CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Feb 5, 2008

ചിത്രകാരന്റെ ലേഖനം: "സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ"

ചിത്രകാരന്റെ കാര്യം നിസ്സാരം;kaaryam nisaram ബ്ലോഗില്‍ ലേഖനം : "സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ"

സംവരണ വിരുദ്ധരുടെ പീഡിതവേഷംകെട്ടലിനെക്കുറിച്ച് വളരെ കാലികപ്രസക്തമായ ഒരു ലേഖനം മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ പി.സായിനാഥിന്റെ ലേഖനത്തിന്റെ പരിഭാഷയായി ശ്രീ.കെ. ആനന്ദ് എഴുതിയിരിക്കുന്നു. ഇന്ത്യന്‍ സവര്‍ണ്ണത തങ്ങളുടെ ഭീകരമായ മുഖം മാനവികതയുടെ മുഖാവരണംകൊണ്ട് ജന സ്വീകാര്യമാക്കുന്ന സൂത്രവിദ്യ നടത്തുംബോള്‍ ഇന്ത്യയിലെ ദളിത ജനതയുടെ രക്തം ഇനിയും ഊറ്റിക്കുടിക്കാനുള്ള അടങ്ങാത്ത സവര്‍ണ്ണ ദാഹമാണ് പ്രകടിപ്പിക്കുന്നത്. സംവരണത്തിനെതിരെയുള്ള സവര്‍ണ്ണരുടെ യോഗ്യതാവാദത്തിന് പ്രത്യക്ഷത്തില്‍ ന്യായത്തിന്റെ വശമുണ്ടെന്ന് സംവരണ സമുദായങ്ങളില്‍ പെട്ട ജനങ്ങള്‍തന്നെ തെറ്റിദ്ധരിച്ചുപോകുന്നവിധമുള്ള ഈ പുതിയ ജാതിയുദ്ധം ചെറുക്കപ്പെടേണ്ടതുതന്നെയാണ്.ഇന്നു പുറത്തിറങ്ങിയ(5-2-08 ) മാത്രുഭൂമിവീക്കിലിയിലെ സായിനാഥിന്റെ ലേഖനം വായിക്കാന്‍ താഴെക്കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.വരേണ്യതയുടെ വിവേചന സൂത്രം- പേജ് ഒന്ന് വരേണ്യതയുടെ വിവേചന സൂത്രം- പേജ് രണ്ട് വരേണ്യതയുടെ വിവേചന സൂത്രം- പേജ് മൂന്ന് വരേണ്യതയുടെ വിവേചന സൂത്രം - പേജ് നാല്

അവിടെ ഇട്ട കമന്റ് :


ചിത്രകാരന്‍ ജീ,

ഈ പോസ്റ്റും ലിങ്കുകളും ഇട്ടതിന് നന്ദി. ഇത് അരാഷ്ട്രീയതയില്‍ രമിക്കുന്ന ബൂലോകത്ത് ഒരു ചര്‍ച്ചയാകുമെങ്കില്‍ നല്ലത്.

സംവരണത്തെ പരിഹസിച്ചുകൊണ്ട് അസിം പ്രേം ജിയുടേതെന്ന് പറയുന്ന വാക്കുകള്‍ ഈ-മെയിലുകള്‍ വഴി ധാരാളമായി ഫോര്‍വേഡ് ചെയ്തു കിട്ടാറുണ്ട്. ക്രിക്കറ്റ് ടീമിലും പട്ടാളത്തിലുമൊക്കെ സംവരണം കൊണ്ടു വരണമെന്നും സംവരണ ക്വോട്ടയിലെ ഡൊക്ടര്‍മാരെക്കൊണ്ട് സംവരണത്തെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരുടെ ചികിത്സ നടത്തണമെന്നുമൊക്കെയുള്ള പരിഹാസ വാദങ്ങള്‍. (ബൂലോകത്ത് എവിടെയോ ഇതേപ്രതി ചര്‍ച്ച നടന്നത് വായിച്ചിട്ടുണ്ട്-ലിങ്ക് ഓര്‍ക്കുന്നില)

