CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 31, 2007

‘എഴുത്തോ നിന്റെ കഴുത്തോ...?’

വെള്ളെഴുത്തിന്റെ ലേഖനം : എഴുത്തോ നിന്റെ കഴുത്തോ...?’

വാക്കുകളുടെ ദ്വയാര്‍ത്ഥത്തെക്കുറിച്ചുള്ള ഒരു കുറിപ്പും ("മുലയെന്നു കേള്‍ക്കുമ്പോള്‍‍..." - http://valippukal.blogspot.com) അനുബന്ധങ്ങളും അതിന്റെ പൂരകങ്ങളും വിമര്‍ശനങ്ങളും അവയുടെയെല്ലാം കൂടി ഒന്നിച്ചുള്ള പൂര്‍ണ്ണമായ തിരോധാനവും കണ്ണടച്ചുതുറക്കുന്നതിനിടയില്‍ സംഭവിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബലതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. ശ്ലേഷങ്ങളെപ്പറ്റിയുള്ള കുറിപ്പ് കാവ്യമീമാംസാപരമായിരുന്നെങ്കില്‍ പിതാവിനാല്‍ വധിക്കപ്പെടാനുള്ള തലവരയില്ലാതെ അതിന്നും സൌഭാഗ്യത്തോടെ ജീവിച്ചേനേ. സാമൂഹികശാസ്ത്രപരമായി രഹസ്യസങ്കേതവും അത്യാവശ്യത്തിനുമാത്രം ആരുമറിയാതെ തുറക്കാവുന്നതും കീഴ്‌സ്ഥായിയില്‍ മാത്രം വാക്കുകള്‍ ഉച്ചരിക്കാന്‍ അനുവാദമുള്ളതും ഒന്നും ഉറക്കെ വിളിച്ചുപറയാന്‍ പാടില്ലാത്തതുമായ ഒരു മേഖലയാണ് ലൈംഗികതയുടേത്......

അവിടെ ഇട്ട കമന്റ് (ഒരു പുതിയ പോസ്റ്റിനു വകുപ്പുണ്ട് ) :

പ്രിയ വെള്ളെഴുത്തേ,

താങ്കള്‍ ഈ പോസ്റ്റില്‍ പരാമര്‍ശിച്ച valippukal.blogspotഉം ആ പോസ്റ്റുമൊന്നും ഞാന്‍ കണ്ടിട്ടേയില്ല. ഏതായാലും പോസ്റ്റിന്റെ പരിധികളൊക്കെ വിട്ട് ഇവിടെ ചര്‍ച്ചകള്‍ പടര്‍ന്നു പന്തലിച്ചപ്പോഴാണ് എത്തിപ്പെട്ടത്.

പോസ്റ്റിനു മാത്രമാണ് ഈ കമന്റ്; മറ്റു കമന്റുകള്‍ക്കല്ല.

A) 1. ‘ജീവന്‍’ എന്നതിന്റെ സ്ഥൂലമായ ബയോളജിക്കല്‍ അര്‍ത്ഥം പ്രജനനം ചെയ്യുന്നത് എന്നാണ്. ജന്തുവിനെ സംബന്ധിച്ചിടത്തോളം, പ്രജനനമെന്നത് ഒരു ജീന്‍ മറ്റൊരു ജീനിനെ സൃഷ്ടിക്കുന്ന പ്രക്രിയയും. ഈ പ്രോസസ്സിനിടയ്ക്കുള്ള സകല തരികിടകളും പിടച്ചിലുകളും വിജയകരമായി എങ്ങന്നെ പ്രജനനം നടത്താം എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയുള്ള ജീനുകളുടെ പരിണാമത്തിന്റെ ഫലമാണ്. ജീനുകളുടെ ആത്യന്തികമായ പിടിയില്‍ നിന്നു എത്ര കുതറിയാലും, ജന്തുവിനു വിട്ടുപോരാനാവില്ലല്ലോ; ബൌദ്ധിക നിലവാരം, ഭാഷ, ചിന്ത, ലൈംഗികതയടക്കമുള്ള വികാരവിചാരങ്ങളില്‍ നിന്ന് അതുകൊണ്ടുതന്നെ മോചനവുമില്ല.

2.സ്വാഭാവികമായും ജീനുകള്‍ സഹകരിക്കുമ്പോള്‍ ജന്തുസമൂഹങ്ങളുണ്ടാകുന്നു. അതേ ജീനുകള്‍വഴി നിശ്ചയിക്കപ്പെടുന്ന ഒന്നാണ് സാമൂഹിക നിയമങ്ങളും സദാചാര/അനാചാരങ്ങളും ഒക്കെ.

3. X എന്നയാള്‍ Y എന്നയാളെക്കാള്‍ ശക്തനാണ്. അപ്പോള്‍ Xനു വേണമെങ്കില്‍ Yയുടെ പ്രജനനത്തെ തടയാം. അങ്ങനെയുണ്ടാകുന്ന സമൂഹങ്ങളില്‍ ജീനുകളുടെ വൈവിധ്യം കുറഞ്ഞു കുറഞ്ഞ് സര്‍വ്വനാശം സംഭവിക്കുന്നു. ജീനുകളുടെ പരമാവധി വൈവിധ്യത്തിനും പ്രചരണത്തിനും പോഷണത്തിനും നല്ലത് സമൂഹത്തിലെ പരമാവധിയാളുകളെ പ്രജനനത്തിനു പ്രേരിപ്പിക്കുക എന്നതാണ്.Yയുടെ ഇണയെ തട്ടിയെടുക്കുന്നതില്‍ നിന്നും X എന്നയാളെ സമൂഹം ചില നിയമങ്ങളാല്‍ തടയുന്നു. അതാണ് ലൈംഗിക സദാചാരത്തിന്റെ കാതല്‍.

4. ഈ ലൈംഗികസദാചാരത്തിന്റെ പരിധികള്‍ ഓരോ ജന്തുസമൂഹത്തിനും അവയുടെ അവാന്തരവിഭാഗങ്ങള്‍ക്കും വ്യത്യസ്ഥമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും അടിസ്ഥാനപരമായി അതിന്റെ അര്‍ത്ഥം നേരത്തേ പറഞ്ഞതു തന്നെ : “Yയുടെ ഇണയെ തട്ടിയെടുക്കുന്നതില്‍ നിന്നും X എന്നയാളെ സമൂഹം ചില നിയമങ്ങളാല്‍ തടയുന്നത്”.

അതു പ്രവര്‍ത്തിയാല്‍ മാത്രമല്ല, നോട്ടത്താലോ വാക്കുകളാലോ പോലും പാടില്ല എന്നു നിശ്ചയിക്കുന്നത് ഓരോ സമൂഹത്തിന്റെയും orthodoxy യെ അടിസ്ഥാനപ്പെട്ടുത്തിയായിരിക്കുമെന്നു മാത്രം.

സാമ്പത്തിക/സാമൂഹിക/ജാതീയ അടിസ്ഥാനത്തിലുള്ള ബന്ധങ്ങളേ സമൂഹം അംഗീകരിക്കൂ എന്നതുള്‍പ്പടെയുള്ള എല്ലാ അധികാരപ്രയോഗങ്ങളും ഇതേ Genetic Conservatism-ത്തിന്റെ ഭാഗമായി കണ്ടാല്‍ മതി.

കാലക്രമത്തില്‍ ലൈംഗികതക്കുമേല്‍ വന്നു ഭവിച്ച നിഗൂഡതയുടെ ശാസ്ത്രാടിസ്ഥാനവും ഇതു തന്നെ. എത്ര നിഗൂഡമാകുന്നുവോ, അത്രകണ്ട് ഉത്കണ്ഠയുളവാക്കുന്നവയുമാകുന്നു അത്. ഉത്കണ്ഠയെ ഏറ്റവും acceptable ആയി ആവിഷ്കരിക്കുന്നത് Humour(ഹാസ്യം) അത്രെ. അതുകൊണ്ടു തന്നെയാവണം മനുഷ്യനെ ഏറ്റവും നന്നായി ചിരിപ്പിക്കുന്നത് ലൈംഗികചുവയുള്ള ഭാഷയും ഹാസ്യവുമാണ്.

പക്ഷേ അതു പറയുന്ന സന്ദര്‍ഭമനുസരിച്ച് കേള്‍വിക്കാരന്‍ പ്രതികരിക്കുന്നു. കോളേജ് ഹോസ്റ്റലില്‍ പൊട്ടിച്ചിരിയുളവാക്കുന്ന ഒരു ‘തമാശ’, മധ്യവയ്സ്കരുടെ ഒരു കുടുംബസംഗമത്തിലടിച്ചാല്‍ പണ്ടു പൊട്ടിച്ചിരിച്ചിരുന്നവര്‍ തന്നെ മുഖം കോട്ടും. ഇതും ജീനിന്റെ പിടിതന്നെ !

ജൈവികമായ പിടികള്‍ അയക്കാന്‍ പറ്റാത്തിടത്തോളം ‘വിപ്ലവങ്ങളും’ ‘വിമോചന‘ങ്ങളും വിജയിക്കില്ല.


B) ‘ലൈംഗികതയെ സംബന്ധിക്കുന്ന മലയാളം വാക്കുകളുടെ അയിത്ത’ത്തിന് പരിമിതമായ നിലനില്‍പ്പേ ഉള്ളുവെന്നാണ് എനിക്കു തോന്നുന്നത്.

ഒരിക്കല്‍ മെഡിക്കല്‍ കോളെജിലെ ആശുപത്രിക്ലീനിംഗ് ജീവനക്കാരികളില്‍ ഒരാള്‍ ഗൈനക് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നില്‍ വച്ച് എന്നോടു ചോദിച്ചു : “കുഞ്ഞേ, എനിക്ക് പൂറ്റില്‍ ഒരു വേദന. ആരെ കാണിക്കണം ?”
യോനികയെ ‘പൂറ്’ എന്ന് ഹാസ്യദ്യോതകമായി മാത്രം പറഞ്ഞിരുന്ന കൌമാരതമാശകള്‍ എവിടെ, ജീവിതം എവിടെ.!

പിന്നെ ഹൌസ് സര്‍ജ്ജന്‍സിക്കും മറ്റും പൂറ്, പറി, കുണ്ണ, മൂലം, തീട്ടം എന്നിങ്ങനെ അശ്ലീലമെന്നു വിവക്ഷിക്കുന്ന സകല പദങ്ങളും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വ്യവഹാര ഭാഷയില്‍ കേട്ടുകേട്ട് തഴമ്പിച്ചപ്പോള്‍ മനസ്സിലായി, വാക്കുകളിലെ സവര്‍ണ്ണാവര്‍ണ്ണ ഭേദങ്ങളില്‍ വലിയ കാര്യമൊന്നുമില്ലെന്ന്. ഈ വാക്കുകളെ ‘മറ്റേ’ തമാശകളുമായി ബന്ധപ്പെടുത്തി കാണുന്നതിന്റെ കുഴപ്പമാണിതെന്നും :)


ഈ പോസ്റ്റിലിട്ട രണ്ടാമത്തെ കമന്റ് (ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട ചില ചിന്തകള്‍) :

പ്രിയ വെള്ളെഴുത്തേ,

താങ്കള്‍ പറഞ്ഞതു പോലെ, ബന്ധങ്ങളും അവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്.

എന്നാല്‍, ആത്യന്തികമായി ജീവിതത്തെ അതിന്റെ സകലവിധ വൈവിധ്യങ്ങളോടെയും എടുത്ത് അരിപ്പയിലിട്ടരിച്ച സത്തെടുത്ത് പരിശോധിച്ചാല്‍ അതില്‍ പ്രകൃതമായ ആ ജനിതകവാസന മാത്രമേ കാണൂ എന്ന് ശാസ്ത്രം തിരിച്ചറിയുന്നു. ആ തിരിച്ചറിവ് ഉണ്ടാക്കുന്ന സംത്രാസത്തില്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സകല ദാര്‍ശനിക വ്യവഹാരങ്ങളും തകര്‍ന്നു വീഴും.

എന്നുവച്ച് ആ പ്രകൃതവികാരത്തെമാത്രം മുന്‍ നിര്‍ത്തി പരിസരവുമായി ഇടപെടാന്‍ മനുഷ്യനോ ബോധമുള്ള മറ്റേതൊരു ജന്തുവിനോ ആവില്ല. കാരണം, അവിടെയും ജനിതകമായ നിയന്ത്രണങ്ങളുണ്ട് - അവയാകട്ടെ പരിണാമത്തിന്റെ സങ്കീര്‍ണ്ണമായ വഴികളില്‍ ജന്തുവര്‍ഗ്ഗങ്ങള്‍ കണ്ടെടുത്ത/നേടിയ ‘ഗുണങ്ങള്‍’ കൂടിയാണ്.

ആ ഗുണങ്ങളുടെ പരിസരത്ത് നാം നേരത്തെ ശാസ്ത്രവിശകലനത്തില്‍ തകര്‍ന്നുവീഴുന്നതായി കണ്ട സകലതും (ഭാഷ/സാഹിത്യം/ദര്‍ശനം)പുനരാവിര്‍ഭവിക്കുന്നുമുണ്ട് !

ജൈവികമായ നിര്‍വചനങ്ങളില്‍ സ്ത്രീ ‘എടുക്കുന്നവളും’ പുരുഷന്‍ ‘കൊടുക്കുന്ന‘വനുമാണ്.
ഒരു എക്സ് ക്രോമസോമിനും ഒരു വൈ ക്രോമസോമിനുമപ്പുറം സ്ത്രീത്വത്തിനും പുരുഷത്വത്തിനും മറ്റു ചില ഡൈമെന്‍ഷനുകള്‍ ഉണ്ടാകുന്നുവെങ്കില്‍ അതു നേരത്തേ പറഞ്ഞ പാരിണാമിക സങ്കീര്‍ണ്ണതകള്‍ കാരണമത്രെ.

എന്നാല്‍ പുരുഷനാല്‍ നിശ്ചയിക്കപ്പെടുന്ന കോഡ് ഓഫ് കോണ്ടകറ്റുകള്‍ ഉള്ള സമൂഹത്തില്‍ പത്തുമാസം നീണ്ട “ഗര്‍ഭം” എന്ന ഭീഷണി സ്തീക്കു മേല്‍ അധികാരമായി പ്രയോഗിക്കപ്പെടുന്നു. അതിന്റെ എക്സ്റ്റന്‍ഷനായി “ചാരിത്ര്യം” എന്ന ദാര്‍ശനിക സമസ്യയും.

'Alfa Male' ഒന്നില്‍ നിന്ന് ഒട്ടനവധിയുള്ള ഒരു ജന്തുവര്‍ഗ്ഗമായി വളര്‍ന്ന മനുഷ്യ സമുദായങ്ങളില്‍ സ്വാഭാവികമായും ലൈംഗികാകര്‍ഷണീയത ഇല്ലാത്ത/കുറഞ്ഞ ആണിന് പെണ്ണിനുമേലും മറ്റ് ആണുങ്ങളുടെ മേലും അധികാരം പ്രയോഗിക്കാനുള്ള എളുപ്പവഴിയായി ചാരിത്ര്യം, ഏകപത്നീവ്രതം, പാതിവ്രത്യം എന്നിവ മാറിയെന്നത് പരിണാമത്തിന്റെ ചരിത്രം. ലൈംഗികതയുടെ മേല്‍ സമൂഹം കല്ല്‍പ്പിച്ചിട്ടുള്ള സദാചാര/ദുരാചാര നിഗൂഡതകളെയും മറ്റു ‘ഹിപ്പോക്രിസി’കളേയും ശാസ്ത്ര വെളിച്ചത്തില്‍ ഇങ്ങനെയേ കാണാനാവൂ.

1998 ലെ ഒരു കണക്കനുസരിച്ച് പതിനഞ്ചിനും പത്തൊന്‍പതിനും മദ്ധ്യേ പ്രായമുള്ള 10ലക്ഷം പെണ്‍കുട്ടികള്‍ അമേരിക്കയില്‍ ഗര്‍ഭിണികളാകുന്നു. ഇതില്‍ 33% “അനാവശ്യ” ഗര്‍ഭങ്ങള്‍ എന്ന ഗണത്തില്‍പ്പെടും. പന്ത്രണ്ടാം ക്ലാസുകഴിയുമ്പോള്‍ 80% ആണുങ്ങളും 70% പെണ്ണുങ്ങളും രതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും. ഒരു കാലത്ത് ലൈംഗിക അരാജകത്വം എന്ന് ആ സമൂഹം തന്നെ വിളിച്ചിരുന്ന കണക്കുകള്‍ ഇന്ന് ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ-പുരുഷ സമത്വത്തിന്റെയും പ്രതിനിധിയായി മാറുകയാണ്.

രതിയെ യോനിയിലെയും ഉദ്ധൃതലിംഗത്തിലെയും കുറേ രസങ്ങളായി മാത്രം അപനിഗൂഢവല്‍ക്കരി(demystify)ക്കുമ്പോള്‍ പൊളിഞ്ഞുവീഴാവുന്ന ഹിപ്പോക്രിസികളേ നമ്മുടെ സമൂഹങ്ങള്‍ക്കുള്ളൂ. !

പിന്നെ,
ഭാഷയുടെ ശ്ലീലവല്‍ക്കരണത്തെക്കുറിച്ചു മുന്‍ കമന്റില്‍ പറഞ്ഞത് ആശുപത്രിയില്‍ മാത്രം നടക്കുന്ന ഒരു പ്രക്രിയയായി കാണരുത്. കാരണം രോഗി ഡോക്ടറോട് പറയുന്ന അവസരങ്ങളിലല്ല ഞാനാ വാക്കുകള്‍ അധികവും കേട്ടത്, മറിച്ച് രോഗിയുടെയും കൂട്ടിരിപ്പുകാരുടെയും ദൈനംദിന സംഭാഷണത്തില്‍ത്തന്നെയാണ്. (അവിടേയും ആണ്‍-പെണ്‍ വക ഭേദങ്ങളുണ്ടായിരുന്നു എന്നു സമ്മതിക്കണം)

ഈയവസരങ്ങളിലൊക്കെയും അവയെ ‘തെറി’ ആയിട്ടല്ല ഉപയോഗിച്ചത് എന്നും അറിയുക. അതുകൊണ്ടാണ് ലൈംഗികതയെ ദ്യോതിപ്പിക്കുന്ന പദങ്ങള്‍ അവ ഉപയോഗിക്കപ്പെടുന്ന സന്ദര്‍ഭത്തിനനുസരിച്ച് ശ്ലീലവും അശ്ലീലവും ആയി മാറുന്നുവെന്നു ഞാന്‍ പറഞ്ഞത്.

