CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 18, 2007

ആയുര്‍വ്വേദവും ഹോമിയോയും മറ്റും ചികിത്സയല്ല , വെറും ചികിത്സാഭാസം !

കെ.പി.എസ് മാഷിന്റെ “ശിഥിലചിന്തകളി“ലെ വിവാദ പോസ്റ്റു ആയുര്‍വ്വേദവും ഹോമിയോയും മറ്റും ചികിത്സയല്ല , വെറും ചികിത്സാഭാസം !

ഞാന്‍ ആരോഗ്യമേഖലയില്‍ അനാശാസ്യ പ്രവണകതകള്‍ എന്ന പേരില്‍ മുന്‍പ് എഴുതിയ പോസ്റ്റ് ഇവിടെ പുന:പ്രസിദ്ധീകരിക്കുകയാണ് . ആ പോസ്റ്റ് എഴുതിയ സമയത്ത് ജോസഫ് മാഷിന്റെ കുറിഞ്ഞി ഓണ്‍‌ലൈന്‍ എന്ന ബ്ലോഗില്‍ ഹോമിയോപ്പതി ഒരശാ‍സ്ത്രീയ ചികിത്സാ സമ്പ്രദായമാണെന്നും ആ ചികിത്സയില്‍ ഹോമിയോ മരുന്ന് കൊണ്ട് ഒരു രോഗവും മാറുകയില്ലെന്നും സമര്‍ത്ഥിക്കുന്ന ആധികാരികമായ തെളിവുകളോടെ ഒരു പോസ്റ്റും ഉണ്ടായിരുന്നു . അവിടെ വിശദമായ ചര്‍ച്ചയും നടന്നു....

ഇതിന്റെ പിന്നാലെയുണ്ടായ ചീത്തവിളിയും ദുര്‍ഗന്ധവും...ഹൊ.! അകെമൊത്തം അടിപൊളി.

ഈ പൊസ്റ്റിലെ രാധേയന്റെ ഒരു കമന്റ് ശ്രദ്ധേയമായതും വിശദീകരണം വേണ്ടതുമാണെന്ന് കണ്ടപ്പോള്‍ ഈയുള്ളവന്‍ അവിടെ ചെന്ന് പോസ്റ്റിയ കമന്റ് ചുവടെ:രാധേയന്‍ പറഞ്ഞത് : >>പ്ലാസിബോ എന്ന ഡമ്മി എഫക്റ്റ് ബോധപൂര്‍വ്വം ഡമ്മി മരുന്നു കഴിയ്ക്കുന്ന ഒരു വ്യക്തിക്കല്ലേ ഉണ്ടാവൂ.അതിനെ കുറിച്ച് ബോധമില്ലാത്ത 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെങ്ങനെ ഉണ്ടാകുന്നു.ചുമ,കഫക്കെട്ട് തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് ധാരാളം ശിശുക്കളെ ഹോമിയോ ചികിത്സക്ക് വിധേയമാക്കുന്നു.ഒട്ടേറെ പേര്‍ക്ക് ഫലം കിട്ടുന്നുമുണ്ടാ‍വണം.

(ഗര്‍ഭാശയമുഴകള്‍ - ഫൈബ്രോയിഡുകള്‍- എങ്ങനെ ഹോമിയോചികിത്സ കൊണ്ട് മാറുന്നുവെന്ന് ജോസഫ് ആന്റണി മാഷിന്റെ നേരത്തെ പരാമര്‍ശിച്ച പോസ്റ്റില്‍ ഒരു ചോദ്യമുണ്ടായിരുന്നു. അതിനും ഒരു മറുപടിയാകും ഇത്:)

തീര്‍ച്ചയായും ഈ അസുഖങ്ങള്‍ മാറുന്നത് “പ്ലാസീബോ” എന്ന ഇഫക്റ്റിനാലല്ല.

ഹോമിയൊ, സിദ്ധ വൈദ്യം, യുനാനി, റെയ്ക്കി, കാന്തചികിത്സ എന്നീ പദ്ധതികള്‍ ചികിത്സിച്ച് ഭേദമാക്കിയെന്നു പറയുന്ന രോഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകുന്നു. ഈ രോഗങ്ങളൊക്കെയും തന്നെ നല്ലൊരളവു വരെ യാതൊരു ചികിത്സയും വേണ്ടാത്തവയാണ്. ചുമയും കഫക്കെട്ടും 85-90% കേസിലും വൈറല്‍ രോഗമാണ്. അതിനു കഫ്സിറപ്പു തന്നെ ധാരാളം. കുട്ടികളില്‍ ശ്വാസതടസ്സം പോലുള്ള അവസ്ഥകളില്‍ മാത്രമേ കഫ് സിറപ്പു പോലും ഉപയോഗിക്കാവൂയെന്ന് അമേരിക്കന്‍ പീടിയാട്രീക് സംഘടന ക്ലിനിക്കല്‍ ഗൈഡന്‍സ് ഇറക്കിയിട്ട് ഒന്നോ രണ്ടോ ആഴ്ചയേ ആയിട്ടുള്ളൂ.

