CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

May 2, 2008

മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍

ശരീഖ് ഹൈദര്‍ വെള്ളറക്കാടിന്റെ ലേഖനം : ഖുര്‍ആനും, മോഡേണ്‍ സയന്‍സും.

ഈ ലേഖനത്തിനുള്ള എന്റെ വൈകിയ പ്രതികരണമാണ് താഴെ :

സൂരജ് :: suraj said...

പ്രിയ ശരീഖ് ജീ,

170ഓളം കമന്റുകള്‍ വന്ന് പോസ്റ്റു വിഷയം തന്നെ ശാഖോപശാഖകളായി പിരിഞ്ഞപ്പോഴാണ് ഇവിടെ വരുന്നത്. അസമയത്തായി ഈ കമന്റെങ്കില്‍ ക്ഷമിക്കുക.

ഒരു സമുദായത്തിന്റെ സാംസ്കാരിക പരിണാമവും തത്വചിന്തയുമൊക്കെ ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയാണ് മതഗ്രന്ഥങ്ങള്‍ എന്നതാണ് എന്റെ കാഴ്ചപ്പാട്. അവയിലെ (അ)ശാസ്ത്രീയ കല്പനകളെ ചൂണ്ടിക്കാട്ടി മതത്തെ ആകെ discredit ചെയ്യേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം യുക്തിയുടെ ശാസ്ത്രവും വിശ്വാസസംഹിതകളും ഒന്നിച്ചു പോകുകയില്ല.(ഇതു വെള്ളെഴുത്തിന്റെ ‘ദൈവമേ’ എന്ന പോസ്റ്റില്‍ നമ്മള്‍ സംസാരിച്ചതാണല്ലോ)

മതഗ്രന്ഥങ്ങളെയും മതാചാരങ്ങളെയും അതാതുകാലത്തിന്റെ പരിപ്രേക്ഷ്യത്തില്‍ തന്നെ കാണാന്‍ ശ്രമിക്കുകയും അതിന്റെ നരവംശശാസ്ത്രപരമായ കണ്ടെത്തലുകളില്‍ കൌതുകം കൊള്ളുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്കേ ഖുര്‍ ആനും ബൈബിളും വേദങ്ങളും ഹദീസുമൊക്കെ ഞാന്‍ വായിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ അവയിലെ ദൈവ/സ്വര്‍ഗ്ഗ/നരക സങ്കല്പങ്ങളും ജീവിത ചര്യകളുമൊക്കെ മനുഷ്യവംശപരിണാമത്തിന്റെ വെളിച്ചത്തിലാണ് കാണാന്‍ ശ്രമിക്കുന്നതും.

എന്നാല്‍,
മതത്തിലെ ശാസ്ത്ര കല്പനകളെ ആധുനിക സയന്‍സിന്റെ 'പിന്തുണ'യോടെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത് ശാസ്ത്രവിദ്യാഭ്യാസമുള്ളവരുടെ ചുമതലയാണ്.

ഖുര്‍ ആന്‍, ബൈബിള്‍, വേദങ്ങള്‍ ഉപനിഷത്തുക്കള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളിലൊക്കെയുള്ള പദപ്രയോഗങ്ങളുടെ പ്രധാന പ്രശ്നം അവയുടെ വ്യാഖ്യാനമാണ്. സംസ്കൃതവും അറബിയുമൊക്കെ താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ അര്‍ത്ഥം നല്‍കി വ്യാഖ്യാനിച്ചിട്ട് അതിലൊക്കെ ആധുനിക ശാസ്ത്രതത്വങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നു വാദിക്കുന്നത് ആധുനിക കാലപ്രവണതയാണ്.
(ഖുര്‍ ആനിക സയന്‍സ് വ്യാഖ്യാനത്തിന്റെ സ്പെഷ്യലിസ്റ്റ് ഒരു മി.ഹാറൂണ്‍ അല്‍ യാഹ്യാ ആണെങ്കില്‍ ഭാരതീയ വേദാന്തങ്ങളില്‍ സയന്‍സ് കണ്ടെത്താന്‍ സ്വയം നിയുക്തനായ ആള്‍ എന്‍.ഗോപാലകൃഷ്ണന്‍ ആണ് എന്ന വ്യത്യാസമേയുള്ളൂ; ക്രിസ്തീയ വിശ്വാസികള്‍ക്ക് ക്രിയേഷന്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ...അങ്ങനെയങ്ങനെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും സംഘടനകളും! )

ഈ പോസ്റ്റിനെ സംബന്ധിചുള്ള ചില വിയോജിപ്പുകള്‍ ഇവിടെ രേഖപ്പെടുത്തട്ടെ:

1. താങ്കള്‍ ഖുര്‍ ആനിലുണ്ടെന്ന് ഇവിടെ അക്കമിട്ട് നിരത്തിയിരിക്കുന്ന ആറ്റത്തെക്കുറിച്ചും , ജന്തുശാസ്ത്ര,സമുദ്രശാസ്ത്ര,ജനിതകവിജ്ഞാന വസ്തുതകളെക്കുറിച്ചുമൊക്കെ അറിവുകള്‍ ചരിത്രപരമായി നിലനിന്നിരുന്ന വിജ്ഞാനം മാത്രമാണ്. ഇത് ഖുര്‍ ആനില്‍ മാത്രമല്ല, ആദ്യകാല മതഗ്രന്ഥങ്ങളിലെല്ലാം ചിതറിക്കിടക്കുന്ന പ്രാചീന ശാസ്ത്ര വിജ്ഞാനശകലങ്ങളാണ്.

ഉദാഹരണത്തിനു പലയിടത്തും ആവര്‍ത്തിക്കപ്പെട്ടു കാണുന്ന വാദമാണ് "ഭ്രൂണശാസ്ത്രത്തെ"ത്തെക്കുറിച്ചുള്ളത്.
ഇതു മെഡിക്കല്‍ വിഷയവും-എനിക്കു താല്പര്യമുള്ളതും- കൂടിയായതിനാല്‍ വിശദമായി ഈ അവകാശവാദം ഒന്നു പരിശോധിക്കാന്‍ ഒരുമ്പെടുകയാണിവിടെ.

ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ എന്ന ഡോ: മുഹമ്മദ് അലിയുടെ പുസ്തകത്തില്‍ ഭ്രൂണശാസ്ത്രസംബന്ധിയായതെന്ന് അവകാശപ്പെടുന്ന കുറേ ഖുര്‍ ആന്‍ ആയത്തുകള്‍ (വാക്യങ്ങള്‍) നല്‍കിയിട്ടുണ്ട്. ഇവ ഖുര്‍ ആന്റെ വിവിധ ഇംഗ്ലീഷ്/മലയാളം ഭാഷാപതിപ്പുകള്‍ റെഫര്‍ ചെയ്തപ്പോള്‍ കിട്ടിയത് താഴെ ചേര്‍ക്കുന്നു. അധ്യായം, വാക്യം എന്നിവ : ചിഹ്നം ഇട്ട് വേര്‍തിരിച്ചിരിക്കുന്നു.

2:222 - ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് (മുഹമ്മദിനോട്) ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാണ്. തന്നിമിത്തം ആര്‍ത്തവഘട്ടത്തില്‍ സ്ത്രീകളില്‍ നിന്നും അകന്നിരിക്കുക.ശുദ്ധിപ്രാപിക്കുംവരേയ്ക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിപ്രാപിച്ചുകഴിഞ്ഞാലോ, അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചമാര്‍ഗത്തിലൂടെ അവരെ സമീപിക്കുക...

2:259 - ...മനുഷ്യരാശിക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാനാണ് നാം ഇങ്ങനെയെല്ലാം ചെയ്തത്. എല്ലുകള്‍ നോക്കൂ, അവയെ എങ്ങനെയെല്ലാമാണ് നാം സംഘടിപ്പിക്കുകയും അവയെ മാംസാവൃതമാക്കുകയും ചെയ്തിരിക്കുന്നതെന്ന്....

7:172 - ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന്, അവരുടെ പിന്തലമുറകളെ നിന്റെ നാഥന്‍ പുറത്തുകൊണ്ടുവരികയും അവരെ അവര്‍ക്കുതന്നെ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം; അല്ലാഹു ചോദിച്ചു : ഞാന്‍ നിങ്ങളുടെ നാഥനല്ലേ ? ....

11:61 - സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സാലിഹിനെ അയച്ചു. അദ്ദേഹം ഉപദേശിച്ചു : എന്റെ സമുദായമേ നിങ്ങള്‍ അല്ലാഹുവിനെ വണങ്ങുക.... ....ഭൂമിയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും അതില്‍ നിങ്ങളെ നിവസിപ്പിച്ചതും അവനാണ്...

13:8 - ഓരോ പെണ്ണും ചുമക്കുന്ന ശിശുവിനെക്കുറിച്ച് അല്ലാഹു അറിയുന്നു, ഏത് ഗര്‍ഭപാത്രം ആഗിരണം ചെയ്യുന്നു, ഏതില്‍ വളരുന്നു...

15:26 - മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടുതന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്

15:28 - മലക്കുകളോട് നിന്റെ നാഥന്‍ പറഞ്ഞ സന്ദര്‍ഭം: മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണു കൊണ്ട് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു. [ ഇവിടെ 'മണ്‍പാത്രം നിര്‍മ്മിക്കുന്നവന്റെ കറുത്ത കളിമണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു' എന്നൊരു പാഠഭേദവും ചില വ്യാഖ്യാനങ്ങളില്‍ കാണാം - രണ്ടായാലും നിര്‍മ്മാണ വസ്തു കളിമണ്ണ് തന്നെ]

15:33 - ഇബിലീസ് പറഞ്ഞു : കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യനെ നമിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.

16:4 - മനുഷ്യനെ ഒരു തുള്ളിയില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്... [ ഇവിടെ 'തുള്ളി' എന്ന വാക്കിനെ രേതസ്സ് അഥവാ semen എന്ന് ചില ഇംഗ്ലീഷ് പരിഭാഷകളില്‍ മാറ്റിയിട്ടുണ്ട്. ചില മലയാള പരിഭാഷകളില്‍ 'ഇന്ദ്രിയത്തിന്റെ തുള്ളി' എന്നും കാണാം]

22:5 - മനുഷ്യരേ..നിങ്ങള്‍ ചിന്തിക്കുക: നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍ നിന്ന്. അനന്തരം രൂപമുള്ളതും അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍ നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....[ ഇവിടെയും "തുള്ളി" എന്ന വാക്കിനെ രേതസ്സ്, പുരുഷബീജം എന്നൊക്കെ ചില വ്യാഖ്യാതാക്കള്‍ മാറ്റുന്നു. "ഗര്‍ഭപാത്രത്തില്‍ നിശ്ചിത സമയം വരെ താമസിപ്പിക്കും" എന്നുള്ളത് "നിശ്ചിതഘട്ടം വരെ" എന്നു മാറ്റിയിട്ട് "ഘട്ടം" എന്നതുകൊണ്ട് embryonic stage ആണുദ്ദേശിക്കുന്നതെന്നു വാദിക്കുന്ന പുസ്തകങ്ങളും കണ്ടിട്ടുണ്ട്]

23:12 - നനഞ്ഞ മണ്ണില്‍ നിന്നും ആണ് മനുഷ്യനെ നാം സൃഷ്ടിച്ചത്. [ നനഞ്ഞ മണ്ണ് എന്നതിനു പകരം 'കളിമണ്‍ സത്ത്' എന്നും പ്രയോഗിച്ചു കാണുന്നു]

23:13 - പിന്നീട് നാമതിനെ ഒരു വിത്തു തുള്ളിയാക്കി ഭദ്രമായൊരിടത്ത് (ഗര്‍ഭത്തില്‍) നിക്ഷേപിച്ചു.

23:14 - പിന്നീട് വിത്തു തുള്ളിയെ ഒട്ടി ചേര്‍ന്നിരിക്കുന്ന (രക്ത) കട്ടയായും, ഒട്ടിചേര്‍ന്നിരിക്കുന്നതിനെ മാംസപിണ്ഡമായും മാംസപിണ്ടത്തെ എല്ലുകളായും രൂപാന്തരപ്പെടുത്തി. അനന്തരം എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. എന്നിട്ട് കേവലം വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു....[ മേല്‍ക്കൊടുത്ത 12 മുതല്‍ 14 വരെയുള്ള വരികളില്‍ നേരത്തേ പറഞ്ഞ നുത്ഫ, അലഖ , മുദ്ഘ,ആദാം എന്നീ വാക്കുകള്‍ ആണ് യഥാക്രമം "വിത്തു തുള്ളി(ശുക്ല ജലം), ഒട്ടിപ്പിടിക്കുന്ന വസ്തു/രക്തക്കട്ട, മാംസപിണ്ഡം, അസ്ഥി എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്. ഒരു പക്ഷേ ഖുര്‍ ആനില്‍ ഭ്രൂണശാസ്ത്ര വസ്തുതകളുണ്ട് എന്നു കാണിക്കാന്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്ന വരികളും ഇതാകാം]

25:54 - ജലത്തില്‍ നിന്നും മനുഷ്യരെ സൃഷ്ടിച്ചവന്‍ അവനത്രെ. എന്നിട്ട് അവര്‍ക്കിടയില്‍ രക്തബന്ധവും വിവാഹ ബന്ധവും അവന്‍ സ്ഥാപിച്ചു....

30:20 - അവന്‍ നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന മനുഷ്യരായി മാറിയിരിക്കുനു...

32: 7 - ..മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്നും ആരംഭിച്ചു...

32: 8 - പിന്നീട് മനുഷ്യസന്താനങ്ങളെ നിന്ദ്യമായ ഒരു വെള്ളത്തില്‍ നിന്നും അവന്‍ സൃഷ്ടിച്ചു...

32: 9 - അനന്തരം അവനെ ഉചിതമായ നിലയ്ക്കു രൂപപ്പെടുത്തി. തന്റെ ആത്മാവില്‍ നിന്നും അതില്‍ ഊതി. നിങ്ങള്‍ക്കവന്‍ കണ്ണുകളും കാതുകളും നല്‍കി...

35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളിയില്‍ (ഇന്ദ്രിയ ജലത്തില്‍) നിന്ന്. അനന്തരം അവന്‍ നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു...

38: 71, 72 - നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു: ഞാന്‍ കളിമണ്ണില്‍ നിന്നു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.....അങ്ങനെ അവന്റെ രൂപവും ഘടനയും പൂര്‍ത്തിയാക്കി. എന്റെ ആത്മാവില്‍ നിന്നു ഒരംശം അതില്‍ ഊതിക്കഴിഞ്ഞാല്‍ നിങ്ങളെല്ലാം അവനെ സാഷ്ടാംഗം പ്രണമിച്ചുകോള്‍ക

39: 6 - നിങ്ങളെ ഒരൊറ്റ ജീവനില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് അതില്‍ നിന്നു തന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. നിങ്ങള്‍ക്കായി നാല്‍ക്കാലികളില്‍ നിന്ന് എട്ടുതരം ഇണകളെ സൃഷ്ടിച്ചു. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ വച്ച് ഒരു സൃഷ്ടിപ്പിനു ശേഷം മറ്റൊരു സൃഷ്ടിപ്പ് എന്ന പ്രകാരം മൂന്നു ഇരുട്ടറകളില്‍ വച്ച് അതു നിര്‍വ്വഹിച്ചു... [ ഇതില്‍ "മൂന്നു ഇരുട്ടറകള്‍" എന്നതിനെ ഇപ്പോള്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ഭ്രൂണത്തിന്റെ പുറത്തുള്ള amnion, chorion, allantoic sac എന്നീ ആവരണങ്ങളാണ് ഖുര്‍ ആനില്‍ ഉദ്ദേശിച്ചിരിക്കുനത് എന്നുവരെ വാദിക്കുന്നവരുണ്ട്.]

