CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 22, 2007

"എത്തും പിടിയും അഥവാ എനിക്കൊന്നും മനസിലായില്ല"

വെള്ളെഴുത്തിന്റെ ലേഖനം : "എത്തും പിടിയും അഥവാ എനിക്കൊന്നും മനസിലായില്ല"

തനിക്ക് ഒരു കാര്യം അറിയില്ല എന്നോ മനസ്സിലായില്ല എന്നോ തുറന്നു സമ്മതിക്കുന്നത് വിനയത്തിന്റെ ലക്ഷണമാണെന്നോ ഒരു മാന്യതയാണെന്നോ ഒരു വിശ്വാസം പരമ്പരാഗതമായി നമ്മെ ഭരിച്ചു വരുന്നുണ്ട്. പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞ കുട്ടികളോട് അച്ഛനമ്മമാരുടെ ഉപദേശം ‘അറിഞ്ഞൂടാത്ത കാര്യം സാറിനോട് നിനക്ക് തുറന്നു പറഞ്ഞാലെന്താ’ എന്നാണ്. കുട്ടികളാവുമ്പോള്‍ തങ്ങള്‍ക്ക് ചിലതൊക്കെ അറിഞ്ഞുകൂടായെന്നു സമ്മതിക്കണം എന്ന് മുതിര്‍ന്ന സമൂഹത്തിനു വാശിയുണ്ട്. എന്നാലേ അവരെ ഉപദേശിച്ച് തങ്ങള്‍ പാകപ്പെട്ട ഒരു മൂശയില്‍ അവരെയും വളച്ചൊടിച്ച് കയറ്റി തങ്കക്കമ്പികളാക്കി വാര്‍ത്തെടുക്കാന്‍ പറ്റൂ....

അവിടെയിട്ട കമന്റ് :

(പിന്നീട് വീണ്ടും വായിച്ചപ്പോഴാണ് ഈ കമന്റിലെ വിഷയം ശാസ്ത്ര/ചരിത്ര/രാഷ്ടീയ ബ്ലോഗ്-അഭിപ്രായങ്ങള്‍‍ക്കേ ചേരൂ എന്നും, കഥ/കവിത/ലാവണ്യാത്മകസൃഷ്ടികള്‍ എന്നിവയ്ക്ക് ചേരില്ല എന്നും മനസ്സിലായത്.)



വെള്ളെഴുത്തേ,
പോസ്റ്റു തന്നെ ഒരു ‘ഓഫ്’ ശൈലിയിലായതു കൊണ്ട് ഓഫ് കമന്റടിക്കുന്നതില്‍ വെള്ളെഴുത്തിനു വിരോധമില്ലെന്നു കരുതുന്നു.. :)

കാര്യം മനസ്സിലാവാതെ മനസ്സിലായി എന്ന മട്ടില്‍ ആധികാരികമായി പ്രസ്താവിക്കുന്നത് അരോചകമാണ് എന്നത് സമാന്യവിശ്വാസം. പക്ഷേ ചില സംശയങ്ങള്‍ :

1. പ്രാസംഗികന്‍/ബ്ലോഗ്ഗര്‍ പറഞ്ഞ A-എന്ന കാര്യം മനസ്സിലാക്കാതെയാണ് എന്ന് പറയണമെങ്കില്‍, A-എന്ന കാര്യം നമുക്ക് മനസ്സിലായിട്ടുണ്ടാവണ്ടേ ?

2.മനസ്സിലായി എന്നു പറയെപ്പെടുന്ന വസ്തുതകളുടെ സത്യാവസ്ഥ താരതമ്യപ്പെടുത്താന്‍ ഒരു നിഷ്പക്ഷവും absoluteഉമായ knowledge source വേണ്ടേ ?

3. ഒരാള്‍ക്കു മനസ്സിലായെന്ന് അവകാശപ്പെടുന്ന കാര്യം മറ്റൊരുവനു മനസ്സിലാവാത്തത് അഭിപ്രായവ്യത്യാസത്തിന്റെ പുറത്താണെങ്കില്‍ പിന്നെ അതിന്മേല്‍ തര്‍ക്കിക്കാന്‍ എന്തു ന്യായം ?

