CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 20, 2007

സി.കെ. ബാബു മാഷിന്റെ “ ആത്മാവും ജീവിതവും“

സി.കെ. ബാബു മാഷിന്റെ മനുഷ്യചരിതങ്ങള്‍ എന്ന ബ്ലോഗിലെ ലേഖനം: ആത്മാവും ജീവിതവും

ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണു് എന്നിലെ ആത്മാവു് എന്നു് വേണമെങ്കില്‍ പറയാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ചത്താല്‍ പിന്നെ എന്റെ ശരീരത്തില്‍ ആത്മാവുണ്ടാവില്ല. അതായതു്, ജീവന്‍ ശരീരത്തെ ഉപേക്ഷിക്കുമ്പോള്‍ ആത്മാവും ശരീരത്തെ ഉപേക്ഷിക്കുന്നു. ഇനി, ജീവനും ആത്മാവും ഒന്നാവുമോ? ആണെന്നു് ചിലര്‍, അല്ലെന്നു് ചിലര്‍! അറിയാനും, ആഗ്രഹിക്കാനും, പ്രവര്‍ത്തിക്കാനും, ചിന്തിക്കാനുമെല്ലാം ജീവനുണ്ടെങ്കിലേ കഴിയൂ. മരിച്ച ശരീരത്തിനു് ഈവിധ ശേഷികളില്ല. മരണം വ്യക്തിത്വത്തിന്റെയും, അതുവഴി ആത്മാവിന്റെയും അന്ത്യമാണെന്നു് ചിലര്‍. വ്യക്തിയുടെ ഈ ലോകത്തിലെ ജീവിതം അവസാനിക്കുമ്പോള്‍ പ്രപഞ്ചസാരാംശമായ ഈശ്വരനില്‍ ലയിക്കുന്ന അനശ്വരചൈതന്യമാണു് ആത്മാവെന്നു് മറ്റുചിലര്‍......

അവിടെ ഇട്ട കമന്റ് :

ഇന്നലെ ഇതേ ആശയങ്ങള്‍ ആനുഷംഗികമായി പരാമര്‍ശിച്ച ഒരു പോസ്റ്റ് ഈയുള്ളവന്റെ വകയായി ബ്ലോഗിയതേയുള്ളൂ, ദാ ഇന്നിപ്പോള്‍ ബാബു ജീയുടെ ഈ പോസ്റ്റ് അതേക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു.

അതിലെ പ്രസക്ത വാചകം:“ഊര്‍ജ്ജം ദ്രവ്യവുമായിച്ചേര്‍ന്ന് നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഫിസിക്സും, കോസ്മോളജിയുടെയും ക്വാണ്ടം ഭൌതികത്തിന്റെയും "ന്യു ഏജ് " സിദ്ധാന്തങ്ങളും e = mc2 സമീകരണത്തിന്റെ സൌകര്യവുമൊക്കെ വന്നപ്പോള്‍ പുനര്‍ജന്മം, പൂര്‍വജന്മം, ജന്മാന്തര കര്‍മ്മ ഫലം, ജനി-മൃതി ചക്രം തുടങ്ങിയ പല ചരക്കുകളും ചൂടപ്പം പോലെ വിറ്റു പോകുന്നുണ്ട്...“

