CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Feb 2, 2008

"അദ്വൈതവും പദാര്‍ത്ഥത്തിന്റെ ദ്വന്ദ്വ സ്വഭാവവും" : an old write-up revisited

ഡാലി ചേച്ചിയുടെ "അദ്വൈതവും പദാര്‍ത്ഥത്തിന്റെ ദ്വന്ദ്വ സ്വഭാവവും" എന്ന പഴയ ലേഖനം ഇന്നു വായിച്ചപ്പോള്‍

ക്വാണ്ടം മെക്കാനിക്സ് ക്ലാസ്സില്‍ ഡീ ബ്രോഗ്ലിയുടെ (പദാര്‍ത്ഥ തരംഗം) പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ക്ഷണിക്കാതെ കടന്നു വന്ന ചിന്തയായിരുന്നു അദ്വൈതം. അതുവരെ അദ്വൈതത്തെ കുറിച്ചുള്ള എന്റെ അറിവ് സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലാസ്സില്‍ ആദിശങ്കരനെ പഠിക്കുമ്പോള്‍ പരാമര്‍ശിക്കുന്ന അദ്വൈതം മാത്രമായിരുന്നു. അന്നും കണികകളുടെ ദ്വന്ദ്വ സ്വഭാവം പഠിച്ചപ്പോള്‍ അദ്വൈതം ഒന്ന് എത്തി നോക്കി പോയിരുന്നു. ....
.....വിക്കി പറയുന്നത് പ്ലാങ്ക്സിന്റേയും ഐന്‍സ്റ്റീനിന്റേയും സിദ്ധാന്തങ്ങള്‍ വച്ച് അദ്വൈതത്തെ എങ്ങനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കാമെന്നാണ്. ഈ സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് മുഴുവന്‍ പ്രപഞ്ചവും ഒറ്റ ഒരു കേന്ദ്രത്തില്‍ ലയിച്ച് അതിന്റെ വ്യതസ്ത ഭാവങ്ങളായി കാണപ്പെടുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നു (ഉദാ: പിണ്ടം, ഊര്‍ജ്ജം, തരംഗം) ഇത് തന്നെയാണ് സര്‍വ്വ വ്യാപിയായ,സര്‍വ്വജ്ഞാനിയായ, സര്‍വ്വ ശക്തമായ, (omnipresent, omniscient and omnipotent ) ബ്രഹ്മം, വ്യതസ്തരീതിയില്‍ ആത്മാവില്‍ അന്തര്‍ലീനമായി, വ്യതസ്ത ഭാവത്തില്‍ കാണപ്പെടുന്നു എന്ന അദ്വൈത സിദ്ധാന്തവും. ഇതിനെ കുറിച്ച് പുസ്തകങ്ങളൊക്കെയുണ്ട് ഇതില്‍ ക്വാണ്ടം മെക്കാനിക്സിന്റെ തലതൊട്ടപ്പനും വേദാന്തിയുമായ ഷ്രോഡിന്‍‌ഗറിന്റെ പുസ്തകങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു.....
......ഇതിലെല്ലാം എന്നെ ഏറെ സ്വാധീനിച്ചത് ഡീ ബ്രോഗ്ലീയുടെ മാറ്റര്‍ വേവ് സിദ്ധാന്തത്തിനും അദ്വൈതത്തിനും തമ്മിലുള്ള സാമ്യം തന്നെയാണ്. ഒരു തുറന്ന ചര്‍ച്ചക്കായി ആ ചിന്തകള്‍ ഇവിടെ പങ്കുവെയ്ക്കുന്നു...ഉമേഷ് ജീയുടെ ജ്യോതിഷ പോസ്റ്റുകള്‍ വായിച്ചുകൊണ്ടിരുന്നപ്പോളാണ് ഡാലി ചേച്ചിയുടെ ഈ പോസ്റ്റിലേക്കൊരു ലിങ്ക് കിട്ടിയത്. വളരെ പണ്ടേ ചര്‍ച്ചയൊക്കെ കഴിഞ്ഞ് പൂരം കഴിഞ്ഞ പറമ്പു പോലെയായിരുന്നു അവിടെ. ഇപ്പോള്‍ വായിച്ചപ്പോള്‍ വല്ലാതെ കമന്റാന്‍ മുട്ടി. അങ്ങനെ ലേറ്റായി വന്തതിന് ക്ഷമാപണത്തോടെ അവിടെ ഇട്ട കമന്റ് :

പ്രിയ ഡാലി ചേച്ചി,

ഈ ചര്‍ച്ച നടക്കുമ്പോള്‍ ഞാന്‍ ‘ബൂലോക’ത്തു വന്നിട്ടില്ല.
ഇപ്പോള്‍ ഒരു ലിങ്കില്‍ നിന്നും ഇവിടെയെത്തി ഈ ചര്‍ച്ച കണ്ടപ്പോള്‍ കുറേ ചിന്തകള്‍ ഊറിക്കൂടിയത് ഇവിടെ രേഖപ്പെടുത്താതെ പോകാന്‍ തോന്നുന്നില്ല. അതുകൊണ്ട് ആളൊഴിഞ്ഞ ഈ ഗ്രൌണ്ടില്‍ എന്റെ വക ഒരു ഗോള്‍ കൂടി...അനുചിതമായെങ്കില്‍ ക്ഷമിക്കുക :)

You said : "ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കാമോ?"


ബ്രഹ്മത്തെ മൂര്‍ത്തമായൊരു സംഗതിയായി ആദ്യം നിര്‍വചിക്കണം. അല്ലാതെ മാറ്റര്‍ വേവുമായി അതിനെ താരതമ്യം ചെയ്യുന്നതെങ്ങനെ ?
‘നേതി നേതി’ (ഇതല്ല,അതല്ല - എന്താണെന്നു ചോദിച്ചാല്‍ പറയാനുമാവില്ല) എന്ന് ശങ്കരാചാര്യര്‍ തന്നെ വിശേഷിപ്പിക്കുന്ന ഒരു അമൂര്‍ത്ത സംഗതിയാണ് ‘ബ്രഹ്മം’.
മാറ്റര്‍ വേവ് ആകട്ടെ അമൂര്‍ത്തമെന്നു തോന്നുമെങ്കിലും ഗണിത സമീകരണങ്ങള്‍ക്കും calculations-നും വഴങ്ങുന്നതും.