46:15 - ...മാതാവ് വൈഷമ്യത്തോടെയാണ് അവനെ ഗര്‍ഭം ധരിച്ചത്. പ്രസവിച്ചതും വൈഷമ്യത്തോടെതന്നെ. അവനെ ഗര്‍ഭം ധരിച്ചതും മുലകുടി അവസാനിപ്പിച്ചതും മുപ്പതുമാസം കൊണ്ടാണ്...[2-ആം അധ്യായത്തില്‍ കുട്ടികളെ രണ്ടു വര്‍ഷം മുലയൂട്ടണം എന്ന് പറയുന്നുണ്ട് . ഇവിടെ ഗര്‍ഭ കാലവും മുലയൂട്ടല്‍ കാലവും ചേര്‍ത്ത് 30 മാസം എന്നും പറയുന്നു ]

53:45, 46 - സ്ത്രീ,പുരുഷന്‍ എന്നീ ഇണകളെ സൃഷ്ടിച്ചതും അവന്‍ തന്നെ; സ്ഖലിക്കുന്ന (തെറിച്ചു വീഴുന്ന) തുള്ളിയില്‍ നിന്ന്..[ ഇവിടെ സ്ഖലനത്തിന്റെ ഫലമായി വീഴുന്ന ശുക്ലത്തെയാണ് അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നത് എന്നു കാണാം]

56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം]

75:37 - മുന്നോട്ട് തെറിച്ചു വീഴുന്ന (സ്ഖലിക്കുന്ന) ഒരു തുള്ളിയായിരുന്നില്ലേ അവന്‍ ?

75: 38 - പിന്നീടത് ഒട്ടിപ്പിടിക്കുന്ന ഒരു വ്സതു(രക്ത കട്ട) ആയി തീര്‍ന്നു. എന്നിട്ട് (ദൈവം അതിനെ) രൂപമുള്ളതാക്കിത്തീര്‍ത്തു.

86:6,7 : തെറിക്കുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട്. [ ഇത് ഒരു പാട് വ്യാഖ്യാന സര്‍ക്കസുകള്‍ക്ക് കാരണമായ വരികളാണ്. നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നും വരുന്ന വെള്ളത്തെ "ശുക്ല ജലം" എന്ന് പറഞ്ഞു വ്യാഖ്യാനിക്കാനാവില്ലല്ലോ, അപ്പോള്‍ ചില അതിബുദ്ധിമാന്മാര്‍ മറ്റൊരു വ്യാഖ്യാനം കണ്ടെത്തി: വാരിയെല്ലിനോട് ചേര്‍ന്നല്ലെങ്കിലും, നട്ടെല്ലിനടുത്തായിട്ടാണ് ഭ്രൂണാവസ്ഥയില്‍ ആദ്യം പുരുഷന്റെ വൃഷണങ്ങളും (testicles) സ്ത്രീകളിലെ അണ്ഡാശയവും (ovaries) രൂപപ്പെടുക. അതു പിന്നെ ഗര്‍ഭത്തിലിരികവെ തന്നെ രൂപം പ്രാപിച്ച് കുഞ്ഞുവലരുന്നതിനനുസരിച്ച് താഴേക്കു വളര്‍ന്ന് വേര്‍പെട്ട് സ്വതന്ത്രാവയവങ്ങളാകുന്നത്. ഈ ഘട്ടത്തെയാണ് ഖുര്‍ ആനില്‍ മേല്‍ വരികളില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നായിരുന്നു പുതിയ വ്യാഖ്യാന ട്രപ്പീസുകളി!]

ഒറിജിനല്‍ അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്‍ ഖുര്‍ ആനില്‍ ഉണ്ടെന്നു വരുത്തി തീര്‍ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്‍ നമുക്കൊന്നു നോക്കാം:

(i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര്‍ ആന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ നോക്കൂ:
- ഒട്ടിപ്പിടിക്കുന്ന വസ്തു
- രക്തക്കട്ട
- അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട
- അട്ട (കുളയട്ട അഥവാ leech)

ഇതില്‍ "രക്തക്കട്ട" എന്ന അര്‍ത്ഥമുപയോഗിച്ചാണ് അറബ്യേതര ഖുര്‍ ആനിക വ്യാഖ്യാനങ്ങളധികവും പില്‍ക്കാലത്ത് പ്രചരിച്ചിട്ടുള്ളത്.

ക്രിയാനാമരൂപത്തില്‍ പ്രയോഗിക്കപ്പെടുന്ന "അലിഖ" എന്ന സദൃശപദത്തിനാകട്ടെ "തൂങ്ങിക്കിടക്കുക", "ഒട്ടിക്കിടക്കുക" എന്നൊക്കെയാണര്‍ത്ഥം.

'അലിഖ'യും 'അലഖ'യുമൊക്കെ ശാസ്ത്രവിദ്യാഭ്യാസമുള്ള തര്‍ജ്ജമക്കാരുടെ കൈയ്യിലെത്തിയപ്പോള്‍ വ്യാഖ്യാനം അപ്പടി മാറി - രക്തക്കട്ടയെന്നും അട്ടയെപ്പോലെ ഒട്ടിയ വസ്തുവെന്നുമൊക്കെയുള്ള അര്‍ത്ഥം മാറ്റി പലരും ശുക്ലകോശമെന്നും (spermatozoa) സിക്താണ്ഡം അഥവാ zygote എന്നും എന്തിന്, ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പോഷണം സ്വീകരിക്കുന്ന മറുപിള്ള (placenta) ആണ് അത് എന്നു വരെ വ്യാഖ്യാനം തുടങ്ങി. ഇതൊരു ഭാഷാ സര്‍ക്കസ് മാത്രമാണ്. "ഭൂഗോളം" എന്ന പദം വേദങ്ങളിലുണ്ടെന്നും അതിനാല്‍ വേദങ്ങളെഴുതപ്പെട്ട (സുമാര്‍ 5000 ബി.സി) കാലത്തേ ഭാരതത്തിലെ മുനിമാര്‍ക്ക് ഭൂമി ഉരുണ്ടതാണെന്ന് അറിയാമായിരുന്നു എന്നും വ്യാഖ്യാനിച്ചു വാദിക്കുമ്പോലെയെ ഉള്ളൂ.

(ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്‍ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്‍ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്‍ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര്‍ ആന്‍ പതിപ്പുകളില്‍ "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന്‍ അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര്‍ ആനില്‍ അടക്കം)

(iii) ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിനെ കുറിക്കാന്‍ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന മറ്റൊരു വാക്ക് "മുദ്ഘ" ആണ്. മാംസപിണ്ഡം എന്നോ മാംസക്കഷ്ണമെന്നോ അര്‍ത്ഥം പറയാവുന്ന ഈ വാക്കിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് (ഭ്രൂണശാസ്ത്ര പ്രഫസര്‍ ആയ കീത്.എല്‍.മൂര്‍ ഉള്‍പ്പടെ) ഭ്രൂണത്തിന്റെ 23-ആം ദിവസത്തെ വളര്‍ച്ചാ ഘട്ടമായി മാറ്റിയിരിക്കുന്നു!

ചവച്ചു തുപ്പിയ മാംസക്കഷ്ണം, അരഞ്ഞ മാംസം എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന പദത്തെ എടുത്ത് പ്രൊഫസര്‍ കീത്.എല്‍.മൂര്‍ ഭ്രൂണത്തിലെ മാംസപേശികള്‍ ഉരുത്തിരിയുന്നതിനു തൊട്ടുമുന്‍പുള്ള somites ഉണ്ടാകുന്ന ഘട്ടമായി വ്യാഖ്യാനിക്കുന്നു.

മേല്‍പ്പരാമര്‍ശിച്ച ഖുര്ാനിക ആയത്തുകള്‍ അതിവായനകളും വ്യാഖ്യാനങ്ങളും ഒഴിവാക്കി വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ശാസ്ത്രകാരനു ഒരുകാര്യം വേഗം ബോധ്യപ്പെടും - കുട്ടിയുടെ ഗര്‍ഭാവസ്ഥകളെക്കുറിച്ച് ഖുര്‍ ആനിലെ ഈ പരികല്പനകളത്രയും പ്രവാചകന്‍ മുഹമ്മദിന്റെ കാലത്തിനും എത്രയോ മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന സങ്കല്പങ്ങളാണ് എന്ന്.

ക്രിസ്തുവിനും 400-ഓളം കൊല്ലം മുന്‍പ് ഹിപ്പോക്രാറ്റസ്, അരിസ്റ്റോട്ടില്‍, ചരകന്‍, കശ്യപന്‍, സുശ്രുതന്‍, അഗ്നിവേശന്‍, ഭരദ്വാജന്‍ തുടങ്ങിയവരും, ക്രിസ്തുവിനു ശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ ആത്രേയന്‍, ഗാലെന്‍(തുര്‍ക്കി) തുടങ്ങിയ ആദ്യകാല വൈദ്യന്മാരും വൈജ്ഞാനികരും പുരുഷന്റെ രേതസ്സും സ്ത്രീയുടെ രക്തവും ചേരുമ്പോഴാണ് ശിശുവുണ്ടാകുന്നതെന്നു പറഞ്ഞുവച്ചിട്ടും പഠിപ്പിച്ചുപോന്നിട്ടുമുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ചിലര്‍ കുട്ടിയെ നിര്‍മ്മിക്കുന്നതില്‍ സ്ത്രീയുടെ പങ്ക് ആര്‍ത്തവരക്തമാണ് എന്ന് വാദിച്ചിട്ടുണ്ട്. (ഉദാ: അരിസ്റ്റോട്ടില്‍, ചരകന്‍, അത്രേയന്‍, ഗാലെന്‍). ഈ പ്രാചീനവിജ്ഞാനം ആധുനിക കാഴ്ചപ്പാടില്‍ ഏതാണ്ട് 95% തെറ്റാണെങ്കിലും ബാക്കിയുള്ള 5% ത്തില്‍ പിടിച്ച് (ചില ആയുര്‍വേദക്കാരടക്കം)

പല മതവാദികളും താന്താങ്ങളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ ഏതുവിധേനെയും വ്യാഖ്യാനിച്ചു "ശരിപ്പെടുത്തുന്ന"തായിട്ടാണ് ഇന്നു കാണുന്നത്. ശരീരത്തിലെ സമസ്ത സ്രവങ്ങളില്‍ നിന്നും ഊറിക്കൂടിയ സത്തയാണ് ശുക്ലം എന്ന കാഴ്ചപ്പാട് (ബി.സി 400) ഹിപ്പോക്രാറ്റസിന്റെ കാലത്തേ ഉണ്ടായിരുന്നു. ഹിപ്പോക്രാറ്റസിന്റെ തന്നെ ലഭ്യമായ കുറിപ്പുകളില്‍ ഈ സത്ത വൃക്കയിലൂടെ വൃഷണങ്ങളില്‍ എത്തി അവിടെ നിന്നും ലിംഗം വഴി പുറത്തുവരുന്നു എന്ന് പറഞ്ഞിട്ടുമുണ്ട്. ഖുര്‍ ആന്‍ ആവിര്‍ഭവിക്കുന്നത് ഹിപ്പോക്രാറ്റസിന്നും ഏതാണ്ട് 1000 വര്‍ഷങ്ങള്‍ക്കു ശേഷമാണെന്ന് ഓര്‍ത്താല്‍ "...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു " എന്ന ഖുര്‍ ആനിക വാക്യത്തിന്റെ ചരിത്രപരമായ ദിശ മനസിലാകും. ഒപ്പം, അന്നത്തെ കാലത്തെ ശരീരശാസ്ത്ര വിജ്ഞാനം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ ഖുര്‍ ആന്‍ പോലുള്ള ഗ്രന്ഥങ്ങളിലെ വചനങ്ങളില്‍ നിഴലിക്കുന്നു എന്ന ചരിത്രവസ്തുതയും ഉണ്ട്. (ഖുര്‍ ആന്‍ പരിപൂര്‍ണ്ണവും, മനുഷ്യ ഇടപെടലില്‍ നിന്നു മുക്തവുമാണെന്ന വിശ്വാസികളുടെ അവകാശവാദം ഏതായാലും ശാസ്ത്രവൈജ്ഞാനികന് പ്രശ്നമല്ല :)

2. ആധുനിക ജനറ്റിക്സിന്റെ തത്വങ്ങളെ ഖുര്‍ ആന്‍ ശരിവയ്ക്കുന്നുവെന്നു പറയുന്ന അതേ ശ്വാസത്തില്‍ തന്നെ പരിണാമ നിയമങ്ങളെ എങ്ങനെ താങ്കള്‍ക്ക് എതിര്‍ക്കാന്‍ കഴിയും ശരീഖ് ജീ ?

പരിണാമ നിയമങ്ങളുടെ ഉപജ്ഞാതാവ് ഏതോ കുത്സിത ശ്രമത്തിന്റെ ഭാഗമായി ദൈവനിഷേധത്തിനുവേണ്ടി ചമച്ചതാണ് പരിണാമസിദ്ധാന്തം എന്ന താങ്കളുടെ ആരോപണം അവിടെ നില്‍ക്കട്ടെ, ജനിതക തത്വങ്ങളുടെ പ്രായോഗിക രൂപം പരിണാമസിദ്ധാന്ത തത്വങ്ങളിലും പരിണാമസിദ്ധാന്തത്തിന്റെ ഹൃദയഭാഗത്ത് ജനിതക തത്വങ്ങളും എന്ന നിലയ്ക്കുള്ള ഒരു പാരസ്പര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. (വിശ്വനാഥന്‍ എന്ന ബ്ലോഗ്ഗര്‍ മുകളില്‍ ചൂണ്ടിക്കാണിച്ചപോലെ). ആ പാരസ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒട്ടനവധി ഗണിത പദ്ധതികളും നിരീക്ഷണങ്ങളും കൃത്യവുമാണ് എന്നിരിക്കെ ഒന്ന് ശരിയും മറ്റേത് തെറ്റും എന്നു പറയാനാവില്ലല്ലോ.

പരിണാമ സിദ്ധാന്തത്തെ ഹെയ്ക്കലിന്റെയൊക്കെ ഉപപത്തികളുദ്ധരിച്ച് താങ്കള്‍ എതിര്‍ക്കുന്നത് ആ സിദ്ധാന്തത്തെ ആഴത്തിലറിയാതെയാണ് എന്നു മറ്റൊരു പോസ്റ്റിനുള്ള കമന്റില്‍ താങ്കളെ ഓര്‍മ്മിപ്പിച്ചിരുന്നു.

3. പിന്നെ, ഡാര്‍വിന്‍ എന്തുപറഞ്ഞു, ഐന്‍സ്റ്റീന്‍ എന്തുപറഞ്ഞു, ഷ്രോഡിഞര്‍ എന്തുപറഞ്ഞു എന്നൊന്നും നോക്കിയല്ല അവര്‍ പ്രവര്‍ത്തിചതും സംഭാവനകള്‍ നല്‍കിയതുമായ ശാസ്ത്രമേഖലകളുടെ സാംഗത്യത്തെ ചോദ്യം ചെയ്യേണ്ടത്.
ശാസ്ത്രം വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടേയോ വികാരവിചാരങ്ങളുടേയോ സാമാന്യവല്‍ക്കരണമല്ല. ഒരു ഉദാഹരണം പറയാം: ഫോട്ടോ ഇലക്ട്രിക് ഇഫക്ടിന് ഐന്‍സ്റ്റൈന്‍ നല്‍കിയ വിശകലനം പിന്നീട് ആധുനിക ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാന ശിലകളിലൊന്നായി മാറിയെന്ന ചരിത്രം പ്രസിദ്ധം. എന്നാല്‍ അതേ ഐന്‍സ്റ്റൈന്‍ തന്റെ ബൌദ്ധിക ജീവിതത്തിന്റെ അവസാനകാലമത്രയും ക്വാണ്ടം ഫിസിക്സിന്റെ മറ്റൊരു അടിസ്ഥാന ശിലയായ 'ഹൈസന്‍ബെര്‍ഗ് അനിശ്ചിതത്വ' നിയമത്തെ നിരന്തരമായി ആക്രമിക്കുകയും ക്വാണ്ടം ഭൌതികതത്വങ്ങള്‍ അപൂര്‍ണ്ണമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു എന്നത് ഓര്‍ക്കുക.

