CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Feb 17, 2008

"സംവരണം വേണോ? ആര്‍ക്ക്‌.." - ഭാഗം 2

മുന്‍ കുറിപ്പ് : ഇതു ഞാന്‍ താഴെപ്പറയുന്ന പോസ്റ്റിലിട്ട മറുപടി കമന്റുകളാണ്. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി വായിച്ചാല്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം ചിലപ്പോള്‍ ഉളവാകാം. അതൊഴിവാക്കാന്‍ ഇതിലെ കമന്റുകള്‍ ഒറിജിനല്‍ പോസ്റ്റിനോടും കമന്റുകളോടും ചേര്‍ത്തു വായിക്കണം.നകുലന്റെ (കാണാപ്പുറം) മറുമൊഴിയില്‍ വന്ന : "സംവരണം വേണോ? ആര്‍ക്ക്‌? എന്തിന്‌ ?" എന്ന ലേഖനത്തെ പിന്തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇട്ട ആദ്യ കമന്റുകള്‍ ഇതിനു തൊട്ടു മുന്‍പത്തെ പോസ്റ്റില്‍ സമാഹരിച്ചിട്ടുണ്ട്. ആ പോസ്റ്റിന്റെ നീളം കൂടിയതിനാല്‍ കമന്റുകളില്‍ അവസാനത്തെ രണ്ടെണ്ണം ഇവിടെ പോസ്റ്റുന്നു .

അവിടെയിട്ട ആറാ‍മത്തെ കമന്റ് :

സംവരണാര്‍ഹരായ വിഭാഗങ്ങളുടെ ജനസംഖ്യ വര്‍ദ്ധിക്കുന്നതുകോണ്ട് സംവരണത്തോത് കൂട്ടണം എന്ന് ആര് എവിടെ പറഞ്ഞു ??
അങ്ങനെയൊരു ആരോപണം ആദ്യമായി കേള്‍ക്കുകയാണ് :P

പൊതുവില്‍ ഏതൊരു പിന്നോക്ക സമൂഹത്തിലും കാണാവുന്ന ട്രെന്റാണ് താഴ്ന്ന വിദ്യാഭ്യാസനിലവാരം = താഴ്ന്ന കുടുംബാസൂത്രണം = ഉയര്‍ന്ന ജനനനിരക്കും അതുപോലെത്തന്നെ ഉയര്‍ന്ന ശിശു/മാതൃ മരണ നിരക്കും എന്നത്.
ജനനനിരക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യം വിദ്യാഭ്യാസ/സാക്ഷരതാ നിലവാരം കൂട്ടുക. അതോടൊപ്പം ജീവിതസാഹചര്യങ്ങള് മെച്ചപ്പെടുത്തുക. ഇത് ഏതൊരു പോപ്പുലേഷന്‍ സയന്റിസ്റ്റും പറയുന്ന പ്രാഥമിക പാഠമാണ്.

ജനസംഖ്യാവര്‍ധനവിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തിനു കൂടുതല്‍ പ്രാതിനിധ്യമൊന്നും ഒരുകാലത്തും ഇവിടെ കൊടുത്തിട്ടില്ല. പിന്നെ പല സമുദായങ്ങളും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എന്ന ഒരാവശ്യം മുന്നോട്ട് വയ്ക്കുനതിന്റെ കാരണം ജനസംഖ്യാവര്‍ധനവൊന്നുമല്ല, ഇന്ന് അനുവര്‍ത്തിച്ചുപോരുന്ന ‘ക്യാരി ഓവര്‍’ സംവിധാനം കാരണം ഉണ്ടായിട്ടുള്ള നിയമന നഷ്ടം നികത്താനാണ് അത്.
ഉദാഹരണത്തിന്‍ മെഡിക്കല്‍ അഡ്മിഷന് ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് 200-ആം റാങ്കു കിട്ടി എന്നിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ നിയമം വിഭാവനം ചെയ്യുന്ന രീതിയ്ക്കാണെങ്കില്‍ ഉയര്‍ന്ന റാങ്കു വാങ്ങിയ അവന് മെറിറ്റ് ക്വൊട്ടയില്‍ത്തന്നെ അഡ്മിഷന് കൊടുക്കാം. എന്നാല്‍ ഇപ്പോള്‍ നടപ്പിലുള്ള രീതിയനുസരിച്ച് അവനെ സംവരണക്വോട്ടയിലേക്ക് മാറ്റുന്നു.അങ്ങനെ മെറിറ്റ് ക്വോട്ടയിലെ സംവരണ വിദ്യാര്‍ത്ഥികളെക്കൊണ്ട് സംവരണസീറ്റുകളും നിറയ്ക്കുന്നു. അതോടെ യഥാര്‍ത്ഥത്തില്‍ സംവരണ സീറ്റ് ലഭിക്കേണ്ട ഒരു വിദ്യാര്‍ത്ഥിയുടെ സീറ്റാണ് നഷ്ടമാകുക. പബ്ലിക് സര്‍വീസ് കമ്മീഷനൊക്കെ വ്യാപകമായി പ്രയോഗിക്കുന്ന ക്യാരി ഓവര്‍ സിസ്റ്റത്തിലാണെങ്കില്‍, ഓരോ വര്‍ഷവും സംവരണ സീറ്റുകളിലേയ്ക്ക് നടത്തേണ്ട അഡ്മിഷനുകള്‍ അര്‍ഹരായ ആളില്ല എന്ന കാരണം പറഞ്ഞ് ജനറല്‍ മെറിറ്റ് ക്വോട്ടായിലേക്ക് മാറ്റുന്നു. ഈ പരിപാടി വര്‍ഷങ്ങളോളം തുടര്‍ന്നു കഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംവരണത്തിലൂടെ അഡ്മിഷന്‍ ലഭിച്ചവരുടെ എണ്ണം മൊത്തം അഡ്മിഷന്‍ ലഭിച്ചവരുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ വളരെ ചെറിയ ഒരു % ആയി മാറുന്നു. ഉദാഹരണത്തിന് മുസ്ലീം റിസര്‍വ്വേഷന്‍ 8 % ആണെങ്കില്‍, ഏതു കാ‍ലത്തു നോക്കിയാലും പി.എസ്.സി മൊത്തം അപ്പോയിന്റ് ചെയ്ത ഉദ്യോഗസ്ഥരുടെ 8% മുസ്ലീങ്ങള്‍ ആയിരിക്കേണ്ടതാണ്. പക്ഷേ ക്യാരി ഓവര്‍ സിസ്റ്റമൊക്കെ ദീര്‍ഘകാലങ്ങളായി വച്ചുനടത്തുന്നതുമൂലം മൊത്തം ഉദ്യോഗസ്ഥരുടെ 5%-ത്തില്‍ താഴെ മാത്രമേ ഇപ്പോഴും മുസ്ലീങ്ങള്‍ ഉള്ളൂ. ഇങ്ങനെ നിയമനനഷ്ടം വരുന്നതിനെയാണ് സ്പെഷ്യല്‍ റിക്രൂട്മെന്റുകൊണ്ട് നികത്താന്‍ ആവശ്യപ്പെടുന്നത്. (ഈഴവര്‍ക്കും, പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഇതേ പ്രശ്നം ഉണ്ട്.)

"ജനിതകമായി/ബൌദ്ധികമായി പിന്നിട്ട് നില്‍ക്കുന്നവരില്‍ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കണം. മുന്നിട്ട് നില്‍ക്കുന്നവരില്‍ ഫാമിലി പ്ലാനിംഗ് നിരുത്സാഹപ്പെടുത്തുകയും വേണം"

നല്ല ഐഡിയ!
ഇതിനെയാണ് വേറൊരു ഭാഷയില്‍ social engineering അല്ലെങ്കില്‍ eugenics എന്നൊക്കെ വിളിക്കുന്നത്. ആര്യന്‍ രക്തത്തിന്റെ ശുദ്ധിയില്ല എന്ന കാരണം പറഞ്ഞ് ഹിറ്റ്ലര്‍ പണ്ട് ജൂതന്മാരെ കൂട്ടക്കൊലയ്ക്കിരയാക്കിയതും ഇതേ കാരണങ്ങള്‍ പറഞ്ഞുതന്നെയായിരുന്നു.