ആറ്റത്തിന്റെ ഘടന വിവരിച്ചുകൊണ്ട് നീത്സ് ബോര്‍ മുന്നോട്ടു വച്ച സിദ്ധാന്തം ആറ്റത്തെയും ഇലക്ട്രോണിനെയും സംബന്ധിച്ച പരീക്ഷണങ്ങളെയും നിരീക്ഷണങ്ങളെയും സാധൂകരിച്ചെങ്കിലും ഇലക്ട്രോണുകളുടെയോ ആറ്റത്തിന്റെയോ പ്രവര്‍ത്തന രീതികള്‍ എന്തു കൊണ്ടാണ് ബോര്‍ മോഡലിലേതു പോലെ ആയത് എന്ന ചോദ്യത്തിനുത്തരമുണ്ടായിരുന്നില്ല. 1923-ല്‍ ഡീ ബ്രോളി ആണ് ഇതിനൊരുത്തരവുമായി വന്നത് : അത് അല്പം പിന്നോട്ടു പോയി വിശദീകരിക്കണം.
ഐന്‍സ്റ്റീനിന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഉപോല്‍പ്പന്നമായ ഒരു ഗണിത സമവാക്യമാണ് e=mc2. ഇതില്‍ നിന്നും ഊര്‍ജ്ജവും ദ്രവ്യവും പരസ്പരം രൂപം മാറാവുന്ന ഒന്നാണെന്നു വരുന്നു. ഊര്‍ജ്ജത്തിന്റെ ചെറുസഞ്ചികള്‍ എന്നു വിളിക്കാവുന്ന ഫോടോണുകള്‍ക്ക് പിണ്ഡം പൂജ്യമാണെങ്കിലും മൊമെന്റം ഉണ്ട്. ഈ മൊമെന്റവും പ്രകാശ ഫോട്ടോണുകളുടെ തരംഗ സ്വഭാവവുമ്ം ത്തമ്മില്‍ ബന്ധമുണ്ട് എന്നു ഡീ ബ്രോളി കണ്ടെത്തി. ഇലക്ട്രോണുകള്‍ ഒരു ഊര്‍ജ്ജ നിലയില്‍ നിന്നും അതിനേക്കാള്‍ താഴ്ന്ന ഒരു ഊര്‍ജ്ജനിലയിലേക്കു ചാടുമ്പോള്‍ വിസര്‍ജ്ജിക്കുന്ന അധിക ഊര്‍ജ്ജത്തെ ഫോട്ടോണ്‍ ആയി കണക്കാക്കാം. ഫോട്ടോണിന്റെ ഊര്‍ജം അതിന്റെ തരംഗ ഫ്രീക്വന്‍സിയുമായും ബന്ധപ്പെട്ടുകിടക്കുന്നു. ഇതില്‍ നിന്നും ഡീ-ബ്രോളി ഫോട്ടോണിന്റെ തരംഗ സ്വഭാ‍വത്തെയും ആ തരംഗ സ്വഭാവം മൂലം ഉണ്ടാകുന്ന ഗുണവിശേഷങ്ങളെയും സ്വീകരിച്ച് ഇലക്ട്രോണുകളില്‍ സ്ഥാപിക്കുകയായിരുന്നു.
ഇലക്ട്രോണുകളെ സംബന്ധിച്ച പരീക്ഷണങ്ങളില്‍ അവ ഫോട്ടോണുകള്‍ കാണിക്കുന്ന പല തരംഗ സ്വഭാവങ്ങളും കാണിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടതിനാല്‍ ഫോട്ടോണിനെ സ്അംബന്ധിക്കുന്ന തരംഗ സ്വഭാവങ്ങള്‍ ഇലക്ട്രോണിനു മേലും ആരോപിക്കപ്പെട്ടു.

ഇതിനായി അദ്ദേഹം ഡീ-ബ്രോളി തരംഗ സമീകരണം മുന്നോട്ട് വച്ചതില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അദ്ദേഹം വച്ചത് ഒരു സാധ്യതാതരംഗത്തിനെക്കുറിച്ചുള്ള (probability wave) സമീകരണങ്ങളായിരുന്നു. Psi എന്ന പ്രതീകം കൊണ്ട് വ്യവഹരിക്കപ്പെട്ട പ്രോബബിലിറ്റി വേവ് ഫംഗ്ഷന്‍ ദ്രവ്യത്തിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള തരംഗമാണെന്ന് ഡീ-ബ്രോളി പോലും പറയില്ല. Psi യുടെ സ്ക്വയറാണ് (Probability density )ആണ് യഥാര്‍ത്ഥത്തില്‍ ഒരു ആറ്റത്തിന്റെ ഏതു ഭാ‍ഗത്ത് ഇലക്ട്രോണിനെ കണ്ടെത്താന്‍ സാധ്യതയുണ്ട് എന്ന് നമുക്കു പറഞ്ഞുതരുന്നത്. അത് ഇലക്ട്രോണിനു മാത്രമല്ല ദ്രവ്യത്തിന്റെ എല്ലാ രൂ‍പത്തിനും ബാധകമാണ് എന്നു ക്വാണ്ടം മെക്കാനിക്സ് പറയുന്നു.

No body has observed a matter wave directly or indirectly. We only see experimental and observational results that can be explained by them. Matter wave ഇത്തരം കാര്യങ്ങള്‍ വിശദികരിക്കാനുള്ള ഒരു abstraction മാത്രമാണ്.

പ്രാഥമികമായ ചില വിശദീകരണങ്ങള്‍ക്കപ്പുറത്തെ ക്വാണ്ടം ഗണിതത്തിലേയ്ക്ക് പോയാല്‍ Psi എന്നതിനെ പ്രോബബിലിറ്റിയുടെ (സാധ്യത) ഒരു രൂപമായി മാത്രമാണ് പരിഗണിച്ചിരിക്കുന്നത് എന്നു കാണാം. അതിന്റെ മകുടോദാഹരണങ്ങളാണ് ക്വാണ്ടം സൂപ്പര്‍ പൊസിഷനും (super position) ക്വാണ്ടം എന്റാംഗിള്‍ഡ് അവസ്ഥയും (entangled state) ഡീകോഹറന്‍സ്(decoherence) എന്ന അവസ്ഥയുമൊക്കെ.

ഫിസിക്സില്‍ ചില ഗണിതപരമായ ആബ്സ്ട്രാക്റ്റ് സംഗതികള്‍ മനുഷ്യന്റെ സാമാന്യ യുക്തിക്കു നിരക്കുന്ന തരത്തില്‍ വിവരിക്കാന്‍ ക്ലാസിക്കല്‍ ലോകത്തെ ഉദാഹരണങ്ങള്‍ പലപ്പോഴും സ്വീകരിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനെ ബിഗ് ബാംഗ് എന്ന “പൊട്ടിത്തെറി”യായി സങ്കല്‍പ്പിക്കുന്നതും ദ്രവ്യ കണങ്ങളുടെ പ്രോബബിലിറ്റിയെ പ്രോബബിലിറ്റി തരംഗമായും അതില്‍ നിന്ന് പിന്നെ ദ്രവ്യ തരംഗമായും ഒക്കെ സങ്കല്‍പ്പിക്കുന്നതും ഈ simplification-ന്റെ ഭാഗമാണ്.
ആപേക്ഷികതാ സിദ്ധാന്തം വിശദീകരിക്കേണ്ടി വരുമ്പോള്‍ നാം ഇതു പോലെ simplicity-ക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരുദാഹരണം മാത്രമാണ് റബ്ബര്‍ ഷീറ്റില്‍ ഇരുമ്പ് ഉണ്ടകള്‍ ഇട്ടാല്‍ ഉണ്ടാകുന്ന ചുളിവുകളും വക്രതയും. എന്നു വച്ച് സ്പേസ് റബര്‍ ഷീറ്റിനെ പോലെയാണെന്ന് അര്‍ത്ഥമില്ലല്ലോ ? അതു പോലെ Psi യെ വിശദീകരിക്കാനുള്ള ഒരു സാമാന്യ ഉപാധിമാത്രമാണ് Probability Wave അഥവാ Matter wave എന്നത്. ശരിക്കും വെള്ളത്തിലൊക്കെ കാണുന്ന മാതിരിയുള്ള തരംഗമായി അതിനെ കാണാന്‍ തുടങ്ങിയാല്‍ Super posed states-നെയും State vector reduction-നെയുമൊക്കെ സംബന്ധിച്ച് യാതൊരു logic-ഉം ഇല്ലാത്ത ചോദ്യങ്ങള്‍ പുറകേ വരും. പിന്നെ അതിനു മറുപടി പറയാനേ നേരമുണ്ടാവൂ. (പ്രപഞ്ചം എങ്ങോട്ടാണ് വികസിക്കുന്നത് എന്ന വിഡ്ഢിച്ചോദ്യം പോലെ!).

താവോ ഒഫ് ഫിസിക്സിന്റെ വ്യാഖ്യാന സര്‍ക്കസുകൊണ്ടൊന്നും ബ്രഹ്മം ഉര്‍ജ്ജമോ മാറ്റര്‍ വേവോ പ്രോബബിലിറ്റി ഡെന്‍സിറ്റിയോ ആവില്ല. അതൊക്കെ സാ‍മാന്യ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രത്തെക്കുറിച്ച് തെറ്റിധാരണപരത്താനേ സഹായിക്കൂ.