4. അഭിപ്രായങ്ങള്‍ പാസാക്കാനും, മുന്‍ ധാരണകളെ ഊട്ടിയുറപ്പിക്കാനും, കഴിയുമെങ്കില്‍ മറ്റുള്ളവരെക്കൊണ്ടു കൂടി അവയെ അംഗീകരിപ്പിക്കാനും മാത്രമുള്ള ഒരു മാധ്യമമാണ് എഴുത്ത് (അതു അച്ചടിയായാലും ബ്ലോഗിലായാലും) എന്നത് സാമാന്യ അനുഭവം. അങ്ങനെയുള്ളപ്പോള്‍ ബ്ലോഗില്‍ “മനസ്സിലായി”കളും “മനസ്സിലായില്ലാ”കളും വെറും അലങ്കാരവാക്കുകളല്ലേ ?

5. തലച്ചോറിന്റെ ബയോളജി വച്ച് Absolute knowledge എന്നു നാം വിശ്വസിക്കുന്ന ചില sourceകളെ മുന്‍ നിര്‍ത്തിയാണ് മനുഷ്യന്‍ പരിസരവുമായി ഇടപെടുന്നത്. അപ്പോള്‍ ചില മുന്‍ കൂര്‍ ജാമ്യങ്ങളെടുക്കുന്നത് സ്വാഭാവികം മാത്രമല്ലേ ?

തര്‍ക്കിക്കാനൊന്നുമല്ലാട്ടോ, വെറുതേ ഒന്നിട്ടു എന്നേയുള്ളൂ :)

2 comments:

  1. ഇല്ല, ഇവയെ നമുക്ക് സര്‍ഗാത്മക സാഹിത്യത്തിന്റെ പരിധിയിലേയ്ക്കു കൂടി കൊണ്ടുവരാന്‍ പറ്റും. കേവലസൌന്ദര്യശാസ്ത്രപരമോ വ്യാകരനപരമോ ആയ ഭാഷാ-സാഹിത്യ നിയമങ്ങളുപയോഗിച്ചല്ല, ചരിത്രം തത്വശാസ്ത്രം നരവംശശാസ്ത്രം ചിഹ്നവിജ്ഞാനീയം തുടങ്ങിയ ശാഖകളുപയോഗിച്ചുകൊണ്ട്. അന്തര്‍വൈജ്ഞാനിക ....(ഇന്റെര്‍ ഡിസിപ്ലിനറി... അങ്ങനെയെന്തോ...ജ്ഞാനവും ജ്ഞാനരൂപങ്ങളും നിര്‍വചിക്കപ്പെട്ടിട്ടുണ്ടല്ലോ അതുകൊണ്ടത് പ്രശ്നമാവില്ല.. “പക്ഷേ സത്യം പലത്“ എന്ന സത്യത്തെ സ്വീകരിക്കാന്‍ തക്ക തുറസ്സുള്ള മനസ്സും അറിവും ഉള്ളവര്‍ വേണം

    ReplyDelete
  2. ആണോ? എന്തോ...ഒരു ഉറപ്പില്ല അക്കാര്യത്തില്‍.

    ശാസ്ത്രത്തില്‍ “ സത്യം പലത് “ ഇല്ല. കാരണം ലോജിക്കിനപ്പുറമുള്ള റിയാലിറ്റികളെയും ഏതെങ്കിലും രീതിയില്‍ - ഗണിതപരമായിട്ടോ ചിത്രങ്ങളായിട്ടോ തിയറങ്ങളായിട്ടോ - rationalize ചെയ്യാന്‍ ശാസ്ത്രത്തിനു കെല്‍പ്പുണ്ട്.

    സര്‍ഗ്ഗാത്മകതയാകട്ടെ അത്തരം റാഷണലൈസേഷനുകളില്‍ ചതഞ്ഞരഞ്ഞു പോകുകയേ ഉള്ളൂ എന്നാണ് എന്റെയൊരു തോന്നല്‍ :)

    ഇതാ ഇവിടെത്തന്നെ ഒരു ഉദാഹരണം (ഒരു ചെറിയ കുസൃതിയാണേ..ഹ ഹ!)

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)