CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 23, 2008

പണിക്കര്‍ സാറിന്റെ എന്‍റെ കമന്‍റുപെട്ടി യില്‍ വന്ന പോസ്റ്റിനിട്ട മറുപടി.

ഇന്‍ഡ്യാഹെറിറ്റേജിന്റെ എന്‍റെ കമന്‍റുപെട്ടി യില്‍ വന്ന പോസ്റ്റിനിട്ട മറുപടി.

ശ്രീ സുമേഷിന്റെ പോസ്റ്റില്‍ ഡങ്കിപനിയുടെ പൂര്‍ണ്ണ ചികില്‍സയായിട്ടാണോ പപ്പായ ഇലയുടെ നീര്‌ പറഞ്ഞത്‌? ഞാന്‍ മനസിലാക്കിയടത്തോളം താല്‍ക്കാലികമായി ഉണ്ടായ platelet count കുറവിനെ നികത്തുവാന്‍ അതുപകരിച്ചു എന്നു മാത്രമാണ്‌ അതിന്റെ സന്ദേശം. അത്‌ ശരിയാണോ തെറ്റാണോ എന്നു ആധികാരികമായി പറയുവാന്‍ ഞാന്‍ ആളല്ല. അതിനെ കുറിച്ച്‌ വേണ്ടത്ര പഠനങ്ങള്‍ നടത്താതെ അങ്ങനെ ഒരു തീരുമാനത്തിലെത്തുവാനും ബുദ്ധിമുട്ടാണ്‌ - പക്ഷെ അതില്‍ ആന പറക്കുന്നതു പോലെ ഉള്ള അസ്വാഭാവികത ഉണ്ടെന്നു സമ്മതിക്കുവാന്‍ എന്റെ സാമാന്യബുദ്ധിയും സമ്മതിക്കുന്നില്ല. .......
........ദൂതലക്ഷണം കൊണ്ടു തന്നെ മനസിലാകുമത്രെ വിഷമുണ്ടോ ഇല്ലയോ എന്ന്‌. ഇതില്‍ അത്ര കാര്യമുണ്ടോ ഇല്ലയോ എന്നു നിശ്ചയിക്കുവാന്‍ എനിക്കും ആയില്ല- കാരണം ഒന്ന്‌ ചെറുപ്പം മുതലുള്ള അനുഭവം കണ്മുന്നില്‍ കാണുന്നത്‌, പക്ഷെ രണ്ടാമത്‌ എനിക്ക്‌ അത്‌ എന്തു കൊണ്ടു മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല എന്നത്‌.പക്ഷെ ഇതിനൊരുത്തരം കുറെ മുമ്പ്‌ ലഭിച്ചു.ഒരു ദിവസം അമ്മ, തന്റെ അടുത്തു വന്ന ഒരു രോഗിയേ പറഞ്ഞു വിടുന്നത്‌ കണ്ടു, ആ രോഗിക്ക്‌ വിഷബാധയേറ്റതായി എനിക്കു തോന്നിയില്ല. രോഗി പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട്‌ ചോദിച്ചു അയാളെ എന്തിനാണ്‌ പറഞ്ഞുവിട്ടത്‌ എന്ന്‌. അമ്മയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു " മോനേ അതെനിക്കിപ്പോള്‍ മനസിലാകുന്നില്ല. ഞാന്‍ ഇനിമേലില്‍ വിഷചികില്‍സ നടത്തുകയില്ല" ....

അതിനിട്ട കമന്റ് :


പ്രിയ പണിക്കര്‍ സാര്‍,

സുമേഷി ജിയുടെ പോസ്റ്റിലും ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു കമന്റായി അദ്ദേഹം ആ സന്ദര്‍ഭത്തെ കുറിച്ചു തന്ന വിവരണവും അങ്ങു വ്യക്തമായി വായിച്ചു കാണുമെന്നു കരുതട്ടെ.
ഇല്ലെങ്കില്‍ ദാ, താഴെ അദ്ദേഹം പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നു :