11:19 PM, February 02, 2008

രണ്ടാമത്തെ കമന്റ് (അനോണിച്ചേട്ടനും ഡാലിച്ചേച്ചിയും ചൂണ്ട്ടിക്കാണിച്ച തെറ്റുകള്‍ തിരുത്തിക്കൊണ്ട് ഇട്ട പ്രസക്ത ഭാഗങ്ങള്‍)

....മാറ്റര്‍ വേവും വേവ് ഫംഗ്ഷനും തമ്മില്‍ ഒരു കന്‍ഫ്യൂഷന്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.ചരിത്രപരമായ ചില പ്രസ്താവങ്ങളിലും തെറ്റുണ്ട്. ചൂണ്ടിക്കാട്ടിയ അനോണിച്ചേട്ടനും ഡാലിച്ചേച്ചിക്കും നന്ദി.

ഇവിടെ തിരുത്തിയേക്കാം:

1. ഡീ ബ്രോയി തരംഗ സമീകരണത്തില്‍ മാറ്റര്‍ വേവ് (പദാര്‍ത്ഥ തരംഗം) എന്നതു കൊണ്ട് ഡീ-ബ്രോയി ഉദ്ദേശിച്ചത് ദ്രവ്യത്തിന്റെ യഥാര്‍ത്ഥ (physically real) തരംഗ സ്വഭാവത്തെ തന്നെയായിരുന്നു. ഫോട്ടോണിന്റെ തരംഗസ്വഭാവം ഇലക്ട്രോണിലേക്കു കൂടി നീട്ടിയതിനു പിന്നാലെ കൃത്യമായ ഒരു തരംഗദൈര്‍ഘ്യ നിര്‍ണ്ണയ രീതി കൂടി അദ്ദേഹം ആവിഷ്കരിച്ചു (y = h/p). ഡേവിസ്സണും ജെര്‍മറും ഇലക്ട്രോണുകളില്‍ പ്രകാശത്തിന്റേതു പോലുള്ള ഇന്റര്‍ഫറന്‍സ് പാറ്റേണ്‍ കണ്ടെത്തി ദ്രവ്യ-തരംഗത്തിനു പരീക്ഷണ തെളിവും നല്‍കി.

2. എന്നാല്‍ ഋജുവായ ഈ ക്ലാസിക്കല്‍ വ്യാഖ്യാനം ഷ്രോഡിഞ്ജറിലൂടെ വേവ് ഫങ്ഷനായി (Psi) മാറുമ്പോള്‍ സംഗതി കോമ്പ്ലിക്കേറ്റഡ് ആകുന്നു. സാങ്കല്‍പ്പിക സംഖ്യയും (imaginary number) മറ്റും ഉള്‍ച്ചേരുന്നതോടെ ദ്രവ്യകണങ്ങളുടെ വേവ് ഫങ്ഷന്‍ physically real ആയ ഒരു തരംഗത്തെയല്ല പ്രതിനിധീകരിക്കുന്നതെന്നു വരുന്നു. (ഷ്രോഡിഞ്ജര്‍ അതൊരിക്കലും സമ്മതിച്ചില്ല എന്നതു ചരിത്രം)

3. സങ്കീര്‍ണ്ണ സംഖ്യയായ വേവ് ഫങ്ഷനെ പ്രോബബിലിറ്റിയായി വ്യാഖ്യാനിച്ചത് മാക്സ് ബോണ്‍. അതിനു നിരീക്ഷണത്തെളിവായി ടണല്‍ ഇഫക്റ്റ് ചൂണ്ടിക്കാട്ടിയതു ഗാമോ‍യും.

4. ഡീ ബ്രോയിയുടെ ദ്രവ്യ തരംഗത്തെയും (matter wave) ഷ്രോഡിഞ്ജറുടെ വേവ് ഫങ്ഷനേയും (wave function -Psi) ചരിത്രപരമായി നോക്കുമ്പോള്‍ രണ്ടായിത്തന്നെ കാണണമെന്നത് ശരിയാണ്. എന്നാല്‍ മാറ്റര്‍ വേവിനെ സംബന്ധിച്ച പരീക്ഷണ-നിരീക്ഷണങ്ങളിലെ ഗണിത ക്രിയകളെല്ലാം തന്നെ Psiയുപയോഗിച്ചു ചെയ്യാം .

മൂന്നാമത്തെ കമന്റ് (അനോണിച്ചേട്ടന്‍ ചര്‍ച്ചയുടെ ഫോക്കസ് പുനര്‍നിര്‍ണ്ണയിച്ചുകൊണ്ട് ഇട്ട കമന്റിനു മറുപടി) :

1.) "....എനിക്കു മനസ്സിലായiടത്തോളം ഒരു ദ്വന്ദ സ്വഭാവം ദ്രവ്യത്തിനുണ്ടെന്നു ഒരു നിരീക്ഷണം ഉണ്ടു, അതിന്റെ പിന്നിലെ ഫിലോസഫിക്കല്‍ വാദങ്ങളെയും അദ്വൈതം എന്ന ഫിലോസഫിക്കല്‍ വാദവുമായി താരതമ്യം നടത്താമോ എന്നാണു...."

ഈയൊരു പ്രസക്തമായ നിരീ‍ക്ഷണത്തെ മുന്നോട്ട് വച്ചതിനും ഒരു തെറ്റിദ്ധാരണ നീക്കിയതിനും അനോണിച്ചേട്ടനു നന്ദി.
ഇത് ഈ പൊസ്റ്റിലെ ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ കര്‍ശനമായി മുന്നോട്ട് വയ്ക്കേണ്ടിയിരുന്നു.കാരണം, ഇതായിരുന്നില്ല, ഈ പോസ്റ്റിട്ട ഡാലിച്ചേച്ചിയടക്കം ഇവിടെ ചര്‍ച്ച ചെയ്തത് എന്ന് എനിക്കു തോന്നി.
അതിന് ഉപോല്‍ബലകമായ ചില വരികള്‍ - ഈ പോസ്റ്റിന്റെയും ഇതിനടുത്ത (പാര്‍ട്ട്-2) പോസ്റ്റിന്റെയും ലേഖികയായ ഡാലിച്ചേച്ചി ഇതിലെ ചര്‍ച്ചകളെ മോഡറേറ്റ് ചെയ്തുകൊണ്ട് പലയിടത്തായി ഇട്ട അഭിപ്രായങ്ങളില്‍ നിന്നും ചിലത് ക്വോട്ട് ചെയ്യുന്നു :

a . "ചര്‍ച്ചയുടെ ആശയം: ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കാമോ?"
b . "ഇതായിരുന്നു ചര്‍ച്ചാ വിഷയം:"ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കാമോ?"
c. "അദ്വൈതം മനസ്സിലാക്കാന്‍ ശാസ്ത്രം ഉപയോഗിക്കമൊ എന്നതാണീ ശ്രമം. ശാസ്ത്രം മനസ്സിലാക്കാന്‍ അദ്വൈതം ആവശ്യമില്ല. ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെടുന്ന കാര്യങ്ങളാണ് ശാസ്ത്രം. പക്ഷെ അദ്വൈതം പലപ്പോഴും അങ്ങിനെയല്ല ...അതാണീ ശ്രമത്തിലേക്കുള്ള വഴി."
d. "ക്വാണ്ടം മെക്കാനിക്സ് വച്ച് അദ്വൈതത്തിലെത്താന്‍ പറ്റിയാല്‍ (ഉപമകളിലൂടെയല്ലതെ) അതൊരു "വെറും ധിഷണാവ്യായാമം" ആവില്ല എന്നു വിശ്വസിക്കുന്നു. "
e."...അപ്പോള്‍ ഈ ചര്‍ച്ച അധികം പേര്‍ക്കും പങ്കെടുക്കാവുന്ന ക്വാണ്ടം മെക്കനിക്സില്‍ (ഷ്രോഡിങറുടെ വേവ് ഫങ്ങ്ഷന്‍) ഒതുക്കാന്‍ ശ്രമിക്കാം. "

ഇതിലെവിടെയും ഈ ചര്‍ച്ച ഒരു ഫിലോസഫിയെ മറ്റൊരു ഫിലോസഫി കൊണ്ട് വിശദീകരിക്കാനുള്ള ശ്രമമാണ് എന്നു എനിക്കു തോന്നിയില്ല.
മാത്രവുമല്ല, കമന്റുകളിലധികവും ഒരു ശാസ്ത്ര നിരീക്ഷണത്തെ ഒരു ഫിലോസഫി കൊണ്ട് വിശദീകരിക്കാനായിരുന്നു ശ്രമിച്ചത്.

