CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Oct 25, 2008

മറു‘ക്വാണ്ടം‘ ചാടിയ ചക്കയും പൂച്ചകളും !

പണിക്കര്‍ മാഷിന്റെ “പുലിവിളി-പരിണാമം-ക്വാണ്ടം-വിഴുങ്ങിയ വിക്കി-ചക്ക-മാങ്ങ-ഹൈഡ്രജന്‍ പെറോക്സൈഡ്-അദ്വൈതം” സീരീസിലെ നാലാം പോസ്റ്റായ ‘അഖണ്ഡമായ ബോധം’ എന്ന പോസ്റ്റിലിട്ടത്.

കമന്റ് :

പുലിവിളിയൊക്കെ കഴിഞ്ഞ് ഒടുക്കം കമന്റ് മോഡറേഷന്‍ വച്ചെങ്കിലും
അങ്ങ് ഇപ്പോള്‍ സയന്‍സിനെ വിട്ട് ശങ്കരതത്വങ്ങളില്‍ മാത്രം അധികരിച്ച് പോസ്റ്റെഴുതിയതിന് അഭിനന്ദനം.

**********************************
മാഷിന്റെ ഈ പോസ്റ്റില്‍ പറയുന്ന ശങ്കരവ്യാഖ്യാനങ്ങള്‍ക്ക് സയന്‍സുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ആരെങ്കിലും പോസ്റ്റ് വായിച്ച് തെറ്റിദ്ധരിക്കാതിരിക്കാന്‍ ആയി ഇത്രകൂടി എഴുതുന്നു :
***********************************

(അങ്ങനെ തെറ്റിദ്ധരിച്ചു വന്ന് ആരെങ്കിലും കഴിഞ്ഞ പോസ്റ്റിലെ പോലെ പത്തിരുപത് കമന്റിട്ട് വൃഥാ അധ്വാനിക്കണ്ടല്ലോ. പണിക്കര്‍ മാഷുക്കും അതൊരു സഹായമാകും.)

1. “സംഘാതക്കാര്‍ പറയുന്നത്‌ മുറിഞ്ഞു മുറിഞ്ഞ്‌ പരിണമിക്കുന്നു (കട; ബാബുവിന്റെ കമന്റ്‌) അതില്‍ ബോധവും താല്‍ക്കാലികം മാത്രം, വസ്തുനാശത്തോടു കൂടി ബോധവും നശിക്കും എന്ന്‌. അതൊരു അനുസ്യൂതപ്രവാഹമല്ല എന്ന്‌.


ബാബു മാഷ് ക്വാണ്ടം മെക്കാനിക്സില്‍ ഉണ്ടെന്നു പറഞ്ഞ ‘മുറിഞ്ഞു മുറിഞ്ഞ’ അവസ്ഥയെന്നത് താങ്കള്‍ പറയുന്ന “ശങ്കരന്റെ പരമാത്മാവ്/നിത്യശുദ്ധ ബോധവുമായി യാതൊരു ബന്ധവുമില്ല . (ഉണ്ടെന്നത് പണിക്കര്‍ സാറിന്റെ മുന്‍ പോസ്റ്റുകളിലെ വ്യാഖ്യാനം)

യഥാര്‍ത്ഥത്തില്‍ സയന്‍സ് പറയുന്ന ക്വാണ്ടം ഭൌതികത്തിലെ ‘മുറിഞ്ഞ് മുറിഞ്ഞ’ അവസ്ഥ എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഭൌതികശാസ്ത്രത്തില്‍ ആദ്യം അന്വേഷിക്കുന്നത് വായനക്കാര്‍ക്ക് ഗുണം ചെയ്യും. ബൌദ്ധികമായും ആത്മീയമായും.

ചുരുക്കിയെഴുതിയാല്‍: ശങ്കരനു നേരിടേണ്ടി വന്നുവെന്ന് മാഷ് പറയുന്ന “പരമാണു വാദവും” “സംഘാത വാദവും” സയന്‍സിലെ ഒന്നുമായും ബന്ധമില്ല - കുറഞ്ഞപക്ഷം മാഷ് ഇതിനു മുമ്പുള്ള 3 പോസ്റ്റുകളിലായി വ്യാഖ്യാനിച്ചു വച്ചിരിക്കുന്ന രീതിയ്ക്കെങ്കിലും.