1. "ചുരുക്കിപറഞ്ഞാല്‍, ഡെങ്ക്യൂ, മലേറിയ തുടങ്ങിയുള്ള ഹൈ ടെമ്പറേച്ചര്‍ ഉള്ള ഒട്ടുമിക്ക പനിരോഗങ്ങളിലും "പ്ലേറ്റ്ലെറ്റ്സ് കൌണ്ട്" താഴെ പോകാം.. ഇത്തരമൊരവസ്ഥയില്‍, അലോപ്പതിമരുന്നുകള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര വേഗതയിലും പണചിലവിലും "പപ്പായനീ‍ര്‍" എന്ന അത്ഭുതമരുന്ന് പ്ലേറ്റ്ലെറ്റ്സ് കൌണ്ടിനെ സാധാരണ അവസ്ഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നു.. സൈഡ് ഇഫക്റ്റും സ്പെഷ്യല്‍ ഇഫക്റ്റുമൊന്നുമില്ലാതെ!"

2. "പ്ലേറ്റ് ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ കൊടുക്കേണ്ടിവന്നത് രമേശേട്ടനു മാത്രമാണ്. അതു പൂര്‍ണ്ണമായും നിറുത്തിയിരുന്നു. ആശുപത്രിയും മാറി."

3. "..കാലത്ത്, ബേലാപൂരുള്ള പേരുകേട്ട ചൈല്‍ഡ് സ്പെഷ്യലിസ്റ്റ്, ഡോ: പ്രശാന്ത് മൊറാല്‍വറുടെ, വസതിയിലെ ക്ലിനിക്കില്‍ "പ്ലേറ്റ്ലെറ്റ്സ് കൌണ്ട് റിപ്പോര്‍ട്ട് (കൌണ്ട്: 25000) നോക്കിയ ശേഷം, വാഷിയിലുള്ള, അദ്ദേഹത്തിന്റെ തന്നെ ക്ലിനിക്കില്‍ പിറ്റേന്ന് രാവിലെ വന്ന് അഡ്മിറ്റാകാന്‍ പറഞ്ഞ 11 മാസം പ്രായമുള്ള കല്യാണി എന്ന പേഷ്യന്റിനെ രാത്രിയില്‍ പപ്പായനീരു കുടിപ്പിയ്ക്കുകയും ശേഷം, പിറ്റേന്ന് 10 നും 11 നും ഇടയില്‍ രണ്ടാമത് നടത്തിയ കൌണ്ടിംഗില്‍ പ്ലേറ്റ്ലെറ്റ്സ് നിരക്ക് 60000 ആയി ഉയര്‍ന്നതും, രണ്ടു റിപ്പോര്‍ട്ടുകളും കൈയ്യില്‍ പിടിച്ച് "കണ്‍ഫ്യൂഷനായി" നിന്ന ഡോക്റ്ററുടെ മുഖവുമൊന്നും.."

4. "അന്നവിടെ ഐ സി യൂവിലെ 16 ബെഡ്ഡിലും ഡെങ്കി പേഷ്യന്റുകളായിരുന്നു... അതില്‍ ചിലരോടൊക്കെ, ആ ഡോക്റ്റര്‍ തന്നെ ഈ മരുന്നിനെക്കുറിച്ച് ശുപാര്‍ശ ചെയ്തെന്നാണു കേള്‍വി."

മേല്‍ കൊടുത്ത വാചക ശകലങ്ങള്‍ ആകെക്കൂടി തരുന്ന സന്ദേശമെന്നത് 'പപ്പായ ജ്യൂസ് പ്രസ്തുത അസുഖത്തെ ഒറ്റയടിക്കു ശരിയാക്കാ‍ന്‍ കഴിവുള്ള ഒരു അത്ഭുത മരുന്നാണ് ' എന്നെനിക്കു തോന്നി. സുമേഷ് ജി വൈദ്യവുമായി ബന്ധമില്ലാത്ത ആളായതു കൊണ്ടു തന്നെ അദ്ദേഹത്തെ ഈ അതിശയോക്തിപരമായ കാര്യമെഴുതിയതിനു ഞാന്‍ ഒരിക്കലും കുറ്റം പറയില്ല.
(അതദ്ദേഹവുമായി ഇ-മെയിലില്‍ ചര്‍ച്ചചെയ്തതുമാണ്)

