CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

May 2, 2008

ബാക്ടീരിയ രൂപാന്തരം വന്ന് വൈറസാകുമത്രെ...!!

മുരളീ മേനോന്റെ ബ്ലോഗിലെ ലേഖനം "വേറിട്ട ചിന്തകള്‍"

രണ്ടു ദിവസം മുമ്പ് ഞാന്‍ എറണാകുളത്ത് പോയപ്പോള്‍ ഫെയര്‍ ഫാര്‍മയിലെ ശ്രീ മജീദുമായ് സംസാരിക്കാന്‍ ഇടയായി. ഞാന്‍ ബോംബെയിലായിരുന്നപ്പോള്‍ ശ്രീ എം.പി. നാരായണപിള്ള ധനം മാസികയില്‍ എഴുതിയ “എയ്ഡ്സ് രോഗികളെ കൊല്ലാനുള്ള ലൈസന്‍സ് അലോപ്പതി ഡോക്ടര്‍മാര്‍ക്കു മാത്രമേയുള്ളു” എന്ന ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചത് ശ്രീ മജീദിന്റെ പുതിയ കണ്ടുപിടുത്തമായ ഇമ്യൂണോക്യൂര്‍ എന്ന ആയുര്‍വ്വേദ മരുന്നിനെ കുറിച്ചായിരുന്നു. അതുകൊണ്ടു തന്നെ മജീദിനെ പരിചയപ്പെടണമെന്നും കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്നുമൊക്കെ ഞാന്‍ വിചാരിച്ചിരുന്നു. പിന്നീട് അദ്ദേഹവുമായ് അടുത്ത പരിചയം സമ്പാദിക്കാന്‍ എനിക്ക് സാധിച്ചു.....

വളരെയധികം തെറ്റിദ്ധാരണാ ജനകമായ കുറേ വിവരങ്ങള്‍ ഈ പോസ്റ്റിലും അതിന്റെ ചുവട്ടില്‍ കൊടുത്ത ഇംഗ്ലീഷ് ബ്ലോഗിലേക്കുള്ള ലിങ്കിലും ഉണ്ട്. വിശദമായി ഒരു പോസ്റ്റെഴുതാന്‍ സമയമില്ലാത്തതിനാല്‍ ചുരുക്കിയ പ്രതികരണം ചുവടെ :

Dear Murali sir,

താങ്കള്‍ ഈ പോസ്റ്റിന്റെ ചുവട്ടില്‍ നല്‍കിയ "വേറിട്ട ചിന്തകള്‍" എന്ന ലിങ്കില്‍ ക്ലിക്കിയൊപ്പോ‍ള്‍ വന്ന ഇംഗ്ലീഷ് ലേഖനത്തില്‍ നിന്ന് :

"...Our grandmothers used to say that curd should never be mixed with hot rice and if it is consumed as such, it could cause jaundice. Jaundice is mostly caused by virus. The bacteria in curd could possibly get converted into virus due to heat and this could be the reason for jaundice..."

ഈ ക്വോട്ട് ചെയ്ത ലേഖനഭാഗം താങ്കളുടെ “വേറിട്ട ചിന്തയില്‍” ഉദിച്ച വിഡ്ഢിത്തമാണോ അതോ മജീദിന്റെ ലേഖനം കോപ്പി പേസ്റ്റ് ചെയ്തതാണോ ?

അത് എന്തുതന്നെയായാലും The bacteria in curd could possibly get converted into virus due to heat.. എന്നെഴുതിയ മഹാ ബുദ്ധിക്ക് പത്ത് നോബല്‍ സമ്മാനം ഒന്നിച്ചു കൊടുക്കണം.

എന്റെ മുരളി മാഷേ ഏതെങ്കിലും ഒരു പുസ്തകത്തിലോ വെബ് സൈറ്റിലോ പത്ത് മിനിറ്റ് റെഫര്‍ ചെയ്തിട്ട് ഇത് പോസ്റ്റു ചെയ്തിരുന്നെങ്കില്‍....!

“തൂറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും!” എന്ന ചൊല്ല് പോലാവും ഇത് എന്നു പറയാതിരിക്കാന്‍ വയ്യ.

വൈറസ് എന്താ ബാക്ടീരിയ എന്താ എന്ന് പോലും അറിയാത്ത ഒരുത്തനാണ് ഇമ്മ്യൂണോ ക്യൂ ആര്‍ എന്ന “വിശ്വവിഖ്യാത” ഒറ്റ മൂലിയുടെ ഉപജ്ഞാതാവും മൊത്തവ്യാപാരിയും...!

ബാക്ടീരിയയും വൈറസും തമ്മില്‍ കുതിരയും ആനയും പോലുള്ള ബന്ധമാണ്. ഒരെണ്ണത്തെ മ്യൂട്ടേറ്റ് ചെയ്ത് മറ്റൊന്നാക്കുക എന്നൊക്കെ അടിച്ചു വിട്ടാല്‍ ഹോ!!