ശാസ്ത്രവിശകലനത്തിലെ കാഴ്ചപ്പാട് എന്നേ ഈ കമന്റുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. ലാവണ്യ സാഹിത്യത്തിന്റെയും ഫിലോസഫിയുടേയും തലത്തില്‍ ഈ പ്രശ്നങ്ങള്‍ക്ക് മറ്റ് പല വ്യാഖ്യാനങ്ങളും സാധ്യമാണ്. അവയും ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്യപ്പെടും എന്നു കരുതട്ടെ.

Dec 25, 2007

റാല്‍മിനോവിന്റെ "മനുഷ്യനും സോഫ്റ്റുവെയറും"

റാല്‍മിനോവിന്റെ ചിന്തകളും കുറിപ്പുകളും എന്ന ബ്ലോഗിലെ ലേഖനം : "മനുഷ്യനും സോഫ്റ്റുവെയറും"

ഞാന്‍ ഒരു പ്രോഗ്രാമര്‍ പ്രോഗ്രാം സൃഷ്ടിക്കുന്നു. സോഴ്സും ബൈനറിയുമൊക്കെ ഒന്നാണെങ്കിലും എല്ലാ ഇന്‍സ്റ്റന്‍സുകളും വ്യത്യാസപ്പെട്ടിരിക്കും. മിക്കവാറും പ്രകടമായിത്തന്നെ. ഫുള്‍ മോഡിലും ഡെമോ മോഡിലും പ്രവര്‍ത്തിക്കുന്നതു് ഒരേ ബൈനറിയാണു്. സിസ്റ്റം മെമ്മറി, പ്രോസസര്‍ സ്പീഡ്, തുടങ്ങിയ ശേഷി വ്യത്യാസങ്ങള്‍ അനുസരിച്ചു് കഴിവിലും വ്യത്യാസമുണ്ടാകും . ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനനുസരിച്ചു് അപ്പിയറന്‍സില്‍ മാറ്റമുണ്ടാകും.കാലാകാലങ്ങളില്‍ ഞാന്‍ അപ്ഡേറ്റുകള്‍ നല്‍കിയാല്‍ പ്രോഗ്രാം കാലോചിതമാകും. സ്വയം വിവരങ്ങള്‍ ശേഖരിക്കാനുള്ള ഇന്റലിജന്‍സ് നല്‍കിയും സൃഷ്ടിച്ചവനെ തെറി പറയാനുള്ള പെര്‍മിഷന്‍ നല്‍കിയും റാന്‍ഡം ഓപ്ഷനുകള്‍ സെലക്റ്റ് ചെയ്തു് വ്യത്യസ്ഥ റുട്ടീനുകളിലൂടെ പ്രവര്‍ത്തിക്കാനുള്ള.......

കോളെജിലെ ഹോസ്റ്റല്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്ന രസകരമായ ഈ ലോജിക് വീണ്ടും കണ്ടപ്പോള്‍ കമന്റാതിരിക്കാന്‍ തോന്നിയില്ല. അവിടെയിട്ട കമന്റ് :

വക്കാരിജി യുടെ ബ്ലോഗില്‍ നിന്നും “ചോയിച്ച് ചോയിച്ച് ബന്നതാണ് ”...

ഈ കുറിപ്പ് ശരിക്കും രസിച്ചു.

‘പ്രോഗ്രാമറില്‍’ വിശ്വസിക്കാത്ത ഒരു സോഫ്റ്റ്വെയറെന്ന നിലയ്ക്ക് ഈയുള്ളവനുണ്ടായ ചില “ഇണ്ടലുകള്‍” (തര്‍ക്കിക്കാനല്ലേ..)

1. പ്രോഗ്രാമറുടെ തോന്ന്യാസത്തിനു പ്രോഗ്രാം എഴുതിയിട്ട് പിന്നെ അതു തോന്നിയവഴിക്കു പോയാല്‍ അതിനെ കുറ്റം പറയാമോ ?

2. അപ്പോള്‍ പ്രോഗ്രാമിന്റെ ശരി-തെറ്റുകള്‍ക്ക് മാര്‍ക്കിടുമെങ്കില്‍ അതു യഥാര്‍ത്ഥത്തില്‍ പ്രോഗ്രാമര്‍ക്കു തന്നെ സ്വയം ഇടേണ്ട മാര്‍ക്കല്ലേ ?

3. കാലാകാലം അപ്ഡേറ്റു ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ പിന്നെ പ്രോഗ്രാമുകള്‍ കാലം കഴിയുമ്പോള്‍ ഒന്നിനൊന്നു മെച്ചപ്പെട്ടു വരേണ്ടതല്ലേ ?

4. പ്രോഗ്രാമറെക്കാള്‍ മിടുക്കുള്ള ഒരു പ്രോഗ്രാം സൃഷ്ടിക്കാമോ ?

ലോജിക്കല്‍ തമാശകളാണേ...
ഇനി യുക്തിവാദി/ദൈവവാദി ടീമുകള്‍ പാറി വന്ന് ഇവിടം ‘ചോരക്കളം’ ആക്കില്ലെന്നു കരുതാം ;)

ലോജിക് ബേസ്ഡ് പോസ്റ്റും ലോജിക് ബേസ്ഡ് കമന്റും ആയതിനാല്‍ മേല്‍ കമന്റിനുള്ള റാല്‍മിനോവിന്റെ ഉത്തരങ്ങള്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു :

1. കുറ്റമല്ല, ചിലപ്പോള്‍ നല്ല തെറി തന്നെ പറയും. അതൊക്കെ ഇന്‍പുട്ട്സില്‍ പെടും. ഞാന്‍ നിശ്ചയിച്ചുകൊടുത്ത അനേകം വഴികളിലൊന്നു് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമാണു് ഈ സോഫ്റ്റു്വെയറിനെ മറ്റെന്തില്‍ നിന്നും ഭിന്നമാക്കുന്നതു്. മാര്‍ഗ്ഗരേഖ നല്‍കിയതും അതുകൊണ്ടാണു്. എന്നെ കുറ്റം പറയല്ലേ എനിക്കു് പട്ടിയുടേയോ പൂച്ചയുടേയോ ചെടിയുടേയോ സോഫ്റ്റുവെയര്‍ മതി എന്നു് കരയുന്നതില്‍ കാര്യമുണ്ടോ ? ഓരോ സോഫ്റ്റുവെയറിനും നിയതമായ ലക്ഷ്യങ്ങളുണ്ടു്. ലൈഫ് സൈക്കിളും.

2. മാര്‍ക്കിടാനുള്ള സ്പെഷല്‍ റുട്ടീനുകളോടു് അതു് ചെയ്യാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ചിന്തിക്കാനുള്ള കഴിവ് കൊടുത്തിട്ടില്ല.

3. പുതിയ പലതും കൂട്ടിച്ചേര്‍ക്കുമ്പോള്‍ പഴയ പല കാര്യങ്ങളും നാം ഡിപ്രിക്കേറ്റ് ചെയ്യും. ആ റുട്ടീനുകളോടു് താത്പര്യമുള്ളവര്‍ക്കു് അതു് ക്രൂരതയായി തോന്നിയാല്‍ എനിക്കെന്നാ ചെയ്യാന്‍ പറ്റും.

4. ആരെങ്കിലും ആ വിവരക്കേടു് ചെയ്യുമോ ?

..... ഒരു പ്രോഗ്രാമറെന്ന നിലയില്‍ എന്നെക്കാള്‍ കഴിവുള്ള ഒരു സോഫ്റ്റുവെയറിനെ ഞാന്‍ ഉണ്ടാക്കില്ല എന്നതു് വെറും സിമ്പിള്‍ ലോജിക്കാണു്. എനിക്കതിനു് കഴിവില്ല എന്നതിനു് അര്‍ത്ഥമാക്കാനാവില്ല. ഒരു പാടു് പരിശ്രമം വേണ്ടിവരുമെന്നതും അതുകൊണ്ടു് ഒരു ഉപകാരവുമുണ്ടാവാനില്ല എന്ന എന്റെ ചിന്തയും എന്നെ അതില്‍ നിന്നും തടയും.എന്റെ "പ്രോഗ്രാമറുടെ" നിലപാടു് അദ്ദേഹത്തിനേ വ്യക്തമാക്കാന്‍ പറ്റൂ. എനിക്കു് ഊഹിക്കാനേ ആവില്ല.മറ്റേതു് തര്‍ക്കുത്തരമാണു്. കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതു് എന്നു് പോലും നിശ്ചയമില്ലാത്ത മനുഷ്യന്റെ തര്‍ക്കുത്തരം പോലൊന്നു്.

ഇതിനുള്ള കമന്റ് :

ലോജിക്കല്‍ തമാശകളെന്നു പറഞ്ഞിട്ട കുസൃതികളില്‍ ഒന്നുതന്നെയാണ് അവസാനത്തേതും. ഓരോരുത്തരുടേയും യുക്തിക്കനുസരിച്ച് ഓരോ ഉത്തരം - അത്രേയുള്ളൂ....അത്രയ്ക്കേ ഉള്ളൂ....!

പ്രോഗ്രാമുകളെ സോഫ്റ്റ്വെയറുകള്‍ അംഗീകരിക്കണം, അംഗീകരിച്ചില്ലെങ്കില്‍ കേസുകൊടുക്കും, കുറ്റം പറയുക മാത്രമല്ല,ചിലപ്പോള്‍ നല്ല തെറി തന്നെ പറയും, മാര്‍ക്കിടാന്‍ ആളെയേര്‍പ്പാടാക്കിയിട്ടുണ്ട് എന്നൊക്കെ വായിച്ചപ്പോള്‍ പ്രോഗ്രാമുകളുടെ നിലവാരത്തില്‍ നിന്നുകൊണ്ട് പ്രോഗ്രാമറെ അളക്കുന്നതല്ലേ ഇവിടുത്തെ പ്രധാന പ്രശ്നം എന്നു തോന്നിപ്പോയി - പ്രോഗ്രാമുകള്‍ തങ്ങളില്‍ ഇടപെടുമ്പോള്‍ ഉളവാകുന്ന വികാരങ്ങള്‍ പ്രോഗ്രാമറുടെ മേല്‍ attribute ചെയ്യുന്നത്.
അതിങ്ങനെ ചോദ്യങ്ങളായി ഉന്നയിച്ചുവെന്നേയുള്ളൂ.

പ്രോഗ്രാമറെക്കുറിച്ച് അനവധി സംഗതികള്‍ (ഉത്ഭവം,രൂപിയോ അരൂപിയോ, ആണോ പെണ്ണോ,എന്തിന്,എങ്ങനെ,എവിടെ തുടങ്ങിയ) അറിയാതെ പ്രോഗ്രാമുകളുടെ പരിമിത ലോജിക്ക് വച്ച് പ്രോഗ്രാംചെയ്തവനെ അളക്കാന്‍ പോയാല്‍ വഴിമുട്ടും - ഇല്ല എന്നുപറഞ്ഞാലും ഉണ്ടെന്നുപറഞ്ഞാലും...ഇങ്ങനെയാണെന്നു പറഞ്ഞാലും, അങ്ങനെയാണെന്നു പറഞ്ഞാലും... ഇവിടെയെന്നു പറഞ്ഞാലും അവിടെയെന്നു പറഞ്ഞാലും...

കാരണം പ്രോഗ്രാമര്‍ അനുവദിച്ചുതന്ന ലോജിക്കേ പ്രോഗ്രാമിനുള്ളൂ; അത് അനന്തമല്ലല്ലോ.
That's all..!

Dec 24, 2007

വര്‍ക്കേഴ്സ് ഫോറത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ ലേഖനം (ദേശാഭിമാനിയില്‍ നിന്നു പുന:പ്രസിദ്ധീകരിച്ചത്) : "ഔഷധത്തിലൂടെ ജനദ്രോഹം"

കേരളത്തില്‍ ഇടതുഭരണകൂടം അധികാരത്തില്‍ വന്നിട്ട് കാലാവധിയുടെ കാല്‍ഭാഗമേ ആയിട്ടുള്ളൂ. അതിനിടയില്‍ അവര്‍ നടപ്പാക്കിയതോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ നിയമപരിഷ്കാരങ്ങളുടെയും നവ പദ്ധതികളുടെയും ഇടയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തിയും സന്തോഷവും നല്‍കിയത് ഏതാണെന്ന് ചോദിക്കുകയാണെങ്കില്‍, വിശേഷിച്ച് ആലോചിക്കാതെ എനിക്ക് പറയാവുന്ന ഉത്തരം ഇതാണ് - ചികിത്സാരംഗത്ത് സേവനത്തിലും ഔഷധപ്രയോഗത്തിലും ഔഷധ വിപണനത്തിലും വരുത്താന്‍ ഉദ്ദേശിക്കുന്ന ആരോഗ്യമന്ത്രിയുടെ പുതിയ നയപ്രഖ്യാപനം.അഗാധമായ മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിട്ടതും എത്രയോ മുമ്പേ വരേണ്ടിയിരുന്നതുമായ ധാരാളം പുതിയ നയപരിപാടികള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.....

അവിടെ ഇട്ട കമന്റ് :

സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് തെല്ലും ബഹുമാനം ഈയുള്ളവനില്ല (കാരണങ്ങള്‍ വ്യക്തിപരം).
എങ്കിലും ശ്രീമതി ടീച്ചറുടെ ആരോഗ്യ നയപ്രസ്താവന അനല്പമായ സന്തോഷം തരുന്നു. ഈയുള്ളവന്‍ കൂടി അംഗമായ “പീപ്പിള്‍സ് ഡോക്റ്റേഴ്സ് ഫോറം” മന്ത്രിയുമായി അടുപ്പമുള്ള വൃത്തങ്ങളിലൂടെ മുന്നോട്ട് വച്ച ഏറ്റവും പ്രധാന ആവശ്യങ്ങളായിരുന്നു മരുന്നുവില/ഉല്പാദന നിയന്ത്രണവും, ചികിത്സകള്‍ക്കു ഒരു സര്‍ക്കാര്‍ നിര്‍മ്മിത പ്രോട്ടോക്കോളും.
ഇനി ഈ തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുക എന്നതാണു മുഖ്യം. വിദേശരാജ്യങ്ങളീല്‍ അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി എഴുതിപ്പിക്കുന്നു. ക്ഷിപ്രലാഭത്തിനു വേണ്ടി എന്തു വൃത്തികേടും ചെയ്യാന്‍ തയാറായി ഇറങ്ങുന്ന ഒരു തലമുറ ഡോക്ടര്‍മാര്‍ ഉണ്ടെന്ന് ഈ രംഗത്തുള്ള ഒരാളെന്ന നിലയ്ക്കു പറയാന്‍ സാധിക്കും. പലപ്പോഴും സ്ഥലത്തെ പ്രശസ്ത പ്രാക്ടീഷണര്‍മാരേയും മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. ഇപ്പോള്‍ നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ ഇതിനു പരിഹാരമാകും. ഒപ്പം ചികിത്സാഉപാധികള്‍ക്ക് ചില പ്രോട്ടോക്കോളുകള്‍ വരുംപോള്‍ തീര്‍ച്ചയായും അനാവശ്യ ടെസ്റ്റുകളും, മരുന്നുകളുമൊക്കെ നില്‍ക്കും. എന്നാല്‍ ഈ നിയന്ത്രണങ്ങളെ അട്ടിമറിക്കാന്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ സംഘടനയുമൊക്കെ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ജനം ജാഗ്രതയോടെയിരിക്കുക.!

Dec 22, 2007

പെരിങ്ങോടന്റെ കവിത : ആണത്തം

ഇടക്കാലത്തേയ്ക്ക് അവിവാഹിതനായിപ്പോയകൂട്ടുകാരന്റെ വീട്ടില്‍,
അവന്റെ ഇരട്ടക്കട്ടിലിന്റെഒരോരത്തേയ്ക്ക് ചുരുങ്ങുമ്പോള്‍നഷ്ടപ്പെടുന്ന ഒരു സ്വയംഭോഗത്തിന്റെസാധ്യതയെ കുറിച്ചോര്‍ക്കുന്നുഅവന്‍ ആ‍ണാണ്എന്റെ ശുക്ലത്തിന്റെ മണംഅവന്റെ ആണ്‍-അതിര്‍ത്തിയെലംഘിക്കരുതെന്നുണ്ടു്,കണ്ണുകാണാത്ത മുത്തശ്ശിക്ക്കാവലുറങ്ങുന്ന രാത്രികളില്‍ പോലുംസ്വൈര്യമായി സാധിച്ചിരുന്നതാണത്!....

അവിടെയിട്ട രണ്ട് കമന്റുകള്‍ :

കമന്റ്- 1. എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് ഇവിടെയെത്തിയതാണ്...കവിത ശരിക്കും ആസ്വദിച്ചു...പഴയൊരു ഹോസ്റ്റല്‍-ഗന്ധത്തിന്റെ മങ്ങുന്ന ഓര്‍മ്മയും ഒരു അനുഭവത്തിന്റെ ഞെട്ടലും തന്ന് അതു കടന്നു പോയി...ഇരട്ടക്കട്ടിലിന്റെ ഓരം...ഹൊ!

കമന്റ്- 2. ജൈവികമായി നോക്കിയാല്‍ ആണത്തത്തിനു രണ്ട് വ്യത്യസ്ഥ നിര്‍വചനങ്ങള്‍ സാധ്യമാകും: പെണ്ണുമായി ചേര്‍ത്തുനിര്‍ത്തുമ്പോള്‍ വെള്ളെഴുത്ത് സൂചിപ്പിച്ച ലൈംഗിക അധികാര ഭാവം ; മറ്റൊരു ആണുമായി ഏല്‍ക്കുമ്പോള്‍, ലൈംഗികാധികാരത്തിനായുള്ള പോരിന്റെ ഭാവം - ഒരിടത്ത് ആകര്‍ഷണവും മറ്റൊരിടത്ത് വികര്‍ഷണവുമുളവാക്കുന്ന ഫിറമോണുകള്‍ സാധ്യമാക്കുന്ന നിര്‍വചനം.