പക്ഷേ, ഈ മരുന്ന് ഒന്നു ട്രയല്‍ നടത്തി ഇഫക്റ്റും സൈഡ് ഇഫക്റ്റും ഉറപ്പിക്കാതെ തന്റെ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്ത ആ സ്പെഷ്യലിസ്റ്റ് ഡോക്ടറുണ്ടല്ലോ - അദ്ദേഹത്തെ ശാസ്ത്രം പഠിപ്പിക്കാനുപയോഗിച്ച കാശ് സര്‍ക്കാരിനു പാഴാണ് എന്നു മാത്രം ഏറ്റവും സഭ്യമായ ഭാഷയില്‍ പറയാം.!

അവിടെത്തന്നെയാണ് പ്രശ്നങ്ങളുടെ കിടപ്പും. പ്ലേറ്റ് ലെറ്റുകളുടെ സിന്തസിസും, ഡെങ്കി-വൈറല്‍പനിയില്‍ അവ കുറയുന്നതിന്റെ മെക്കാനിസവും നോക്കുമ്പോള്‍ നമുക്കു പപ്പായ ഇലജ്യൂസ് act ചെയ്യുന്ന (അങ്ങനെയൊന്നുണ്ടെങ്കില്‍) ചില possible sites ഊഹിക്കാം. ഒറ്റ രാത്രിയില്‍ ഇത് സംഭാവ്യമോ ? ആണെങ്കില്‍ തന്നെ ഇത്രകണ്ട് കൌണ്ട് ഉയരുമോ ? ഇങ്ങനെ ഫാസ്റ്റ് ആക്ഷന്‍ വരുമ്പോള്‍ അതിന് സൈഡ് ഇഫക്റ്റ് ഉണ്ടാകില്ലേ ? ഇനി സൈഡ് ഇഫക്റ്റ് ഉണ്ടാകാതിരിക്കാനും വേണ്ടി ഡൈല്യൂട്ടായ മരുന്നാണ് നല്‍കിയതെങ്കില്‍ ഇത്ര ഫാസ്റ്റ് ആക്ഷന്‍ ഉണ്ടാകുമോ ?... ഇങ്ങനെയൊക്കെ സ്വാഭാവികമായും ആരും ചോദിക്കും. അതിനൊക്കെ തൃപ്തികരമായ ഒരു ഹൈപ്പോതെസിസ് എങ്കിലുമുണ്ടെങ്കിലേ ഇതിനെക്കുറിച്ച് റിസേര്‍ച്ച് ചെയ്യാന്‍ കൊള്ളാവുന്നിടങ്ങളില്‍ നിന്നു ഫണ്ടു കിട്ടൂ.

കുട്ടികളിലെ ഇഡിയോപ്പതിക് ത്രോമ്പോസൈറ്റോപ്പീനിക് പര്‍പ്പ്യൂറയിലും മറ്റും ഒന്നോരണ്ടോ ദിവസം കൊണ്ട് പ്ലേറ്റ് ലെറ്റ് കൌണ്ട് അല്പമെങ്കിലും ഉയര്‍ത്തി ബ്ലീഡിംഗ് തടയാന്‍ നാം സ്റ്റിറോയ്ഡ് ഉപയോഗിക്കും. എന്നു വച്ച് മലേറിയയില്‍ അതുപോലെ സ്റ്റിറോയിഡെടുത്ത് പ്രയോഗിച്ചാല്‍ ? സെപ്റ്റിസീമിയയില്‍ സ്റ്റീറോയ്ഡെടുത്തു പ്രയോഗിച്ചാല്‍ ?

