശയം.
  അവനവന്‍റെ വീട്ടിന്‍റെ അടുത്തുള്ള നദിയോ തോടോ കുളമോ ഒക്കെ ഭംഗിയായി സംരക്ഷിച്ചു 'ഗംഗാജലം' അഥവാ ജലത്തെയും നദിയെയും പുണ്യമായി കാണുന്ന സംസ്കാരം മുന്നോട്ടു കൊണ്ടുപോകുക.

  ReplyDelete
 7. സൂരജ് മാഷെ, ഈ പോസ്റ്റ് വായിച്ചതിനേക്കാള്‍, ഇഗ്നൈറ്റിഡിന്റെ വീഡിയൊ ലിങ്ക് കണ്ടു..ഭീഭത്സം എന്നേ പറയാനുള്ളു. എന്തുകൊണ്ട് ഇത്തരം പ്രാചീന മനുഷ്യരെ(ശവംതീനികള്‍) ആധുനിക സമൂഹം തിരുത്തുന്നില്ല അല്ലെങ്കില്‍ മനോരോഗത്തിന് ചികത്സിക്കുന്നില്ല??. കഷ്ടം ഇതൊക്കെ കാണുമ്പോള്‍ ഭാരതിയനാണെന്നു പറയുവാന്‍ ലജ്ജ തോന്നുന്നു. ആ വീഡിയൊ ലിങ്കിലെ ഒരു കമന്റില്‍ പറയുന്നു ഇവര്‍ ആരേയും കൊല്ലാറില്ലെന്ന് ആര്‍ക്കും ഉപദ്രവം ചെയ്യുന്നില്ലന്നും. എനിക്കു തോന്നിയത് ആ പ്രാചീന മനുഷ്യരേക്കാല്‍ മൃഗീയമായവനാണ് ആ കമന്റിട്ടവന്‍. കാരണം അവന്‍ അവരെ ന്യായീകരിക്കുന്നു.(പക്ഷെ അയാളുടെ കമന്റിലൂടെയാണ് കാര്യങ്ങളെപ്പറ്റി അറിയാനും പറ്റിയത്)

  ആ നാട്ടില്‍ താമസിക്കുന്ന ഏതെങ്കിലും ബ്ലോഗറുണ്ടെങ്കില്‍ ദയവു ചെയ്തു പറയൂ ഇത്തരം അന്ധതയെ അകറ്റാന്‍ ഏതെങ്കിലും സംഘടനയൊ രാഷ്ട്രീയ പാര്‍ട്ടികളൊ മുന്നോട്ട് വരാറുണ്ടൊ? അതൊ വോട്ടിനു വേണ്ടി അവരും പരോക്ഷമായി ജഡംതീനികളാകുകയാണൊ?

  ReplyDelete
 8. ഗംഗാ ജലവും റേഷനരിയും പരിശുദ്ധമാവണം എന്നു തന്നെയല്ലെ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവുക. എന്നിട്ടും എന്തേ?

  കഴിഞ്ഞ 50-60 വർഷത്തിനിടയ്ക്ക് ശവം ഗംഗയിൽ ഒഴുക്കുന്ന മതങ്ങൾ വർദ്ധിച്ചുകാണും.

  കാശിവിശ്വേശ്വരനേയും സൃഷ്ടിച്ച് പ്രതിഷ്ടിച്ചത് മനുഷ്യനാ‍ണെന്ന് ദൈവത്തിനുപോലും അറിയാം. എന്നിട്ടും മനുഷ്യനെക്കൊണ്ട് ചെയ്യാവുന്ന സാമൂഹിക മാറ്റം എന്തുകൊണ്ട് കഴിയുന്നില്ല എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

  (സൂരജ്: ബ്ലാക്ക് മാർക്കറ്റിൽ കിട്ടിയിരുന്ന ‘Faces of Death' എന്ന ഒരു പഴയ വീഡിയോ സമാഹാരം ഞാൻ കണ്ടിട്ടുണ്ട്. അമേരിക്കയാണ് അതിന്റെ ഉറവിടം. കിട്ടുമോ എന്നു ശ്രമിച്ചു നോക്കൂ.)