‘മുത്തശ്ശി’ ജഡവസ്തുവാ‍യി പരിഗണനകളുടെ ഓരത്തേക്ക് മാറ്റപ്പെടുമ്പോഴും സ്വയംഭോഗ ചിന്തകളില്‍ പെണ്‍ രൂപങ്ങള്‍ ലൈംഗികാധികാരത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിവരുന്നുണ്ടല്ലോ.

ഈ വസ്തുതയാണ് പെരിങ്ങോടന്റെ ഈ കവിത പ്രതിഫലിപ്പിക്കുന്നത് എന്നാണ് ഈയുള്ളവന്റെ തോന്നല്‍

"എത്തും പിടിയും അഥവാ എനിക്കൊന്നും മനസിലായില്ല"

വെള്ളെഴുത്തിന്റെ ലേഖനം : "എത്തും പിടിയും അഥവാ എനിക്കൊന്നും മനസിലായില്ല"

തനിക്ക് ഒരു കാര്യം അറിയില്ല എന്നോ മനസ്സിലായില്ല എന്നോ തുറന്നു സമ്മതിക്കുന്നത് വിനയത്തിന്റെ ലക്ഷണമാണെന്നോ ഒരു മാന്യതയാണെന്നോ ഒരു വിശ്വാസം പരമ്പരാഗതമായി നമ്മെ ഭരിച്ചു വരുന്നുണ്ട്. പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞ കുട്ടികളോട് അച്ഛനമ്മമാരുടെ ഉപദേശം ‘അറിഞ്ഞൂടാത്ത കാര്യം സാറിനോട് നിനക്ക് തുറന്നു പറഞ്ഞാലെന്താ’ എന്നാണ്. കുട്ടികളാവുമ്പോള്‍ തങ്ങള്‍ക്ക് ചിലതൊക്കെ അറിഞ്ഞുകൂടായെന്നു സമ്മതിക്കണം എന്ന് മുതിര്‍ന്ന സമൂഹത്തിനു വാശിയുണ്ട്. എന്നാലേ അവരെ ഉപദേശിച്ച് തങ്ങള്‍ പാകപ്പെട്ട ഒരു മൂശയില്‍ അവരെയും വളച്ചൊടിച്ച് കയറ്റി തങ്കക്കമ്പികളാക്കി വാര്‍ത്തെടുക്കാന്‍ പറ്റൂ....

അവിടെയിട്ട കമന്റ് :

(പിന്നീട് വീണ്ടും വായിച്ചപ്പോഴാണ് ഈ കമന്റിലെ വിഷയം ശാസ്ത്ര/ചരിത്ര/രാഷ്ടീയ ബ്ലോഗ്-അഭിപ്രായങ്ങള്‍‍ക്കേ ചേരൂ എന്നും, കഥ/കവിത/ലാവണ്യാത്മകസൃഷ്ടികള്‍ എന്നിവയ്ക്ക് ചേരില്ല എന്നും മനസ്സിലായത്.)വെള്ളെഴുത്തേ,
പോസ്റ്റു തന്നെ ഒരു ‘ഓഫ്’ ശൈലിയിലായതു കൊണ്ട് ഓഫ് കമന്റടിക്കുന്നതില്‍ വെള്ളെഴുത്തിനു വിരോധമില്ലെന്നു കരുതുന്നു.. :)

കാര്യം മനസ്സിലാവാതെ മനസ്സിലായി എന്ന മട്ടില്‍ ആധികാരികമായി പ്രസ്താവിക്കുന്നത് അരോചകമാണ് എന്നത് സമാന്യവിശ്വാസം. പക്ഷേ ചില സംശയങ്ങള്‍ :

1. പ്രാസംഗികന്‍/ബ്ലോഗ്ഗര്‍ പറഞ്ഞ A-എന്ന കാര്യം മനസ്സിലാക്കാതെയാണ് എന്ന് പറയണമെങ്കില്‍, A-എന്ന കാര്യം നമുക്ക് മനസ്സിലായിട്ടുണ്ടാവണ്ടേ ?

2.മനസ്സിലായി എന്നു പറയെപ്പെടുന്ന വസ്തുതകളുടെ സത്യാവസ്ഥ താരതമ്യപ്പെടുത്താന്‍ ഒരു നിഷ്പക്ഷവും absoluteഉമായ knowledge source വേണ്ടേ ?

3. ഒരാള്‍ക്കു മനസ്സിലായെന്ന് അവകാശപ്പെടുന്ന കാര്യം മറ്റൊരുവനു മനസ്സിലാവാത്തത് അഭിപ്രായവ്യത്യാസത്തിന്റെ പുറത്താണെങ്കില്‍ പിന്നെ അതിന്മേല്‍ തര്‍ക്കിക്കാന്‍ എന്തു ന്യായം ?

4. അഭിപ്രായങ്ങള്‍ പാസാക്കാനും, മുന്‍ ധാരണകളെ ഊട്ടിയുറപ്പിക്കാനും, കഴിയുമെങ്കില്‍ മറ്റുള്ളവരെക്കൊണ്ടു കൂടി അവയെ അംഗീകരിപ്പിക്കാനും മാത്രമുള്ള ഒരു മാധ്യമമാണ് എഴുത്ത് (അതു അച്ചടിയായാലും ബ്ലോഗിലായാലും) എന്നത് സാമാന്യ അനുഭവം. അങ്ങനെയുള്ളപ്പോള്‍ ബ്ലോഗില്‍ “മനസ്സിലായി”കളും “മനസ്സിലായില്ലാ”കളും വെറും അലങ്കാരവാക്കുകളല്ലേ ?

5. തലച്ചോറിന്റെ ബയോളജി വച്ച് Absolute knowledge എന്നു നാം വിശ്വസിക്കുന്ന ചില sourceകളെ മുന്‍ നിര്‍ത്തിയാണ് മനുഷ്യന്‍ പരിസരവുമായി ഇടപെടുന്നത്. അപ്പോള്‍ ചില മുന്‍ കൂര്‍ ജാമ്യങ്ങളെടുക്കുന്നത് സ്വാഭാവികം മാത്രമല്ലേ ?

തര്‍ക്കിക്കാനൊന്നുമല്ലാട്ടോ, വെറുതേ ഒന്നിട്ടു എന്നേയുള്ളൂ :)

Dec 20, 2007

സി.കെ. ബാബു മാഷിന്റെ “ ആത്മാവും ജീവിതവും“

സി.കെ. ബാബു മാഷിന്റെ മനുഷ്യചരിതങ്ങള്‍ എന്ന ബ്ലോഗിലെ ലേഖനം: ആത്മാവും ജീവിതവും

ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണു് എന്നിലെ ആത്മാവു് എന്നു് വേണമെങ്കില്‍ പറയാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ചത്താല്‍ പിന്നെ എന്റെ ശരീരത്തില്‍ ആത്മാവുണ്ടാവില്ല. അതായതു്, ജീവന്‍ ശരീരത്തെ ഉപേക്ഷിക്കുമ്പോള്‍ ആത്മാവും ശരീരത്തെ ഉപേക്ഷിക്കുന്നു. ഇനി, ജീവനും ആത്മാവും ഒന്നാവുമോ? ആണെന്നു് ചിലര്‍, അല്ലെന്നു് ചിലര്‍! അറിയാനും, ആഗ്രഹിക്കാനും, പ്രവര്‍ത്തിക്കാനും, ചിന്തിക്കാനുമെല്ലാം ജീവനുണ്ടെങ്കിലേ കഴിയൂ. മരിച്ച ശരീരത്തിനു് ഈവിധ ശേഷികളില്ല. മരണം വ്യക്തിത്വത്തിന്റെയും, അതുവഴി ആത്മാവിന്റെയും അന്ത്യമാണെന്നു് ചിലര്‍. വ്യക്തിയുടെ ഈ ലോകത്തിലെ ജീവിതം അവസാനിക്കുമ്പോള്‍ പ്രപഞ്ചസാരാംശമായ ഈശ്വരനില്‍ ലയിക്കുന്ന അനശ്വരചൈതന്യമാണു് ആത്മാവെന്നു് മറ്റുചിലര്‍......

അവിടെ ഇട്ട കമന്റ് :

ഇന്നലെ ഇതേ ആശയങ്ങള്‍ ആനുഷംഗികമായി പരാമര്‍ശിച്ച ഒരു പോസ്റ്റ് ഈയുള്ളവന്റെ വകയായി ബ്ലോഗിയതേയുള്ളൂ, ദാ ഇന്നിപ്പോള്‍ ബാബു ജീയുടെ ഈ പോസ്റ്റ് അതേക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു.

അതിലെ പ്രസക്ത വാചകം:“ഊര്‍ജ്ജം ദ്രവ്യവുമായിച്ചേര്‍ന്ന് നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഫിസിക്സും, കോസ്മോളജിയുടെയും ക്വാണ്ടം ഭൌതികത്തിന്റെയും "ന്യു ഏജ് " സിദ്ധാന്തങ്ങളും e = mc2 സമീകരണത്തിന്റെ സൌകര്യവുമൊക്കെ വന്നപ്പോള്‍ പുനര്‍ജന്മം, പൂര്‍വജന്മം, ജന്മാന്തര കര്‍മ്മ ഫലം, ജനി-മൃതി ചക്രം തുടങ്ങിയ പല ചരക്കുകളും ചൂടപ്പം പോലെ വിറ്റു പോകുന്നുണ്ട്...“

മുന്‍പൊക്കെ ആത്മാവിനു രൂപവും സാരിയും പിന്നണിയില്‍ പാട്ടുമൊക്കെയുണ്ടായിരുന്നത് ആളുകള്‍ കേട്ടാല്‍ ചിരിക്കുമെന്നായപ്പോള്‍ ആത്മാവ് എന്ന സങ്കല്‍പ്പത്തെ മരണശേഷവും recycle ചെയ്യുന്ന “ഊര്‍ജ്ജം” ആയി പുതുതലമുറ മിസ്റ്റിക്കുകള്‍ മാറ്റിയിട്ടുണ്ട്.
ഈ റീ‍സൈക്കിള്‍ ചെയ്യുന്ന ഊര്‍ജ്ജമാണത്രെ പുനര്‍ജന്മത്തില്‍ ദ്രവ്യഭാവം കൈവരിച്ച് ശരീരമാകുന്നത് ! പിന്നെ, ബിഗ് ബാങിനുമുന്‍പുള്ള കോസ്മിക് singularity യാണല്ലോ പരബ്രഹ്മം..! ആദിയും അന്തവുമില്ലാത്ത(?) ആ അനന്ത ഊര്‍ജ്ജ കേന്ദ്രത്തിലേക്ക് ചെന്നു ലയിക്കുകയാണ് ഓരോ ജീവസ്ഫുലിംഗത്തിന്റെയും ലക്ഷ്യം.!

സ്ട്രിംഗ് സിദ്ധാന്തവും സൂപ്പര്‍ സിമ്മെട്രികതയുമൊക്കെ കൊളൈഡറുകളുടെ അഗ്നിപരീക്ഷകളെ ജയിച്ച് വരുമ്പോഴേക്കും ഈ മമ്മൂഞ്ഞ് മിസ്റ്റിക്കുകള്‍ വീണ്ടും പാടും: “ഞങ്ങളന്നേ പറഞ്ഞില്ലേ, ഇതൊക്കെ ഇവിടെ പണ്ടേ ഉണ്ടായിരുന്നുവെന്ന് - സ്ട്രിംഗുകളുടെ സംത്രാസം സൃഷ്ടിയുടെ ആദിതാളം..അതാണ് പ്രണവ മന്ത്രം..അതില്‍ നിന്നും മായാമയമായ ദ്രവ്യ പ്രപഞ്ചമുണ്ടാകുന്നു...പിന്നെ സകല ഗുലാബികളും...CERNഉം പ്ലാങ്ക് ഇന്‍സ്റ്റിട്യൂട്ടുമൊക്കെ പോയി തുലയാന്‍ പറ...ഇതൊക്കെ ഞമ്മള് പണ്ടേ പറഞ്ഞിട്ടൊള്ളതല്ലേ..??”
N.J ജോജുവിന്റെ “ചിന്തകള്‍” എന്ന ബ്ലോഗില്‍ വന്ന ലേഖനം : "ഹോമിയോപ്പതിയും അവോഗാഡ്രോ നമ്പറും"

ഹോമിയോപ്പതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. എന്റെ സംശയങ്ങളും അതേപോലെതന്നെ. ബൂലോഗത്തിലെ ചര്‍ച്ചകളിലെല്ലാം ഞാന്‍ അറിഞ്ഞിടത്തോളം കാര്യങ്ങള്‍ പറഞ്ഞ് ഹോമിയോപ്പതിയെ പിന്‍താങ്ങിയിരുന്നു. ഇന്നലെ കിരണ്‍ തോമസ് ഒരു യൂട്യൂബ് വീഡിയോ അയച്ചു തന്നിരുന്നു. അതിലെ പ്രധാന ആരോപണങ്ങള്‍ ഹോമിയോപ്പതിയുടെ ഫലസിദ്ധി വെറും പ്ലാസിബോ ഇഫക്ട് ആണെന്നും ഹോമിയോപ്പതിയിലെ പദാര്‍ത്ഥത്തിന്റെ ഡൈലൂക്ഷന്‍ അവോഗാഡ്രോ നമ്പറിനും അപ്പുറത്തായതിനാല്‍ ശാസ്ത്രീയമായി ഹോമിയോപ്പതി അസംബന്ധമാണെന്നുമായിരുന്നു.രസതന്ത്രത്തിലോ ഭൌതീകശാസ്ത്രത്തിലോ എനിയ്ക്ക് ബിരുദമില്ല. ആകെയുള്ളത് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേക്ഷനിലെ ഒരു ബി.ടെക് ഡിഗ്രി....


ഈയുള്ളവന്‍ ഇട്ട കമന്റ് ; രണ്ടാമതിട്ടതും അനുബന്ധമായതിനാല്‍ ഇതിനോടൊപ്പം ചേര്‍ക്കാം :

ഈ വിഷയത്തില്‍ കുറെ ബ്ലോഗു വിവാദങ്ങള്‍ ഉണ്ടായിട്ടുള്ളതിനാലും അതില്‍ ചിലതില്‍ ഈയുള്ളവന്റെ ചില പോസ്റ്റുകളും “ക്വോട്ട്” ചെയ്യപ്പെട്ടിട്ടുള്ളതിനാലുമാണ് ഈ പോസ്റ്റ് ഒരു ലിങ്കായി കിട്ടിയപ്പോള്‍ ഇത്രയും എഴുതാമെന്ന് കരുതിയത് :

അവോഗഡ്രോ നമ്പര്‍ വാദം ഡോ.റൊയിയെപ്പോലെ തന്നെ ഒരു പാടു പേര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ പിന്നെ എങ്ങനെയാണു ഈ “മരുന്നുകള്‍” ശരീരത്തില്‍ പ്രതിപ്രവര്‍ത്തിക്കുന്നതെന്ന് അവരാരും വസ്തുനിഷ്ടമായി വിശദീകരിക്കുകയോ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുകയോ ഉണ്ടായില്ല. ഡോ.റൊയി സൂചിപ്പിക്കുന്ന ലായനിയുടെ "structural properties" മാറ്റുന്നുവെന്ന വാദം ആണു “ജലസ്മ്യതി” അഥവാ water memory എന്ന പേരില്‍ ഹോമിയോയുടെ ആധുനിക വക്താക്കള്‍ വിശദീകരിക്കുന്നത്.ജലത്തില്‍ മരുന്നിന്റെ healing properties ഒരു ഓര്‍മ്മയായി കിടക്കും എന്നതത്രെ “ജലസ്മ്യതി തത്വം”. ഇത് ആയുര്‍വേദത്തിലെ വാത /പിത്ത / കഫം പോലെയുള്ള ഒരു അവ്യക്തവും അമൂര്‍ത്തവും സര്‍വ്വോപരി ഇന്നത്തെ ശാസ്ത്രത്തിന്റെ അളവുകോലുകള്‍ക്ക് വഴങ്ങാത്തതുമാണ്.

‘ബാര്‍ക്’ മെ4ഡിക്കല്‍ അനലൈസര്‍ ഉപയോഗിച്ചുള്ള പഠനം വലിയൊരു തമാശയായേ കാണാനാവൂ. ഒന്നാമതായി അതു “മരുന്നുകളുടെ“ ശരീരത്തിലെ ഇഫക്റ്റാണു അളക്കുന്നതു. അതിനെ പ്ലസീബോയുമായി തരതമ്യപ്പെടുത്തി, മരുന്നിന്റെ ഇഫക്റ്റെത്ര പ്ലസീബോ ഇഫക്റ്റെത്ര എന്നൊരു അളക്കല്‍ ഉദ്ദേശിചിട്ടില്ല. അപ്പോള്‍ പിന്നെ മരുന്നിന്റെ മാത്രം ഇഫക്റ്റുകൊണ്ടാണ് ഈ “autonomic responses“ വന്നതെന്നു എങ്ങനെ പറയും.?

പതിനഞ്ചു ലക്ഷത്തില്‍പ്പരം രൂപ ചെലവാക്കിക്കഴിഞ ഈ പഠനത്തിന്റെ റിസള്‍ട്ട് വന്നിട്ടുള്ളതായി കാണുന്നില്ല. പിന്നെ ഇതുവരെയുള്ള ഒബ്സര്‍വേഷനുകള്‍ വച്ചു ഡോ.ജിണ്ടാല്‍ പറഞ്ഞ കാര്യത്തില്‍ ഒരുസംഗതി ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടില്ല . അതുകൂടി ഇതാ :
(ഡോ ജിണ്ടാലിന്റെ വാക്കുകള്‍)“...Furthermore, the efforts to record changes caused by these medicines in physiological parameters are also highly specific in nature and cannot be reproduced on demand.” Jindal added.
ബോള്‍ഡാ‍ക്കിയ ഭാഗം ശ്രദ്ധിച്ചുകാണുമല്ലോ.Reproducible അല്ലാത്ത ഒരു ഫിസിയോളജിക്കല്‍ റെസ്പോണ്‍സിനെ ആസ്പദമാക്കി എങ്ങനെ മരുന്നും ഡോസും നിശ്ചയിക്കും ? (ഡോ.ജിണ്ടാല്‍ ഒരു മെഡിക്കല്‍ ഡൊക്ടറല്ല).