ദാ, ചര്‍ച്ചാ വിഷയം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഈ വരികള്‍ നോക്കൂ :
“...ഇതായിരുന്നു ചര്‍ച്ചാ വിഷയം:"ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കാമോ?.."

ഇനിയിപ്പോ അനോണിച്ചേട്ടന്‍ പറഞ്ഞ പോലെ, ഇതൊരു ഫിലോസഫി Vs ഫിലോസഫി ലൈനിലുള്ള അന്വേഷണമാണെന്ന് ഉറപ്പിക്കാമെങ്കില്‍ പിന്നെ പരാതികളില്ല; ഡാലിച്ചേച്ചി രണ്ടാമത്തെ പോസ്റ്റില്‍തന്നെ ഏതാണ്ടെല്ലാം കണ്‍ക്ലൂഡ് ചെയ്തു കഴിഞ്ഞു.

അതല്ല, ഇതൊരു സയന്‍സ് Vs ഫിലോസഫി പ്രശ്നമാണെങ്കില്‍ മറുവാദങ്ങളൊത്തിരിയുണ്ട് വയ്ക്കാന്‍ എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

2.) സയന്‍സിന്റെ ഒരു ഫിലോസഫിക്കല്‍ ഇന്റര്‍പ്രെട്ടേഷനെയും ആത്മീയതയുടെ ഒരു ഫിലോസഫിക്കല്‍ ഇന്റര്‍പ്രെട്ടേഷനെയും താരതമ്യം ചെയ്തുകൊണ്ട് രണ്ടാമത്തെ പോസ്റ്റില്‍ ഡാലിച്ചേച്ചി എഴുതുന്നതൂ നോക്കൂ:

"...അദ്വൈതം : നമുക്കൊരിക്കലും പ്രകാശത്തിന്റെ ദ്വന്ദാത്മകത കാണാന്‍ കഴിയില്ല. അതിന്റെ സ്വഭാവം സന്ദര്‍ഭത്തിനനുസരിച്ച്‌ മാറുന്നു. നമ്മള്‍ എന്താണോ നോക്കുന്നത്‌ അതാണ് നമ്മള്‍ കാണുന്നത്‌. പക്ഷെ അതാണ് ശരി എന്ന്‌ അതിന് അര്‍ഥം ഇല്ല. (അതായത് ഇരുണ്ട വെളിച്ചത്തില്‍ കയറിനെ പാമ്പായി കണ്ട പോലെ. നല്ല വെളിച്ചത്തില്‍ അത് കയര്‍ മാത്രമാണ്. കണിക, തരംഗം എന്നത് പ്രകാശത്തിനെ സ്വഭാവം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ പ്രകാശം പ്രകാശോര്‍ജ്ജമാണ് ).."

ഷിജു മാഷ് പറഞ്ഞതിനെ ഡാലിച്ചേച്ചി ക്വോട്ട് ചെയ്തിട്ട് ബ്രാക്കറ്റില്‍ ചേര്‍ത്തിരിക്കുന്ന വ്യാഖ്യാനം ശ്രദ്ധിക്കൂ.
ഇവിടെ രണ്ടു ഫിലോസഫികളെയാണ്, ഒരു mathematical/physical നിരീക്ഷണത്തെയും ഒരു ഫിലോസഫിയേയുമല്ല താരത്മ്യം ചെയ്തിരിക്കുന്നത് എന്ന് പറയാമോ ?എനിക്ക് അതു വായിച്ചിട്ട് അങ്ങനെതോന്നിയില്ല.

3.) ഇനി അനോണിച്ചേട്ടന്‍ പറഞ്ഞ പോലെ ക്വാണ്ടംഫിലോസഫി Vs അദ്വൈതാഫിലോസഫി തന്നെയായിട്ട് കണക്കാക്കി ചില സംശയങ്ങള്‍ ചോദിക്കട്ടേ ?

ഒന്നാ‍മതായി, ഭാരതീയ തത്വ ചിന്താപദ്ധതികളില്‍ ഏതിനെങ്കിലും ക്വാണ്ടം ദ്രവ്യ/ഊര്‍ജ്ജ ദ്വന്ദ്വങ്ങളുടെ ഫിലോസൊഫിയുമായി താരതമ്യമുണ്ടെങ്കില്‍ അത് ആദിശങ്കരന്റെ അദ്വൈത സിദ്ധാന്തത്തെക്കാള്‍ സാംഖ്യ/ന്യായ/വൈശെഷിക തത്വങ്ങള്‍ക്കായിരിക്കും .(പുരുഷ-പ്രകൃതി ദ്വന്ദ്വങ്ങളും മൂലപ്രകൃതിയുടെ പരിണാമവും മറ്റും മറ്റും) .
ഇതിലെ വിചിത്രമായ വൈരുദ്ധ്യം എന്തെന്നാല്‍, അദ്വൈത സിദ്ധാന്തം കൊണ്ട് ശങ്കരന്‍ സാംഖ്യ-വൈശേഷികങ്ങളെയൊക്കെ ഖണ്ഡിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്നതാണ് !! (ശരിക്കും അദ്വൈതത്തിലെ ബ്രഹ്മം എന്നത് ഒരു തരം Universal consciousness-നെയാണ് പ്രതിനിധീകരിക്കുന്നത്. അതിന്റെ ‘സഗുണ’ രൂപത്തെയാണ് മായയുടെ ഇഫക്റ്റിനാല്‍ മനുഷ്യന്‍ ‘ഈശ്വരന്‍’ എന്നു കല്പിച്ച് ആരാധിക്കുന്നത്...?!?.എനിക്കു ചെവിയേല്‍ ചെമ്പരത്തിപ്പൂ വയ്ക്കാറായി:)

പിന്നെ,
'കയര്‍-പാമ്പ് ' എന്ന ദ്വന്ദ്വം ഒരു ഫിലോസഫി തന്നെ സമ്മതിച്ചു. എന്നാല്‍ പ്രകാശത്തിന്റെ ദ്വന്ദ്വ സ്വഭാവത്തെ ഇവിടെ വിശദീകരിച്ചിരിക്കുന്നത് ഫിലോസഫിയായിട്ടാണോ ?

"നമുക്കൊരിക്കലും പ്രകാശത്തിന്റെ ദ്വന്ദാത്മകത കാണാന്‍ കഴിയില്ല; അതിന്റെ സ്വഭാവം സന്ദര്‍ഭത്തിനനുസരിച്ച്‌ മാറുന്നു; നമ്മള്‍ എന്താണോ നോക്കുന്നത്‌ അതാണ് നമ്മള്‍ കാണുന്നത്‌." - ഇത് നീത്സ് ബോറിന്റെ കോമ്പ്ലിമെന്റാരിറ്റി തന്നെയല്ലേ ? അതിന്റെ ബേസിസ് ആകട്ടെ indeterminacy principle-ഉം. അപ്പോള്‍ രണ്ടു ഫിലോസഫിയേയാണ് താരതമ്യം ചെയ്യുന്നത് എന്ന് അനോണിച്ചേട്ടന്‍ പറയുന്നത് ശരിയാണോ ?

