CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 24, 2007

വര്‍ക്കേഴ്സ് ഫോറത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ ലേഖനം (ദേശാഭിമാനിയില്‍ നിന്നു പുന:പ്രസിദ്ധീകരിച്ചത്) : "ഔഷധത്തിലൂടെ ജനദ്രോഹം"

കേരളത്തില്‍ ഇടതുഭരണകൂടം അധികാരത്തില്‍ വന്നിട്ട് കാലാവധിയുടെ കാല്‍ഭാഗമേ ആയിട്ടുള്ളൂ. അതിനിടയില്‍ അവര്‍ നടപ്പാക്കിയതോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ നിയമപരിഷ്കാരങ്ങളുടെയും നവ പദ്ധതികളുടെയും ഇടയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തിയും സന്തോഷവും നല്‍കിയത് ഏതാണെന്ന് ചോദിക്കുകയാണെങ്കില്‍, വിശേഷിച്ച് ആലോചിക്കാതെ എനിക്ക് പറയാവുന്ന ഉത്തരം ഇതാണ് - ചികിത്സാരംഗത്ത് സേവനത്തിലും ഔഷധപ്രയോഗത്തിലും ഔഷധ വിപണനത്തിലും വരുത്താന്‍ ഉദ്ദേശിക്കുന്ന ആരോഗ്യമന്ത്രിയുടെ പുതിയ നയപ്രഖ്യാപനം.അഗാധമായ മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിട്ടതും എത്രയോ മുമ്പേ വരേണ്ടിയിരുന്നതുമായ ധാരാളം പുതിയ നയപരിപാടികള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.....

അവിടെ ഇട്ട കമന്റ് :

സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് തെല്ലും ബഹുമാനം ഈയുള്ളവനില്ല (കാരണങ്ങള്‍ വ്യക്തിപരം).
എങ്കിലും ശ്രീമതി ടീച്ചറുടെ ആരോഗ്യ നയപ്രസ്താവന അനല്പമായ സന്തോഷം തരുന്നു. ഈയുള്ളവന്‍ കൂടി അംഗമായ “പീപ്പിള്‍സ് ഡോക്റ്റേഴ്സ് ഫോറം” മന്ത്രിയുമായി അടുപ്പമുള്ള വൃത്തങ്ങളിലൂടെ മുന്നോട്ട് വച്ച ഏറ്റവും പ്രധാന ആവശ്യങ്ങളായിരുന്നു മരുന്നുവില/ഉല്പാദന നിയന്ത്രണവും, ചികിത്സകള്‍ക്കു ഒരു സര്‍ക്കാര്‍ നിര്‍മ്മിത പ്രോട്ടോക്കോളും.
ഇനി ഈ തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുക എന്നതാണു മുഖ്യം. വിദേശരാജ്യങ്ങളീല്‍ അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി എഴുതിപ്പിക്കുന്നു. ക്ഷിപ്രലാഭത്തിനു വേണ്ടി എന്തു വൃത്തികേടും ചെയ്യാന്‍ തയാറായി ഇറങ്ങുന്ന ഒരു തലമുറ ഡോക്ടര്‍മാര്‍ ഉണ്ടെന്ന് ഈ രംഗത്തുള്ള ഒരാളെന്ന നിലയ്ക്കു പറയാന്‍ സാധിക്കും. പലപ്പോഴും സ്ഥലത്തെ പ്രശസ്ത പ്രാക്ടീഷണര്‍മാരേയും മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. ഇപ്പോള്‍ നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ ഇതിനു പരിഹാരമാകും. ഒപ്പം ചികിത്സാഉപാധികള്‍ക്ക് ചില പ്രോട്ടോക്കോളുകള്‍ വരുംപോള്‍ തീര്‍ച്ചയായും അനാവശ്യ ടെസ്റ്റുകളും, മരുന്നുകളുമൊക്കെ നില്‍ക്കും. എന്നാല്‍ ഈ നിയന്ത്രണങ്ങളെ അട്ടിമറിക്കാന്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ സംഘടനയുമൊക്കെ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ജനം ജാഗ്രതയോടെയിരിക്കുക.!

2 comments:

  1. സുകുമാര്‍ അഴീക്കോടിനു ഇപ്പോള്‍ ജനം എന്തെങ്കിലും വില കല്‍പ്പിക്കുന്നുണ്ടൊ? അദ്ദേഹത്തിന്റെ ജല്‍പ്പനങ്ങള്‍ പോസ്റ്റ് ചെയ്തു വിലയേറീയ രണ്ടു മിനിറ്റ്സ് എന്തിനു കളയ്യുന്നു?? എന്തിനു മറ്റുള്ളവരുടെ ജീവിതതിലെ രണ്ടു സെക്കന്‍ഡ്സ് ഇതില്‍ ക്ലിക്ക് ചെയ്യിപ്പിച്ചു കളയിപ്പിക്കുന്നു????

    ReplyDelete
  2. പ്രിയപ്പെട്ട വിന്‍സ്,
    ഈ ബ്ലോഗ് മറ്റു ബ്ലോഗ് പോസ്റ്റുകളില്‍ ഞാനിട്ട കമന്റുകള്‍ ശേഖരിച്ചുവയ്ക്കുന്നതിനു മാത്രമുള്ളതാണ്.

    വര്‍ക്കേഴ്സു ഫോറം എന്ന ബ്ലോഗിലാണ് ദേശാഭിമാനിയില്‍ വന്ന അഴീക്കോടിന്റെ ലേഖനം പുന:പ്രസിദ്ധീകരിച്ചിട്ടുള്ളത്. സുകുമാര്‍ അഴീക്കോട് ഒരു fraud ആണെന്നുതന്നെ വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. ആ ലേഖനത്തിന്റെ ഉള്ളടക്കമാണു എന്റെ വിഷയം അതിന്റെ ലേഖകനല്ല. ആ പോസ്റ്റിന്റെ contentനാണു ഞാന്‍ കമന്റിയത്, അഴീക്കോടിനെക്കുറിച്ചോ അയാളുടെ സാംസ്കാരിക നായകത്വത്തെക്കുറിച്ചോ അല്ല സുഹൃത്തേ.
    അഴീക്കോട് പറഞ്ഞതിനെ പിന്താങ്ങാനല്ല, എന്റെ സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തനാണു ഞാന്‍ കമന്റിയത്.അത് എന്റെ കമന്റിന്റെ തുടക്കത്തില്‍ത്തന്നെ പറഞ്ഞിട്ടുമുണ്ട്.

    എന്റെ കമന്റ് വായിച്ചിരുന്നുവെങ്കില്‍ താങ്കള്‍ നഷ്ടപ്പെട്ട മിനിറ്റുകളെയും സെക്കന്റുകളേയും പറ്റി വിലപിക്കുകില്ലായിരുന്നു.
    കണ്ണുണ്ടായാല്‍ മാത്രം പോരാ..കാണാന്‍ പഠിക്കണം.!

    ഈ വിഷയത്തെപ്പറ്റി കൂടുതല്‍ എഴുതിയത് ഇവിടെ

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)