മാത്രമല്ല ഹോമിയോ മരുന്നു രോഗമില്ലാത്തവര്‍ കഴിച്ചാല്‍ രോഗ ലക്ഷണം കാണിക്കണമെന്നാണു ഹാനി മാന്റെ തത്വം. അങ്ങനെയുള്ള ഒരു തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വൈദ്യ പദ്ധതിയില്‍ പ്രാതിരോധമരുന്നുകള്‍ എന്നവകാശപ്പെടുന്ന മരുന്നുകള്‍ (ചിക്കുന്‍ഗുനിയ, പോക്സ് തുടങ്ങിയവ) എങ്ങനെ പ്രവര്‍ത്തിക്കും.?

ഇന്നിപ്പോള്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ക്വാണ്ടം കെമിസ്ട്രി വരെയെടുത്ത് ഹോമിയോയെ വിശദീകരിക്കാന്‍ ചിലര്‍ ബദ്ധപ്പെടുന്നു. ക്വാണ്ടം ഭൌതികതലത്തിലൊക്കെ ഹോമിയോമരുന്നുകള്‍ demonstrable and measurable ആയ ഇഫക്റ്റു കാണിക്കും എന്നുണ്ടെങ്കില്‍ പച്ചവെള്ളം കുടിക്കുമ്പോള്‍ പോലും സൂക്ഷിക്കണം.!

ക്വാണ്ടം ഫിസിക്സിനെ കൂട്ടു പിടിച്ചാല്‍ ഉള്ള സൌകര്യം - ഹോമിയോ മരുന്നുകളുടെ പ്രവര്‍ത്തനം പരീക്ഷണശാലകളില്‍ കണ്ടെത്താനാവില്ല എന്ന മുട്ടു ന്യായം പറഞ്ഞൊഴിയാം എന്നതാണ്. ഹോമിയോയെ വ്യാജവൈദ്യമായി കണക്കാക്കുന്ന എല്ല രാജ്യങ്ങളിലും ഉയരുന്ന പുതിയ ന്യായമാണല്ലോ അത്. ചോദ്യങ്ങള്‍ കൂടിക്കൂടി വരുകയും ‘ഉത്തരം‘ ത്യപ്തമാകാതെ വരുകയും ചെയ്യുന്നിടത്തൊക്കെയേ അത്ര “സാങ്കേതികത“ വേണ്ടി വരൂ. നമ്മുടെ നാട്ടിലുള്ളവര്‍ അത്രയ്ക്കങ്ങു “സൊഫിസ്റ്റിക്കെറ്റഡ്” അല്ലാത്തതിനാല്‍ ക്വാണ്ടം ഡൈനാമിക്സും മറ്റും ചിത്രത്തില്‍ വരാന്‍ സമയമെടുക്കും..!

അനുബന്ധം:

പിന്നെ മറ്റൊന്നു കൂടി: “സമാന്തര വൈദ്യം” എന്ന പേരില്‍ “കൊമ്പ്ലിമെന്ററി തെറാപ്പി” എന്നൊരു ശാഖയാക്കി ഈ ചികിത്സാരീതികളെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഉപശാഖയാക്കി രോഗികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും, മെഡിക്കല്‍ ഡോക്ടര്‍മാരെ അതിനെക്കുറിച്ചു വായിച്ചറിഞ്ഞു വയ്ക്കാന്‍ സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇതര വൈദ്യശാഖകളോടുള്ള പ്രത്യേക മമത കൊണ്ടൊന്നുമല്ല : രോഗികളുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലധിഷ്ടിതമാണു വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ പ്രാക്റ്റീസ്. രോഗികള്‍ - വിശേഷിച്ചു തീരാവ്യാധികളില്‍ നട്ടം തിരിയുന്നവര്‍ - കേട്ടുകേള്‍വിയുമായൊക്കെ വന്നു മറ്റു ശാഖകളെക്കുറിച്ചു ചോദിക്കുമ്പോള്‍ അതു വിശദീകരിച്ചു കൊടുക്കാനും, ഏതു ചികിത്സ സ്വീകരിക്കണമെന്ന രോഗിയുടെ തീരുമാനത്തെ ബഹുമാനിക്കാനും അവിടങ്ങളീല്‍ ഡോക്റ്റര്‍മാരെ ശീലിപ്പിക്കുന്നു. അതു മെഡികല്‍ എത്തിക്സുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.

പിന്നെ പല യൂണിവേഴ്സിറ്റികളും സമാന്തര ചികിത്സകള്‍ക്കയി കേന്ദ്രങ്ങള്‍തുറക്കുന്നത് ജനങ്ങളുടെ ഇച്ഛപ്രകാരമാണ്. ടാക്സും എജ്യൂക്കേഷനല്‍ സെസ്സുമൊക്കെ കൊടുക്കുന്നവനും ഉണ്ടല്ലോ ഒരു അധികാരം - അതിനെ മാനിച്ചുകൊണ്ട്.

പിന്നെ ആയുര്‍വേദം പോലുള്ള രീതികളില്‍ മരുന്നുകള്‍ അവയുടെ പ്രാക്യത രൂപത്തില്‍ ഉണ്ട്. അവയുടെ മേല്‍ ഗവേഷണം ചെയ്യുന്നത് മോഡേണ്‍ മെഡിസിന്‍ അനുശാസിക്കുന്ന രീതിശാസ്ത്രം ഉപയോഗിച്ചു തന്നെയാണ്...അല്ലാതെ ആയുര്‍വേദത്തിന്റെ അവ്യക്തമായ ഫിസീയോളജിക്കല്‍ തത്വങ്ങള്‍ വച്ചൊന്നുമല്ല. ഹോമിയോക്ക് ആ പഴുതുപോലുമില്ല!
പണിക്കര്‍ സാറിന്റെ (ഇന്‍ഡ്യാഹെറിറ്റേജ്) അക്ഷരശാസ്ത്രത്തില്‍ വന്ന ലേഖനം : ആയുര്‍വേദത്തിലെ ചികില്‍സയില്‍

ആയുര്‍വേദത്തിലെ ചികില്‍സയില്‍ മരുന്നുകളുടെ ഉപയോഗം എങ്ങനെ ഒക്കെ വേണം എന്നു പറഞ്ഞിരിക്കുന്നത്‌ സ്വല്‍പം നോക്കാം.രോഗിയെ പരിശോധിച്ചശേഷം രോഗിയുടെ അവസ്ഥയെ സാധാരണയില്‍ കൊണ്ടു വരുവാന്‍ കഴിവുള്ള ആഹാരം, ഔഷധം, വിഹാരം ഇവ മൂന്നും തീരുമാനിക്കുക. ആഹാരവും , വിഹാരവും ഉപദേശിക്കുക, ഔഷധം തയ്യാറാക്കുന്നവിധം നിര്‍ദ്ദേശിക്കുക, അഥവാ സ്വയം തയ്യാറാക്കി കൊടുക്കുക.....ഇതിനു 'ഫീസ്‌' ആയി എന്തെങ്കിലും വാങ്ങിക്കുന്നതിനെ കുറിച്ചു പറയുന്നത്‌-'രോഗി രോഗം കൊണ്ടു തന്നെ ആതുരനാണ്‌. അവനോട്‌ പ്രതിഫലമായി എന്തെങ്കിലും വാങ്ങിക്കുന്നതിനെക്കാള്‍ മോക്ഷം ലഭിക്കുവാന്‍ നല്ലത്‌ തീയില്‍ പഴുപ്പിച്ച , ഇരിമ്പിന്റെയോ, ചെമ്പിന്റെയൊ ഉണ്ടകള്‍ വിഴുങ്ങുന്നതാണ്‌'......

ഈയുള്ളവന്‍ മുന്‍പിട്ട ചില പോസ്റ്റൂകളുടെയും കമന്റുകളുടെയും പശ്ചാത്തലത്തിലാണ് ഈ ലേഖനം വന്നത് എന്നതുകൊണ്ട് അവിടെയിട്ട കമന്റ് (ദേശാഭിമാനി എന്ന കമന്റേറ്റര്‍ ഇട്ട കമന്റിനും ചേര്‍ത്ത്) :

ഉദ്ധരണികള്‍ പ്രസ്തുത ലേഖനത്തില്‍ നിന്ന്

>> 'രോഗി രോഗം കൊണ്ടു തന്നെ ആതുരനാണ്‌. അവനോട്‌ പ്രതിഫലമായി എന്തെങ്കിലും വാങ്ങിക്കുന്നതിനെക്കാള്‍... നല്ലത്‌ തീയില്‍ പഴുപ്പിച്ച , ഇരിമ്പിന്റെയോ, ചെമ്പിന്റെയൊ ഉണ്ടകള്‍ വിഴുങ്ങുന്നതാണ്‌'..തീര്‍ച്ചയായും ആധുനികര്‍ക്ക്‌ കല്ലുകടിയുണ്ടാക്കാവുന്ന പ്രസ്താവനയാണ്‌ ഇത്‌.

ധന്വന്തരീ ഭാഗം മാത്രം വാങ്ങിയാകണം നാട്ടില്‍ പ്രൈവറ്റ് ആയുര്‍വേദ കോളജുകള്‍ മുളച്ചു പൊന്തുന്നത്. പങ്കജകസ്തൂരി ഫെയിം ഡോ.ഹരീന്ദ്രനും, കാമിലാരി ഫെയിം പത്മനാഭന്‍ വൈദ്യരും ഒക്കെ ഇവിടെതന്നെയുണ്ടേ ...

>>Tonsillitis എന്തുകൊണ്ടുണ്ടാകുന്നു? ഹെയ്‌ അത്‌ bacterial Infection ആണ്‌അപ്പോള്‍ കുട്ടികള്‍ എന്താ ബാക്റ്റീരിയ യെ ആണോ കഴിച്ചത്‌? എന്നു ചോദിക്കരുത്‌, അഥവാ ആകെ ഇത്രയും ബാക്റ്റീരിയയേ ഉള്ളോ? അവരുടെ വീട്ടിലുള്ള ബാക്കിയുള്ളവര്‍ക്ക്‌ വരാനും മാത്രം തികയില്ലായിരുന്നൊ? അതും ചോദിക്കരുത്‌


ബാക്ടീരിയയെ വിഴുങ്ങിയിട്ടാണു ടോണ്‍സിലൈറ്റിസ് വരുന്നതെന്നു ഏതു മെഡിക്കല്‍ കോളെജിലാണാവോ പഠിപ്പിക്കുന്നത് ? indegenous oral microbiota യും local immune responses ഉം തമ്മിലുള്ള പാരസ്പര്യവും, വാള്‍ഡേയെര്‍ഴ്സ് ലസികാ വലയത്തിന്റെ റോളും, ഈ സന്തുലനം തകരാറിലാവുമ്പോള്‍ ഉണ്ടാ‍വുന്ന ഇന്‍ഫക്ഷനും മറ്റുമാണു സധാരണ ഇ.എന്‍.റ്റി ക്ലാസുകളില്‍ പറഞ്ഞു തരുന്ന “സിദ്ധാന്തങ്ങള്‍”. ഇനി അതിനും ആയുര്‍വേദത്തിനു പേറ്റന്റുണ്ടോ ആവോ !

>>രക്ഷിതാക്കള്‍, ഒരു മൂളയുമില്ലാത്ത മക്കളെ ഡാക്ടര്‍മാര് ആക്കാന്‍ പോകുന്ന പ്രവണത മാറണം.(ദേശാഭിമാനിയുടെ കമന്റ്)

വളരെ ശരിയാണു ദേശാഭിമാനീ...പക്ഷെ ഒരു മൂളയുമില്ലാത്ത മക്കളെ മതാപിതാക്കള്‍ രാഷ്ട്രീയക്കാരനും, സര്‍ക്കാരുദ്യോഗസ്ഥനും, പട്ടാളക്കാരനും, പത്രപ്രവര്‍ത്തകനും എഞ്ചിനീയറും ആക്കാതിരിക്കുന്ന സുന്ദര ലോകത്തിലേ അതും പ്രാവര്‍ത്തികമാക്കാവൂ....നമുക്ക് എല്ലാ കാര്യത്തിലും സോഷ്യലിസം വേണ്ടേ ?

>> ഞങ്ങള്‍ കോടികള്‍ മുടക്കി പഠിച്ചിറങ്ങുന്നത്‌ മോക്ഷത്തിനാണോ? അല്ല ഒരിക്കലുമല്ല

കോട്ടയ്ക്കല്‍ അടക്കമുള്ള ആയുര്‍വേദ/ സിദ്ധ കോളജുകളിലൊക്കെ എത്രയോ കാലമായി മാനേജ്മെന്റ്-പെയ്മെന്റ് സീറ്റുകള്‍ ഉണ്ട്...അവിടെയൊക്കെ “ധന്വന്തരീ ഭാഗ“ത്തിന്റെ തത്വം പഠിപ്പിക്കുന്നുണ്ടാവുമല്ലോ അല്ലേ ?
സാജന്റെ മിഴികള്‍ക്കുമപ്പുറം എന്ന ബ്ലോഗില് ലേഖനം : മലയാളം ബ്ലോഗര്‍ മന്ത്രിയായാല്‍!

ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ സി ദിവാകരന്‍ പ്രസംഗമദ്ധ്യേ പറഞ്ഞുപോയ ഒരു വാചകത്തിന്റെ അലകള്‍ ഇനിയും ശമിച്ചിട്ടില്ലല്ലോ .ബ്ലോഗില്‍ ഈ വിഷയത്തേ പറ്റി കുറഞ്ഞത് ഒരു അഞ്ചു തവണയെങ്കിലും പോസ്റ്റുകളും അനുബന്ധ ചര്‍ച്ചകളും ഉണ്ടായി. അതില്‍ മിക്ക പോസ്റ്റുകളിലൂ‍ടെ കയറിയിറങ്ങിപ്പോയ ഞാന്‍ ശ്രദ്ധിച്ച ഒരുകാര്യം എല്ലാവരും അദ്ദേഹത്തെ അപലപിച്ചു കണ്ടു, എന്നാല്‍ പകരം മന്ത്രി എന്തായിരിക്കണം പറയേണ്ടത് എന്ന് ആരും എഴുതിക്കണ്ടില്ല....ഒരു നിമിഷം, താങ്കളായിരുന്നു മന്ത്രി സി ദിവാകരന്റെ സ്ഥാനത്തെങ്കില്‍ എന്തായിരിക്കും പകരം നിര്‍ദ്ദേശിക്കുമായിരുന്നത് ഒന്നു ചിന്തിച്ചു നോക്കുന്നത് കൊണ്ട് പ്രത്യേകിച്ചു കുഴപ്പമൊന്നും വരാനില്ലെങ്കില്‍ ഒരു അഭിപ്രായം എഴുതാമോ.......


ഈയുള്ളവന്റെ കമന്റ് ;


ആഹാരരീതിയും ജീവിത/ഉദ്യോഗ ശൈലിയും മാറ്റി മാറ്റി നാടൊട്ടുക്ക് ഇപ്പോള്‍... എട്ടാം വയസ്സില്‍ ആര്‍ത്തവാരംഭം,ഇരുപത്തേഴില്‍ കെട്ടു കഴിയുമ്പോള്‍ പിന്നെ വന്ധ്യതാ ചികിത്സക്ക് ഓട്ടം, മുപ്പതു കഴിയുമ്പോഴേക്കും കൊളസ്ട്രോളും പ്രഷറും, നാല്‍പ്പതിലോ നാല്‍പ്പത്തഞ്ചിലോ ആദ്യത്തെ അറ്റാക്കും അറുപതിലോ എഴുപതിലോ അല്‍സൈമേഴ്സും...!

ചോറിനു പകരം ചപ്പാത്തി ഒരുനേരം ആക്കുന്നത് നല്ലതു തന്നെ. സങ്കീര്‍ണ്ണ സ്റ്റാര്‍ച്ചുകള്‍ ഉള്ളതു കൊണ്ട് ഗോതമ്പ് കഴിച്ചയുടന്‍ പെട്ടെന്ന് ബ്ലഡ് ഷുഗര്‍ കൂട്ടുന്നില്ല.പക്ഷേ ആ ഇഫക്റ്റ് പ്രമേഹരോഗികളില്‍ മാത്രമേ കാര്യമായ ഗുണം ചെയ്യുന്നതായി കണ്ടിട്ടുള്ളൂ.

സാലഡുകള്‍ ഒരു നല്ല നിര്‍ദ്ദേശം തന്നെ. വിശേഷിച്ചും നഗരജീവികളില്‍.

കോഴിയിറച്ചി, റെഡ് മീറ്റ് എന്ന വകുപ്പിലുള്ള കാള പോത്ത് ആട് എന്നിവയേക്കാള്‍ മെച്ചമാണെങ്കിലും ഒരു സ്ഥിരം ആഹാരമായാല്‍ ‘വെവരമറിയും’.

മുട്ട പണ്ടൊക്കെ കൊളസ്ട്രോള്‍ കൂട്ടുമെന്നു പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ടിരുന്നുവെങ്കിലും ഇന്ന് അതിന്റെ പ്രാധാന്യം - വിശേഷിച്ചു അതിന്റെ വെള്ളക്കരുവിന്റെ പ്രാധാന്യം - നാം തിരിച്ചറിയുന്നു. പ്രമേഹരോഗികള്‍, 6-8 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്നിവരൊഴിച്ച് മറ്റുള്ളവര്‍ക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നതില്‍ പ്രശ്നമൊന്നുമില്ല എന്നു പഠനങ്ങള്‍ കാണിക്കുന്നു.

