CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Feb 12, 2008

വെള്ളെഴുത്തിന്റെ ലേഖനം : “സാഹിത്യവാരഫലത്തിന്റെ പ്രേതങ്ങള്‍ “

വെള്ളെഴുത്തിന്റെ ലേഖന ദ്വയം: സാഹിത്യവാരഫലത്തിന്റെ പ്രേതങ്ങള്‍

(പ്രേതങ്ങളുടെ ജിംനേഷ്യം ! എന്ന പേരില്‍ രണ്ടു ഭാഗങ്ങളിലായി എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം.)


സാഹിത്യവാരഫല’ത്തിലെ ഭാഷ പ്രത്യേകം നിര്‍മ്മിച്ചതായിരുന്നു എന്നു പറയാം. ‘പോപ്പ് കള്‍ച്ചറി‘ന്റേതെന്നു പറയാവുന്ന ഒരു തരം ഭാഷാശൈലി അത് അനുകരിച്ചു. ‘പറട്ട’ എന്ന പ്രാദേശികഭേദത്തെ നിരൂപണത്തിനുപയുക്തമാക്കിയതും ‘വമനേച്ഛ, അനാഗതശ്മശ്രു, അനാഗതാര്‍ത്തവകള്‍‘ തുടങ്ങി തനി സംസ്കൃതത്തില്‍ കവലഭാഷ സംസാരിച്ചതും പലപ്പോഴും അശ്ലീലധ്വനികളുള്ള ഉപകഥകള്‍ ഉപയോഗിച്ചതും ‘വാരഫലത്തിന്റെ’ ഉത്സവീകരണ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. സംഭവവിവരണം, അനുഭവക്കുറിപ്പ്, നിരീക്ഷണം, സ്വാഭിപ്രായസ്ഥാപനം, പുസ്തകങ്ങളുടെ പിന്‍പുറക്കുറിപ്പ് തുടങ്ങിയ വ്യവഹാരരൂപങ്ങളെ ഇടകലര്‍ത്തിയുള്ള ആഖ്യാനരീതിയിലും കാണാം മിശ്രണസ്വഭാവം. ഇങ്ങനെ പാരമ്പര്യ സാഹിത്യ നിരൂപണങ്ങളുടെ ആഢ്യമ്മന്യതയെ വെല്ലുവിളിക്കുന്നതരം വിപ്ലവം അതു ഉപരിതലത്തില്‍ അണിഞ്ഞിരുന്നതാണ് അതിന്റെ വായനയെ ജനകീയമാക്കിയ ഘടകം.....


അവിടെയിട്ട ആദ്യത്തെ കമന്റ് :

വാരഫലം എട്ടാം ക്ലാസ് മുതല്‍ക്ക് വായിച്ചിരുന്നു, ഈയുള്ളവന്‍...
ബഡായിയല്ല,അന്ന് അതിലെ വിശ്വസാഹിത്യവര്‍ണ്ണന കണ്ട് കൊതിച്ചിട്ടോ എന്തെങ്കിലും മനസ്സിലായിട്ടോ അല്ല, വെറും ഗോസിപ്പ് വായിക്കുന്നതിന്റെ രസത്തിനു വേണ്ടി മാത്രം.

കൃഷ്ണന്‍ നായര്‍ സാര്‍ സ്വന്തം ഭാഷയെയും 'സാഹിത്യക്ഷണന' വ്യഗ്രതയേയും ന്യായീകരിക്കാന്‍ സ്ഥിരമായി പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ അപ്പൂപ്പന്‍ ഒരു ഗുസ്തിക്കാരനായിരുന്നുവെന്നാണ് :))