2) മാഷ് കഴിഞ്ഞ പോസ്സ്റ്റുകളില്‍ വാദിച്ചത് ബോധം, അല്ലെങ്കില്‍ ഒരു വസ്തുവിനു അതിനേക്കുറിച്ചുള്ള‘അറിവ്’ എന്നത് അതിന്റെ physical properties (valency, electron interaction., etc) ആണെന്നാണ്. (അല്ലാന്നു പറഞ്ഞാല്‍ കമന്റുകള്‍ തെളിവുണ്ട്. എടുത്ത് നിരത്താം)

ഇപ്പോള്‍ മാഷ് അതേ ബോധത്തെ ഉദാഹരിക്കാന്‍ അതിനെ എടുത്ത് “ഓര്‍മ്മ” ആക്കിയിരിക്കുന്നു. എന്നിട്ട് പറയുന്നു:

...ഒരു അനുഭവം ഉണ്ടാകുമ്പോള്‍ ആ വസ്തുവില്‍ ഉണ്ടാകുന്ന ഒരു സംസ്കാരം കാര്‍നം ആണ്‌ ഓര്‍മ്മ ഉണ്ടാകുന്നത്‌.
ഒരിക്കല്‍ അനുഭവിച്ച കാര്യത്തെ വീണ്ടും അതേ ആള്‍ക്കേ ഓര്‍ക്കുവാന്‍ കഴിയൂ. ഒരാള്‍ കണ്ട കാര്യം വേറൊരാള്‍ക്ക്‌ ഓര്‍ക്കുവാന്‍ കഴിയുകയില്ല എന്ന്‌.
അപ്പോള്‍ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും വസ്തു മാറൂന്നു എന്നു പറയുമ്പോള്‍ ആ വസ്തുനാശത്തോടൂ കൂടി ബോധവും നശിക്കുന്നു എന്നു സമ്മതിച്ചാല്‍, ആദ്യത്തെ വസ്തു കണ്ട സാധനം രണ്ടാമത്തെ വസ്തു എങ്ങനെ ഓര്‍മ്മിക്കും എന്ന്‌
...
അപ്പോള്‍ പണിക്കര്‍ എന്ന ബോധം മുറിഞ്ഞു മുറിഞ്ഞതല്ല ത്‌ അനുസ്യൂതമാണ്‌...


X എന്ന വ്യക്തിക്ക് ഒരു അനുഭവം ഉണ്ടായി. ആ അനുഭവം ഓര്‍മ്മയായി മസ്തിഷ്കത്തില്‍ രേഖപ്പെടുത്തപ്പെട്ടു എന്നൊക്കെ പറയുമ്പോള്‍ വിവക്ഷിക്കപ്പെടുന്ന ‘ഓര്‍മ്മ’യ്ക്ക് ശാസ്ത്രീയമായ വിവക്ഷകളുണ്ട്. അത് മാഷിന്റെ അഖണ്ഡ ബോധം - യൂണീവേസല്‍ ഇന്റലിജെന്‍സുമായീ “വാക്കുകള്‍ ഒരുപോലിരിക്കുന്നു” എന്നത്തില്‍ കവിഞ്ഞ യാതൊരു ബന്ധവുമുള്ളതല്ല. (ഇനി ആണെന്ന് മാഷിനഭിപ്രായം വീ‍ണ്ടുമുണ്ടെങ്കില്‍ വസ്തുനിഷ്ഠമായ റെഫറന്‍സ് തരിക.)

ക്വാണ്ടം തലത്തില്‍ “മൂറിഞ്ഞു മുറിഞ്ഞ്” എന്നു വിവക്ഷിക്കുന്ന സംഗതിയും സംഘാതക്കാര്‍ “മുറിഞ്ഞ് മുറിഞ്ഞ്”എന്നു പറയുന്ന സംഗതിയും ഒന്നല്ല.