ഇന്‍സുലിനെയും പപ്പായ ഒറ്റമൂലിയേയും കൂട്ടിക്കെട്ടുന്നതില്‍ അര്‍ത്ഥമില്ല. ഇന്‍സുലിന്‍ ഉപയോഗിക്കപ്പെടുന്ന രോഗാവ്സ്ഥകളിലെല്ലാം അതെങ്ങനെ ശരീരകോശങ്ങളില്‍ ഇടപെടുന്നു, എത്ര ഡോസ് വേണം, എത്ര ഡോസ് പാടില്ല തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞ്, മറ്റ് അനുബന്ധ ചികിത്സകളുടെ സഹായത്തോടെ തന്നെയാണ് നല്‍കുന്നത്. (ഉദാ: DKA യില്‍ Saline, Dextrose, KClതുടങ്ങിയവയുടെ അകമ്പടി) ഇവിടെ ഇന്‍സുലിന്‍ രോഗത്തിന്റെ ഏതവസ്ഥയ്ക്കു മാറ്റം വരുത്തും, പൊട്ടാഷ്യം എന്തു മാറ്റം വരുത്തും എന്നൊക്കെ objective ആയ അറിവുകളുണ്ട്. എന്നാല്‍ ഡയബറ്റിസില്‍ രക്തത്തിലെ പഞ്ചസാര കൂടുമ്പോലെ ഋജുവായ ഒരു മെക്കാനിസത്തിലൂടെയാണോ ഡെങ്കിയിലും മലേറിയയിലുമെല്ലാം പ്ലേറ്റ് ലെറ്റ് കൌണ്ട് കുറയുന്നത് ?

മജ്ജയില്‍ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ വിഭജിച്ചു പെരുകുന്ന പ്ലേറ്റ്ലെറ്റ് പോലുള്ള ഒരു കോശം അതുപോലെ സങ്കീര്‍ണ്ണമായ വഴികളിലൂടെയാണ് Dengue-യിലും Malaria-യിലും ITP-യിലും DIC-യിലുമൊക്കെ നശിപ്പിക്കപ്പെടുന്നത്. അപ്പോള്‍ ഇതിലെവിടെയെങ്കിലുമൊക്കെ സുമേഷ് ജി പറഞ്ഞപോലെയുള്ള ഒരു superfast ഒറ്റമൂലികയുടെ സാധ്യത എന്താണെന്ന് അങ്ങേയ്ക്കു തന്നെ ചിന്തിച്ചു നോക്കാം. (സുമേഷ് ജി ഡെങ്കിയ്ക്കു മാ‍ത്രമേ ഇതു suggest ചെയ്തിട്ടുള്ളൂ. ഇതുമായി ബന്ധപ്പെട്ട e-mailകളിലൊക്കെ കൂടുതല്‍ indications പറയുന്നുണ്ട്.)

പിന്നെ, ഈ ഒറ്റമൂലിയുടെ ഇന്റര്‍ നെറ്റ് ചരിത്രം ഒന്നു ചികഞ്ഞു നോക്കുമ്പോള്‍ ഇത് സ്പാമാവാനുള്ള സാധ്യത വളരെ കൂടുതലായും കണ്ടു.

ഇതൊന്നും ഞാന്‍ പറയുന്നത്, എല്ലാക്കാലവും രോഗികള്‍ ചെലവേറിയ ചികിത്സാ വിധികള്‍ തന്നെ സ്വീകരിച്ചുകൊള്ളണം എന്ന അര്‍ത്ഥത്തിലേയല്ല. മരുന്നുകള്‍ സയന്റിഫിക് ആയി തയാര്‍ ചെയ്യപ്പെടുമ്പോള്‍ Beta error-നെക്കാള്‍ കൂടുതല്‍ Alpha error-നാണല്ലോ നാം ശ്രദ്ധ കൊടുക്കുക. അതായത് സൈഡ് ഇഫക്റ്റ് പ്രൊഫൈല്‍ document ചെയ്യാതെയുള്ള കളി തീക്കളിയാണെന്ന സിമ്പിള്‍ തത്വം !


മറ്റൊന്ന് ,

നിമിത്തശാത്രം, ദൂതലക്ഷണം എന്നിവയെക്കുറിച്ച് അങ്ങെഴുതിയത് വ്യക്തിനിഷ്ഠമായ കാര്യമാണ്. അതു വസ്തുനിഷ്ഠമാകണമെങ്കില്‍ കടമ്പകളനവധി കടക്കേണ്ടതുണ്ട്.