ജനസംഖ്യയുടെ 58-67 ശതമാ‍നത്തോളം വരുന്ന ഇന്ത്യയിലെ പിന്നോക്ക ജനത തങ്ങളുടെ ജനാധിപത്യപരമായ അവകാശമാണ് ഉദ്യോഗത്തിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെയുള്ള പ്രാതിനിധ്യം എന്ന തിരിച്ചറിവ് പോലുമില്ലാതെ തെരുവുകളിലും ചാളകളിലും കോളനികളിലും കിടന്ന് നരകിക്കുന്നു. ജനസംഖ്യയുടെ 20% പോലും തികച്ചില്ലാത്ത വരേണ്യ വര്‍ഗ്ഗം സര്‍ക്കാരിലും ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും എന്നു വേണ്ട സര്‍വ്വ ഇടങ്ങളിലും പരമാധികാരം സ്ഥാപിച്ച് വാണരുളുന്നു.
അങ്ങനെ നേടിയ അറിവും ധനവും സാമൂഹിക പദവിയും വച്ച് പിന്നേയും പിന്നേയും പിന്നോക്കക്കാരനെ പിന്നോക്കാവസ്ഥയില്‍ തന്നെ തളച്ചിടാനുള്ള ഹീന തന്ത്രങ്ങളുമായി ഇറങ്ങുന്നു.

അതിന്റെ പരിഹാസ്യമാ‍യ ചിത്രമാണ് ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഈ വിദ്യാര്‍ത്ഥികളുടെ എയര്‍കണ്ടീഷന്‍ഡ് പന്തലുകളിലെ സമരാഭാസം.

മെറിറ്റ് ! മെറിറ്റ് ! എന്നു വിലപിക്കുന്ന ഈ കഴുതകള്‍ക്ക് നാട്ടിലെ കാക്കത്തോള്ളായിരം കോളെജുകളിലായി ക്യാപ്പിറ്റേഷന്‍ വാങ്ങി ഒരു മൂളയുമില്ലാത്തവരെ ടെക്നിക്കല്‍ വിദ്യാഭ്യാസവും കൊടുത്ത് കെട്ടിയിറക്കുന്നതിനെതിരേ ഒറ്റയക്ഷരം മിണ്ടാനില്ല എന്നതു തന്നെ ഈ ഇരട്ടത്താപ്പിന്റെ വൃത്തികേട് വെളിവാക്കുന്നുണ്ട്.

മധ്യവര്‍ഗ്ഗത്തിന്റെ സകല സ്നോബറികളും അലങ്കാരമായി കൊണ്ടു നടക്കുന്ന പത്രങ്ങളും ഉണ്ടാവും ഇതിനൊക്കെ കുഴലൂതാന്‍ !(മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങള്‍ മണ്ഡല്‍ കമ്മീഷന്‍ കാ‍ലത്ത് സ്വീകരിച്ച നിലപാ‍ട് ഓര്‍ക്കുക)

സംവരണം ഒരു ഔദാ‍ര്യമല്ല, ഒരു ജനാധിപത്യ സിസ്റ്റത്തിലെ അവകാശമാണ് എന്നു തിരിച്ചറിയുക എന്നതാണ് ആദ്യം വേണ്ടത്.

February 6, 2008 2:38 AM

6 comments:

 1. നന്ദി സൂരജ്. ഇക്കാര്യത്തില്‍ ഒരേ ചിന്താഗതിയുള്ള കുറച്ചു പേരെയെങ്കിലും ബൂലോഗത്ത്‌ കാണാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു.