മന്ദബുദ്ധികള്‍, അപസ്മാരബാധിതര്‍, കറുത്തവര്‍ഗ്ഗക്കാര്‍, രോഗികള്‍, ജയില്‍ശിക്ഷയനുഭവിക്കുന്നവര്‍ എന്നിങ്ങനെ ഒട്ടനവധി ജനവിഭാഗങ്ങളെ ജനസംഖ്യകുറയ്കാനെന്ന പേരില്‍ ആദ്യമാദ്യം പിടിച്ച് വന്ധ്യംകരിക്കുകയും പിന്നെ പിന്നെ വേട്ടയാടിപിടിച്ച് കൊന്ന് എല്ലുപൊടിയാക്കി വളമിടുകയും ചെയ്തകഥകള്‍ ഒത്തിരിയുണ്ട് യൂജെനിക്സിന്റെ ചരിത്രത്തില്‍ !
എനിക്ക് കിട്ടിയ കഴിവും കഴിവുകേടും ഒന്നും ഞാന്‍ തെരഞ്ഞെടുത്തതല്ല, എനിക്കു ജന്മനാ കിട്ടിയതാണ്. അങ്ങനെ എന്റേതല്ലാത്ത കാരണങ്ങള്‍കൊണ്ട് എനിക്ക് ബുദ്ധിമാന്ദ്യമുണ്ടായെങ്കില്‍ അതിനു എന്നെ പ്രജനനം നടത്താന്‍ സമ്മതിക്കാതിരിക്കുന്നത് മനുഷ്യ സമൂഹത്തെ തുല്യമായി കാണുന്നതിന് എതിരാ‍ണ്. ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. (ഇന്ത്യയില്‍ രാജീവ് ഗാ‍ന്ധിയുടെ മൂത്ത ചേട്ടന്‍ സഞ്ജയ് ഗാന്ധിയെന്നൊരുത്തനുണ്ടായിരുന്നതായി കേട്ടിട്ടുണ്ടാകും. അങ്ങേര്‍ പണ്ട് ഡെല്‍ഹിയുടെ പരിസരത്ത് ആ‍ദിവാസികളെ നിര്‍ബന്ധിതമായി വന്ധ്യം കരിച്ച് കുടുംബാസൂത്രണം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു)

ജനസംഖ്യനിയന്ത്രിക്കാന്‍ ലോകത്ത് പരീക്ഷിച്ചു വിജയം കണ്ട ഒട്ടനവധി മാതൃകകളുണ്ട് - മനുഷ്യത്വപരമായി ഉപയോഗിക്കാവുന്നത്: സ്ത്രീ സാക്ഷരത ഉയര്‍ത്തല്‍, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തല്‍ എന്നിങ്ങനെ. അതൊക്കെ ശരിക്ക് പ്രയോഗിച്ചാല്‍ മതി ഒരു യൂജെനിക്സും വേണ്ട. ഇതിനു മികച്ച ഉദാഹരണം കേരളം തന്നെ - ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യാവളര്‍ച്ച കുറഞ്ഞ സ്റ്റേറ്റ് കേരളമാണ്.
പക്ഷേ വിദ്യാഭ്യാസ/സാമൂഹിക ക്ഷേമ കാര്യങ്ങള്‍ക്കായി കേന്ദ്ര ബഡ്ജറ്റിന്റെ 5% എങ്കിലും നീക്കിവച്ചിരുന്നെങ്കില്‍ എന്നേ ഇന്ത്യ നന്നായി പോയേനെ. (നമ്മുടെ മൊത്തം ബജറ്റിന്റെ 15-20% വരെ ചെലവിടുന്നത് മിലിട്ടറി സൌകര്യങ്ങള്‍ക്കും ആയുധം വാങ്ങുന്നതിനുമാണ് എന്നോര്‍ക്കണം!)

പിന്നെ മേല്‍പ്പറഞ്ഞ ജനസംഖ്യാനിയന്ത്രണ സോഷ്യല്‍ എഞ്ചിനിയറിംഗ് കൊണ്ട് സമൂഹത്തിന്റെ ആവറേജ് ഐക്യൂ നിലവാരം കൂടുക/താഴുക എന്നൊരു പരിപാടിയൊന്നും സംഭവിക്കില്ല. ഗുണപരമായ ജീനുകളുടെ അഭാവമല്ല പ്രശ്നം expression ആണ് പ്രശ്നം എന്ന് ഞാന്‍ ആദ്യം മുതല്‍ക്കേ പറയുന്നതാണ്. പിന്നോക്ക ജാതികള്‍ ബുദ്ധിപരമായ ഗുണങ്ങളുടെ ജീനുകള്‍ ഇല്ലാത്തവരാനെന്നോ അല്ലെങ്കില്‍ അത്തരം ഗുണങ്ങള്‍ കുറഞ്ഞവരാണെന്നോ അല്ലല്ലോ ഞാന്‍ പറഞ്ഞത്; അത്തരം ഗുണങ്ങള്‍ നൂറ്റാണ്ടുകളുടെ പിന്നോക്കാവസ്ഥയാല്‍ suppressed ആയവരാണെന്നല്ലേ ? അവരിലെ ജനിതക ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷ/പരിതോവസ്ഥാ സൃഷ്ടിയാ‍ണ് സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
അല്ലാതെ അവര്‍ ബുദ്ധികുറഞ്ഞവരായതിനാല്‍ സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കരുതെന്നൊക്കെ പറഞ്ഞാല്‍ അതു പരമഭോഷ്കാണ്.

ഓര്‍ക്കുക, ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിപക്ഷം പിന്നോക്ക ജനവിഭാഗങ്ങളാണ്. അവര്‍ ആ ഭൂരിപക്ഷത്തിന്റെ ബലമുപയോഗിച്ച് തിരിച്ച് സവര്‍ണ്ണ വിഭാഗങ്ങളില്‍ ഒരു വന്ധ്യംകരണം - അല്ലെങ്കില്‍ ജനസംഖ്യാനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ??

@ നകുലേട്ടന്‍ ,
ഈ പോസ്റ്റിന്റെ യഥാര്‍ത്ഥവിഷയത്തിന് അനുപൂരകമായ കമന്റും നിര്‍ദ്ദേശങ്ങളും വന്നത് സാജന്‍ ജേക്കബ് മാഷില്‍ നിന്നായിരുന്നുവെന്ന് തോന്നുന്നു. ആ പോയിന്റ് നകുലേട്ടന് ഒന്നു വിപുലീകരീച്ചുകൂടെ ? ഇതൊരു വെറും വാചകമേളയായി മാറുന്നുണ്ടോ എന്ന് വീണ്ടും ഒരു സംശയം :)


അവിടെയിട്ട ഏഴാമത്തെയും അവസാനത്തെയും കമന്റ് (കുതിരവട്ടന്‍ ചേട്ടന്റെ ഈ കമന്റിനു മറുപടിയായി ) :

പ്രിയ കുതിരവട്ടന്‍ ജീ,

ഓരോ പ്രാവശ്യവും ഒരേ സംഗതി എടുത്ത് ചര്‍വിതചര്‍വ്വണം നടത്തുന്നത് ബോറാണെങ്കിലും ദാ അവസാനമായി നിലപടുകളുടെ ഒരു സമാഹരണം .

ഞാന്‍ ഈ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചതും വിശദീകരിച്ചതുമായ ആശയങ്ങള്‍ താഴെ ഉദ്ധരിച്ചിരിക്കുന്ന 8 വാചകങ്ങളിലായി കിടപ്പുണ്ട്. അതില്‍ ഇതേക്കുറിച്ചുള്ള എന്റെ നിലപാടും ഉണ്ട്. :