എന്റെ പ്രീഡിഗ്രിക്കാലത്ത് ഒരിക്കല്‍ അദ്ദേഹത്തെ മോഡേണ്‍ ബുക്സില്‍ വച്ച് കണ്ടപ്പോള്‍ തഞ്ചത്തില്‍ അടുത്തുകൂടി വെറുതേ കുറച്ചു നേരം സംസാരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ വാരഫലം വായിക്കുന്നവരില്‍ ചാലയിലെ (തിരുവനന്തപുരത്തെ പ്രസിദ്ധമായ ചന്ത) ചുമട്ടു തൊഴിലാളികള്‍ വരെയുണ്ട്; അവര്‍ക്കുകൂടി രസിക്കാനാണ് പ്രകടമായ ‘നസ്യം’ എന്നു വിളിക്കാവുന്ന തരം ഭാഷ അദ്ദേഹം ഉപയോഗിച്ചിരുന്നത്. പിന്നെ മറ്റൊരു വലിയ പരാതി അദ്ദേഹത്തിനുണ്ടായിരുന്നത് മലയാള സാഹിത്യത്തിലെ ആധുനികതയും അത്യന്താധുനികതയുമൊക്കെ ജീവിതാനുഭവങ്ങളില്‍നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് വളര്‍ന്നതല്ലെന്നും, വെറും പടിഞ്ഞാറന്‍ രീതികളുടെ കോപ്പിയടിമാത്രമായിരുന്നു അവയെന്നുമായിരുന്നു. (പുതിയ ലക്കം മാധ്യമം വാരികയില്‍ ലീലാവതി ടീച്ചര്‍ മുകുന്ദന് എഴുതിയ മറുപടിയിലും ഈ ആരോപണം സ്പര്‍ശിച്ചു പോകുന്നുണ്ട് എന്നത് ശ്രദ്ധേയം).
കൃഷ്ണന്‍ നായര്‍ സാറിന്റെ അഭിപ്രായത്തീല്‍ ചങ്ങമ്പുഴ മാത്രമയിരുന്നല്ലോ മലയാളത്തിലെ മൌലികതയുള്ള എഴുത്തുകാരന്‍. ഒരുപക്ഷേ ചങ്ങമ്പുഴയുടെ നിലവാരത്തോളം വളരാനേ മലയാളസാഹിത്യത്തിനു കഴിയൂ (നേരത്തേ പറഞ്ഞ, തീവ്രമായ അനുഭവങ്ങളുടെ/ഓര്‍മ്മകളുടെ സമ്പത്തില്ലാത്തതിനാല്‍) എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതും :)

പിന്നെ, കൃഷ്ണന്‍ നായര്‍ സാര്‍ വെറും പുറംചട്ട നിരൂപകനാണെന്നൊക്കെ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരാറുണ്ടായിരുന്നു, അന്നും ഇന്നും. മാര്‍ക്കേസിന്റെ One hundred years of solitude-ന്റെ മലയാള പരിഭാഷയില്‍ അദ്ദേഹം എഴുതിയ ഒരു പഠനമുണ്ട് - ‘പേരക്കയുടെ മണം’ (ഓര്‍മ്മയില്‍ നിന്ന് എഴുതുന്നത്..കൃത്യമാണോ എന്നറിയില്ല). അതൊന്നുമതി അദ്ദേഹം എന്തായിരുന്നുവെന്ന് തെളിയിക്കാന്‍.

പുതിയ എഴുത്തുകാര്‍ പരിചയപ്പെടാന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു എന്ന് കേട്ടിട്ടുണ്ട് : “ഞാന്‍ കൊന്നിട്ടുണ്ടോ?” (വാരഫലത്തില്‍ വിമര്‍ശിച്ച് കൊന്നിട്ടുണ്ടോ എന്ന് വിവക്ഷ.)
പക്ഷേ അദ്ദേഹത്തിന്റെ വിമര്‍ശനം പലപ്പോഴും തറ നിലവരത്തിലാകുന്നതും നാം കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ശിഹാബുദീന്‍ പൊയ്ത്തും കടവ് എന്ന എഴുത്തുകാരനെ അദ്ദേഹം ‘കൊന്നത്’ ഇങ്ങനെയെഴുതിക്കൊണ്ടായിരുന്നു: “പൊയ് എന്നുപറഞ്ഞാല്‍ ‘കള്ളം’ എന്നര്‍ത്ഥം. പൊയ്ത്തും കടവ് എന്നാല്‍ കള്ളങ്ങളുടെ കടവ് എന്നും പറയാം.” (ഓര്‍മ്മയില്‍ നിന്ന്)
ഈ ‘കൊല്ലല്‍’ ആണ് വാരഫലത്തെ ഒരേ ഗോസിപ്പ് കോളമാക്കി അധപതിപ്പിക്കുകയും, പോപ്പുലര്‍ വിമര്‍ശനപംക്തിയായി ഉയര്‍ത്തുകയും ചെയ്തിരുന്നത്.