പ്രപഞ്ചം സ്ഥായിയും അനന്തവുമാണെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദെഹത്തിന് പ്രപഞ്ചം വികസിക്കുകയാണെന്ന ഹബിളിന്റെ നിരീക്ഷണം ഒരു വലിയ തിരിചടികൂടിയായിരുന്നു.

ഇതേ ഐന്‍സ്റ്റൈന്‍ ആണ്, മാക്സ് വെല്ലിന്റെ സമീകരണങ്ങളിലെ പ്രകാശപ്രവേഗത്തെ ഒരു സ്ഥിരാങ്കമായി എടുക്കാന്‍ മറ്റുപല പ്രശസ്തരും ധൈര്യം കാട്ടാതിരുന്നപ്പോള്‍, ആ സാഹസത്തിനു മുതിര്‍ന്നതും ഒടുവില്‍ സ്പെഷ്യല്‍ റിലേറ്റിവിറ്റി എന്ന തന്റെ അതുല്യസംഭാവനയുമായി ഉയര്‍ന്നതും എന്നോര്‍ക്കണം!
അപ്പോള്‍ അങ്ങനെയാണ് കഥ - ശാസ്ത്രജ്ഞന്റെയോ ശാസ്ത്രവ്യാഖ്യാതാവിന്റെയോ വ്യക്തിപരമായ കമന്റുകളും വികാരാധിഷ്ഠിത വാദങ്ങളും എടുത്ത് ശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്ക് മേല്‍ ചാര്‍ത്തരുത്. അത്തരത്തില്‍ ശാസ്ത്രശാഖകളെ discredit ചെയ്യാനാവില്ല ; ഉസാമ ബിന്‍ ലാദന്‍ ചെറ്റത്തരം കാണിക്കുന്നതിന്റെ പേരില്‍ ഇസ്ലാം മുഴുവന്‍ തീവ്രവാദമാണ് എന്നു അടച്ചു പറയുമ്പോലെയിരിക്കുമത് :)

4. പിന്നെ, ഐന്‍സ്റ്റൈന്‍ ഈശ്വരവിശ്വാസിയാണെന്ന് കാണിക്കാന്‍ ശരീഖ് ജീ ഉദ്ധരിച്ച വാചകങ്ങള്‍ പോലെ ഒട്ടനവധി വാക്യങ്ങള്‍ ഐന്‍സ്റ്റൈന്റെ തന്നെ ideas and opinions എന്ന ലേഖന സമാഹാരത്തിലുണ്ട്. "God does not play dice" എന്നത് അദ്ദേഹത്തിന്റെ ക്വാണ്ടം ഭൌതിക വിമര്‍ശനവുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ വാചകമാണ്. "I want to know the mind of god" എന്നതിലെ ഗോഡ് ഒരു മെറ്റഫര്‍ ആണ് - ആലങ്കാരിക പ്രയോകം. ജന്മം കൊണ്ടു ജൂതനെങ്കിലും തന്റെ ശാസ്ത്രജീവിതകാലത്തൊന്നും ഒരു ജൂതമതാനുയായിയോ യഹോവാ വിശ്വാസിയോ ആയി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല എന്നോര്‍ക്കണം. ദൈവത്തിന്റെ മനസറിയുക എന്നതില്‍ അദ്ദേഹം പ്രകൃതിയുടെ നിയമങ്ങള്‍ എന്താണെന്നും പ്രപഞ്ചത്തെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫിസിക്കല്‍ പ്രിന്‍സിപ്പിളുകള്‍ എന്താണെന്ന് അറിയണമെന്നുമാണ് ഉദ്ദേശിച്ചത് എന്ന് ആ വാചകങ്ങളുടെ സന്ദര്‍ഭം കൂടി അറിയുമ്പോള്‍ മനസിലാകും.

5. പിന്നെ, ശാസ്ത്രം ദൈവത്തെ നിഷേധിക്കുന്ന ഒന്നാണെന്ന് കരുതാമെങ്കില് ആ ദൈവ നിഷേധത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുന്നത് റിലേറ്റിവിറ്റിയാണെന്ന് ഞാന്‍ പറയും. കാരണം അതിന്റെ ഗണിതോല്‍പ്പന്നമാണ് പ്രപഞ്ചോല്‍ഭവ സിദ്ധാന്തം. താരാപഥങ്ങളും താരസമൂഹങ്ങളും മുതല്‍ ഉപാണുലോകത്തെ കണികകള്‍ വരെയടങ്ങുന്ന പ്രപഞ്ചം ഒരു പ്രപഞ്ചബാഹ്യമായ ശക്തിയുടെയും ഇടപെടലുകളില്ലാതെ ഉരുത്തിരിയുകയും,സ്വയം പൂര്‍ണ്ണമായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുന്ന പ്രപഞ്ചോല്‍ഭവസിദ്ധാന്തം ഇതുവരെയുള്ള നിരീക്ഷണങ്ങളെയൊക്കെ യുക്തിസഹമായി വിശദീകരിക്കുന്നുണ്ട്. അതിന്റെ ഗംഭീരമായ വ്യാപ്തിയും പുതിയ അര്‍ത്ഥങ്ങളുമൊക്കെ ശാസ്ത്രം കൂടുതല്‍ മനസിലാക്കിക്കൊണ്ടിരിക്കുന്നു.
ഡാര്‍വീനിയനും നിയൊ-ഡാര്‍വീനിയനുമായ പരിണാ‍മ തത്വങ്ങള്‍ പ്രപഞ്ചത്തിലെ കടുകുമണിയായ ഭൂമിയിലെ അതിലും കടുകുപ്രായമായ ജൈവലോകത്തിന്റെ ഉരുത്തിരിയലിനെ മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. Macro level ചിത്രം മെനയുന്നത് കോസ്മോളജിയും ഭൌതികശാസ്ത്രവും ചേര്‍ന്നാണ് എന്നോര്‍ക്കണം.

ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മതഗ്രന്ഥങ്ങളില്‍ selective interpretation നടത്തി തേടുമ്പോള്‍ ഇതും കൂടി ഓര്‍ക്കുക : ആറ്റത്തിന്റെ ശാസ്ത്ര വിശദീകരണം മാത്രമായി അംഗീകരിക്കുകയും പ്രപഞ്ചബാഹ്യമായ ദൈവീകമായ ഒരു ശക്തിയാണ് പ്രപഞ്ചസൃഷ്ടിനടത്തി എന്നു ‘വിശ്വസിക്കുകയും’ ചെയ്യുന്നത് ഒത്തുപോകില്ല.
ഉദാഹരണത്തിനു ന്യൂട്ടോണിയന്‍ മെക്കാനിക്സ് മുഴുവനും തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ടല്ല ആപേക്ഷികതാ മെക്കാനിക്സ് വന്നത്. ആദ്യത്തേതിന്റെ പ്രാപഞ്ചികമായ ഒരു തലത്തിലെ extrapolation ആ‍ണ് രണ്ടാമത്തേത്. ഉപാണുതലത്തിലെ കണികകളുടെ ചലനങ്ങളില്‍ പോലും ന്യൂട്ടോണിയന്‍ മെക്കാനിക്കല്‍ നിയമങ്ങള്‍ അപ്ലൈ ചെയ്യപ്പെടുന്നുണ്ട് എന്നോര്‍ക്കണം.ശാസ്ത്രത്തില്‍ അങ്ങനെ ദ്വീപുകളായല്ല പ്രതിഭാസങ്ങളും നിയമങ്ങളും നില്‍ക്കുന്നത്. എല്ലാ കണ്ടെത്തലുകള്‍ക്കും നിയമങ്ങള്‍ക്കും നൈരന്തര്യമുണ്ട്. മൈക്രോ ലെവലില്‍ നിന്ന് മാക്രോ ലെവലിലേക്കുള്ള ഒരു നൈരന്തര്യമാണ് അത്. Modern synthesis-ല്‍ അതിലേതെങ്കിലുമൊന്നിനെയെടുത്ത് ഒറ്റപ്പെടുത്തി വിശദീകരിക്കാനുമാവില്ല.

പിന്നെ, ഇതൊന്നുമെഴുതിയത് ഏതെങ്കിലും വിശ്വാസരീതി തെറ്റാണെന്നോ മറ്റൊന്ന് ശരിയാണെന്നോ സ്ഥാപിക്കാനല്ല. മതങ്ങള്‍ക്ക് സാമൂഹിക/സാംസ്കാരിക ജീവിതത്തിലുള്ള സ്ഥാനത്തെ അംഗീകരിച്ചുകൊണ്ടു തന്നെയാണ് ഇത്രയും പറഞ്ഞത്.
May 2, 2008 2:11 PM

20 comments:

 1. സൂരജ്‌ജീ, നല്ല വിവരങ്ങളും വിവരണവും.

  ഓടോ: ഇത്തരമൊരു ഫൂള്‍പ്രൂഫ്‌ പോസ്റ്റുണ്ടാക്കാന്‍ സാധാരണ എത്ര സമയമെടുക്കും?

  ReplyDelete
 2. സൂരജിനെപ്പോലുള്ളവര്‍ എഴുതാനുണ്ടാവുമ്പോള്‍ എന്നെപ്പോലുള്ളവര്‍ ബ്ലോഗു വായിക്കാനുണ്ടാവുന്നു.
  ഇതൊന്നു പി.ഡി.എഫ് ആക്കുന്നതില്‍ വിരോധമുണ്ടാവില്ലന്നു പ്രതീക്ഷിക്കുന്നു.
  അഭിനന്ദനങള്‍.

  ReplyDelete
 3. ഖുറാനിലെ ഭ്രൂണസൃഷ്ടിയെക്കുറിച്ച്‌ ഇവിടെ സൂരജ്‌ ചേര്‍ത്തിട്ടുള്ളതിനേക്കാള്‍ വാഖ്യങ്ങള്‍ ഇവരുടെ പ്രചാരസഭയുടെ മെയിലുകള്‍ കിട്ടാറുണ്ട്‌. ഖുറാന്‍ വായിച്ച്‌ നോക്കിയിട്ടും ഉണ്ട്‌. എന്തായാലും അതിനുള്ള നല്ല ഒരു മറുപടിയാണ്‌ താങ്കളുടേത്‌. പക്ഷെ, ഭാരതീയ പുരാണ ശാസ്ത്രഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ച്‌ എന്തെങ്കിലും പറയുന്നുണ്ടൊ എന്ന് ഞാനും ഒന്ന് അന്വേഷിച്ചിരുന്നു. അതില്‍ കുറച്ചുകൂടി ശാസ്ത്രത്തിനു നിരക്കുന്ന രീതിയിലുള്ള (ആകാലഘട്ടം കൂടി കണക്കിലെടുത്താല്‍) കണ്ടെത്തലുകള്‍ ഉണ്ടെന്നു തോന്നി.എന്തായാലും ഹിപ്പോക്രാറ്റസിനു മുമ്പുള്ള കാര്യമല്ലേ എന്നുള്ള പരിഗണന കൊടുത്തുകൊണ്ടു സൂരജ്‌ അതിനെ നോക്കിയില്ല എന്നു തോന്നുന്നു.

  (പാമരനോട്‌, സൂരജ്‌ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ചില മൊല്ലാക്കമാര്‍ ഖുറാനിലെ എമ്പ്രിയോളജിയുമായി വന്നകാര്യം. അന്നുതൊട്ട്‌ തുടങ്ങിയെന്നു കരുതാംലേ.)

  ReplyDelete
 4. സമ്മതിച്ചു മനുഷ്യാ...

  ആ പോസ്റ്റില്‍ ആദ്യ കമന്റിട്ടത് ഞാനായിരുന്നു. പറഞ്ഞ് സമയം കളയണ്ട എന്നു കരുതി..:)

  പക്ഷെ സൂരജ് എഴുതിയത് definitive ആയി.

  ReplyDelete
 5. പ്രിയ പാമരന്‍,

  താരാപഥം പറഞ്ഞത് പോലെ കോളെജ് പഠനകാലത്ത് ചില വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഈ വിഷയത്തില്‍ ചിന്ന അന്വേഷ്ണങ്ങള്‍ നടത്തിയിരുന്നു. ക്വോട്ട് ചെയ്യാനുള്ള ഖുര്‍ ആന്‍ വചനങ്ങള്‍ അന്നു തന്നെ എന്റെ കൈയ്യിലെ ഖുര്‍ ആന്‍ പ്രതിയില്‍ രേഖപ്പെടുത്തിയിരുന്നത് ഇപ്പോള്‍ ഉപകാരപ്പെട്ടു. ദാറ്റ്സ് ഓള്‍ :)
  പിന്നെ, ഫൂള്‍ പ്രൂഫ് ആണോന്നു ചോദിച്ചാ...ഞാന്‍ പഞ്ചായത്തു വിട്ടു :P

  കരീം മാഷ്, റോബി ജീ,
  ഞാന്‍ ഫ്ലാറ്റ് ആയി!

  പ്രിയ താരാപഥം,

  ഹിപ്പോക്രാറ്റസിനു മുന്‍പുള്ള കാര്യമല്ലേ എന്നോര്‍ത്തിട്ടൊന്നുമല്ല കേട്ടോ അതൊന്നും വിശദമാക്കാത്തത് :)

  ഭാരതീയ (ഭാരതീയമെന്നു പറഞ്ഞാല്‍ ഇറാന്‍/അഫ്ഘാനിസ്ഥാന്‍ മുതലുള്ള ഭൂവിഭാഗവും ഇപ്പോഴുള്ള അവിടുത്തുകാരുടെ പൂര്‍വികരുമുള്‍പ്പടെ) വൈജ്ഞാനിക ശേഖരങ്ങളില്‍ ആര്‍ത്തവം, ഗര്‍ഭം, പ്രസവം, ഗര്‍ഭരക്ഷ, മൂഢ ഗര്‍ഭം (അബോര്‍ഷന്‍)തുടങ്ങിയവയെക്കുറിച്ചൊക്കെ നല്ല കിണ്ണന്‍ വിവരണങ്ങള്‍ - അന്നത്തെ പരിമിതികളില്‍ നിന്നുകൊണ്ടുതന്നെ - ആരംഭിക്കുന്നത് അത്രേയന്‍ മുതല്‍ക്കാണ്.

  അത്രേയനെ ശരിക്കും പറഞ്ഞാല്‍ മോഡേണ്‍ മെഡിസിന്റെ അപ്പനാക്കാം - കാരണം വൈദ്യരീതികളുടെ അടിസ്ഥാന ശിലയായ “ഹേതു വിപരീതം”(രോഗകാരണത്തിനു വിപരീതമായതു ചെയ്ത് രോഗത്തെ reverse ചെയ്യുന്ന പരിപാടി) എന്ന തത്വം മുന്നോട്ടുവച്ചത് പുള്ളിക്കാരനാണ് എന്ന് ചരകസംഹിതയിലും സുശ്രുത സംഹിതയിലും വായിച്ചെടുക്കാം.