1. "...പിന്നോക്കജാതികളില്‍ ഉയര്‍ന്നുവന്നിരുന്ന/ഉയര്‍ന്നുവരാന്‍
സാധ്യതയുള്ള ഗുണപരമായ ജീനുകള്‍ ആ ജാതികളിലെ ostracization-ന്റെയൊക്കെ ഫലമാ‍യി പിന്തലമുറകളിലേയ്ക്ക് പകരാന്‍ കഴിയാതെ നശിക്കുന്നുവെന്നാണ്. സാമൂഹികമായ പ്രോത്സാഹനമില്ലാതെ ആ ഗുണപര-ജീനുകള്‍ മുരടിക്കുകയോ നശിക്കുകയോ suppress ചെയ്യപ്പെടുകയോ ചെയ്യാം. ഒരു ‘man-made’ negative selection ഇഫക്റ്റാണ് ജാതീയമായ അയിത്തങ്ങളും വിലക്കുകളും തളച്ചിടലുകളും കൊണ്ട് സംഭവിക്കുന്നത് എന്നാണ് എന്റെ വാദത്തിന്റെ കാതല്‍..."
2. "..മിശ്രവിവാഹങ്ങളും മറ്റും പോലെ ജീനുകളുടെ ഫലപ്രദമായ intermingling
ഉണ്ടായാല്‍ ഏതൊരു ജനസമൂഹത്തിനും അതുകൊണ്ട് ഗുണമുണ്ടാകും. അതു മാത്രമല്ല, ജീനുകളില്‍ ഉള്ളടങ്ങിയ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സമൂഹത്തിലും കുടുംബത്തിലും സര്‍വ്വോപരി വ്യക്തിയിലും സൃഷ്ടിക്കാന്‍ കഴിയണം..."
3." ...എന്റെ ഉദാഹരണങ്ങളില്‍ ‘ബുദ്ധി‘ ഒരു survival advantage ആയി പരിഗണിച്ചതു
തന്നെ, ഇന്നത്തേ കാലത്ത് അറിവിനും ബുദ്ധിശക്തിക്കും കിട്ടുന്ന പ്രഥമ പരിഗണന മാത്രം വച്ചാണ്..."
4. "...ആസൂത്രിതം എന്നതുകൊണ്ട് social engineering-ഓ, അല്ലെങ്കില്‍ eugenics
മാതൃകയിലുള്ള സെലക്ടീവ് ബ്രീഡിംഗോ സെലക്ടീവെ എക്സ്റ്റെര്‍മിനേഷനോ അല്ല
ഞാനുദ്ദേശിക്കുന്നത്. സംവരണം യഥാര്‍ത്ഥത്തില്‍ ജീനുകളെ പ്രോത്സാഹിപ്പിക്കാന്‍
ഉതകുന്ന environmental factors-നെ നല്‍കുക എന്ന ധര്‍മ്മമാണ് നിറവേറ്റുക. ചെടിക്കു
പുഷ്പിക്കാന്‍ ആവശ്യമായ വെള്ളവും വളവും നല്‍കുന്നതു പോലെ. ..."
5. "....പ്രോത്സാഹനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നല്ല ഭക്ഷണം, പാര്‍പ്പിടം,
വളരാനും കഴിവുകള്‍ വികസിക്കാനും പറ്റിയ സാമൂഹിക/സാമ്പത്തിക സൌകര്യങ്ങള്‍, പ്രത്യേക ട്രെയിനിംഗ് എന്നിവയെ പൊതുവായിട്ടാണ്. അത്തരത്തില്‍ ജീനുകളെ
പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു ഏകമുഖ സമൂഹമല്ല ഉരുത്തിരിയുക, മറിച്ച്
ജനിതകതലത്തിലെത്രകണ്ട് വൈവിധ്യമുണ്ടോ അത്രതന്നെ വൈവിധ്യമാര്‍ന്ന ഒരു
population-നാണ് പരിണമിച്ചു വരുക. "
6. ".. അതിനര്‍ത്ഥം ജനിതകമായ/ബൌദ്ധികമായ മുന്നിട്ടു നില്‍ക്കുന്നവരും
പിന്നിട്ടു നില്‍ക്കുന്നവരും തമ്മിലുള്ള mixing കൊണ്ട് മാത്രമേ എല്ലാവരേയും ഒരേ
നിലവാരത്തില്‍ കൊണ്ടു വരാന്‍ പറ്റൂ എന്ന്. സംവരണം അതിനുള്ള ഒരു ഉപകരണം
മാത്രം..."
7. "..പിന്നോക്ക ജാതികള്‍ ബുദ്ധിപരമായ ഗുണങ്ങളുടെ ജീനുകള്‍ ഇല്ലാത്തവരാനെന്നോ
അല്ലെങ്കില്‍ അത്തരം ഗുണങ്ങള്‍ കുറഞ്ഞവരാണെന്നോ അല്ലല്ലോ ഞാന്‍ പറഞ്ഞത്; അത്തരം ഗുണങ്ങള്‍ നൂറ്റാണ്ടുകളുടെ പിന്നോക്കാവസ്ഥയാല്‍ suppressed ആയവരാണെന്നല്ലേ ? "
8. "....ജനനനിരക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യം
വിദ്യാഭ്യാസ/സാക്ഷരതാ നിലവാരം കൂട്ടുക. അതോടൊപ്പം ജീവിതസാഹചര്യങ്ങള്
മെച്ചപ്പെടുത്തുക. ഇത് ഏതൊരു പോപ്പുലേഷന്‍ സയന്റിസ്റ്റും പറയുന്ന പ്രാഥമിക
പാഠമാണ്...”


ഇതില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.
ഇനി കുതിരവട്ടനോ മറ്റൊരാള്‍ക്കോ അങ്ങനെ വൈരുദ്ധ്യമുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ ഭാഷയുടെ പിഴ തന്നെ എന്നു ഞാ‍ന്‍ മനസ്സിലാക്കുന്നു. ഇതില്‍ക്കൂടുതല്‍ വ്യക്തതൊയോടെ ഇതു പറയാന്‍ എന്റെ കൈയ്യില്‍ മാര്‍ഗ്ഗങ്ങളില്ല.

ഇനിയതല്ല, സ്വന്തം അറിവുകളുടെയും ധാരണകളുടെയും വെളിച്ചത്തില്‍ മാത്രമേ ഈ ആശയങ്ങളെ കാണൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ആര്‍ക്കും അതാവാം, പരാതിയില്ല.. പക്ഷേ എന്റെ ആശയങ്ങളെ ഞാനുദ്ദേശിക്കാത്തതലത്തിലേക്ക് വളച്ചൊടിച്ചിട്ട് ഞാന്‍ അങ്ങനെയാണ് ഉദ്ദേശിച്ചത് ഇങ്ങനെയാണ് ഉദ്ദേശിച്ചത് എന്നു പറഞ്ഞാല്‍ അതു ശരിയാവില്ല. അതിനു പിന്നെ വീണ്ടും വീണ്ടും വിശദീകരണവുമായി പുറകേ നടക്കാന്‍ എനിക്ക് സമയവുമില്ല. അതുകൊണ്ടാണ് മേല്‍ കൊടുത്തിട്ടുള്ള വാചകങ്ങളിലായി എന്റെ ആശയങ്ങളെ ഞാന്‍ സംഗ്രഹിച്ചിട്ടുള്ളത്.
ഇനിയൊരു വിശദീകരണം ഇതേസംബന്ധിച്ച് എന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയുമില്ല.

പിന്നെ സംവരണത്തെ യൂജെനിക്സിനോട് തുല്യപ്പെടുത്തുന്നത് യഥാര്‍ത്ഥത്തില്‍ സംവരണത്തിന്റെ സ്റ്റാറ്റിസ്റ്റിക്സോ, ചരിത്രയാഥാര്‍ത്ഥ്യങ്ങളോ ബയോളജിയോ എന്തിന് യൂജെനിക്സ് എന്താണെന്നോ പോലും അറിയാതെയാണ് എന്നേ ഞാന്‍ പറയൂ.

ഒരു കാര്യം കൂടി അവസാനമായി :

“..സൂരജ് ‘ജനിതകമായ/ബൌദ്ധികമായ‘ കാര്യത്തില്‍ പിന്നിട്ട് നില്‍ക്കുന്നു എന്ന് വിശേഷിപ്പിച്ചവരുടെ എണ്ണം മറ്റുള്ളവരേക്കാല്‍ വേഗത്തില്‍ കൂടുന്നതില്‍ അദ്ദേഹത്തിന് യാതൊരു ആശങ്കയുമില്ല.....എന്നു പറഞ്ഞാല്‍ മുകളില്‍ ആരോ പറഞ്ഞതു പോലെ ഒരു സെറ്റു് ആളുകള്‍ക്കു എക്കാലത്തേക്കും അനുഭവിക്കാന്‍ ഒരു സെറ്റപ്പ് വേണം..”