  ReplyDelete
 9. Those are of course disturbing pictures and all pollution to the ganga should be avoided.

  My point is, inspite of all these polluting activities - like disposing tonnes of chemicals, human faeces, dead bodies, etc into the river, there are hardly any reports of people getting skin diseases or other diseases, considering that millions of people take bath and drink using this river water daily.

  The reason for this is also found by 'saayippu' - the bacteriophages found in Ganga.
  http://en.wikipedia.org/wiki/Bacteriophage

  Since ancient times, there have been documented reports of river water having the ability to cure infectious diseases, such as leprosy. In 1896, Ernest Hanbury Hankin reported that something in the waters of the Ganges and Jumna rivers in India had marked antibacterial action against cholera and could pass through a very fine porcelain filter. In 1915, British bacteriologist Frederick Twort, superintendent of the Brown Institution of London, discovered a small agent that infected and killed bacteria.

  Independently, French-Canadian microbiologist Félix d'Hérelle, working at the Pasteur Institute in Paris, announced on September 3, 1917 that he had discovered "an invisible, antagonistic microbe of the dysentery bacillus". For d’Hérelle, there was no question as to the nature of his discovery: "In a flash I had understood: what caused my clear spots was in fact an invisible microbe ... a virus parasitic on bacteria."

  D'Hérelle called the virus a bacteriophage or bacteria-eater (from the Greek phagein meaning to eat). He also recorded a dramatic account of a man suffering from dysentery who was restored to good health by the bacteriophages. In 1926 in the Pulitzer-prizewinning novel Arrowsmith, Sinclair Lewis fictionalized the application of bacteriophages as a therapeutic agent. Also in the 1920s the Eliava Institute was opened in Tbilisi, Georgia to research this new science and put it into practice. In 2006 the UK Ministry of Defence took responsibility for a G8-funded Global Partnership Priority Eliava Project as a retrospective study to explore the potential of bacteriophages for the 21st century.

  ReplyDelete
 10. ഈ പരിശുദ്ധമായ ഗംഗാജലത്തിലുണ്ടാക്കിയ സോപ്പിട്ടാണല്ലോ പണ്ട് ഞാനും ഗോവിന്ദയുമൊക്കെ കുളിച്ചത്....

  ReplyDelete
 11. സനാതന ഹൈന്ദവ സംസ്ക്കാരത്തിന്റെ ജീര്‍ണ്ണത പ്രതിഫലിപ്പിക്കുന്ന ദയനീയമായ യാഥര്‍ത്ഥ്യങ്ങള്‍. ബ്രാഹ്മണഹിന്ദുമതത്തിന്റെ വിശ്വാസങ്ങള്‍ മഹത്തരം തന്നെ !!!

  ReplyDelete
 12. അന്ധ വിശ്വാസങ്ങള്‍....; സമൂഹത്തിലെ ഉന്നതന്മാര്‍ വരെ അതിനടിമകളാണ്.ജോനവനും നസ്രാണിയും ഒട്ടും പിന്നിലല്ല.

  ReplyDelete
 13. ഇത്തരം കാഴ്ചകളില്‍നിന്നും മോക്ഷം കിട്ടാന്‍ നമ്മളെന്താണ് ചെയ്യേണ്ടത്?

  ReplyDelete
 14. ഈ നയനാനന്ദകരമായ പുണ്യദർശനം നേരിട്ടനുഭവിച്ചിട്ടുണ്ട്.
  ഇതൊന്നും മാറുമെന്ന് പ്രതീക്ഷയില്ല.

  ReplyDelete
 15. മെയില്‍ ആയി കിട്ടിയിരുന്നു.. ഈച്ചയാര്‍ത്ത് കിടക്കുന്നത് കണ്ടാല്‍ ഛര്ദ്ദിക്കാന്‍ വരും..