  ReplyDelete
 2. ഡിയര്‍ ഡോക്,
  അവിടെയിട്ടിരുന്ന കമന്റ് കണ്ടു കാണുമല്ലോ. നാട്ടില്‍ ഗവര്‍മെന്റ് കോളേജുകളില്‍ മാത്രമേ സം‌വരണമുള്ളോ? എന്നാല്‍ അതാണ് മറ്റൊരു പ്രശ്നം. ഈ സാമൂഹികതുല്യത ഗവര്‍മെംന്റിന്റെ മാത്രമല്ല, എല്ലാവരുടേയും റെസ്പോന്‍സിബിലിറ്റി ആണെന്ന് വരണം. നായന്മാരോ കൃസ്ത്യാനികളോ, ഈഴവന്മാരോ‍ ഒരു കൊളേജ് തുടങ്ങിയാല്‍ അതിലും വേണം സം‌വരണസീറ്റ് (അതിന്റെ ശതമാനക്കണക്കുകളും, ആര്‍ക്കാണ് സം‌വരണം എന്നും ‍ വേറെ പരാമീറ്ററുകള്‍ കണ്‍സിഡര്‍ ചെയ്ത് നിശ്ചയിക്കാം). ഇത് എല്ലാ സമുദായങ്ങളും മനസ്സിലാക്കണം. 'സം‌വരണക്കാരന്‍' എന്ന പുശ്ചമനോഭാവവും , ഇനി ഞങ്ങള്‍ സുഖിക്കട്ടെ, നിങ്ങള്‍ അനുഭവിക്ക് എന്ന പകയും രണ്ട് വിഭാഗവും വെടിഞ്ഞ്, ഇത് എല്ലാവരുടേയും പ്രശ്നമാണ്, എന്ന രീതിയില്‍ കാര്യം കണ്ടാല്‍ പെട്ടെന്നു തന്നെ ഒരു ഫലം ഉണ്ടാകും എന്ന് തോന്നുന്നു.(എന്തു സുന്തരമായ നടക്കാത്ത സ്വപ്നം!)
  വര്‍ഷങ്ങളായിയുള്ള ഈ വെറും ശതമാനക്കണക്ക് സം‌വരണം മൂലം വലിയ മെച്ചമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അതെങ്ങനെ? വെറുതേ കൊളേജില്‍ സീറ്റ് റിസേര്വ്വ് ചെയ്തിട്ടാല്‍ മതിയോ? സമൂഹത്തിലേക്കിറങ്ങി ചെന്ന് അവകാശങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കണം.(പക പകര്‍ന്നു കൊടുക്കുകയല്ല). പഠിച്ചാലുള്ള ഗുണങ്ങള്‍ മനസ്സിലാക്കിക്കണം. കാലം മാറി, എന്നു പറഞ്ഞു കൊടുക്കണം. ഇല്ലെങ്കില്‍ സം‌വരണസീറ്റില്‍ എഞ്ചിനീയറിംഗിനു വന്നവന്‍ (എല്ലാവരുമല്ല) drop out ആയി മൂന്നാം കൊല്ലം ഓട്ടോറിക്ഷ ഓടിക്കുന്ന ദയനീയ സംഭവമാണ് കാണുന്നത്.
  വളം വേരിലെത്തുന്നില്ല എന്നത് കൊണ്ടാണ് ഇപ്പോഴും ചെടി ദ്രവിച്ചു തന്നെയിരിക്കുന്നതും.

  ReplyDelete
 3. സംവരണം ഒരു ഔദാ‍ര്യമല്ല, ഒരു ജനാധിപത്യ സിസ്റ്റത്തിലെ അവകാശമാണ് എന്നു തിരിച്ചറിയുക എന്നതാണ് ആദ്യം വേണ്ടത്. I agreed...

  ReplyDelete
 4. ചില ചര്‍ച്ചകള്‍ നടന്നിരുന്നു.

  “നാട്ടിലെ കാക്കത്തോള്ളായിരം കോളെജുകളിലായി ക്യാപ്പിറ്റേഷന്‍ വാങ്ങി ഒരു മൂളയുമില്ലാത്തവരെ ടെക്നിക്കല്‍ വിദ്യാഭ്യാസവും കൊടുത്ത് കെട്ടിയിറക്കുന്നതിനെതിരേ ഒറ്റയക്ഷരം മിണ്ടാനില്ല എന്നതു തന്നെ ഈ ഇരട്ടത്താപ്പിന്റെ വൃത്തികേട് വെളിവാക്കുന്നുണ്ട്.“

  രാജേഷിന്റെ ഈ വരികള്‍ വായിച്ചപ്പോല്‍ പഴയ ബ്ലോഗില്‍ ഞാന്‍ ഇട്ട ഒരു കമന്റിലെ തുടക്കം കോപ്പി പേസ്റ്റാന്‍ തോന്നുന്നു.

