CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 31, 2007

‘എഴുത്തോ നിന്റെ കഴുത്തോ...?’

വെള്ളെഴുത്തിന്റെ ലേഖനം : എഴുത്തോ നിന്റെ കഴുത്തോ...?’

വാക്കുകളുടെ ദ്വയാര്‍ത്ഥത്തെക്കുറിച്ചുള്ള ഒരു കുറിപ്പും ("മുലയെന്നു കേള്‍ക്കുമ്പോള്‍‍..." - http://valippukal.blogspot.com) അനുബന്ധങ്ങളും അതിന്റെ പൂരകങ്ങളും വിമര്‍ശനങ്ങളും അവയുടെയെല്ലാം കൂടി ഒന്നിച്ചുള്ള പൂര്‍ണ്ണമായ തിരോധാനവും കണ്ണടച്ചുതുറക്കുന്നതിനിടയില്‍ സംഭവിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബലതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. ശ്ലേഷങ്ങളെപ്പറ്റിയുള്ള കുറിപ്പ് കാവ്യമീമാംസാപരമായിരുന്നെങ്കില്‍ പിതാവിനാല്‍ വധിക്കപ്പെടാനുള്ള തലവരയില്ലാതെ അതിന്നും സൌഭാഗ്യത്തോടെ ജീവിച്ചേനേ. സാമൂഹികശാസ്ത്രപരമായി രഹസ്യസങ്കേതവും അത്യാവശ്യത്തിനുമാത്രം ആരുമറിയാതെ തുറക്കാവുന്നതും കീഴ്‌സ്ഥായിയില്‍ മാത്രം വാക്കുകള്‍ ഉച്ചരിക്കാന്‍ അനുവാദമുള്ളതും ഒന്നും ഉറക്കെ വിളിച്ചുപറയാന്‍ പാടില്ലാത്തതുമായ ഒരു മേഖലയാണ് ലൈംഗികതയുടേത്......

അവിടെ ഇട്ട കമന്റ് (ഒരു പുതിയ പോസ്റ്റിനു വകുപ്പുണ്ട് ) :

പ്രിയ വെള്ളെഴുത്തേ,

താങ്കള്‍ ഈ പോസ്റ്റില്‍ പരാമര്‍ശിച്ച valippukal.blogspotഉം ആ പോസ്റ്റുമൊന്നും ഞാന്‍ കണ്ടിട്ടേയില്ല. ഏതായാലും പോസ്റ്റിന്റെ പരിധികളൊക്കെ വിട്ട് ഇവിടെ ചര്‍ച്ചകള്‍ പടര്‍ന്നു പന്തലിച്ചപ്പോഴാണ് എത്തിപ്പെട്ടത്.

പോസ്റ്റിനു മാത്രമാണ് ഈ കമന്റ്; മറ്റു കമന്റുകള്‍ക്കല്ല.

A) 1. ‘ജീവന്‍’ എന്നതിന്റെ സ്ഥൂലമായ ബയോളജിക്കല്‍ അര്‍ത്ഥം പ്രജനനം ചെയ്യുന്നത് എന്നാണ്. ജന്തുവിനെ സംബന്ധിച്ചിടത്തോളം, പ്രജനനമെന്നത് ഒരു ജീന്‍ മറ്റൊരു ജീനിനെ സൃഷ്ടിക്കുന്ന പ്രക്രിയയും. ഈ പ്രോസസ്സിനിടയ്ക്കുള്ള സകല തരികിടകളും പിടച്ചിലുകളും വിജയകരമായി എങ്ങന്നെ പ്രജനനം നടത്താം എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയുള്ള ജീനുകളുടെ പരിണാമത്തിന്റെ ഫലമാണ്. ജീനുകളുടെ ആത്യന്തികമായ പിടിയില്‍ നിന്നു എത്ര കുതറിയാലും, ജന്തുവിനു വിട്ടുപോരാനാവില്ലല്ലോ; ബൌദ്ധിക നിലവാരം, ഭാഷ, ചിന്ത, ലൈംഗികതയടക്കമുള്ള വികാരവിചാരങ്ങളില്‍ നിന്ന് അതുകൊണ്ടുതന്നെ മോചനവുമില്ല.