  പണ്ട് കാലത്ത് ജനസംഖ്യ കുറവായിരുന്നപ്പോള്‍ ഒരു പക്ഷെ ഇത്ര വൃത്തികേട് ഉണ്ടായിരിന്നിരിക്കില്ല..

  പാര്‍സികളും മൃതശരീരങ്ങള്‍ കഴുകന്‌ തിന്നാന്‍ കൊടുക്കുമെന്നു കേട്ടിട്ടുണ്ട്..

  അഘോറികളെ പറ്റിയുള്ള ഒരു ലേഖനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാ ടുഡെയില്‍ വന്നതോര്‍ക്കുന്നു..


  @കുഞ്ഞന്‍
  "എന്തുകൊണ്ട് ഇത്തരം പ്രാചീന മനുഷ്യരെ(ശവംതീനികള്‍) ആധുനിക സമൂഹം തിരുത്തുന്നില്ല "

  ഞാനും പറഞ്ഞു വരുമ്പൊള്‍ ഒരു ശവം തീനിയാണ്.. ഇന്നലെ രാത്രിയില്‍ കൂടി ഒരു കൊഴീടെ ശവം മസാല തേച്ച് തിളച്ച എണ്ണയില്‍ പൊരിച്ചാ തിന്നത്.. ;) നല്ല "ടേഷ്ടാരുന്നു"...

  ReplyDelete
 16. മരിക്കാറായി കിടക്കുന്ന രോഗിക്ക് ഗംഗാജലം കൊടുക്കുന്നതെന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? രോഗി രക്ഷപ്പെടാന്‍ 1% ചാന്‍സെങ്കിലുമുണ്ടെങ്കില്‍ അതു കൂടെ പോയിക്കിട്ടാന്‍.. മരിക്കുമെന്ന് 100% ഉറപ്പാക്കാന്‍!

  വാരണസിയില്‍ പകുതി കരിഞ്ഞ ജഡങ്ങള്‍ ഗംഗയിലെക്ക് തള്ളിയിടുന്നത് കണ്ടിട്ടുണ്ട്. കാരണം ഗംഗാതീരത്ത് ശവദാഹത്തിന് നീണ്ട ക്യൂ ഉണ്ടാകും. മുഴുവന്‍ കത്തിത്തീരാന്‍ സമയവും സാവകാശവുമുണ്ടാകില്ല.

  ReplyDelete
 17. ഭക്തി ഒരു മാനസികരോഗവും, ആ രോഗം പകര്‍ച്ച വ്യാധി ആവുകയും ചെയ്യുമ്പോല്‍ സംഭവിക്കുന്നത്. നല്ല ലാഭം നേടിത്തരുന്ന വില്‍പ്പനച്ചരക്കായി രോഗാണുക്കള്‍ മാറുക കൂടി ചെയ്യുമ്പോള്‍ മോക്ഷപ്രാപ്തിക്കായി അന്യനെ ഗ്ം‌ഗയില്‍ മുക്കിക്കൊല്ലാനും ആളുണ്ടാകും. ഇന്ത്യയില്‍ ഒരു റിയാലിറ്റി ഷോ നടന്നു കൊണ്ടിരിക്കുകയാണ്. "ഏറ്റവും പ്രാകൃതന്‍ ആര്" എന്ന വിഷയത്തില്‍ മതങ്ങള്‍ മാത്രമല്ല രാഷ്ട്രീയക്കാരും കൂടി പങ്കാളികളാകുന്ന മത്സരം.