  പ്രശ്നം ഡേറ്റിംഗിന്റേതാണ്.
  അത്രേയന്‍ എന്ന വൈഞാനികന്റെ ശിഷ്യന്മാരില്‍ ഒരാളായ അഗ്നിവേശനാണ് നമ്മുടെ അറിവില്‍ ആദ്യമായി വൈദ്യശാഖയ്ക്ക് ഒരു സംഹിതയുണ്ടാക്കുന്നത്- അഗ്നിവേശതന്ത്രം. ഇതിന്റെ പ്രതിസംസ്കരണമാണ് ചരകന്‍ ചെയ്തതായി ചരക സംഹിതയില്‍ തന്നെ പ്രസ്താവിച്ചിരിക്കുന്നത്. കാഷ്മീരുകാരന്‍ ധൃതബാലന്‍ ഏഡി 900 ത്തിനോടടുത്ത് ചരകസംഹിതയെ ഒന്നുകൂടി എഡിറ്റ് ചെയ്തു.
  സര്‍ജ്ജിക്കല്‍ ഫീല്‍ഡിലാകട്ടെ ദിവോദാസന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന കാശിരാ‍ജാവ് ധന്വന്തരിയാണ് പ്രഥമഗണനീയന്‍. (ധന്വന്തരിയുടെ ശിഷ്യനായിരുന്നു ദിവോദാസന്‍ എന്നും കഥയുണ്ട്). മൂപ്പരുടെ അറിവുകളെ ശിഷ്യന്മാരില്‍ പ്രധാനിയായ സുശ്രുതന്‍ പ്രതിസംഹരിച്ചു എന്നും ലഭ്യമായ ചരിത്രം.

  ഇതില്‍ ചരകസംഹിതയുടെയും സുശ്രുത സംഹിതയുടെയും കാലം BC 300 മുതല്‍ AD 120 കള്‍ വരെയാണ്, ഹിപ്പോക്രാറ്റസിനും ശേഷം. (സുശ്രുതന്‍ ജീവിച്ചിരുന്നത് ബിസി600-ലാണെന്ന് സംശയിക്കപ്പെടുന്നെങ്കിലും പുസ്തകത്തിന്റെ പലഭാഗങ്ങളുടേയും ഡേറ്റ് ലേറ്റാണ് - എഡിറ്റിംഗിന്റെ പ്രശ്നമാവാം:)

  ആദി വൈദ്യാചാര്യനായി കണക്കാക്കപ്പെടേണ്ടിയിരുന്ന അത്രേയനും മൂപ്പരുടെ ശിഷ്യനായ അഗ്നിവേശനും ഡേറ്റില്ലാതെയും പോകുന്നു. (സത്യത്തില്‍ ഇത് നമ്മുടെ അതിരുകടന്ന ആത്മീയവല്‍ക്കരണത്തിന്റെ ശിഷ്ടഫലമാണ് - ബ്രഹ്മാവില്‍ നിന്ന് 1ലക്ഷം ശ്ലോകങ്ങളായാണ് ആദ്യ ആയുര്‍വേദമുണ്ടായതെന്നും ധന്വന്തരി ഒരു ദൈവമായിരുന്നുവെന്നുമൊക്കെ പറഞ്ഞു പരത്തി നല്ല കുറേ സയന്റിസ്റ്റുകളെ ദൈവമാക്കി - അഡ്രസില്ലാത്ത ഡേറ്റില്ലാത്ത അമൂര്‍ത്ത ബിംബമാക്കി!)

  ഹിപ്പോക്രാറ്റസിന്റെ കാലഘട്ടമായ ബിസി 400-500 കളിലൊക്കെ ആയുര്‍വേദ ശൈലിയിലുള്ള വൈദ്യശാസ്ത്രവിജ്ഞാനം ഇന്ത്യയില്‍ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യവേദകാലത്തെ (ബി.സി 2000-1500) പുലിയായിരുന്നോ അത്രേയഭഗവാനെന്നു ചരകന്‍ വിളിക്കുന്ന ഡോ:അത്രേയന്‍ എന്ന് സംശയം തീര്‍ന്നിട്ടില്ല. അഥര്‍വ വേദത്തിന്റെ സ്വാധീനമൊക്കെ വച്ചു ഗണിക്കുമ്പോള്‍ ബിസി 1200 വരെയൊക്കെ പോകാം.

  പിന്നെ, അത്രേയന്റെയും ഭരദ്വാജന്റെയും അഗ്നിവേശന്റെയുമൊക്കെ ഭ്രൂണശാസ്ത്ര കല്പനകള്‍ വളരെ ഡീറ്റെയില്‍ഡ് ആയിരുന്നുവെങ്കിലും ഗ്രീക്ക് മെഡിസിന്‍ പുലികളായിരുന്ന ഹിപ്പോക്രാറ്റസ്, അരിസ്സ്റ്റോട്ടില്‍ മുതല്‍പ്പേരുടെയൊക്കെ സങ്കല്പങ്ങളുമായി ഏറെക്കുറേ ഒത്തുപോകുന്നതാണ്. സംയോഗസമയത്ത് ശുക്ലം അധികമായാല്‍ ആണ്‍കുഞ്ഞും ആര്‍ത്തവം അധികമായാല്‍ പെണ്‍കുഞ്ഞും സമനിലയായാല്‍ നപുംസകവും എന്നൊക്കെയുള്ള ഭാവനകളും സുലഭം.
  പുരുഷ ശുക്ലവും, സ്ത്രീയുടെ ആര്‍ത്തവവും ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന ഗാലെന്റെ പില്‍ക്കാല സങ്കല്പം വരെ ഇതേ ലൈനില്‍ ഉള്ളവ തന്നെ.
  സുശ്രുതന്റെ അഭിപ്രായത്തില്‍ “ ഗര്‍ഭം (ഭ്രൂണം) ഒന്നാം മാസത്തില്‍ ബുദ്ബുദാകൃതിയായിരിക്കും (കുമിളപോലെ) രണ്ടാം മാസത്തില്‍ കഫം, പിത്തം വാ‍യു ഇവകാരണം പഞ്ചമഹാ ഭൂതങ്ങള്‍ ചേര്‍ന്ന കനമുള്ള സാധനമായിരിക്കും. അതു ഉരുണ്ടിരുന്നാല്‍ പുരുഷപ്രജയും നീണ്ടിരുന്നാല്‍ പെണ്ണും.നീണ്ട് ഉരുണ്ടിരുന്നാല്‍ നപുംസകം; മൂന്നാം മാസത്തില്‍ കൈകള്‍ കാലുകള്‍ തല എന്നീ അവയവങ്ങളുടെ സ്ഥാനം ഉരുണ്ടിരിക്കും. നാലാം മാസം എല്ലാം തെളീയുന്നു.ഹൃദയം വ്യക്തമാകുന്നതോടെ ചേതനാധാതു വ്യക്തമാവുന്നു. ഈ സമയത്തെ അമ്മയുടെ ആഗ്രഹങ്ങള്‍ തടയപ്പെട്ടാല്‍ കുഞ്ഞിന് കൂന്, കൊങ്കണ്ണ്, അന്ധത, മുടന്ത്, ബുദ്ധിമാന്ദ്യം എന്നിവ ഫലം”. (നല്ല നിരീക്ഷണപാടവമുള്ള കുറേ വൈജ്ഞാനികരെ നാം ദൈവങ്ങളും ‘വേദ’ക്കാ‍രുമാക്കി വിലകെടുത്തി കുറേ അന്ധവിശ്വാസികളെ ഏല്‍പ്പിച്ചുകൊടുത്തു എന്ന് ഇതു വായിക്കുമ്പോള്‍ തോന്നുന്നു.)

  സംഹിതകളിലെ ഗര്‍ഭാവക്രാന്തി എന്ന ഭാഗവും, ഗര്‍ഭോപനിഷത്തിലെ കല്പനകളും ഒക്കെ വിശദമാക്കിക്കൊണ്ട് പിന്നീറ്റ് ഒരു പോസ്റ്റിടാം എന്നു വിചാരിക്കുന്നു.

  ReplyDelete
 6. ഇതൊക്കെ വായിക്കാതെ പോകുന്നതു് വന്‍‍നഷ്ടമാണു്.

  ReplyDelete
 7. Sooraj

  You are unbelievable!

  കമന്റ് ശേഖരണം പലരും തുടങ്ങിയപ്പോള്‍ എന്തിനു എന്ന് കരുതിയിട്ടുണ്ട്. താങ്കളുടെ കമന്റുകള്‍ കാണുമ്പോഴാണ് കമന്റിന്റെ അമൂല്യ വിലയറിയുന്നത്.

  ReplyDelete
 8. ദൈവ വിശ്വാസത്തെ കുറിച്ച് ഐന്‍സ്റ്റൈന്‍ പറഞ്ഞത് ഇങ്ങനെ

  ReplyDelete
 9. ബ്ലോഗില്‍ ഞാന്‍ അടുത്ത് വന്നതേയുള്ളൂ - അതിനാല്‍ തന്നെ വൈകിയ കുറിപ്പിന്നു ക്ഷമ ചോദിക്കുന്നു. സൂരജിന്റെ കുറെ ബ്ലോഗുകളിലൂടെ ഞാന്‍ യാത്ര ചെയ്തു. നിങ്ങളുടെ പരന്ന വായനയും നിരീക്ഷണ പാടവവും അത് മറ്റുള്ളവരിലേക്ക് പങ്കു വക്കുന്നതും അഭിനന്ദാര്ഹമാണ്. ചില വിയോജിപ്പുകള് ഉള്ളത് രേഖപ്പെടുത്തുകയാണ്, അതിന് മുമ്പ് ഒരു കാര്യം - ഒരേ സമയം നിങ്ങളുടെ എല്ലാ പരാമര്ശങ്ങളെ കുറിച്ചും ഒറ്റ കുറിപ്പിലൂടെ മറുപടി nalkuvaan എനിക്ക് പരിമിതികളുണ്ട് - എനിക്കറിയാവുന്ന കാര്യങ്ങളെ കുറിച്ചേ സ്പര്ശിക്കുകയുള്ളൂ - അതെന്റെ പരിമിതിയാണ്. അത് തന്നെ ഒരു മൂന്നു-നാല് കമന്റ് മായി ഞാന് എത്തുവാന് ശ്രമിക്കാം. മറ്റുള്ള വേദങ്ങളെ കുറിച്ചൊന്നും ഞാന് പരാമര്ശിക്കുന്നില്ല- പക്ഷെ ഖുര്-ആന് അത് ദൈവത്തില് നിന്നും അവതരിച്ചതാണ്, നിങ്ങള്ക്കു അതിനോട് യോജിക്കുവാന് കഴിയില്ലെന്ന് പൂര്ണ ബോധ്യമുണ്ടായിട്ടു തന്നെയാണ് ഇതു പറയുന്നതു, അപ്പോള് അയച്ച ദൈവത്തെ ബോധ്യപ്പെടുത്തെണ്ടി വരും. പ്രപഞ്ച മുള്ക്കൊള്ളുന്ന ഒന്നമാകാശ മുള്പ്പടെ എഴാകാശങ്ങള്ക്ക് ഉപരിയിലായാണ് ദൈവത്തിന്റെ സാന്നിദ്_ധ്യവുമെന്നും എന്നാല് അവന്റെ കഴിവാകട്ടെ അഥവാ അറിവാകട്ടെ ഭൂമിയിലെ ഓരോ ചെറിയ ചലനത്തെ കുറിച്ചു പോലും ഉള്കൊള്ളുന്നതുമാനെന്നാനു മുസ്ലിങ്ങള് വിശ്വസിക്കേണ്ടത്.

  അഥവാ പ്രപഞ്ച സൃഷ്ട്ടിയായ മനുഷ്യന്നു പ്രപഞ്ചാതീതനായ ദൈവത്തിന്റെ സത്തയെ കുറിച്ചു ഒരു ചിത്രമുണ്ടാക്കുക സാധ്യമല്ല - അതിനാല്തന്നെ നമ്മുടെ അറിവ് അതെത്ര തന്നെ വളര്ന്നാലും പ്രപഞ്ചമെന്ന പരിമിധിക്കപ്പുറത്തേക്ക് വളരുകയില്ല. ഇതു നിങ്ങളുടെ ഒരു മുന്നേയുള്ള കമന്റില് നിങ്ങള് തന്നെ കൊടുത്തതാണല്ലോ.

  ഖുര്-ആനില് ദൈവത്തെ കുറിച്ചുള്ള ഒരു വിവരണമുണ്ട്. ആരാണ് നിന്റെ ദൈവമെന്ന ചോദ്യത്തിന്നുത്തരമായി പ്രവാചകനോട് പറയാന് കല്പിക്കപെട്ട ഉത്തരം.

  റയുക - അവന് അള്ളാഹു ഏകനാകുന്നു.

  അവന് സര്വ്വാശ്രയനാണ്.

  അവന് ജനിപ്പിച്ചിട്ടില്ല, ജനിച്ചിട്ടുണ്ടായിട്ടുമില്ല

  അവന് തുല്യനായി യാതോരുവനും ഇല്ല.

  അദ്-ധ്യായം 112-

  ഇവിടെ ചില കാര്യങ്ങള് സൂചിപ്പിക്കേണ്ടതുണ്ട്, ഖുര്- ആന് അറബിക് ഭാഷയിലാണ് അവതിരിച്ചത്. 1400 വര്ഷങ്ങള്ക്കു മുമ്പെ പൂര്ണവളര്ച്ച എത്തിയ ഒരു ഭാഷയാണ് അറബിക്- വര്ത്തമാന കാലത്തിലും സംസാരഭാഷകളില് നിലനില്ക്കുന്ന പുരാതന ഭാഷകളില് ഒന്ന് -(ഹിബ്രുവും സംസ്കൃത മൊന്നും ഇപ്പോള് സംസാര ഭാഷയായി നില്ക്കുന്നില്ല എന്നത് എല്ലാര്ക്കും അറിയാമല്ലോ. ) അതിനാല് പലപ്പോഴും ഖുര്-ആനിന്ടെ ആശയങ്ങളെ മാത്രമെ വിവര്ത്തനം ചെയ്യുവാന് കഴിയാറുള്ളൂ, എല്ലാ വിവര്ത്തനങ്ങള്ക്കും ഈ പരിമിതി ഉണ്ടെങ്കിലും അറബിയില് അത് വളരെ കൂടുതലാണ്, മലയാളമാകട്ടെ ഏറ്റവും ശൈശവാവസത്തയില് നില്ക്കുന്നതും.