മാത്രമോ,
അദ്വൈതത്തിലെ കയര്‍-പാമ്പ് വാദത്തില്‍ ഒരു അള്‍ട്ടിമേറ്റ് റിയാലിറ്റി പുറത്തുവരുന്നതു നോക്കൂ :

(അറിവാകുന്ന) വെളിച്ചത്തില്‍ ultimately കയറ് മാത്രമേ ഉള്ളൂ - പാമ്പ് ഇല്ല!

പദാര്‍ത്ഥത്തിന്റെ ദ്വന്ദ്വ ഭാവത്തില്‍ ഇങ്ങനെ ഏതെങ്കിലുമൊരു ഭാവം അപ്രത്യക്ഷമാകുകയും ഒരെണ്ണം മാത്രം ആത്യന്തിക സത്യമായി അവശേഷിക്കുകയും ചെയ്യുമോ?

"അത്യന്തിക സത്യം" ഊര്‍ജ്ജമാണെന്നു ബ്രാക്കറ്റിനുള്ളിലെ വ്യാഖ്യാനത്തിലെഴുതിയിരിക്കുന്നതിലും ഒരു സംശയമുണ്ട് - 'പ്രകാശം തരംഗവുമല്ല, പദാര്‍ത്ഥവുമല്ല, ആത്യന്തികമായി അത് ഊര്‍ജ്ജമാണ്' എന്ന് പോസ്റ്റില്‍ പറയുന്നു.

ക്വാണ്ടം തലത്തില്‍ ഊര്‍ജ്ജത്തെയും നാം ആത്യന്തികമായി തരംഗ/പദാര്‍ത്ഥ ദ്വന്ദ്വമായിത്തന്നെയല്ലേ അറിയുന്നത് ? അതോ ഇനി ഈ ദ്വന്ദ്വ ഭാവമല്ലാതെ മൂന്നാമതൊരു ഫണ്ടമെന്റല്‍ ഭാവമുണ്ടോ ഊര്‍ജ്ജത്തിന്?

ഇതൊരു സര്‍ക്കുലര്‍ ആര്‍ഗ്യൂമെന്റ് ആയിട്ടാണ് തോന്നുന്നത്; ഒന്നില്‍ തുടങ്ങി കറങ്ങിത്തിരിഞ്ഞ് അതില്‍ തന്നെ തിരികെയെത്തുന്ന വ്യാഖ്യാനം.

ഫിലോസഫിക്കലായി ശാസ്ത്രത്തെ സമീപിക്കുന്നതില്‍ ഒരു തെറ്റുമില്ല. അതുകൊണ്ടുതന്നെ ശങ്കരാചാര്യര്‍ക്ക് റീനോര്‍മലൈസേഷന്‍ അറിയാമോ (!) എന്നൊന്നും ചോദിക്കുന്നുമില്ല.
ക്വാണ്ടം മെക്കാനിക്സിനെ ക്ലാസിക്കല്‍ അര്‍ത്ഥത്തില്‍ (മാത്തമാറ്റിക്കലല്ല) മനസ്സിലാക്കാന്‍ ഫിലോസഫിയെ ആശ്രയിക്കേണ്ടിവരാറുണ്ട്. മനുഷ്യന്റെ തലച്ചോറിനും മനസ്സിനും പ്രകൃത്യായുള്ള പരിമിതികള്‍ മൂലമാണ് വേവ്-മാറ്ററും വേവ് ഫങ്ങ്ഷനും പോലുള്ള ആബ്സ്ട്രാക്റ്റ് പരികല്പനകളെ മനസ്സിലാക്കാന്‍ ക്ലാസിക്കല്‍ analogy-കള്‍ വേണ്ടി വരുന്നത്.
ഇന്‍ഫിനിറ്റി, ഇമാജിനറി സംഖ്യകള്‍ തുടങ്ങിയ ഒട്ടുമുക്കാല്‍ സംഗതികളും മനസ്സിലാക്കാന്‍ നാം ക്ലാസിക്കല്‍ ലോകത്ത് നിന്നും ഫിലോസഫിയുടെ സഹായം തേടുന്നു - പക്ഷേ അതു കാര്യങ്ങളെ ലളിതവല്‍ക്കരിക്കാനാവണം എന്നാണ് എന്റെ പക്ഷം. മാത്തമാറ്റിക്കല്‍ കോമ്പ്ലക്സിറ്റിയെ പേടിച്ച് ഫിലോസഫിയിലെത്തുമ്പോള്‍ അവിടെ പന്തം കൊളുത്തിയ കോമ്പ്ലക്സിറ്റി എന്ന അവസ്ഥയാകരുത് അവസാനം. അത് ഒടുവില്‍ വെറുമൊരു ധിഷണാവ്യായാമമായി ഒടുങ്ങുകയേ ഉള്ളൂ.
സ്വതവേ സങ്കീര്‍ണ്ണമായ ഒരു ഫിലോസഫിയേ ന്യായീകരീക്കാന്‍/വിശദീകരിക്കാന്‍ അതു പോലെത്തന്നെ സങ്കീര്‍ണ്ണമായ ഫിലോസഫി ഉപയോഗിക്കുന്നതിലെ യുക്തിയാണ് എനിക്കു പിടികിട്ടാത്തത്.

അദ്വൈത ഫിലോസഫിയെയും ക്വാണ്ടം ഫിലോസഫിയേയും താരതമ്യം ചെയ്തതുകൊണ്ട് ബ്രഹ്മത്തിന്റെ ഫിലോസഫിക്കോ ദ്രവ്യ/തരംഗ ദ്വന്ദ്വത്തിന്റെ ഫിലോസഫിക്കോ എന്തെങ്കിലും simplicity ഉണ്ടാകുമോ ? സംശയമാണ്.

എല്ലാത്തിന്റേയും അടിസ്ഥാനം ബ്രഹ്മമാണ് എന്ന ഫിലോസഫിക്കല്‍ പരികല്പനയ്ക്കു equivalent ആയി ‘പാര്‍ട്ടിക്കിളുമില്ല വേവുമില്ല ഉള്ളത് ഊര്‍ജ്ജം മാത്രം’ എന്നോ മറ്റോ പ്രസ്താവിച്ചാല്‍ ഊര്‍ജ്ജത്തിന്റെ ബേസിക് രൂപമെന്ത് എന്നതില്‍ തട്ടി ആ വ്യാഖ്യാനം നില്‍ക്കും. പിന്നെ സ്ട്രിംഗ് തിയറിയോ ബ്രേന്‍ തിയറിയോ ഒക്കെ എടുത്ത് കളിക്കേണ്ടി വരും അതു വ്യാഖ്യാനിക്കാന്‍. ( ചര്‍ച്ച ആ വഴിക്കു നീങ്ങുന്നുവെങ്കില്‍ മറ്റു സംശയങ്ങള്‍ നിരത്താം. )

