CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Apr 20, 2008

ഒളിമ്പിക്സ് കാലത്തെ ടിബറ്റ് പ്രണയം !

രാജീവ് ചേലനാട്ടിന്റെ ബ്ലോഗില്‍ ലേഖനം : “തിബത്തില്‍നിന്ന് കയ്യെടുക്കൂ”

'തിബത്തില്‍ നിന്ന് കയ്യെടുക്കൂ' എന്ന് ചൈനയോട്‌ അന്താരാഷ്ട്രസമൂഹം ഏകകണ്ഠമായി ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ചെച്‌നിയയില്‍നിന്നോ, ബാസ്ക്‌ പ്രവിശ്യയില്‍നിന്നോ കയ്യെടുക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പാലസ്തീനില്‍നിന്ന് കയ്യെടുക്കേണ്ട ആവശ്യമേയില്ലല്ലോ.തിബത്തന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും, ചുരുങ്ങിയത്‌, സ്വയം ഭരണാവകാശത്തിനുംവേണ്ടി മറ്റുള്ളവരെപ്പോലെ ഞാനും ശബ്ദമുയര്‍ത്തും. ചൈനീസ്‌ സര്‍ക്കാരിന്റെ നടപടികളെ ഞാനും അപലപിക്കും. പക്ഷേ, അതിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എനിക്ക്‌ മനസ്സില്ല....

സൂരജ് :: suraj said...

പ്രിയ രാജീവ് ജീ,
മികച്ച ഒരു പോസ്റ്റിനു ആശംസകള്‍. ( പോസ്റ്റ് ടിബറ്റിനെക്കുറിച്ചുതന്നെയല്ലേ ? അല്ല, കമന്റുകളില്‍ ടിബറ്റിനെക്കുറിച്ചു മാത്രം ഒന്നും കാണുന്നില്ല! ;)

വിഘടനവാദവും പ്രാദേശിക സ്വാതന്ത്ര്യ മോഹവും തമ്മില്‍ ഇഴപിരിക്കാനുള്ള നയതന്ത്ര ടെക്നോളജി എവിടെ കിട്ടും ? കാഷ്മീര്‍ മുതല്‍ ബാസ്കും വെസ്റ്റ് സഹാറയും വരെ... എന്തിന്, സ്വതന്ത്ര തമിഴ്നാട്/ദ്രാവിഡ രാജ്യത്തിനു വേണ്ടി തീകൊളുത്തിമരിച്ചവര്‍ നമ്മുടെ അയല്പക്കത്തു തന്നെയുണ്ടല്ലോ.

തിബറ്റിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ക്ക് കൂടി നിവൃത്തി കിട്ടണം:

1. സ്വതന്ത്ര ടിബറ്റ് എന്നത് ഒരു ജനതയുടെ ആവശ്യമാണോ ? സ്വാതന്ത്ര്യമല്ല, സ്വയം ഭരണാവകാശം മതിയെന്ന് ലാമ ലോകത്തോട് പറഞ്ഞിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ.

2. സ്വാതന്ത്ര്യം/സ്വയംഭരണാവകാശം എന്നീ ആവശ്യങ്ങള്‍ 1949 - 51 കളിലെ ചൈനീസ് 'അധിനിവേശ'ത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉയരുന്നത്. ചരിത്രപരമായി നോക്കിയാല്‍ ടിബറ്റ് ചൈനയുടെ വെറും കോളനിയല്ല, integral ഭാഗം തന്നെയായിരുന്നുവെന്നും കാണുന്നു. അപ്പോള്‍ അവകാശവാദങ്ങള്‍ ഏത് ചരിത്രബിന്ദുവില്‍ നിന്നും തുടങ്ങണം ?

