CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Oct 20, 2008

മാങ്ങയുടെയും ചക്കയുടെയും ക്വാണ്ടം അവസ്ഥകള്‍ !!

പണിക്കര്‍ മാഷിന്റെ ഈ പോസ്റ്റിനു ഇട്ട കമന്റ് :
(ഇതിന്റെ വാഗ്വാദങ്ങളെ തുടര്‍ന്ന് വന്ന പോസ്റ്റും ഈ പോസ്റ്റും കൂടി വായിക്കാവുന്നതാണ്)
1. ...പിന്നീട്‌ ക്വാണ്ടത്തെ കുറിച്ച്‌ കേട്ടു. പഠിച്ചപ്പോള്‍ തോന്നി ഏറ്റവും താഴെ എത്തി കണവും ഇല്ല എന്ന അവസ്ഥ പറഞ്ഞില്ലേ - അവിടെ തൊട്ടടുത്ത, കണമാണോ അല്ലയോ എന്ന വഴുക പരുവത്തില്‍ ഉള്ള അളക്കാനാകുന്ന ഒരു unit അതാണ്‌ ക്വാണ്ടം എന്നു ധരിച്ചു (ശരിയാണോ എന്നറിയില്ല ഇപ്പോഴും - പുലികള്‍ സഹായിക്കും എന്നു കരുതുന്നു)...
.....
.....
ഇതൊന്നും കൂടുതല്‍ പഠിക്കുവാന്‍ അവസരം ഉണ്ടായില്ല .എന്നാല്‍ അതിനിടയിലാണ്‌ ഭാരതീയദര്‍ശനങ്ങള്‍ പഠിക്കുവാനിടയായത്‌.


വാഹ് വാഹ്!

പഠിച്ചിട്ടില്ല, പഠിക്കാന്‍ അവസരം കിട്ടീല എന്നൊക്കെ ജാമ്യമെടുത്തിട്ടാണോ causality-യെയും ക്വാണ്ടം"ബോധ"ത്തെയുമൊക്കെപ്പറ്റി ഇത്ര definitive ആയി തട്ടി വിടുന്നത് ?
സംസ്കൃതം പഠിച്ചിട്ട് ചരക സംഹിത വായിക്കാന്‍ അടിയനെ ഉപദേശിച്ച അദ്ദ്യേം തന്നെയാണോ ഇത് ? ഹൗ !!

കണാദന്‍ ഇങ്ങനെ 'വിഭജിച്ചു വിഭജിച്ചു' പ്രോട്ടോണും ന്യൂട്രിനോയും up-ക്വാര്‍ക്കും down-ക്വാര്‍ക്കും ബോസോണുമൊക്കെ കഴിഞ്ഞങ്ങ് പോയി എന്ന് അറിഞ്ഞിരുന്നില്ല. ഞങ്ങടെ പിഴ...ഞങ്ങടെ വല്യ പിഴ !നല്ല കാലത്ത് നാട്ടാരെ സംസ്കൃതം പഠിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആ ഹാഡ്റോണ്‍ കൊളൈഡര്‍ കേരളാ-തമിഴ്നാട്-കര്‍ണാടകാ ബോര്‍ഡറില്‍ കിടന്നേനെ !2 ...ഒരു വസ്തുവിന്‌ അതിനെക്കുറിച്ച്‌ "അറിയാവുന്ന" കാര്യങ്ങള്‍ - അതിന്റെ അതിരുകള്‍, അതിന്റെ properties, അതിനു ബാക്കി ചുറ്റും ഉള്ളവയുമായി ഉള്ള ബന്ധം ഇവയല്ലേ ബോധം എന്നു വ്യവഹരിക്കുവാന്‍ സാധിക്കുന്നത്‌...ഒരു ഇലക്ട്രോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനറിയാം എങ്കില്‍ നിര്‍ജ്ജീവവസ്തുവിന്‌ അറിവില്ല എന്നു വാദിക്കുന്നതിനു മുമ്പ്‌ രണ്ടു വട്ടം ആലോചിക്കേണ്ടി വരും....
....
നമ്മുടെ ശരീരവും ഉണ്ടായിരിക്കുന്നത്‌ ഇതുപോലെ പരിണമിക്കുന്ന ചെറിയ ചെറിയ unit കളെ കൊണ്ടല്ലേ?അവയ്ക്കൊക്കെയും അവയുടെതായ ഓരോ ബോധം ഇല്ലെ?....
ചക്കയിലും മാങ്ങയിലും എല്ലാം അടങ്ങിയിട്ടുള്ള അടിസ്ഥാന മൂലകങ്ങള്‍ രസതത്രം പരയുന്ന കാര്‍ബണ്‍, നൈറ്റ്രജന്‍ തുടങ്ങിയവയാണെങ്കിലും അവ ഏതൊക്കെ വഴിയിലൂടെ ആണ്‌ ഓരോന്നിലും പോകേണ്ടത്‌ എന്ന വിവരം നിശ്ചയിച്ച്‌ ക്രോഡീകരിക്കുന്ന ആ ബോധം...
....
ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....


a) താങ്കള്‍ ഒന്നു രണ്ട് പോസ്റ്റുകളില്‍ empirical ആയി പ്രയോഗിക്കുന്ന വാക്കാണ് "ബോധം" എന്നത്. അതെന്താണെന്ന് മൂര്‍ത്തമായ ഒരു നിര്‍വചനം നല്‍കാമോ ?

ഒരു ഇല വെട്ടിയെടുത്ത് കരിച്ച് ചാമ്പലാക്കിയാല്‍ അതിലെ ഓരോ കാര്‍ബണിക കണത്തിലും ആ ഇലയുടെ "ബോധം" ഉണ്ടെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത് ? (ഇലയുടെ സ്ഥാനത്ത് മനുഷ്യാവയവമോ കോശമോ രക്താതി ദ്രവ്യങ്ങളോ സങ്കല്പിച്ചാലും ചോദ്യത്തിന്റെ ആശയം മാറുന്നില്ല.)
b) താങ്കള്‍ ഇവിടെ "അറിവ്" എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് ?