  ഖുര്-ആന് ഒരു ശാസ്ത്ര ഗ്രന്ഥമല്ല തന്നെ- ശാസ്ത്രമെന്നാല് പ്രപഞ്ചത്തെ കുറിച്ചു അറിയാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. അഥവാ ശാസ്ത്രം 'അങ്ങിനെ ഉണ്ടായി' എന്നല്ലാതെ 'എന്തുകൊണ്ട് ഉണ്ടാകുന്നു' എന്ന വിജ്ഞാനത്തിന്റെ പരിധിക്ക് പുറത്താണ് , പദാര്ത്ഥങ്ങളുടെ ഗുണങ്ങള് അവയുടെ സ്വയം കഴിവുകള് അല്ല. അവയുടെ ഘടകങ്ങളുടെ ആകെത്തുകയുമല്ല . വാതകങ്ങളായ സ്വയം കത്തുന്ന hydrogen- കത്താന് സഹായിക്കുന്ന oxygen- ചേര്ന്നാല് തീ കെടുത്തിക്കളയുന്ന ദ്രാവകമായ വെള്ളമുണ്ടാവുന്നു , വെള്ളത്തിന്റെ ഗുണങ്ങള് എവിടെ നിന്നു കിട്ടി , ഇതിന്റെ ഉത്തരങ്ങള്,-അതാകട്ടെ ശാസ്ത്രത്തിന്റെ പരിധിയില് ഉത്തരം കിട്ടാത്ത കാര്യങ്ങളാണ്. ഇനി നിങ്ങളുടെ ചില കമന്റ് നോക്കുക

  ---------------------------------------------------------------------------------------

  പിന്നെ, ശാസ്ത്രം ദൈവത്തെ നിഷേധിക്കുന്ന ഒന്നാണെന്ന് കരുതാമെങ്കില് ആ ദൈവ നിഷേധത്തിന്റെ ഉത്തുംഗത്തില് നില്ക്കുന്നത് റിലേറ്റിവിറ്റിയാണെന്ന് ഞാന് പറയും. ----------------------------------------------------------------------------------------------- ഈ വാദത്തെ പിന്തുണക്കാന് നിങ്ങള് നടത്തുന്ന ശ്രമം വളരെ ചെറുതായിപ്പോയി ,

  കാരണം താരാപഥങ്ങളും താരസമൂഹങ്ങളും മുതല് ഉപാണുലോകത്തെ കണികകള് വരെയടങ്ങുന്ന പ്രപഞ്ചം ഒരു പ്രപഞ്ചബാഹ്യമായ ശക്തിയുടെയും ഇടപെടലുകളില്ലാതെഉരുത്തിരിയുകയും,സ്വയം പൂര്ണ്ണമായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന്വിശകലനം ചെയ്യുന്ന പ്രപഞ്ചോല്ഭവസിദ്ധാന്തം ഇതുവരെയുള്ള നിരീക്ഷണങ്ങളെയൊക്കെ യുക്തിസഹമായി വിശദീകരിക്കുന്നുണ്ട്. അതിന്റെ ഗംഭീരമായ വ്യാപ്തിയും പുതിയ അര്ത്ഥങ്ങളുമൊക്കെ ശാസ്ത്രം കൂടുതല് മനസിലാക്കിക്കൊണ്ടിരിക്കുന്നു

  എന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ബാഹ്യമായ ഒരിടപെടലില്ല എന്നതിനു എന്ത് തെളിവാണ് ശാസ്ത്രം നല്കിയിട്ടുള്ളത്. ഞാന് ഒരു physics ബിരുദധാരിയല്ല, പക്ഷെ കഴിയുന്നത്ര വായിച്ചു മനസ്സിലാക്കാന് ശ്രമിക്കാറുണ്ട് , രണ്ടു മൂലകങ്ങള് തമ്മില് ചേര്ന്ന് ഒരു പദാര്ത്ഥം രൂപപ്പെടുമ്പോള് ഉണ്ടാവുന്ന ഗുണവിശേഷങ്ങളുടെ മാറ്റത്തെ കുറിച്ചു മനസ്സിലാക്കാന് കഴിയാത്ത നമുക്കെങ്ങിനെ പ്രപഞ്ചത്തിന്റെ റിലേറ്റിവിറ്റി മുഴുവന് കയ്യിലായെന്നു പ്രഖ്യാപിക്കുവാന് കഴിയും. അതിന്നു പുറമെ പ്രപഞ്ചത്തിന്നു ഒരു ബാഹ്യ ഇടപെടലില്ലായെന്നു. മറ്റൊരു പ്രബന്ചത്തെ കുറിച്ചുള്ള സാധ്യത വരെ ഇല്ല എന്ന് പറയാന് കഴിയാത്ത ഈ കാര്യത്തെ കുറിച്ചു ശാസ്ത്രമെന്ന രീതിയില് ഇങ്ങിനെ പറയാന് എന്ത് തെളിവാനുള്ളത്, ഇതൊരു അതിമോഹമാണ്.

  പ്രപഞ്ചത്തിന്റെ ചലന വ്യവസ്ഥകളും അതിന്നുപയോഗിക്കപ്പെടുന്ന ഗണിത രീതികളെയും നമുക്കു മനസ്സിലാകാന് കഴിയും - പക്ഷെ പുറത്തു നിന്നുള്ള ഒരിടപെടലും ഇല്ലാ എന്ന് നമുക്കു വാദിക്കാമെങ്കിലും ശാസ്ത്രീയ മാനദന്ധങ്ങള് ഉപയോഗിച്ചു തെളിയിക്കാന് കഴിയില്ല. അത് പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യ പരിമിതിയുടെ വളരെ പുറത്താണ് . ഇവിടെയാണ് ഉണ്ടാക്കിയവാണോ ഉണ്ടാക്കപ്പെട്ടവാണോ അല്ലാത്ത അല്ലാഹുവിന്റെ പ്രസക്തി.

  ------------------------------------------------------------------------------------------------------------

  പിന്നെ, ഡാര്‍വിന്‍ എന്തുപറഞ്ഞു, ഐന്‍സ്റ്റീന്‍ എന്തുപറഞ്ഞു, ഷ്രോഡിഞര്‍ എന്തുപറഞ്ഞു എന്നൊന്നും നോക്കിയല്ല അവര്‍ പ്രവര്‍ത്തിചതും സംഭാവനകള്‍ നല്‍കിയതുമായ ശാസ്ത്രമേഖലകളുടെ സാംഗത്യത്തെ ചോദ്യം ചെയ്യേണ്ടത്.

  ---------------------------------------------------------------------------------------------------------

  പൂര്ണ്ണമായും അംഗീകരിക്കുന്നു - ഡാര്‍വിന്‍ അടക്കമുള്ള -ഇങ്ങിനെയുള്ള പരിശ്രമങ്ങളാണ് നമുക്കു ശാസ്ത്ര മേഖലയില് പുതിയ വാതിലുകള് തുറന്നത്, അവര് ദൈവത്തെ അന്ഗീകരിക്കുന്നില്ല എന്നതിനാല് അവരുടെ കണ്ടെത്തലുകളുടെ സത്യത്തെ ചോദ്യം ചെയ്യുന്നതും നിഷേധിക്കുന്നതും വിവരമില്ലയ്മയാണ് . കാരണം സൃഷ്ട്ടിക്കപെട്ടവയുടെ ഏതൊരറിവും സൃഷ്ട്ടാവിന്റെ കഴിവിനെ ക്കുറിച്ചുള്ള അറിവാണ് , അത് നാം കണ്ടെത്താന് ബാധ്യസ്ഥരുമാണ് . ഇക്കണ്ട ത്തലുകലെല്ലാം തന്നെ മനുഷ്യര്ക്ക് കൊടുത്ത കഴിവിന്റെ പരിമിതിയിലെ അവര്ക്കു ചെയ്യാനാവൂ എന്ന പൂര്ണ ബോധ്യമുള്ള ഒരു വിശ്വാസി എന്തിന് ഭയപ്പെടണം . ആരെല്ലാം ദൈവത്തെ അങ്ങീകരിക്കുന്നു , ഇല്ല എന്നതിനാല് ദൈവത്തിന്റെ മഹത്വം കൂടുകയും കുറയുകയുമില്ല – ആരെങ്കിലും നന്ദി കാണിച്ചാല് അവന് അവനോടു തന്നെ നന്ദി കാണിച്ചു ആരെങ്കിലും നന്ദികേട് കാണിച്ചാല് ദൈവം അത്യുന്നതന്നും പ്രതാപശാലിയുമത്രേ - എന്ന ദൈവ വചനം ഇവിടെ ഓര്മ്മിക്കുന്നു , അതിനാല് എതല്ലാം ശാസ്ത്രഞ്ഞര് വിശ്വാസികളാണ് , അല്ല എന്ന് നോക്കി ദൈവത്തിന്റെ അസ്ത്വിത്വം തെളിയിക്കാന് തുനിയുന്നത് പമ്പര വിഡ്ഢിത്തമാണ് .

  ---------------------------------------------------------------------------------------------------------

  ആറ്റത്തിന്റെ ശാസ്ത്ര വിശദീകരണം മാത്രമായി അംഗീകരിക്കുകയും പ്രപഞ്ചബാഹ്യമായ ദൈവീകമായ ഒരു ശക്തിയാണ് പ്രപഞ്ചസൃഷ്ടിനടത്തി എന്നു ‘വിശ്വസിക്കുകയും’ ചെയ്യുന്നത് ഒത്തുപോകില്ല. ---------------------------------------------------------------------------------------------------------

  ഇവിടെ ശാസ്ത്രകാരന്മാരും ഒരു കള്ള ചൂത് കളിക്കുന്നുണ്ട് സൂരജ് - പ്രപഞ്ചം ഇങ്ങിനെ യാണ് എന്ന് പറയുന്നതിനു പകരം ഇങ്ങിനെയൊക്കെ ആയിരുന്നാല് മതി എന്ന താത്പര്യത്തെ ശാസ്ത്രമായി അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നു . Big bang theory പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ചുള്ള അറിവ് നല്കുന്നു – ശരി തന്നെ - അപ്പോള് അതിന്നു മുംബുന്ടെന്നു പറയുന്ന അവസ്ഥയോ ? പദാര്_തഥം എന്ന് പറയാന് വയ്യല്ലോ - അതെങ്ങിനെ യുണ്ടായി - അവിടെ സ്ഫോടനം നടക്കാനുള്ള കാരണം എങ്ങിനെയുണ്ടായി ? പ്രപഞ്ചത്തിന്റെ തന്നെ ഇരുപതു ശതമാനമേ നമുക്കറിയൂ എന്ന് പറയുമ്പോള് ----ഇതു ശാസ്ത്ര നിയമ മനുസരിച്ച്, ഗണിത ശാസ്ത്രമനുസരിച്ചേന്നെല്ലാം പറയുമ്പോള്, ഗണിതം പ്രാപന്ചികമല്ല എന്ന് വരുമോ ? ഇവിടെ ആറ്റം മുതല്,പ്രപഞ്ചം മുതല് അതേപോലെ ഏഴ് പ്രപഞ്ചങ്ങളുടെ അറിവും സ്രിഷ്ടാവുമുള്ള ദൈവമാണ് - അവയെ നിയന്ത്രിക്കുന്ന , അവയുടെ ഉന്നതിയിലുള്ള - എന്നാല് അവന്റെ കഴിവും അറിവും പൂര്ണ്ണമായി എല്ലാടിനെയും ചൂഴ്ന്നു നില്ല്ക്കുന്ന oru സൃഷ്ടാവിനെയാണ് ഞാന് അല്ലാഹു എന്ന് വിളിക്കുന്നത് , ഇനി ഇപ്പറഞ്ഞ ആറ്റം – നമുക്ക് മുഴുവന് അറിയുവാന് പഠിക്കുവാന് കഴിയുമോ - നമ്മള് ഉള്കൊള്ളുന്ന പ്രപഞ്ചത്തിന്റെ ഇടവും ചെറിയ ഘടകത്തിനെ ക്കുറിച്ചാണ് ചോദിക്കുന്നത്,

  നമ്മുടെ ഇന്ദ്രിയ ങ്ങള്‍ക്കുള്ള പരിമിതി അറിവിന്നുണ്ടാവുമെന്നു സമ്മതിക്കുമ്പോള്‍ അറിയാന്‍ കഴിവുള്ളത് മാത്രമറിയാനാവുന്ന നമ്മെ കുറിച്ചു ബോധ്യം വരും

  -------------------------------------------------------------------------------------------------------

  ശാസ്ത്രത്തില് അങ്ങനെ ദ്വീപുകളായല്ല പ്രതിഭാസങ്ങളും നിയമങ്ങളും നില്ക്കുന്നത്. എല്ലാ കണ്ടെത്തലുകള്ക്കും നിയമങ്ങള്ക്കും നൈരന്തര്യമുണ്ട്. മൈക്രോ ലെവലില് നിന്ന് മാക്രോ ലെവലിലേക്കുള്ള ഒരു നൈരന്തര്യമാണ് അത്. Modern synthesis-ല് അതിലേതെങ്കിലുമൊന്നിനെയെടുത്ത് ഒറ്റപ്പെടുത്തി വിശദീകരിക്കാനുമാവില്ല. -------------------------------------------------------------------------------------------------------- ശരി എങ്കില്‍ പ്രപന്ചത്തിന്റെ ഏറ്റവും ചെറിയ ഘടകത്തെ കുറിച്ചും (micro leval) പുറത്തുള്ള അവസ്ത്തയെ കുറിച്ചും - (macro leval) നമുക്കറിയാന്‍ കഴിയില്ലാ എന്ന് കൂടി സൂരജ് സമ്മതിക്കുന്നു എന്ന് പറഞ്ഞു കൂടെ . അപ്പോഴല്ലേ പൂര്‍ണ്ണമാവുകയുള്ളൂ , അങ്ങിനെയുള്ള സൂരജ് ഏത് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പുറമെനിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഒരു പ്രപഞ്ച വ്യവസ്ഥയെ കുറിച്ചു പറയുന്നതു , ഇതു സൂരജ് പറഞ്ഞാലും ഐന്സ്റ്റീന് പറഞ്ഞാലും ഡാര്‍വിന്‍ പറഞ്ഞാലും അക്കാര്യത്തെ കുറിച്ചു പറഞ്ഞതു ശരിയല്ല എന്ന് പറയേണ്ടി വരുന്നു . അതിന്നര്‍ത്തം അവര്‍ പറഞ്ഞ എല്ലാം ശരിയല്ല എന്നല്ല , എന്നാവുകയും ചെയ്യരുത് .

  --------------------------------------------------------------- ആധുനിക ജനറ്റിക്സിന്റെ തത്വങ്ങളെ ഖുര് ആന് ശരിവയ്ക്കുന്നുവെന്നു പറയുന്ന അതേ ശ്വാസത്തില് തന്നെ പരിണാമ നിയമങ്ങളെ എങ്ങനെ താങ്കള്ക്ക് എതിര്ക്കാന് കഴിയും ശരീഖ് ജീ ? -------------------------------------------------------------------------------------

  ആധുനിക ജനറ്റിക്സിന്റെ തത്വങ്ങള്‍ ശരിയോ തെറ്റോ എന്നതല്ല പ്രശ്നം - ഈ കണ്ടെത്തലുകള്‍ ഖുര്‍_ആനിന്റെ ഏതെങ്കിലും വാക്യങ്ങളുമായി ശരിയായി വരുമ്പോള്‍ അത് ചൂണ്ടി കാണിക്കുകയാണ്, അതിന്നര്‍ത്ഥം എല്ലാ ശാസ്ത്ര കാര്യങ്ങളും ഖുറാനില്‍ നോക്കിപടിക്കണമേ എന്നൊന്നുമല്ല .

  പാരസ്പര്യം മാത്രമല്ലല്ലോ പ്രപഞ്ച പ്രതിഭാസങ്ങള്‍ - അത്രതന്നെ വൈരുധ്യങ്ങലുമില്ലേ? ഇനി ബിഗ് ബാന്ഗ് തിയറി എത്ര പുരോഗമിച്ചാലും ഭൂമിയും ആകാശവും ഒന്നായിരുന്നുവെന്ന കാര്യത്തിന്നു മാറ്റമുണ്ടാവില്ല, പ്രപഞ്ചത്തിന്റെ വികാസവും ശരിയായിരിക്കുകതന്നെ ചെയ്യും, അതെങ്ങിനെ വികസിച്ചു എന്ന കാര്യത്തില്‍ വ്യത്യാസമുണ്ടായെക്കാം. അത് ഖുര്‍_ആനില്‍ നിന്നും പടിക്കെണ്ടതുമല്ല , ഖുര്‍_ആനിലെ ഈ വാക്കു തന്നെ ശാസ്ത്രം പഠിപ്പിക്കാനല്ല, മനുഷ്യര്‍ക്ക്‌ ചെയ്ത അനുഗ്രഹങ്ങളെ സൂചിപ്പിച്ചു അവനോടെ നന്ദി കാണിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ഭാഗമായി പറഞ്ഞു പോകുന്ന ഭാഗങ്ങള്‍ മാത്രമാണ്.  പരിണാമ സിദ്ധാന്തം ഉണ്ടായിട്ടുണ്ടെങ്കില്‍ ശാസ്ത്രം തെളിയിക്കട്ടെ -ഒരു തുടര്‍ച്ചയുടെ ഭാഗമെന്നതും ഒരു വിശ്വാസമല്ലേ - വിശ്വാസങ്ങളെ ശാസ്ത്രമെന്ന് വിളിക്കാന്‍ കഴിയുമോ? -

  ബാഹ്യമായ ഒരിടപെടലില്ലാതെ ജീവകോശങ്ങള്‍ ഉണ്ടാവുന്നത് തുടങ്ങി അതാരംഭിക്കുന്നു -ഉഷ്ണരക്തമുള്ള ജീവികള്‍ ശ്രേണിയില്‍ ശീതരക്തമുള്ള ജീവികളായി മാറുന്നത് , , ഒരു ജൈവസമൂഹത്തില്‍ (ഗ്രൂപ്പ്) തന്നെ വളരെ വ്യത്യസ്തമായ ജീവികളുടെ സന്നിദ്ധ്യം - ഉദാഹരണത്തിനു പ്രാണികളില്‍ തേനീച്ച , ശട്പടങ്ങളില്‍ മൊണാര്‍ക്ക് ചിത്ര ശലഭം മത്സ്യങ്ങളില്‍ സാല്‍മാന്‍ മത്സ്യങ്ങള്‍- തുടങ്ങി ബീവര്‍ , ദേശാടന പക്ഷികള്‍ എന്നിങ്ങനെ പല ഉദാഹരണങ്ങളും - ഇതിന്നെല്ലാം ഒരുത്തരം നല്‍കാന്‍ കഴിയാത്ത കാലത്തോളം പരിണാമവാദം ഗണിതനിയമങ്ങള്‍ പ്രകാരം സൂരജിന്റെയും സൃഷ്ടിനിയമ പ്രകാരം റഷീദിന്റെയും -വിശ്വാസങ്ങള്‍, - വിശ്വാസങ്ങളെ ആകുന്നുള്ളൂ - ശാസ്ത്രമാകുന്നില്ല - ഒരു ശാസ്ത്ര നിയമമനുസരിച്ചും , പിന്നെ പഠന സൌകര്യത്തിന്നു എത്തിച്ചേരുന്ന നിഗമനങ്ങളെ നമുക്കു നിഗമനങ്ങള്‍ എന്നല്ലാതെ ശാസ്ത്രമെന്ന് പറയുന്നതു ഒരു ഗൌളീശാസ്ത്ര വാദമാണ് .