3. ബുദ്ധമതത്തിന്റെ പ്രശാന്ത ലോകം എന്ന പൊതു ധാരണയ്ക്കു വിരുദ്ധമായി കടുത്ത ഫൂഡല്‍ വ്യവസ്ഥിതികളും അടിമവേലയും മനുഷ്യാവകാശ ധ്വംസനങ്ങളും പൌരോഹിത്യ സര്‍വാധിപത്യവും പൂണ്ടുവിളയാടിയിരുന്ന ഭൂവിഭാഗമായിരുന്നു ടിബറ്റ് എന്നതിനു ചരിത്ര രേഖകളുണ്ട്. ഇന്ത്യയിലെ വര്‍ണ്ണാശ്രമ ശൈലിയിലുള്ള സാമൂഹിക ശ്രേണികളെ ടിബറ്റന്‍ ബൌദ്ധ പുരോഹിതവര്‍ഗ്ഗം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നും കാണുന്നു.(തിബറ്റന്‍ ജന്മികള്‍ പീഡനത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും രീതികളുടെയും പ്രദര്‍ശനം കണ്ടതിന്റെ വിവരണമുണ്ട് അന്നാ സ്ട്രോംഗിന്റെ Tibetan Interviews എന്ന പുസ്തകത്തില്‍). കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ടിബറ്റില്‍ തങ്ങള്‍ നടത്തിയത് അധിനിവേശമല്ല, അടിമവേല, കുടിയാന്മ, മതാധിപത്യം എന്നിവ നിര്‍ത്തലാക്കുക വഴി ജനമോചനമാണ് നടപ്പില്‍ വരുത്തിയതെന്ന് ചൈന അവകാശപ്പെടുന്നു. വസ്തുനിഷ്ഠമായ ഒരുത്തരം ഇതിന് ആര്‍ക്കെങ്കിലും ഉണ്ടോ ?

4. 1950-കളിലെ അധിനിവേശത്തിലും പിന്നീടുള്ള ഭരണത്തിലും ഉണ്ടായ മരണങ്ങളുടെയും അഭയാര്‍ത്ഥികളായവരുടെയും എണ്ണത്തെ സംബന്ധിച്ച് കണ്‍ഫ്യൂഷനുകള്‍ ധാരാളം. ചൈനീസ് സര്‍ക്കാരും ടിബറ്റന്‍ അഭ്യാര്‍ത്ഥികളും വിരുദ്ധപ്രചാരണങ്ങളില്‍ ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു ! ഇരുകൂട്ടരും വന്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വരെ മുറപോലെ പടച്ചുവിടുന്നുമുണ്ട്.

5. ടിബറ്റിനു വേണ്ടി കുറേനാളായി വാര്‍ഷികചടങ്ങെന്നപോലെ കണ്ണീര്‍ പൊഴിക്കുന്ന രാജ്യങ്ങളൊന്നും തന്നെ അതിനെ ചൈനയില്‍ നിന്നും വേറിട്ട ഒരു രാജ്യമായി കണ്ടിട്ടേയില്ല എന്നതാണ് രസകരമായ കാര്യം.ചരിത്രപരമായി ടിബറ്റ് ചൈനാ സാമ്രാജ്യത്തിനുന്റെ ഭാഗമായിരുന്നതുകൊണ്ടാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു. 1913 മുതല്‍ ചൈനാ അധിനിവേശം വരെയുള്ള കാലഘട്ടത്തില്‍ ടിബറ്റ് ഒരു സ്വതന്ഥ്ര രാഷ്ട്രമെന്നതു പോലെ പ്രവര്‍ത്തിച്ചിരുന്നു എന്ന് ICJ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. അപരിഹൃത ടിബറ്റ് പ്രശ്നം എല്ലാക്കാലത്തും ഒരു രാഷ്ട്രീയ ആയുധമാക്കുക എന്ന ഉദ്ദേശ്യം ഈ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കലുകള്‍ക്ക് പിന്നിലുണ്ടോ ?

6. ലോകരാഷ്ട്രങ്ങളുടെ ഐക്യത്തെയും സൌഹൃദത്തെയും ആഘോഷിക്കുന്ന ഒളിമ്പിക്സിന്റേതു പോലുള്ള ഒരു പ്ലാറ്റ്ഫോമില്‍ ദീപശിഖയ്ക്കു നേരെ ആക്രമകാരികളാകുന്നത് എന്തു പ്രയോജനം ഉണ്ടാക്കും ? ജനശ്രദ്ധയാണുദ്ദേശ്യമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് ഒളിമ്പിക്സ് നടക്കുമ്പോള്‍ ആ പ്രദേശങ്ങളിലെ വിഘടന/സ്വാതന്ത്ര്യവാദികള്‍ ഈ സമരരീതി പ്രയോഗിച്ചിട്ടുണ്ടോ ? (ബുദ്ധന്റെ അനുയായികള്‍ 'അഹിംസ' നടപ്പാക്കുന്ന കുറേ വിഡിയോ ദൃശ്യങ്ങള്‍ ഇവിടെയൊക്കെ കറങ്ങി നടക്കുന്നു)

7. ടിബറ്റന്‍ ജനത്തിനിടയില്‍ ഒരു ഹിതപരിശോധന നടത്താന്‍ ചൈന തയാറാവേണ്ടതല്ലേ ? (കാശ്മീര്‍ ജനത്തിനിടയിലും ഇതുവേണം എന്നാണ് എനിക്കു തോന്നുന്നത്.)