താങ്കളുടെ അതേ ലേഖനത്തില്‍ നിന്നും another quote: എയ്ഡ്സിനും, ക്യാന്‍സറിനും ഒരേ മരുന്നുകള്‍ നല്കിക്കൊണ്ട് മരിക്കുന്നവനോട് യാതൊരു കാരുണ്യവും കാണിക്കാതെ അലോപ്പതി ലോകം കോടികള്‍ ഉണ്ടാക്കുന്നത്.. എയിഡ്സിനും ക്യാന്‍സറിനും ഒരേ മരുന്നത്രെ....ഫീകരം..ഫീഫത്സം !!

എവിടുന്നു കിട്ടി ഈ ഗുണ്ട് ?
ഏതൊക്കെ മരുന്നുകളാണ് അവ ?

രാഷ്ട്രീയമോ സാഹിത്യമോ വച്ചലക്കുമ്പോലെയല്ല ശാസ്ത്ര വസ്തുതകള്‍ നിരത്തേണ്ടത്. അതിനു ഇത്തിരി ഹോംവര്‍ക്ക് ചെയ്യണം. മെനക്കെടണം.
വായില്‍ തോന്നിയത് പാടിയാല്‍ സംശയത്തിന്റെ പുകമറയുയര്‍ത്തി കുറേ ചിന്താഹീനരെയും വിജ്ഞാനദ്വേഷികളെയും ഒന്നുകൂടി വിവരക്കേടിന്റെ ആനന്ദസാഗരത്തില്‍ ആറാടിക്കാമെന്നേ ഉള്ളു !

എന്റെ പ്രിയ മുരളി സര്‍, എത്രയും പ്രിയപ്പെട്ട ബൂലോകരേ.....പ്ലീസ് പ്ലീസ് പ്ലീസ്...ഇത് പോലുള്ള ആരോഗ്യ തട്ടിപ്പുകളില്‍ ചെന്ന് വീഴും മുന്‍പ് ദയവു ചെയ്ത് പ്ലീസ് പ്ലീസ് പ്ലീസ്...ഞാന്‍ കാലു പിടിക്കാം...കൈയ്യിലുള്ള ആ മൌസും കീപ്പാഡും ഒന്നു പ്രവര്‍ത്തിപ്പിക്കൂ... ഗൂഗിള്‍ എന്ന അറിവിന്റെ പാലാഴി ഇങ്ങനെ മുന്നില്‍ കിടക്കുമ്പോള്‍ നിങ്ങളെന്തിനിങ്ങനെ ഓടവെള്ളം കുടിച്ചു വഞ്ചിക്കപ്പെടണം ?

എയിഡ്സ് എന്താണ്, ആ രോഗത്തിനാല്‍ ശരീരം എങ്ങനെയോക്കെ മാറുന്നു, വൈറസ് എന്നാല്‍ എന്ത് എന്നൊക്കെ ഒന്നു സെര്‍ച്ച് ചെയ്താല്‍ വിരല്‍ തുമ്പത്തുണ്ട് അറിവ്.

അഭ്യസ്തവിദ്യരുടെ നില ഇതാണെങ്കില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ ഇങ്ങനെ കിട്ടാനുള്ള മഹാഭാഗ്യമില്ലാത്ത ജനകോടികള്‍ എന്തൊരു അന്ധകാരത്തിലാവും എന്നൊര്‍ത്ത് കേഴുക നാടേ!

മജീദ് എന്നു പറയുന്ന ഗജ ഫ്രോഡിന്റെ മരുന്നിന്റെ യഥാര്‍ത്ഥ ചിത്രം മറ്റൊരു പോസ്റ്റില്‍ ഇടാം. ഇവിടെ അയാളുടെ വാദങ്ങളുടെ പൊള്ളത്തരം കാട്ടിത്തരാന്‍ അയാളുടേ മേല്‍പ്പറഞ്ഞ ഒറ്റ വാചകം മതി (ചിന്തിക്കുന്നവര്‍ക്ക്) എന്നതു കൊണ്ട് കൂടുതല്‍ പറഞ്ഞ് ബോറാക്കുന്നില്ല.

പി.എസ് : മുരളി സാര്‍ ഇത് ഒരു വ്യക്തിപരമായ ആക്ഷേപമായി എടുക്കരുത്. എന്ത് അമേദ്യം കണ്ടാലും സംശയലേശമന്യേ ഒന്നു നക്കി നോക്കണമെന്ന മലയാളിയുടെ സ്വഭാവം കാണുമ്പോള്‍ ചിലപ്പോള്‍ അരിശം സഹിക്കാതാവും. ക്ഷമിക്കുക.
4/5/08 10:57 PM

No comments:

Post a Comment

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)