CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 30, 2008

“ മാതാ അമൃതാനന്ദമയിയും ഞാനും “

എതിരന്‍ കതിരവന്‍ എഴുതിയ ലേഖനം : മാതാ അമൃതാനന്ദമയിയും ഞാനും

മാതാ അമൃതാനന്ദമയിയുമായുള്ള എന്റെ അഭിമുഖത്തിന്റെ സാന്ദര്‍ഭിക വിവരണം. വള്ളിക്കാവിലെ അമ്മ സ്ഥലത്തെത്തുമ്പോള്‍ ഇന്റെര്‍വ്യൂ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ പലപ്പോഴും വാര്‍ത്ത വായനക്കാരനായും ഇന്റെര്‍വ്യൂവറായും മറ്റും വിവിധ വേഷങ്ങള്‍ കെട്ടാറുള്ള മലയാളം റ്റി. വി.സ്റ്റേഷന്‍ തകൃതിയില്‍ ചെയ്തുവച്ചു. പ്രൈവറ്റ് ഇന്റെര്‍വ്യൂ അമൃതാനന്ദമയി‍ ഒരിക്കലും നല്‍കാറില്ല. ഭക്തരെ സ്വീകരിക്കുമ്പോള്‍ തന്നെ അമ്മയുമായി സംഭാഷണത്തില്‍ ഇടപെടാം. ആശ്ലേഷാശീര്‍വാദങ്ങള്‍ ഇടമുറിയാന്‍ സമ്മതിയ്ക്കുകയില്ല അവര്‍. ബി. ബി. സിയ്ക്കോ എന്‍. ബി. സിയ്ക്കോ മറ്റു ലോകത്തിലെ വിഖ്യാത മീഡിയയ്ക്കോ പോലും ഇങ്ങനെയുള്ള അഭിമുഖമേ തരപ്പെടാറുള്ളു. ....
.....അല്ലെങ്കിലും ചോദ്യങ്ങള്‍ നേരിടാതെ വഴുതാന്‍ സാദ്ധ്യതയുള്ളവ ചോദിക്കാനോ അത്തരം കാര്യങ്ങളിലേക്കു കടക്കാനോ എനിയ്ക്ക് പദ്ധതിയില്ലായിരുന്നു. അതുകൊണ്ട് ആദ്യത്തെ ചോദ്യം സ്വല്‍പ്പം കുസൃതി കലര്‍ന്ന ഇതുതന്നെ: “എപ്പോഴും ഒരു ചിരിയാണല്ലൊ. ഇതെവിടുന്നു വരുന്നു ഈ ചിരി? ഉള്ളിലും ചിരിയാണോ?” ഇതു കേട്ടതും അവര്‍ ആര്‍ത്തു ചിരിച്ചതും ഒന്നിച്ചായിരുന്നു. ഇത്തരം ഒരു ചോദ്യം ആരും അവരോട് ചോദിച്ചിട്ടില്ലെന്ന മട്ടില്‍. കുലുങ്ങിച്ചിരിച്ചപ്പോള്‍ പുറകോട്ട് ആഞ്ഞതിനാല്‍ ആലിംഗനം ചെയ്യാന്‍ നിന്ന ചെറുപ്പക്കാരനില്‍ നിന്നും പിടി വിട്ട പോലെയായി. “മോന്റെ ചിരി എവിടുന്നു വരുന്നു? കണ്ണാടിയില്‍ പോയി നോക്കിക്കേ എന്തു നല്ലതാ മോന്റെ ചിരി “എന്ന മറുപടിയാല്‍ എന്നെ നേരിട്ടു.


അവിടെ ആദ്യത്തെ കമന്റിട്ടപ്പോള്‍ വന്ന നിരീക്ഷണങ്ങളും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി ഇട്ട രണ്ടാമത്തെ കമന്റുകൂടി ഇവിടെ അനുബന്ധമായി ചേര്‍ക്കുന്നു:

ഇന്ന് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന, ‘കെട്ടിപ്പിടിക്കുന്ന അമ്മ’യാകുന്നതിനു മുന്‍പ് സുധാമണിയുടെ സന്ദര്‍ശകര്‍/ആരാധകര്‍ ആ കെട്ടിപ്പിടിത്തത്തിലെ ലൈംഗിക സുഖത്തിനായാണ് ആദ്യകാലത്ത് ആശ്രമത്തില്‍ എത്തിത്തുടങ്ങിയതെന്നും അവരുടെ ഈ ചെയ്തികളില്‍ അന്നു വളരെയധികം പ്രതിഷേധിച്ച അവരുടെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതെന്നുമൊക്കെയുള്ള കഥകളും വള്ളിക്കാവ്/വവ്വാക്കാവ്/പറയക്കടവു വാസികളിലെ പഴമക്കാര്‍ പറയും.