ഈ ക്വോട്ട് ചെയ്ത വാചകത്തില്‍ എന്റെ എന്തോ വ്യക്തിപരമായ അജണ്ഡയാണ് സംവരണത്തിനു വേണ്ടി വാദിക്കുക എന്നത്, എന്ന ഒരു ധ്വനിയുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് മാത്രം പറയട്ടെ, സംവരണം കൊണ്ട് തരിമ്പുപോലും പ്രയോജനം ലഭിക്കാത്ത ഒരു ‘മുരത്ത’ സവര്‍ണ ജാതിയിലാണ് ഈയുള്ളവന്റെ ജനനം. സംവരണത്തിന്റെയും അതിന്റെ ചരിത്ര/സാമൂഹിക/ജൈവ അവസ്ഥാന്തരങ്ങള്‍ നേരിട്ടും വായിച്ചും അറിയാവുന്നതുകൊണ്ട് സംവരണത്തെക്കുറിച്ച് ചില നിലപാടുകള്‍ എനിക്കുണ്ട്. അതുകൊണ്ട് ആത്യന്തികമായി ജാതിസംവരണത്തെ അനുകൂലിക്കുകയും ചെയ്യുന്നു.

നിര്‍ത്തട്ടെ.നന്ദി.
സസ്നേഹം,
സൂരജ് രാജന്‍.

15 comments:

 1. കമന്റില്ല, മറിച്ച്, കടുകും മൊളകും ഉഴിഞിട്ട് പോകുന്നു ഈ മുത്തശ്ശി.

  ReplyDelete
 2. ഓ. ടോ. (?) :
  ജാതിയുടെ, മതത്തിന്റെ പേരില് ഉള്ള സംവരണങ്ങള് പാടെ ഒഴിവാക്കി പകരം സമൂഹത്തിന്റെ സാമ്പത്തികം ആയി താഴെത്തട്ടില് ഉള്ള ആളുകള്ക്കായി ഒരു സംവരണം എര്പെടുത്താന് താത്പര്യം ഇല്ലാത്തതെന്തേ? അറുപതു വര്ഷം കഴിഞ്ഞിട്ടും മെച്ചപെടാത്ത സ്ഥിതിക്ക് അതിലുള്ള പോരായ്മ അംഗീകരിക്കാന് മടിക്കുന്നതെന്തേ?

  ReplyDelete
 3. സൂരജ്,

  ആ പോസ്റ്റ് ഞാനും ശ്രദ്ധിച്ചിരുന്നു. നല്ല ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും വളരെ നീണ്ട കമന്റുകള്‍ ഇടാന്‍ തോന്നാഞ്ഞതു കൊണ്ട് ഇട്ടില്ല.
  എല്ലാ കമന്റുകളും വായിക്കാറുണ്ടായിരുന്നു. സൂരജിന്റെ വാദഗതികളോട് വളരെ യോജിക്കുന്നു. സംവരണം ജാതി അടിസ്ഥാനത്തില്‍ തന്നെ തുടരേണ്ടതാണെന്ന് വിശ്വസിക്കുന്നു. ആരുടെയും ഔദാര്യമല്ല. (എനിക്കും നേരിട്ട് അത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെങ്കിലും, സമൂഹത്തിലെ അസമത്വങ്ങള്‍ കുറക്കാന്‍ ഒരു പരിധി വരെ അത് കൊണ്ട് സഹായിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു).

  ReplyDelete
 4. സംവരണമെന്നത് എന്നും ആരും തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയം തന്നെ.

  മുമ്പ് നടന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചിരുന്നു.

  മുന്‍മന്ത്രി കുട്ടപ്പന്റെ മോന് എന്തിനാ സംവരണം..?
  സാമ്പത്തിക സംവരണം ആവശ്യമാണ്..!

  സംവരണം ഇപ്പോഴത്തെ കാലാവസ്ഥയില്‍ തുടരാതെ മാര്‍ഗവുമില്ല.
  കുറച്ച് ദീര്‍ഘവീക്ഷണത്തോടെയുള്‍ല പ്ലാനുകള്‍ ആണ് വേണ്ടത്.

  ഒരു 50 വര്‍ഷത്തിനു ശേഷം നിര്‍ത്തലാക്കത്തക്ക വിധത്തില്‍ ഒരു സന്തുലനം വ്യത്യസ്ത വിഭഗങ്ങള്‍ക്കിടയില്‍ വരണം (അംബദ്കര്‍ സംവരണം എന്നേന്നേക്കുമുള്‍ലതാണ് എന്ന് പറഞ്ഞിട്ടില്ല).

  രാഷ്ട്രീയ ഇച്ഛാശക്തി, രാജ്യത്തിജ്റ്റെ സാമ്പത്തിക പുരോഗതി എന്നിവ ഒക്കെ സംഭവിക്കണം മേല്‍ പറഞ്ഞ കാര്യം സംഭവിക്കണമെങ്കില്‍..!
  :)
  ഉപാസന

  ReplyDelete
 5. I dont disagree for reservation, but it should be given to those who deserve it! I had a post in my page
  http://mukkuvan.blogspot.com/2007/12/blog-post.html

  ReplyDelete
 6. ആര്‍.എസ്.എസ് അതിന്റെ ആശയപ്രചാരണത്തിനു വേണ്ടി ബ്ലോഗ് ഉപയോഗിക്കുന്നുണ്ട്..അതിലൊന്നാണ് ആ ബ്ലോഗ്. അവനെയൊന്നും ഒന്നും പറഞ്ഞ് ബോധ്യപ്പെടുത്താനൊ മനസ്സിലാക്കാനോ പറ്റില്ല. പിന്നെ പബ്ലിസിറ്റി കൊടുക്കണ്ടെന്നു വെച്ച് ഒന്നും അവിടെ പറയാറില്ല. പിന്നെ അതു വായിച്ച് തെറ്റിദ്ധാരണ ചിലര്‍ക്ക് ഉണ്ടായേക്കാം എന്നതിനാല്‍ സൂരജിന്റെ മറുപടിയ്ക്ക് പ്രാധാന്യമുണ്ട്.

  ReplyDelete
 7. പ്രിയ റോബി ജീ ,

  ഞെട്ടിക്കുന്ന ഈ അറിവിനു നന്ദി.
  അങ്ങനൊരു കാര്യം ഞാന്‍ ഇപ്പോള്‍ ഓടിച്ചെന്ന് ആ ബ്ലോഗിലെ ചില പഴയ പോസ്റ്റുകള്‍ നോക്കിയപ്പോഴാണ് കണ്ടത്. ഇതറിഞ്ഞിരുന്നെങ്കില്‍ പത്തുമുപ്പത്തിരണ്ട് കമന്റുകളിലേയ്ക്ക് ഈ ചര്‍ച്ച നീളാനും ആ പോസ്റ്റിനു പ്രചാരം സിദ്ധിക്കാനും ഞാന്‍ ഒരിക്കലും കാരണക്കാരനാകില്ലായിരുന്നു. (ഇപ്പോഴല്ലേ അതുല്യേച്ചി പറഞ്ഞ ‘ഉഴിഞ്ഞിടലിന്റെ’ ഗുട്ടന്‍സ് പിടികിട്ടിയത് ഹ ഹ ഹ! :)

  ഓപ്പണ്‍ ഹൌസിലെ ഒരു ദു:ഖം തളം കെട്ടിയ പോസ്റ്റില്‍ സെബിന്‍ എബ്രഹാം ജീയുമായി കുതിരവട്ടന്‍ ഒരു ചീപ്പ് കമന്റു യുദ്ധം നടത്തുന്നതു കണ്ടിട്ട് സംസ്കാരമില്ലാതെ പെരുമാറുന്ന അയാളുമായി ഒരിടപാടും വേണ്ട എന്ന് കരുതിയിരുന്നതായിരുന്നു ഞാന്‍. പക്ഷേ നകുലന്റെ ബ്ലോഗില്‍ അങ്ങേര്‍ എന്റെ പോയിന്റ് വിശദീകരീക്കാന്‍ വളരെ ഇന്നസന്റായി ആവശ്യപ്പെട്ടപ്പോള്‍ നിന്നു കൊടുത്തു..ഏഴു നെടുങ്കന്‍ കമന്റിട്ട് സമയവും കളഞ്ഞു....അത് ഞാന്‍ ജീവിതത്തിലേറ്റവും വെറുക്കുന്ന സംഘപരിവാര്‍ മൂരാച്ചികള്‍ക്ക് വളം വയ്ക്കലാകും എന്നു സ്വപ്നേപി കരുതിയില്ല. ഏതായാലും ഇനി സൂക്ഷിക്കണം എന്നാണല്ലോ ഇതില്‍ നിന്നും പഠിച്ച പാഠം. നന്ദി റോബി ജീ.