4.) പിന്നെ, ഫ്രിജോഫ് കാപ്ര യെക്കുറിച്ചു പരാമര്‍ശിച്ചതു കൊണ്ട് മാ‍ത്രം ഒരു വാക്ക് :
ഏതാണ്ടൊരു 10 പേജുകളിലായി neutron-antiproton ജോഡി സൃഷ്ടി, proton emission-ഉം pion reabsorption-ഉം വിവരിക്കുന്ന ഫെയിന്മാന്‍ ചിത്രം, പിന്നെ bubble-chamber interactions വഴി കോസ്മിക രശ്മികള്‍ പാര്‍ട്ടിക്കിള്‍ ഇന്ററാക്ഷന്‍ നടത്തുന്നത് എന്നിങ്ങനെ കുറേ ചിത്രങ്ങള്‍ തലങ്ങും വിലങ്ങും കൊടുത്തിട്ട്,നേരെ ഒരു ചാട്ടം - കിഴക്കന്‍ മിസ്റ്റിസിസത്തിലേക്ക്.
അതും ദാ ഒരു ടിബറ്റന്‍ ലാമയുടെ ഇങ്ങനൊരു വാചകത്തോടെ :"..All things are aggregatons of atoms that dance and by their movements, produce sound."
പിന്നെ ഒരു അഞ്ചു പേജ് ആനന്ദ കുമരസ്വാമി നടത്തുന്ന ശിവ താണ്ഡവ വര്‍ണ്ണനയാണ്. അതിനിടെ സൃഷ്ടി-സംഹാരങ്ങളുടെ പ്രതിനിധീകരണമാണ് ശിവതാണ്ഡവമെന്ന് ഒരു കാച്ചും... വെര്‍ച്വല്‍ പാര്‍ട്ടിക്കിളുകളുടെ രേഖാചിത്രത്തെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ശിവതാണ്ഡവ ചിത്രത്തിലേക്ക് സന്നിവേശിപ്പിച്ചു വച്ചിട്ട് ക്വാണ്ടം ഗീ‍ര്‍വാണങ്ങളും !
ഇങ്ങനെയൊക്കെയാണ് കൊട്ടിഘോഷിക്കപ്പെടുന്ന ഈ താ‍ഓ ഒഫ് ഫിസിക്സ് ! (ഇതിന്റെ മെഡിക്കല്‍/പാരാസൈക്കോളജി അവതാരം തന്നെ ദീപക് ചോപ്ര !)
ശാസ്ത്രത്തിന്റെ ലേബലില്‍ ഇതും !

വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് non-locality-യെ പിടിച്ച് കോസ്മിക് ഇന്റലിജന്‍സ് ആക്കുന്ന ടെക്നിക് ഇതാണ്. ഈ തരികിട മണക്കുമ്പോഴാണ് ശാസ്ത്രം എന്താണെന്ന മിനിമം വിവരം ഉള്ളവര്‍ ‘ചാടുന്നത് ’ !

ഡാലിച്ചേച്ചി ഇവിടെ തുടങ്ങിവച്ച ചര്‍ചയും ആ ഒരു ലൈനിലേക്ക് തിരിയാന്‍ സര്‍വ്വ സാധ്യതയും ഉള്ള ഒന്നായിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെ തിരിഞ്ഞിട്ടുമുണ്ട്.(ചര്‍ച്ച തുടങ്ങിവച്ച പോസ്റ്റുടമയ്ക്ക് ശാസ്ത്രത്തെ കൂടുതല്‍ മനസ്സിലാക്കുക എന്ന സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ‍വെങ്കിലും)

5.) മറ്റൊരു പോയിന്റ് കൂടെ ഒന്നു ക്ലിയര്‍ ആക്കിക്കോട്ടെ; ചര്‍ച്ചയുടെ ഫോക്കസ് ഫിലോസഫിയിലേക്കായതിനാല്‍ ഈ പോയിന്റിന് വലിയ പ്രസക്തിയില്ല,എങ്കിലും ഒരു ചിന്ന വിശദീകരണം:

You said: " ....പാര്‍ട്ടിക്കിള്‍ സ്വഭാവവും തരംഗ സ്വഭാവവും എക്സ്പെരിമെന്റല്‍ ഒബ്സെര്‍വേഷനില്‍ നിന്നാണു മനസ്സിലാക്കുന്നതു. ഈ ഒബ്സെര്‍വേഷനെ "സാമാന്യ യുക്തിക്കു നിരക്കും വിധം" വിശദീകരിക്കന്‍ രണ്ടു മാത്തമാറ്റിക്കല്‍ ഫോര്‍മുലേഷന്‍ മെനയേണ്ടി വന്നാല്‍ ഇതിനെക്കുറിച്ചു ശാസ്ത്രലോകത്തു ഇപ്പോഴും സംശയം നിലനില്‍ക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍...എന്നാല്‍ ഈ കാര്യങ്ങളൊക്കെ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടും മൂന്നുംശതകങ്ങളില്‍ തന്നെ പരിഹരിച്ചു കഴിഞ്ഞ കാര്യങ്ങളാണു.."

Wave-Particle Duality-യെ ഒറ്റ മാത്തമാറ്റിക്കല്‍ ഫോര്‍മുലേഷനില്‍ ഒതുക്കാനാവില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. അങ്ങനൊരു അര്‍ത്ഥം എന്റെ കമന്റില്‍ ഉണ്ടായിരുന്നോ ?
ഒരു മാത്തമാറ്റിക്കല്‍ ഫോര്‍മുലേഷനില്‍ ഈ ദ്വന്ദ്വത്തെ ഒതുക്കാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍ പിന്നെ ദ്വന്ദ്വ ഭാവം എന്ന പ്രയോഗത്തിനു തന്നെ അര്‍ത്ഥമില്ലാതാവില്ലേ ?

ഡിറാകും,ജോര്‍ദാനും, വിഗ്നറും, പോളിയുമൊക്കെ ഫോട്ടോണുകള്‍ റെഡിയേഷന്‍ ഫീല്‍ഡില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോഴുള്ള (ഹാമില്‍റ്റോണിയനെ ഉപയോഗിച്ച്) ഡെറിവേഷനുകളിലൂടെ വേവ് ഭാവത്തിനു ലഭിക്കുന്ന സമീകരണ തുകകള്‍ വഴി quanta-യുടെ interaction coefficients-നെ ഗണിച്ചെടുക്കാം എന്ന് തെളിയിച്ചിട്ടുണ്ട്. അങ്ങനെ ഓരോ ഫോട്ടോണ്‍-നിലയേയും വൈദ്യുത്കാന്തിക ഫീല്‍ഡിലെ oscillator-കളില്‍ ഒന്നിനോട് സമമായി കാണാനുള്ള ഗണിതാടിത്തറയും ക്വാണ്ടം ഭൌതികശാസ്ത്രം ഉരുത്തിരിച്ചതിന്റെ കഥയും അറിയാം. ഫീല്‍ഡിന്റെ ക്വാണ്ടൈസേഷനുമായി ബന്ധപ്പെട്ട ഗുലുമാലുകള്‍ വേറെയും.

ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്: " ഫോട്ടോ ഇലക്ട്രിക് ഇഫക്ടിനും കോംടണ്‍ ഇഫക്റ്റിനുമൊക്കെ കോര്‍പ്പസ്കുലാര്‍ ഭാവവും, ഇന്റര്‍ഫറന്‍സിനു തരംഗ ഭാവവും എന്നിങ്ങനെ ചാടിക്കളിയല്ലാതെ ഒരേ സമയം ദ്രവ്യം Wave-ഉം Particle-ഉം ആയി നിരീക്ഷിക്കപ്പെട്ട ഒരു അവസ്ഥ ഉണ്ടെങ്കില്‍ പറഞ്ഞു തരൂ."
Wave-Particle Duality-യുടെ Complementarity-യില്‍ അധിഷ്ഠിതമായ സാമാന്യ /ക്ലാസിക്കല്‍ analogy-യാണ് എന്റെ ഇവിടുത്തെ ചോദ്യത്തിനാധാരം, അല്ലാതെ അതിന്റെ പിന്ന്നിലെ മാത്തമാറ്റിക്കല്‍ സൊല്യൂഷന്‍ അല്ല.(അങ്ങനൊരു അര്‍ത്ഥം ഉണ്ടായെങ്കില്‍ എന്റെ പിഴ വീണ്ടും!)

സാമാന്യ യുക്തിക്കു നിരക്കുന്ന 'analogic' explanations തരുന്നതു മാത്തമാറ്റിക്കല്‍ ഫോര്‍മുലേഷനല്ല, മറിച്ച് എക്സ്പെരിമെന്റല്‍ കണ്ടീഷനിലെ നിരീക്ഷണങ്ങളാണ് എന്ന പോയിന്റില്‍ ആണ് എന്റെ വാദം. ആപേക്ഷികതയെ ന്യൂട്ടോണിയന്‍ ചട്ടക്കൂടിലെക്കൊതുക്കാന്‍ scale ചുരുക്കിയാല്‍ മതി. എന്നാല്‍ ക്വാണ്ടം ലോകത്തെ ഗണിത നിരീക്ഷണങ്ങളെ ക്ലാസിക്കല്‍ ലോകത്തിലെ റിയാലിറ്റികളോട് താരതമ്യം ചെയ്യാവുന്നതിനു കറസ്പോണ്ടന്‍സ് പരിധികള്‍ ഉണ്ടല്ലോ ("relative state formulation" മറക്കുന്നില്ല.)