മാഷ് പറഞ്ഞുകൊണ്ടിരിക്കുന്ന ‘അഖണ്ഡ’ ബോധം അല്ലെങ്കില്‍ നിത്യശുദ്ധ ബോധം fantasyക്കും താര്‍ക്കികമായ ഫിലോസഫികള്‍ക്കും അപ്പുറത്ത് ശാസ്ത്ര വസ്തുതയല്ല. (അതേപ്പറ്റി പുതിയ ശാസ്ത്രീ‍യ അറിവുകള്‍ ഉണ്ടെങ്കില്‍ റെഫറന്‍സ് തന്നാല്‍ നന്നായിരുന്നു)

Saturday, October 25, 2008 12:31:00 AM

പണിക്കര്‍ മാഷിന്റെ മറുപടി :

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പോള്‍ സൂരജ്‌ ഒരു കാര്യം ചെയ്യുക തല്‍ക്കാലം ഇതൊക്കെ ഒഴിവാക്കുക,

കുറെ പ്രായം ചെല്ലുമ്പോള്‍, ഇന്നുള്ള ചില തെറ്റിദ്ധാരണകള്‍ ചിലപ്പോള്‍ കുറേ ഒക്കെ മാറും. അന്നും എന്റെ ഈ ബ്ലോഗുകള്‍ ഗൂഗിള്‍ കളഞ്ഞില്ലെങ്കില്‍ അവിടെ തന്നെ കാണും. അന്ന്‌ ഇവ സമാധാനമായി ഒന്നോ രണ്ടോ പ്രാവശ്യം വായിക്കുക.

ഇപ്പോള്‍ തോന്നിയ അര്‍ത്ഥങ്ങള്‍ തന്നെ ആണോ അന്നും എന്ന്‌ അന്നു മനസ്സിലാകും. ആശംസകളോടെ

Saturday, October 25, 2008 11:55:00 AM


ഒരു ജനറല്‍ കമന്റ് : (പോസ്റ്റിനിട്ടതല്ല )


ഇതാണ്‍ “അമ്മാവന്‍ സിന്‍ഡ്രോം” !


അനന്തശാസ്ത്രം ബഹുലാശ്ച വിദ്യാഃ
അല്‍പശ്ച കാലോ ബഹുവിഘ്നതാ ച
യല്‍സാരഭൂതം തദുപാസിതവ്യം
ഹംസോ യഥാ ക്ഷീരമിവാംബുമധ്യാത്
ശാസ്ത്രം അവസാനമില്ലാതെ കിടക്കുന്നു.
നേടാനുള്ള അറിവോ വളരെ അധികവും
സമയം വളരെക്കുറവ്, തടസ്സങ്ങളേറെ;
അപ്പോള്‍ (ഹംസം?) വെള്ളത്തില്‍ നിന്ന്
പാല്‍ വേര്‍തിരിക്കുമ്പോലെ
‘സാര’മായത് (essence) പഠിക്കുക
*
പഠന്തി ചതുരോ വേദാന്‍
ധര്‍മ്മശാസ്ത്രാണ്യനേകശഃ
ആത്മാനം നൈവ ജാനന്തി
ദര്‍വീ പാകരസം യഥാ
നാലു വേദങ്ങളും പഠിച്ചു, അനേകം ധര്‍മ്മശാസ്ത്രങ്ങളും.
ആത്മത്തെ മാത്രം അറിഞ്ഞതില്ല -
കറികളുടെ സ്വാദ് തവി അറിയാത്തതുപോലെ !

-ശുഭം-
എന്നിട്ടും തീരുന്നില്ലല്ലോ :)

കാവലാന്‍ ജീയുടെ ഈ കമന്റും പണിക്കര്‍ മാഷിന്റെ ഈ കമന്റും - ഒരു മറുപടി:

പ്രിയ കാവലാന്‍ ജീ,

ഫിലോസഫിയുടെ താര്‍ക്കിക ലോജിക്ക് വച്ചല്ല സയന്‍സിന്റെ വസ്തു നിഷ്ഠതയെ അളക്കുക. കണികകളുടെ ഡെക്സ്റ്റ്രോ ലീവോ ഫോമുകള്‍ക്കും ഇലക്ട്രോണിന്റെ ഗൂഡസഞ്ചാരങ്ങള്‍ക്കും പിന്നെ സയന്‍സിന്റെ സകല conundrums-നൊക്കെ ശാസ്ത്രജ്ഞന്മാര്‍ (പുരാതനഭാരതീയ വൈജ്ഞാനികരടക്കം) ഫിലോസഫിയില്‍ ഉത്തരം വരുന്നതും നോക്കി ഇരുന്നിരുന്നെങ്കില്‍...കഥയെന്താകുമായിരുന്നേനെ ?