2.സ്വാഭാവികമായും ജീനുകള്‍ സഹകരിക്കുമ്പോള്‍ ജന്തുസമൂഹങ്ങളുണ്ടാകുന്നു. അതേ ജീനുകള്‍വഴി നിശ്ചയിക്കപ്പെടുന്ന ഒന്നാണ് സാമൂഹിക നിയമങ്ങളും സദാചാര/അനാചാരങ്ങളും ഒക്കെ.

3. X എന്നയാള്‍ Y എന്നയാളെക്കാള്‍ ശക്തനാണ്. അപ്പോള്‍ Xനു വേണമെങ്കില്‍ Yയുടെ പ്രജനനത്തെ തടയാം. അങ്ങനെയുണ്ടാകുന്ന സമൂഹങ്ങളില്‍ ജീനുകളുടെ വൈവിധ്യം കുറഞ്ഞു കുറഞ്ഞ് സര്‍വ്വനാശം സംഭവിക്കുന്നു. ജീനുകളുടെ പരമാവധി വൈവിധ്യത്തിനും പ്രചരണത്തിനും പോഷണത്തിനും നല്ലത് സമൂഹത്തിലെ പരമാവധിയാളുകളെ പ്രജനനത്തിനു പ്രേരിപ്പിക്കുക എന്നതാണ്.Yയുടെ ഇണയെ തട്ടിയെടുക്കുന്നതില്‍ നിന്നും X എന്നയാളെ സമൂഹം ചില നിയമങ്ങളാല്‍ തടയുന്നു. അതാണ് ലൈംഗിക സദാചാരത്തിന്റെ കാതല്‍.

4. ഈ ലൈംഗികസദാചാരത്തിന്റെ പരിധികള്‍ ഓരോ ജന്തുസമൂഹത്തിനും അവയുടെ അവാന്തരവിഭാഗങ്ങള്‍ക്കും വ്യത്യസ്ഥമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും അടിസ്ഥാനപരമായി അതിന്റെ അര്‍ത്ഥം നേരത്തേ പറഞ്ഞതു തന്നെ : “Yയുടെ ഇണയെ തട്ടിയെടുക്കുന്നതില്‍ നിന്നും X എന്നയാളെ സമൂഹം ചില നിയമങ്ങളാല്‍ തടയുന്നത്”.

അതു പ്രവര്‍ത്തിയാല്‍ മാത്രമല്ല, നോട്ടത്താലോ വാക്കുകളാലോ പോലും പാടില്ല എന്നു നിശ്ചയിക്കുന്നത് ഓരോ സമൂഹത്തിന്റെയും orthodoxy യെ അടിസ്ഥാനപ്പെട്ടുത്തിയായിരിക്കുമെന്നു മാത്രം.

സാമ്പത്തിക/സാമൂഹിക/ജാതീയ അടിസ്ഥാനത്തിലുള്ള ബന്ധങ്ങളേ സമൂഹം അംഗീകരിക്കൂ എന്നതുള്‍പ്പടെയുള്ള എല്ലാ അധികാരപ്രയോഗങ്ങളും ഇതേ Genetic Conservatism-ത്തിന്റെ ഭാഗമായി കണ്ടാല്‍ മതി.

കാലക്രമത്തില്‍ ലൈംഗികതക്കുമേല്‍ വന്നു ഭവിച്ച നിഗൂഡതയുടെ ശാസ്ത്രാടിസ്ഥാനവും ഇതു തന്നെ. എത്ര നിഗൂഡമാകുന്നുവോ, അത്രകണ്ട് ഉത്കണ്ഠയുളവാക്കുന്നവയുമാകുന്നു അത്. ഉത്കണ്ഠയെ ഏറ്റവും acceptable ആയി ആവിഷ്കരിക്കുന്നത് Humour(ഹാസ്യം) അത്രെ. അതുകൊണ്ടു തന്നെയാവണം മനുഷ്യനെ ഏറ്റവും നന്നായി ചിരിപ്പിക്കുന്നത് ലൈംഗികചുവയുള്ള ഭാഷയും ഹാസ്യവുമാണ്.