7 comments:

 1. നൂതന ചിന്തകളില്‍ സൂരജ് ശരിക്കും തിളങ്ങുന്നു! Keep it up!

  ReplyDelete
 2. അദ്ദൈതത്തെക്കുറിച്ചുള്ള ചിന്തകളും, പഠനവും മഹനീയം തന്നെ. എന്നാല്‍ അദൈത ദര്‍ശനവുമായി ഹിന്ദു മത പ്രചാരകനും സങ്കുചിത വര്‍ഗ്ഗീയ ബ്രാഹ്മണനുമായ ആദിശങ്കരന്‍ പട്ടരെ ബന്ധിപ്പിക്കുന്നതില്‍ കാര്യമില്ല. ആ വര്‍ഗ്ഗീയപണ്ഡിതന്റെ പാണ്ഡിത്വ ലൈബ്രറിയിലെ ഒരു വിഷയം മാത്രമായിരുന്നു അദൈതം. ബുദ്ധമതത്തെ ഇല്ലാതാക്കാന്‍ ഇന്ത്യിലൊട്ടുക്കും ഓടിനടന്ന് ബുദ്ധമത ദര്‍ശനങ്ങളെ ഹൈന്ദവല്‍ക്കരിച്ച് ഇന്ത്യന്‍ ചരിത്രത്തെതന്നെ മലീമസമാക്കിയ നീച ജന്മമാണ് ശങ്കരാചാര്യരുടേത്.
  അദൈതം ബുദ്ധ ദര്‍ശനമാണ്. അതു കാണാപ്പാഠം പഠിച്ച് ബൌദ്ധ-ജൈന സന്യാസിമാരെ വാദങ്ങളില്‍ തോല്‍പ്പിച്ചു നടന്ന ഹൈന്ദവമത പ്രചാരകന്‍ മാത്രമായിരുന്നു ശങ്കരന്‍.
  ഇന്ത്യയെ നശിപ്പിച്ച നീചരില്‍ അഗ്രഗണ്യന്‍ !!

  ReplyDelete
 3. പ്രകാശത്തിന്റെ quantum, wave എന്ന രണ്ടു് 'മുഖങ്ങള്‍ക്കു്' അനുസൃതമായി, Louis de Broglie അവതരിപ്പിച്ച matter wave എന്ന ആശയം, (ദ്രവ്യ)കണികകളെ space-ലെ ആന്ദോലനങ്ങളുടെ probability-യുടെ അടിസ്ഥാനത്തിലെ കേന്ദ്രീകരണങ്ങളായി പരിഗണിച്ചു്, കണികയുടെ 'സ്വന്ത'-energy, ഈ ആന്ദോലനത്തിന്റെ energy-കണികയോടു് തുല്യപ്പെടുത്തുക മാത്രമാണു് ചെയ്യുന്നതു്. അതിനു് ആദ്ധ്യാത്മികതയുമായോ, അദ്വൈതവുമായോ, മറ്റെന്തെങ്കിലും മസ്തിഷ്കഭൂതങ്ങളുമായോ യാതൊരു ബന്ധവുമില്ല. ഓരോ ആന്ദോലനത്തിനും അതിന്റേതായ frequency ഉണ്ടു്. വേഗതയെ തരംഗദൈര്‍ഘ്യം കൊണ്ടു് ഹരിക്കുമ്പോള്‍ കിട്ടുന്നതാണതു്.

  de Broglie waves അതുകൊണ്ടുതന്നെ elementary particles-ന്റെ ലോകത്തിലേ പരിഗണിക്കപ്പെടേണ്ടതുള്ളു. de Broglie തന്റെ നിഗമനം വഴി ചെയ്ത പ്രധാന കാര്യം, Max Planck-ന്റെയും Einstein-ന്റേയും തത്വങ്ങളെ ബന്ധിപ്പിച്ചതായിരുന്നു. Planck-ന്റെ തത്വപ്രകാരം, റേഡിയേഷന്റെ energy steady ആയ ഒന്നല്ല, frequency-യുടെ അടിസ്ഥാനത്തിലുള്ള ചെറിയ 'പൊതിക്കെട്ടുകള്‍' (quantum) ആണു്. ലളിതമാക്കി പറഞ്ഞാല്‍, Planck's Constant ആയ 'h' യെ frequency ആയ 'n' കൊണ്ടു്ഗുണിക്കുമ്പോള്‍ കിട്ടുന്നതാണതു്. Einstein-ന്റെ തത്വപ്രകാരം (ലളിതമാക്കി!) ഈ energy പിണ്ഡത്തെ (mass) പ്രകാശത്തിന്റെ വേഗതയുടെ quadrat കൊണ്ടു്ഗുണിക്കുമ്പോള്‍ കിട്ടുന്നതാണു്.

  (Planck!) hn = mc² (Einstein!)

  ഒരു കോമ ഇട്ടശേഷം മുപ്പത്തഞ്ചു് പൂജ്യവും അതിനോടു് ചേര്‍ത്തു് 66260755 എന്ന സംഖ്യയുമെഴുതിയാല്‍ Planck's Constant 'h' കിട്ടും.

  energy സാന്ദ്രതയുടെ അവസ്ഥയില്‍ ഒരു Big-Bang വഴി ഉണ്ടായതാണു് ഈ പ്രപഞ്ചവും, അതിലെ ദ്രവ്യവുമെങ്കില്‍, ദ്രവ്യത്തെ energy ആയി മാറ്റാം എന്നു് ഇന്നു് നമുക്കു് അറിയുകയും ചെയ്യാവുന്ന സ്ഥിതിക്കു്, രണ്ടും ഒന്നെന്നതിനേക്കാള്‍, എല്ലാം ഒന്നെന്നു് പറഞ്ഞാലും അതില്‍ ആശയപരമായി തെറ്റുണ്ടാവില്ല.

  കാര്യപരിപാടികളിലെ ആദ്യത്തെ ഇനം ഈശ്വരപ്രാര്‍ത്ഥനയാക്കിയില്ലെങ്കില്‍ ദുശ്ശകുനമാണെന്നു് വിശ്വസിക്കുന്നവര്‍ക്കു്, എല്ലാം തങ്ങളുടെ ദൈവം പ്ലാന്‍ ചെയ്തതാണെന്നു് സംശയമില്ലാത്തവര്‍ക്കു് മനുഷ്യര്‍ വളരുന്നതു് സഹിക്കാനാവില്ല. അതു് മനസ്സിലാക്കാം. അവരെ അവരുടെ വഴിക്കു് വിടുന്നതാവും ഏറ്റവും നല്ലതു്. പക്ഷേ, ചിലര്‍ വേദപുസ്തകവും കക്ഷത്തില്‍ വച്ചുകൊണ്ടു് വീട്ടുമുറ്റത്തേക്കു് കേറിവരും. പിടിച്ചുനിര്‍ത്തി വിശ്വസിപ്പിക്കാന്‍! അതാണു് കഷ്ടം. തൂമ്പയെ തൂമ്പ എന്നു് വിളിച്ചാല്‍ തൂമ്പ ക്ഷോഭിക്കുകയും ചെയ്യും!

