CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 4, 2008

"അണുബാധയും ആരോഗ്യപരിപാലനവും"

സി കെ ബാബു സാറിന്റെ മനുഷ്യചരിതങ്ങള്‍ എന്ന ബ്ലോഗില്‍ വന്ന ലേഖനം : "അണുബാധയും ആരോഗ്യപരിപാലനവും"

ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് കേരളത്തിലെ ആശുപത്രികളില്‍ അണുബാധ ഉണ്ടായപ്പോള്‍ എഴുതിയതാണിതു്. അന്നെനിക്കു് ബ്ലോഗോ, ഞാന്‍ എഴുതുന്നതു് പ്രസിദ്ധീകരണയോഗ്യമായി കരുതിയിരുന്ന ആനുകാലികങ്ങളോ ഇല്ലായിരുന്നു. അതിനാല്‍ അതു് Hard Disk-ന്റെ Hades-ല്‍ പുനര്‍ജനി കാത്തു് കിടക്കേണ്ടി വന്നു.....

....."അണുഗവേഷണം" മതിയാക്കി കേരളകൗമുദിയുടെ online edition വായിക്കാമെന്നു് കരുതി. ജന്മനാട്ടില്‍ പുതിയ അഴിമതിയോ, അണുബാധയോ, കയ്യേറ്റമോ, കയ്യാങ്കളിയോ ഉണ്ടാവുന്നതു് ഞാന്‍ അറിയാതെ പോകരുതു്. അതില്‍ "പാവം അണുക്കള്‍" എന്നൊരു ലേഖനം കണ്ടു.** ......ഒരു മരണപരമ്പര സൃഷ്ടിക്കാന്‍ തക്ക ശേഷിയൊന്നും ബാക്റ്റീരിയക്കില്ലെന്നും, ആഹരിക്കുക, വിസര്‍ജ്ജിക്കുക, പ്രത്യുത്പാദനം നടത്തുക എന്നിവയൊഴികെ മറ്റു് യാതൊരു ദുരുദ്ദേശവും അവയ്ക്കില്ലെന്നും ആ ലേഖനത്തില്‍ നിന്നും മനസ്സിലാക്കി. അതിപ്പോള്‍ ഒരു പ്രശ്നമോ? ഈ മൂന്നു് കാര്യങ്ങളല്ലാതെ മറ്റൊന്നും മലയാളികളും ചെയ്യാറില്ലല്ലോ! പിന്നെ എങ്ങനെ ഈ അണുബാധ കേരളസമൂഹത്തെ പിടിച്ചുകുലുക്കി ഭയത്തിലാഴ്ത്താന്‍ മാത്രം വളര്‍ന്നു് പന്തലിച്ചു? അതു് മോഡേണ്‍ മെഡിസിന്‍ തെറ്റു് മറച്ചുപിടിക്കാന്‍ നടത്തിയ ഒരു പ്രോപഗാന്‍ഡ ആയിരുന്നു എന്ന വാര്‍ത്ത ശരിയായിരിക്കുമോ? ......

** പാവം അണുക്കള്‍: ചിറ്റാറ്റിന്‍കര എന്‍. കൃഷ്ണപിള്ള വൈദ്യകലാനിധി, നേത്രവൈദ്യവിശാരദ്‌, Kerala Kaumudi online Edition 15.05.2007


അവിടെ ഇട്ട കമന്റ് :

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ തന്നെ ‘ജനപദോദ്ധംസനീയം’ എന്ന വിഭാഗത്തിലായി പകര്‍ച്ചവ്യാധികളെക്കുറിച്ച് (ആ കാലഘട്ടത്തിന്റെ സ്റ്റാന്‍ഡാര്‍ഡ് വച്ചു നോക്കുമ്പോള്‍) വളരെ മികച്ചതെന്നു പറയാവുന്ന വിവരണങ്ങള്‍ ഉണ്ട്. പേരില്‍ നിന്ന്, ഇന്നത്തെ “എപ്പിഡീമിയോളജി” (epidemiology) തന്നെയാണ് ഈ ‘ജനപദോദ്ധംസനീയം’ എന്ന് അനുമാനിക്കാവുന്നതാണ്.