  ReplyDelete
 18. കുമ്മനം രാജശേഖരൻ അങ്കിളും, ഹിന്ദുക്കളുടെ മൊത്തം രക്ഷകരുമൊക്കെ എവിടെ ? ?? ഈ വീഡിയോ (മുകളിലെ ലിങ്ക്) കണ്ടാൽ ഇതാണ് ഹിന്ദുമതാനുചാരങ്ങൾ എന്ന് മറ്റുള്ളവർ പറഞ്ഞാൽ ? രാമരാജ്യവും രാമക്ഷേത്രവും പണിയാൻ നടക്കുന്ന നമ്മുടെ രാഷ്ട്രീപാർട്ടികൾ ഇത്തരംസാംസ്കാരിക ജീർണ്ണത ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ!!!!!

  ReplyDelete
 19. ഈ പരിശുദ്ധമായ ഗംഗാജലത്തിലുണ്ടാക്കിയ സോപ്പിട്ടാണല്ലോ പണ്ട് ഞാനും ഗോവിന്ദയുമൊക്കെ കുളിച്ചത്....

  സോപ്പുണ്ടാക്കാന്‍ വെള്ളം വേണ്ട!

  ReplyDelete
 20. സോപ്പുണ്ടാക്കാന്‍ വെള്ളം വേണ്ട!

  സത്യം പറയാമല്ലോ, സോപ്പുണ്ടാക്കുവാന്‍ വെള്ളം വേണ്ടായെന്ന് ഇപ്പോഴാണ് ഞാനും ചിന്തിച്ചത്. ഒരു എട്ട്-പത്ത് വര്‍ഷം മുമ്പ് വിപണിയിലുണ്ടായിരുന്ന ഗംഗാ സോപ്പിന്റെ പരസ്യത്തില്‍ "ശുദ്ധമായ ഗംഗാ ജലത്തിലുണ്ടാക്കിയത്" എന്നായിരുന്നു.

  ReplyDelete
 21. പരസ്യത്തിലും ദൈവഭയത്തിലും വീഴാത്ത ഒരു മനുഷ്യനും ഇല്ല എന്ന്‌ ഇതിന്റെ പിന്നിലുള്ളവർക്ക് അറിയാം.
  ഗംഗാജലവും, 21-തരം ഒറ്റമൂലികളും, ഹലാലും പരസ്യത്തിൽ നിറഞ്ഞു നിൽക്കും.

  ചിന്താശക്തിയില്ലാത്തവർ ഇതിലെല്ലാം വീഴുകയും ചെയ്യും.

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. ശവം തീനി’എന്ന് പ്രയോഗം കേട്ടിരുനു പക്ഷെ ആദ്യമായിട്ടാ കണ്ടത്,

  മരിച്ചു കഴിഞ്ഞ് മണ്ണില്‍ അടക്കുന്നതിനെ പറ്റി പറഞ്ഞിരുന്നപ്പോള്‍ എന്റെ സുഹൃത്ത് പറഞ്ഞു

  ‘ ഒര്‍ക്കാന്‍ വയ്യ നമ്മുടെ പ്രീയപ്പെട്ടവരുടെ ശരീരം പുഴു തിന്നുന്നത് അതിലും നല്ലത് എന്തു കൊണ്ടും ദഹിപ്പിക്കൂക തന്നെ’

  “ അയ്യോ ചുടാനോ അതെങ്ങനാ കണ്ടു നില്‍‌ക്കുന്നെ? ...”

  ശരിയാണ് ആ വഴിക്ക് ചിന്തിച്ചപ്പോള്‍ വിഷമം തോന്നിയിരുന്നു.. ഇന്ന് ഈ കാഴചകള്‍,.... ഗംഗയുടെ മലിനീകരണമല്ല. മരിച്ചവരോട് അലപ്പം കൂടി ആദരവാകാം എന്തു കൊണ്ടും ദഹിപ്പിക്കുന്നതാണുത്തമം ഭസ്മം പുഴയിലൊഴുക്കാമല്ലോ..

  ഇത് മഹാപാപം ആണു പുണ്യമല്ല.പവിത്രമായ ഗംഗയില്‍ മുങ്ങി പൊങ്ങുന്നത് ഈ കാഴ്ച കണ്ടാണെങ്കില്‍ ഈശ്വരാ!!

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)