CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Feb 17, 2008

കാളിയംബിയുടെ ലേഖനം : “വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം“

വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തില്‍ വരുന്ന കച്ചവടതാല്പര്യങ്ങള്‍ലുടെ നഗ്നമായ മുഖം അനാവൃതമാകുന്ന ഒരു പോസ്റ്റ് ; ഒപ്പം ആരോഗ്യമേഖലയില്‍ എങ്ങനെ ആസൂത്രണം നടത്തണം എന്ന് വ്യക്തമാക്കുന്ന ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത് സ്കീമിനെ കുറിച്ച് ഒരു ഉദാഹരണവും.:

കാളിയംബിയുടെ അഭിഭാഷണ ത്തിലെ ലേഖനം : വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം. ആമുഖം

......“ഇത് കണ്ടിട്ട് പെരി കാര്‍ഡൈറ്റിസ് ആണെന്നു തോന്നുന്നു.മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്യണം.“അമ്മയോടായി അദ്ദേഹം പറഞ്ഞു.“ഹൃദയത്തിന്റെ ആവരണമായ പെരികാര്‍ഡിയത്തില്‍ ഉണ്ടാകുന്ന അണുബാധയാകും കാരണം. വിശദമായി പരിശോധിയ്ക്കണം. ശ്രീ ചിത്രയിലും മെഡിയ്ക്കല്‍ കോളേജിലുമൊക്കെയേ അതിനുള്ള സൌകര്യമുള്ളൂ. തീര്‍ച്ചയായും അങ്ങോട്ട് കൊണ്ട് പോണം. വേറൊരു ആശുപത്രിയിലും തിരുവനന്തപുരത്ത് അതിനുള്ള സൌകര്യമില്ല.“അവന്റെ അച്ഛന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അമ്മ അച്ഛനെ ഫോണില്‍ വിളിച്ചു. കൊല്ലത്ത് നിന്നും അച്ഛന്‍ എത്തുമ്പോഴേയ്ക്കും ആംബുലന്‍സില്‍ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോകാനുള്ള സൌകര്യങ്ങള്‍ ചെയ്തിരുന്നു ഡോ:മോഹന്‍.....

.....മെഡിയ്ക്കല്‍ കോളേജ് കാഷ്വാല്റ്റി. ഡോക്ടര്‍ യുവാവ് ചീട്ട് വാങ്ങിച്ച് നോക്കി. ഈ സീ ജീ എട്ത്ത് നോക്കി......ST - elevation.. ? Pericarditis കാര്‍ഡിയോളജിസ്റ്റ് എഴുതിയിരിയ്ക്കുന്നു.ഈ സീ ജീ എന്തിയേ?ഈ സീ ജി കൊടുത്തു.ഇതില്‍ കുഴപ്പമൊന്നുമില്ല. വീട്ടിപ്പൊക്കോഅത് സാര്‍ ..ഇവിടെ അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞു.ആര് ??ഡോ. ടൈനീ നായര്‍ ..അയാളാന്നോ ഇവിടെ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുന്നത്?ഫര്‍തര്‍ ചെക്കപ്പ് വേണമെന്ന് പറഞ്ഞു. സര്‍...പ്ലീസ്ങാ..രണ്ടാം വാര്‍ഡില്‍ സ്ഥലമുണ്ടേല്‍ പോയിക്കെടന്നോ..അയാള്‍ ദയാലുവായി.കിടക്കയില്ല. ഒരു പായും തലയിണയും വാങ്ങിച്ചു.ഫ്യൂര്‍ഡാന്‍ കുടിച്ച് മനോനില തെറ്റിക്കിടന്ന ഒരാളുടെ കിടക്കയ്ക്ക് കീഴിലാണ് സ്ഥലം കിട്ടിയത്. അവിടെ കിടന്നു.നൂറ് കണക്കിനാള്‍ക്കാര്‍ നിരനിരയായി അട്ടിവച്ച് കിടക്കുന്ന വാര്‍ഡ്..ഒടിയാറായ തുരുമ്പു പിടിച്ച കട്ടില്‍, പെയിന്റ് ഓര്‍മ്മ മാത്രമായ ഡ്രിപ്പ് സ്റ്റാന്റുകള്‍, പഴകിപ്പോളിഞ്ഞ മെത്ത (കട്ടില്‍ കിട്ടിയവര്‍ക്ക് അതൊരു പരീക്ഷണമാണ്) തറയില്‍ നിറച്ച് അഴുക്ക്, ചെളി, പൊടി,..ചിലര്‍ കരയുന്നു, ചിലര്‍ ഛര്‍ദ്ദിയ്ക്കുന്നു. ചിലര്‍ രക്തമൊലിപ്പിയ്ക്കുന്നു. ഈച്ച..കൊതുക് ..പൊട്ടിയൊലിയ്ക്കുന്ന കക്കൂസില്‍ നിന്നുള്ള നാറ്റം.എങ്ങടവുമെത്താതെ ഓടുന്ന നേഴ്സുമാര്‍, നിലാവത്തെ കോഴികളെപ്പോലെ നടക്കുന്ന ഡോക്ടര്‍മാര്‍...