വിഷയേതരം :

1.റിസര്‍വേഷനുകാരൊക്കെ പരമ്പരാഗത തൊഴിലായ കൃഷിയും പായ നെയ്ത്തും തേങ്ങവെട്ടും നിര്‍ത്തി പഠിച്ചു കണ്ണുതെളിഞ്ഞത് എന്തോ കുറ്റമായിപ്പോയി എന്നൊരു സൂചന അങ്കിളിന്റെ തൊട്ടുമുന്‍പുള്ള കമന്റില്‍ ഉണ്ടോ എന്നൊരു തോന്നല്‍ :) (അങ്കിള്‍ അങ്ങനെ ഉദ്ദേശിച്ചിരിക്കാന്‍ ഇടയില്ല എന്നു കരുതട്ടെ.?)

2.സര്‍ക്കാരിന്റെ മുന്‍ കൈയ്യില്‍,(വേണമെങ്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെ) കൃഷി വ്യാവസായികമായി ചെയ്യുക എന്നതു മാത്രമേ നമ്മുടെ ഭക്ഷ്യ ക്ഷാമം മാറ്റാന്‍ ഒരു പോംവഴി ഉള്ളൂ.മറ്റു ജോലികള്‍ക്കുള്ളതു പോലുള്ള മാന്യതയും ഉപജീവനവും കൃഷിക്കു ലഭിക്കാന്‍ അതുപകരിക്കും. പക്ഷേ ഇത്രയധികം ജനസാന്ദ്രതയുള്ള നാട്ടില്‍ കൃഷി ലാഭകരമായ വ്യവസായമായി നടത്താന്‍ പറ്റിയ ഭൂമി എവിടുന്നു കിട്ടും എന്നത് വലിയ ഒരു ചോദ്യം. (‘കേരളാ ഫാര്‍മര്‘‍ക്ക് ഇക്കാര്യത്തെക്കുറിച്ചു കൂടുതല്‍ പറയാനായേക്കും)

( അങ്കിളിന്റെ അടുത്ത കമന്റോടെ ധാരണ തിരുത്തി )

Dec 19, 2007

വര്‍ക്ക്കേഴ്സ് ഫോറത്തിലെ ലേഖനം : ഔഷധത്തിലൂടെ ജനദ്രോഹം (സുകുമാര്‍ അഴീക്കോട് മാഷിന്റെ ലേഖനം പുന:പ്രസിദ്ധീകരണം)

കേരളത്തില്‍ ഇടതുഭരണകൂടം അധികാരത്തില്‍ വന്നിട്ട് കാലാവധിയുടെ കാല്‍ഭാഗമേ ആയിട്ടുള്ളൂ. അതിനിടയില്‍ അവര്‍ നടപ്പാക്കിയതോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ നിയമപരിഷ്കാരങ്ങളുടെയും നവ പദ്ധതികളുടെയും ഇടയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തിയും സന്തോഷവും നല്‍കിയത് ഏതാണെന്ന് ചോദിക്കുകയാണെങ്കില്‍, വിശേഷിച്ച് ആലോചിക്കാതെ എനിക്ക് പറയാവുന്ന ഉത്തരം ഇതാണ് - ചികിത്സാരംഗത്ത് സേവനത്തിലും ഔഷധപ്രയോഗത്തിലും ഔഷധ വിപണനത്തിലും വരുത്താന്‍ ഉദ്ദേശിക്കുന്ന ആരോഗ്യമന്ത്രിയുടെ പുതിയ നയപ്രഖ്യാപനം...

ഇട്ട കമന്റു (വെള്ളെഴുത്തിന്റെ പോസ്റ്റില്‍ പണ്ടിട്ട കമന്റു ആശയം തന്നെ):

സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് തെല്ലും ബഹുമാനം ഈയുള്ളവനില്ല (കാരണങ്ങള്‍ വ്യക്തിപരം) എങ്കിലും ശ്രീമതി ടീച്ചറുടെ ആരോഗ്യ നയപ്രസ്താവന അനല്പമായ സന്തോഷം തരുന്നു. ഈയുള്ളവന്‍ കൂടി അംഗമായ “പീപ്പിള്‍സ് ഡോക്റ്റേഴ്സ് ഫോറം” മന്ത്രിയുമായി അടുപ്പമുള്ള വൃത്തങ്ങളിലൂടെ മുന്നോട്ട് വച്ച ഏറ്റവും പ്രധാന ആവശ്യങ്ങളായിരുന്നു മരുന്നുവില/ഉല്പാദന നിയന്ത്രണവും, ചികിത്സകള്‍ക്കു ഒരു സര്‍ക്കാര്‍ നിര്‍മ്മിത പ്രോട്ടോക്കോളും. ഇനി ഈ തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുക എന്നതാണു മുഖ്യം. വിദേശരാജ്യങ്ങളീല്‍ അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി എഴുതിപ്പിക്കുന്നു. ക്ഷിപ്രലാഭത്തിനു വേണ്ടി എന്തു വൃത്തികേടും ചെയ്യാന്‍ തയാറായി ഇറങ്ങുന്ന ഒരു തലമുറ ഡോക്ടര്‍മാര്‍ ഉണ്ടെന്ന് ഈ രംഗത്തുള്ള ഒരാളെന്ന നിലയ്ക്കു പറയാന്‍ സാധിക്കും. പലപ്പോഴും സ്ഥലത്തെ പ്രശസ്ത പ്രാക്ടീഷണര്‍മാരേയും മ്മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. ഇപ്പോള്‍ നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ ഇതിനു പരിഹാരമാകും. ഒപ്പം ചികിത്സാഉപാധികള്‍ക്ക് ചില പ്രോട്ടോക്കോളുകള്‍ വരുംപോള്‍ തീര്‍ച്ചയായും അനാവശ്യ ടെസ്റ്റുകളും, മരുന്നുകളുമൊക്കെ നില്‍ക്കും. എന്നാല്‍ ഈ നിയന്ത്രണങ്ങളെ അട്ടിമറിക്കാന്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ സംഘടനയുമൊക്കെ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ജനം ജാഗ്രതയോടെയിരിക്കുക.!

ഇതേത്തുടര്‍ന്ന് സുകുമാരന്‍ മാഷ് അഭിപ്രായം പറഞ്ഞു; ‘സര്‍വ്വ പുച്ഛന്‍’ എന്ന ബ്ലോഗര്‍ മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്തയും അതിന്റെ ഉറവിടവും നല്‍കുകയുണ്ടായി.

അതിനിട്ട കമന്റ് :

പ്രിയ സുകുമാരന്‍ മാഷ്,പ്രതീക്ഷകളുടെ പച്ചയിലാണ് ഭൂമിയിലെ ജീ‍വിതം എന്നതു കൊണ്ട് നമുക്ക് പ്രതീക്ഷിച്ചുകൊണ്ടേയിരിക്കാം...ഒന്നും സംഭവിച്ചില്ലെങ്കില്‍ ഒന്നോ രണ്ടോ പേരെങ്കിലും മാറുമെന്ന് കരുതാമല്ലോ. :)

സര്‍വ്വപുച്ഛന്‍ നല്‍കിയ ലിങ്കും വാര്‍ത്തയും രാവിലേ തന്നെ മാതൃഭൂമി കണ്ടപ്പോള്‍ തപ്പിയെടുത്തു. ശരിയാണ്... ദു:ഖകരം തന്നെ കാര്യങ്ങള്‍. “API“ യില്‍ നിന്നും ഒരിക്കലും ഇത്ര തറ നിലവാരത്തില്‍ ഒരു നടപടി പ്രതീക്ഷിച്ചില്ല. ഇവരൊക്കെ ഇറക്കുന്ന പ്രോട്ടോക്കോളുകളെയും നിര്‍ദ്ദേശകതത്വങ്ങളേയും പോലും വിശ്വസിക്കാന്‍ പറ്റാത്ത പരുവമായിട്ടുണ്ട് !

ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പാലക്കാട് ഘടകം ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് തങ്ങളുടെ ഒരു പരിപാടി സ്പോണ്‍സര്‍ ചെയ്യാന്‍ വിസമ്മതിച്ച ചില കമ്പനികളെ കരിമ്പട്ടികയില്പെടുത്തി ആ മരുന്നുകള്‍ പ്രിസ്ക്രൈബ് ചെയ്യാതെ അവരെ ഒറ്റപ്പെടുത്തണമെന്ന മട്ടില്‍ ഒരു രഹസ്യ “തന്തയില്ലാ”സര്‍ക്കുലര്‍ (ഒപ്പും സീലുമില്ലാതെ) ഇറക്കിയിരുന്നു...

ഇത്രയധികം അപകടകാരികളായ അലോപ്പതി മരുന്നു കോമ്പിനേഷനുകളും നിരോധിത മരുന്നുകളും ഇവിടെ പല കമ്പനികളും വിറ്റുകൂട്ടിയിട്ടും (വിവരക്കേട് നിറഞ്ഞ പ്രിസ്ക്രിപ്ഷനുകള്‍ അതിനൊത്ത് കുന്നുകൂടിയിട്ടും) അതിനെതിരേ ഒരു വക മിണ്ടാത്ത ഈ സംഘടനകള്‍ക്ക് ഇങ്ങനുള്ള ബ്ലാക് ലിസ്റ്റുകള്‍ ഇറക്കാന്‍ എന്തു ധാര്‍മ്മികത ?

പീപ്പിള്‍സ് വാര്‍ഗ്രൂപ്പിന്റെ ഒരു നേതാവിനെ കേരളത്തില്‍ അറസ്റ്റു ചെയ്തതായി വാര്‍ത്ത കണ്ടിരുന്നു...ഇക്കണക്കിന് ഡോക്ടര്‍മാരുടെ തല വെട്ടി മതിലിലും പോസ്റ്റുകളിലും വയ്ക്കുന്ന കാലം വരാന്‍ വല്യ താമസമുണ്ടെന്നു തോന്നുന്നില്ല..!

Dec 18, 2007

ജോസഫ് ആന്റണി മാഷിന്റെ ലേഖനം: കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍ (കഫ്‌ സിറപ്പുകളെക്കാളും മികച്ചത്‌ തേന്‍ തന്നെയെന്ന്‌ അമേരിക്കന്‍ ഗവേഷകരുടെ കണ്ടെത്തല്‍)

കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍ തന്നെയാണ്‌ ഉത്തമം. നമ്മുടെ മുത്തശ്ശിമാര്‍ എത്രയോ കാലമായി പറയാറുള്ള ഈ സംഗതി, വെറും പറച്ചിലല്ലെന്നും ശാസ്‌ത്രീയം തന്നെയെന്നും കണ്ടെത്തിയിരിക്കുയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന്‌ കുറിപ്പടിയില്ലാതെ വാങ്ങാവുന്ന കഫ്‌ സിറപ്പുകളെ അപേക്ഷിച്ച്‌ സുരക്ഷിതവും ഫലപ്രദവുമാണ്‌ തേനെന്നാണ്‌, പെന്‍ സ്റ്റേറ്റ്‌ കോളേജ്‌ ഓഫ്‌ മെഡിസിനിലെ ഇയാന്‍ പോളും സംഘവും എത്തിയിട്ടുള്ള നിഗമനം.

സ്വാഭാവികമായി ആയുരോപ്പതി/അലോപ്പതി/ഹോമിയോപ്പതി തര്‍ക്കങ്ങള്‍ മൂത്തിരുന്ന കാലമായതിനാല്‍ ഈ ലേഖനവും അതിന്റെ വിഴുപ്പലക്കല്‍ വേദിയായി.

ഈയുള്ളവനും കൂടെ ചേര്‍ന്ന് അര്‍മ്മാദിച്ചു.

ആദ്യ കമന്റ് :

ജോസഫ് മാഷിന്റെ ലേഖനം കാലികമാണ്.വിജ്നാന പ്രദവും.നന്ദി.

ചെറിയൊരു കൂട്ടിച്ചേര്‍ക്കല്‍ :

1.പരാമൃഷ്ട പഠനം “partially double blind trial“ ആയിരുന്നു. തീര്‍ച്ചയായും അതിന്റെ ക്വാളിറ്റിയെക്കുറിച്ചു നാളെ ചോദ്യങ്ങളുയരുവാനുള്ള ആദ്യത്തെ പഴുത്.

2.out patient രീതിയില്‍ ആണ് പഠന്ം രൂപവല്‍ക്കരിച്ചത്. രോഗികളായ കുട്ടികളുടെ മാതാപിതാക്കളെ ഇന്റര്‍വ്യൂ ചെയ്താണു കുട്ടിയുടെ രോഗത്തിന്റെ പുരോഗതിയെക്കുറിച്ച് വിവരം ശേഖരിച്ചിട്ടുള്ളത്.ഇതു objectivityയെ പൂര്‍ണ്ണമായും തഴയുന്നു.3. ഏതു നിലവാരത്തിലുള്ള രോഗത്തിനാണു ഈ ചികിത്സ ഫലപ്രദമെന്ന് പഠനത്തില്‍ നീന്ന് വ്യക്തമല്ല.ഈ കുറവുകളും പിഴവുകളും ചൂണ്ടിക്കാട്ടി അവിടെ വിദഗ്ധ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നു. ലിങ്ക് ഇവിടെ. (ഇപ്പോള്‍ ലെഖനം സൌജന്യമല്ല.)http://archpedi.ama-assn.org/cgi/content/short/161/12/1149

‘കുറ്റം മാത്രം കണ്ടുപിടിച്ചു വിളമ്പുകയല്ലേ യെവന്റെ പണി‘ എന്ന് ദയവു ചെയ്ത് കരുതരുത്.

ഒരു മരുന്നു ട്രയല്‍ നടത്തുന്ന രീതിയെക്കുറിച്ച് സ്വന്തം ബ്ലോഗില്‍ എഴുതിയതിന്റെ പരിമിതമായ വിവരം വച്ച് സംഗതിയെ ഒന്നു അപഗ്രഥിച്ചെന്നു മാത്രം.

വിഷയേതരം :
@ ദേവന്‍ ജീ,
ഹീമോഗ്ലോബിന്റെ റോള്‍ ഒരു മെഡിക്കല്‍ കോളെജ് അധ്യാപകന്‍ ചെയ്യുന്നതിനേക്കാള്‍ രസകരമായി താങ്കള്‍ വിവരിച്ചു. അഭിനന്ദനം.പക്ഷേ ഹീമോഗ്ലോബിന്‍ സംബന്ധിയായ പ്രശ്നങ്ങള്‍ (അനീമിയകള്‍) - ഭക്രുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “imbalance" - ഒരു പാടു കാരണങ്ങള്‍ കൊണ്ടു വരാം. താങ്കളുടെ കമന്റില്‍ തന്നെ ചിലതു പരാമര്‍ശിക്കുന്നുമുണ്ട്. അപ്പോള്‍ ഇതിലേത് ബിന്ദുവിലാണ് തേനിന്റെ പ്രതിപ്രവര്‍ത്തനം? അതറിയാതെ എങ്ങനെ തേന്‍ ഹീമോഗ്ലോബിന്‍-ബാലന്‍സിങ്-ഇഫക്റ്റ് കാണിക്കുന്നുവെന്നു പറയും?തേന്‍ കഴിച്ചിട്ട് അനീമിയ മാറിയാല്‍ മാത്രം പോരാ, തേനിന് അങ്ങനൊരു ഇഫക്റ്റുണ്ടെന്നു പറയാന്‍. അതേ കാരണം തന്നെയാണ് ശ്വാസകോശ രോഗങ്ങള്‍ക്ക് തേന്‍ ഫലപ്രദമാണെന്ന് പറയുമ്പോഴും ഉയരുന്ന പുരികങ്ങള്‍ക്ക് പിന്നിലും .

തുടര്‍ന്നു സെബിന്‍ ജി ഒരു ‘കോണ്‍സ്പിറസി’ സാധ്യത മുന്നോട്ടുവെയ്ക്കുകയുണ്ടായി.

അടുത്ത കമന്റ് അതിന് :

നല്ല കിടിലന്‍ ലോജിക്ക് എന്റേ സെബിനേ...

1. അമെരിക്കന്‍ പീഡിയാട്രിക് അസോസിയേഷന്‍ തന്നെ ഏറെക്കാലമായി കുട്ടികള്‍ക്ക് ചുമമരുന്നുകള്‍ നല്‍കേണ്ടതില്ല എന്ന് അനൌദ്യോഗികമായ സമവായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. അത് ഔദ്യോഗികമായ ഒരുപ്രഖ്യാപനമായി വരാന്‍ ഒട്ടും താമസമില്ല. ഇനി അങ്ങനൊരു ഗൈഡ് ലൈന്‍ വന്നില്ലെങ്കില്‍ തന്നെ ഡെക്സ്ട്രോ മെതോര്‍ഫനെക്കുറിച്ചും ബ്രോംഹെക്സിനെക്കുറിച്ചും അമ്മോണിയം സിട്രേറ്റിനെ കുറിച്ചും സാമാന്യ ധാരണയുള്ള ഒരു ഡോക്ടറും അതു കുട്ടികള്‍ക്ക് കൊടുക്കുന്നതിനുമുന്‍പു നാലുവട്ടം ആലോചിക്കാറുണ്ട്.
(വെറുതേ അച്ഛനേയും അമ്മയേയും സുഖിപ്പിക്കാനാണ് ചുമമരുന്നുകള്‍ അധികവും ഇന്ന് കുട്ടികള്‍ക്ക് പ്രിസ്ക്രൈബ് ചെയ്യപ്പെടുന്നത്)

2. സെബിന്റെ കോണ്‍സ്പിരസി തിയറി നല്ലതു തന്നെ. പക്ഷേ തേനിനെ പുകഴ്ത്തിക്കോണ്ടു വന്നിട്ടുള്ള ഈ പഠനം തേന്‍ വ്യാപാരികളുടെ സാമ്പത്തിക സഹായത്തോടെയാണു നടന്നതെന്നു ആ പഠനത്തിന്റെ “ഡിസ്ക്ലോഷര്‍” ആയി വാലറ്റത്തു നല്‍കിയിട്ടുണ്ട്...! Archives of Pediatric and Adolescent Medicineന്റെ സൈറ്റില്‍ പോയി ഒറിജിനല്‍ പേപ്പര്‍ നോക്കൂ.... :)

ആദ്യം കൊടുത്ത ലിങ്ക് തിരുത്തിക്കൊണ്ടും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ടും യാത്രാമൊഴിയുടെ കമന്റു വന്നു.