പക്ഷേ അതു പറയുന്ന സന്ദര്‍ഭമനുസരിച്ച് കേള്‍വിക്കാരന്‍ പ്രതികരിക്കുന്നു. കോളേജ് ഹോസ്റ്റലില്‍ പൊട്ടിച്ചിരിയുളവാക്കുന്ന ഒരു ‘തമാശ’, മധ്യവയ്സ്കരുടെ ഒരു കുടുംബസംഗമത്തിലടിച്ചാല്‍ പണ്ടു പൊട്ടിച്ചിരിച്ചിരുന്നവര്‍ തന്നെ മുഖം കോട്ടും. ഇതും ജീനിന്റെ പിടിതന്നെ !

ജൈവികമായ പിടികള്‍ അയക്കാന്‍ പറ്റാത്തിടത്തോളം ‘വിപ്ലവങ്ങളും’ ‘വിമോചന‘ങ്ങളും വിജയിക്കില്ല.


B) ‘ലൈംഗികതയെ സംബന്ധിക്കുന്ന മലയാളം വാക്കുകളുടെ അയിത്ത’ത്തിന് പരിമിതമായ നിലനില്‍പ്പേ ഉള്ളുവെന്നാണ് എനിക്കു തോന്നുന്നത്.

ഒരിക്കല്‍ മെഡിക്കല്‍ കോളെജിലെ ആശുപത്രിക്ലീനിംഗ് ജീവനക്കാരികളില്‍ ഒരാള്‍ ഗൈനക് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നില്‍ വച്ച് എന്നോടു ചോദിച്ചു : “കുഞ്ഞേ, എനിക്ക് പൂറ്റില്‍ ഒരു വേദന. ആരെ കാണിക്കണം ?”
യോനികയെ ‘പൂറ്’ എന്ന് ഹാസ്യദ്യോതകമായി മാത്രം പറഞ്ഞിരുന്ന കൌമാരതമാശകള്‍ എവിടെ, ജീവിതം എവിടെ.!

പിന്നെ ഹൌസ് സര്‍ജ്ജന്‍സിക്കും മറ്റും പൂറ്, പറി, കുണ്ണ, മൂലം, തീട്ടം എന്നിങ്ങനെ അശ്ലീലമെന്നു വിവക്ഷിക്കുന്ന സകല പദങ്ങളും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വ്യവഹാര ഭാഷയില്‍ കേട്ടുകേട്ട് തഴമ്പിച്ചപ്പോള്‍ മനസ്സിലായി, വാക്കുകളിലെ സവര്‍ണ്ണാവര്‍ണ്ണ ഭേദങ്ങളില്‍ വലിയ കാര്യമൊന്നുമില്ലെന്ന്. ഈ വാക്കുകളെ ‘മറ്റേ’ തമാശകളുമായി ബന്ധപ്പെടുത്തി കാണുന്നതിന്റെ കുഴപ്പമാണിതെന്നും :)


ഈ പോസ്റ്റിലിട്ട രണ്ടാമത്തെ കമന്റ് (ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട ചില ചിന്തകള്‍) :

പ്രിയ വെള്ളെഴുത്തേ,

താങ്കള്‍ പറഞ്ഞതു പോലെ, ബന്ധങ്ങളും അവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്.