സുധാമണിയുമായുള്ള എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂകള്‍ അനുവദിക്കപ്പെടാറില്ല എന്നത് വസ്തുതാപരമല്ല. കൈരളി ടീവിയുടെ ചരിത്രത്തിലെ ഏറ്റവും നല്ല ഒരിന്റര്‍വ്യൂ ആയിരുന്നു അമൃതാനന്ദമയിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയത്.

അല്പമെങ്കിലും ക്രിട്ടിക്കലായി ചിന്തിക്കുന്നവര്‍ക്ക് മുന്നില്‍ സുധാമണിയെന്ന സാധാരണസ്ത്രീയേയും അവര്‍ പ്രതിനിധീ‍കരിക്കുന്ന ബ്രാന്‍ഡഡ് ആയ ‘മൂല്യങ്ങളെയും’ കച്ചവട സാമ്രാജ്യത്തെയും ഗൂഢാര്‍ത്ഥങ്ങളുള്ള ചോദ്യങ്ങള്‍ വഴി ബ്രിട്ടാസ് തുറന്നുകാട്ടിയിട്ടുണ്ട് ആ ഇന്റര്‍വ്യൂവില്‍.

അതിലെ ഒരു ചെറിയ ഭാഗം ഓര്‍മ്മയില്‍ നിന്ന് :

ബ്രിട്ടാസിന്റെ ചോദ്യം : “ ആശ്രമവും ആശുപത്രിയുമൊക്കെ വരുന്ന ഈ വലിയ സംരംഭങ്ങളുടെ എല്ലാ വിവരങ്ങളും അമ്മ അറിഞ്ഞു വയ്ക്കാറുണ്ടോ ?”

സുധാമണിയുടെ ഉത്തരം: “അമ്മ എല്ലാമറിയുന്നു. അമ്മ അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ അമ്മ ഒന്നും ചെയ്യുന്നുമില്ല ”

ബ്രിട്ടാസ് : “ അമ്മയുടെ ബിസ്നസുകളുടെ ആസ്തിയെത്രയാണ് ?”

സുധാമണി : “അതൊന്നും അമ്മയ്ക്കറിയില്ല!”

എല്ലാ വെടിയും അവിടെത്തീരുന്നു....!



രണ്ടാമത്തെ കമന്റ് :


പ്രിയ കതിരവന്‍ ജീ,

ഈയൊരു ഓഫിനു കൂടി മാപ്പ്.

ആരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും നിസാരമായിക്കാണാനോ അമൃതാനന്ദമയി എന്ന സുധാമണിയെ അധിക്ഷേപിക്കാനോ ഒന്നും ഞാനാളല്ല.

നേരിട്ടറിയുന്ന കാര്യം അതുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ പറഞ്ഞു എന്നു മാത്രം. എത്ര പേര്‍ വളഞ്ഞിട്ട് എഴുതിയാലും സുധാമണിയുടെ ബിസ്നസ്സ് താല്പര്യങ്ങളെ അതു തരിമ്പുപോലും ബാധിക്കാന്‍ പോകുന്നില്ല.

പിന്നെ,
ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ‘ലോകം ഇന്നു കാണുന്ന’ അമ്മ ആകാന്‍ തുടങ്ങിയിട്ട് ഒരു പാടു നാളൊന്നും ആയിട്ടില്ല. അതിനു മുന്‍പുള്ള ജീവിതവും വളര്‍ച്ചയും ഇന്ന് വളരെയൊന്നും പ്രചാരത്തിലില്ലാത്ത ഒരു പാടു പുസ്തകങ്ങളിലും ലേഖനങ്ങളിലും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കൊല്ലം-കരുനാഗപ്പള്ളി ഭാഗങ്ങളിലും വള്ളിക്കാവ് ആശ്രമ പരിസരങ്ങളിലുമുള്ള പഴമക്കാരോട് അന്വേഷിച്ചാല്‍ നേരിട്ടറിവുള്ള (ഗോസിപ്പ് അല്ല) ഒരുപാടുകാര്യങ്ങള്‍ അറിയാനും കഴിയും.