ആയുര്‍വേദത്തെ അതു വികസിച്ചു വന്ന സാമൂഹിക സാംസ്കാരിക ചരിത്രത്തിന്റെ ചിത്രവുമായി ചേര്‍ത്തു വയ്ക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം - അതു പലകാലഘട്ടങ്ങളിലേയും വൈദ്യന്മാരുടെ സിസ്റ്റമാറ്റിക് ആയ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ വളര്‍ന്നു വന്നതാണെന്നാണ്. അതില്‍ മതപരമായ'വിശ്വാസ'ങ്ങളെ ചേര്‍ത്തത് അതിനെ മുരടിപ്പിക്കാനേ സഹായിച്ചിട്ടുള്ളൂ.

ശല്യതന്ത്രത്തിലെ സര്‍ജ്ജറി യന്ത്രങ്ങള്‍ ശരീരത്തെക്കുറിച്ചുള്ള വിശ്വാസങ്ങളില്‍ നിന്നും രൂപകല്പന ചെയ്തതാവാന്‍ വഴിയില്ലല്ലോ. ജനപദോദ്ധംസനീയം പോലുള്ള ആധുനിക epidemiology-യോട് കിടപിടിക്കുന്ന നിരീക്ഷണങ്ങളൊക്കെ കാണിക്കുന്നത് അക്കാലത്തു നിലനിന്നിരുന്ന scientific attitude അല്ലേ ?

ആചാര്യന്‍ പറയുന്നത് അലംഘനീയമായ തത്വങ്ങളല്ല, അതിനാല്‍ അവയെ വിമര്‍ശനബുദ്ധ്യാ പഠിക്കുക എന്ന് ഉപദേശിച്ചവര്‍ dogma-യെ എത്രത്തോളം വെറുത്തിരുന്നുവെന്നതിന് ഗര്‍ഭോപനിഷത്തിലെയും ഗര്‍ഭാവക്രാന്തിയിലേയുമൊക്കെ ശിഷ്യരുടെ ചോദ്യം ചെയ്യലുകള്‍ പറഞ്ഞുതരും (ആത്രേയന്‍ ഭ്രൂണശാസ്ത്രത്തില്‍ ആവശ്യമില്ലാതെ ആത്മീയത കുത്തിച്ചെലുത്തുന്നതിനെ കുമാരശിര: ഭരദ്വാജന്‍ ഖണ്ഡിക്കുന്ന ഭാഗങ്ങള്‍ പോലെ എത്രയോ ഉദാഹരണമുണ്ട്)

അങ്ങ് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷചികിത്സയിലെ ദൂതലക്ഷണം ആയുര്‍വേദത്തിന്റെ ആ critical thinking-ന്റെ തന്നെ വെളിച്ചത്തില്‍ ഒരു ലിറ്റമസ് ടെസ്റ്റിനു വിധേയമാക്കി നോക്കൂ.

അഗദ തന്ത്രത്തെ ആസ്പദമാക്കി ആയുര്‍വേദ / പാരമ്പര്യ വിഷ ചികിത്സാ രീതികളെ കോടശേരി മാര്‍ഗ്ഗം എന്നപേരില്‍ (Kerala Govt: Ayurveda Publication series-19 (1988) Ed: Dr.K.P Sreekumari Amma, Professor, Ayurveda college TVM) വന്നിട്ടുള്ള ഗ്രന്ഥത്തില്‍ ദൂതസ്ഥിതി വിവരിക്കുന്നതില്‍ ചില സാമ്പിളുകള്‍ ദാ:

a. "...(വിഷം തീണ്ടിയവനേയും കൊണ്ട്)വന്നവന്‍ വ്യഗ്രം പൂണ്ട് നോക്കിലും, ദണ്ഡോടു കയര്‍ കൈയ്യിലിരികുമ്പോഴും ദണ്ഡുകൊണ്ട് നിലത്തടിച്ചീടുകിലും, കാല്‍ കൊണ്ട് ഭൂമി കീറീടുകിലും, മൂരിനിവര്‍ന്ന് കൈ കുടഞ്ഞ് കായത്തെ നോക്കീടുകിലും, നവദ്വാരങ്ങള്‍ തൊട്ടീടുകിലും, ദു:ഖത്താല്‍ മരം ചാരിടുകിലും, മിഥുനത്തിലും മീനത്തിലും വൃശ്ചികത്തിലും നിന്ന് പറഞ്ഞവനെങ്കില്‍ തീരാവിഷം...... .....ചിത്തിര ചോതി മകം ആയില്യം തൃക്കേട്ട തിരുവോണം കാര്‍ത്തിക രോഹിണീ തിരുവാതിര വിശാഖം മൂലം പൂ‍രം പൂരാടം അശ്വതിയും ഈ നാളുകളില്‍ പാമ്പുകടിച്ചാല്‍ തീരാവിഷം......കിഴക്കും പടിഞ്ഞാറും പുരുഷനെന്നറിക, തെക്കും വടക്കുമാണെങ്കില്‍ സ്ത്രീയെന്നറിക...ഇങ്ങനെ പാമ്പു ആണും പെണ്ണുമെന്ന് ദിക്കുകൊണ്ട് അറിക "

b. പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കുന്ന രീതികളില്‍ ഒന്ന് :

വാലിനു മേല്‍പ്പോട്ട് നാലുവിരല്‍ ചെല്ലുന്നേടം പാമ്പിന്റെ ഗുദഭാഗം. അവിടം അടക്കിപ്പിടിച്ചാല്‍ അതിനു പിടിക്കുന്നവനെ ഇങ്ങോട്ടൊന്നും ചെയ്യാന്‍ കഴിയില്ല. അതു കൊണ്ട് അവിടവും കഴുത്തില്‍ ശ്വാസനാളത്തെയും അമര്‍ത്തി, തലയിലും രണ്ടു കൈ കൊണ്ടും അടക്കിപ്പിടിച്ചിട്ട് പാമ്പിനെ രോഗി കടിക്കണം. എന്നാല്‍ വിഷം അങ്ങോട്ടു തന്നെ പകര്‍ന്നു പോകും. അഥവാ ഇങ്ങോട്ടു കടിക്കയാണെങ്കില്‍ ഒരു കടി അധികമായി അങ്ങോട്ടും കൊടുത്താല്‍ മതിയാകും. "

c. പാമ്പും ചേരയും ഇണചേര്‍ന്നുണ്ടാകുന്ന വ്യന്തരന്‍ (വേന്തിരന്‍/വ്യന്ദരന്‍/വേന്ത്രന്‍) എന്നൊരിനം പാമ്പുണ്ട്. 21 വിധത്തിലുള്ള വ്യന്തര വര്‍ഗ്ഗങ്ങളും പറയുന്നു. ഇതിനുള്ള അനേക വിഷ ചികിത്സകളില്‍ ഒന്ന് : "..അമുക്കുരം ചുക്ക് ചന്ദനം എന്നിവ സമം ചേര്‍ത്ത് മനുഷ്യ മൂത്രത്തിലരച്ച് കൊടുക്കുകയും തേയ്ക്കുകയും ചെയ്യുക. "

d. " ഓരോ ആഴ്ച ദിവസവും പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് മുമ്പില്‍ കൊടുക്കേണ്ടുന്ന ഔഷധങ്ങള്‍ :
ഞായര്‍ - മരിചചൂര്‍ണ്ണം ഉരുക്കു നെയ്യില്‍; തിങ്കള്‍ - തിപ്പലി തേനില്‍; ചൊവ്വ - ഇന്തുപ്പ് മോരില്‍ ; ബുധന്‍ - പാടക്കിഴങ്ങരച്ചുണക്കിപ്പൊടിച്ച് പാലില്‍; വ്യാഴാഴ്ച - വെളുത്ത കുന്നിവേരിലരച്ച് പാലില്‍; വെള്ളി - ചുക്കും ത്പ്പലിയും പൊടിച്ച് തേനില്‍; ശനി - പൂപ്പാതിരി വേരരച്ച് പാലില്‍. ഇതില്‍ വിഷം സ്തംഭിക്കും. പിന്നെ കുറച്ചു കറ്റു ചാനകം തിന്നാന്‍ കൊടുക്കുക. "