എന്നാല്‍, ആത്യന്തികമായി ജീവിതത്തെ അതിന്റെ സകലവിധ വൈവിധ്യങ്ങളോടെയും എടുത്ത് അരിപ്പയിലിട്ടരിച്ച സത്തെടുത്ത് പരിശോധിച്ചാല്‍ അതില്‍ പ്രകൃതമായ ആ ജനിതകവാസന മാത്രമേ കാണൂ എന്ന് ശാസ്ത്രം തിരിച്ചറിയുന്നു. ആ തിരിച്ചറിവ് ഉണ്ടാക്കുന്ന സംത്രാസത്തില്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സകല ദാര്‍ശനിക വ്യവഹാരങ്ങളും തകര്‍ന്നു വീഴും.

എന്നുവച്ച് ആ പ്രകൃതവികാരത്തെമാത്രം മുന്‍ നിര്‍ത്തി പരിസരവുമായി ഇടപെടാന്‍ മനുഷ്യനോ ബോധമുള്ള മറ്റേതൊരു ജന്തുവിനോ ആവില്ല. കാരണം, അവിടെയും ജനിതകമായ നിയന്ത്രണങ്ങളുണ്ട് - അവയാകട്ടെ പരിണാമത്തിന്റെ സങ്കീര്‍ണ്ണമായ വഴികളില്‍ ജന്തുവര്‍ഗ്ഗങ്ങള്‍ കണ്ടെടുത്ത/നേടിയ ‘ഗുണങ്ങള്‍’ കൂടിയാണ്.

ആ ഗുണങ്ങളുടെ പരിസരത്ത് നാം നേരത്തെ ശാസ്ത്രവിശകലനത്തില്‍ തകര്‍ന്നുവീഴുന്നതായി കണ്ട സകലതും (ഭാഷ/സാഹിത്യം/ദര്‍ശനം)പുനരാവിര്‍ഭവിക്കുന്നുമുണ്ട് !

ജൈവികമായ നിര്‍വചനങ്ങളില്‍ സ്ത്രീ ‘എടുക്കുന്നവളും’ പുരുഷന്‍ ‘കൊടുക്കുന്ന‘വനുമാണ്.
ഒരു എക്സ് ക്രോമസോമിനും ഒരു വൈ ക്രോമസോമിനുമപ്പുറം സ്ത്രീത്വത്തിനും പുരുഷത്വത്തിനും മറ്റു ചില ഡൈമെന്‍ഷനുകള്‍ ഉണ്ടാകുന്നുവെങ്കില്‍ അതു നേരത്തേ പറഞ്ഞ പാരിണാമിക സങ്കീര്‍ണ്ണതകള്‍ കാരണമത്രെ.

എന്നാല്‍ പുരുഷനാല്‍ നിശ്ചയിക്കപ്പെടുന്ന കോഡ് ഓഫ് കോണ്ടകറ്റുകള്‍ ഉള്ള സമൂഹത്തില്‍ പത്തുമാസം നീണ്ട “ഗര്‍ഭം” എന്ന ഭീഷണി സ്തീക്കു മേല്‍ അധികാരമായി പ്രയോഗിക്കപ്പെടുന്നു. അതിന്റെ എക്സ്റ്റന്‍ഷനായി “ചാരിത്ര്യം” എന്ന ദാര്‍ശനിക സമസ്യയും.

'Alfa Male' ഒന്നില്‍ നിന്ന് ഒട്ടനവധിയുള്ള ഒരു ജന്തുവര്‍ഗ്ഗമായി വളര്‍ന്ന മനുഷ്യ സമുദായങ്ങളില്‍ സ്വാഭാവികമായും ലൈംഗികാകര്‍ഷണീയത ഇല്ലാത്ത/കുറഞ്ഞ ആണിന് പെണ്ണിനുമേലും മറ്റ് ആണുങ്ങളുടെ മേലും അധികാരം പ്രയോഗിക്കാനുള്ള എളുപ്പവഴിയായി ചാരിത്ര്യം, ഏകപത്നീവ്രതം, പാതിവ്രത്യം എന്നിവ മാറിയെന്നത് പരിണാമത്തിന്റെ ചരിത്രം. ലൈംഗികതയുടെ മേല്‍ സമൂഹം കല്ല്‍പ്പിച്ചിട്ടുള്ള സദാചാര/ദുരാചാര നിഗൂഡതകളെയും മറ്റു ‘ഹിപ്പോക്രിസി’കളേയും ശാസ്ത്ര വെളിച്ചത്തില്‍ ഇങ്ങനെയേ കാണാനാവൂ.