സുധാമണിയുടെ ‘അമ്മ’യായതിനു ശേഷമുള്ള കഥകളെ ലോകം അറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുള്ളൂ‍. അവരുടെ തന്നെ ആശീര്‍വാദത്തോടെ അവരുടെ പബ്ലിക് റിലേഷന്‍സ് സംഘവും ആശ്രമവും ഭക്തന്മാരും എഴുതിയുണ്ടാക്കുകയും വിറ്റുനടക്കുകയും ചെയ്യുന്ന എത്രയെത്ര പുസ്തകങ്ങളിലാണ് അവരെ ദൈവമായി വര്‍ണ്ണിച്ചിരിക്കുന്നതും അവതാരരൂപമാ‍യി വിശേഷിപ്പിച്ചിരിക്കുന്നതും. സുനാമി ദുരന്തത്തിനു മുന്‍പു വരെ അവര്‍ കൃഷ്ണന്റെ ഒരു ‘ബാലെ’ വേഷം കെട്ടി ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്ന ചടങ്ങുണ്ടായിരുന്നു. ചില ദിവസം ഇതു ‘ഭഗവതി’ വേഷമാവും. ഇതിനേ ഭക്തര്‍ഭാവ ദര്‍ശനം എന്നു പേരിട്ടു വിളിച്ചിരുന്നു. (സുനാമി ദുരന്തത്തിനു ശേഷം എന്തുകാരണം കൊണ്ടോ, ഈ പരിപാടി നിന്നു).

ഓം അമൃതേശ്വര്യൈ നമ: എന്നൊക്കെയുള്ള വാചകങ്ങളും ശനിദോഷപരിഹാരപൂജ (ദാ ഇതെഴുതുമ്പോള്‍ തിരുവനന്തപുരത്തു നടക്കുന്ന മാമാങ്കം), ബ്രഹ്മസ്ഥാന പ്രതിഷ്ഠകള്‍ എന്നിങ്ങനെ മറ്റേതൊരു ഹൈന്ദവ ആത്മീയാചാര്യനും കാണിക്കുന്നതൊക്കെ സുധാമണിയും കാണിക്കുന്നുണ്ട്. കുഷ്ഠരോഗം നക്കി മാറ്റുക, പശുവിന്റെ ജീവന്‍ കൊടുത്ത് മനുഷ്യജീവന്‍ രക്ഷിക്കുക എന്നിങ്ങനെയുള്ള ‘അത്ഭുതപ്രവര്‍ത്തികള്‍’ ചെയ്തുവെന്ന് എഴുതിയുണ്ടാക്കിയും പ്രചരിപ്പിച്ചുമൊക്കെത്തന്നെയാണ് വള്ളിക്കാവിലമ്മ ഒരു കാലത്ത് ആളെക്കൂട്ടിയിരുന്നത്. പൊതു സമൂഹത്തിന്റെ collective memory വളരെ മോശമായതുകൊണ്ട് ഈ വസ്തുതകള്‍ വളരെ വേഗം നാട്ടുകാര്‍ മറക്കുന്നുവെന്നേയുള്ളൂ.
“ഇത്രയധികം കഴിവുകളുള്ള, ദൈവ ചൈതന്യമുള്ള അമ്മയ്ക്ക് പ്രഷര്‍ പോലുള്ള രോഗങ്ങള്‍ എങ്ങനെ പിടിപെടുന്നു?” എന്ന ചോദ്യത്തിന് സുധാമണി നല്‍കിയ ഉത്തരം “അമ്മ മക്കളുടെ (ആരാധകരുടെ) എല്ലാ രോഗങ്ങളും തന്നിലേയ്ക്ക് ഏറ്റെടുക്കുന്നു. മക്കളൂടെ രോഗം സ്വീകരിച്ച് അമ്മയുടെ ശരീരം രോഗിയാകുന്നു...” (!)