  ReplyDelete
 10. sooraj പോസ്റ്റില്‍ കൊടുത്ത ആയത്തുകളെ കുറിച്ചു നമുക്കു ചര്‍ച്ച ചെയ്യാം- അതിനെ ഞാന്‍ തരം തിരിക്കുന്നുണ്ട്-

  Embryology യുമായി ബന്ധമില്ലാത്തവയെ ആദ്യം എടുത്തു മാറ്റുകയാണ് - അതിനെ കുറിച്ചു ആദ്യം
  1.--- 2:222 - ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് (മുഹമ്മദിനോട്) ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാണ്. തന്നിമിത്തം ആര്‍ത്തവഘട്ടത്തില്‍ സ്ത്രീകളില്‍ നിന്നും അകന്നിരിക്കുക.ശുദ്ധിപ്രാപിക്കുംവരേയ്ക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിപ്രാപിച്ചുകഴിഞ്ഞാലോ, അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചമാര്‍ഗത്തിലൂടെ അവരെ സമീപിക്കുക... ----------------------------- ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം പറയുന്നത് അനുചരന്മാരില്‍ ചിലര്‍ ഭാര്യയുമായി ആര്‍ത്തവകാലത്ത് ലൈന്ഗിക ബന്ധത്തെ കുറിച്ചുള്ള ഒരു മതവിധി ചോദിച്ചതിന്നുള്ള ഉത്തരം മറുപടിയായി വരുന്നതാണ് - എന്നല്ലാതെ ആര്‍ത്തവത്തെക്കുറിച്ച് -എന്നതില്‍ ആ പ്രക്രിയയെ കുറിച്ചുള്ള നിര്‍വചനം ആവശ്യപെട്ടതല്ല - അതിനാല്‍ തന്നെ ഭ്രൂണ ശാസ്ത്രവുമായോ ശാരീരിക ശാസ്ത്രവുമായോ ഇതിനെ ബന്ധപ്പെടുത്തെണ്ടതില്ല-

  രക്തത്തെ ഇസ്ലാം ഒരു നജസ് ആയിട്ടാണ് കാണുന്നത് - അതിനാല്‍ അതൊരു മാലിന്യമാനെന്നു പറയുമ്പോള്‍ നജസ് എന്ന രീതിയില്‍ കണ്ടാല്‍ മതി-


  2. ----2:259 - ...മനുഷ്യരാശിക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാനാണ് നാം ഇങ്ങനെയെല്ലാം ചെയ്തത്. എല്ലുകള്‍ നോക്കൂ, അവയെ എങ്ങനെയെല്ലാമാണ് നാം സംഘടിപ്പിക്കുകയും അവയെ മാംസാവൃതമാക്കുകയും ചെയ്തിരിക്കുന്നതെന്ന്....

  ആ ആയത്തിന്റെ മുന്നിലെയും പിന്നിലെയും ആയത്തുകള്‍ കൂട്ടി വായിക്കുക- ഉത്തരം അവിടെയുണ്ട് - ഇതൊരു Miracle ആണ്- miracle നമ്മുടെ ചര്‍ച്ചയില്‍ വരുന്നില്ലല്ലോ ? പിന്നെ Miracle ശാസ്ത്രീയമാക്കാന്‍ നിന്നാല്‍ അതിനെ Magic എന്നല്ലേ പറയാന്‍ പറ്റുകയുള്ളൂ - അതിനാല്‍ അങ്ങിനെത്തന്നെ കാണാന്‍ ആണ് എനിക്കിഷ്ട്ടം - ഒരു അത്ഭുത പ്രവര്‍ത്തി -

  (നമ്മളെ എല്ലാം ശാസ്ത്രീയമാക്കുന്ന കുതുകി ആക്കല്ലേ-)


  ഇനി താഴെ പറയുന്ന ആയത്തുകളിലൂടെ -

  11:61 - സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സാലിഹിനെ അയച്ചു. അദ്ദേഹം ഉപദേശിച്ചു : എന്റെ സമുദായമേ നിങ്ങള്‍ അല്ലാഹുവിനെ വണങ്ങുക.... ....ഭൂമിയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും അതില്‍ നിങ്ങളെ നിവസിപ്പിച്ചതും അവനാണ്...
  15:26 - മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടുതന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്

  5:28 - മലക്കുകളോട് നിന്റെ നാഥന്‍ പറഞ്ഞ സന്ദര്‍ഭം: മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണു കൊണ്ട് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു.

  1 15:33 - ഇബിലീസ് പറഞ്ഞു : കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യനെ നമിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.
  (thween )
  23:12 - നനഞ്ഞ മണ്ണില്‍
  നിന്നും ആണ് മനുഷ്യനെ നാം സൃഷ്ടിച്ചത്.

  30:20 - അവന്‍ നിങ്ങളെ മണ്ണില്‍ (Thuraab) നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന മനുഷ്യരായി മാറിയിരിക്കുനു...

  8: 71, 72 - നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു: ഞാന്‍ കളിമണ്ണില്‍ (thween ) നിന്നു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.....അങ്ങനെ അവന്റെ രൂപവും ഘടനയും പൂര്‍ത്തിയാക്കി. എന്റെ ആത്മാവില്‍ നിന്നു ഒരംശം അതില്‍ ഊതിക്കഴിഞ്ഞാല്‍ നിങ്ങളെല്ലാം അവനെ സാഷ്ടാംഗം പ്രണമിച്ചുകോള്‍ക

  ഇവയെല്ലാം ആദിമ സൃഷ്ടിയെ കുറിച്ചാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം -

  മറ്റൊരു ആയത്തില്‍ മണ്ണില്‍ നിന്നും സൃഷ്ടിച്ച മനുഷ്യനെ മണ്ണിലേക്ക് തന്നെ മടക്കും എന്നും പറയുന്നുണ്ട്- മണ്ണിലെ ഘടകങ്ങള്‍ ചേര്‍ന്ന സൃഷ്ട്ടിപ്പ് എന്ന് പറയാം -

  - മൂന്നു തരം വിഭാഗങ്ങളെ കുറിച്ചുള്ള സൃഷ്ടിപ്പിനെ കുറിച്ചാണ് ഹദീസുകളും വേദഗ്രന്ഥവും നമ്മോടു പറഞ്ഞു തരുന്നത് -

  1- മനുഷ്യന്‍ - മണ്ണില്‍ നിന്നും
  2- ജിന്നുകള്‍ -തീയില്‍ നിന്നും
  3- മലക്കുകള്‍ - പ്രകാശത്തില്‍ നിന്നും  -ഭൂമിയിലെ ഘടകങ്ങളെയും (പദാര്‍ത്ഥ) തീയിലെ ഘടകങ്ങളെയും (പ്ലാസ്മ) പ്രകാശത്തിലെ ഘടകങ്ങളെയും (കണകങ്ങള്‍) കൊണ്ടു - എന്നെല്ലാം വ്യാഖ്യാനിക്കുവാന്‍ കഴിയുമെന്കിലും ജിന്നിനെയും മലക്കുകളെയും കുറിച്ചു പഠിക്കാന്‍ യാതൊരു വഴിയിലാത്തതിനാലും ഹദീസിലും ഖുര്‍_ആനിലും കാണാത്ത ഒരു കാര്യം എന്‍റെ യുക്തി കൊണ്ടു വിശദീകരിക്കുന്നത് നിഷിദ്ധമായതിനാലും നമ്മെളെന്തിനാ അപ്പണിക്ക് പോകുന്നത് -

  - എന്തായാലും ഗര്‍ഭപാത്രത്തിലും ശുക്ലത്തിലും മണ്ണിട്ടു എന്നല്ല-

  ആദിമ സൃഷ്ടിയെ കുറിച്ചു മനുഷ്യന്റെ ചിന്തക്ക് ഒതുങ്ങുന്ന രീതിയില്‍ പറഞ്ഞു കൊടുക്കുന്നതാണ്-

  ഇവിടെ ഭ്രൂണ ശാസ്ത്രത്തിന്നെന്തായാലും ഒരു റോള്‍ ഇല്ലല്ലോ-

  സൂരജ് സൂചിപ്പിക്കുന്ന ആയതുകളിലൂടെ കടന്നു പോകുമ്പോള്‍ എന്‍റെ ചില നിരീക്ഷണങ്ങള്‍ പങ്കു വച്ചു എന്ന് മാത്രം കരുതിയാല്‍ മതി-

  NB:- ഈ ചര്ച്ച ജിന്നുകളിലെക്കും മലക്കുകളിലെക്കും കൊണ്ടു പോകെരുതെന്നു ദയവായി വായിക്കുന്നവരോട് - കാരണം അവ എന്റെ കാഴ്ചക്കും അറിവിന്നും അപ്പുറത്താണ് - അറിയാത്തത് ഗണിചെടുക്കാന്‍ ഞാന്‍ ആളല്ല - താത്പര്യമുണ്ടെങ്കില്‍ അറിയുന്ന കാര്യങ്ങള്‍ പിന്നീട് പങ്കു വക്കാം -ഇന്ഷാ അല്ലഹ്

  ഇതില്‍ മനുഷ്യനും ജിന്നിന്നും വിവേചനാധികാരം നല്‍കിയതായും ഖുര്‍ _ആന്‍ വായിക്കുമ്പോള്‍ മനസ്സിലാവുന്നു

  ReplyDelete
 11. ഒറിജിനല്‍ അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്‍ ഖുര്‍ ആനില്‍ ഉണ്ടെന്നു വരുത്തി തീര്‍ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്‍ നമുക്കൊന്നു നോക്കാം:
  എന്ന് തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നുണ്ട്- അല്ലെങ്കില്‍ സമാന്തരമായി ചര്ച്ച പോകും എന്നല്ലാതെ പരസ്പരം അറിവുകള്‍ പങ്കു വയ്ക്കുക എന്ന ഗുണം ലഭിക്കില്ലെന്ന് തോന്നുന്നു-

  ചില അറബി പദങ്ങള്‍ക്കു ഒന്നില്‍ കൂടുതല്‍ പദങ്ങള്‍ ഉള്‍ക്കൊണ്ട അര്‍ത്ഥമായിരിക്കും-
  അത് പരിഭാഷ കളില്‍ ഏറ്റവും അടുത്തത് എന്ന രീതിയില്‍ പറഞ്ഞു പോകാറുണ്ട്-അത്രെയേ കഴിയൂ എന്നതിനാലാണത്-
  അറബിയില്‍ പോലും അതിന്നൊരു പര്യായ പദം ഉണ്ടാവില്ല-
  മാത്രമല്ല ഭാഷപ്ണ്ട്ടിതര്‍ പറയുന്നത് പര്യായങ്ങള്‍ അറബിയില്‍ വളരെ തുച്ഛമാണ് എന്ന്നാണ്- ഒരു വാകിനു substitute ആയ-

  ഖുര്‍_ആനില്‍ പ്രത്യേകിച്ചും-അതിനാല്‍ തന്നെ ആശയത്തെ പിന്തുടരുകയാണ് ചെയ്യുന്നത്-

  ചില ഉദാഹരണങള്‍ കാണിക്കാം-(അറബിപദങ്ങളെ ഇംഗ്ലീഷില്‍ എഴുതുകയാണ്- മംഗ്ലീഷ് പോലെ-)
  youvmU thamooru SsamaaU Maura (Thoor -52-9) ഇതില്‍ Thamoor-Maur എന്ന പദത്തില്‍ നിന്നും വന്നതാണ് -
  Youmu- ദിവസം /കാലം
  Thamooru-വിറയ്ക്കുന്ന-ക്ഷോഭിക്കുന്ന
  SsamaaU-ആകാശം
  Moura- ഒരു വിറക്കല്‍,പ്രകംഭനം

  (ആകാശം ഒരു വിറക്കല്‍ വിറയ്ക്കുന്ന ദിവസം)

  എന്നല്ലാമാണ് പരിഭാഷകളില്‍ കാണുക -

  ഇതിലെ Mour എന്ന പദത്തിനു അറബിക് വ്യാഖ്യാനങ്ങളില്‍ കാണുക Harakka-എന്നായിരിക്കും അതായത് ചലിക്കുക (Movements)
  എന്നാല്‍,Mour എന്ന പദം മൂന്നു പദങ്ങളുടെ മിശ്രണമാണ് (വ്യത്യസ്ത അര്‍ഥങ്ങളല്ല )

  Harakkath, Hafeefath, SareeAth-
  Harakath- ചലനം
  Hafeefath-ലഘുവായ
  SreeAth-അതിവേഗതയില്‍

  അതായത് Moura എന്ന പദം അതിവേഗത്തില്‍ ലഘുവായ ചലനത്തെ കുറിച്ചു സൂചിപ്പിക്കുന്നതാണ് -(മേഘങ്ങളുടെ ചലനം പോലെ)

  ഈ പദത്തെ എങ്ങിനെ ഒരു പരിഭാഷയില്‍ കൊണ്ടു വരും -

  ഓരോ പദത്തിന്നും ഇങ്ങിനെ അര്ത്ഥം കൊടുക്കാന്‍ ഇരുന്നാല്‍ ഒരു Britanica Enclyopedia കൊണ്ടു കഴിയുമോ-

  അപ്പോള്‍ ചെയ്യുന്ന പണി ആ സന്ദര്‍ഭത്തോട് കൂടുതല്‍ അടുത്ത് വരുന്ന മലയാള പദവും പറഞ്ഞു നിറുത്തും-

  ഇതു പരിഭാഷകന്റെ പരിമിതി അല്ലാതെ വിവരമില്ലയ്മ അല്ല-

  ഒരു പദം കൂടി -

  സാധാരണ ഉപയോഗിക്കുന്ന അറബിക് പദമാണല്ലോ Vahy(വഹ്-യ്)
  പ്രവാചകനു Vah-y കിട്ടി എന്നല്ലാം ബ്ലോഗില്‍ തന്നെ വായിക്കാം - Vahy എന്നാല്‍ നാം അറിയിച്ചു (I`elaam) എന്നാണു അര്‍ത്ഥം വയ്ക്കുക -
  ഒന്നു കൂടി നന്നാക്കി ഉത്ബോധനം നല്കി എന്നും പറയാം-

  എന്നാല്‍ Vahy എന്നത് " I'elaam - hufiyaath- SurA" എന്നീ മൂന്നു പദങ്ങളുടെ ഗുണങ്ങള്‍ കൂടിയതാണ് -

  I'e laam- അറിയിച്ചു കൊടുക്കുക
  hufiyaath- ഗോപ്യമായി - രഹസ്യമായി
  SurA- പെട്ടെന്ന്

  ഈ മൂന്നും ചേര്‍ന്നാലേ Vahy ആകുകയുള്ളൂ - ഗോപ്യമായി പെട്ടെന്ന് അറിയിച്ചു കൊടുക്കുക-
  ഇതു മനസ്സിലാക്കാനെല്ലാതെ എല്ലായിടത്തും പരിഭാഷപ്പെടുത്താന്‍ പറ്റുമോ?