മാര്‍ക്കേസിനെയും, കുറ്റ്സിയേയുമൊക്കെ പരിചയപ്പെട്ടതും, 'ക്വിക്സോട്ട'ല്ല 'ക്വിക്-ഹോത്തേ' ആണ് ശരിയായ ഉച്ചാരണമെന്ന് വായിച്ചതുമൊക്കെയാണ് ഇന്നു തിരിഞ്ഞ് നോക്കുമ്പോള്‍ വാരഫലവായന കൊണ്ട് ഓര്‍ക്കാവുന്ന മെച്ചങ്ങള്‍.

(ഡിസ്ക്ലെയിമര്‍ : ഇതൊരു കൃഷ്ണന്‍ നായര്‍ സുവിശേഷമല്ല. ഒരു അയവിറക്കല്‍ മാത്രമാണ് :)

1 comment:

 1. വായിച്ചതില്‍ പാതിയും മനസ്സിലാകാത്ത പ്രായത്തില്‍ തന്നെ ഞാനും വായിച്ചു തുടങ്ങിയിരുന്നു..

  എന്റെ ഒരു സുഹുത്തു ഒരിക്കല്‍ പറഞ്ഞു.ഈ കൃഷ്ണന്‍ നായരെ കൊണ്ടു വയ്യ..എങ്ങാനും ഒരെണ്ണം അച്ചടിച്ചു വന്നാല്‍ അങ്ങേരു വന്നു കുറ്റം പറയും..പിന്നെ തലപൊക്കി നടക്കാന്‍ വയ്യ.വല്ലൊം എഴുതാന്‍ പേടിയാണെന്നു!. അന്നു മുതല്‍ ആണു വാസ്തവത്തില്‍ കൃഷ്ണന്‍ നായര്‍ എത്ര അപകടങ്ങളില്‍ നിന്നൊക്കെ ആണു മ്മളെ രക്ഷിച്ചുകൊണ്ടിരുന്നതു എന്നു മനസ്സിലാകിയതു, അദ്ദേഹതെ കാണുമ്പോള്‍ അത്ഭുതാദരവു മാറ്റി വച്ചു കൃതജ്ഞതാപുരസരം നോക്കാന്‍ തുടങ്ങിയതു ;)
  ഇതിനു ഒരു മറുവശമെന്നൊണം (v.j .James) കഥ കണ്ടിരുന്നു.. കൃഷ്ണന്‍ നായര്‍ വിമര്‍ശിക്കാത്തതിനാല്‍ വൈക്ലയ്ബ്യം അനുഭവിക്കുന്ന കഥാകൃത്തിന്റെ അവസ്ഥ .

  എന്തിനാണു ഇങ്ങനെ പാവം പുതു കഥാകൃത്തുക്കളെ വിമര്‍ശിക്കുന്നതെന്ന ചോദ്യത്തിനു ..തിരുവനതപുരത്തു പാഴ്‌ ചെടി പടര്‍ന്നു കയറി നശിച്ച ഒരു ഇരുനില കെട്ടിടത്തിന്റെ അവസ്ഥയെപറ്റി പറയും ..മലയാള സാഹിത്യ തറവാടു അതു പോലെ നശിക്കാതിരിക്കനാണു പ്രത്യക്ഷത്തില്‍ വൃഥാ എന്നു തോന്നുന്ന കളയെടുപ്പു നടത്തുന്നതെന്നു!

  qw_er_ty

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)