  സസ്നേഹം,
  സൂരജ്

  ReplyDelete
 8. “അത് ഞാന്‍ ജീവിതത്തിലേറ്റവും വെറുക്കുന്ന സംഘപരിവാര്‍ മൂരാച്ചികള്‍ക്ക് വളം വയ്ക്കലാകും എന്നു സ്വപ്നേപി കരുതിയില്ല.“

  ചാടുന്നതിനു മുന്‍പ് ചിന്തിക്കുക എന്നൊരു പഴമൊഴി ഇല്ലേ സൂരജേ?
  :)
  qw_er_ty

  ReplyDelete
 9. സൂരജിനോട് ഒരു വാക്ക്. വല്ലവരുടെയും കമന്റ് പെറുക്കിക്കൂട്ടിയിട്ട് ബ്ലോഗുണ്ടാക്കുമ്പോള്‍ അത് മുഴുവനായും പേസ്റ്റ് ചെയ്യുന്നതിനുള്ള മര്യാദയെങ്കിലും കാണിക്കണം. അവിടന്നും ഇവിടന്നും ഓരോ വാചകം പൊക്കിയെടുത്ത് കൊണ്ട് വന്നിട്ട് അതിന് മറുപടി പറയുന്നത് അതാണ് കമന്റിട്ടയാള്‍ പറഞ്ഞതെന്ന് തെറ്റിദ്ധാരണ ഉണ്ടാവാന്‍ കാരണമാകും.

  തെറ്റിദ്ധാരണ ജനിപ്പിക്കാനായി മാത്രം ഉപയോഗിച്ചതിനാല്‍ താങ്കളുടെ ബ്ലോഗില്‍ നിന്നും എന്റ്റെ പേരും കമന്റുകളും നീക്കുവാന്‍ താല്പര്യപ്പെടുന്നു.

  ReplyDelete
 10. >>@സൂരജ്‌

  ‘ആത്മാര്‍ത്ഥത മുറ്റിയ സമീപനം സന്തോഷം തരുന്നു’ എന്നും പറഞ്ഞ്‌ എഴുതിത്തുടങ്ങിയ സൂരജ്‌ ഒടുവില്‍ വന്നു നില്‍ക്കുന്നതിവിടെ! ഞാന്‍ ആക്ഷേപിക്കുകയല്ല - അഭിപ്രായപ്പെടുക മാത്രമാണ് - എന്ന വിചാരത്തോടെ ഒന്ന്‌ ആലോചിച്ചു നോക്കൂ സൂരജ്‌ - വീടിന്റെ പൂമുഖത്തിരുന്ന്‌ മാന്യമായി സംസാരിച്ചുകൊണ്ടിരുന്ന ഒരുവനെ, അവന്റെ ജാതി/മത/കക്ഷി ലേബല്‍ ഒക്കെ തിരിച്ചറിഞ്ഞുകഴിയുമ്പോള്‍, “ഛീ.. അയിത്തക്കാരനാണെന്നറിഞ്ഞില്ല. തൊട്ട്‌ അശുദ്ധമാക്കിയല്ലോ . കടക്കൂ പുറത്ത്‌“ എന്ന്‌ ആക്രോശിക്കുന്ന പഴയ മാടമ്പികളെ ഓര്‍മ്മിപ്പിക്കുന്നില്ല ഇത്‌ എന്നു പറയാമോ?

  ദയവായി സ്വതന്ത്രമായി ചിന്തിച്ചുനോക്കുക. ആളുകള്‍ എന്തു പറയുന്നു - പ്രവര്‍ത്തിക്കുന്നു - എന്നതിലല്ല - അവരുടെ ലേബലുകളിലാണ് താങ്കള്‍ക്കു താല്പര്യം എന്നൊരു തിരിച്ചറിവുകൂടിയല്ലേ ഇതു തരുന്നത്‌?

  എന്റെ തികച്ചും ആത്മാര്‍ത്ഥമായ - വ്യക്തിപരമായ - കാഴ്ചപ്പാടുകളാണ് ഞാന്‍ വളരെ സമയമെടുത്ത്‌ അവിടെ കുറിച്ചിട്ടത്‌. പലതും താങ്കള്‍ അംഗീകരിക്കുന്നവയുമാണ്. എനിക്കു ചില പ്രസ്ഥാനങ്ങളോട്‌ അനുഭാവമുണ്ടെന്നറിഞ്ഞ നിമിഷം‍, താങ്കള്‍ അതുവരെ പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്ന മട്ട്‌! തുറന്നു ചോദിക്കുന്നതിനു ക്ഷമാപണം - താങ്കളെ എങ്ങനെ വിശ്വസിക്കും സൂരജ്? അവിടെ ചില നല്ല പോയിന്റുകള്‍ അവതരിപ്പിച്ച താങ്കളേപ്പോലെയുള്ളവര്‍, ഞാന്‍ സ്വപ്നം കണ്ട മട്ടൊരു സമിതിയുണ്ടായാല്‍ അതിനൊരു സഹായമായിരിക്കുമെന്ന്‌ ആത്മാര്‍ത്ഥതയോടെ വിചാരിച്ച എന്റെ കാര്യമോര്‍ത്ത്‌ എനിക്കു തന്നെ ദു:ഖം തോന്നുന്നു. താങ്കളുടെ വാക്കുകളില്‍ താല്പര്യം തോന്നിയതുകൊണ്ട്‌ ആംഗലേയ പോസ്റ്റ്‌ മലയാളത്തിലാക്കുമൊ എന്നഭ്യര്‍ത്ഥിച്ചവരൊക്കെ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു? കഷ്ടം. താങ്കള്‍ ഇങ്ങനെ താഴേണ്ടിയിരുന്നില്ല. ആത്മാര്‍ത്ഥമായിത്തന്നെയാണ് ഇതും പറയുന്നത്‌.

  ഇങ്ങനെ ലേബലുകളില്‍ വിശ്വസിക്കാതിരിക്കുക എന്നതാണ് എന്റെയൊരു നിലപാട്‌. ഇത്തരം അന്ധമായ എതിര്‍പ്പുകളാണ് എന്റെ പല പക്ഷചിന്തകളേയും മാറ്റിമറിച്ചത്‌. സംഘപരിവാര്‍ സംഘടനകളേക്കുറിച്ച്‌ അവരെ അന്ധമായി എതിര്‍ക്കുന്നവര്‍ പറയുന്നതെല്ലാം കണ്ണുമടച്ചു വിശ്വസിക്കുന്നതിലും നല്ലത്‌ സ്വന്തമായി മനസ്സിലാക്കുന്നതാവുമെന്നു തോന്നിയതും അതിനു ശ്രമിച്ചത്‌ അനുഭാവം വളര്‍ത്തിയതും - എല്ലാം ഉണ്ടായത്‌ ഈയൊരു ‘ലേബല്‍ വിരുദ്ധ’മനോഭാവത്തില്‍ നിന്നാണ്. ഇത്തരമൊരു നിലപാടെടുക്കുന്നതില്‍ വിരോധമുള്ള മറ്റുപലരും കൂടി അടങ്ങുന്നതാണു സമൂഹം എന്ന തിരിച്ചറിവെനിക്കുണ്ട്‌. അവരോടു സംസാരിക്കാന്‍ ഞാന്‍ അയിത്തമനോഭാവം കാണിക്കാറുമില്ല. അതുകൊണ്ട്‌, ഇവിടെ അവസാനകമന്റുകളില്‍ തെറ്റിദ്ധാരണാജനകമായ ചിലതു കടന്നു കൂടിയിട്ടുള്ളതേപ്പറ്റി ചെറുതായി സൂചിപ്പിച്ചിട്ടു ഞാന്‍ പൊയ്ക്കൊള്ളാം.

  >>@റോബി

  താങ്കള്‍ പറഞ്ഞതുപോലെ, ‘ചിലരെയൊന്നും ഒന്നും പറഞ്ഞുബോദ്ധ്യപ്പെടുത്താന്‍ പറ്റില്ല’. എന്നാലും പറയുകയാണ്. ആര്‍. എസ്‌. എസ്‌. അതിന്റെ ആശയപ്രചാരണത്തിന് ബ്ലോഗ്‌ ഉപയോഗിക്കുന്നുണ്ടെന്നത്‌ എനിക്കും “ഞെട്ടിക്കുന്ന” ഒരു അറിവാണ്. മലയാളം ബ്ലോഗുകളുണ്ടെങ്കില്‍, അവ കണ്ടെത്തി വായിക്കണമെന്നുണ്ട്‌. ഞാന്‍ ശ്രമിച്ചുകൊള്ളാം.

