CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Nov 5, 2008

മൈക്കല്‍ ക്രൈറ്റന് ആദരാഞ്ജലികള്‍ഒരു തലമുറയുടെ ശാസ്ത്രഭാവനയെ ത്രസിപ്പിച്ച, തന്റെ നോവലുകളിലെ ആശയങ്ങള്‍ കൊണ്ട് ശാസ്ത്രത്തെ ജനകീയമാക്കുകയും ചെയ്ത വിശ്വപ്രസിദ്ധ സയന്‍സ് ഫിക്ഷന്‍ കഥാകാരനായ മൈക്കല്‍ ക്രൈറ്റന് (1942-2008) ആദരാഞ്ജലികള്‍ .


കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ലോസ് ആഞ്ജലസില്‍ ഇന്നലെ (നവംബര്‍ 5,2008) അന്തരിച്ചു. ഏറ്റവും പ്രശസ്തമായ കൃതികള്‍ ആന്‍ഡ്രോമീഡ സ്ട്രെയിന്‍, ജുറാസിക് പാര്‍ക്ക്, ലോസ്റ്റ് വേള്‍ഡ് എന്നിവ.

ചിത്രം : ഏ.പി

9 comments:

 1. ആദരാഞ്ജലികള്‍

  ReplyDelete
 2. എന്റെയും കൂടി ആദരാഞ്ജലികൾ.

  ReplyDelete
 3. സാഹിത്യ ലോകത്തിന്റെ നഷ്ടം ..
  ആദരാഞ്ജലികള്‍ അര്‍പ്പിക്കുനു

  ReplyDelete
 4. This post is being listed please categorize this post
  www.keralainside.net

  ReplyDelete
 5. ആദരാജ്ഞലികള്‍

  ReplyDelete
 6. ലോസ്റ്റ് വേള്‍ഡാകുന്നു ഇദ്ദേഹവും, ഭാവനയില്‍ നടുക്കം തട്ടിച്ച മനുഷ്യന്‍

  ReplyDelete
 7. ആദരാഞ്ജലികള്‍.
  എങ്കിലും ക്രൈറ്റണ്‍ തന്റെ പുസ്തകങള്‍ വഴി അശാസ്ത്രീയതെയാണ് പ്രചരിപ്പിച്ചത്.

  http://mljagadees.wordpress.com/2008/11/10/worlds-most-famous-global-warming-denier/

  ReplyDelete
 8. @ ജഗദീശ് ഭായി,

  മൈക്കല്‍ ക്രൈറ്റന്റെ കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള നിലപാട് തെറ്റിദ്ധാരണാജനകവും, ഏറെക്കുറേ ശാസ്ത്രവിരുദ്ധവുമാണെന്നത് വാസ്തവം. ജഗദീശ് ഭായിയുടെ ലേഖനത്തിലെ ആ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.

  എന്നാല്‍ ആന്‍ഡ്രോമിഡ സ്ട്രെയിനും കോംഗോയും സ്ഫിയറും ജുറാസിക് പാര്‍ക്കും ലോസ്റ്റ് വേള്‍ഡും ഡിസ്ക്ലോഷറും എയര്‍ ഫ്രെയ്മും ടൈം ലൈനും പ്രേയുമൊക്കെ അതിന്റെ പേരില്‍ ഇകഴ്ത്തപ്പെടേണ്ടവയാണെന്ന് വായനക്കാരനായ ഈയുള്ളവനു തോന്നിയിട്ടില്ല.

  പൊതുസമൂഹത്തിനു ശാസ്ത്രത്തെപ്രതിയുള്ള "ഭയം" മുതലാക്കി ഫിക്ഷന്‍ എഴുതുന്ന രീതി സയന്‍സ് ഫിക്ഷന്റെ കുലപതിയായ വെല്‍സിന്റെ കാലം മുതല്‍ക്കുള്ള ടെക്നിക്കാണു. ഒരു ഡിസ്നിലാന്റ് മനസില്‍കൊണ്ടുനടക്കുന്ന ബിസ്നസ്സുകാരന്റെ മനസ്സില്‍ ജെനറ്റിക്സിന്റെ സാധ്യതകള്‍ പേലിയന്റോളജിയുമായി വേള്‍ക്കുമ്പോള്‍ ജുറാസിക് പാര്‍ക്ക് ജനിക്കുന്നെങ്കില്‍ , അങ്ങനെ ജനിച്ച 'ഭീകര'(?) ജീവികള്‍ക്കും സ്വച്ഛമായി പരിണമിക്കാന്‍ ഭൂമിയിലൊരു ഇടം കൊടുക്കേണ്ടത് പുന:സൃഷ്ടാക്കളായ മനുഷ്യരുടെ ഉത്തരവാദിത്തമാണെന്ന് ലോസ്റ്റ് വേള്‍ഡ് സൂചിപ്പിക്കുന്നു.