1998 ലെ ഒരു കണക്കനുസരിച്ച് പതിനഞ്ചിനും പത്തൊന്‍പതിനും മദ്ധ്യേ പ്രായമുള്ള 10ലക്ഷം പെണ്‍കുട്ടികള്‍ അമേരിക്കയില്‍ ഗര്‍ഭിണികളാകുന്നു. ഇതില്‍ 33% “അനാവശ്യ” ഗര്‍ഭങ്ങള്‍ എന്ന ഗണത്തില്‍പ്പെടും. പന്ത്രണ്ടാം ക്ലാസുകഴിയുമ്പോള്‍ 80% ആണുങ്ങളും 70% പെണ്ണുങ്ങളും രതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും. ഒരു കാലത്ത് ലൈംഗിക അരാജകത്വം എന്ന് ആ സമൂഹം തന്നെ വിളിച്ചിരുന്ന കണക്കുകള്‍ ഇന്ന് ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ-പുരുഷ സമത്വത്തിന്റെയും പ്രതിനിധിയായി മാറുകയാണ്.

രതിയെ യോനിയിലെയും ഉദ്ധൃതലിംഗത്തിലെയും കുറേ രസങ്ങളായി മാത്രം അപനിഗൂഢവല്‍ക്കരി(demystify)ക്കുമ്പോള്‍ പൊളിഞ്ഞുവീഴാവുന്ന ഹിപ്പോക്രിസികളേ നമ്മുടെ സമൂഹങ്ങള്‍ക്കുള്ളൂ. !

പിന്നെ,
ഭാഷയുടെ ശ്ലീലവല്‍ക്കരണത്തെക്കുറിച്ചു മുന്‍ കമന്റില്‍ പറഞ്ഞത് ആശുപത്രിയില്‍ മാത്രം നടക്കുന്ന ഒരു പ്രക്രിയയായി കാണരുത്. കാരണം രോഗി ഡോക്ടറോട് പറയുന്ന അവസരങ്ങളിലല്ല ഞാനാ വാക്കുകള്‍ അധികവും കേട്ടത്, മറിച്ച് രോഗിയുടെയും കൂട്ടിരിപ്പുകാരുടെയും ദൈനംദിന സംഭാഷണത്തില്‍ത്തന്നെയാണ്. (അവിടേയും ആണ്‍-പെണ്‍ വക ഭേദങ്ങളുണ്ടായിരുന്നു എന്നു സമ്മതിക്കണം)

ഈയവസരങ്ങളിലൊക്കെയും അവയെ ‘തെറി’ ആയിട്ടല്ല ഉപയോഗിച്ചത് എന്നും അറിയുക. അതുകൊണ്ടാണ് ലൈംഗികതയെ ദ്യോതിപ്പിക്കുന്ന പദങ്ങള്‍ അവ ഉപയോഗിക്കപ്പെടുന്ന സന്ദര്‍ഭത്തിനനുസരിച്ച് ശ്ലീലവും അശ്ലീലവും ആയി മാറുന്നുവെന്നു ഞാന്‍ പറഞ്ഞത്.

ശാസ്ത്രവിശകലനത്തിലെ കാഴ്ചപ്പാട് എന്നേ ഈ കമന്റുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. ലാവണ്യ സാഹിത്യത്തിന്റെയും ഫിലോസഫിയുടേയും തലത്തില്‍ ഈ പ്രശ്നങ്ങള്‍ക്ക് മറ്റ് പല വ്യാഖ്യാനങ്ങളും സാധ്യമാണ്. അവയും ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്യപ്പെടും എന്നു കരുതട്ടെ.