എന്തൊക്കെയാണു മറ്റു രോഗങ്ങള്‍ ?
തൊലിപ്പുറമേ വരുന്ന ചുണങ്ങുകളും തേമ്മലുകളും , അരിമ്പാറ, തഴമ്പ്, ഗര്‍ഭാശയ മുഴകള്‍, അണ്ഡാശയത്തില്‍(ഓവറി)ആര്‍ത്തവകാലങ്ങളില്‍ ഉണ്ടാകുന്ന കുമിളകള്‍,മൂത്രാശയ കല്ലുകള്‍, പിത്താശയത്തിലെ കുഞ്ഞു കല്ലുകള്‍, അലര്‍ജിമൂലമുള്ള ജലദോഷവും ചൊറിച്ചിലും വ്രണങ്ങളും, കുട്ടികളിലെയും മുതിര്‍ന്നവരിലെയും ടോണ്‍സിലൈറ്റിസ്, അഡിനോയിഡൈറ്റിസ്, ഗ്യാസ്ട്രൈറ്റിസ്, ചെറിയ ആമാശയ അള്‍സറുകള്‍,വൈറസിന്റെയും മദ്യത്തിന്റെയും ഫലമായി വരുന്ന കരള്‍ വീക്കം (ഹെപ്പറ്റൈറ്റിസ്) കുട്ടിക്കാല്‍ത്തെയും ചെറുപ്പകാലത്തിലെയും നല്ലൊരു ശതമാനം ആസ്മകള്‍....ഇപ്പോള്‍ ഇത്രയുമേ ഓര്‍ക്കുന്നുള്ളൂ - ലിസ്റ്റ് ഇനിയും ഒത്തിരി നീളും.

ഈ അസുഖങ്ങളുടെ ആരംഭദശയില്‍ ചികിത്സയില്ലാതെ നോക്കുന്നതാണ് ഒരുവിധത്തില്‍ പറഞ്ഞാല്‍ നല്ലത്. പിടിച്ചാല്‍ കിട്ടാത്ത പ്രശ്നമായി അതു വളരുന്നില്ല എന്നുറപ്പു വരുത്തിക്കഴിഞ്ഞാല്‍ wait and watch എന്ന നയം സ്വീകരിക്കാവുന്ന രോഗങ്ങളാണിവ. ഉദാഹരണത്തിന് ഫൈബ്രോയിഡ്/ ചെറിയ അണ്ഡാശയ മുഴകള്‍ എന്നിവ മറ്റുരീതിയില്‍ കുഴപ്പങ്ങളുണ്ടാക്കിയില്ലെങ്കില്‍ ചികിത്സിക്കാതെ തന്നെ അവ ചുരുങ്ങും.
അള്‍സറിന്റെ ശല്യം പ്രധാനമായും ആഹാരരീതിയാല്‍ ഉണ്ടാവുന്നതാണ്.പിന്നെ ഉത്കണ്ഠനിറഞ്ഞ അവസ്ഥകള്‍, അത്തരം പേഴ്സനാലിറ്റികള്‍ - ഇവയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയാല്‍ മാത്രം ഭേദമാകുന്ന അള്‍സറുകളാണ് എതാണ്ട് 70-80% വും.

ഇനിയൊരു വെല്ലുവിളി : കുറഞ്ഞതു 50 രോഗികളില്‍ താഴെപറയുന്ന ഒരു രോഗമെങ്കിലും ചികിത്സിച്ച് രോഗിയുടെ ആയുസ്സ് 5 വര്‍ഷത്തേക്കെങ്കിലും നീട്ടിക്കൊടുക്കാന്‍ ഹോമിയോക്ക് ആവുമെങ്കില്‍ അതൊരു യഥാര്‍ഥ ചികിത്സാരീതിയാണെന്നു സമ്മതിക്കാം.(ആധുനിക വൈദ്യശാസ്ത്രം സുഖമായി ചികിത്സിച്ചു ദശലക്ഷക്കണക്കിന് രോഗികളെ ലോകമെമ്പാടും 5മുതല്‍ 10ഓ 20 ഓ വര്‍ഷം വരെ ആയുസ്സു നീട്ടിക്കൊടുത്തിട്ടുള്ള രോഗങ്ങളാണ് ഇവ)

1. സെക്കന്റ് സ്റ്റേജിലെത്തിയ ഗര്‍ഭാശയ ക്യാന്‍സര്‍
2. തലച്ചോറില്‍ രക്തധമനികളില്‍ ബ്ലോക്കുകാരണം വന്ന പക്ഷാഘാതം
3. ഹ്യദയത്തിന്റെ പേശികള്‍ വീങ്ങി ശക്തിനഷ്ടപ്പെട്ട് ഉണ്ടാകുന്ന കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ (CHF).
4. ഒരു വര്‍ഷത്തിലേറയായി 160/100 എന്ന നിലയിലും ഉയര്‍ന്നു നില്‍ക്കുന്ന രക്താതി സമ്മര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍)