കോടശ്ശേരി മാര്‍ഗ്ഗത്തിന്റെ ഓരോ പേജും ഇങ്ങനെയുള്ള ചികിത്സാ വിധികളാല്‍ സമ്പുഷ്ടമാണ്. സ്കിന്‍ ഗ്രാഫ്റ്റിംഗ് ടെക്നിക്ക് ലോകത്തെ പഠിപ്പിച്ച സുശ്രുതന്റെയും, വസൂരിക്കുരുക്കളുടെ ചെറിയ ഡീറ്റെയിലുകള്‍ പോലും നിരീക്ഷിച്ച് എഴുതിവച്ച ഭവ മിശ്രന്റെയും ശാസ്ത്രമാണ് ഇതും എന്ന് പറഞ്ഞാല്‍ അവരുപോലും വന്നു ചൂലെടുക്കും...തീര്‍ച്ച!

വീണ്ടുമൊരു അടിയുണ്ടാക്കാനല്ല ഇതൊന്നും പറഞ്ഞത് മാഷേ.

ആയുര്‍വേദത്തിലെ ശാസ്ത്രീയ വശങ്ങള്‍ ചര്‍ചയ്ക്കു വന്നാല്‍ ചാകും വരെ അതിനെ ഡിഫന്റ് ചെയ്യാന്‍ ഞാനുണ്ടാകും. പക്ഷേ അതിലെ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്രമാക്കാന്‍ ആരെങ്കിലും വന്നാല്‍ ചാകും വരെ എതിര്‍ക്കാനും ഞാനുണ്ടാകും. അത്രേയുള്ളൂ.

(പോസ്റ്റിനേക്കാള്‍ ന്നീണ്ട് കമന്റിട്ടതിനു വീണ്ടും ക്ഷമ ചോദിക്കുന്നു.)

6 comments:

 1. സൂരജ്,

  തീര്‍ച്ചയായും ഈ സംരംഭം ശ്ലാഘനീയം തന്നെ. ദൂതലക്ഷണം നോക്കിയും കാക്ക പറക്കുന്നതു നോക്കിയും ചികിത്സ നിശ്ചയിക്കാമെന്ന് ശഠിക്കുന്ന കുറെപ്പേര്‍ക്ക് താങ്കളുടെ എഴുത്ത് അനിഷ്ടമാകുന്നതില്‍ അത്ഭുതമൊന്നുമില്ല. ചുക്കു കാപ്പി ജലദോഷത്തിന് ഉപദേശിക്കുന്ന ലാഘവത്തോടെ കാന്‍സറിനും മറ്റ് മാരക രോഗങ്ങള്‍ക്കും ചികിത്സ നിശ്ചയിക്കുന്ന ആളെക്കൊല്ലി ഡോക്ടര്‍മാര്‍ കേരളത്തില്‍ മാത്രമേ കാണൂ.

  പഠിക്കാനും ചികിത്സിക്കാനും ആധുനിക വൈദ്യശാസ്ത്രവും വാദിക്കാനും തര്‍ക്കിക്കാനും ആക്ഷേപിക്കാനും ആയൂര്‍വേദവും എന്ന കുറിപ്പടി പ്രകാരം കൂവിയാര്‍ക്കുന്നവരെ അവഗണിച്ച് ധൈര്യപൂര്‍വം മുന്നോട്ടു പോകൂ.

  ReplyDelete
 2. Read a few of your posts .It is a commendable effort from your side.
  Hats off, man.

  ReplyDelete
 3. Dear Maareechan ji and Ashok ji,

  It's a pleasure to know that there are people out here in BlogWorld, who appreciate these views.