2 comments:

 1. അനിയ,
  അനിയന്റെ കമന്റ്‌ കണ്ട്‌ അഭിനന്ദനം അവിടെ പൂശണമെന്ന്‌ കരുതിയിരിക്കുകയായിരുന്നു. അനിയന്‍ എഴുതിയത്‌ പോലെ എഴുതണമെന്നെനിക്കുണ്ടായിരുന്നു. അങ്ങിനെ ഞാന്‍ എഴുതിയിരുന്നെകില്‍ അതൊരു കലാപമായേനെ. അതുകൊണ്ട്‌ മുണ്ടാണ്ടിര്‍ന്ന്‌.

  വാക്കുകളുടെ അനാട്ടമി വളരെ ലളിതമായി മനസ്സിലാക്കിക്കൊടുക്കുന്നു അങ്ങയുടെ കമന്റ്‌.
  നഗ്നമായ ജഢം പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ വാക്കായാലും ശരീരമായാലും ചെടിപ്പില്ല. ചെടിപ്പുണ്ടായാല്‍ നിങ്ങള്‍ ഒരു ഡോക്ടറല്ല.
  നിങ്ങള്‍ക്കപ്പണി ചേരൂല. പാസ്റ്റര്‍ പണി, സന്യാസം തുടങ്ങിയ പാപ പുണ്യ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന ഫിലോസഫിക്കല്‍ തിയോളജികല്‍ ചിന്തക്കളെ നിങ്ങള്‍ക്കുതകു.
  ഇവിടെ ഒരു മൃത ശരീരത്തെ എന്ന വണ്ണം വേണ്ടും വിധം കീറി മുറിച്ച്‌ താങ്കള്‍ തെറി എന്നതിന്റെ പൊള്ളത്തരം വിവരിച്ചിരിക്കുന്നു.
  സുന്ദരമായിരിക്കുന്നു.

  ആ ജീവനക്കാരി പറയുന്നത്‌ പോലെ നിഷ്കളംകമായ പദങ്ങളാല്‍ രോഗ വിവരം ഉണര്‍ത്തിക്കാന്‍ അതിബുദ്ധി ചമയുന്ന നമുക്കാകുമൊ?.

  അത്‌ ആധുനികനെന്ന പൊങ്ങച്ചമുള്ള നാം പറയുമ്പോള്‍ എന്റെ യൂറിനറി ട്രാകില്‍ എന്തോ ഇന്‍ഫക്ഷന്‍ ഉള്ള പോലെ തോന്നുന്നു (മംഗ്ലീഷിലാകുമ്പോള്‍ തെറിക്ക്‌ കപട പരിവേഷമുണ്ടാകുന്നു). രണ്ട്‌ തെറ്റുകള്‍ ആണ്‌ നാം ചെയ്യുന്നത്‌. ഒന്ന്‌ ഡോക്ടറെ പണി പഠിപ്പിക്കുന്നു. രണ്ട്‌ കപടമായ മുഖം മൂടി അണിയുന്നു.

  കാപട്യത്തിന്റെ ലോകത്തില്‍ തെറി എന്ന്‌ കരുതപ്പെടുന്നതിന്‌ വ്യാഖ്യാനങ്ങള്‍ ഏറെ.

  വാക്കുകള്‍ (ഏത്‌ വാക്കും)തെറി ആകുന്നത്‌ അതുപയോഗിക്കുന്ന രീതിയില്‍ നിന്നാണ്‌.
  എന്തായാലും അനിയന്റെ വാക്കുകള്‍ എനിക്ക്‌ രസിച്ചു അഭിനന്ദനങ്ങള്‍.

  ReplyDelete
 2. അഭയാര്‍ത്ഥി ചേട്ടാ,
  (കമന്റു ശ്രദ്ധിക്കാന്‍ വൈകി)
  അഭിനന്ദനങ്ങള്‍ക്കു നന്ദി.

  നവവത്സരാശംസകള്‍!

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)