അതിന് ഒരു courtesy note :

പ്രിയ ‘യാത്രാ മൊഴീ’

ലിങ്ക് തിരുത്തിയതിനു നന്ദി.
കമന്റു പോസ്റ്റിക്കഴിഞ്ഞപ്പോഴാണ് ഒറിജിനല്‍ റിവ്യൂവിന്റെ ഫയല്‍ മെയിലില്‍ കിട്ടിയത്. രാത്രി വൈകിയതിനാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ സൂചിപ്പിച്ചപോലെ ആ റിവ്യൂ ദുര്‍ബലമായ ഈ പഠനത്തെ കുറേയൊക്കെ സാധൂകരിക്കുന്നുണ്ട്, ഗൌരവകരമായ പിഴവുകളെ റിവ്യൂവില്‍ ഒരു തരം ഐസ് പുരട്ടിയുള്ള ഭാഷയില്‍ മൃദുവായി വിമര്‍ശിച്ചിട്ടേയുള്ളൂ - അതും ചില ഭാവി നിര്‍ദ്ദേശങ്ങള്‍ എന്ന രൂപത്തില്‍ മാത്രം.
ഒരു പക്ഷേ അതിലേറ്റവും പ്രധാനപ്പെട്ട വാചകം അവസാനത്തേതായിരിക്കും (നാളെ ഒരു ഗൈഡ് ലൈനായി ഡോക്ടര്‍മാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഒന്ന്) :

"For those pediatric health care professionals whochoose not to treat cough symptoms associated with URIs,the potential benefits of any intervention may not be worththe risks associated with treatment. For those who dochoose to offer therapy to children with cough, this studysuggests that honey may be a reasonable option given itslow cost, relatively low adverse effect profile, and potentialbenefit."

ആ ചര്‍ച്ചയും ബൂലോകത്തെ മറ്റു ശാസ്ത്ര ചര്‍ച്ചകളെപ്പോലെ “കെറുവു” കമന്റുകളും ഓഫ് ടൊപ്പിക് കമന്റുകളും കൊണ്ട് ദുര്‍മ്മേദസ്സ് നിറയുകയാണ് ഇതു പോസ്റ്റുന്ന സമയത്തും.

Science എന്നാല്‍ argumentative plausibility ആണെന്നു ധരിച്ചു വശായ ബൂ‍ലോകരേ...നമോവാകം!
വെള്ളെഴുത്തിലെ ലേഖനം വൈദ്യശാസ്ത്രത്തിന്റെ സാമൂഹിക അവസ്ഥയെക്കുറിച്ചു വിമര്‍ശം :കരിങ്കല്ലുകളുടെ കാര്‍ഡിയോഗ്രാം

ഗുണ്ടര്‍ട്ട് നിഘണ്ടു എഴുതുന്ന കാലത്ത് ആസ്പത്രി, ആശുപത്രി തുടങ്ങിയ വാക്കുകള്‍ അത്ര പ്രചാരത്തിലായിരുന്നില്ല എന്നു വേണം ഊഹിക്കാന്‍. വൈദ്യശാലയില്‍ വൈദ്യനും അയാളുടെ അറിവിനുമാണ് (വിദ് എന്നാല്‍ അറിവ്) പ്രാധാന്യം. ജീവന്‍ മശായിയെ ചുമ്മാതാണോ കാലമിത്രയുമായിട്ടും നാം മറക്കാത്തത്. അഷ്ടവൈദ്യന്മാരെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ കുറിയ്ക്കാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ചെലവാക്കിയ മഷിയെത്ര! അവിടുന്ന് നേരെ ‘ആസ്പത്രി‘യിലെത്തുമ്പോള്‍ കഥ മാറുന്നു. ഇപ്പോള്‍ രോഗി അതിഥിയാണ്. ഹോസ്പിറ്റാലിറ്റി യുടെ സമീപത്തെവിടെയോ ആണല്ലോ ‘ഹോസ്പിറ്റല്‍‘...

ആദ്യം അവിടെയിട്ട കമന്റ് :

വൈദ്യം പ്രഥമമായി ഒരു കലയും സേവനവും ആണെന്ന് കാക്കത്തൊള്ളായിരം വട്ടം പറഞ്ഞു പഠിപ്പിച്ചിട്ടാണു ഞങ്ങളെ സമൂഹത്തിലേക്കിറക്കി വിടുന്നത്...

പക്ഷേ...

ഡോക്ടര്‍മാര്‍ ഇന്ന ഇന്ന രീതികളില്‍ ജീവിക്കണം എന്നും എഞ്ചിനിയര്‍മാര്‍ ഇന്ന രീതികളില്‍ ജീവിക്കണം എന്നും, ഗള്‍ഫ് റിട്ടേണ്‍ മലയാളിയും, സര്‍ക്കരുദ്യോഗസ്ഥനും ഇന്ന രീതികളില്‍ ജീവിക്കണം എന്നുമൊക്കെ സമൂഹം എന്നു പറയുന്ന കഴുതക്കൂട്ടം ചില അലിഖിത - അലംഘനീയ - നിയമങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട് .

കഷ്ടിച്ചു പതിനായിരം രൂപ ഹെല്‍ത്ത് സര്‍വ്വീസിലെ സ്റ്റാര്‍ട്ടിങ് ശമ്പളമായി കിട്ടുമ്പഴും കാറും ബാറും പൂ‍ * * മൊക്കെ നേടി അങ്ങു കൊമ്പത്തെത്തണമെന്നു സമൂഹം പ്രൊഫഷനലുകളെ കുറിച്ചു പ്രതീക്ഷിക്കുന്നു. പൊടിപാറുന്ന പ്രൈവറ്റ് പ്രാക്ടീസൊക്കെ ഉണ്ടായിവരുന്നതു മൂക്കില്‍ പല്ലുകിളിര്‍ക്കുന്ന കാലത്താണെന്ന് ഓര്‍ക്കണം - അതും നഗരവാസികളായ 20 - 25 ശതമാനം പേര്‍ക്കു മാത്രം!

MBBS കഴിഞ്ഞ് post graduation എന്ന കടമ്പക്കു മുന്നില്‍ ഒന്നു രണ്ട് വര്‍ഷം പാഴാക്കുമ്പം, “ഒന്നും ആയില്ലേ“ എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും അവിഞ്ഞ ചോദ്യങ്ങള്‍ കൂടിയകുമ്പോള്‍ ആതുര സേവനം എന്ന പഴയ ആദര്‍ശമൊക്കെ അട്ടത്ത് വയ്ക്കും ആരായാലും.ആ നിലവാരം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒപ്പിക്കാന്‍ എല്ലവരും തുനിഞ്ഞിറങ്ങുമ്പോഴാണ് കൈക്കൂലിയും അഴിമതിയും “അഡ് ജസ്റ്റ്മെന്റ് ” എന്ന കലാപരിപാടിയായി പൂത്തുവിരിയുന്നത്...
ഒരുപാട് വര്‍ഷങ്ങള്‍ പുസ്തകത്തിന്റെ മുന്നില്‍ ഉല്‍പ്പാദനക്ഷമമായ ഒരു ജോലിയും ചെയ്യാനാകതെ ജീവിതത്തിന്റെ നല്ലൊരു സമയം തീര്‍ത്തിട്ടും നല്ല ശമ്പളമൊ സുരക്ഷിതത്വമോ ഇല്ലാതെ വരുന്ന അവസ്ഥയുണ്ട് ഇന്ത്യയിലെ,. വിശേഷിച്ചു കേരളത്തിലെ, ഒരു ഡോക്റ്റര്‍ക്ക്...അതു കുറച്ചു നാള്‍ കഴിയുമ്പോള്‍ നിരാശയും ഫ്രസ്ട്രേഷനുമൊക്കെ ആയി രോഗിയുടെ മേല്‍ അനുകമ്പാരഹിത്യമായും ചിലപ്പോഴൊക്കെ ക്രൂ‍രതയായും വീഴുന്നു.

നനഞ്ഞു കഴിഞ്ഞാല്‍ പിന്നെ നാറിയ സകല കളിയും കളിച്ചു പൈസയുണ്ടാക്കുന്നതിനുള്ള ഓട്ടമാണ്...

അടിസ്ഥാന പ്രശ്നം ദീര്‍ഘവീക്ഷണം ഇല്ലാത്ത കോഴ്സ് നിശ്ചയങ്ങളും യാതൊരു അഭിരുചിയുമില്ലാതെ, കുത്തിയിരുന്നു പഠിക്കാന്‍ കഴിവുണ്ടെന്ന മാത്രം മാനദണ്ഡത്തിന്റെ പേരില്‍ പണ്ട് മുതല്‍ക്ക് തന്നെ വിദ്യാര്‍ഥികളെ ഈ രംഗത്തേക്കു തള്ളിവിടുന്നതും ആണ്....അത് കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ കാലത്തു തന്നെ ഉള്ള പ്രശ്നമാണ്, സ്വകാര്യ കോളെജുകളുടെ സംഭാവനയല്ല.

ഉദാഹരണത്തിനു യുണൈറ്റഡ് സ്റ്റേറ്റ്സില്‍ മൊത്തം 15,000 ത്തോളം മെഡിക്കല്‍ ഡിഗ്രി സീറ്റുകള്‍ ഉണ്ട് - 20,000 ത്തോളം മെഡിക്കല്‍ പി.ജി സീറ്റുകളും. ഏതാണ്ട് 5,000 വരുന്ന ഈ അധിക പി.ജി. സീറ്റുകള്‍ മറ്റ് രാജ്യത്തു നിന്നുള്ള ഡോക്റ്റര്‍മാര്‍ക്കു പ്രവേശനം നല്‍കാനും തികയുന്നു...

അതെ സമയം നമ്മുടെ സ്ഥിതിയോ?

കേരളത്തില്‍ 1000 മെഡിക്കല്‍ ഡിഗ്രി സീറ്റുകള്‍ ഉള്ളപ്പോള്‍ പി.ജി. സീറ്റുകള്‍ കഷ്ടിച്ചു 180 എണ്ണമാണുള്ളതു - എറ്റവും ആവശ്യമുള്ള ക്ലിനിക്കല്‍ വിഭാഗങ്ങളിലെ സീറ്റുകള്‍ കഷ്ടിച്ച് 100 കാണും..!ഇതാണു മന്ദബുദ്ധികളുടെ “സോഷ്യല്‍ എഞ്ചിനീറിങ്”.

അമേരിക്കയുടെ സിസ്റ്റം വല്യ ഉണ്ടയാണെന്നൊന്നുമല്ല ഈ പറഞതിന്റെയൊക്കെ അര്‍ഥം .

രോഗി- ഡോക്റ്റര്‍ അനുപാതം നമ്മുടെ കോഴ്സുകള്‍ രൂപീകരിക്കുമ്പോള്‍ ഒരിക്കല്‍പ്പൊലും ഒരു വിഷയം ആകുന്നില്ല എന്നതിനൊരു ഉദാഹരണം പറഞ്ഞെന്നെയുള്ളൂ.

അല്ല...നമ്മുടെ ഏതു കോഴ്സാണു സമൂഹത്തിന്റെ ആവശ്യകതയ്ക്കു തൂക്കം നല്‍കി ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത് ?ഹ ഹ ഹ ഹ....

പിന്നെ ഈ പകല്‍ കൊള്ളക്ക് പരിഹാരം ഉണ്ട് -

1.ഓരോ മരുന്നും ഓരോ ടെസ്റ്റും എന്തിനൊക്കെ എന്നു ചൊദിക്കാനുള്ള ധൈര്യം രോഗിയും ബന്ധുക്കളും കാണിച്ചു നോക്കു...അമിത മരുന്നെഴുത്തും അനാവശ്യ ടെസ്റ്റും പകുതിയായി കുറയും.

2. രോഗത്തെ കുറിച്ചു കൂടുതല്‍ ഡീറ്റെയിത്സ്- നെറ്റിലും മറ്റും കിട്ടുന്നതു - തപ്പിയെടുത്ത് നിങ്ങളുടെ ഡോക്റ്ററെ ഒന്നു വിരട്ടി നോക്ക്... മൂപ്പര്‍ താനേ പത്തി താഴ്ത്തും..

3. ഏറ്റവും വല്യ സ്പെഷ്യലിസ്റ്റിനെ തന്നെ നിങ്ങളുടെ ചെറിയ രോഗങ്ങള്‍ കാ‍ണിക്കണം എന്ന വാശിയുപേക്ഷിക്കൂ - ഒരുമാതിരിപ്പെട്ട എല്ലാ സാധാരണ രോഗങ്ങളും ചികിത്സിക്കനുള്ള വിവരവുമായിട്ടാണു ഓരോ സാദാ ഡോക്റ്ററും പഠിച്ചിറങ്ങുന്നതെന്നു മനസ്സിലാക്കൂ - അയാള്‍ക്കു ചികിത്സിക്കാന്‍ പറ്റാത്തതേ സ്പെഷ്യലിസ്റ്റ് കാണേണ്ടതുള്ളൂ...

പിന്‍ കുറിപ്പ് : പ്രിയ “വെള്ളെഴുത്തേ”, ട്യൂബല്‍ ഗര്‍ഭവും അപ്പെന്റിസൈറ്റിസും തമ്മില്‍ രോഗലക്ഷണം വച്ചൊ അള്‍ട്ര സൌണ്ട് സ്കാന്‍ വച്ചൊ തിരിച്ചറിയാന്‍ വലിയ പാ‍ടാണ്...പ്രത്യേകിച്ചും ഒന്നോ രണ്ടോ ദിവസം പഴകിയ ബ്ലീഡിങ് ആണെങ്കില്‍, ഉള്ളിലെ അവയവങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു കാരണം സ്കാനിങ്ങ് കാഴ്ച്ച ദുഷ്ക്കരമാകും...സീ ടി സ്കാന്‍ പോലും ചിലപ്പോള്‍ പിഴയ്ക്കും.. താങ്കളുടെ ആ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള സര്‍ജ്ജന്‍ ചെയ്ത ഗൈനക് കണ്‍സള്‍ട്ടേഷന്‍ ഏറ്റവും ശരിയായ കാര്യമാണ്...മെഡിക്കല്‍ എത്തിക്സിന്റെ ഏതു തട്ടില്‍ വച്ചു നോക്കിയാലും.

ഈ കമന്റിനെ തുടര്‍ന്ന് ചില വിമര്‍ശങ്ങളുണ്ടായി.

അതിനിട്ട മറു കമന്റ്:

പ്രിയ സുഹ്യത്തുക്കളേ,ആദ്യത്തെ കമന്റ് എഴുതുമ്പോഴേ ഇത്തരമൊരു തെറ്റിദ്ധാരണയും പ്രത്യാക്രമണവും പ്രതീക്ഷിച്ചിരിന്നു...ഡോക്റ്റര്‍മാര്‍ കാണിക്കുന്ന “തെണ്ടി“ത്തരങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാനല്ല അതൊന്നും എഴുതിയത്; ഇങ്ങനെയും ചില കാരണങ്ങള്‍ ഉണ്ടെന്നു പൊതു സമക്ഷം അറിയിക്കുക മാത്രമെ ഉദ്ദേശിച്ചിട്ടുള്ളൂ.സ്വന്തം കുറ്റം മറയ്ക്കാന്‍ അന്യന്റെ കുറ്റം പറയുകാണെന്നു വിചാരിക്കരുത് : ഒന്നു ചോദിച്ചോട്ടെ , മ്യഗാസ്പത്രിയില്‍ പോയി നോക്കിയിട്ടുണ്ടോ ? ക്യഷിയാപ്പീസില്‍ ? യൂണിവേഴുസിറ്റിയില്‍ ? പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ ? സെക്രട്ടെറിയറ്റില്‍? കളക്റ്ററേറ്റില്‍ ? ഇവിടെയൊക്കെ നടക്കുന്നതു തന്നെ വേറൊരു രൂപത്തില്‍ ആസ്പത്രികളിലും നടക്കുന്നത് ... മനുഷ്യജീവനും ആരോഗ്യവും വച്ചുള്ള കളിയാകുമ്പോ‍ള്‍ സംഗതി ക്രൂരവും തന്തയില്ലായ്കയും ആവുന്നു എന്നതു സത്യം..കരിമീന്‍ ഓപ്പറേഷന്‍ തീയറ്റരിലെ ഫ്രിഡ്ജില്‍ വച്ച മഹാനെയും അഴിമതി കാട്ടുന്ന സൂപ്രണ്ടിനെയുമൊക്കെ പഴയ നക്സലൈറ്റു രീതിയില്‍ റോഡിലിട്ട് കൈകാര്യം ചെയ്യണമെന്ന് തന്നെയാണു ഈയുള്ള “ഹിപ്പൊക്രിറ്റി“ന്റെയും അഭിപ്രായം - അതാരു ചെയ്യുമെന്ന തര്‍ക്കത്തില്‍ കാലം കഴിഞ്ഞുകൊള്ളും എന്ന് നന്നായി അറിയാവുന്നതുകൊണ്ടാണല്ലൊ നമ്മള്‍ പിന്നെയും പിന്നെയും ഡോക്റ്റര്‍മാരെയും നേഴ്സുമാരെയും ലാബ് റ്റെക്നീഷ്യന്മാരെയും പ്രസവിക്കുന്ന പരശ്ശതം കോളജുകള്‍ക്കു അംഗീകാരവും നല്‍കി നമ്മുടെ കുട്ടികളെയും അമ്മായീടെ മോളെയും അഛന്‍പെങ്ങളെയും നാത്തൂന്റെ മോനെയുമൊക്കെ എന്റ്രന്‍സിനു കോച്ചാന്‍ വിട്ട് ഫിക്സഡ് ഡെപ്പോസിറ്റുമായി കാത്തിരിക്കുന്നത് ...സമൂഹത്തിലെ ചവറ് തൂത്തുവാരാന്‍ തുടങ്ങിയാല്‍ സര്‍വ്വതും വ്യത്തിയാക്കിയേ നിര്‍ത്താവൂ - ഇല്ലെങ്കില്‍ മൂന്നാര്‍ പോലെ വഴിയില്‍ മുണ്ടഴിഞ്ഞ അവസ്ഥയിലാവും ...അതു ഇവിടുത്തെ സകല പ്രജക്കും അറിയാം. ഒറ്റൊരുത്തന്‍ അനങ്ങുകില്ല - ഇതൊന്നും ഒരു കാലത്തും മാറാനും പൊകുന്നില്ല...വല്ല “അന്യനോ”, “ഇന്ത്യനോ”, “ഫോര്‍ ദ പീപ്പിള്‍“ മോഡലില്‍ ആരങ്കിലുമോ ഇറങ്ങുമോ തമ്പുരാനേ..??!ആകെയുള്ള വഴി - സ്വന്തം കുട്ടികളാരെങ്കിലും ഈ പ്രൊഫഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ അവരെയെങ്കിലും ആദര്‍ശത്തോടെ വഴി നടത്താന്‍ നോക്കുക! “നാടു മുഴുവന്‍ പേയ് പടരുമ്പൊള്‍ സ്വന്തം പട്ടിയെ കൂട്ടിലിടാം“ സാഷ്ടാംഗ പ്രണാമത്തോടെ .. :)

തുടര്‍ന്ന് വെള്ളഴുത്തിന്റെ തന്നെ pacifier.