  പിന്നെ, “പബ്ലിസിറ്റി കൊടുക്കണ്ടെന്നു വെച്ച് ഒന്നും അവിടെ പറയാറില്ല” എന്നു താങ്കള്‍ പറഞ്ഞതിന്റെ തൊട്ടടുത്തവാചകം - താങ്കള്‍ ഒന്നും വായിക്കാറുമില്ല എന്നു തെളിയിച്ചു (“അതു വായിച്ച് തെറ്റിദ്ധാരണ ചിലര്‍ക്ക് ഉണ്ടായേക്കാം എന്നതിനാല്‍ സൂരജിന്റെ മറുപടിയ്ക്ക് പ്രാധാന്യമുണ്ട്.” !!!!). സംവരണത്തേക്കുറിച്ചുള്ള ആ പോസ്റ്റു വായിച്ച്‌ ആര്‍ക്ക്‌ എന്തു തെറ്റിദ്ധാരണയാണാവോ ഉണ്ടാകുക? സൂരജ്‌ ആ തെറ്റിദ്ധാരണ എങ്ങനെയാണാവോ മാറ്റിയത്‌? മനുഷ്യര്‍ക്കു പ്രയോജനകരമായ പല കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്തിട്ടുണ്ടു സുഹൃത്തേ. മുന്‍‌വിധികളും അബദ്ധവിചാരങ്ങളും മാറ്റിവച്ച്‌ അതൊക്കെയൊന്നു വായിച്ചുമനസ്സിലാക്കാന്‍ ശ്രമിച്ചുനോക്കൂ.

  >>@സൂരജ്‌

  താങ്കള്‍ അവിടെ കമന്റിട്ടതിലൂടെ ആ പോസ്റ്റിനു “പ്രചാരം സിദ്ധിച്ചു“വെന്നും, അത്‌ എന്തിനോ ഒരു “വളം വയ്ക്കലായി” എന്നുമൊക്കെ എഴുതിയതു തികച്ചും മോശമായിപ്പോയി. സാരമില്ല. എന്നാലും പറഞ്ഞുപോകുകയാണ്. സംവരണത്തെ സംബന്ധിച്ച ചില പ്രധാനകാര്യങ്ങള്‍ തന്നെയാണ് അവിടെ പറഞ്ഞിരിക്കുന്നത്‌. അതിന്റെ ശാസ്ത്രീയമായ ചില വശങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നതു സൂചിപ്പിക്കുന്ന താങ്കളുടെ കമന്റുകളിലും കഴമ്പുണ്ട്‌. ഭാവിയിലും അതൊക്കെപലരും വായിച്ചുനോക്കിയേക്കാനിടയുണ്ട്‌. അതൊക്കെ, അനാവശ്യമായ എന്തിനൊക്കെയോ വളംവയ്ക്കുന്നു എന്നൊരു അത്ഭുതകരമായ തിരിച്ചറിവ്‌ ഇപ്പോളുണ്ടാകുന്നെങ്കില്‍, അവിടെ നിന്ന്‌ ആ കമന്റുകള്‍ നീക്കം ചെയ്തേക്കൂ. താങ്കള്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. പിന്നെ, ആ കമന്റുകളെല്ലാം ശേഖരിച്ച്‌ എന്തിനാണിങ്ങനെ ഇവിടെ രണ്ടു പോസ്റ്റുകളും? ഈ പോസ്റ്റുകള്‍ക്കും കൂടി ബാധകമാവണമല്ലോ അതേ അയിത്തം? അവ കൂടി ഡിലീറ്റുചെയ്തേക്കൂ.

  പലരോടും സഹതാപം തോന്നുന്നു സൂരജ്‌. എല്ലാവരും കൂടി എത്ര പുറകിലേക്കാണ് നമ്മുടെ സമൂഹത്തെ പിടിച്ചുവലിക്കുന്നത്‌? ഇതൊക്കെയാണോ ആവോ ‘പുരോഗമനപര‘മായ നിലപാടുകള്‍?

  >>@മൂര്‍ത്തി

  മൂര്‍ത്തീ - എടുത്തുചാട്ടത്തേപ്പറ്റിയുള്ള താങ്കളുടെ ഉപദേശത്തിനു നന്ദി. ആത്മാര്‍ത്ഥത പ്രതീക്ഷിക്കുക എന്നതും ഒരു എടുത്തുചാട്ടമാണല്ലോ. ചാടുന്നതിനു മുമ്പ്‌ ഇനി ഞാനും സൂക്ഷിച്ചുകൊള്ളാം.

  ReplyDelete
 11. @ നകുലേട്ടന്‍,
  ഈയൊരു കാര്യത്തില്‍ - മിനിമം ഈയൊരുകാര്യത്തിലെങ്കിലും ഞാന്‍ ഒരു അന്ധവിശ്വാസിയാണ്. സംഘപരിവാറിനോട് പ്രകടമായോ പരോക്ഷമായോ അനുഭാവം പുലര്‍ത്തുന്ന ഒന്നിനോടും അടുക്കുകയില്ല എന്നത് എന്റെ എല്ലാക്കാലത്തെയും പ്രതിജ്ഞയാണ്.(നകുലേട്ടന്റെ തൊട്ടുമുകളിലത്തെ കമന്റിലും അദ്ദേഹത്തിന്റെ ബ്ലോഗുക്കളിലെ പഴയ പോസ്റ്റുകളിലും ആ ചായ്‌വ് അദ്ദേഹം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.) അത്തരം അനുഭാവങ്ങള്‍ തിരിച്ചറിയുന്ന പോയിന്റില്‍ ഞാന്‍ പിന്തിരിയും. ഇതുമൂലം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വരെ നഷ്ടമായിട്ടുണ്ട്.പക്ഷേ ഈ നിലപാടില്‍ കോമ്പ്രമൈസ് ഇല്ല...ഇവിടെയും അതു തന്നെ!
  (ഇതിനെ അന്ധമായ വിരോധമെന്നോ, കൂസിസമെന്നോ ഒക്കെ വിളിച്ചോളൂ..i don't care a morsel!)

  ഞാന്‍ നകുലേട്ടന്റെ ബ്ലോഗില്‍ കമന്റിട്ടിട്ട് ആ ബ്ലോഗിനു പ്രചാരം സിദ്ധിച്ചുവെന്നൊന്നുമല്ല പറഞ്ഞതിന്റെയര്‍ത്ഥം. ആ പോസ്റ്റ് പലനാളായി “ആക്റ്റീവ്” ആക്കിയതില്‍ എന്റെ കമന്റുകള്‍ക്കും ഒരു പങ്കുണ്ടല്ലോ - അതേ ഉദ്ദേശിച്ചിട്ടുള്ളു. (അല്ലെങ്കില്‍ തന്നെ സാന്നിധ്യം കൊണ്ടും കമന്റുകൊണ്ടു ‘ധന്യനാക്കാന്‍’ ഞാനാര്, പുട്ടപര്‍ത്തിബാബയോ ?)

  സഹതാപങ്ങള്‍ സസന്തോഷം സ്വീകരിക്കുന്നു. എന്റെ നിലപാടില്‍ മാറ്റമില്ല. ആ പോസ്റ്റില്‍ ഞാനിട്ട കമന്റുകള് ചില വിഷയങ്ങളിലെ എന്റെ നിലപാടുകളാണ് . അവ ഇവിടെ ശേഖരിച്ചുവയ്ക്കുന്നതെന്തിനെന്ന് ഈ ബ്ലോഗിന്റെ മുഖത്തുതന്നെ വലതു വശത്തായി എഴുതി ബോര്‍ഡു തൂക്കിയിട്ടുണ്ട്. ഇതൊന്നും ഡിലീറ്റാനും ഉദ്ദേശിക്കുന്നില്ല.