  ആംബറില്‍ നിന്നും കിട്ടുന്ന ഫോസിലില്‍ നിന്നും ജനിതകവസ്തു സംസ്കരിച്ചെടുക്കുന്നതൊക്കെ സ്പീല്‍ബെര്‍ഗിന്റെ പോപ്പുലിസ്റ്റ് സിനിമാവിഷ്കാരത്തില്‍ തെറ്റിദ്ധാരണാജനകമായാണു കാണിച്ചിരിക്കുന്നതെങ്കിലും ക്ലോണിംഗിന്റെ സാധ്യത ഈ മേഖലയില്‍ പ്രയോഗിക്കുന്നതിന്റെ വിശദാംശങ്ങള്‍ നോവലില്‍ വളരെ മികച്ചരീതിയിലാണു. നോവലിന്റെയും സിനിമയുടെയും പോപ്പുലാരിറ്റിയുടെ പശ്ചാത്തലത്തില്‍ ഡൈനസോര്‍ ഗവേഷണത്തിലും പേലിയന്റോളജിയിലും ആഗോളതലത്തില്‍ തന്നെ പൊതുജനതാല്പര്യം വളര്‍ന്നത് ഒരു യാഥാര്‍ത്ഥ്യം. (ക്രൈറ്റന്റെ ആദരസൂചകമായി സ്ക്യൂട്ടെല്ലൊസോറസുമായി സാമ്യമുള്ള ഒരു ആങ്കൈലോസോറിനു ക്രൈറ്റനോസോറസ് ബോളിനി എന്ന് പേരിടുകയുമുണ്ടായി)

  നാനോ ടെക്നോളജിയെക്കുറിച്ചു ഭീതിയുണ്ടാക്കുന്നതെന്ന് ജഗദീശ് ഭായിയുടെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന Prey ആകട്ടെ ഇ.കോളൈ ബാക്ടീരിയത്തിന്റെ പരിണാമത്തെ നാനോ റോബോട്ടിക്സുമായി വിദഗ്ധമായി ഇഴചേര്‍ത്ത നോവലായിട്ടാണു എനിക്ക് തോന്നിയത്. നാനോ ടെക്നോളജിയെ കഥാവികാസത്തിനുള്ള ഒരു പ്ലാറ്റ്ഫോമായി ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രം - പ്രധാന വിഷയം യന്ത്രസാങ്കേതികതയിലൂടെ ഉരുത്തിരിയുന്ന intelligent agent-ഉം അതിന്റെ സ്വച്ഛമായ പരിണാമം വഴി ആര്‍ജ്ജിക്കുന്ന emergent complexity-യുമാണു. (മരുന്നുകള്‍ക്കെതിരേ പ്രതിരോധം നേടിക്കൊണ്ട് പരിണമിക്കുന്ന ബാക്ടീരിയകള്‍ നമ്മുടെ ലോകത്തെ ഒരു യാഥാര്‍ത്ഥ്യമാണുതാനും). ഇതിലെ സാങ്കേതികവിശദാംശങ്ങള്‍ - ജെനറ്റിക് അല്‍ഗോരിഥങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ചില അടിസ്ഥാന വിഷയങ്ങളുമൊഴിച്ചാല്‍ - ക്രൈറ്റന്റെ മറ്റു കൃതികളിലുള്ളതിലും കുറവാണു. ഒരുപക്ഷേ വളരെ futuristic ആയ സാധ്യതകളെ പരീക്ഷിക്കുന്നതുകൊണ്ടാവാം ഇത്.

  ഈയുള്ളവന്റെ അഭിപ്രായത്തില്‍ സയന്‍സ് ഫാന്റസിയിലേക്ക് തന്റെ ഇതിവൃത്തത്തെ ഉയര്‍ത്തുമ്പോഴും science facts-ന്റെ ശുദ്ധി ചോര്‍ന്നു പോകാതെ വായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണു ക്രൈറ്റനെ കാള്‍ സാഗന്റെ ഗണത്തിലേയ്ക്കുയര്‍ത്തുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു എഴുത്തുകാരനുമായി ആശയപരമായോ പ്രത്യയശാസ്ത്രപരമായോ യോജിക്കാനാവില്ല എന്നതുകൊണ്ട് അയാളുടെ കൃതികളുടെ മൂല്യത്തെ കുറച്ചു കാണേണ്ടതുണ്ടേന്ന് തോന്നുന്നില്ല.