നേത്ര രോഗമായ കണ്‍ജങ്റ്റിവൈറ്റിസിനെക്കുറിച്ചൊക്കെ അതില്‍ വിവരിച്ചിരിക്കുന്നതു കണ്ടാല്‍ അന്നത്തെ ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണപാടവത്തെ നാം എഴുന്നേറ്റു നിന്നു തൊഴും. രോഗാണുക്കള്‍ എന്ന സങ്കല്‍പ്പം പോലുമില്ലാതിരുന്നതെന്ന് നാം കരുതുന്ന ആ കാലഘട്ടത്തില്‍പ്പോലും പകര്‍ച്ചവ്യാധികള്‍ വെള്ളം,സ്പര്‍ശം,ഭക്ഷണം, മലിനാവസ്ഥകള്‍ തുടങ്ങിയ പല സംഗതികളിലൂടെയും പകരുന്നതായി ആ മഹാ ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിരുന്നതായി കാണാം. അതും സമീപപ്രദേശത്തെ പക്ഷിമൃഗാദികളുടെ ഗതിവിഗതികള്‍ വരെ നോക്കിപഠിച്ച്!

അത്ര മികച്ച ഒരു പാരമ്പര്യത്തില്‍ ഇതുപോലുള്ള ചിറ്റാറ്റിന്‍ കര...വിശാരദ” ഫൂളുകള്‍ വന്നുപെട്ടതാണ് യഥാര്‍ത്ഥ “സുകൃതക്ഷയം” !

സത്യത്തില്‍ നിരീക്ഷണങ്ങളുടേയും പരീക്ഷണങ്ങളുടേയും ആ മഹത്തായ പാരമ്പര്യത്തെ അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്ന യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മുന്നോട്ട് കൊണ്ടു പോയത്/പോകുന്നത് ഇവരൊക്കെ പുച്ഛിക്കുന്ന ആധുനിക വൈദ്യമാണ്.

വേദമാണ്,ദൈവദത്തമാണ്, സംസ്കൃതമാണ് എന്നൊക്കെപ്പറഞ്ഞ് അറിവിനെ ഒഴുകാതെ കിടന്നു പുഴുകുത്തുന്ന ഒരു ചേറ്റു പാടമായി മാറ്റിയത് ഈ വൈദ്യന്മാര്‍ തന്നെ. എന്നിട്ടിപ്പോ പുതിയ വങ്കത്തരങ്ങളുമായി നാട്ടാരെ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നു. കഷ്ടമെന്നേ പറയാവൂ !

2 comments:

  1. "വേദമാണ്,ദൈവദത്തമാണ്, സംസ്കൃതമാണ് എന്നൊക്കെപ്പറഞ്ഞ് അറിവിനെ ഒഴുകാതെ കിടന്നു പുഴുകുത്തുന്ന ഒരു ചേറ്റു പാടമായി മാറ്റിയത് ഈ വൈദ്യന്മാര്‍"(ഉന്നതരെന്നു സ്വയം വാഴ്ത്തിയ എല്ലാവരും)
    വിദ്യാഭ്യാസത്തിന് ലക്ഷങ്ങളുടെ വിലയിട്ട ഇന്നത്തെ പുതുകച്ചവടക്കാരെക്കുറിച്ച് നാളത്തെ സമൂഹവും ഇതുതന്നെ പറയും.
    വളരെ നല്ലചിന്തകള്‍.

    ReplyDelete
  2. വിദ്യാഭ്യാസത്തിനു ലക്ഷങ്ങള്‍ വിലയിട്ടവന്മാരെ“പുഴുക്കുത്ത്” എന്നു തന്നെ വിളിക്കണം.! തീര്‍ച്ച.

    ഈ നാട്ടില്‍ ജനാധിപത്യവും, അതിനു കീഴില്‍ ഏതു ‘അധ:കൃതനും’ ബുദ്ധിയും താല്പര്യവുമുണ്ടെങ്കില്‍ണ്ടെങ്കില്‍ ഒരു ജാതിക്കോമരത്തിന്റെയും വിടുപണിചെയ്യാതെ അന്തസ്സായി പഠിച്ചിറങ്ങാന്‍ പറ്റിയ നല്ല സര്‍ക്കാര്‍കോളെജുകളും ഉള്ളപ്പോള്‍ ഏതായാലും ഇവിടെ അറിവ് കെട്ടിക്കിടന്നു പുഴുകുത്താനും അനാചാരങ്ങള്‍ക്കും വിഡ്ഡിത്തങ്ങള്‍ക്കും മറയാകാനും ഇനിയും ഒരു പാട് നാളെടുക്കും. പണക്കൊഴുപ്പിന്റേയും, ജാത്യൌന്നത്യങ്ങളുടേയും, പാരമ്പര്യതീവ്രവാദത്തിന്റെയുമൊക്കെ മറപറ്റി വരുന്ന ഓരോ സ്റ്റുപ്പിഡിറ്റികള്‍ക്കുമെതിരേ സമൂഹം ഉണര്‍ന്നിരുന്നാല്‍ മതി!

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)