ഉദാഹരണത്തിനു നൈട്രജന്റെ ഒരു കണികയെ (N2) സംബന്ധിച്ചിടത്തോളം താങ്കള്‍ ഈ പറയുന്ന "അറിവ്" എന്നതെന്താണ് ?അതിനു പുറം ഷെല്ലില്‍ 5 ഇലക്റ്റ്രോണ്‍ ഉണ്ടെന്ന് അതിനറിയാമെന്നാണോ ? സംയുക്തമാകുമ്പോള്‍ ഭൂരിപക്ഷം അവസരങ്ങളിലും അത് trivalent ആയിരിക്കും എന്ന് നൈട്രജന് അറിയാമെന്നാണോ ?

അങ്ങനെ ചോദിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്നാണ് താങ്കള്‍ കരുതുന്നത് എങ്കില്‍ ഓകേ. അടിയന്‍ സ്ഥലം കാലിയാക്കിയേ ;)


3. ...ആ unit കള്‍ വസ്തു- ദ്രവ്യം ആണോ നിയമം മാത്രമാണോ?നിയന്ത്രിക്കുവാനുള്ള സന്ദേശം എന്തിലെങ്കിലും ക്രോഡീകരിച്ചു വച്ചിരിക്കണം അല്ലെങ്കില്‍ വസ്തുവിലേക്ക്‌ അതെങ്ങനെ പകര്‍ന്നു കൊടുക്കും? ആ സന്ദേശം വസ്തുവിനു പുറത്താണോ / അകത്താണൊ എന്ന ഒരു ചോദ്യം മുമ്പു പറഞ്ഞു. പുറത്താകുവാന്‍ സാധിക്കില്ല - കാരണം, എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം. എല്ലായിടവും നിറഞ്ഞതായി രണ്ടു വസ്തുക്കള്‍ നിലനില്‍ക്കില്ല ഒരെണ്ണമേ ഉണ്ടാകാന്‍ സാധിക്കൂ. അപ്പോള്‍ ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ സന്ദേശം, രണ്ടും കൂടി ഉണ്ടാകില്ല. ഇല്ലാതെ ഒക്കുകയും ഇല്ല.

ഇതെന്തോന്നാ മാഷേ ഇത് ?

വസ്തുവിനും 'സന്ദേശത്തിനും' എല്ലായിടത്തുംകൂടി ഒന്നിച്ചിരിക്കാനാവില്ല എന്ന് വാദിക്കുന്നതു കേട്ടാല്‍ ഈ "സന്ദേശം" എന്നു പറയുന്നത് space-occupying ആയ വല്ല സുനാപ്പിയുമാണെന്നേ തോന്നൂ. അത് ഒരു കെട്ട് ഫയലോ instruction manual-ഓ വല്ലോമാണോ ?
അതോ ക്വാണ്ടം തലത്തിലെ (മാങ്ങയ്ക്കുള്ളിലെ) വല്ല അതിസൂക്ഷ്മ സുഡാല്ഫിയും ?
ഇനി ഒരു വാദത്തിനു വേണ്ടി ഈ "സന്ദേശ സുഡാല്ഫി" മാഷ് പറയുമ്പോലെ വസ്തുവിനു പുറത്ത് separate entity ആയല്ല, വസ്തവിന്റെ ഉള്ളില്‍ തന്നെയാണെന്നിരിക്കട്ടെ, അപ്പോഴും അതിനു ഇരിക്കാന്‍ ഒരു വസ്തുവിന്റെ ഉള്ളില്‍ സ്പേസ് വേണ്ടേ ?
അതോ സ്പേസ് occupy ചെയ്യാതെ ഇരിക്കാന്‍ പറ്റുന്ന വല്ല സാധനവുമാണോ മാഷിന്റെ ഈ "സന്ദേശം" ?


4. മഹാസ്ഫോടന സിദ്ധാന്തക്കാര്‍ പറയുന്നതും ഇക്കാണുന്ന പ്രപഞ്ചത്തിന്റെ വിരാട്‌ രൂപം ഉണ്ടായത്‌ മഹാ സ്ഫോടനത്തില്‍ നിന്നാണ്‌ എന്നേ ഉള്ളു - അല്ലാതെ യാതൊന്നിലാണോ ആ മഹാസ്ഫോടനം നടന്നത്‌, അതുണ്ടായത്‌ മഹാസ്ഫോടനം കൊണ്ടാണ്‌ എന്നല്ല.

Expansion of our 3Dimensional Space requires a 4th Dimension outside of the Universe എന്ന സാമാന്യവല്‍ക്കരണം ബിഗ്-ബാംഗ് പ്രക്രിയയെ സംബന്ധിച്ചു കാണാറുള്ള വളരെ സാധാരണമായ ഒരബദ്ധമാണ്. പണിക്കര്‍ മാഷ് പല പോസ്റ്റുകളില്‍ ഇത് ചോദ്യമായും തര്‍ക്കത്തിനുള്ള വാദമായും ഒക്കെ ആവര്‍ത്തിച്ചതായി കണ്‍റ്റിട്ടുണ്ട്.

റെയ്മാനിയന്‍ ജ്യാമിതിയും മെട്രിക് ടെന്‍സറുകളും പോലുള്ള (വക്രപ്രതലങ്ങളുടെ ജ്യാമിതിയെ കുറിക്കുന്ന) ഗണിത പരികല്പനകള്‍ കൊണ്ടാണ് 'പ്രപഞ്ചവികാസ/മഹാസ്ഫോടന' പ്രക്രിയകളെ കോസ്മോളജിയില്‍ വിശകലനം ചെയ്യുന്നത് . അതില്‍ ഉദ്ദേശിക്കുന്ന സ്ഫോടനം എന്നത് കതിനാവെടി പൊട്ടുമ്പോലുള്ള (കട: ബാബുമാഷ്) ഒരു സ്ഫോടനമല്ല. മാത്രവുമല്ല, റീമാനിയന്‍ പ്രതല ഗണിതത്തില്‍ ഉദ്ദേശിക്കുന്ന dimension-കളെ നാം സാധാരണ വ്യവഹാരത്തില്‍ പ്രയോഗിച്ചുകാണുന്ന 2 dimension, 3D എന്നിവയുമായി ചേര്‍ത്തു വയ്ക്കുന്നതും തെറ്റാണ്. ഈ സങ്കേതമനുസരിച്ച് പ്രപഞ്ചത്തിനു അതിനുള്ളില്‍ത്തന്നെ -പുറത്തുള്ള ഒരു സ്ഥലത്തേയ്ക്കല്ലാതെ- വികസിക്കാനാവും, ചുരുങ്ങാനാവും, ചുരുളാനുമാവും. അതിന്റെ വികാസത്തിനു ഒരു കേന്ദ്ര ബിന്ദുവും ആവശ്യമില്ല.