മുന്‍പൊക്കെ ആത്മാവിനു രൂപവും സാരിയും പിന്നണിയില്‍ പാട്ടുമൊക്കെയുണ്ടായിരുന്നത് ആളുകള്‍ കേട്ടാല്‍ ചിരിക്കുമെന്നായപ്പോള്‍ ആത്മാവ് എന്ന സങ്കല്‍പ്പത്തെ മരണശേഷവും recycle ചെയ്യുന്ന “ഊര്‍ജ്ജം” ആയി പുതുതലമുറ മിസ്റ്റിക്കുകള്‍ മാറ്റിയിട്ടുണ്ട്.
ഈ റീ‍സൈക്കിള്‍ ചെയ്യുന്ന ഊര്‍ജ്ജമാണത്രെ പുനര്‍ജന്മത്തില്‍ ദ്രവ്യഭാവം കൈവരിച്ച് ശരീരമാകുന്നത് ! പിന്നെ, ബിഗ് ബാങിനുമുന്‍പുള്ള കോസ്മിക് singularity യാണല്ലോ പരബ്രഹ്മം..! ആദിയും അന്തവുമില്ലാത്ത(?) ആ അനന്ത ഊര്‍ജ്ജ കേന്ദ്രത്തിലേക്ക് ചെന്നു ലയിക്കുകയാണ് ഓരോ ജീവസ്ഫുലിംഗത്തിന്റെയും ലക്ഷ്യം.!

സ്ട്രിംഗ് സിദ്ധാന്തവും സൂപ്പര്‍ സിമ്മെട്രികതയുമൊക്കെ കൊളൈഡറുകളുടെ അഗ്നിപരീക്ഷകളെ ജയിച്ച് വരുമ്പോഴേക്കും ഈ മമ്മൂഞ്ഞ് മിസ്റ്റിക്കുകള്‍ വീണ്ടും പാടും: “ഞങ്ങളന്നേ പറഞ്ഞില്ലേ, ഇതൊക്കെ ഇവിടെ പണ്ടേ ഉണ്ടായിരുന്നുവെന്ന് - സ്ട്രിംഗുകളുടെ സംത്രാസം സൃഷ്ടിയുടെ ആദിതാളം..അതാണ് പ്രണവ മന്ത്രം..അതില്‍ നിന്നും മായാമയമായ ദ്രവ്യ പ്രപഞ്ചമുണ്ടാകുന്നു...പിന്നെ സകല ഗുലാബികളും...CERNഉം പ്ലാങ്ക് ഇന്‍സ്റ്റിട്യൂട്ടുമൊക്കെ പോയി തുലയാന്‍ പറ...ഇതൊക്കെ ഞമ്മള് പണ്ടേ പറഞ്ഞിട്ടൊള്ളതല്ലേ..??”

4 comments:

  1. ഈ മമ്മൂഞ്ഞ് മിസ്റ്റിക്കുകള്‍ വീണ്ടും പാടും
    CERNഉം പ്ലാങ്ക് ഇന്‍സ്റ്റിട്യൂട്ടുമൊക്കെ പോയി തുലയാന്‍ പറ...ഇതൊക്കെ ഞമ്മള് പണ്ടേ പറഞ്ഞിട്ടൊള്ളതല്ലേ..??”

    എന്തിനാണു ഹേ കലികൊള്ളുന്നത്??? ഇതൊന്നും ഭാരതീയ ഋഷിവര്യന്മാര്‍ക്ക് ആരുടേയും കവര്‍ന്നെടുത്ത സ്വത്തുകൊണ്‍ട് ശൂന്യാകാശത്ത് ആയുധപ്പുരപണിയാന്‍ പോയപ്പോള്‍ വീണുകിട്ടിയതല്ല. ഇപ്പറഞ്ഞ ഇന്‍സ്റ്റിട്യൂട്ടുകളൊന്നുമില്ലാതെ പട്ടിണികിടന്ന് ചിന്തയുടെ അനന്തതയില്‍നിന്നുമുരുത്തിരിച്ചെടുത്തതാണ്.
    അതിന് ആധുനീക കണ്‍ടുപിടിത്തവുമായി സാമ്യം വരുമ്പോള്‍ അവകാശികളാവാനും പേറ്റന്റെടുക്കാനും അവരാരെങ്കിലും വരുന്നുണ്ടോ?? കേവല സ്വാര്‍ത്ഥതയ്ക്കുവേണ്ടി രാഷ്ട്രീയവും,മതവും അതിനെ ഉപയോഗിക്കുന്നെങ്കില്‍ അവരുടെ നേര്‍ക്ക്. തിരിച്ചറിവുകളുടെ നേര്‍ക്കല്ല കുതിരകയറേണ്ടത്.
    വേരില്‍ നിന്നു കൊമ്പിലേയ്ക്കു സഞ്ചരിച്ച് കൊമ്പാണു യാഥാര്‍ത്ഥ്യം 'വേരറുത്തുകളയുക' എന്നുതന്നെ പറയണം ആധുനീകവിദ്യാഭ്യാസം അപ്പൊഴേ പൂര്‍ണ്ണമാകുന്നുള്ളൂ.