  @ കുതിരവട്ടന്‍ ജീ ,
  ആ കമന്റ് സെബിന്‍ ജീ വിന്‍സുമായി നടത്തിയ വാദപ്രതിവാദത്തിന്റെ ഉല്പന്നമാണെന്ന് എനിക്കറിയാ‍മ്. പക്ഷേ സെബിന്‍ ജീ സ്വന്തം സുഹൃത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് ദു:ഖം പങ്കുവയ്ക്കുന്ന ഒരു പോസ്റ്റില്‍ കൊണ്ട് ഇടുന്നത് മരണവീടിന്റെ മുറ്റത്തുചെന്ന് മലം വിസര്‍ജ്ജിക്കുന്നതിനു തുല്യമാണ്. അതിനെതന്നെയാണ് ‘ചീപ്പ്’ എന്ന് ഞാന്‍ വിളിച്ചതും. അത് ആ പോസ്റ്റും കമന്റുകളും വായിക്കുന്ന ആര്‍ക്കും മനസിലാകും. ഇവിടെ അത് ഡിലീറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. (അത് റോബി ജീ ക്ക് ഇട്ട പേഴ്സണല്‍ മറുപടി കമന്റാണ്. ഈ ബ്ലോഗിലെ കമന്റുകള്‍ ഒരു അഗ്രഗേറ്ററിലേക്കും ഞാനായിട്ട് തിരിച്ചു വിട്ടിട്ടില്ല. ഇവ എന്റെ മെയില്‍ ബോക്സിലേക്കു മാത്രമാണ് വന്നു വീഴുന്നത്)

  നന്ദി,
  സൂരജ്.

  ReplyDelete
 12. നകുലന്റെ ഒരു പോസ്റ്റില്‍ വന്ന കമന്റുകള്‍ വളരെ പോസിറ്റീവായ ചര്‍ച്ചയായിരുന്നു. അവിടെ, ഒരു വിരോധമനോഭാവങ്ങളുമില്ലാതെ ആശനങ്ങള്‍ വിവരിക്കുകയും ചോദ്യങ്ങള്‍ പരസ്പരം ചോദിക്കുകയും ബഹുമാനപൂര്‍വ്വം തന്നെ ഉത്തരങ്ങള്‍ കൈമാറുകയുമായിരുന്നു സൂരജും കുതിരവട്ടനും.. അതിനിടയില്‍ കാണാപ്പുറവും മറ്റും നല്ല ചില കമന്റുകളും ഇട്ടിട്ടുമുണ്ട്‌.

  വിപ്ലവാത്മകമായ കാര്യങ്ങളാണ്‌ സൂരജ്‌ പറഞ്ഞിരിക്കുന്നത്‌.. പ്രാക്റ്റിക്കാലിറ്റി അല്‍പം കുറയുമെന്ന് തോന്നി.. അതായത്‌, ജനിതകമിശ്രണത്തിലൂടെ (അതായത്‌ മിശ്രവിവാഹങ്ങളിലൂടെ) സമൂഹത്തിലെ സംവരണത്തിന്‌ അടിസ്ഥാനമായ ഘടകങ്ങള്‍ മാറ്റിമറിയ്ക്കാം, അല്ലെങ്കില്‍ സംവരണം ആവശ്യമായി വരാത്ത തരത്തിലേയ്ക്ക്‌ എത്തിച്ചേരാം എന്നതാണ്‌ ആശയം.

  ജനിതകമായി/ബൗദ്ധികമായി പിന്നിട്ട്‌ നില്ലുന്നവരും മുന്നിട്ടുനില്‍ക്കുന്നവരുമായി ഒരു മിക്സിംഗ്‌ കൊണ്ട്‌ മാത്രമേ എല്ലാവരേയും ഒരേ നിലയ്ക്ക്‌ കൊണ്ടുവരാന്‍ കഴിയൂ എന്നതാണ്‌ മെയിന്‍ പോയിന്റായി സൂരജ്‌ സൂചിപ്പിച്ചത്‌.

  അതിന്‌ കുതിരവട്ടന്‍ പറഞ്ഞ കമന്റ്‌ എന്തെന്നാല്‍ ..
  ....................
  "ഇത്രവും വിപ്ലവകരമായ ചിന്താഗതി പുലര്‍ത്തുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് അല്പം കൂടി വിപ്ലവകരമായി ചിന്തിച്ചു കൂട?

  ജനിതകമായി/ബൌദ്ധികമായി പിന്നിട്ട് നില്‍ക്കുന്നവരില്‍ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കണം. മുന്നിട്ട് നില്‍ക്കുന്നവരില്‍ ഫാമിലി പ്ലാനിംഗ് നിരുത്സാഹപ്പെടുത്തുകയും വേണം.

  നിലവില്‍ ഇതിന്റെ നേര്‍ വിപരീതമാണല്ലോ സംഭവിക്കുന്നത്. കഴിഞ്ഞ 50 കൊല്ലം കൊണ്ട് സംവരണാര്‍ഹരുടെ എണ്ണം 20% എങ്കിലും വര്‍ദ്ധിച്ചിട്ടേയുള്ളു. ഈ നിരക്കില്‍ പോയാല്‍ അടുത്ത 50 വര്‍ഷത്തില്‍ സംവരണാര്‍ഹരുടെ എണ്ണം വീണ്ടും 20% എങ്കിലും വര്‍ദ്ധിക്കും. ഫലത്തില്‍ സംവരണത്തിന്റെ പേര്‍സെന്റേജ് 20% വീണ്ടും കൂട്ടേണ്ട അവസ്ഥയായിരിക്കും വരിക. ഈ കുഴപ്പം കൊണ്ട് തന്നെയാണ് 50 കൊല്ലത്തിനു ശേഷം ഇപ്പോഴും സംവരണത്തോത് കൂട്ടണം എന്ന ആവശ്യം കേള്‍ക്കേണ്ടി വരുന്നതും

  അതുകൊണ്ട് സംവരണനിയമത്തില്‍ നമുക്ക് താഴെപ്പറയുന്ന നിയമങ്ങള്‍ കൂടി എഴുതിച്ചേര്‍ക്കാം.

  1. ജനിതകമായ/ബൌദ്ധികമായ പിന്നിട്ട് നില്‍ക്കുന്നവരില്‍ രണ്ടോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ സംവരണം ലഭിക്കുന്നതല്ല.
  2. ജനിതകമായ/ബൌദ്ധികമായി മുന്നിട്ട് നില്‍ക്കുന്നവരില്‍ മൂന്നോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ സംവരണം ലഭിക്കുന്നതാണ്.

  സൂരജ് പറഞ്ഞ mixing ഐഡിയ കൊള്ളാം പക്ഷേ സമൂഹത്തിന്റെ ‘ആവറേജ് ജനിതകമായ/ബൌദ്ധികമായ നിലവാരം‘ കോണ്‍സ്റ്റന്റ് ആയിരിക്കും. പക്ഷെ ഈ നിയമങ്ങള്‍ കൊണ്ട് സംവരണം കുറക്കാം എന്നതിലുപരി സമൂഹത്തിന്റെ ‘ആവറേജ് ജനിതകമായ/ബൌദ്ധികമായ നിലവാരം‘ വളരെ ഉയരുമെന്ന ഒരു മെച്ചം കൂടിയുണ്ട്. ശരിയല്ലേ? "
  ....................

  മുകളില്‍ പ്രദിപാദിച്ചപോലെ നടന്ന ചര്‍ച്ച, സൂരജിന്റെ പോസ്റ്റില്‍ തികച്ചും വ്യത്യസ്തമായ ഒരു ഫീല്‍ ഉണ്ടാക്കുന്നരീതിയില്‍ സബ്‌ വെര്‍ഷന്‍ ആയി വന്നത്‌ കണ്ട്‌ ശരിയ്ക്കും ഞെട്ടിപ്പോയി.. അതിനോട്‌ പ്രതികരിക്കാതിരിയ്ക്കുന്നത്‌ ശരിയല്ലെന്നും തോന്നി. ഒട്ടും മോശമല്ലാത്ത കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യവും ചിന്താഗതിയും ഉള്ള ആളെന്ന നിലയ്ക്ക്‌ സൂരജിന്റെ ഈ നടപടിയെ ചോദ്യം ചെയ്യാതെ പോകാന്‍ മനസ്സാക്ഷി അനുവദിക്കുന്നുമില്ല.