സുധാമണി പ്രചരിപ്പിക്കുന്ന ആത്മീയത എന്തു തരത്തിലുള്ളതോ ആവട്ടെ, ഓരോ ഭക്തനും ആശ്ലേഷം കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ മുന്നിലേയ്ക്ക് നീളുന്ന ദക്ഷിണപാത്രത്തില്‍ (ചെറുതായാലും വലുതായാലും )ഒരു തുക നിക്ഷേപിക്കേണ്ടിവരും. ഇതു വള്ളിക്കാവ് ആശ്രമത്തിലെ routine ദര്‍ശനസമയത്തൊക്കെ നേരിട്ടു ചെന്നു കണ്ടു ബോധ്യപ്പെടാം ആര്‍ക്കും.(ഇന്റര്‍നെറ്റില്‍ ലണ്ടന്‍ നോക്കി കുരയ്ക്കുന്ന സമയമേ വേണ്ടൂ) - 'ഒരു ആലിംഗനത്തിന് ഇത്രരൂപാ' എന്ന ഫീസ് നിരക്കൊന്നുമില്ല എന്നേയുള്ളൂ, യഥാര്‍ത്ഥത്തില്‍ നടക്കുന്നത് കച്ചവടം തന്നെ. പിന്നെ ഈ കെട്ടിപ്പിടുത്തത്തെ അമ്മയുടെ ആശ്ലേഷമായി കാണണോ, രതിസുഖദ്യോതകമായി കാണണോ എന്നൊക്കെയുള്ളത് ഭക്തന്റെ സാംസ്കാരിക നിലവാരം പോലിരിക്കും. (ഖുശ്വന്ത് സിംഗ് എഴുതിയ ഒരു ‘ചീപ്പ്’ ലേഖനമുണ്ട് അങ്ങേര്‍ക്കു ലഭിച്ച ആലിംഗനത്തെപ്പറ്റി)

അമൃതാനന്ദമയീ മഠത്തിന്റെ വിദേശഫണ്ടുകള്‍ ഓഡിറ്റു ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. അതു ഓഡിറ്റ് ചെയ്യണമെന്നും കേന്ദ്രഗവണ്മെന്റ്,ജില്ലാ റെജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് കൃത്യമായ വാര്‍ഷികകണക്കുകള്‍ ബോധിപ്പിക്കണമെന്നും ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്റ്റും അനുബന്ധ നിയമങ്ങളും പറയുന്നെങ്കിലും ഈ കണക്കുകള്‍ അന്വേഷിച്ചു ചെന്ന ഒരുത്തനും അതു കിട്ടിയിട്ടുമില്ല. (ഇതിനെതിരേ യുക്തിവാദി സംഘങ്ങളും മറ്റും നല്‍കിയ കേസുകള്‍ അറ്റം കാണാതെ കിടക്കുന്നു)

ഭക്തി/മന്ത്ര-തന്ത്രം/ആത്മീയത എന്നിങ്ങനെയുള്ള ചരക്കുകളൊനും വില്‍ക്കാതെയും ജനത്തെ അതിന്റെ പേരില്‍ പിഴിയുകയോ മൂഢസ്വര്‍ഗ്ഗത്തിലാറാടിക്കുകയോ ചെയ്യാതെയും ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സാധാരണക്കാരുണ്ട് നമുക്കു ചുറ്റിനും - സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ തൊട്ട് വിമുക്തഭടന്മാരും വീട്ടമ്മമാരും വരെ.
സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ് നാട്ടില്‍ പോയപ്പോള്‍ അവിടെ യാതൊരു സ്വാര്‍ത്ഥ/ബിസ്നസ് താല്പര്യങ്ങളുമില്ലാതെ അഹമഹമികയാ ഭാരതത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള നാടുകളില്‍ നിന്നും ഒഴുകിയെത്തി രാവും പകലും പ്രവര്‍ത്തിക്കുന്നവരെ കണ്ട് അന്തിച്ചു നിന്നിട്ടുണ്ട്.
ഇപ്പോള്‍ ഓരോ ദിവസവും അങ്ങനെയുള്ള അഞ്ചു പേരെയെങ്കിലും ഞാന്‍ പരിചയപ്പെടുന്നുമുണ്ട്. അവരെ വച്ചൊക്കെ താരതമ്യപ്പെടുത്തിയാല്‍ വള്ളിക്കാവിലമ്മ മഹാവൃക്ഷം പോയിട്ട് ഒരു പുല്‍ക്കൊടിപോലുമല്ല.

Thursday, January 31, 2008 8:28:00 PM IST

8 comments:

  1. ഡേയ്‌....എന്തരെഡേയ്‌...ഇത്‌....വേറെ പണിയൊന്നും ഇല്ലേ....

    ReplyDelete
  2. എം.കെ ഗാന്ധി അച്ഛന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ കസ്തൂര്‍ബായുടെ കൂടെ ബെഡ് റൂമിലായിരുന്നു.
    അങ്ങേരൊരിക്കെ സ്വര്‍ണ്ണവളകട്ടെടുത്ത് പുട്ടടിച്ചിട്ടുണ്ട്.
    കക്ഷിയൊരിക്കെ വ്യഭിചാരശലയില്‍ പോയിട്ടുണ്ട്,
    പോരാത്തതിന് അദ്ധേഹത്തിന്റെ കൈയ്യിലൊരു കൈപ്പുസ്തകമുണ്ടായിരുന്നു 'എങ്ങനെ കൊല്ലണം'എന്നു പഠിപ്പിക്കുന്ന പുസ്തകം.(ഇതു ബ്ലോഗില്‍ നിന്നു കിട്ടിയ അറിവാണ്)
    എം കെ ഗാന്ധി എങ്ങനെ മഹാത്മാഗാന്ധിയായിത്തീര്‍ന്നു???