മാഷ് രണ്ട് പോസ്റ്റിലായി ക്വോട്ടുന്ന ആ "മഹാനായ ഐന്‍സ്റ്റൈന്‍" ഇല്ലേ, ആ മൂപ്പരുടെ തന്നെ പൊതു ആപേക്ഷികതാ നിയമങ്ങളില്‍ നിന്നുമാണേ ഈ റെയ്മാനിയന്‍ ജ്യാമിതീയാടിത്തറയുള്ള ഗണിത സമീകരണങ്ങള്‍ വരുന്നത്.

(വിശദമായി ഇതറിയാന്‍ "ദര്‍ശനം" വായിച്ചിരിക്കുന്ന ഗ്യാപ്പില്‍ നെറ്റ് പരതിയാലും മതി:))

5. വിക്കിയില്‍ ദേ ഇങ്ങനെ ഒരു വാചകം കാണുന്നുണ്ട്‌""Thus, the current logic of correspondence principle between classical and quantum mechanics is that all objects obey laws of quantum mechanics, and classical mechanics is just a quantum mechanics of large systems (or a statistical quantum mechanics of a large collection of particles). "

അപ്പോള്‍ വലുതിനും ഇതൊക്കെ തന്നെ നിയമങ്ങള്‍.


മാഷ് സാമാന്യവ്യവഹാരത്തെ എടുത്ത് ഫിസിക്സിലും കോസ്മോളജിയിലുമൊക്കെയുള്ള ഗണിത വ്യവഹാരവുമായി കൂട്ടിക്കെട്ടി കണ്‍ഫ്യൂഷനടിക്കുന്നു എന്നാണ് മൊത്തത്തില്‍ ഈ വാദങ്ങളുടെയൊക്കെ പാളിച്ച.

കറസ്പോണ്ടന്‍സ് പ്രിന്‍സിപ്പിള്‍ ക്വാണ്ടം ഭൗതികത്തിലെ നിരീക്ഷണങ്ങളെ ക്ലാസിക്കല്‍ ഭൗതികനിരീക്ഷണങ്ങളുമായി ചേര്‍ത്ത് കാണാന്‍ ഏത് പരിധിവരെ സാധിക്കും എന്നതിന്റെ ഒരു അളവ് കോല്‍ ആണ് എന്ന് ലളിതമായി പറയാം. (ഇതൊന്നും മലയാളത്തില്‍ ബ്ലോഗില്‍ എഴുതി ക്ലാസെടുക്കാന്‍ പറ്റുന്ന സംഗതികളല്ല..എങ്കിലും).

വിക്കിപ്പീഡിയയില്‍ നിന്നും ആ വാചകം അങ്ങനെ എടുത്തു ക്വോട്ടിയപ്പ്പോള്‍ അതിന്റെ തൊട്ടടുത്ത വരി എന്തെ വിഴുങ്ങീ ?


Thus, the current logic of correspondence principle between classical and
quantum mechanics is that all objects obey laws of quantum mechanics, and
classical mechanics is just a quantum mechanics of large systems (or a
statistical quantum mechanics of a large collection of particles). Laws of
classical mechanics thus follow from laws of quantum mechanics at the limit
of
large systems or large quantum numbers.


ഇറ്റാലിക്സില്‍ ആക്കിയ വരി മാഷ് വിഴുങ്ങി. അതില്‍ തന്നെ ബോള്‍ഡാക്കിയ ഭാഗം അത്യന്തം പ്രധാനമായതാണ്.

ഞാന്‍ വിക്കീടെ ഒരു ഫാനല്ല, എങ്കിലും മാഷ് ഒന്നു രണ്ട് പോസ്റ്റായി വിക്കിയില്‍ നിന്ന് ക്വോട്ടുന്നതുകൊണ്ട് ദാ Read this part from Wiki carefully:


The correspondence principle is one of the tools available to physicists
for selecting quantum theories corresponding to reality. The principles of
quantum mechanics are broad - they say that the states of a physical system form
a complex vector space, but they do not say which operators correspond to
physical quantities or measurements. The correspondence principle limits the
choices to those that reproduce classical mechanics in the correspondence limit.

Because quantum mechanics only reproduces classical mechanics in a
statistical interpretation, and because the statistical interpretation only
gives the probabilities of different classical outcomes, Bohr has argued that classical physics does not emerge from quantum physics in the same way that classical mechanics emerges as an approximation of special relativity at small velocities. He argued that classical physics exists independently of quantum theory and cannot be derived from it. His position is that it is inappropriate to understand the experiences of observers using purely quantum mechanical notions such as wavefunctions because the different states of experience of an observer are defined classically, and do not have a quantum mechanical analog....


മാങ്ങേടെ ഒരു കോശത്തിലെ കാര്‍ബണ്‍ ആറ്റത്തിന്റെ ക്വാണ്ടം അവസ്ഥയെന്ന് ഫിസിക്സില്‍ പറയുമ്പോള്‍ അതുപോലെയാണ് മാങ്ങേടെം ചക്കേടേം "ക്വാണ്ടം" അവസ്ഥ എന്നൊക്കെ വായിച്ചാല്‍ ചിരിച്ചു വയറുളുക്കിപ്പോകുമല്ലോ മാഷേ ?!


6. അങ്ങനെ ഒരു ശൂന്യത വരുമെങ്കില്‍ അതിനപ്പുറവും ഇപ്പുറവും ഉള്ള വസ്തുക്കള്‍ എന്തായിരിക്കണം എന്നു നിയമം ഉണ്ടാകില്ല - അവിടെ ചക്കയില്‍ നിന്നു മാങ്ങയോ തേങ്ങയോ ഉണ്ടായേക്കാം അല്ലേ?അതുകൊണ്ടല്ലേ മഹാനായ ഐന്‍സ്റ്റൈന്‍ ഈ വാചകം പറഞ്ഞത്‌
"God doesn't play dice with the universe"


ഖുര്‍ ആനിലെ ഭ്രൂണശാസ്ത്രത്തെ പറ്റി മുന്‍പൊരിക്കല്‍ൊരു ബ്ലോഗര്‍ പോസ്റ്റിട്ടപ്പോഴും കണ്ടു ഇതേ ഐന്‍സ്റ്റൈന്‍ വാക്യം !

ഐന്‍സ്റ്റീന്‍ ആ പറഞ്ഞത് ഏത് context-ല്‍ ആണെന്നു കൂടി അറിയാന്‍ ശ്രമിച്ചാല്‍ ഈ മണ്ടത്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതിന്റെ പരിഹാസ്യത ഒഴിവാക്കാം പണിക്കര്‍ മാഷേ.

അദ്ദേഹം ആ argument-ല്‍ നീല്‍സ് ബോറിനോട് തോല്‍ക്കുകയും ചെയ്തു എന്നുകൂടി അറിയുക. ബോര്‍ ഐന്‍സ്റ്റൈനേക്കാളോ ഐന്‍സ്റ്റൈന്‍ ബോറിനേക്കാളോ 'മഹാ'നൊന്നുമായിരുന്നില്ല. ശാസ്ത്രത്തില്‍ ശാസ്ത്ര തത്വങ്ങളുടെ validity-ക്കും predictability-ക്കുമല്ലാതെ 'ശാസ്ത്രജ്ഞന്റെ മഹത്വ'ത്തിനു ഒരു പ്രാധാന്യവുമില്ല എന്ന് ശാസ്ത്രവികാസത്തിന്റെ ചരിത്രം നോക്കിയാലറിയാം.


ഓഫ് : ആഞ്ഞ് പിടിച്ചാല്‍ 2030-ലെങ്കിലും ഒരു നോബല്‍ സമ്മാനം അടിക്കാം.

സസ്നേഹം,

സ്ഥലത്തെ ഒരു പൂച്ച.

Monday, October 20, 2008 11:09:00 AM


പണിക്കര്‍ മാഷിന്റെ മറുപടി എനിക്കുള്ളത് ഇവിടെ; റോബിച്ചനുള്ളത് ഇവിടെ

My Comment 2
link

മാഷേ, 6 പോയിന്റുകള്‍ മുകളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഒന്നൊഴിച്ച് വേറെ ഒന്നും പരിഗണിച്ചു കണ്ടില്ല. മറന്നതാവില്ലാലോ ല്ല്യേ ?

പുതിയ രണ്ടെണ്ണ്ണം കൂടെ ദാ:

7. മാഷ് അവസാന കമന്റില്‍ ബോധത്തെ വ്യാഖ്യാനിക്കുന്നത് physical properties of matter നിശ്ചയിക്കുന്ന laws-നെയാണെന്ന് മനസിലാക്കുന്നു.

എന്നാല്‍ പോസ്റ്റില്‍ ‘ബോധ’ത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെ :

ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....
ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....


എന്നുവച്ചാല്‍ ‘പദാര്‍ത്ഥ’ത്തിന്റെ അന്തിമമായ രൂപം അതിന്റെ “properties നിശ്ചയിക്കുന്ന law(s)“ ആണെന്ന്.

ഒരു ഹൈപ്പോതെറ്റിക്കല്‍ Grand Unified Equation-ല്‍ നിന്ന് (അനുഭവവേദ്യമായ) പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളെയും ഉരുത്തിരിക്കാനുള്ള ശ്രമം ഇപ്പോള്‍ ബ്രേന്‍ തിയറിയിലും സ്ട്രിംഗ് തിയറിയുടെ പലവിധ രൂപങ്ങളിലുമായി പുരോഗമിച്ചു വരുന്നു. ഇന്ന് നാമറിയുന്ന, അളക്കുന്ന, തിയറികളില്‍ ഉപയോഗിച്ചു വരുന്ന, ഡിറൈവ് ചെയ്യുന്ന, എല്ലാ ഇക്വേഷനുകളും വിശാലമായ ഒരു അടിസ്ഥാന തിയറിയില്‍ നിന്നും ഉരുത്തിരിക്കാനാണ് ഈ പറയുന്ന “ഏകീകൃത പ്രപഞ്ചനിയമ സമീകരണം” ഉദ്യമിക്കുന്നത്.

മാഷ് (അര്‍ത്ഥമറിയാതെ) അസ്ഥാനത്ത് ക്വോട്ടിക്കൊണ്ടിരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഒരു എക്സ്പെരിമെന്റല്‍ ഫ്രെയിം വര്‍ക്കില്‍ ദ്രവ്യത്തിന്റെ/ഊര്‍ജ്ജത്തിന്റെ പെരുമാറ്റം സ്റ്റാറ്റിസ്റ്റിക്കലായി നിര്‍ണ്ണയിക്കുന്നവ മാത്രമാണ് അതിലെ ഗണിതരൂപത്തിലെ 'നിയമങ്ങള്‍ '. ആ നിയമങ്ങള്‍ ചേര്‍ത്തു വച്ചാല്‍ വസ്തുവാകില്ല. വസ്തുവിന്റെ ഉള്ളിലോ പുറത്തോ ആ നിയമങ്ങള്‍ ഇരിക്കുന്നു എന്നും അതു വച്ചു പറയാനാവില്ല.

മാഷ് പറയുന്നത് വസ്തുവിന്റെ ആത്യന്തിക രൂപം എന്നത് തന്നെ ഫിസിക്കല്‍ നിയമങ്ങള്‍ ആണെന്നും.

ഈ ലോജിക്ക് വച്ച് നോക്കിയാല്‍ ഇലക്ട്രോണ്‍ എന്നത് ആത്യന്തികമായി (പണിക്കര്‍മാഷിന്റെ ഭാഷയില്‍ :"വിഭജിച്ചു വിഭജിച്ച്" ചെന്നാല്‍ ) അതു കുറേ 'നിയമങ്ങള്‍ ' (ഇക്വേഷന്‍സ്) ആയി ചുരുക്കാമെന്ന് ! അല്ലെങ്കില്‍ 'നീളം' എന്ന ഫിസിക്കല്‍ പ്രോപ്പര്‍ട്ടി കൂട്ടിവച്ചാല്‍ മുഴക്കോലാകുമെന്ന് !

അങ്ങന്യാ ?

8. ഇനി, വസ്തുവിനെ ഭരിക്കുന്ന നിയമങ്ങളുടെ (അതിനുള്ളിലെ 'ബോധ'ത്തിന്റെ ) അനുസ്യൂത പ്രവാഹമാണ് പരമാത്മാവ്/ഈശ്വരന്‍ എന്ന വാദത്തെ പറ്റി:

മാഷ് പോസ്റ്റില്‍ പറയുന്നത് :

"... ആ നിയമങ്ങള്‍ അതിനുള്ളിലോ പുറത്തോ? പുറത്താണെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും പിന്നാലെ അങ്ങനെ ഒരു നിയന്താവ്‌ നടന്നു കൊണ്ടിരിക്കണം എന്നല്ലാ നിയന്താവിനിരിക്കുവാന്‍ ഇടം പോലും ഉണ്ടാവില്ല.
പിന്നെ അകത്താണൊ?

....
[ദ്രവ്യത്തെ] നിയന്ത്രിക്കുവാനുള്ള സന്ദേശം എന്തിലെങ്കിലും ക്രോഡീകരിച്ചു വച്ചിരിക്കണം അല്ലെങ്കില്‍ വസ്തുവിലേക്ക്‌ അതെങ്ങനെ പകര്‍ന്നു കൊടുക്കും? ആ സന്ദേശം വസ്തുവിനു പുറത്താണോ / അകത്താണൊ[...] പുറത്താകുവാന്‍ സാധിക്കില്ല - കാരണം, എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം. എല്ലായിടവും നിറഞ്ഞതായി രണ്ടു വസ്തുക്കള്‍ നിലനില്‍ക്കില്ല ഒരെണ്ണമേ ഉണ്ടാകാന്‍ സാധിക്കൂ. അപ്പോള്‍ ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ സന്ദേശം, രണ്ടും കൂടി ഉണ്ടാകില്ല. ഇല്ലാതെ ഒക്കുകയും ഇല്ല..."

Matter-നെ നിയന്ത്രിക്കുന്ന "നിയമം/സന്ദേശം" ആണല്ലോ മാഷ് ഈ പറയുന്ന "നിത്യശുദ്ധബോധം" അഥവാ ശങ്കരന്റെ "പരമാത്മാവ്". Bold

അത് വസ്തുവിന്റെ അകത്താണെന്ന് പറഞ്ഞ് "അദ്വൈതം" സ്ഥാപിക്കാന്‍ ഇങ്ങനെ ശാസ്ത്രീയ ട്രപ്പീസ് കളിക്കുന്നതെന്തിനാണാവോ ?

വസ്തുവിനു 'പുറത്താകുവാന്‍ സാധിക്കില്ല - കാരണം, എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം.' എന്ന ലോജിക്കാണപാരം. അതായത് മാഷു പറയുന്ന laws of nature വസ്തുവിന്റെ പുറത്താകാന്‍ സാധ്യതയില്ലാത്തത് രണ്ടിനും കൂടെ (വസ്തുവിനും അതിന്റെ സന്ദേശത്തിനും കൂടെ) ഒരുമിച്ച് എല്ലായിടത്തും നിറഞ്ഞിരിക്കാനാവില്ലായെന്ന് !!

മാഷ് ഈ പറയുന്ന "സന്ദേശത്തെ/നിയമത്തെ" ഇവിടെ space occupy ചെയ്യുന്ന (ഇരിക്കാനൊരു സ്ഥലം വേണ്ടുന്ന) എന്തോ ആയിട്ടാണ് വാദിച്ചു വയ്ക്കുന്നത്. മാഷിന്റെ ലോജിക്കെടുത്ത് ക്വാണ്ടം ഫിസിക്സിലിട്ടാല്‍ : ഒരു ഇലക്ട്രോണിനെ കുറിക്കുന്ന ഷ്രോഡിഞര്‍ വേവ് ഇക്വേഷന്‍ അല്ലെങ്കില്‍ ഡീബ്രോയ് ഇക്വേഷന്‍ (മാഷിന്റെ 'സന്ദേശം') എന്നത് ആ ഇലക്ട്രോണിനു പുറത്ത് ആകാന്‍ സാധ്യതയില്ലാത്തതിനു കാരണം ആ ഇക്വേഷനിരിക്കാന്‍ (സന്ദേശം) സ്പേസ് വേണമെന്നതുകൊണ്ടാണത്രേ !!!!

എന്നുവച്ചാല്‍ ദൈവവും ദ്രവ്യവസ്തുവും ഒന്നാണെന്നും രണ്ടല്ല എന്നുമുള്ള (അദ്വൈതം)തിനു കാരണം, രണ്ടും രണ്ടാണെങ്കില്‍ എല്ലായിടത്തും കൂടി ഒന്നിച്ചിരിക്കാന്‍ രണ്ടിനു കൂടെ പറ്റില്ല എന്നതത്രെ. (ദൈവം പ്രപഞ്ചത്തിനു പുറത്ത് ഒരു സീറ്റില്ലാതെ ബുദ്ധിമുട്ടുന്നത് കണ്ട് മാഷ് തപ്പിയെടുത്ത ലോജിക്ക്:)))

"വസ്തുവും" അതിന്റെ കരണപ്രതികരണങ്ങള്‍ നിര്‍ണ്ണയിക്കുന്ന "നിയമവും" സാധാരണ മനുഷ്യര്‍ പഠിക്കുന്നതും പ്രയോഗിക്കുന്നതുമായ സയന്‍സില്‍ വേറെ വേറെയാണെന്നാണ് വയ്പ്പ്. മാത്രവുമല്ല ആത്യന്തികമായി സയന്‍സിലെ ഇക്വേഷനുകളും നിയമങ്ങളും വസ്തുവിന്റെ ഒരു statistical approximation ആണു താനും.

ഇനി അതിന് ‘മഹാജ്ഞാനികളടെ‘ വേര്‍ഷന്‍ അറിഞ്ഞാല് അടിയനു കുപ്പേലിയ്ക്ക് മടങ്ങാര്‍ന്നു.


ഓഫ്:

ഇര്‍വിന്‍ ഷ്രോഡിഞര്‍ ഇതു പോലെ പണ്ട് അദ്വൈതം വച്ച് ഒരു കളി നടത്തി നോക്കിയതാണ്. ക്വാണ്ടം ഭൌതികത്തിന്റെ തലതൊട്ടപ്പന്മാരിലൊരാളായ അദ്ദേഹം ഒടുക്കം സൈഡായി.(പുള്ളീടെ പുസ്തകങ്ങളു കിട്ടും, മഹാജ്ഞാനികളുടെ സംസ്കൃതമൊന്നുമല്യാ,സാധാരണക്കാരു പഠിക്കുന്ന ഫിസിക്സാണ് മനസിലാവുമോ ആവോ)


Thursday, October 23, 2008 12:38:00 PM

കമന്റ് നമ്പ്ര 3.

പണിക്കര്‍ മാഷിന്റെ ഈ കമന്റിനുള്ള മറുപടി.


എഴുത്തിന്റെ കുഴപ്പമൊന്നുമല്ല, സയന്‍സെന്ന് പറഞ്ഞ് മാഷ് ഇവിടെ എഴുതിവച്ചതത്രയും ബാലരമ സാധനമായിരുന്നു. അത് തന്നെ കാര്യം.

ഇനി ഈ അവസാനം പറഞ്ഞതിനെ കുറിച്ച്.

മാഷ് അവസാനം പറഞ്ഞതിന്റെ ചുരുക്കം:

“ ആദിയില്‍ ദ്രവ്യം ഉണ്ടായി എന്ന് വയ്ക്കുക - അതിന്‌ സ്വയം പരിണമിക്കുവാന്‍ സാധിക്കുമോ?
ഇല്ല - കാരണം പരിണമിക്കണം എങ്കില്‍ അതിനുള്ള നിയമങ്ങള്‍ , നിയന്ത്രണങ്ങള്‍ വേണം. ആ നിയമങ്ങള്‍ അഥവാ ബോധം ആണ് ആദ്യം ഉണ്ടാവുക. എന്നാല്‍ മാത്രമേ ദ്രവ്യം ഉണ്ടാകൂ. ആദിയില്‍ ഉണ്ടായിരുന്ന ആ ബോധം/നിയമം - അതാണ് പരമാത്മാവ്.”


ഇതല്ലേ ?

ഇതിനെ പിടിച്ച് സയന്‍സില്‍ കെട്ടണ്ട. ഇത് ശങ്കരന്‍ കളിച്ച ഒരു ‘തര്‍ക്കം’ മാത്രം. അത് വ്യാവഹാരികലോജിക്ക് വച്ച് പോലും നില്‍ക്കില്ല. സയന്‍സിന്റെ വെളിച്ചത്തിലാ കട്ടെ ഒട്ടും അടിസ്ഥാനവുമില്ല.

വിശദീകരിച്ച് ബ്ലോഗിലെഴുതാനൊന്നും പറ്റില്ല. അത്രയ്ക്ക് കോമ്പ്ലിക്കേറ്റഡ് ആണ്. അതിനുള്ള പാങ്ങ് പൂച്ചയായ അടിയനില്ലതാനും. യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കുന്ന സംഗതികള്‍ മുതല്‍ക്കുണ്ടേ. ചില പ്രാഥമിക കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടാം. ( അതും അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുത് എന്ന് മുന്നറിയിപ്പ്. കാരണം ഇത് ലളിതവല്‍ക്കരിക്കപ്പെട്ട ഒരു വേര്‍ഷന്‍ ആണ്)

a) ആദിയില്‍ “ഒന്നുമില്ലായ്ക” അഥവാ ശൂന്യതയില്‍ നിന്ന് തന്നെ പ്രപഞ്ചമത്രയും ഉണ്ടാകാം എന്ന് സ്റ്റാന്‍ഡാഡ് കോസ്മോളജിക്കല്‍ മോഡലില്‍ നിന്ന് ഉരുത്തിരിക്കാവുന്ന ഗണിതക്രിയകള്‍ പറഞ്ഞുതരും (ഈയുള്ളവന്റെ ആദ്യ കമന്റില്‍ പറഞ്ഞ കാര്യം നോക്കുക) കൂടുതലറിയാന്‍ ബിഗ് ബാംഗിനെ കുറിച്ചുള്ള ബാലരമാവിവരമല്ലാത്ത നല്ല പുസ്തകങ്ങള്‍ വായിക്കുക. ലിങ്ക് തന്നാല്‍ എടുക്കൂല എന്നാണല്ലൊ കല്പന.

b)ദ്രവ്യത്തിന്റെ inherent properties-നെ അളക്കുന്ന സിസ്റ്റമാറ്റിക് പദ്ധതികളെയാണ് സയന്‍സില്‍ ‘നിയമങ്ങള്‍’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. നിയമം എന്നത് ആ പ്രോപ്പര്‍ട്ടികളെ അളക്കുന്ന ആള്‍ ഉപയോഗിക്കുന്ന ടൂള്‍ ആണ്. അല്ലാതെ നിയമം അങ്ങനെ സ്പെയ്സിലോ ദ്രവ്യത്തിന്റെ ഉള്ളിലോ കിടക്കുന്ന സാധനമൊന്നുമല്ല. നിയമം എന്ന വാക്ക് മാറ്റി ഫിസിക്കല്‍ പ്രോപ്പര്‍ട്ടികള്‍ എന്ന് ആക്കിയാലും അതിന്റെ അര്‍ത്ഥം മാറാനും പോകുന്നില്ല.

c) ആദിയില്‍ നിയമമുണ്ടായി (മാഷിന്റെ ഭാഷയില്‍ ‘ബോധം’) എന്നതിനു സയന്‍സില്‍ ഒരു അടിസ്ഥാനവുമില്ല. ലോജിക്ക് വച്ച് നോക്കിയാലും അതിനടിസ്ഥാനമില്ല. ദ്രവ്യത്തില്‍ അന്തര്‍ലീനമായ പ്രോപ്പര്‍ട്ടികള്‍ ഉണ്ടാവുന്നത് ദ്രവ്യത്തിന്റെ ജനനത്തോട് കൂടിത്തന്നെയാണ്. അല്ലാതെ ആദിയില്‍ പ്രോപ്പര്‍ട്ടികളോ അവയെ നിശ്ചയിക്കുന്ന നിയമം ഉണ്ടായി. പിന്നെ പിറകേ ദ്രവ്യമുണ്ടായി - അതൊന്നും സയന്‍സിനു നിരക്കുന്നതല്ല. ഇതും കൂടുതല്‍ വായിച്ച് അറിവ് വരുമ്പോള്‍ മനസിലാവും. ബുക്ക് വേണേല്‍ പറഞ്ഞു തരാം.

d) മാഷ് കാര്യം - കാരണം (cause-effect relation)എന്നിവയെ കുറിച്ചുള്ള വ്യാവഹാരിക ലോജിക് വച്ച് ഇതിനെ കണ്ടാല്‍ ഇങ്ങനെയൊക്കെയേ തോന്നൂ. കാര്യ-കാരണ (causality) ബന്ധം എന്നതിനു ഭൌതികത്തില്‍ കൃത്യമായ നിര്‍വചനവും അതു നിര്‍ണ്ണയിക്കുന്ന ചില പരിധികളുമുണ്ട്. അതിനപ്പുറത്ത് ആ causalityക്ക് യാതൊരു വാലിഡിറ്റിയുമില്ല. (ഉദാഹരണത്തിനു ആപേക്ഷിക സിദ്ധാന്തം തന്നെ എടുത്ത് നോക്കുക) അത് മാഷ് കുറേക്കൂടി ഫിസിക്സ് അറിഞ്ഞാല്‍ മനസിലാവും.

e) ആദി എന്നു പറഞ്ഞാല്‍ ഇന്ന് നാം അളക്കുന്ന സമയം 0 ആയിരുന്ന അവസ്ഥ ആണ് ലോജിക്കലി. പ്രപഞ്ചോത്ഭവ സിദ്ധാന്തത്തിന്റെ ഡെറിവേഷന്‍സില്‍ ഒന്ന് ആ ഒരു പോയിന്റില്‍ ‘സമയ’വും ‘കാല’വും ആരംഭിക്കുന്നു എന്നാണ്. അതും വാക്യൂമില്‍ നിന്ന് ! (അന്തം വിടണ്ടാ. അത് മാത്തമാറ്റിക്കലി പ്രൂവബിള്‍ ആണേ).

സമയം ആരംഭിക്കുന്ന പോയിന്റിന്റെ അപ്പുറത്ത് നാം ഇന്ന് കാണുന്ന ഫിസിക്കല്‍ നിയമങ്ങള്‍ including human commonsense and logic ബ്രേക്-ഡൌണ്‍ ചെയ്യുന്നു. എന്നു വച്ചാല്‍ മാഷീപ്പറയുന്ന ലോജിക്ക് വച്ച് ആ പോയിന്റിന്റെ അപ്പുറം എന്തായിരുന്നു എന്ന് കണ്ടെത്താനാവില്ല.

ദര്‍ശനം വായിച്ചിരുന്നാല്‍ ഇങ്ങനത്തെ പല അത്യത്ഭുതകരമായ സംഗതികളും മിസ് ചെയ്യും മാഷേ. ശങ്കരന്റെ വേദാന്തലോജിക്കിനേക്കാളോക്കെ ഒത്തിരിയൊത്തിരി കോമ്പ്ലെക്സ് ആണ് സയന്‍സില്‍ കാര്യങ്ങള്‍ .

വൈകീട്ടില്ല, ഇനിയും സമയമുണ്ട്. വിക്കിപീഡിയയില്‍ നിന്ന് തുടങ്ങിയാലും മതി. :)

10 comments:

 1. “His (Niels Bohr) position is that it is inappropriate to understand the experiences of observers using purely quantum mechanical notions such as wavefunctions because the different states of experience of an observer are defined classically, and do not have a quantum mechanical analog.”

  ക്വാണ്ടം ഫിസിക്സുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ നൂറ്റൊന്നാവര്‍ത്തി ധ്യാനിച്ചിരിക്കേണ്ട വാചകം!

  ഞാനും ആ ബ്ലോഗില്‍ വഴിമദ്ധ്യേ ഏതാനും നാള്‍ മുന്‍പു് ഒന്നു് കയറിയിരുന്നു. അന്നു് അവിടന്നു് ചാടി ഓടിയ ഓട്ടം ഇതുവരെ നിലച്ചിട്ടില്ല! :)

  ReplyDelete
 2. വിക്കിപ്പീഡിയയില്‍ നിന്നും ആ വാചകം അങ്ങനെ എടുത്തു ക്വോട്ടിയപ്പ്പോള്‍ അതിന്റെ തൊട്ടടുത്ത വരി എന്തെ വിഴുങ്ങീ ?

  അപ്പോള്‍ സൂരജിനു് ഇന്ത്യാ ഹെറിറ്റേജിനെ വായിച്ചു വലിയ പരിചയമൊന്നുമില്ല, അല്ലേ? :)

  (ഇനി ഇതിനു മറുപടിയായി അദ്ദേഹം വിഴിങ്ങുക എന്ന പ്രക്രിയയുടെ ബോധതലത്തെപ്പറ്റി ഒരു പോസ്റ്റെഴുതും: “ആശാനേ, സൂരജ് വിഴുങ്ങുന്നതു കണ്ടില്ലേ...” എന്നാവും തുടക്കം!)

  ReplyDelete
 3. അവിടെ ഇട്ടത്:

  സൂരജേ,
  അടുത്തിടെ ഇട്ട കമറ്റുകളില്‍ ഏറ്റവും സൂപ്പര്‍.

  അതു സൂപ്പറാവുന്നതിനു ക്രെഡിറ്റ് പണിക്കര്‍ക്കാണ്. ഇത്ര ആധികാരികമായി ഇത്രയും വിഷയങ്ങല്‍ അവതരിപ്പിച്ചത് (എന്ന ഭാവം !!).

  കുറേ ദിവസങ്ങളായി പണിക്കര്‍ വിഭജനം, അണു,പരിണാമം എന്നൊക്കെ അലക്കുന്നു. പ്രായത്തിന്റെ ബഹുമാനം കൊണ്ടാവാം ആരും എതിരൊന്നും പറയുന്നില്ല. സി.കെ വന്നിട്ട് ഒരു കൈ വീശിപ്പോയി.

  മുറിവൈദ്യന്‍ ആളെക്കൊല്ലും എന്ന ചൊല്ലാണ് ഓര്‍മവരുന്നത്.

  പ്രിയ പണിക്കര്‍,
  താങ്കളുടെ കയ്യിലുള്ള പല ഗ്രന്ധങ്ങളും ആധികാരികമല്ല. നിങ്ങളെപ്പൊലെ വല്ല മുറി വൈദ്യന്മാരും എഴുതിയതാവും. അതിനാലാണ് പലപ്പോഴും സ്കാന്‍ ചെയ്തിടേണ്ടി വരുന്നത്.

  സൂരജിനു ഒരിക്കല്‍ കൂടി അഭിനന്ദനം

  ReplyDelete
 4. സൂരജേ ആ തല ഒരു രണ്ടു ദിവസത്തേയ്ക്ക്‌ തരുമൊ? കെട്ടി പിടിച്‌ ഒരു ഉമ്മ നെറ്റിക്ക്‌ നിനക്ക്‌. പടിച്‌ വലിയ ആള്‍ ആയി വായോ വേഗം.
  -അതുല്യമ്മ

  ReplyDelete
 5. ബാബുമാഷേ, വീണ്ടുമൊരു “നീറുകടി” പരീക്ഷണം ട്രൈ ചെയ്യുവാണ്.

  ദൈവമേ, നീയില്ല എന്ന് തെളിയിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണേ..നീയേ തുണ... !!

  ഉമേഷ് ജീ,

  എത്ര കറക്റ്റ് ! ആരെടാ അവിടെ പോരിനു വാടാ എന്നു പറഞ്ഞു ബാബൂ, രാജീവേ പുലികളേ എവിട്യാണ്ടാ എന്നൊക്കെ ഗ്വാഗ്വ വിളിക്കുന്നതു കണ്ട് പൂച്ചയായി 6 പോയിന്റില് ഡൌട്ടിട്ടു. മറുപടി ആകെ ഒന്നിനുമാത്രം... വിക്കി വിഴുങ്ങിയത് ദഹിച്ച് പോയി... വയറിളകിയില്ലാ ന്റെ ഭാഗ്യം

  കണ്ടന്‍ പൂച്ചേ,
  എനിക്ക് തല്ലു മേടിച്ചു തരും..ല്ലേ ;)

  അതുല്യാമ്മേ...
  വീതം വയ്ക്കുന്ന കാര്യം അമ്മയോട് പറഞ്ഞിട്ടുണ്ട് ;) അനോണി ബാധയുണ്ട് ഈ ഭാഗത്തൊക്കെ... സൂക്ഷിച്ച് നടന്നോളൂ.


  2-ആം സെറ്റ് കമന്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ലിങ്ക് ഇവിടെ.

  ReplyDelete
 6. ആശാനേ..ആ കാലുകള്‍...ആ കാലുകള്‍ എന്റേതാണാശാനേ....
  (നെറ്റി അതുല്യാമ്മ കൊണ്ടോയി..)

  ReplyDelete
 7. ഇദ്ദാണ്... വെള്ളമടി നിര്‍ത്താന്‍ നോക്കുന്നവമ്മാരുടെ ക്ലബ്ബിലിരുന്നോണ്ട് പിന്നേം വെള്ളമടിച്ചാ കാലല്ല വേറേ പലതും മേടിക്കും.. അനോനിമസ് ആല്‍കഹോളിക്കേ... തൂച്ചിച്ചോ ;)

  ReplyDelete
 8. ആന്റി-ഇന്‍‌ഹ്യൂമന്‍ ബ്ലോഗില്‍ കമന്റിയ വാച്ച് ഡോഗിനും ജോജുവിനും നന്ദി. ‘വല്ലപ്പോഴും ബ്ലോഗില്‍ തല പൊന്തിക്കുന്ന’ എന്നെ ബ്രെയിന്‍‌വാഷ് ചെയ്തോണ്ടിരിക്കുന്ന വഷളന്‍ കൂട്ടുകെട്ട് ടീമുകളെ വിശ്വസിച്ചൂടാന്നും മനസ്സിലായി. ലവന്മാര്‍ ഇതൊന്നും അയച്ചു തന്നില്ല. :) വാച്ച് ഡോഗും ജോജുവും പറഞ്ഞതു കേട്ട് കുറേക്കാലത്തിനു ശേഷം പണിക്കര്‍ മാഷിന്റെ ബ്ലോഗില്‍ ഒന്നു വിസിറ്റി. ആ പോസ്റ്റ് വായിച്ച് കുണ്ഡലിനി തകര്‍‌ന്നു പോയ വായനക്കാരെ അടിയന്തിരശസ്ത്രക്രിയ ചെയ്തു രക്ഷിച്ചയാള്‍‌ക്ക് നമോവാകം.

  ReplyDelete
 9. സോറി പരാജിയണ്ണാ...
  ലേലുഅല്ലൂ...ഷമിഷബേഗു...മാഫ് കീജിയേ...

  ഇതൊക്കെ ഒരു സൈഡില്‍ നടന്നോട്ടെയെന്ന് കരുതിയാണ് ഈ അലമ്പ് മേളത്തിലേക്ക് ക്ഷണിക്കാത്തത്...

  ഏതായാലും നമ്മളൊക്കെ ലോബിയിംഗ് നടത്തിക്കൊണ്ടിരിക്കുവാരുന്നുവെന്ന് ആളുകളൊക്കെ പറയുന്ന സ്ഥിതിക്ക് ഇനി അടിയുണ്ടാക്കാന്‍ പോവുമ്പം എല്ലാരേം വിളിക്കാം... അല്ലേലും വക്കാരിയണ്ണന്‍ പറയുന്നത് “ഒരേ അഭിപ്രായമുള്ള കുറേപേര്‍ ചേര്‍ന്ന് ഒരിടത്തിരുന്ന് പറഞ്ഞ് ആ അഭിപ്രായത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ ഒരു പുതുമയില്ല” എന്നല്ലേ ?

  നമുക്കിനി പലസ്ഥലത്ത് പോയി ഒരേ അഭിപ്രായം ഊട്ടിയുറപ്പിക്കാം :) അല്ലെങ്കില്‍ ഒരേ സ്ഥലത്ത് പോയി പല അഭിപ്രായം(ങ്ങള്‍)ഊട്ടിയുറപ്പിക്കാം...വേറെ കോമ്പിനേഷനുകള്‍ തോന്നുന്നമുറയ്ക്ക് “അറ്റാക്കു ചെയ്തോളാം”
  :)))

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)