'ഏതു ശാസ്ത്രം എന്തു ശാസ്ത്രം' എന്ന് ഇപ്പോള്‍ പണിക്കര്‍ മാഷ് ചോദിക്കുമ്പോള്‍ തന്നെ സുവ്യക്തമാണ്- ന്യായമൊന്നും പറയാനില്ലാത്തവന്റെ കൊഞ്ഞനം കുത്തല്‍.

"രാപ്പകലില്ലാതെ കഷ്ടപ്പെടുക"യൊന്നും വേണ്ട പണിക്കര്‍ മാഷിന്റെ വാദങ്ങളിലെ പൊള്ളത്തരം മനസിലാവാന്‍.

കമന്റിലും , കമന്റിലും ആയി 8 പോയിന്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടുതല്‍ എഴുതി വഷളാക്കുന്നതിനു മുന്‍പ് അതിലൊന്നിനെങ്കിലും പണിക്കര്‍ മാഷ് ഇവിടെ മൂന്നാലു പോസ്റ്റുകളിലായി എഴുതിവച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താര്‍ക്കിക ന്യായങ്ങള്‍ വച്ച് ഉത്തരം നല്‍കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.


അഖണ്ഡമായ ഒരു ബോധം അല്ലെങ്കില്‍ ഒരു കോസ്മിക് ഇന്റലിജന്‍സ് ഉണ്ട് എന്ന ഉപാധിയോടെയാണ് അദ്ദേഹം വാദം തുടങ്ങുന്നതും തുടരുന്നതും.


(For Your Information : അതേ വാദം ദാ മാഷിന്റെ ഈ പഴയ പോസ്റ്റില്‍ ഇങ്ങനെയും എഴുതിവച്ചിരിക്കുന്നത് കണ്ടു : "...സ്വയംഭൂ ആയി ഏതെങ്കിലും ഒന്നുണ്ടാകും മറ്റൊന്നുണ്ടാകില്ല എന്നു പറയുന്നത്‌ യുക്തിക്കു നിരക്കാത്തതാണ്‌. കാരണം ഏന്തുണ്ടാകണം എന്നു തീരുമാനിക്കുന്ന intelligence എങ്കിലും ആദ്യം ഉണ്ടാകണം . ആ intelligence നെ ആണ്‌ ബ്രഹ്മം എന്നു അദ്വൈതം വിളിക്കുന്നത്‌ അതു തന്നെ ആണ്‌ അതല്ലാതെ പ്രപഞ്ചം എന്നു വേറെ ഒരു വസ്തു ഇല്ല എന്നും അദ്വൈതം പറയുന്നു. ഇക്കാണുന്ന പ്രപഞ്ചം മുഴുവനും അതു തന്നെ ആണ്‌ ...")

ആ "അനുസ്യൂത" കോസ്മിക് ഇന്റലിജന്‍സ് ഉണ്ടെന്ന "വിശ്വാസ"ത്തെ അടിത്തറയാക്കി വച്ചുകൊണ്ടാണ് മാഷ് ഈ വാദമെല്ലാം കെട്ടി പൊക്കുന്നത്. ഇപ്പോള്‍ ഇട്ട നാലു പോസ്റ്റിന് ശേഷവും ഈ "അഖണ്ഡ ബോധ"ത്തിന് ഒരു റെഫറന്‍സ് തരാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് കേട്ടില്ലേ ? "എന്തു ശാസ്ത്രം ഏതു ശാസ്ത്രം" !!