    സുധാമണി വെളിച്ചത്തു കെട്ടിപ്പിടുത്തം തുടങ്ങിയകാലത്ത് ഇരുട്ടത്തു കെട്ടിപ്പിടിച്ചിരുന്നവര്‍ ഒരാള്‍ പോലും അമൃതാനന്ദമയിയായില്ല.യുക്തിവാദവും കവല പ്രസംഗങ്ങളും കൊണ്ടുനടന്നവരൊന്നും പാവപ്പെട്ടവരെ ഒരിക്കലും തിരിഞ്ഞുനോക്കിയിരുന്നില്ല. മാധ്യമസദാചാരം,...
    പണ്ട് ഇര വീണാണ് കഴുകന്മാര്‍ തീറ്റയ്ക്കു പറന്നിറങ്ങിയിരുന്നത്,ഇന്ന് മാറിയിരിക്കുന്നു,വേട്ടയുടെ മാനേജ്മെന്റ് തന്ത്രങ്ങളെല്ലാം പഠിച്ചിറങ്ങിയിരിക്കയാണ് എല്ലില്‍ ജീവന്‍ ബാക്കിവച്ച് എങ്ങനെ വിശപ്പടക്കാമെന്ന്.

    ഒരു പൂ സുഗന്ധം തരുമ്പോള്‍ അതിന്റെ കട മാന്തി മണത്തുനോക്കണം,
    ഒരു തിരി വെളിച്ചം തരുമ്പോള്‍ അതിന്റെ കടയ്ക്കലെ നിഴലിലേയ്ക്കു മാത്രം നോട്ടം പതിയണം.

    വക്കാലത്തുകാരനല്ല, ഉള്ള ചില തണലുകള്‍ വെട്ടിമാറ്റുമ്പോളോര്‍ക്കുന്നതു നന്ന് മറ്റൊന്നു
    നല്‍കാനുണ്ടോയെന്ന്.

    ReplyDelete
  3. "..ഉള്ള ചില തണലുകള്‍ വെട്ടിമാറ്റുമ്പോളോര്‍ക്കുന്നതു നന്ന് മറ്റൊന്നു നല്‍കാനുണ്ടോയെന്ന്.."


    പ്രിയ കാവലാന്‍ ജീ,

    ഒരു തണലിനെയും വെട്ടിമാറ്റാന്‍ ഞാനാളല്ല. നേരിട്ടറിയുന്ന കാര്യം അതുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ പറഞ്ഞു എന്നു മാത്രം. എത്ര പേര്‍ വളഞ്ഞിട്ട് എഴുതിയാലും സുധാമണിയുടെ ബിസ്നസ്സ് താല്പര്യങ്ങളെ അതു തരിമ്പുപോലും ബാധിക്കാന്‍ പോകുന്നില്ല.
    പിന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ‘ലോകം ഇന്നു കാണുന്ന’ അമ്മ ആകാന്‍ തുടങ്ങിയിട്ട് ഒരു പാടു നാളൊന്നും ആയിട്ടില്ല. അതിനു മുന്‍പുള്ള ജീവിതവും വളര്‍ച്ചയും ഇന്ന് വളരെയൊന്നും പ്രചാരത്തിലില്ലാത്ത ഒരു പാടു പുസ്തകങ്ങളിലും ലേഖനങ്ങളിലും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കൊല്ലം-കരുനാഗപ്പള്ളി ഭാഗങ്ങളിലും വള്ളിക്കാവ് ആശ്രമ പരിസരങ്ങളിലുമുള്ള പഴമക്കാരോട് അന്വേഷിച്ചാല്‍ നേരിട്ടറിവുള്ള (ഗോസിപ്പ് അല്ല) ഒരുപാടുകാര്യങ്ങള്‍ അറിയാനും കഴിയും.