  (ബുഷിന്റെ ഇറാക്ക് നയത്തെ അന്തമില്ലാതെ പിന്തുണച്ച വിഖ്യാത നിരീശ്വരവാദി ക്രിസ്റ്റഫര്‍ ഹിച്ചന്‍സും, ഇടത് രാഷ്ട്രീയാഭിമുഖ്യത്തിന്റെ പേരില്‍ റിച്ചാഡ് ഡോക്കിന്‍സിന്റെ വായില്‍ നിന്നു പോലും പഴികേള്‍ക്കേണ്ടിവന്ന വിഖ്യാത പരിണാമശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ജേയ് ഗൂള്‍ഡും നല്ല ഉദാഹരണങ്ങളാണു )

  ReplyDelete
 9. പ്രിയ സൂരജ് ഭായി,
  നമ്മള്‍ ഇവിടെ തുടങ്ങി വെച്ച ചര്‍ച്ച ശരിക്കും ആഴമുള്ളതാണ്. അതിലേക്ക് പോകും മുമ്പ് ചില കാര്യങ്ങള്‍.
  climateprogress ലെ എഴുത്തുകാരന്‍ ക്രൈറ്റന്‍‌ന്റെ കഴിവുകളെ ഇകഴ്ത്തി കാണിക്കുകയല്ല ചെയ്യുന്നത്. "ആഗോള താപനത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറയാതിരിക്കുകയും State of Fear എഴുതാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍" എന്നാണ് അദേഹം പറയുന്നത് . ക്രൈറ്റന്‍ എഴുതിയെതെല്ലാം ഇപ്പോഴില്ലാത്തതും ഭാവിയില്‍ നടക്കാവുന്നതുമായ സംഭവങ്ങളേക്കുറിച്ചാണ്. എന്നാല്‍ State of Fear പ്രതിപാദിക്കുന്ന ആഗോളതാപനം ഇപ്പോള്‍ ( ശരിക്കും പറഞ്ഞാല്‍ വ്യവസായവത്കരണം തുടങ്ങിയ കാലം മുതല്‍ ) നാം അനുഭവിച്ചു തുടങ്ങിയതും ഭാവി തലമുറ ഭീകരമായി അനുഭവിക്കേണ്ടതുമായ ഒന്നാണ്. അതിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് ഭാവി തലമുറയോട് ചെയ്യുന്ന ദ്രോഹമാണ്. ക്രൈറ്റന്‍‌ന്റെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇതു പറയുന്നത്.

  ക്രൈറ്റന്‍‌ ആഗോള താപനത്തെ എതിര്‍ക്കുന്ന പ്രസ്ഥാവന മാത്രം ചെയ്തിരുന്നെങ്കില്‍ ഇത്ര കുഴപ്പം ഉണ്ടാക്കില്ലായിരുന്നു. ഒരുപാടാളുകള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആധികാര്യമെന്ന് അവകാശപ്പെടുന്ന കള്ളങ്ങളുടെ State of Fear എന്ന പുസ്തകം ആയിരക്കണക്കിന് മടങ്ങ് നാശമാണ് ഉണ്ടാക്കുന്നത്.

  യഥാര്‍ത്ഥത്തില്‍ ആഗോള താപനം തടയാനുള്ള വഴി ശാസ്ത്രത്തിന്റെ കൈവശമുണ്ട്. എന്നാല്‍ അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഒരു രാജ്യത്തിനുമില്ല എന്നതാണ് കഷ്ടം.

