CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 5, 2008

ദുര്യോധനന്റെ കണ്ണട !

ദേവന്‍ ജീയുടെ കമന്ററയില്‍ കമന്റായി വന്ന്, പോസ്റ്റായി വികസിച്ച ലേഖനം: ദുര്യോധനന്റെ കണ്ണട

....ഒരു ഭ്രൂണം ഛേദിച്ചത് നൂറ്റൊന്നാക്കി എന്നെഴുതിയ വ്യാസന്‍ അര്‍ജ്ജുനനു ഒഴിയാത്ത തൂണീരം കൊടുത്തിട്ടുണ്ട്. അതേതുശാസ്ത്രപ്രകാരം ന്യായീകരിക്കും ? വ്യാസന്റെ അമ്മ മല്‍സ്യഗന്ധി മീന്‍ ബീജം വിഴുങ്ങിയപ്പോ ജനിച്ച കഥയോ? വ്യാസന്‍ ജനിക്കാനായി കാളിന്ദിക്കു നടുവില്‍ മന്ത്രശക്തിയാല്‍ പരാശരമഹര്‍ഷി ദ്വീപ് ഉണ്ടാക്കിയതോ? അങ്ങനെ ആയിരം ചോദ്യം ഉയര്‍ത്താന്‍ ബുദ്ധിമുട്ടൊന്നുമില്ല.ജോജു ചോദിച്ചതുപോലെ ബ്രെയിന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി വിജയിക്കുമ്പോള്‍ അത് ബാലരമ കാര്‍ട്ടൂണിസ്റ്റിനു കൊടുക്കാമോ?ഓര്‍ഡിനറി അഡല്‍റ്റ് സെല്ലിനെ പ്ലൂറിപൊട്ടന്റ് ആക്കാമോ എന്ന കാര്യത്തില്‍ ഒരു ചുവട് ശാസ്ത്രം വച്ചിട്ടേയുള്ളു, നിശ്ചിതഫലങ്ങളൊന്നും ആയിട്ടില്ല. ഡി എന്‍ ഏ റീപ്രോഗ്രാമ്മിങ് വ്യാസന്‍ നടത്തിയത് കുടത്തിലടച്ച് മന്ത്രം ചൊല്ലിയിട്ടാണെന്ന് പറഞ്ഞാല്‍ സംഭവം ബുദ്ധിമുട്ടാകും....



ഈ കമന്റുകള്‍ രാവണന്‍ തോറ്റതോ മാച്ച് ഫിക്സിംഗോ? എന്ന തുറന്ന്നിട്ട വലിപ്പുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിന് ദേവന്‍ ജീ‍ ഇട്ട കമന്റില്‍ നിന്ന് വികസിച്ചതാണെന്ന് മനസ്സിലാക്കുന്നു. ത്രിശങ്കുവുമായുള്ള ഒരു ടിഷ്യൂകള്‍ചര്‍ സംവാദം കഴിഞ്ഞ് ഇട്ട മറ്റൊരു വിശദീകരണ കമന്റാണ് “ദുര്യോധനന്റെ കണ്ണട”


അവിടെ ഇട്ട കമന്റ് :

ദേവന്‍ ജീ,
ഈയൊരു കമന്റ് ശൃംഖലയും ചര്‍ച്ചയും ഇപ്പോഴാണു ശ്രദ്ധിച്ചത്. രസകരമായിരിക്കുന്നു.

പൈതൃകമായി കിട്ടിയതെന്തിനേയും വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് കുഴിയാനയെ ഐരാവതമാക്കുന്ന ഒരേര്‍പ്പാട് മൌലികവാദമായിത്തെന്നെ നമ്മെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്രവസ്തുതകള്‍ അറിയുന്നവര്‍ തങ്ങളുടെ മൌനം കൊണ്ട് ഈ വക അഭ്യാസങ്ങള്‍ക്ക് വളംവച്ചുകൊടുത്താല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്ത് പണ്ട് ഹിറ്റ്ലര്‍ സ്വന്തം ചെയ്തികളാല്‍ കാട്ടിത്തന്നിട്ടുണ്ട്.

സ്വന്തം കഴിവില്‍ വിശ്വാസമോ അഭിമാനമോ ഇല്ലാത്ത സമൂഹങ്ങളാണ് പാരമ്പര്യവീമ്പുകളില്‍ കാലം കഴിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. “അതു ഞമ്മളാ” എന്ന മമ്മൂഞ്ഞ്-ശൈലിയില്‍ അടച്ചുള്ള പറച്ചിലോടെ കൂടുതല്‍ ഗവേഷണ സാധ്യത തുറക്കുകയല്ല, മറിച്ച് സകല അന്വേഷണങ്ങളുടേയും കൂമ്പടയുകയാണു സത്യത്തില്‍.

ഈപ്പറഞ്ഞ ശാസ്ത്രങ്ങളൊക്കെ പ്രയോഗത്തില്‍ വരുത്തിയിരുന്ന ഒരു സംസ്കൃതിയെക്കുറിച്ചാണ് വേദേതിഹാസങ്ങളില്‍ പറയുന്നതെങ്കില്‍ അതിന്റെയൊക്കെ (ഉദാഹരണത്തിനു പുഷ്പകവിമാനത്തിന്റെ) ഒരു കഷ്ണമെങ്കിലും ആര്‍ക്കിയോളജിക്കല്‍ അവശിഷ്ടമായി കണ്ടെടുക്കേണ്ടതല്ലേ ? പോട്ടെ, ഇത്രയും സാങ്കേതികജ്ഞാനമുണ്ടായിരുന്ന ഒരു ജനത എന്തേ ഈ ടെക്നിക്കല്‍ വിവരങ്ങളുടെ ഒരു രേഖപോലും അവശേഷിപ്പിക്കാതെ മണ്മറഞ്ഞുപോയി?

താളിയോലയില്‍, മരവുരിയില്‍, പാപ്പിറസില്‍, പോട്ടെ എത്രയോ കല്‍ത്തൂണൂകളും സ്തംഭങ്ങളിലുമായി എന്തെല്ലാം മന്ത്രതന്ത്രാദികള്‍ കുറിച്ചുവച്ചു; രതിക്രീഡാ രീതികള്‍ വരെ കൊത്തിവച്ചു....എന്നാല്‍ പിന്നെ, വിമാനത്തിന്റെ ഏയറോഡൈനാമിക്സിന്റെ ഒരു വരി...ആഗ്നേയാസ്ത്രത്തിന്റെ ന്യൂക്ലിയര്‍ ഫിസിക്സിനെക്കുറിച്ചൊരു ശ്ലോകം....സ്റ്റെം സെല്‍ സാങ്കേതികത സാധ്യമാകുന്ന അന്തരീക്ഷത്തെക്കുറിച്ച് ഒരു പദ്യശകലം....ഒക്കെ പോട്ടെ, മിനിമം, ഭ്രൂണം പരിണമിച്ച് മനുഷ്യക്കുഞ്ഞാവുന്ന പ്രക്രിയയെക്കുറിച്ചെങ്കിലും കൃത്യതയുള്ള വൃത്തിയായ ഒരു വിവരണം തരാനുണ്ടോ ???

ഗുരുത്വാകര്‍ഷണം കണ്ടെത്തിയ മഹര്‍ഷി ചക്ക തലയില്‍ വീണ് മൃതിയടഞ്ഞതിനെക്കുറിച്ച് ബാബുരാജ് പറഞ്ഞ കമന്റ് ഓര്‍മ്മവരുന്നു.

No comments:

Post a Comment

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)