    ഭക്തി/മന്ത്ര-തന്ത്രം/ആത്മീയത എന്നിങ്ങനെയുള്ള ചരക്കുകളൊനും വില്‍ക്കാതെയും ജനത്തെ അതിന്റെ പേരില്‍ പിഴിയുകയോ മൂഢസ്വര്‍ഗ്ഗത്തിലാറാടിക്കുകയോ ചെയ്യാതെയും ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സാധാരണക്കാരുണ്ട് നമുക്കു ചുറ്റിനും - സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ തൊട്ട് വിമുക്തഭടന്മാരും വീട്ടമ്മമാരും വരെ. ഓരോ ദിവസവും അങ്ങനെയുള്ള അഞ്ചു പേരെയെങ്കിലും ഞാന്‍ പരിചയപ്പെടുന്നുമുണ്ട്. അവരെ വച്ചു താരതമ്യപ്പെടുത്തിയാല്‍ വള്ളിക്കാവിലമ്മ മഹാവൃക്ഷം പോയിട്ട് ഒരു പുല്‍ക്കൊടിപോലുമല്ല.

    (ഗാന്ധിയെക്കുറിച്ചൊരു ചര്‍ച്ച വന്നാല്‍, അതില്‍ പങ്കെടുത്ത് അഭിപ്രായം പറയണമെന്നു തോന്നിയാല്‍, തീര്‍ച്ചയായും അവിടെയും ഈയുള്ളവന്‍ നെഗറ്റീവ് അഭിപ്രായങ്ങളും എഴുതും.)

    പ്രിയ ശിവകുമാര്‍ ജീ,

    :)

    ReplyDelete
  4. അമൃതാനന്ദമയിക്ക് ഒരു കെട്ടകാലമുണ്ടായിരുന്നെങ്കില്‍ അതാരും അറിയാതിരിക്കണമെന്നില്ല. അതറിഞ്ഞിട്ടും അവരെത്തൊഴാന്‍ ആളെക്കിട്ടുന്നെങ്കില്‍ മനസ്സിലാവുന്നത് സാമൂഹികമായ ചില ഘടകങ്ങള്‍ മനുഷ്യനെ അതിനു പ്രേരിപ്പിക്കുന്നുവെന്നാണ്.കുടുംബത്തില്‍ സ്നേഹവും സമാധാനവും ലഭിക്കുന്നവര്‍,സ്വന്തം അമ്മയുടെ വാത്സല്യം എന്തെന്നറിയുന്നവര്‍ അവരെ സര്‍വ്വാത്മനാ തൊഴാന്‍ പോകുമെന്നെനിക്കു തോന്നുന്നില്ല. ജീവിതത്തെ ദാരിദ്ര്യം വിഴുങ്ങുമ്പോള്‍,മനസ്സുകളില്‍ നിന്ന് സ്നേഹം അസ്ഥമിക്കുമ്പോള്‍ വെറുപ്പിന്റേയും,
    മുറുമുറുപ്പിന്റേയും അപസ്വരങ്ങള്‍ ജീവിതത്തെ അസ്വസ്ഥമാക്കുമ്പോളാണ് സാദാരണ ജനം ഒരാശ്രയത്തിനായി ഇത്തരക്കാരെ സമീപിക്കുന്നത്.ഇതിനു സമാന്തരമായി സ്വസ്ഥതയുള്ളൊരു കുടുംബസ്ഥിതിയും,സമൂഹവും വളരാത്തിടത്തോളം ഇത്തരം സംരഭങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിക്കും. കേവലം പ്രൈമറി വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള അവര്‍ക്കു ചുറ്റും വിദ്യയും, ശാസ്ത്രവും പഠിക്കുന്ന കരുണയുള്ള ഒരു നവസമൂഹമാണ്, കുട്ടിദൈവങ്ങളല്ല വളര്‍ന്നു വരുന്നതെന്നാണ് ഞാനറിഞ്ഞിരിക്കുന്നത്. വിമര്‍ശനത്തിനവര്‍ അതീതരല്ലെന്നല്ല,ലൈംഗീക വികാരം,ബ്ലൂഫിലിം നിര്‍മ്മാണം,മയക്കുമരുന്നു മാഫിയ,കൊലപാതക പാരമ്പര്യമെന്നീ വിലകുറഞ്ഞ ആക്ഷേപങ്ങളാണ് എന്തിനാണെന്നു മനസ്സിലാവാത്തത്.കാഞ്ചി മഠാതിപതിയെ അറസ്റ്റു ചെയ്തു തുറുങ്കിലടയ്ക്കാന്‍ ചങ്കൂറ്റമുള്ള,നീതിവ്യവസ്ഥയുള്ള രാജ്യത്ത് വാചാലതകൊണ്ടുള്ള പുകമറയെന്തിന്??നാട്ടുകാരൊരിക്കലും സ്വന്തം നാട്ടുകാരെ അംഗീകരിക്കുമെന്നു തോന്നുന്നില്ല,'നിത്യക്കോഴിക്കഴകില്ലെ'ന്നൊരു ചൊല്ലുണ്ട്.എം ടിയെ ക്കുറിച്ചും,തകഴിയെക്കുറിച്ചും, അവരുടെ നാട്ടുകാര്‍ക്ക് എന്തു മാത്രം അഭിമാനമുണ്ടെന്ന് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. അവരുടെ പ്രവൃത്തികളില്‍ കാരുണ അവശേഷിക്കുന്നിടത്തോളം അവരെക്കുറിച്ച് കുറ്റം മാത്രം പറയാന്‍ എങ്ങനെ കഴിയും?.