  ഏതു മനുഷ്യനും സ്വന്തമായ വിശ്വാസങ്ങളോ ആശയങ്ങളോ ഉണ്ടാകുന്നതില്‍ തെറ്റില്ല. ശരിക്കും ഉണ്ടാകണം താനും. അത് അയാളുടെ ജോലിയേയൊ ജാതിയേയൊ രാജ്യത്തേയോ മതത്തേയോ ഒന്നും അടിസ്ഥാനമായി ആകരുത്. ആ ചിന്താഗതി പൊതുവായി പറയുകയും വേണം. എന്നാല്‍ നമ്മുടെ സമുഹത്തിലെ അസഹിഷ്ണത കാരണം ഇങ്ങനെ അഭിപ്രായം പറയുന്നത് തെറ്റായാണ് കണക്കാക്കുന്നത്. പകരം അത് മനസിന്റെ ഉള്ളിലിട്ട്ട്ട് പുറമേ കള്ളം പറയുകയും കാണിക്കുകയും ചെയ്യുന്നത് നല്ലകാര്യമായി സമൂഹം കാണുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഇപ്പോള്‍ നടക്കുന്ന എം. മുകുന്ദന്റെ വിവാദം. അയാള്‍ ഒരു സ്ഥാനത്തിരിക്കുന്നു എന്നതുകൊണ്ട് അയാള്‍ 5 വര്‍ഷം കള്ളനായി കഴിയേണ്ടതില്ല. അയാള്‍ പറയുന്നത് ശരിയോ തെറ്റോ ആകാം. കേള്‍വിക്കാരന്റെ അറിവും ബോധവുമാണ് അതില്‍ നിന്ന് നല്ലത് തിരഞ്ഞെടുക്കേണ്ടത്. സമൂഹം കാര്യങ്ങളെ വസ്തുനിഷ്ടമായാണ് കാണേണ്ടത് . ജനങ്ങള്‍ക്ക് അതിനുള്ള ബോധം ലഭിക്കാന്‍ സഹായിക്കുകയാണ് മാധ്യമങ്ങളുടേയും വിദ്യാലയങ്ങളുടേയും ജോലി.

  സാഹിത്യം സാഹിത്യത്തിന് വേണ്ടിയോ അതോ സാഹിത്യം സമൂഹത്തിന് വേണ്ടിയോ എന്നത് പഴക്കം ചെന്നതും എല്ലാവരും അംഗീകരിക്കുന്നതുമായ ഒരു ഉത്തരം ഇല്ലാത്തതുമാണ്. എനിക്ക് സാഹിത്യത്തേയും കലയേയും കുറിച്ച് വേറിട്ടൊരു കാഴ്ച്ചപ്പാടാണ്. എന്റെ അഭിപ്രായത്തില്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള നിലനില്‍ക്കുന്നതും എല്ലാവര്‍ക്കും നല്ലതുമായ വളര്‍ച്ചക്ക് സഹായിക്കാത്ത എല്ലാം നിന്ദിക്കപ്പെടേണ്ടതാണ്. നമുക്ക് പതിനായിരം കൊല്ലത്തെ സംസ്കാരമുണ്ട്. എന്നാല്‍ ഇന്നും നമ്മള്‍ പരസ്പരം തമ്മിലടിച്ചും കൊന്നും സ്വയം നശിക്കുകയും മറ്റുള്ള ജീവജാലങ്ങളേയും നശിപ്പിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? നമ്മുടെ teaching ന്റെ കുഴപ്പംകൊണ്ടാണിത്. ഒരു മനുഷ്യന്‍ എങ്ങനെ സമൂഹത്തിനും പ്രകൃതിക്കും നാശമില്ലാതെ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല. മനുഷ്യനെ അങ്ങനെ ആക്കിത്തീര്‍‌ക്കുന്നതില്‍ സാഹിത്യത്തിനും ഒരു പങ്ക് ഉണ്ട്.

  സൂരജിന് ഒരു പക്ഷേ ക്രൈറ്റന്‍‌ന്റെ തെറ്റായ ആഗോളതാപന വിമര്‍ശനത്തെക്കുറിച്ച് അറിയാമായിരിക്കാം. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകളും അത് അറിയാന്‍ പോലും മെനക്കെടാറില്ല. അങ്ങനെയുള്ള ഒരു കാലത്തെ ഒരു പൊതു പ്രശ്നത്തിന് , അത് 700 കോടി ആളുകളും തങ്ങളുടെ സ്വന്തം ജീവിതത്തില്‍ മാറ്റം വരുത്തി, പരിഹാരം കണ്ടെത്തേണ്ടതിന് പകരം അങ്ങനെയൊരു പ്രശ്നം ഇല്ല എന്നുപറയുന്നത് അപലപനീയമാണ്.

  കൂടുതലെഴുതണമെന്നുണ്ട്. അതൊക്കെ വേറെ പോസ്റ്റുകള്ളാക്കാം.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)