  സംഗതി ബോര്‍ അടിപ്പിക്കലാനെന്നറിയാം- വിശദീകരിക്കാതിരിക്കാന്‍ വയ്യാത്തതിനാലാണ്-
  ഇതാണ് ഒരു വാക്കിന്നു മൂന്നോ നാലോ അര്‍ത്ഥങ്ങള്‍ പരിഭാഷയില്‍ വരാനുള്ള പ്രധാന കാരണം - ഇത് ഒരു പദക്കസര്‍ത്തല്ല- അറബിയില്‍ അന്നും ഇന്നും ഇതേ അര്‍ത്ഥമാണ്-
  ഈ പദങ്ങള്‍ നരകത്തെ കുറിച്ചും സ്വര്‍ഗ്ഗത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ക്കിടയില്‍ വരുന്നതിനാല്‍ വായിക്കുന്നവന്റെ മനസ്സുപോകുന്നത് അങ്ങോട്ടെക്കയിരിക്കും-

  വായിക്കുക-സൃഷ്ടിച്ചവനായ നിന്‍റെ ദൈവത്തിന്‍റെ നാമത്തില്‍ മനുഷ്യനെ അവന്‍ അലഖില്‍ (രക്തകട്ട ) നിന്നും സൃഷ്ടിച്ചിരിക്കുന്നു . വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ ആകുന്നു, പേന കൊണ്ടു പഠിപ്പിച്ചവനാണ് . മനുഷ്യന്നു അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു . എന്ന് വായിച്ചു പോകുമ്പോള്‍ alakka ഒരു പ്രശ്നക്കാരനല്ലല്ലോ - എന്നിരുന്നാലും അലക്കക്ക് അന്നും ഇന്നും ഒരേ അര്‍ത്ഥമാണ് -
  ഇനി നമ്മുടെ വിവാദ പദങ്ങളിലേക്ക് -


  (i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര്‍ ആന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ നോക്കൂ:
  - ഒട്ടിപ്പിടിക്കുന്ന വസ്തു
  - രക്തക്കട്ട
  - അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട
  - അട്ട (കുളയട്ട അഥവാ leech)

  alakka എന്ന പദത്തിന്റെ അര്‍ത്ഥം അട്ട എന്നാണു-
  നാമത്തെ ക്രിയ ആയി ഉപയോഗിക്കുന്നത് അറബിയില്‍ സാധാരണയാണ്-
  അവന്‍ ആളൊരു പൂച്ചയാണ്-പുലിയാണ്,എന്ന് നമ്മളും പറയാറുണ്ടല്ലോ-
  ആ വസ്തുവിന്റെ സ്വഭാവങ്ങളെ ഉള്‍കൊള്ളുന്ന ക്രിയ ആയിരിക്കും-
  അട്ടയുടെ ആക്രിതിയിളുല്ലതെന്നും അട്ടയുടെ സ്വഭാവം കാണിക്കുന്നതെന്നും എല്ലാം അലക്കയില്‍ വരും-
  രക്തം കുടിച്ച് ചീര്‍ത്ത അട്ടയുടെ കാഴ്ചയില്‍ നിന്നാണ് രക്തകട്ട എന്ന അര്ത്ഥം വരുന്നത്-


  (ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര് ആന് പതിപ്പുകളില് "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന് അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര് ആനില് അടക്കം)

  Nuthfa എന്ന പദത്തിനു ശരിയായ അര്ത്ഥം ഒരു കൂട്ടത്തില്‍ നിന്നും ഒരു അംശം എന്നതാണ്- അതായത് ഒരു ഗ്ലാസ് വെള്ളത്തിലെ ഒരു തുള്ളി- കമഴ്ത്തി അവസാനം കിട്ടുന്ന സര്‍ബത്ത് ഉറ്റി കുടിക്കുന്ന ചെറുപ്പ കാലമില്ലേ- അങ്ങിനെ കിട്ടുന്ന ആ തുള്ളിയെ nuthfa എന്നാണു പറയുക-
  തെറിച്ചു വീണ തുള്ളി-യെല്ലാം കടന്നു വരുന്നത് അങ്ങിനെയാണ്-
  ഇന്ദ്രിയം എന്നതിനു സാമാന്യമായി MANIYY-മനിയ്യ് എന്നാണു പറയുക-

  (3) MudaA- എന്നതിനു വായില്‍ പകുതി ചവച്ചരച്ച അവസ്ഥയാണ് - മുഴുവന്‍ അരഞ്ഞിട്ടില്ലാത്ത ഇരച്ചിയെ MudaA എന്ന് പറയും- Yamlau- എന്ന vaakil നിന്നാണ് ഇത് വരുന്നത്- chew എന്നര്ത്ഥം


  (4)- Sulalath- സത്തക്കാണ് ഇതു ഉപയോഗിക്കുന്നയ്ത്- Nuthfa-Quantity യെ ആണ് സൂചിപ്പിക്കുന്നതെന്കില്‍ Sulalath-Quality ആണ് ഉള്‍കൊള്ളുന്നത്- അതായത് ഒരു കൂട്ടത്തിലെ ഏറ്റവും നല്ല അംശത്തെയാണ് Sulalath എന്നതില്‍ എടുക്കുന്നത്- ഒരു നാട്ടിലെ മികച്ച കുടുംബം-അവരുടെ പാരമ്പര്യത്തെ സൂചിപ്പിക്കനെല്ലാം ഈ വാക്കു ഉപയോഗിക്കാറുണ്ട് -


  ഇനി ഒന്നു പുനര്‍ വായന നടത്തുക - ഒറ്റയായ ആയ്ത്തുകളിലൂടെ ഒന്നു കണ്ണോടിച്ചു നമുക്കു അവസാനത്തേക്ക് നീളന്‍ ആയത്തുകളിലേക്ക് നീങ്ങാം

  16-3ആകാശങ്ങളെയും ഭൂമിയെയും അവന്‍ യഥാര്‍ത്ഥ മുറ പ്രകാരം സൃഷ്ട്ടിചിരിക്കുന്നു - അവര്‍ അവന്നോട് പങ്കു ചേര്‍ക്കുന്നതില്‍ നിന്നും അവന്‍ അത്യുന്നതനായിരിക്കുന്നു - 16:4 - മനുഷ്യനെ അവന്‍ ഒരു തുള്ളിയില്‍(nuthfa) നിന്ന് സൃഷ്ട്ടിച്ചു എന്നിട്ട് അവന്‍ പ്രത്യക്ഷമായ ഒരു എതിര്‍ വാദി ആയിരിക്കുന്നു -

  35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളി(Nutfa)യില്‍ നിന്ന്. അനന്തരം അവന്‍ നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു...

  53:45, 46 - സ്ത്രീ,പുരുഷന്‍ എന്നീ ഇണകളെ സൃഷ്ടിച്ചതും അവന്‍ തന്നെ; സ്ഖലിക്കുന്ന (Nutfa) തുള്ളിയില്‍ നിന്ന്..


  ഇവിടെയെല്ലാമാണ് ഒറ്റയായി നുത്ഫ എന്ന പദം വരുന്നത്- ഇന്ദ്രിയത്തിലെ ഒരു അംശം എന്ന് ഒരു മുസ്ലിം മനസ്സിലാക്കുന്നതില്‍ എവിടെയാണ് അശാസ്ത്രീയത- എനിക്ക് മനസ്സിലാവുന്നില്ല ?

  32: 8-9 - പിന്നീട് മനുഷ്യസന്തതിയെ നിന്ദ്യമായ ഒരു വെള്ളത്തിന്‍റെ സത്തയില്‍ (Sulaala )നിന്നും അവന്‍ സൃഷ്ടിച്ചു...

  32: 8-9-പിന്നീട് മനുഷ്യസന്തതിയെ നിന്ദ്യമായ ഒരു വെള്ളത്തിന്‍റെ ഏറ്റവും മികച്ച അംശത്തില്‍ നിന്നും അവന്‍ സൃഷ്ടിച്ചു... എന്ന് ഒരു പുനര്‍വായന നടത്തുമ്പോള്‍ ഇവിടെയും ആ വാകിന്റെ qualityയുണ്ടല്ലോ- ഒരു മുസ്ലിമിനെ കൊണ്ടു ദൈവസ്ത്രോത്രം ചെല്ലിക്കാതിരിക്കാന്‍ എന്തുണ്ട് ന്യായം - subhaanallah-

  56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം]
  ഇവിടെ ശരിയായ വാക്കര്‍ത്തം
  നിങ്ങള്‍ കണ്ടുവോ- നിങ്ങള്‍ സ്രവിപ്പിക്കുന്നത്? -നിങ്ങളാണോ അതിനെ സൃഷ്ട്ടിച്ചുണ്ടാക്കുന്നത്, അതല്ല നാമാണോ ?

  വായനയുടെ പ്രശ്നമേ ഉള്ളൂ-

  ----കഴിഞ്ഞിട്ടില്ല

  ReplyDelete
  Replies
  1. You are right .He is a non believer.Religious holy books are not to substantiate science.But as a person approach that book with scientific attitude he can find a lot in them Whether it is Bible,Quran or Vedas.with our limited knowledge we cannot say this is the ultimate truth.Because the ultimate truth is far beyond what is known to modern science even today.But Hindu Vedic books give as facts which are much logic and go closer to the modern science-whether you accept it or not

   Delete
 12. പ്രിയ കാട്ടിപ്പരുത്തീ,

  ഈ കമന്റുകള്‍ കൊണ്ട് താങ്കള്‍ പ്രബോധനം ചെയ്യേണ്ടത് ഖുര്‍ ആനില്‍ മോഡേണ്‍ സയന്‍സ് കണ്ടെത്താന്‍ തുനിഞ്ഞിറങ്ങിയ ചില അണ്ണന്മാരെയാണ്. അതിലൊരാളുടെ പോസ്റ്റിലിട്ട ഒരു ദീര്‍ഘ കമന്റാണ് ഇവിടെ ഞാന്‍ പോസ്റ്റാക്കിയത്.

  ശരീഖ് ഹൈദര്‍ വെള്ളറക്കാടിന്റെ ഒറിജിനല്‍ പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഈ പോസ്റ്റിന്റെ ആദ്യ വരിയില്‍ തന്നെ കൊടുത്തിട്ടുണ്ട്. നോക്കുമല്ലോ.

  ReplyDelete
 13. ഒരു തുള്ളി ഇന്ദ്രിയത്തില്‍ ലക്ഷകണക്കിനു പുരുഷബീജങ്ങള്‍ - അവയില്‍ നടക്കുന്ന മത്സരത്തില്‍ ഏറ്റവും ശക്തിയുള്ള ഒരു ബീജം അന്ധവുമായി (ovum) കൂടി ചേര്‍ന്ന് പുതിയ മനുഷ്യന്റെ തുടക്കമെന്നു ശാസ്ത്രം-

  നിങ്ങളുടെ ഇന്ദ്രിയത്തിലെ Nuthfa-യും Sulaalath-ത്തില്‍ നിന്നെല്ലോ (ഏറ്റവും നല്ല ഒരംശം )നിങ്ങളുടെ സൃഷ്ട്റ്റിപ്പ്‌- എന്നിട്ടുമെന്തെ നന്ദി കാണിക്കുന്നില്ല എന്ന ഖുര്‍ആനിന്‍റെ ശാസന-

  ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവപ്പെടുന്നു- അങ്ങിനെത്തന്നെ വിശ്വസിക്കുകയും ചെയ്യുന്നു-ഖുര്‍ ആനിലെ ശാസ്ത്ര രഹസ്യങ്ങളുടെ ചുരുളുകള്‍ അങ്ങിനെയാണു പ്രത്യക്ഷമാകുന്നത്‌-പക്ഷെ ദൈവത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കാത്ത ഒരാള്‍ യാദ്രിശ്ചികതയോ അല്ലെങ്കില്‍ എഴുതിയ കാലത്തെ അറിവിന്റെ ബാക്കിപത്രമെന്നു പറയുകയും ചെയ്യുന്നു-

  സൂരജിന്റെ മറ്റൊരു ആരോപണം

  86:6,7 : തെറിക്കുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട്. [ ഇത് ഒരു പാട് വ്യാഖ്യാന സര്‍ക്കസുകള്‍ക്ക് കാരണമായ വരികളാണ്. നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നും വരുന്ന വെള്ളത്തെ "ശുക്ല ജലം" എന്ന് പറഞ്ഞു വ്യാഖ്യാനിക്കാനാവില്ലല്ലോ, അപ്പോള്‍ ചില അതിബുദ്ധിമാന്മാര്‍ മറ്റൊരു വ്യാഖ്യാനം കണ്ടെത്തി:

  അറബിയില്‍ ഉപയോഗിച്ചതു Maaun Daafiq-എന്നണ്‌- തെറിക്കുന്ന വെള്ളം എന്നര്‍ത്ഥം - അതു വരുന്നതാകട്ടെ നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ നിന്നും-തീര്‍ച്ചയായും പരിഷോധിക്കേണ്ടതുണ്ടു-

  വൃഷണത്തില്‍ ശുക്ലം ഉത്പാദിക്കപ്പെടുന്നു - പിന്നീടൊ- seminal vessicle-ലൂടെ ബീജത്തോടൊപ്പം പല സ്രവങ്ങളും കൂടി ലൈങ്ഗിക ബന്ധത്തിന്റെ ഒരു അവസരത്തില്‍ പുറത്തേക്ക് തെറിക്കുന്നു-

  എവിടെ നിന്നും വരുന്നു എന്ന് നോക്കി കൂടുതല്‍ വിശദമായി പഠിക്കുവാന്‍ താത്പര്യമുള്ളവര്‍ താഴത്തെ ലിങ്കിലൂടെ ഒന്നു കണ്ണോടിക്കുക- ചിത്രമടക്കം അവിടെയുണ്ട്-

  http://www.oneflesh.org/OF-Chap%203.html

  ഒരു പക്ഷെ മുമ്പു പല വ്യാഖ്യാനങ്ങളും നടത്തിയിരിക്കാം- പക്ഷെ - കൂടുതല്‍ വിവരങ്ങള്‍ വരുമ്പോള്‍ ഖുര്‍ ആന്‍ വിയൊജിക്കുന്നില്ല എന്നതിനേക്കാള്‍ യോജിക്ക്‌ുന്നു എന്നുതന്നെ കാണാം-

  ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവിക്കുകയും അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു--പക്ഷെ ദൈവത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കാത്ത ഒരാള്‍ക്ക്‌ യാദ്രിശ്ചികതയോ അല്ലെങ്കില്‍ എഴുതിയ കാലത്തെ അറിവിന്റെ ബാക്കിപത്രമെന്നു പറയുകയും ചെയ്യുന്നു-

  ഭ്രൂണ വളര്‍ച്ച ഘട്ടങ്ങളിലൂടെ

  22:5 - മനുഷ്യരേ.മരണശേഷം ഉയരത്തെഴുനേല്‍ക്കുന്നതിനെ കുറിച്ചു നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ ചിന്തിക്കുക): നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ (nuthfa) നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍(Alaqa) നിന്ന്. അനന്തരം രൂപമുള്ളതും, അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍(Mulu`A) നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....