കൂട്ടത്തില്‍ ഉപദേശവും : "പ്രായമാകുമ്പോള്‍ എല്ലാം മനസിലായിക്കൊള്ളുമെന്ന്" !!

'അദ്വൈതി'ശങ്കരന് 53-ആം വയസ്സില്‍ ബ്ലോഗെഴുതുമ്പോഴാണല്ലോ ആത്മജ്ഞാനം വെളിവായത് !!

നാല് പോസ്റ്റുകള്‍ക്ക് സ്വന്തം വാദങ്ങള്‍ സ്ഥാപിക്കാന്‍ പരിണാമസിദ്ധാന്തവും ക്വാണ്ടം ഭൗതികവും വിക്കിപ്പീഡിയയില്‍ നിന്നുള്ള cherry picked ക്വൊട്ടേഷനുകളുമൊക്കെ മാഷിനു വേണമായിരുന്നു. അതിന്റെ സ്റ്റുപ്പിഡിറ്റി എടുത്ത് നിരത്തിയപ്പോള്‍ ദാ കണ്ടില്ലേ ? "എന്തു ശാസ്ത്രം ഏതു ശാസ്ത്രം" എന്നായി !!

മാഷേ, മാഷ് പ്രാക്ടീസ് ചെയ്യുന്ന അലോപ്പതിയില്ലേ ? അതിന്റെയും കൂടി അടിസ്ഥാനമായ ആ സയന്‍സ് തന്നെയാ ഉദ്ദേശിച്ചതു മാഷേ. എം.ആര്‍.ഐ സ്കാനും എക്സ്.റേ ക്രിസ്റ്റലോഗ്രാഫിയും ഡ്യൂപ്ലെക്സ് ഇമേജിങ്ങുമൊക്കെ പ്രവര്‍ത്തിക്കുന്ന അതേ ശാസ്ത്രത്തിലെ റെഫറന്‍സ് തന്നെയാ ചോദിച്ചത്... എന്തു ശാസ്ത്രം ഏതു ശാസ്ത്രം അല്ലേ ?


പിന്നെ, കാവലാന്‍ ജീ പറഞ്ഞ പരിഹാസത്തിന്റെ അമ്ലം വീണത് .
ദാ നോക്കുക ആ അമ്ലം എവിടെ ടൈറ്റ്രേറ്റ് ചെയ്തതാണെന്ന് ?

"..പിന്നെ ഒന്നാം ക്ലാസ്‌ പോലും പഠിക്കാതെ വന്നിട്ട്‌ എന്നെ nuclear physics മൊത്തം ഇങ്ങു പഠിപ്പിച്ചു തന്നേരെ എന്നു പറയുന്ന തരം യുക്തി അങ്ങോട്ടു ദഹിക്കുന്നില്ല.. " എന്ന വാചകം പണിക്കര്‍ മാഷിന്റെ തന്നെയാണ്.

"വിഭജിച്ചു വിഭജിച്ചു വിഭജിക്കാനാവാത്ത" എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ നിന്നു തന്നെ വ്യക്തമാണ് പണിക്കര്‍ മാഷിനു ക്വാണ്ടം എന്താണെന്ന് പോലും അറിയില്ലാ എന്ന്. അപ്പോള്‍ 'ഒന്നാം ക്ലാസ് പഠിക്കാതെ ന്യൂക്ലിയാര്‍ഫിസിക്സ് പഠിക്കാന്‍' പോയവരെ ഓര്‍ത്ത് അടിയനൊന്ന് ചിരിച്ചു...അത്രേ ഉള്ളൂ.

ഏകപക്ഷീയമായ "ആധികാരികത" ?
സയന്‍സു വച്ച് വ്യാഖ്യാനിക്കാന്‍ നോക്കുമ്പോള്‍ അതിന്റെ രീതീശാസ്ത്രാടിസ്ഥാനത്തില്‍ തന്നെ ആവണം. ചുരുങ്ങിയത്, താന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നതിനു സയന്‍സില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നെങ്കിലും അന്വേഷിച്ചിട്ടാവണം. ഇല്ലെങ്കില്‍ പണ്ട് ശരീഖ് വെള്ളറക്കാട് ഖുറാനില്‍ ഭ്രൂണശാസ്ത്രവും അറ്റോമിക് ഫിസിക്സുമൊക്കെ ഉണ്ടെന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതു പോലാവും.