ഈയുള്ളവന്റെ അവസാന കമന്റ്:

ഈ വ്യവസ്ഥിതി വല്ലാത്ത ചൊറിച്ചിലാണു നമുക്കൊക്കെ നല്‍കിക്കൊണ്ടിരിക്കുന്നത് ...

നഗരത്തിലെ ചില പഴകി പേരെടുത്ത സ്പെഷ്യലിസ്റ്റ് ഡോക്റ്റര്‍മാരുടെയൊക്കെ മരുന്നു കുറിപ്പടിയിലെ വിഡ്ഡിത്തങ്ങള്‍ കണ്ട് ചിരിച്ച് കണ്ണുകലങ്ങിയാണു പല ദിവസവും ഈയുള്ളവന്‍ ക്ലിനിക്കു വിടുന്നത്. ഒരു നേരം കഴിക്കാനുള്ള മരുന്നു മൂന്നുനേരത്തേക്കു കൊടുക്കും..ആഹാരത്തിനു ശേഷമുള്ളതു ആഹാരത്തിനു മുമ്പ് കഴിക്കാന്‍ കൊടുക്കും...ഓരോ കുറിപ്പടിക്കും ഒപ്പം മൂന്നും നാലും വിറ്റമിന്‍ ഗുളികകള്‍ കാണും...ചേരാന്‍ പാടില്ലാത്ത എത്രയോ മരുന്നുകള്‍ അനാവശ്യമായി എഴുതി നിറച്ചിട്ടുണ്ടാകും...വയറു ഞെക്കി നോക്കിയാല്‍ മനസ്സിലാവുന്ന രോഗത്തിനു സീ.ടീ സ്കാന്‍ വരെ പറയും...ഇങ്ങനെ എന്തെന്തു പാതകങ്ങള്‍!

ഒറ്റ നോട്ടത്തില്‍ അറിയാം - ഒന്നുകില്‍ ആ കുറിപ്പടിയെഴുതിയ വീരന് മെഡിസിന്‍ എന്ന ശാസ്ത്രത്തെ കുറിച്ചു ഒരു ചുണ്ണാമ്പും അറിയില്ല, അല്ലെങ്കില്‍ അയാളിത് ഏതോ മരുന്നു കമ്പനിയില്‍ നിന്നും കമ്മീഷനും വാങി നക്കിക്കൊണ്ടാണു ഈ ചെറ്റത്തരം കാണിക്കുന്നത് എന്ന് ...

പക്ഷെ എന്ത് ചെയ്യാം ?
കമാന്നു മിണ്ടാന്‍ പറ്റില്ല...നമ്മക്കുണ്ടോ ടിയാന്റെയത്രയും സീനിയോറിറ്റിയും മറ്റും...?

മാത്രമല്ല മൂപ്പരു പറഞ്ഞു തലയില്‍ക്കേറ്റിവച്ചതു മാത്രമേ രോഗി വിശ്വസിക്കൂ...ഈവിധം തറ പ്രാക്റ്റീസു നടത്തുന്നവന്റെയൊക്കെ ചന്തിയും താങ്ങിയാണു നാട്ടിലെ മാധ്യമങ്ങള്‍ പോലും നടക്കുന്നത് .... വലിയ താപ്പാനകള്‍ ഒന്നും അവരുടെ വലയില്‍ വീഴില്ല..മിക്കപ്പോഴും ചെറിയ ചെറിയ കൈക്കൂലിക്കേസുകളില്‍ പെടുന്നവരൊക്കെ ചെറിയ മീനുകള്‍ മാത്രമാണ്...

ഐ.എം.ഏ എന്ന വെള്ളമടി സഭയാകട്ടെ ഒരു പിണ്ണാക്കിനും കൊള്ളാത്ത ഒരു സംഘവും!തിരുവനന്തപുരത്തു ഇതുപോലെ ആര്‍ത്തിയോടെ നാറിയ പ്രാക്ടീസു നടത്തുന്നവരാരൊക്കെയെന്നറിയാന്‍ ഇവിടെ ബിസിനസ്സിനായി പാഞ്ഞു നടക്കുന്ന മെഡിക്കല്‍ റെപ്പ്രസെന്റേറ്റിവ്മാരോട് ഒന്നു സംസാരിച്ചാല്‍മതി...അവര്ടെ pay-rollല്‍ സാധരണ ഫിസീഷ്യന്മാര്‍ മുതല്‍ മെഡിക്കല്‍ കോളജിലെ പ്രഫസര്‍മാരും ആരോഗ്യ വകുപ്പു ഡയറക്റ്റര്‍ വരെ ഉണ്ടവും...വളര്‍ന്നു വരുന്ന തലമുറ ഇവനെയൊക്കെ കണ്ടാണല്ലൊ പഠിക്കുന്നത് ...! അതു മറ്റൊരു ശാപം..!
വെള്ളെഴുത്തിന്റെ ബ്ലോഗിലെ ലേഖനം : മൊബൈല്‍, മേതില്‍, മാതൃഭൂമി, മുട്ട.....

മാതൃഭൂമിയുടെ ‘വാചകമേള‘ (നിര്‍മ്മയുടെ സര്‍ഫുപൊടി എന്നു പറയും പോലെ..) ‘കണ്ടതും കേട്ടതും’ ഇന്നത്തെപ്പതിപ്പ് തുടങ്ങുന്നതു മേതില്‍ രാധാകൃഷ്ണന്റെ ഉദ്ധരണിയോടെയാണ്. അദ്ദേഹം പറഞ്ഞിരിക്കുന്നതിങ്ങനെ :“ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രസരത്തില്‍ അരികത്തുള്ളൊരു മുട്ട വെന്തു പോകും. മുട്ടയിലെ പ്രോട്ടീനുകള്‍ പാകം ചെയ്യാന്‍ മൊബൈലിനു കഴിയുമെങ്കില്‍ നമ്മുടെ തലച്ചോറിലെ....

ഇട്ട കമന്റ് താഴെ. അവസാനവരി ബൂലോകത്തിനും ഈയുള്ളവനും ബാധകം തന്നെ :)


ഇമ്മാതിരിയുള്ള പരിപാടി മുന്‍പും മുത്തശ്ശിപ്പത്രങ്ങള്‍ കാണിച്ചിട്ടുണ്ട് - മാര്‍ക്സിനെയും സ്വര്‍ണ്ണത്തെയും കുറിച്ചുള്ള പഴയ ഒരു “മൂന്നുവര” ലേഖനത്തില്‍ നിന്നും ഇതു പോലെ ചൂണ്ടിയ വാചകവും അരോചകാം വിധം ഔട്ട് ഒഫ് കോണ്ടെക്സ്റ്റ് ആയിരുനു...

ഇത് അച്ചടി മാധ്യമത്തിന്റെ കാര്യം..നമ്മുടെ വിഷ്വല്‍ മീഡിയയോ? അവിഞ്ഞ ചില “ഔട്ട് ഒഫ് കോണ്ടെക്സ്റ്റ്“ ചാനല്‍ ഉദ്ധരണികള്‍ കണ്ടാല്‍ ന്യൂസ് റൂമില്‍ കേറ്ച്ചെന്നു ഒരു തൊഴി വച്ചു കൊടുക്കാന്‍ തോന്നും - കോടതി വാര്‍ത്തകള്‍, മെഡിക്കല്‍ വാര്‍ത്തകള്‍, സര്‍ക്കാര്‍ ചട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങളൊക്കെ തികച്ചും നിരുത്തരവാദപരമായിട്ടും അസാന്ദര്‍ഭികമായിട്ടുമല്ലേ ഇവറ്റകള്‍ എടുത്തലക്കുന്നത്?

ചുരുങ്ങിയപക്ഷം അതാത് രംഗത്തെ ഒരാളെയെങ്കിലും കണ്ട് ഒന്നു “verify” ചെയ്താല്‍ മൂട് തേഞ്ഞു പൊകുമെന്ന് വിചാരിക്കുന്ന റിപ്പോര്‍ട്ടര്‍മാരാണധികവും!(പണ്ട് ചിക്കുന്‍ ഗുന്യ പകര്‍ച്ചയുടെ മൂര്‍ദ്ധന്യത്തില്‍ ഏഷ്യാനെറ്റിലെ ഒരു തഴക്കംവന്ന റിപ്പോര്‍ട്ടര്‍ “സിപ്ലോക്സ്” എന്ന ആന്റ്റിബയോട്ടിക്കു പൊക്കിപ്പിടിച്ചു കൊണ്ട് ഇങ്ങനെ പറയുന്നതു കേട്ടു: “ഇതു പോലുള്ള വിറ്റാമിന്‍ ഗുളികകള്‍ മാത്രമാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കുന്നത്...!”

അറിഞ്ഞുകൂടാത്ത എന്തു പിണ്ണാക്കിനെക്കുറിച്ചും മണിപ്പ്രവാളം കീച്ചുന്നത് നമ്മള്‍ മലയാളിയുടെ ജനിതകത്തില്‍ അലിഞ്ഞതാണല്ലോ...
ജോസഫ് ആന്റണി മാഷിന്റെ ലേഖനം: ഭ്രൂണമില്ലാതെ ഭ്രൂണവിത്തുകോശങ്ങള്‍

അണ്ഡങ്ങളോ ഭ്രൂണങ്ങളോ നശിപ്പിക്കാതെ, ജീവന്‍ വെച്ചുള്ള കളിയെന്ന പഴിയേല്‍ക്കാതെ, 'ഭ്രൂണവിത്തുകോശങ്ങള്‍' (embryonic stem cells) സൃഷ്ടിക്കാമെന്ന്‌ തെളിഞ്ഞിരിക്കുന്നു. മനുഷ്യരുടെ സാധാരണ ചര്‍മകോശത്തില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങള്‍ സൃഷ്ടിക്കാമെന്നാണ്‌ കണ്ടെത്തല്‍. വിത്തുകോശ ഗവേഷണരംഗത്തും തെറാപ്യൂട്ടിക്‌ ക്ലോണിങിലും മുതല്‍ക്കൂട്ടായേക്കാവുന്ന ഈ കണ്ടെത്തലിന്‌ പിന്നില്‍ അമേരിക്കയിലെയും ജപ്പാനിലെയും ഗവേഷകരാണ്‌....

ഇവിടെയിട്ട ആദ്യത്തെ കമന്റ് :

ഭ്രൂണേതര വിത്തു കോശങ്ങള്‍ : ചില വഴിമുടക്കിപ്രശ്നങ്ങള്‍ -

1. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കോശങ്ങളിലേയ്ക്ക് ഏതാനും ചില ജീനുകളെ സന്നിവേശിപ്പിച്ച് ആ കോശങ്ങളെ ഭ്രൂണത്തിലെ “വിത്തു” കോശത്തിനു ‘സമാനമായ‘ ചില കോശങ്ങള്‍ ആക്കുന്ന പ്രക്രിയ മാത്രമേ ഈ ഗവേഷണത്തില്‍ വിജയിച്ചിട്ടുള്ളൂ.... പുനര്‍ജന്മം കിട്ടിയ കോശങ്ങള്‍ക്കു വിത്തുകോശങ്ങളുടെ മിക്ക സ്വഭാവവും ഉണ്ടെങ്കിലും അവ പൂര്‍ണ്ണമായും വിത്തു കോശങ്ങള്‍ ആയി രൂപന്തരപ്പെട്ടിട്ടുണ്ടോ എന്നു ഈ പരീക്ഷണ ഫലങ്ങള്‍ തെളിയിച്ചിട്ടില്ല.

2. വിത്തുകോശങ്ങള്‍ സാധാ‍രണയായി വൈവിധ്യമാര്‍ന്ന കോശങ്ങളായി സ്വയം തരംതിരിയാന്‍ ഉപയോഗിക്കുന്ന ആയിരക്കണക്കിനു വരുന്ന ജീനുകളില്‍ എല്ലാ ജീനുകളും ഈ “പുനര്‍-പ്രോഗ്രാമിങ്“ ചെയ്യപ്പെട്ട കോശങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. അതു കൊണ്ടുതന്നെ അവയെ നാം ഉദ്ദേശിക്കുന്ന രീതിയില്‍ രോഗ ചികിത്സകള്‍ക്കും മറ്റും ഉപയോഗിക്കാന്‍ പറ്റുമോയെന്നും അറിയില്ല.

3. ഈ സാങ്കേതികതയില്‍ ജീനുകളെ കോശത്തിനുള്ളിലേയ്ക്കു കടത്തി കോശകേന്ദ്രമായ ന്യൂക്ലിയസിലെ മറ്റ് ജീനുകളുടെ ഇടയ്യ്ക്കു തിരുകികായറ്റാന്‍ നാമുപയോഗിക്കുന്നത് വൈറസുകളെയാണ്. അവന്മാരെ അങ്ങനെയങ്ങ് നമ്പാന്‍ പറ്റില്ല. എപ്പോഴാണ് ഈ വൈറസുകള്‍ രോഗകാരകമായ സ്വന്തം ജീനുകളെക്കൂടി നമ്മുടെ കോശങ്ങളിലേയ്ക്ക് ഇടിച്ചു കയറ്റുക എന്നു പറയാനാവില്ല. ഏതാണ്ട് എല്ല ക്യാന്‍സറും ഇങ്ങനെ വൈറസുകള്‍ സൂത്രത്തില്‍ കയറ്റിവിടുന്ന ജീനുകള്‍ മൂലം ഉണ്ടാകുന്നതാണെന്നിപ്പോള്‍ തന്നെ നമുക്കറിയാം... വെളുക്കാന്‍ തേച്ചതു പാണ്ടായാല്‍ ??

4. ഡോളിയെന്ന ചെമ്മരിയാടിനെ സ്യഷ്ടിച്ചപ്പോള്‍ ‍ശാസ്ത്രത്തിനു ഒരു അക്കിടി പറ്റി - പുര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു തന്ത-കോശവും, ജനിതകവസ്തുവില്ലത്ത ഒരു തള്ള-കോശവും ചേര്‍ത്താണല്ലോ ഡോളിയെ സ്യഷ്ടിച്ചത് . (വിശദാംശങ്ങള്‍, ജോസഫ് മാഷിന്റെ പോസ്റ്റില്‍ )അങ്ങനെയാവുമ്പോള്‍ ഡോളിയ്ക്ക് എത്രയാവും പ്രായം? പൂര്‍ണ്ണ വളര്‍ച്ചയെത്തിയ തന്ത-കോശത്തിന്റെ പ്രായം തന്നെ..! ബാഹ്യവളര്‍ച്ചയില്‍ ഡോളി മറ്റേതൊരു ആടിനെയും പോലെയായിരുന്നുവെങ്കിലും ആന്തരികമായി ഡോളി കിഴവിയായിരുന്നു എന്നു സാരം...!

കോശത്തിന്റെ പ്രായം എന്ന ഘടികാരം പിറകോട്ടുതിരിക്കാന്‍ ഏതു ജീനുകളാണ് സഹായിക്കുകയെന്നു ക്യത്യമായി ഇന്നും ശാ‍സ്ത്രത്തിനറിയില്ല. ഇതേ പ്രശ്നം പുതിയ ഗവേഷണത്തിലും ഉണ്ട്...പുനര്‍ പ്രോഗ്രാം ചെയ്യപ്പെട്ട കോശങ്ങള്‍ യഥാര്‍ഥത്തില്‍ പ്രായം കുറഞ്ഞവയായി മാറിയിട്ടുണ്ടോ ?
അതറിയാന്‍ ഒരുപാട് കാത്തിരിക്കണം.അതുവരെ മെഡിക്കല്‍ സയന്‍സ് ക്ഷമിക്കാന്‍ സാധ്യതയില്ല..രോഗങ്ങളുമായാണു നമ്മുടെ പോരാട്ടം. അതിനാല്‍ ഭ്രൂണത്തില്‍ നിന്നും എടുക്കുന്ന “ഇളം” വിത്തുകോശങ്ങള്‍ തന്നെയാണ് നമുക്ക് വീണ്ടും ആശ്രയം .

‘ബയൊ എത്തിക്സു‘കാരും ദൈവവിശ്വാസികളും പോയി തുലയട്ടെ! ശാസ്ത്രം അതിന്റെ മുന്നേറ്റം തുടരട്ടെ!...ഹ ഹ ഹ ഹ...!

തുടര്‍ന്നു ജൊ.ആന്റണി മാഷിന്റെ കമന്റ് വന്നു. ചെറിയൊരു വിയോജനത്തോടെ.

ഈയുള്ളവന്‍ ഇതേതുടര്‍ന്നിട്ട രണ്ടാമത്തെ കമന്റ് :

ഭ്രൂണം കഷ്ടിച്ചു ഒരാഴ്ച്ചയോ രണ്ടാഴ്ചയോ പ്രായമുള്ള അവസ്ഥയിലാണ് വിത്തുകോശങ്ങള്‍ക്കായി നശിപ്പിക്കപ്പെടുന്നത്. ആ സമയത്ത് ഒരു നാഡീവ്യൂഹം പോലുമില്ലത്ത ഭ്രൂണത്തിനെ ഒരുകൂട്ടം കോശങ്ങളെന്നേ വിളിക്കാന്‍ പറ്റൂ...അതിനാല്‍ത്തന്നെ ഏതു ശാസ്ത്രീയ തട്ടില്‍ വച്ചളന്നാലും ആ ഭ്രൂണത്തെ നശിപ്പിക്കുന്നതില്‍ ഒരു കോഴിമുട്ട വേവിക്കുന്നതിന്റെയത്ര പോലും ധാര്‍മ്മിക പ്രശ്നമില്ല.