ഹോമിയോയുടെ ആരാധകരുടെ ശ്രദ്ധയ്ക്ക് : ജലദോഷത്തിനും പനിക്കും മാത്രമല്ല,അറ്റാക്കു വന്നാലും സ്ട്രോക്കു വന്നാലും നിങ്ങള്‍ ഹോമിയോ ചികിത്സ തന്നെ തുടക്കത്തിലേ തേടുക...എന്തിനു മെഡിക്കല്‍ കോളേജിലേയ്ക്ക് ഓടിവന്ന് വിലയേറിയ സമയം പാഴാക്കുന്നു??

2 comments:

 1. വേറൊരു പോസ്റ്റിലിട്ട് കമന്റ് വിഷയത്തിലെ സമാനത കൊണ്ടും, വീണ്ടും എഴുതേണ്ടതിലെ ബുദ്ധിമുട്ടു കൊണ്ടും ഇവിടെ പേസ്റ്റ് ചെയ്യുന്നു -

  ഏതു ചികിത്സാ രീതിക്കും അതിന്റേതായ ഗുണദോഷങ്ങളുണ്ടാകാം. എന്നു വച്ച് എന്റെ രീതി മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന് വിശ്വസിക്കുകയും, അതു പ്രചരിപ്പിക്കുകയും ചെയ്യുന്നത് മൌഡ്യം. എല്ലാവര്‍ക്കും ഹോമിയൊ പറ്റിയെന്നു വരില്ല. ചില രോഗങ്ങള്‍ക്ക് അലോപ്പതിയെന്ന പോലെ ചിലതിന് ആയുര്‍വേദം തെന്നെ വേണം. ഏതു ചികിത്സയാണ് കൂടുതല്‍ ആശ്വാസം നല്‍കുന്നതെന്ന് രോഗി തന്നെ തീരുമാനിക്കുന്നതാണ് നല്ലത്. അല്ലാതെ വെറും വചാടോപങ്ങള്‍ കൊണ്ട് ഏതാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ തന്നെയും മനുഷ്യരാശിക്ക് അതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

  ReplyDelete
 2. >> “എന്റെ രീതി മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന് വിശ്വസിക്കുകയും, അതു പ്രചരിപ്പിക്കുകയും ചെയ്യുന്നത് മൌഡ്യം.“

  ശരിയാണ് , പക്ഷേ ശാസ്ത്ര സത്യവും അറിവും സ്വതന്ത്രമാണ്. അതേക്കുറിച്ച് അറിവുള്ളവര്‍ക്കു അതു പകര്‍ന്നു നല്‍കാന്‍ ബാധ്യതയുണ്ട്. ശാസ്ത്രീ‍യതയുണ്ടെങ്കില്‍ എന്തു പദ്ധതിയേയും രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ അശാസ്ത്രീയതയെ പാരമ്പര്യത്തിന്റെയോ ബിസ്നസ് താല്‍പ്പര്യങ്ങളെയോ പിന്‍പറ്റി പ്രചരിപ്പിക്കുന്നത് അക്ഷന്തവ്യം - പ്രത്യേകിച്ച് അത് ജീവന്‍ കൊണ്ടുള്ള കളിയാകുമ്പോള്‍.

  >>“ഏതു ചികിത്സയാണ് കൂടുതല്‍ ആശ്വാസം നല്‍കുന്നതെന്ന് രോഗി തന്നെ തീരുമാനിക്കുന്നതാണ് നല്ലത്“

  തീര്‍ച്ചയായും അതങ്ങനെതന്നെയല്ലേ ഇപ്പോള്‍ നടക്കുന്നത് ? പക്ഷേ ശാസ്ത്രജ്ഞര്ക്ക് തങ്ങളുടെ സിദ്ധാന്തങ്ങളും ചിന്താപദ്ധതികളും സമൂഹത്തിന്റെ മുന്നില്‍ ഓഡിറ്റിനു വയ്ക്കാന്‍ ഉത്തരവാദിത്വമുണ്ട്. അതു അലോപ്പതി മരുന്നു ഗവേഷണമായാലും, ഹോമിയോ ഗുളികയായാലും ആയുര്‍വേദ തൈലമായാലും. informed selection of treatment option-നേ അര്‍ത്ഥമുള്ളൂ. രോഗി ചികിത്സാ രീതിയുടെ എല്ലാ തത്വങ്ങളും, സാധ്യതകളും അറിഞ്ഞെടുക്കുന്ന തീരുമാനമേ ശാസ്ത്രീയമാവൂ.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)