    ReplyDelete
  5. പ്രിയ കാവലാന്‍ ജീ,

    മനുഷ്യന്റെ ദാരിദ്രത്തെയും നിസ്സഹായതയേയും മതത്തിന്റെ/ആത്മീയതയുടെ/ബിസ്നസ്സിന്റെ ഒക്കെ പേരുകളില്‍ മുതലെടുക്കരുത് എന്നേ എനിക്കു പറയാനുള്ളൂ. അത്തര്‍ം മുതലെടുപ്പുകള്‍ നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാരായാലും ഇസ്ലാമിക ഗ്രൂപ്പുകളായാലും ഹൈന്ദവ ആചാര്യന്മാരായാലും ഇതു തന്നെയേ ഞാന്‍ പറയൂ.

    മഠാധിപതിയോ, ആശ്രമസ്ഥാപകനോ, പുരോഹിതനോ ഒന്നും മെയ്യനങ്ങി പത്തു പൈസയുടെ പണിയെടുത്തിട്ട് കിട്ടുന്ന കാശല്ലല്ലോ ഇത്തരം മത സ്ഥാപനങ്ങളില്‍ വന്നു കുമിഞ്ഞു കൂടുന്നത്. വല്ലവനും കഷ്ടപ്പെട്ട് (ചിലര്‍ നിയമാനുസൃതമല്ലാതെയും) ഉണ്ടാക്കുന്ന കാശല്ലേ ഈ മഠങ്ങളിലും പള്ളികളിലുമൊക്കെ ഒഴുകിച്ചേരുന്നത് ?

    അവനവന്‍ മേലനങ്ങാതെ കിട്ടുന്നകാശു കൊണ്ട് എന്ത് ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയാലും അതിനെ ഞാന്‍ മുന്‍പ് പറഞ്ഞ സാധാരണക്കാരുടെ സേവനങ്ങളുമായി താരതമ്യം ചെയ്യാന്‍ എന്റെ യുക്തി ബോധം അനുവദിക്കുന്നില്ല. (കപട രാഷ്ട്രീയക്കാരുടെയോ അവസരവാദ പാര്‍ട്ടികളുടേയോ ‘സേവന’മല്ല ഞാനുദ്ദേശിച്ചതും).

    ഞാനൊരു കള്ളുഷാപ്പോ മയക്കുമരുന്നു വ്യാപാരമോ വേശ്യാലയമോ നടത്തി കിട്ടുന്ന വരുമാനം കൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയാല്‍ അതും ആത്മീയത വിറ്റ് മതസ്ഥാപനങ്ങള്‍ നടത്തുന്ന സേവനങ്ങളുടെ ഗണത്തില്‍ തന്നെയേ വരികയുള്ളൂ. രണ്ടിലും കിട്ടുന്ന കാശ് ഞാന്‍ പണിയെടുത്തുണ്ടാക്കുന്നതല്ലല്ലോ.

    പിന്നെ, സുധാമണിയുടെ വിഷയം ഇവിടെ സംസാരിക്കാന്‍ കാരണം എതിരവന്‍ ജീയുടെ പോസ്റ്റിന്റെ വിഷയം തന്നെ അവരാണെന്നതു കൊണ്ടു മാത്രമാണ്. അല്ലാതെ ഇതൊരു സംഘടിത ‘അമൃതാനന്ദമയീ വധം’ ആണെന്ന് ഇവിടെ കമന്റുന്നവരോ പോസ്റ്റുടമയോ ഉദ്ദേശിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

    കാഞ്ചി മഠാധിപതിയെ ജയിലിലയച്ച നടപടിക്ക് ജനപിന്തുണ ലഭിച്ചെങ്കില്‍ അത് തമിഴ് നാട്ടില്‍ ബ്രാഹ്മണിസത്തിനെതിരേ ദീര്‍ഘകാലമായി പുകയുന്ന വികാരത്തിന്റെ ബഹിര്‍ സ്ഫുരണമായിരുന്നു.