  ആദ്യം Nutfa- പിന്നെ- Alaqa- പിന്നെ-Mulu`A

  ആദ്യം ഇന്ദ്രിയത്തുള്ളിയിലെ ഒരംശം - പിന്നെ- അട്ടയെപ്പോലെയുള്ള രൂപം - പിന്നെ-ചവച്ച ഇറച്ചി പോലെയുള്ള അവസ്ഥ

  വേറൊരു അദ്ധ്യായത്തില്‍

  23:13- പിന്നീട് നാമതിനെ ഒരു വിത്തു(Nutfa) തുള്ളിയാക്കിഭദ്രമായൊരിടത്ത് (ഗര്‍ഭത്തില്‍) നിക്ഷേപിച്ചു. 23:1 4- പിന്നീട് വിത്തുതുള്ളി(Nutfa) യെ ഒട്ടിചേര്‍ന്നിരിക്കുന്ന രക്ത കട്ട(Alaqa)യായും, ഒട്ടിചേര്‍ന്നിരിക്കുന്നതിനെ മാംസപിണ്ഡ(MuluA)മായുംമാംസപിണ്ടത്തെ എല്ലുകളായും(Alaaman) രൂപാന്തരപ്പെടുത്തി. അനന്തരം എല്ലുകളെ നാം മാംസം(Laham)കൊണ്ടു പൊതിഞ്ഞു. എന്നിട്ട് കേവലം വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയാക്കിവളര്‍ത്തിക്കൊണ്ടുവന്നു....

  ഇവിടെയും ശ്രേണി ശ്രദ്ധിക്കുക -

  ആദ്യം Nutfa- പിന്നെ- Alaqa- പിന്നെ-Mulu`A

  ആദ്യം ഇന്ദ്രിയത്തുള്ളിയിലെ ഒരംശം - പിന്നെ- അട്ടയെപ്പോലെയുള്ള രൂപം - പിന്നെ-ചവച്ച ഇറച്ചി പോലെയുള്ള അവസ്ഥ - പിന്നെ എല്ലുകള്‍ രൂപപ്പെടുന്നു- എല്ലുകളില്‍ മാംസം പൊതിയുന്നു-

  അഞ്ചാമത്തെ ആഴ്ചയിലെ ഭ്രൂണത്തിന്റെ ചിത്രവും അട്ടയുടെ ചിത്രവുമായി താരതമ്യം ചെയ്യുക-

  http://www.pbs.org/wgbh/nova/gender/dete_nf03.html

  ഇവിടെ ഖുര്‍ ആന്‍ എല്ലാം കാഴ്ച്ചയുടെ (appearance) രൂപത്തിലാണ് വിശദീകരിച്ചിരിക്കുന്നത്- കാണണമെങ്കില്‍ താഴെയുള്ള ലിങ്കിലേക്ക് ഒന്നു ലിങ്കി നോക്കുക-


  http://www.babycenter.com/fetal-development-images-6-weeks

  ഇതെല്ലാം ആറാം നൂറ്റാണ്ടിലെ വിവരങ്ങളാണോ? ആണെന്കില്‍ അന്ന് കുറെ വിഡ്ഢിത്തങ്ങളും ഉണ്ടാവേണ്ടേ? അതിനെയെല്ലാം ഫില്‍റ്റര്‍ ചെയ്തു ഒരു മരുഭൂവാസി ഒരു ഗ്രന്ഥമെഴുതി എന്ന് വരുമ്പോള്‍ അതും പറഞ്ഞു പോകുന്ന കുറച്ചു കാര്യങ്ങള്‍ ക്കിടയില്‍ സമര്‍ത്ഥമായി തിരുകി ക്കയറ്റി അവതരിപ്പിച്ചപ്പോള്‍ അതും ഒരു സംശയത്തിന്നും ഇടയില്ലാതെ രേഖാമൂലം നമ്മുടെ മുന്നിലിരിക്കെ

  ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവിക്കുകയും അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു--പക്ഷെ ദൈവത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കാത്ത ഒരാള്‍ക്ക്‌ യാദ്രിശ്ചികതയോ അല്ലെങ്കില്‍ എഴുതിയ കാലത്തെ അറിവിന്റെ ബാക്കിപത്രമെന്നു പറയുകയും ചെയ്യുന്നു-

  ഒരു ചെറിയ പ്രശ്നവും കൂടിയുണ്ടു- ഷെരീഖിനെ പോലെയുള്ളവr ഏതെങ്കിലും സൈറ്റില്‍ പോയിട്ടോ അല്ലെങ്കില്‍ സാക്കിര്‍ നയിക്കിന്റെ പ്രസങ്ഗം കേട്ടൊ അവേശം മൂത്തു ബ്ലോഗ്‌ എഴുതും- പിന്നീട്‌ ചോദ്യങ്ങള്‍ വരും എന്നതു മറക്കുകയും ചെയ്യും - അവരുടെ നിഷ്കളങ്കതയാണു- അതൊടൊപ്പം തന്നെ നാട്ടില്‍ കാണുന്ന മുസ്ലിങ്ങളിലൂടെ ഇസ്ലാമിനെ കാണുന്ന മറ്റുള്ള മതസ്തരാകട്ടെ- ഇതു ദൈവത്തില്‍ നിന്നുള്ള മതം എന്നതിനേക്കാള്‍ ദൈവ കോപമുള്ള മതം എന്ന രീതിയിലെ ഇസ്ലാമിനെ കാണൂ- അതും അവരുടെ കുറ്റമല്ല-

  സൂരജിന്റെ ബ്ലോഗില്‍ കണ്ട ചില സംശയങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നതു കണ്ടപ്പോള്‍ അറിയാവുന്നവ ചൂണ്ടിക്കാണിചില്ലെങ്കില്‍ നാളെ എന്റെ അറിവിന്നെ കുറിച്ചു ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണു ഇങ്ങനെ ഒരു കാര്യത്തിനു തുനിഞ്ഞതു- പിന്നെ ശാസ്ത്രമെന്നത് മതത്തിനു തൊടാന്‍ പാടില്ലെന്ന് പറഞ്ഞു അയിത്തം കല്‍പിക്കാന്‍ പുതിയ മേലാളന്‍മാരായൊന്നും ആരെയും തിരഞ്ഞെടുത്തിട്ടൊന്നുമില്ലല്ലോ

  ReplyDelete
 14. "ഇതെല്ലാം ആറാം നൂറ്റാണ്ടിലെ വിവരങ്ങളാണോ? ആണെന്കില്‍ അന്ന് കുറെ വിഡ്ഢിത്തങ്ങളും ഉണ്ടാവേണ്ടേ? അതിനെയെല്ലാം ഫില്‍റ്റര്‍ ചെയ്തു ഒരു മരുഭൂവാസി ഒരു ഗ്രന്ഥമെഴുതി എന്ന് വരുമ്പോള്‍ അതും പറഞ്ഞു പോകുന്ന കുറച്ചു കാര്യങ്ങള്‍ ക്കിടയില്‍ സമര്‍ത്ഥമായി തിരുകി ക്കയറ്റി അവതരിപ്പിച്ചപ്പോള്‍ അതും ഒരു സംശയത്തിന്നും ഇടയില്ലാതെ രേഖാമൂലം നമ്മുടെ മുന്നിലിരിക്കെ ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവിക്കുകയും അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു"


  കാട്ടിപ്പരുത്തീ,
  താങ്കളും ശരീഖ് ജീയും അട്ടയുടെ/ചവച്ചു തുപ്പിയ മാംസക്കഷ്ണത്തിന്റെ ഫോട്ടോയുടെ അപ്പുറം ഭ്രൂണത്തിന്റെ പടമെടുത്തു വച്ച് താരതമ്യം ചെയ്യുന്നവരുടെയും പരിപാടി ഒന്നു തന്നെ- വ്യാഖ്യാനം . അതു താങ്കളുടെ സ്വാതന്ത്ര്യം. അങ്ങനെ വ്യാഖ്യാനിച്ച് എല്ലാം ബോധ്യപ്പെട്ടാലേ മതഗ്രന്ഥങ്ങാളില്‍ വിശ്വസിക്കൂ എന്ന “യുക്തിവാദവിശ്വാസി”കള്‍ക്ക് അങ്ങനെ ആവാം. ഖുര്‍ ആന്‍ തന്നെ മുഹമ്മദ് എന്നൊരാളിനു ദൈവത്തില്‍ നിന്നു കിട്ടിയ പരിപൂര്‍ണ്ണ അറിവാണ് എന്നൊക്കെ വിശ്വസിക്കുന്നതും ആ പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ട്, “ഇതില്‍ എല്ലാം ഫില്‍റ്റര്‍ ചെയ്യപ്പെട്ട് വന്നതെങ്ങനെ?” എന്നൊക്കെ ചോദിച്ച് നിര്‍വൃതിയടയുന്നതും വിശ്വാസിയുടെ ഇഷ്ടം. ചരിത്ര/നരവംശശാസ്ത്രത്തിന് ആ ബാധ്യതകളൊന്നുമില്ല.

  ഇനി ഒന്നേന്ന് വിശദീകരിക്കാനും വാദിക്കാനുമൊന്നും സമയമില്ല.ഈ പോസ്റ്റിലെ പോയിന്റ് നമ്പര്‍ 2നു തൊട്ടുമുകളിലായുള്ള 2 പാരഗ്രാഫുകള്‍ വായിച്ചു നോക്കുക. ആരാം നൂറ്റാണ്ടെന്നല്ല ക്രിസ്ത്വബ്ധാരംഭത്തിനു മുന്‍പേ പ്രചരിച്ച ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഇതിനേക്കാള്‍ അസാധാരണമായ ഒബ്സര്‍വേഷനുകളോടെ അന്നത്തെ വൈദ്യന്മാരും ശാസ്ത്രജ്ഞരും ഭ്രൂണവളര്‍ച്ചയുടെ ഘട്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം വിജ്ഞാനം ഗ്രീക്ക്/റോമന്‍ കാലത്തെയും കടന്ന് സെമിറ്റിക് മതങ്ങളുടെ തട്ടകങ്ങളിലും എത്തിയിരുന്നു എന്നതിനു ചരിത്രത്തില്‍ തെളിവുകളുണ്ട്. അതിന്റെ സ്വാധീനങ്ങളൊന്നുമില്ലാതെ
  “ഒരു മരുഭൂവാസി ഒരു ഗ്രന്ഥമെഴുതി” എന്നൊക്കെ തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യം മതവിശ്വാസിയുടേതാണ്. അതില്‍ ഈയുള്ളവന് ഒന്നും പറയാനുമില്ല.

  പിന്നെ,
  ആറാം നൂറ്റാണ്ടിലെയോ അതിനും മുന്‍പിലത്തെയോ വിഡ്ഢിത്തങ്ങള്‍ ഗ്രന്ഥത്തിലുണ്ടോ എന്ന് അന്വേഷിക്കാന്‍ പോയാല്‍....ചിരിച്ചു ചിരിച്ച്.... അത് ഖുര്‍ ആനു മാത്രമല്ല, ഋഗ്വേദവും ഭാഗവതവും ശാങ്കര സ്മൃതിയും മുതല്‍ ഇങ്ങോട്ട് ഒത്തിരിയുണ്ട് അലക്കാന്‍ ...വേണ്ട, വ്യാഖ്യാനിച്ച് സുയിപ്പാക്കാന്‍ ആളുള്ളപ്പോള്‍ വിഡ്ഢിത്തവും ശാസ്ത്രമാകും.ഇല്ലെങ്കില്‍ ആക്കും :))

  ReplyDelete
 15. "ആരാം നൂറ്റാണ്ടെന്നല്ല ക്രിസ്ത്വബ്ധാരംഭത്തിനു മുന്‍പേ പ്രചരിച്ച ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഇതിനേക്കാള്‍ അസാധാരണമായ ഒബ്സര്‍വേഷനുകളോടെ അന്നത്തെ വൈദ്യന്മാരും ശാസ്ത്രജ്ഞരും ഭ്രൂണവളര്‍ച്ചയുടെ ഘട്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം വിജ്ഞാനം ഗ്രീക്ക്/റോമന്‍ കാലത്തെയും കടന്ന് സെമിറ്റിക് മതങ്ങളുടെ തട്ടകങ്ങളിലും എത്തിയിരുന്നു എന്നതിനു ചരിത്രത്തില്‍ തെളിവുകളുണ്ട്."
  സൂരജ് അത് മാത്രം പറയരുത്... അതിലെല്ലാം “മനുഷ്യര്‍” കൈകടത്തല്‍ നടത്തിയിട്ടുണ്ട്... ആകെ കൈയ്യിട്ട് വാരാത്ത ഒന്നേയുള്ളൂ അതില്‍ പറഞ്ഞിരിക്കുന്നവ സെമിറ്റിക്ക് മതത്തില്‍ കണ്ടെത്താമെന്ന് പറഞ്ഞാലും ഞമ്മ സമ്മതിച്ച് തരൂല. “നിരക്ഷരന്” വെളിപ്പെട്ടത് “കൂടെയുള്ളവര്‍” എഴുതിയെടുത്തതിലേ ഞമ്മക്ക് വിശ്വാസമുള്ളൂ... അത് അടിച്ച് മാറ്റിയതാണെന്ന് പറഞ്ഞാല്‍ നഷ്ടം നിങ്ങക്ക് തന്നെ... ബ്ലോഗുലകത്തെ വിറപ്പിച്ച് കൊണ്ട് കൂടുതല്‍ ഞെട്ടിക്കുന്ന തെളിവുകള്‍ വന്ന് കൊണ്ടേയിരിക്കുന്നും...

  ReplyDelete
 16. ഞാന്‍ മനസ്സിലാക്കിയടത്തോളം ഖുര്‍ഹാന്‍ മനുഷ്യനെ സംസ്കരമുള്ളവരക്കാന്‍ വേണ്ടിയുള്ള ഒരു ഗ്രന്ഥമാണ്. . ഒരു ചെറിയ ഉദാഹരണം ഖുര്‍ഹാനില്‍ നിന്ന് " രാവും പകലും മാറി മാറി വരുന്നതില്‍ ചിന്തിക്കുന്നവര്‍ക്ക് ദ്ര്ഷ്ട്ടാന്തങ്ങലുണ്ട്" ഇത് ഖുരഹനില്‍ നിന്നുള്ള ഒരു ചെറിയ വാക്യമാണ്. ഇതുപോലെ ഒരുപാട് സയന്‍സ് വാക്യങ്ങള്‍ കൊടുത്തിരിക്കുന്നത് പുതിയതായി കണ്ടെത്തിയതാണെന്ന് ഖുര്‍ഹാനിലോ അത് പഠിപ്പിച്ച പ്രവാജകന്‍ മുഹമ്മദ്‌ നബിയോ പറഞ്ഞിട്ടില്ല. ഈ ചെറിയ സയന്‍സ് വാക്യങ്ങള്‍ കൊടുത്ത് അത് എങ്ങനെ നടക്കുന്നു എന്ന് മനുഷ്യനോട് ചിന്തിക്കാന്‍ പഠിക്കാന്‍ ഖുര്‍ഹാന്‍ അവസ്യപെടുകയാണ് ചെയ്യുന്നത്. അതും നിഷ്പക്ഷമായി ചിന്തിക്കാന്‍ . .

  ReplyDelete
 17. Assalamu alaikkum, Priya kuttukare nigalil ettavum oduvil vannu chernathum nigal ellavarekkalum age(18) kuravayathum njan aanenn thonunnu...,

  Nigal parana vishayagale kurich kuduthal padikkan enikk thalparyam und mathramalla eniyum evide varaan pokunnavar kandu manasilakkan vendi njan SURAJ AND KATTI PARUTHI enna sahodanodum EE vishayathe kurich kuduthal ariv labhikunna LINK post cheyyan Apekshikunnuuuuuu

  THARKKAM UNDAKUMPOLE SATHYAM MANASILAKKAN PATTUUU NIGALUDE THARKKAGAL MARY STHYAM MANASIKKAN SURAJIN KAZIYATTE ENN AAGRAHIKUNNUuuu

  ReplyDelete
 18. "When we talk about God,
  we’re like a school of fish,
  discussing the possible existence of the sea." Rumi

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)