  Thanks!
  and regards,
  suraj

  ReplyDelete
 4. ഈയടുത്ത് ബയോകെമിസ്ട്രി ക്ലാസ്സില്‍ പ്രൊഫസര്‍ പാമ്പ് പോലുള്ള ജീവികളുടെ വിഷത്തെക്കുറിച്ചും(എല്ലാം ഡൈസള്‍ഫൈഡ് ബോണ്ട് ഉള്ള പ്രോട്ടീനുകളാണ്) അത് ചില അയോണ്‍ ചാനലുകള്‍ ബ്ലോക്ക് ചെയ്ത് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും പറഞ്ഞപ്പോള്‍ ഞാന്‍ നമ്മുടെ വിഷചികിത്സയപറ്റി ഓര്‍ത്തു പോയി..
  ദൂതലക്ഷണത്തെക്കുറിച്ചും. അതു കൊണ്ടാണ് വിഷചികിത്സയെക്കുറിച്ച് എഴുതാമോ എന്നു ചോദിച്ചത്...:)

  നന്നായി

  ReplyDelete
 5. റോബി ജീ,

  ഡൈസള്‍ഫൈഡ് ബോണ്ട് പോയിട്ട് നേരാം വണ്ണം ഒരു mechanism of action പോലുമില്ല പാരമ്പര്യ വിഷചികിത്സയില്!

  ആയുര്‍വേദ ടെക്സ്റ്റ് ബുക്കുകളില്‍ സാധാരണ അവലംബിച്ചു വരുന്നത് മോഡേണ്‍ മെഡിസിനിലെ വിവരങ്ങളെ എടുത്ത് സംസ്കൃതശ്ലൊക വ്യാഖ്യാനങ്ങള്‍ക്കിടയില്‍ തിരുകിയിട്ട് ഇത് ആനയാണ് മറ്റേത് പൂനയാണ് അത് ചേനയാണ് എന്നുള്ള വാചകമടിയാണ്. ഒരേ പേരില്‍ തന്നെ പലവസ്തുക്കളും കാണും. നാഡിയെന്നത് നെര്‍വിനും ആര്‍ട്ടറിക്കും ഒക്കെ പറയും. എന്നിട്ട് നാഡിമിടിപ്പ് നോക്കി രോഗം പ്രവചിക്കുന്ന തരികിട കളിയും.

  ഒറിജിനല്‍ ടെക്സ്റ്റുകള്‍ എഴുതിയ പ്രാചീന വൈദ്യന്മാര്‍ സത്യത്തില്‍ നല്ല ശാസ്ത്രജ്ഞന്മാരായിരുന്നു എന്നു തന്നെയാണ് എനിക്കു തോന്നിയിട്ടുള്ളത്. അന്നത്തെ കാലത്തെ വിവരം വച്ച് അവരാല്‍ ആകുന്നത് അവര്‍ അളന്നും കുറിച്ചും ഗണിച്ചും എഴുതി വച്ചു. എന്നിട്ട് അവര്‍ തന്നെ വളരെ വ്യക്തമായി മുന്നറിയിപ്പും കൊടുത്തു : ഇതിലുള്ളതുമാത്രമല്ല ശാസ്ത്രം, വൈദ്യന്‍ എല്ലാ ശാസ്ത്രത്തിലും അറിവു നേടണം, എന്നിട്ട് എല്ലാത്തിലെയും തത്വങ്ങളെ പ്രയോജനപ്പെടുത്തണം, എല്ലാം സ്ഥായിയായ സത്യമല്ല, വൈദ്യന്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി വേണം കഴിവുണ്ടാക്കാന്‍ എന്നൊക്കെ ചരകത്തിലും സുശ്രുത്തിലും വിശദമായി പലയിടങ്ങളില്‍ പറയുന്നുണ്ട്.

  എന്നിട്ട് നടക്കുന്നതോ ?
  കാക ലക്ഷണം, ദൂത ലക്ഷണം, നാഡീ പ്രവചനം എന്നിങ്ങനെയുള്ള സ്റ്റുപ്പിഡിറ്റികളും. എന്നിട്ട് ഇതിലൊക്കെ എന്തോ വലിയ സംഗതികളുണ്ട് എന്ന് ജീവിതത്തിലൊരു മൈക്രോസ്കോപ്പു പോലും ഉപയോഗിച്ചിട്ടില്ലാത്ത ചില അവന്മാര്‍ എഴുന്നള്ളിക്കുന്നതു കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞു വരും!

  ReplyDelete
 6. വായിച്ചതെല്ലാം നല്ല കമന്റുകൽ വായിക്കാനിരിക്കുന്നതോ!!

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)