മാഷിന്റെ മാതിരിയുള്ള താര്‍ക്കിക ലോജിക്ക് പണ്ട് ഒരു നമ്പൂതിരി ഫലിതത്തില്‍ ആരോ പറഞ്ഞു വച്ചിട്ടുണ്ട്:

" ടോ കിഴക്കേടം, ഊണിനെന്താ കറി ?"
"സാമ്പാറും കാളനും"
"അപ്പോ ഒരു കറിയേ ഉള്ളൂന്നര്‍ത്ഥം"
"ഹായ്, രണ്ടില്ല്യേ ? "
"നമ്പൂര്യേ, സാമ്പാറും കാളനും ഒന്നു തന്നേ!"
"ന്നാ അദൊന്ന് തെളിയിക്യ"
"സാമ്പാറ് = സ+അംബ+ആറ് = അംബയോട് കൂടിയവനാരോ അവര്‍...ന്നൂച്ചാല്‍ പരമശിവന്‍!"
"കാളന്‍ = കാളയോട് കൂടിയവന്‍...ന്നൂച്ചാല്‍ നന്തിയല്ലേടോ ശിവന്റെ വാഹനം...അപ്പൊ എന്താ സാമ്പാറും കാളനും ഒന്നന്നല്ലേ ?"
"ഹാവൂ.... സമ്മതിച്ചൂ വടക്കേടം.. സമ്മതിച്ചൂ!"


ഓഫ്: ആ "വെട്ടിക്കൊല്ലുന്നവര്‍ക്ക് ഷെയറുള്ള പെട്ടിക്കട" ക്ഷ പിടിച്ചു :)) അടിയനും ഒരു ഷെയര്‍ ഹോള്‍ഡറാണല്ലോ... വെട്ടിക്കൊല്ലുന്നവരാരൊക്കെയെന്

ന് പറഞ്ഞിരുന്നെങ്കില്‍... സൂക്ഷിക്കാമായിരുന്നു ;)


4 comments:

 1. ഞാന്‍ തിരുത്തി, ചവിട്ട് എത്ര കൊണ്ടാലും കാല്‍ചവിട്ടി അതറിയാത്ത പോലെ.

  മിണ്ടാണ്ടെ ഇനി ഇരുന്ന് പഠിയ്ക്കട കുട്ടി നീയ്യ്.

  ReplyDelete
 2. ചവിട്ടിയല്ല റബ്ബര്‍ mat- ഹി ഹി ഹി ;)

  ReplyDelete
 3. I doubt if he has understood what 'quantum' actually means in physics yet!

  ക്വാ‍ണ്ടമെന്തു്? ബോധമെന്തു്? ദ്വൈതമെന്തു്?അദ്വൈതമെന്തു്? ഈ കുന്ത്രാണ്ടങ്ങള്‍ക്കൊക്കെ പഴുക്കുന്ന കൂഴച്ചക്കയുമായുള്ള ബന്ധമെന്തു്?

  ഹ്ജതെബ്കിവ്ല്ഷുപ്വ്ക്ങ്ക്യ? മനസ്സിലായോ? മനസ്സിലായി കാണില്ല. എങ്ങനെ മനസ്സിലാവാന്‍? അതിനു് “ബോധം” വേണ്ടേ? :)

  ശങ്കരാ, ഭയങ്കരാ! ഈ കിങ്കരനെ തുണച്ചോളണേ!!

  ReplyDelete
 4. ഇല്ല സൂരജെ.... എന്തു ചീത്തവിളി... ചീത്തവളി പാടുമോ... ഹ ഹ ഹ
  ഇത്രയ്ക്കും ചിരിച്ച വേറെ ദിവസമില്ല.... (ആളെകണ്ടു പിടിക്കാന്‍ ശ്രമിക്കരുതു പ്ലീസ്... കുറച്ച് വെള്ളത്തിലാ... അതുകൊണ്ട് എന്തെങ്കിലും തുമ്പ് ബാക്കികാണും...!!!)

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)