    എത്രയൊക്കെ പുരോഗമനവും സോഷ്യലിസവും കമ്മ്യൂണിസവും പറഞ്ഞാലും അത്തരമൊരു നടപടിക്ക് നമ്മുടെ നാട്ടിലെ ഒരുത്തനും ധൈര്യമുണ്ടാകുകയില്ല. ഉണ്ടായിരുന്നെങ്കില്‍ അഭയക്കേസും ചേകന്നൂര്‍ മൌലവി കേസും എന്നേ തെളിയുമായിരുന്നു... ഇവിടുത്തെ മത/ജാതി കോമരങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന എയിഡഡ് സ്കൂള്‍ അധ്യാ‍പക നിയമന വ്യവസ്ഥകള്‍ പോലുള്ള ജനവിരുദ്ധ സംഗതികളെ എന്നേ തൂത്തെറിയാന്‍ കഴിയുമായിരുന്നു!

    ReplyDelete
  6. സൂരജ്,
    "മനുഷ്യന്റെ ദാരിദ്രത്തെയും നിസ്സഹായതയേയും മതത്തിന്റെ/ആത്മീയതയുടെ/ബിസ്നസ്സിന്റെ ഒക്കെ പേരുകളില്‍ മുതലെടുക്കരുത് എന്നേ എനിക്കു പറയാനുള്ളൂ."

    ഇതെനിക്കുമുള്ള ഉറച്ച അഭിപ്രായമാണ്.പക്ഷേ അതു നടപ്പിലാവണമെങ്കില്‍ ഉത്തരവാദിത്വമുള്ള ഒരു ജനതയിവിടെ വേണം.കാര്യക്ഷമമായ ഭരണമുണ്ടായാലും മതി,അല്ലെങ്കില്‍ വേര്‍തിരിവില്ലാത്തവിദ്യാഭ്യാസമെങ്കിലും.
    അതില്ലാതെ പോകുന്നിടത്താണിത്തരം സംരഭങ്ങള്‍ ഏറെ വിജയിക്കുന്നത്.
    സുധാമണീവധമല്ല, അമൃതാനന്ദമയിയുടെ പേരിലെങ്കിലും ആശ്വാസം കണ്‍ടെത്തിയ ചിലരെ (അവരില്‍ പലരും അനാഥരും,മുറിപ്പെട്ടവരുമാണ്) വെറുതെ സംശയത്തിന്റെ പുകകൊണ്ടു ശ്വാസം മുട്ടിക്കുന്നതിനോടാണ് എനിക്കു വിയോജിപ്പ്. അതൊന്നും ശരിയല്ല എന്നു പറയുമ്പോള്‍ ഏതാണു ശരി (അതുള്‍കൊള്ളാന്‍ കഴിയുന്നവര്‍ ഇത്തരം ഇടങ്ങളില്‍ എത്തിച്ചേരുകയുമില്ല) എന്നുകൂടികാണിച്ചു കൊടുക്കണം എന്നേ ഉദ്ധേശിച്ചുള്ളൂ.

    ReplyDelete
  7. കാവലാന് ജീ

    മഹാത്മ ഗാന്ദിയെ കുറിചു പറഞ്ഞതുകൊട് പറയുകയാന്,അദ്ദേഹം ചെയ്തിട്ടുള്ളത് നിങള് ഇവിടെ
    എഴുതിയിട്ടുള്ളതുമാത്രമല്ല,എന്നുള്ളത് താങ്കൽക്ക് അറീയും എന്നു കരുതുന്നു.സുധാമണി എന്ന സ്ത്രീ അങനെ എന്തെങ്കിലും ചെയ്തതായി എണ്ടെ അറിവിലില്ല,ശീതീകരിച്ച വിദേശ നിര്മിത വാഹനത്തില് നിന്നും ശീതീകരിച്ച മുറിയിലെക്കുള്ള ഇടവേള കളിലെ ആലിങ്കനങള് അല്ലാതെ,പിന്നെ ,പാവപ്പെട്ടവരെ തിരിഞ്ഞുനോക്കിയിട്ടുള്ളത് സുധാമണീ മാത്രമല്ല,വെറും 32 അംഗങളുള്ള arts and sports ക്ക്ലബ്ബുകള് വരെ അവറ്ക്ക് കഴിയുന്നത് ചെയ്തിട്ടുന്ട്

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)