എന്നിട്ടും മനുഷ്യകുലത്തിനെന്നല്ല വംശനാശം സംഭവിക്കാനിടയുള്ള സകല ജീവികള്‍ക്കും പ്രതീക്ഷ നല്‍കുന്ന, വിത്തുകോശ ഗവേഷണത്തിനിട്ട് പാര പണിഞ്ഞുകൊണ്ടിരിക്കുന്നത് മതമൌലിക വാദികളാണ്.

ഗര്‍ഭനിരോധനത്തിനെതിരെ - വിശിഷ്യാ അബോര്‍ഷനെതിരേ- ഉന്നയിക്കുന്ന അതേ വാദങ്ങള്‍ തന്നെയാണ് വിത്തുകോശ ഗവേഷണത്തിനെതിരേയും പ്രയോഗിക്കുന്നത്. അതിന്റെ താളത്തിനു കൂത്താടാന്‍ കടലും കടലാടിയുമ്ം തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത ചില രാഷ്ട്ര നേതാക്കളും അവരുടെ ചില ഇവാഞ്ചലിസ്റ്റ് ശാസ്ത്ര ഉപദേഷ്ടാകളും!

യൂറോപ്പിനെക്കാള്‍ സാങ്കേതികമായി എത്രയൊ മുന്നിലെത്തിയിട്ടും അമേരിക്കയില്‍ വിത്തുകോശ ഗവേഷണം ഇന്നും ഞൊണ്ടി ഞൊണ്ടി നടക്കുന്നതിനു കാരണം ഭരണകൂടത്തിന്റെ - പ്രത്യേകിച്ച് ബുഷങ്കിളിന്റെ - നിര്‍ബന്ദ്ധ ബുദ്ധി തന്നെ. ഭ്രൂണത്തില്‍ നിന്നുള്ള വിത്തുകോശങ്ങളുടെ പഠനങ്ങള്‍ ഏറെ മുന്നിലെത്തിയിട്ടും അതിന്റെ പ്രയോജനം രോഗചികിത്സാരംഗത്ത് ലഭ്യമാകാത്തതിനു കാരണവും സാമ്പത്തിക സഹാ‍യത്തിന്റെ അഭാവം തന്നെ.

ആന്റണി മാഷു പറഞ്ഞതു >>ഭ്രൂണവിത്തുകോശങ്ങളുടെ പ്രാഥമികരൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതിന്റെ പ്രാധാന്യം ഇതുകൊണ്ടൊന്നും ഇല്ലാതാകുന്നില്ല.

തീര്‍ച്ചയായും!
എന്നാല്‍, ഭ്രൂണത്തില്‍ നിന്നുള്ള വിത്തുകോശങ്ങളുടെ പഠനങ്ങള്‍ പുതിയ “ഭ്രൂണേതര വിത്തുകോശ സങ്കേതത്തേകാള്‍ വളരെ വളരെ പ്രതീക്ഷ നല്‍കുന്നുവെന്നതിനാലാണ് ഈയുള്ളവന്‍ അതിനെപ്രതി അക്ഷമനാകുന്നതു. ക്ഷമിക്കുക.

കാക്കത്തൊള്ളായിരം രക്താര്‍ബുദങ്ങള്‍, ആയിരത്തോളം വരുന്ന ജനിതക രോഗങ്ങള്‍, ജന്മവൈകല്യങ്ങള്‍,പ്രമേഹം,പാര്‍ക്കിന്‍സണ്‍സ്,ഹ്യദയ വാ‍ല്‍വ്കളുടെ തകരാറുകള്‍ ...നമുക്കു രോഗങ്ങളില്‍ നിന്ന് ഏതാനും ചിലരെയല്ല മറിച്ച്, തലമുറകളെത്തന്നെ രക്ഷിക്കെണ്ടതുണ്ട്.

ആയുര്‍വ്വേദവും ഹോമിയോയും മറ്റും ചികിത്സയല്ല , വെറും ചികിത്സാഭാസം !

കെ.പി.എസ് മാഷിന്റെ “ശിഥിലചിന്തകളി“ലെ വിവാദ പോസ്റ്റു ആയുര്‍വ്വേദവും ഹോമിയോയും മറ്റും ചികിത്സയല്ല , വെറും ചികിത്സാഭാസം !

ഞാന്‍ ആരോഗ്യമേഖലയില്‍ അനാശാസ്യ പ്രവണകതകള്‍ എന്ന പേരില്‍ മുന്‍പ് എഴുതിയ പോസ്റ്റ് ഇവിടെ പുന:പ്രസിദ്ധീകരിക്കുകയാണ് . ആ പോസ്റ്റ് എഴുതിയ സമയത്ത് ജോസഫ് മാഷിന്റെ കുറിഞ്ഞി ഓണ്‍‌ലൈന്‍ എന്ന ബ്ലോഗില്‍ ഹോമിയോപ്പതി ഒരശാ‍സ്ത്രീയ ചികിത്സാ സമ്പ്രദായമാണെന്നും ആ ചികിത്സയില്‍ ഹോമിയോ മരുന്ന് കൊണ്ട് ഒരു രോഗവും മാറുകയില്ലെന്നും സമര്‍ത്ഥിക്കുന്ന ആധികാരികമായ തെളിവുകളോടെ ഒരു പോസ്റ്റും ഉണ്ടായിരുന്നു . അവിടെ വിശദമായ ചര്‍ച്ചയും നടന്നു....

ഇതിന്റെ പിന്നാലെയുണ്ടായ ചീത്തവിളിയും ദുര്‍ഗന്ധവും...ഹൊ.! അകെമൊത്തം അടിപൊളി.

ഈ പൊസ്റ്റിലെ രാധേയന്റെ ഒരു കമന്റ് ശ്രദ്ധേയമായതും വിശദീകരണം വേണ്ടതുമാണെന്ന് കണ്ടപ്പോള്‍ ഈയുള്ളവന്‍ അവിടെ ചെന്ന് പോസ്റ്റിയ കമന്റ് ചുവടെ:രാധേയന്‍ പറഞ്ഞത് : >>പ്ലാസിബോ എന്ന ഡമ്മി എഫക്റ്റ് ബോധപൂര്‍വ്വം ഡമ്മി മരുന്നു കഴിയ്ക്കുന്ന ഒരു വ്യക്തിക്കല്ലേ ഉണ്ടാവൂ.അതിനെ കുറിച്ച് ബോധമില്ലാത്ത 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെങ്ങനെ ഉണ്ടാകുന്നു.ചുമ,കഫക്കെട്ട് തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് ധാരാളം ശിശുക്കളെ ഹോമിയോ ചികിത്സക്ക് വിധേയമാക്കുന്നു.ഒട്ടേറെ പേര്‍ക്ക് ഫലം കിട്ടുന്നുമുണ്ടാ‍വണം.

(ഗര്‍ഭാശയമുഴകള്‍ - ഫൈബ്രോയിഡുകള്‍- എങ്ങനെ ഹോമിയോചികിത്സ കൊണ്ട് മാറുന്നുവെന്ന് ജോസഫ് ആന്റണി മാഷിന്റെ നേരത്തെ പരാമര്‍ശിച്ച പോസ്റ്റില്‍ ഒരു ചോദ്യമുണ്ടായിരുന്നു. അതിനും ഒരു മറുപടിയാകും ഇത്:)

തീര്‍ച്ചയായും ഈ അസുഖങ്ങള്‍ മാറുന്നത് “പ്ലാസീബോ” എന്ന ഇഫക്റ്റിനാലല്ല.

ഹോമിയൊ, സിദ്ധ വൈദ്യം, യുനാനി, റെയ്ക്കി, കാന്തചികിത്സ എന്നീ പദ്ധതികള്‍ ചികിത്സിച്ച് ഭേദമാക്കിയെന്നു പറയുന്ന രോഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകുന്നു. ഈ രോഗങ്ങളൊക്കെയും തന്നെ നല്ലൊരളവു വരെ യാതൊരു ചികിത്സയും വേണ്ടാത്തവയാണ്. ചുമയും കഫക്കെട്ടും 85-90% കേസിലും വൈറല്‍ രോഗമാണ്. അതിനു കഫ്സിറപ്പു തന്നെ ധാരാളം. കുട്ടികളില്‍ ശ്വാസതടസ്സം പോലുള്ള അവസ്ഥകളില്‍ മാത്രമേ കഫ് സിറപ്പു പോലും ഉപയോഗിക്കാവൂയെന്ന് അമേരിക്കന്‍ പീടിയാട്രീക് സംഘടന ക്ലിനിക്കല്‍ ഗൈഡന്‍സ് ഇറക്കിയിട്ട് ഒന്നോ രണ്ടോ ആഴ്ചയേ ആയിട്ടുള്ളൂ.

എന്തൊക്കെയാണു മറ്റു രോഗങ്ങള്‍ ?
തൊലിപ്പുറമേ വരുന്ന ചുണങ്ങുകളും തേമ്മലുകളും , അരിമ്പാറ, തഴമ്പ്, ഗര്‍ഭാശയ മുഴകള്‍, അണ്ഡാശയത്തില്‍(ഓവറി)ആര്‍ത്തവകാലങ്ങളില്‍ ഉണ്ടാകുന്ന കുമിളകള്‍,മൂത്രാശയ കല്ലുകള്‍, പിത്താശയത്തിലെ കുഞ്ഞു കല്ലുകള്‍, അലര്‍ജിമൂലമുള്ള ജലദോഷവും ചൊറിച്ചിലും വ്രണങ്ങളും, കുട്ടികളിലെയും മുതിര്‍ന്നവരിലെയും ടോണ്‍സിലൈറ്റിസ്, അഡിനോയിഡൈറ്റിസ്, ഗ്യാസ്ട്രൈറ്റിസ്, ചെറിയ ആമാശയ അള്‍സറുകള്‍,വൈറസിന്റെയും മദ്യത്തിന്റെയും ഫലമായി വരുന്ന കരള്‍ വീക്കം (ഹെപ്പറ്റൈറ്റിസ്) കുട്ടിക്കാല്‍ത്തെയും ചെറുപ്പകാലത്തിലെയും നല്ലൊരു ശതമാനം ആസ്മകള്‍....ഇപ്പോള്‍ ഇത്രയുമേ ഓര്‍ക്കുന്നുള്ളൂ - ലിസ്റ്റ് ഇനിയും ഒത്തിരി നീളും.

ഈ അസുഖങ്ങളുടെ ആരംഭദശയില്‍ ചികിത്സയില്ലാതെ നോക്കുന്നതാണ് ഒരുവിധത്തില്‍ പറഞ്ഞാല്‍ നല്ലത്. പിടിച്ചാല്‍ കിട്ടാത്ത പ്രശ്നമായി അതു വളരുന്നില്ല എന്നുറപ്പു വരുത്തിക്കഴിഞ്ഞാല്‍ wait and watch എന്ന നയം സ്വീകരിക്കാവുന്ന രോഗങ്ങളാണിവ. ഉദാഹരണത്തിന് ഫൈബ്രോയിഡ്/ ചെറിയ അണ്ഡാശയ മുഴകള്‍ എന്നിവ മറ്റുരീതിയില്‍ കുഴപ്പങ്ങളുണ്ടാക്കിയില്ലെങ്കില്‍ ചികിത്സിക്കാതെ തന്നെ അവ ചുരുങ്ങും.
അള്‍സറിന്റെ ശല്യം പ്രധാനമായും ആഹാരരീതിയാല്‍ ഉണ്ടാവുന്നതാണ്.പിന്നെ ഉത്കണ്ഠനിറഞ്ഞ അവസ്ഥകള്‍, അത്തരം പേഴ്സനാലിറ്റികള്‍ - ഇവയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയാല്‍ മാത്രം ഭേദമാകുന്ന അള്‍സറുകളാണ് എതാണ്ട് 70-80% വും.

ഇനിയൊരു വെല്ലുവിളി : കുറഞ്ഞതു 50 രോഗികളില്‍ താഴെപറയുന്ന ഒരു രോഗമെങ്കിലും ചികിത്സിച്ച് രോഗിയുടെ ആയുസ്സ് 5 വര്‍ഷത്തേക്കെങ്കിലും നീട്ടിക്കൊടുക്കാന്‍ ഹോമിയോക്ക് ആവുമെങ്കില്‍ അതൊരു യഥാര്‍ഥ ചികിത്സാരീതിയാണെന്നു സമ്മതിക്കാം.(ആധുനിക വൈദ്യശാസ്ത്രം സുഖമായി ചികിത്സിച്ചു ദശലക്ഷക്കണക്കിന് രോഗികളെ ലോകമെമ്പാടും 5മുതല്‍ 10ഓ 20 ഓ വര്‍ഷം വരെ ആയുസ്സു നീട്ടിക്കൊടുത്തിട്ടുള്ള രോഗങ്ങളാണ് ഇവ)

1. സെക്കന്റ് സ്റ്റേജിലെത്തിയ ഗര്‍ഭാശയ ക്യാന്‍സര്‍
2. തലച്ചോറില്‍ രക്തധമനികളില്‍ ബ്ലോക്കുകാരണം വന്ന പക്ഷാഘാതം
3. ഹ്യദയത്തിന്റെ പേശികള്‍ വീങ്ങി ശക്തിനഷ്ടപ്പെട്ട് ഉണ്ടാകുന്ന കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ (CHF).
4. ഒരു വര്‍ഷത്തിലേറയായി 160/100 എന്ന നിലയിലും ഉയര്‍ന്നു നില്‍ക്കുന്ന രക്താതി സമ്മര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍)

ഹോമിയോയുടെ ആരാധകരുടെ ശ്രദ്ധയ്ക്ക് : ജലദോഷത്തിനും പനിക്കും മാത്രമല്ല,അറ്റാക്കു വന്നാലും സ്ട്രോക്കു വന്നാലും നിങ്ങള്‍ ഹോമിയോ ചികിത്സ തന്നെ തുടക്കത്തിലേ തേടുക...എന്തിനു മെഡിക്കല്‍ കോളേജിലേയ്ക്ക് ഓടിവന്ന് വിലയേറിയ സമയം പാഴാക്കുന്നു??

ആരോഗ്യമേഖലയിലെ ചില അനാരോഗ്യ പ്രവണതകള്‍ !

കെ.പി.സുകുമാരന്‍ മാഷിന്റെ “ശിഥില ചിന്തകള്‍” എന്ന ബ്ലോഗില്‍ വന്ന ആരോഗ്യമേഖലയിലെ ചില അനാരോഗ്യ പ്രവണതകള്‍ !
ആയുര്‍വ്വേദം,ഹോമിയോപ്പതി, സിദ്ദ,യുനാനി,റെക്കി, എലക്‍ട്രോപ്പതി,നേച്ച്വറോപ്പതി, കാന്തചികിത്സ, ലാടവൈദ്യം,മന്ത്രവാദം,ഉറുക്കു,ഭസ്മം എന്നിങ്ങിനെ പഴയതും പുതിയതുമായി ഒട്ടനവധി ചികിത്സാവിധി കള്‍ക്ക് ഇന്നു പ്രചുരപ്രചാരം വര്‍ധിച്ചുവരികയാണ്. അലോപ്പതി സൈഡ് എഫക്റ്റ് ഉള്ളതാണെന്നുംഅതിനാല്‍ അത് വര്‍ജ്ജിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ക്കും മുന്‍‌തൂക്കം ലഭിക്കുന്നുണ്ട്....

ഈ പോസ്റ്റിലിട്ട കമന്റും “ചൊറി”കള്‍ കിട്ടാന്‍ കാരണമായി പില്‍ക്കാലത്ത്.
കമന്റ് ഇത് :

ഒരു ടോര്‍ച്ചു കേടായാല്‍ നാമെന്തൊക്കെ ചെയ്യും ? ബാറ്ററിയൂരി വീണ്ടും കത്തിച്ചു നോക്കും; ബള്‍ബു മാറ്റി നോക്കും; സര്‍ക്യൂട്ടില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് നോക്കും. ഇതാണ് ആധുനിക ശാസ്ത്രത്തിന്റെ പച്ചയായ റിഡക്ഷനിസം. ഈ രീതിശാസ്ത്രം ഉപയോഗിച്ചു തന്നെയാണു നാം ഉപ്പിന്റെ അണുഘടന മുതല്‍ പ്രപഞ്ച പശ്ചാത്തല റേഡിയേഷന്‍ വരെ കണ്ടെത്തിയത്.

ഈ രീതി ശാസ്ത്രത്തില്‍ വ്യക്തിഗതമായ അനുഭവങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വളരെ താഴെയേയുള്ളൂ സ്ഥാനം...ഉദാഹരണത്തിന് ഇന്‍ഫക്ഷനുകളുടെ കാരണം അണുക്കളാണ് എന്നതാണു നിങ്ങളുടെ ഉപപത്തി(hypothesis)യെന്നിരിക്കട്ടെ. ഇതു തെളിയിക്കണമെങ്കില്‍ നിങ്ങള്‍ അണുക്കള്‍ എന്താണെന്നു കാണിക്കണം. ഇന്‍ഫക്ഷന്‍ വന്ന രോഗികളില്‍ അവയുടെ സാന്നിധ്യം തെളിയിക്കണം. രോഗാവസ്ഥയുണ്ടാക്കനുള്ള അവയുടെ കഴിവു തെളിയിക്കണം.രോഗിയുടെ ശരീരത്തില്‍ നിന്നും അവയെ എടുത്ത് വളര്‍ത്താന്‍ കഴിയണം. ആ അണുക്കളെ ആരോഗ്യമുള്ള മറ്റൊറാളില്‍ കുത്തിവച്ചാല്‍ ആദ്യത്തേ രോഗിക്കുണ്ടായ പോലുള്ള ