CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Sep 28, 2008

എന്തരോ മഹാനു ഭാവുലൂ !

സര്‍ക്കാസ്റ്റിക്കല്ലാതെ വെരി വെരി സീരിയസായി അടിയനൊരു കാര്യം ചൊയിച്ചോട്ടാ ?

കാലിമേച്ചു നടന്ന കൃഷ്ണന്‍ സ്വയം ദൈവമാണെന്നു പറഞ്ഞു - നമ്മള്‍ ഇന്ന് ഭക്തിയോടെ
ഗീതവായിക്കുന്നു, കണികണ്ടുണരാന്‍ ഉണ്ണിക്കണ്ണനെ തേടുന്നു...

ക്രിസ്തു ദൈവത്തിന്റെ മകനാണെന്നും ദൈവമയച്ചതാണെന്നും പറഞ്ഞു - നമ്മള്‍ ഭക്തിയോടെ പുതിയനിയമം വായിക്കുന്നു, ക്രിസ്തുമസ് ആഘോഷിക്കുന്നു...

മുഹമ്മദ് ദൈവവചനമാണ് തനിക്ക് ലഭിച്ചതെന്ന് അവകാശപ്പെട്ടു - നാമിന്ന് ഭക്തിയോടെ ഖുര്‍ ആന്‍ പാരായണം ചെയ്യുന്നു, വലിയ പെരുന്നാളും ചെറിയ പെരുനാളും ആഘോഷിക്കുന്നു...

അയലോക്കത്തെ ശശിക്ക് പരബ്രഹ്മം ദര്‍ശനം നല്‍കി എന്ന് പറഞ്ഞ് നടന്നപ്പോള്‍ അവനു വട്ടാണെന്നും അഡ്മിറ്റ് ചെയ്തില്ലേല്‍ മൂക്കും എന്നും എല്ലാരും പറയുന്നു... അദെന്താ ചേട്ടാ അങ്ങനെ ?

19 comments:

  1. ടി വി ചന്ദ്രന്‍* സം‌വിധാനം ചെയ്യുമ്പോള്‍ ക്ലാസ്സിക്ക് സിനിമ, എസ് ഏ ജാന്‍ ചെയ്യുമ്പോ ഏപ്പടം.... ഇതെന്ത് നീത് ഇതെന്ത് ന്യായം, പറയൂ പറയൂ മാളോരേ...

    *ഒരു പേരിന് വേണ്ടി അതിട്ടൂവെന്നേയുള്ളൂ, അതിന്റെ പേരില്‍ എന്നെ കടിച്ചു കീറല്ലേ....

    ReplyDelete
  2. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ :)

    ReplyDelete
  3. ഇന്നത്തെ ഉടായിപ്പ് നല്ലതേ ശാസ്ത്രം, മറ്റനാളത്തെ ആചാരം എന്നല്ലേ ചൊല്ല്.

    ReplyDelete
  4. അയല്‍‌പക്കത്തെ ശശിയുടെ തിരക്കഥ,സംഭഷണം,അഭിനയം എന്നിവ അത്രക്ക് മികച്ചതായിരുന്നില്ല.
    വീണ്ടും ശ്രമിക്കാന്‍ പറയു.വിജയിക്കാതിരിക്കില്ല.

    ReplyDelete
  5. ശശി ഒരിക്കലും ദര്‍ശനത്തെപ്പറ്റി നേരിട്ടു് ആരോടും പറയരുതു്. നല്ല ഒരു ഏജന്റിനെ നാലു് പുത്തന്‍ കൊടുത്തു് വിലക്കു് വാങ്ങണം. അവന്‍ തിന്നുന്ന ചോറിനു് നന്ദി കാണിക്കുന്നവനാണെങ്കില്‍ ശശിക്കു് അനതിവിദൂരഭാവിയില്‍ ഏറ്റവും ചുരുങ്ങിയതു് ഒരു “അമൃതാനന്ദശശി അപ്പ” എങ്കിലും ആവാന്‍ പറ്റും.

    ഉയിര്‍ത്തെഴുന്നേറ്റവനായ ഈശോമശിഹ എന്താ നമ്മോടു് പറഞ്ഞതു്? “ഒരു പ്രവാചകന്‍ സ്വന്തനാട്ടില്‍ വിലമതിക്കപ്പെടുന്നില്ല”.

    ഉയിര്‍ത്താലും എഴുന്നേല്‍ക്കാത്തവനായ ഞാന്‍ നിങ്ങളോടു് പറയുന്നു: “ഒരു പരബ്രഹ്മദര്‍ശനക്കാരന്‍ സ്വന്തനാവാല്‍ ദൈവമാവുന്നില്ല”.

    ReplyDelete
  6. ഞാങ്ങ് പറയാന്‍ വന്നത് ബാബു പറഞ്ഞു.

    A book's true value can be known only after 100 years - ഇതും കൂടെ ഇരിക്കട്ടും.

    ReplyDelete
  7. ആരറിഞ്ഞു, ശശി ആയിരിക്കും ഒരു നൂറു കൊല്ലം കഴിയുമ്പോഴത്തെ താരം. :-)

    ReplyDelete
  8. ദാണ്ടെ സിമി പറഞ്ഞു കഴിഞ്ഞു! :-)

    ReplyDelete
  9. സൂരജേ, ചുമ്മാ ദെഇവവിളി വന്നു എന്ന് പറഞ് തേരേ പാരെ നടന്നാല്‍ പിടിച്ച് ഷോക്കടിപ്പിയ്ക്കും ഞങ്ങള്‍. അതിനൊക്കെ അതിന്റേതായ കോസ്സ്റ്റ്യൂം, മേക്കപ്പ്, സെറ്റപ്പ്, അണി, തോക്ക്ക്, കുറഞത് നാലു ബാല ബലാല്‍സംഗം ചെയ്ത പരിചയം, ഹവാല വഴി പണം, അങ്ങോളം ഇങ്ങോളം നാട്ടുകാരുടെ പുട്ടടിച്ച് യാത്ര, ഇവന്റ് മാനേജ്മെന്റ് ആളുകളുള്‍, ഇന്നസ്ഥലത്ത് ഒരു സ്വാമിയുണ്ട്, പറഞാല്‍ അച്ഛട്ട് എന്ന് പ്രചരിപ്പിയ്ക്കാന്‍ ഏജന്റുമാര്‍ - അതോണ്ട് ശശിയോട് ഒന്ന് പറ പ്ലീസ്, ബാങ്ക് ആളുകള്‍ ലോണ്‍ കൊടുക്കുന്നുണ്ട്, സ്വന്തം ബിസിനസ് തുടങ്ങാന്‍ :)

    (ഹും! ദെഇവത്തേ പറഞാല്‍, ഉറങ്ങുമ്പോള്‍ പുതപ്പില്‍ പാമ്പ് വരും ഓര്‍തോ.

    ReplyDelete
  10. അതുല്യേ

    നിങ്ങള്‍ക്ക്‌ ഇപ്പോഴും ഈ ചെക്കന്റ്‌ തന്ത്രം മനസിലായില്ല അല്ലെ പോത്തുകാലപ്പനെ മാര്‍ക്കറ്റ്‌ ചെയ്യാനുള്ള ഇവന്റെ കളികളല്ലെ ഇതൊക്കെ. ഇപ്പോള്‍ അമേരിക്കയില്‍ നിന്നാണ്‌ അഭ്യാസം കാട്ടണേ. കേരളത്തില്‍ സ്വാമിവേട്ട തുടങ്ങിയപ്പോള്‍ കുറ്റിയും പറിച്ച്‌ പോന്നത

    ReplyDelete
  11. സൂരജ്

    കൊട് കൈ...........‘ഞാന്‘‍ പറഞ്ഞതിലാണ് കാര്യം കിടക്കുന്നത് .

    “ടി വി ചന്ദ്രന്‍* സം‌വിധാനം ചെയ്യുമ്പോള്‍ ക്ലാസ്സിക്ക് സിനിമ, എസ് ഏ ജാന്‍ ചെയ്യുമ്പോ ഏപ്പടം.... ഇതെന്ത് നീത് ഇതെന്ത് ന്യായം, പറയൂ പറയൂ മാളോരേ...“

    ReplyDelete
  12. :) നല്ല ചോദ്യം ..

    കാലിമേയിച്ചു നടന്ന കൃഷ്ണനും
    കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തുവും
    ബോധിവൃക്ഷത്തണലിലിരുന്ന്
    ബോധോദയം വന്ന ബുദ്ധനും .
    കഞ്ചാവടിച്ച് പറന്ന അല്‌ഫോന്‍സച്ചനും
    നബിയും പറഞ്ഞത് വരമൊഴീ വാമൊഴിയായി
    ഇങ്ങെത്തി അപ്പോള്‍ ഉല്‍കൃഷ്ടം.. ..
    എന്നാല്‍ ശശി പറഞ്ഞപ്പോള്‍
    അതിന്നത്തെ കണക്കില്‍ നൊസ്സായി..
    ഒരു നൂറ് കൊല്ലം കഴിഞ്ഞോട്ടെ മഹാനായാ ശശിയ്ക്കും അനുയായികളും ആരാധനാലയവും
    വിശുദ്ധഗ്രന്ഥവും ഉണ്ടാവും,ഇല്ലാന്നാരു കണ്ടു..

    ReplyDelete
  13. ഹഹ.. കലക്കി..

    ഭക്തിയും പ്രണയവും ഭ്രാന്തും എല്ലാം തമ്മില്‍ തമ്മില്‍ തെറ്റിദ്ധരിക്കാന്‍ എളുപ്പമാണ്!

    ReplyDelete
  14. ശശിക്ക് പരബ്രഹ്മ ദര്‍ശനം ലഭിച്ചു എന്നു വിശ്വസിക്കാന്‍ ആളില്ലാത്തത്, പരബ്രഹ്മം തന്നെ തട്ടിപ്പാണെന്നു മനസ്സിലാക്കിയവരുടെ മുന്നിലായിപ്പോയതുകൊണ്ടാണു... ഇനി അതല്ല പരബ്രഹ്മത്തില്‍ വിശ്വസിക്കുന്ന കൂട്ടത്തിനിടയിലാണു അഭ്യാസമെങ്കില്‍ ശശിയും ദൈവമാകും, സംശയമില്ല.

    ജന്മം കൊണ്ടു ബ്രാഹ്മണനാകുന്ന തീയറി പൊട്ടിയപ്പോള്‍ , ജന്മം വിട്ടു കര്‍മ്മത്തില്‍ കേറി പിടിച്ചു, അതും പൊട്ടിയപ്പോള്‍ ‘ബ്രഹ്മം അറിഞ്ഞവനാണു ബ്രാഹ്മണന്‍ എന്നായി’ (ഗോള്‍ പോസ്റ്റ് മാറ്റബിള്‍ ആണെന്നതാണല്ലോ എല്ലാ ഉഡായിപ്പുകളുടെയും തുറുപ്പ്)
    എന്നിട്ടും ആരും ‘ബ്രഹ്മ’ അറിഞ്ഞുവെന്നും പറഞ്ഞു ബ്രാഹ്മണനാവുന്നില്ല. സംഭവം എളുപ്പമാ. നിനക്കു ബ്രഹ്മം അറിയില്ല എന്നു തെളിയിക്കാന്‍ ഒരു വഴിയുമില്ല. ബ്രഹ്മം ടെസ്റ്റു ചെയ്യാനൊരു മാര്‍ഗ്ഗവുമില്ല. അപ്പോ ചുമ്മാ ‘ബ്രഹ്മം’ അറിഞ്ഞു എന്നു പറയേണ്ട കാര്യമേ ഉള്ളൂ. എന്നാലും ആരും ഈ വിധം ബ്രാഹ്മണനാകുന്നില്ല.
    അവിടെയല്ലേ കള്ളി പുറത്തു ചാടുന്നതും , ചെന്നായ തോലു ഊരിവീണു ഒറിജിനല്‍ ജന്മം തിയറി തിരിച്ചു വരുന്നതും. ‘ബ്രഹ്മം’ തട്ടിപ്പാണെന്നു പണ്ടേ അറിയാമായിരുന്നു എന്നു സാരം.
    ഇന്നതു കുറച്ചധികം പേര്‍ക്കു കൂടി അറിയാം എന്ന മാറ്റമേ സംഭവിച്ചിട്ടുള്ളൂ. അതു കൊണ്ട് ഇന്നാരെങ്കിലും ബ്രഹ്മം അറിഞ്ഞുവെന്നു പറഞ്ഞാല്‍ തലയ്ക്കി വെളിവുള്ളവര്‍ അവനെ വേഗം ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ നോക്കും, എന്നാലും കിട്ടുന്ന ഓഡിയന്‍സ് തലയ്ക്കി വെളിവില്ലാത്ത ടീംസാണെങ്കില്‍ ശശിയുടെ ഭാഗ്യം തെളിയും.

    ശശിമാര്‍ ശ്രദ്ധിക്കേണ്ട കാര്യം ദൈവമാകാന്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇനിഷ്യല്‍ ഓടിയന്‍സ് തലയ്ക്ക് വെളിവുള്ള ടീംസാകാതിരിക്കാന്‍ വേണ്ട മുന്‍‌കരുതല്‍ വേണമെന്നു മാത്രം. ഇത് പയ്യെ ഒരു ക്രിട്ടിക്കല്‍ മാസിലെത്തിച്ചാല്‍ പിന്നെ ദത്തെടുക്കാന്‍ സാക്ഷാല്‍ ന്യൂക്ലിയര്‍ കലാം തന്നെ വന്നെന്നിരിക്കും

    ReplyDelete
  15. ബാറിലിരുന്ന്,ഒരാൾ പൈന്റ്+ഓമ്ലെറ്റ് വച്ച് കർത്താവേ-ഇതുനിന്റെ രക്തവും,ഇതുനിന്റെ മാംസവുമാണന്നു പറഞ്ഞ് പ്രാർത്ഥിച്ചാൽ,അടുത്തിരിക്കുന്നവർ പറയും-‘അടിച്ചുതൊടങ്ങുന്നേനു മുമ്പ് ഫിറ്റ്’.എന്നാൽ അപ്പവും വീഞ്ഞുമായി അൾത്താരയിൽ അച്ചൻ പറഞ്ഞാൽ’ആമേൻ’.

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)