    ReplyDelete
  2. എന്തിനാണു ഹേ കലികൊള്ളുന്നത്??? ഇതൊന്നും ഭാരതീയ ഋഷിവര്യന്മാര്‍ക്ക് ആരുടേയും കവര്‍ന്നെടുത്ത സ്വത്തുകൊണ്‍ട് ശൂന്യാകാശത്ത് ആയുധപ്പുരപണിയാന്‍ പോയപ്പോള്‍ വീണുകിട്ടിയതല്ല. ഇപ്പറഞ്ഞ ഇന്‍സ്റ്റിട്യൂട്ടുകളൊന്നുമില്ലാതെ പട്ടിണികിടന്ന് ചിന്തയുടെ അനന്തതയില്‍നിന്നുമുരുത്തിരിച്ചെടുത്തതാണ്.

    ആരു കലി കൊണ്ടു ?

    ചിന്തയുടെ അനന്തത
    ഹ ഹ ഹ ഹാ ഹാ ഹാ‍ാ‍ാ‍ാ!!!!

    വേരില്‍ നിന്നു കൊമ്പിലേയ്ക്കു സഞ്ചരിച്ച് കൊമ്പാണു യാഥാര്‍ത്ഥ്യം 'വേരറുത്തുകളയുക' എന്നുതന്നെ പറയണം ആധുനീകവിദ്യാഭ്യാസം അപ്പൊഴേ പൂര്‍ണ്ണമാകുന്നുള്ളൂ.

    വേരേത് കൊമ്പേത് എന്ന വ്യാഖ്യാനിക്കാനാണല്ലോ മമ്മൂഞ്ഞ് മിസ്റ്റിക്കുകളുള്ളത്...അതു കൊണ്ട് ഏതായാലും കണ്‍ഫ്യൂഷനില്ലാതെ ജീവിക്കാം. ആപ്പിളിനു പകരം ചക്ക തലയില്‍ വീണ മഹര്‍ഷിയുടെ കാര്യം ബാബുരാജ് പറഞ്ഞത് സ്മരണീയം...

    ReplyDelete
  3. ചിന്തയുടെ അനന്തത
    ഹ ഹ ഹ ഹാ ഹാ ഹാ‍ാ‍ാ‍ാ!!!!
    വേരേത് കൊമ്പേത് എന്ന വ്യാഖ്യാനിക്കാനാണല്ലോ മമ്മൂഞ്ഞ് മിസ്റ്റിക്കുകളുള്ളത്...അതു കൊണ്ട് ഏതായാലും കണ്‍ഫ്യൂഷനില്ലാതെ ജീവിക്കാം. ആപ്പിളിനു പകരം ചക്ക!!!!!!

    വേല കയ്യിലിരിക്കട്ടെ. കുലുക്കിയിട്ട് എന്റെകയ്യില്‍നിന്നൊന്നും വീണുകിട്ടില്ല അതിനുള്ള സ്റ്റോക്കേയുള്ളൂ.
    അണ്‍കണ്‍ഫ്യൂഷന്‍ ശാസ്ത്രത്തിന്റെ കൊമ്പില്‍ കായ്ച്ചുതുടങ്ങിട്ടറിയിക്കുക.

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)