*********

ഇന്നാട്ടിലുള്ളവര്‍ക്കെല്ലാം ഫ്രീ ആണത്രേ.... ഇവിടത്തെ പൌരന്മാര്‍ക്ക് മാത്രമല്ല. ഇവിടെ താമസിയ്ക്കുന്നവര്‍ക്കെല്ലാം സൌജന്യം.ഹേയ് അതുവരുമോ.നമ്മള് പത്ത് അറുപത് കൊല്ലമായി കമ്മ്യൂണിസ്റ്റ്കാരും, മാര്‍ക്സിസ്റ്റുകളും, ഹ്യൂമനിസ്റ്റുകളും, സോഷ്യലിസ്റ്റുകാരും, ഡെമോക്രാറ്റുകളും, കര്‍ഷക സോഷ്യലിസ്റ്റുകളും, മുതലാളിത്ത സോഷ്യലിസ്റ്റുകളും ഒരുമിച്ചും ഒറ്റയ്ക്കും ഭരിച്ച് ഭരിച്ച് ഭാരിയിട്ടും നാട്ടിലുള്ളയെല്ലാര്‍ക്കും ഫ്രീ പരിശോധനയും മരുന്നും കൊടുത്തിട്ടില്ല. മെഡിയ്ക്കല്‍ കോളേജില്‍ പോലും പുറത്ത് നിന്ന് മരുന്ന് വാങ്ങിച്ച് വരണം.പിന്നല്ലേ മുതലാളിത്ത മൂരാച്ചികള്‍..പക്ഷേ ഇവിടെ എങ്ങനെ പുറത്ത് പോയി മരുന്ന് വാങ്ങിയ്ക്കും മെഡിക്കല്‍ ഷോപ്പൊന്നും കാണുന്നില്ലല്ലോ?എല്ലാ മരുന്നും ആശുപത്രിയിലുണ്ട് മാഷേ. ഒന്നിനും പുറത്ത് പോണ്ടാ. എല്ലാം സൌജന്യം ആണ്. ഇവിടെ ഡയഗ്ഗ്ണോസ്റ്റിക് സെന്ററും മെഡിയ്ക്കല്‍ ഷോപ്പും ഒന്നുമില്ല. എല്ലാം എന്‍ എച് എസ്.അതേ മരുന്നിന് ആറുപൌണ്ടും ടോക്കണ്‍ കൊടുക്കാനില്ലാത്തവരെന്ത് ചെയ്യും?പതിനെട്ട് വയസ്സിനു താഴെയോ അറുപത് വയസ്സിന്‍ മേലോ ഉള്ളവര്‍ കാശു കൊടുക്കണ്ടാ. നീണ്ട് നില്‍ക്കുന്ന, എന്നും മരുന്ന് വേണ്ടുന്ന രോഗങ്ങള്‍ (ഉദാ: ഡയബറ്റിസ്) ഉള്ളവര്‍ പൈസ കൊടുക്കണ്ടാ.വൈകല്യങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍...ഒന്നും പൈസ കൊടുക്കണ്ടാ..ഈ അപ്പൂപ്പനമ്മൂമ്മമാരൊക്കെ എങ്ങനെ ബസ് കയറി എല്ലാ ദിവസത്തേയും ചികിത്സ വരുന്നോ ആവോ?അതോ ? അത് ആശുപത്രി സൌജന്യ ഗതാഗത സൌകര്യം ഒരുക്കിയിട്ടുണ്ട്.....

അവിടെയിട്ട കമന്റ് :

അംബിയണ്ണാ,

ഒരു ബിഗ് ഷേക് ഹാന്റ് !

ശാസ്ത്രം വെറുതേ വിഴുങ്ങാനുള്ളതല്ല, അതു തലച്ചോറില്‍ നിന്ന് ഹൃദയത്തിലൂടെ ഒഴുകിവേണം വിരല്‍ത്തുമ്പത്ത് എത്താന്‍...ഇല്ലെങ്കില്‍ കച്ചോടം മാത്രമായി അത് ചുരുങ്ങിപ്പോകും എന്ന് സുന്ദരമായി വിളിച്ചുപറഞ്ഞു. അഭിവാദ്യങ്ങള്‍.

പിന്നെ NHS-നെ പറ്റിയെഴുതിയത് ഒന്നു വിപുലീകരിച്ച് ഒരു പോസ്റ്റാക്കാമോ. കാരണം സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമേ അത്രയും ‘ചെലവില്‍’ ഒരു സാമൂഹ്യാ‍രോഗ്യ സിസ്റ്റം ഉരുത്തിരിച്ചെടുക്കാനാവൂ എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. വാസ്തവമതല്ലല്ലോ.

ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഴുവനുമായി പൊതുജന ആരോഗ്യരംഗത്തിനു ചെലവിടുന്നതിന്റെ 275% ആണ് നാം ആയുധങ്ങള്‍ വാങ്ങാനും മറ്റു പ്രതിരോധ ഉപാധികള്‍ക്കും അതിന്റെ വിസ്ഥാപനത്തിനുമൊക്കെയായി ചെലവിടുന്നത് !

അപ്പോള്‍ സംഗതി സാമ്പത്തികപരാധീനതയല്ല, നമ്മുടെ ആസൂത്രണ വീരന്മാരുടെ മുന്‍ഗണനകളുടേതാണ്. ഇത് അത്തരമൊരു പൊസ്റ്റില്‍ വിശദമാക്കാനാകും എന്നൊരു സാധ്യതയുണ്ട്. അംബിയണ്ണന്‍ എഴുതുമ്പോള്‍ ഒരു ഇന്‍സൈഡേഴ്സ് വ്യൂ കിട്ടും. ബാക്കി ചര്‍ച്ചകളിലുരുത്തിരിഞ്ഞോളും.എല്ലാ ഭാവുകങ്ങളും.!

No comments:

Post a Comment

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)