  കാശുള്ളവന്റെ മക്കള്‍ 20ഉം 30ഉം ലക്ഷം രൂപ മുടക്കി സീറ്റു സംഘടിപ്പിക്കുന്നതും സംവരണം തന്നെയല്ലേ? കാശിന്റെ പുറത്ത് കിട്ടുന്ന ഈ സംവരണത്തെക്കുറിച്ച് ആരും ഒന്നും പറയാത്തതെന്തുകൊണ്ടാണ്? അച്ഛന്റെ കയ്യിലെ കാശ്‌ മക്കളുടെ ‘വിവരം’, ബുദ്ധി എന്നിവയാകുന്നതും അവരൊക്കെ ഡോക്ടറും എന്‍‌ജിനീയറുമൊക്കെ ആകുന്നതും നോക്കി കാശില്ലാത്ത എത്രയോ കുട്ടികള്‍ കരഞ്ഞിരിക്കുന്നു. ഇപ്പോഴും കരയുന്നു. അതിനെക്കുറിച്ചായിരുന്നു ആദ്യം എഴുതേണ്ടിയിരുന്നത്.

  രാജേഷിന്റെ ഈ കമന്റ് പോസ്റ്റിനോട് യോജിക്കുന്നു.

  ReplyDelete
 5. http://kiranthompil.blogspot.com/2006/08/blog-post_115599998132534232.html
  http://mahabalikeralam.blogspot.com/2007/04/blog-post.html
  ഈ രണ്ട് പോസ്റ്റുകളിലും ചര്‍ച്ച നടന്നിരുന്നു.
  qw_er_ty

  ReplyDelete
 6. ശ്രീ വല്ലഭന്‍ ജീ,
  ശിവകുമാര്‍ ജീ,
  നന്ദി.

  ചിത്രകോരന്‍ ജീ,

  താങ്കളുടെ ഈ വാക്കുകള്‍ : “ഈ സാമൂഹികതുല്യത ഗവര്‍മെംന്റിന്റെ മാത്രമല്ല, എല്ലാവരുടേയും റെസ്പോന്‍സിബിലിറ്റി ആണെന്ന് വരണം.” വളരെ പ്രസക്തമാണ്. സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിലും സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും മാത്രമായി സംവരണം ഒതുക്കിയെടുക്കുക എന്നതു മറ്റൊരു ഹിഡന്‍ അജണ്ടയാണ്. താങ്കള്‍ പറഞ്ഞതു പോലെ അതു സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
  മാത്രമല്ല സംവരണം കൃത്യമായി അതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നുണ്ടോ എന്ന സോഷ്യല്‍ ഓഡിറ്റും നിശ്ചിതകാലയളവില്‍ നടത്തേണ്ടതുണ്ട്. (സംവരണത്തെ കുടുംബ കുത്തകയാക്കിവയ്ക്കുന്നതും പലപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് അതു കിട്ടാതിരിക്കാനേ ഉപകരിക്കൂ)

  മറ്റൊരു പ്രധാന പ്രശ്നമാണ് സംവരണത്തോടൊപ്പം കൊടുക്കേണ്ട അനുബന്ധ വിദ്യാഭ്യാസ സപ്പോര്‍ട്ടുകള്‍. സ്പെഷ്യല്‍ ക്ലാസുകള്‍, തുടര്‍ വിദ്യാഭ്യാസം, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുനര്‍ വിന്യാസം തുടങ്ങിയവ വഴി സംവരണം കൊണ്ട് കാലങ്ങളായി വലിയ നേട്ടങ്ങള്‍ കിട്ടാത്ത ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാ‍നാ‍വും. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൊപ്പ് ഔട്ടുകളുണ്ടെങ്കില്‍ അതു തടയാനും കുറേയൊക്കെ സാധിക്കുകയും ചെയ്യും.

  (മെഡിക്കല്‍ കോളജില്‍ ഇങ്ങനൊരു ഡ്രോപ് ഔട്ട് പരിപാടിയില്ല. പരമാവധി സംഭവിക്കുക സപ്ലി ആകുമെന്നതാണ്. അതു പക്ഷേ സംവരണ ക്വോട്ടക്കാര്‍ മാത്രമല്ല എല്ലാ വിഭാഗത്തിലുള്ളവരും അതില്‍ വരും കേട്ടോ)