  സൂരജിന്റെ വിപ്ലവാത്മകമായ ജനിതകമിശ്രണമെന്ന ആശയം പറഞ്ഞപ്പോള്‍ കുതിരവട്ടന്‍ മറ്റൊരു അഭിപ്രായം പറഞ്ഞു. അതില്‍ വല്ല്യ കുഴപ്പം എനിയ്ക്കും തോന്നിയില്ല. ജനിതകമിശ്രണത്തോടൊപ്പം നല്ല ഉദ്ദേശത്തോടും അല്‍പം നിയമപരമായുമുള്ള തരത്തിലുള്ള കുടുംബാസൂത്രണം എന്ന ആശയം... സാമ്പത്തികമായും ജാതിപരമായും പിന്നോക്കാവസ്ഥയുള്ളവരുടെ ജനസാംഖ്യാവര്‍ദ്ധന പ്രോല്‍സാഹിപ്പിക്കാതിരിക്കുക എന്നതാണ്‌ പോയിന്റ്‌...


  ഈയൊരു കമന്റ്‌ മാത്രം എടുത്ത്‌ അതിനെ കീറിമുറിച്ച്‌ 'ഹിറ്റ്‌ ലര്‍', സഞ്ചയ്‌ ഗാന്ധി' എന്നിവരെയൊക്കെ കൂട്ടുപിടിച്ച്‌ അവിടെ വിവരിച്ചത്‌ മോശമായിപ്പോയി.

  ഈ പോസ്റ്റിന്റെ കമന്റ്‌ വായിച്ചപ്പോള്‍ 'റോബി' ഒരു കണ്ടെത്തല്‍ നടത്തിയതായി മനസ്സിലാക്കി.
  'ആര്‍.എസ്‌.എസ്‌.' അവരുടെ ആശയപ്രചരണത്തിനായി ഉപയോഗിച്ചതാണ്‌ ആ ബ്ലോഗ്‌ എന്ന്.

  റോബി.. ഇത്തരം അഭിപ്രായപ്രകടനം വളരെ മോശമായിപ്പോയി. തങ്ങള്‍ക്കിഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരെ മറ്റൊരുതരത്തില്‍ ചിത്രീകരിക്കുന്നത്‌ സംസ്കാരശൂന്യതയായേ കാണാന്‍ കഴിയൂ.. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരനാണെങ്കിലും മറ്റുള്ളവര്‍ പറയുന്നതില്‍ കഴമ്പുണോ എന്ന് പരിശോധിക്കാനും നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള മനസ്സ്‌ പാകപ്പെടുത്താനും പരമാവധി ശ്രമിക്കാറുണ്ട്‌. അല്ലാതെ, മറ്റ്‌ അഭിപ്രായം പറയുന്നവരെ ആര്‍.എസ്‌.എസ്‌ എന്ന് വിളിയ്കാറില്ല.

  റോബിയുടെ കമന്റ്‌ കണ്ടപ്പോള്‍ സൂരജിന്‌ ഞെട്ടിക്കുന്ന വെളിപാടുണ്ടായി... 'ആര്‍.എസ്‌.എസ്‌.' ആശയപ്രചാരണത്തിന്‌ ഉപയോഗിച്ചതാണ്‌ ആ ബ്ലോഗ്‌ എന്ന വെളിപാട്‌... റോബിയാണല്ലോ ബ്ലോഗിങ്ങിലെ ആസ്ഥാന ഡിക്റ്ററ്റീവ്‌.. അതുകൊണ്ട്‌ പുള്ളിക്കാരന്‍ പറഞ്ഞാല്‍ കറക്റ്റായിരിയ്ക്കും...

  സൂരജിന്റെ മാഹാത്മ്യം കൊണ്ട്‌ മറ്റേ പോസ്റ്റിന്‌ വല്ല്യ പ്രചാരം ലഭിച്ചു അത്രേ.. സൂരജ്‌ ആരാ മോന്‍?

  സൂരജ്‌ കുതിരവട്ടനെ 'സംസ്കാരമില്ലാതെ പെരുമാറുന്ന' എന്ന് വിശേഷിപ്പിച്ചതായി കണ്ടു. നമ്മുടെ ആശയങ്ങള്‍ക്ക്‌ എതിരെ അഭിപ്രായം പറയുന്നവരെ 'സംസ്കാരമില്ലാത്തവന്‍' എന്നാണ്‌ വിളിക്കുക എങ്കില്‍ ഞാനും ഒരു സംസ്കാരമില്ലാത്തവന്‍ തന്നെ.. കാരണം, ഞാന്‍ താങ്കളുടെ അഭിപ്രായത്തെ മുഴുവനും സപ്പോര്‍ട്ട്‌ ചെയ്യുന്നില്ല എന്നത്‌ തന്നെ.

  ഒടുവില്‍ സംഘപരിവാറുമായി ആ ബ്ലോഗിനെ കൂട്ടിക്കെട്ടിയപ്പോള്‍ സൂരജിന്റെ ആ വിഷമം മാറിക്കിട്ടി... സൂരജേ.. ആദ്യമൊക്കെ താങ്കളോട്‌ തോന്നിയിരുന്ന ഒരു ബഹുമാനം പോയിക്കിട്ടി.. അല്ലാ, ഇനി എന്റെ ബഹുമാനം കിട്ടീട്ട്‌ വേണ്ടല്ലോ താങ്കള്‍ക്ക്‌ ജീവിയ്ക്കാന്‍ അല്ലേ? :-)

  ReplyDelete
 13. “സൂരജേ.. ആദ്യമൊക്കെ താങ്കളോട്‌ തോന്നിയിരുന്ന ഒരു ബഹുമാനം പോയിക്കിട്ടി.. അല്ലാ, ഇനി എന്റെ ബഹുമാനം കിട്ടീട്ട്‌ വേണ്ടല്ലോ താങ്കള്‍ക്ക്‌ ജീവിയ്ക്കാന്‍ അല്ലേ?“

  ചോദ്യവും ഉത്തരവും താങ്കള്‍ തന്നെ ഉണ്ടാക്കിയെടുത്തതിനാല്‍ ഇപ്പം ഇത്തിരി ആശ്വാസം തോന്നുന്നുണ്ടാകും അല്ലേ ? ഹ ഹ ഹ!

  ReplyDelete
 14. അമ്പോ ഈ കാണാപ്പുറം നകുലേട്ടന്‍ ഒരു 'പരിവാര്‍ വര്‍ഗ്ഗീയ വാദി ഭീകരനയിരുന്നൊ'?

  ശ്ശോ!!! അശുദ്ധായീ.

  ഇമ്മാതിരി വര്‍ഗ്ഗീയ വാദികളെ കണ്ടാല്‍ നോം മൂന്നു വട്ടം കുളിക്കും.

  അത്‌ നമ്മടെ ഒരു അന്ധവിശ്വാസമണെന്ന് പറഞ്ഞിട്ടൊന്നും കാരിയം ഇല്ല.

  ഇവന്മാരു എന്റച്ചനെ ചൂണ്ടിക്കാട്ടി 'ആണ്ടെടാ നിന്റെ അച്ചന്‍' എന്നു പറഞ്ഞാല്‍പ്പൊലും നോം വിശ്വസ്സിക്കൂല്ല.

  അങ്ങോര്‍ എവിടെയൊ പടിപ്പിക്കുന്നുണ്ടുപൊലും. ആ പുള്ളോരും ഇനി വര്‍ഗ്ഗിയവാദികളായിപ്പൊകുമല്ലൊ. ഈശ്വരാ...

  അങ്ങോരുടെ എഴുത്തൊക്കെ കണ്ടിട്ട്‌ ഇത്തിരി വിവരം ഒക്കെ ഉണ്ടന്നു തോന്നുണൂ. സംശയീല്യ ഗുജറാത്തിലെ മോദീന്റെ അഞ്ചാം പത്തി തന്നെ.

  ഇനി അങ്ങോരുടെ ബ്ലൊഗൊ കമന്റൊ കണ്ടാല്‍, സൂരജു സഖാവാണെ സത്യം, നോം സിസ്റ്റം റീബൂട്ട്‌ ചെയ്യും. നോ കോമ്പ്രമൈസ്‌.

  ReplyDelete
 15. സൂരജ്‌,
  ഇക്കാര്യത്തില്‍ താങ്കളെടുത്തിരിക്കുന്ന നിലപാടിനെ ഞാന്‍ മാനിക്കുന്നു. അത്‌ താങ്കളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

  ഇതേപ്പറ്റി എനിക്കിനി പ്രത്യേകിച്ചൊന്നും പറയാനില്ല.

  അറിയാതെയാണെങ്കിലും, ചര്‍ച്ചയില്‍ പങ്കെടുത്ത്‌ കുറേ വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)