8. മാധ്യമങ്ങള്‍ ഈ വിഷയം ഏകപക്ഷീയമായ ‘ചുവപ്പ് വിരോധക്കണ്ണട’യിലൂടെയാണ് കാണുന്നത് എന്നത് പല വിഷയത്തിലെയും അവരുടെ ചാഞ്ചാടുന്ന നിലപാടുകളില്‍ നിന്നും വ്യക്തമാണ്. ഏറ്റവും ഒടുവില്‍ ലാമ ചൈനയ്ക്ക് അന്തസായി ഒളിമ്പിക്സ് നടത്താനുള്ള അവകാശമുണ്ട് എന്നും തങ്ങള്‍ക്ക് സ്വാതന്ത്ര്യമല്ല സ്വയം ഭരണമാണ് വേണ്ടതെന്നും പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത/വ്യാഖ്യാനിച്ച രീതികളില്‍ ഈ ‘അജണ്ട’ വ്യക്തം. എന്നാല്‍ മാധ്യമങ്ങളും അവയെ നിയന്ത്രിക്കുന്നുവെന്നാരോപിക്കപ്പെടുന്ന സാമ്രാജ്യത്വവും ഭയക്കുന്നത് കമ്മ്യൂണിസത്തെയോ അതോ നവമുതലാളി സഖാക്കള്‍ വാഴുന്ന ചൈനീസ് സാമ്പത്തിക സാമ്രാജ്യത്തെയോ ?

ഓ.ടോ :
ടിബറ്റിനു പിന്തുണ പ്രഖ്യാപിച്ച് ചില ‘കായിക താരങ്ങള്‍’ ദീപശിഖാ റാലിയില്‍ നിന്നും പിന്തിരിഞ്ഞതു കണ്ടപ്പോള്‍ ചിരി നിര്‍ത്താനായില്ല. ദീപശിഖയില്‍ നൈക്കിയുടേയോ റീബോക്കിന്റെയോ കോളയുടെയോ ജിലറ്റിന്റെയോ എന്തിന് ഫ്രെഞ്ചി ജട്ടിയുടേയൊ പരസ്യം ഒട്ടിച്ചിരുന്നെങ്കില്‍ അത് ചുമന്ന്കൊണ്ട് ഓടാന്‍ എത്ര തെണ്ടുല്‍ക്കര്‍മാര്‍ അഹമഹമിഹയാ വന്നേനെ എന്നോര്‍ത്തിട്ട് വയറ് കലങ്ങുന്നു.
April 20, 2008 10:55 AM

1 comment:

 1. IMHO, the wellbeing of Tibetan people has nothing to do with the current protests. Each country in this world is playing the game for its own advantages.

  For the Western countries, China is an up and coming challenger. One of the fiercest protests against the Olympic torch happened in Paris, where it was Napolean who quipped that China was the sleeping giant who could shake the world when she woke up.

  For India, Tibet has some very good strategic uses. Some of the biggest rivers flowing through India originate in Tibet. Also there are a lot of ballistic missiles aimed at India situated in Tibet. Forget the Tibetans and their right for self determination (that is a valid issue), Tibet is our business, for our safety and security.

  It is the only the naive and the pig headed will argue that Tibet is an internal affair of the Chinese.

  An interesting parallel is that of Kashmir. Quite a lot of rivers which flow to Pakistan flows through Kashmir. So it is Pakistans business to have Kashmir with them. That is the line of argument which Gen. Musharaf had in a paper he had published when he was in training in London.

  Links for interesting articles on Kashmir and river water:
  http://www.thehindu.com/2007/02/20/stories/2007022002571100.htm
  http://www.dailytimes.com.pk/default.asp?page=story_27-10-2004_pg3_1

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)