  മൂര്‍ത്തീ ജീ,
  ബൂലോക ചര്‍ച്ചകളെ ഇവിടെ ലിസ്റ്റുചെയ്തതിനു വലിയൊരു നന്ദി. അങ്ങ് ക്വോട്ട് ചെയ്ത രാജേഷിന്റെ വാക്കുകള്‍ പോസ്റ്റിനോട് യോജിക്കുന്നവതന്നെ. എന്നാല്‍ രാജേഷിന്റെ തന്നെ ‘സംവരണം’ എന്ന ബ്ലോഗിലെ ഈ വാ‍ക്കുകള്‍ : “..മനുഷ്യരുടെ ജീവന്‍ വച്ചു കളിക്കുന്ന professional courseഉകളിലെ സംവരണം അതിലും കഷ്ടം. സ്കൂളിലും, കോളെജിലും സംവരിച്ചിട്ടും ഒരിടത്തുമെത്താത്ത ഒരുത്തനെ എന്തിനു വീണ്ടും സംവരിച്ച്‌ MBBS നു കേറ്റുന്നു? ആ level വരെ എത്തിച്ചിട്ടും (തന്നെത്താനെ എത്തിയതല്ലല്ലോ!!) അവന്‌ "സവര്‍ണരുടെ" കൂടെ എത്താന്‍ പറ്റിയില്ലെങ്കില്‍ അതിന്റെ അര്‍ഥം എന്താണ്‌? ...” അങ്ങോട്ട് ദഹിക്കുന്നില്ല.

  പലതരം സംവരണങ്ങളിലൂടെ വന്ന, ചായക്കടക്കാരന്റെ മക്കള്‍ മുതല്‍ തെങ്ങുകയറ്റക്കാരന്റെയും മുക്കുവന്റെയും മക്കള്‍ വരെ ഒരുപാട് പേരോടൊത്ത് (മെഡിക്കല്‍ കോളജിലടക്കം)പഠിച്ചിട്ടുള്ളതില്‍ നിന്നും എന്റെ അനുഭവം തികച്ചും വ്യത്യസ്ഥമാണ്. ഒരു വെള്ളാപ്പള്ളിയേയൊ ഒരു ഫാരീസ് അബൂബക്കറിനെയോ വച്ചുകൊണ്ട് സംവരണ സമുദായങ്ങളെ ഒറ്റയടിക്ക് വിലയിരുത്തുന്നത് ഭോഷ്കാണ്. എത്രയൊക്കെ സാമ്പത്തിക ശേഷി കൈവരിച്ചാലും അവര്‍ നേരിടുന്ന ചില സ്വത്വപ്രതിസന്ധികളുണ്ട് - വിശേഷിച്ചും പ്രൊഫഷണല്‍ കോളജുകളിലെ competitive-ഉം flashy-യുമായ അന്തരീക്ഷത്തില്‍. പലതരം അപകര്‍ഷതകള്‍, മുന്‍ കാല വിദ്യാഭ്യാസത്തിന്റെ വൈകല്യങ്ങള്‍ എന്നിങ്ങനെ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. മാത്രമല്ല, നിരന്തരമായ ഒരു ഉത്കര്‍ഷേച്ഛ അവരില്‍ മുളപ്പിക്കാന്‍ വേണ്ടുന്ന കുടുംബാന്തരീക്ഷം പലപ്പോഴും ഉണ്ടാവുന്നില്ല.(അച്ഛനമ്മമാരുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ കാരണം). അതുകൊണ്ടു തന്നെ ഒന്നു രണ്ടു തലമുറകള്‍ക്ക് സംവരണം കൊടുത്തതു കൊണ്ടു മാത്രമായില്ല, അവരുടെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥകള്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ proactive നടപടികള്‍ എടുക്കുക തന്നെ വേണം. ഒപ്പം സമൂഹത്തില്‍ തന്നെ ഇതിനോടൊക്കെ കൂടുതല്‍ സഹിഷ്ണുത ഉണ്ടായി വരുകയും വേണം.
  അധ്യാപകരുടെ മനോഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്നതും അത്യാവശ്യം.
  ചുരുക്കത്തില്‍ ആര്‍.വീ.ജീ മേനോന്‍ സര്‍ പണ്ടുപറഞ്ഞതു പോലെ ആമയേയും മുയലിനേയുമല്ല, മുയലിനേയും മുയലിനേയും തമ്മില്‍ വേണം മത്സരിപ്പിക്കാന്‍.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)