  ഭാരതീയനു് ഇന്നു് അഞ്ചും ആറും അക്കമുള്ള ശമ്പളം നല്‍കുന്ന ഭാരതത്തിലെ വിദേശകമ്പനികളുടെ ഉടമകളുടെ നാടുകളില്‍ ശകുനമോ, 'ലക്ഷണം' പറയലോ ഒന്നുമില്ലാത്തതുകൊണ്ടാവാം അവര്‍ക്കു് അടിക്കടി പുരോഗതി ഉണ്ടാവുന്നതു്. ധനികരാജ്യങ്ങളില്‍ വിശ്വാസം പൊതുവേ കുറവാണെന്നതും, ദരിദ്രരാജ്യങ്ങളില്‍ വിശ്വാസം ഒരു ഭ്രാന്താണെന്നതും ഒരു നിയമം പോലെ തോന്നുന്നു. അതുകൊണ്ടാവാം മനുഷ്യര്‍ തന്നെ ഉപേക്ഷിക്കാതിരിക്കാന്‍ അവര്‍ ദരിദ്രരായി എന്നാളും തുടരേണ്ടതു് ദൈവത്തിന്റേയും ആവശ്യമായി മാറുന്നതു്.

  ReplyDelete
 4. മാറ്റര്‍ വേവും വേവ് ഫംഗ്ഷനും തമ്മില്‍ ഒരു കന്‍ഫ്യൂഷന്‍ എന്റെ കമന്റ്-പോസ്റ്റില്‍ ഉണ്ടായിട്ടുണ്ട്.
  ചരിത്രപരമായ ചില പ്രസ്താവങ്ങളിലും തെറ്റുണ്ട്. ഇവിടെ അതു ചൂണ്ടിക്കാട്ടിയ അനോണിച്ചേട്ടനും ഡാലിച്ചേച്ചിക്കും നന്ദി.

  അത് ഇവിടെ തിരുത്തിയേക്കാം:

  1. ഡീ ബ്രോയി തരംഗ സമീകരണത്തില്‍ മാറ്റര്‍ വേവ് (പദാര്‍ത്ഥ തരംഗം) എന്നതു കൊണ്ട് ഡീ-ബ്രോയി ഉദ്ദേശിച്ചത് ദ്രവ്യത്തിന്റെ യഥാര്‍ത്ഥ (physically real) തരംഗ സ്വഭാവത്തെ തന്നെയായിരുന്നു. ഫോട്ടോണിന്റെ തരംഗസ്വഭാവം ഇലക്ട്രോണിലേക്കു കൂടി നീട്ടിയതിനു പിന്നാലെ കൃത്യമായ ഒരു തരംഗദൈര്‍ഘ്യ നിര്‍ണ്ണയ രീതി കൂടി അദ്ദേഹം ആവിഷ്കരിച്ചു (y = h/p). ഡേവിസ്സണും ജെര്‍മറും ഇലക്ട്രോണുകളില്‍ പ്രകാശത്തിന്റേതു പോലുള്ള ഇന്റര്‍ഫറന്‍സ് പാറ്റേണ്‍ കണ്ടെത്തി ദ്രവ്യ-തരംഗത്തിനു പരീക്ഷണ തെളിവും നല്‍കി.

  2. എന്നാല്‍ ഋജുവായ ഈ ക്ലാസിക്കല്‍ വ്യാഖ്യാനം ഷ്രോഡിഞ്ജറിലൂടെ വേവ് ഫങ്ഷനായി (Psi) മാറുമ്പോള്‍ സംഗതി കോമ്പ്ലിക്കേറ്റഡ് ആകുന്നു. സാങ്കല്‍പ്പിക സംഖ്യയും (imaginary number) മറ്റും ഉള്‍ച്ചേരുന്നതോടെ ദ്രവ്യകണങ്ങളുടെ വേവ് ഫങ്ഷന്‍ physically real ആയ ഒരു തരംഗത്തെയല്ല പ്രതിനിധീകരിക്കുന്നതെന്നു വരുന്നു. (ഷ്രോഡിഞ്ജര്‍ അതൊരിക്കലും സമ്മതിച്ചില്ല എന്നതു ചരിത്രം)

  3. സങ്കീര്‍ണ്ണ സംഖ്യയായ വേവ് ഫങ്ഷനെ പ്രോബബിലിറ്റിയായി വ്യാഖ്യാനിച്ചത് മാക്സ് ബോണ്‍. അതിനു നിരീക്ഷണത്തെളിവായി ടണല്‍ ഇഫക്റ്റ് ചൂണ്ടിക്കാട്ടിയതു ഗാമോ‍യും.

  കാടന്‍ ചേട്ടാ,
  അപ്പു മാഷേ നന്ദി.

  ചിത്രകാരന്‍ മാഷ്,
  താങ്കളുടെ വീക്ഷണത്തിലെ റിബല്‍ സ്വഭാവം തുളുമ്പുന്ന കമന്റ്. എല്ലാ സിദ്ധാന്തങ്ങളേയും അത് ഉരുത്തിരിഞ്ഞുവന്ന ചരിത്ര/സാമൂഹ്യ പശ്ചാത്തലത്തില്‍ തന്നെ വിശകലനം ചെയ്യപ്പെടണം എന്നതാണ് താങ്കളുടെ കമന്റില്‍ നിന്നും മനസ്സിലാകുന്ന പ്രധാന പോയിന്റ്.
  അതിനോട് യോജിക്കുന്നു. നന്ദി

  ബാബു മാഷ്,
  അങ്ങയുടെ അറിവിന്റെ വെളിച്ചം പകരുന്നതിനും ശാസ്ത്രീയ ചിന്തയെ നില്‍ക്കേണ്ടിടത്ത് ഉറപ്പിക്കുന്നതിനും നന്ദി.
  മാത്തമാറ്റിക്കല്‍ പരികല്പനകളെ പിടിച്ച് ഫിലോസഫിയാക്കി വ്യാഖ്യാനിക്കുകയും പിന്നെ അങ്ങനെ കിട്ടുന്ന പൊട്ടും പൊടിയും വച്ച് മതാത്മക ആത്മീയത്യ്ക്ക് ന്യായീകരണവും ഭാഷ്യവും ചമയ്ക്കുകയും, ഒടുവില്‍ ആ വിടവിലൂടെ വര്‍ഗ്ഗീയ വിഷം സമൂഹത്തിലേയ്ക്ക് കടത്തിവിടുകയും ചെയ്യുന്നവരെ തുറന്നുകാട്ടേണ്ടത് കാലത്തിന്റെ ദൌത്യമാണ്. ശാസ്ത്രമറിയുന്നവരെല്ലാം ആ ദൌത്യം നിറവേറ്റട്ടെ. ഇല്ലെങ്കില്‍ ലോകം എങ്ങനെയായിത്തീരുമെന്ന് ഹിറ്റ്ലര്‍ കാണിച്ചുതന്നിട്ടുണ്ടല്ലോ.

  ReplyDelete
 5. ഒരുപാടുപ്രാവശ്യം ഈവഴിവന്നിരുന്നു.ഇപ്പൊ വന്നത്, ഞങ്ങടെ നാട്ടില്‍, കൊല്ലത്ത്, കേശവന്‍നായരെന്ന സിപിഎം ബുദ്ധിജീവിയും എഴുത്തുകാരനുമായ
  സിഐടിയു സെക്രട്ട്രറിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി.കാരണം ​,
  ഒരു പുസ്തകമെഴുതിയതിനാണ്.ആധുനികഫിസിക്സിനെ വേദാന്തവുമായി
  കൂട്ടികെട്ടാനുള്ള ശ്രമമാണന്നാണു കേട്ടത്.താങ്കളുടെ കമന്റ് കണ്ടപ്പോ,
  പുറത്താക്കല്‍ ആവശ്യമായിരുന്നു,എന്നു തോന്നുന്നു.
  കത്തിവരാനുള്ളകാലതാമസമാണ്
  എന്റെ തലചോറിന്റെ പ്രത്യേകത.സം ഭവം അറിയുമെങ്കില്‍
  പ്രതികരിക്കാമോ?

  ReplyDelete
 6. I like to share my thoughts on this discussion in http://kuttettantekurippukal.blogspot.com/2009/11/quantum-physics-can-go-wrong-if-zero.html

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)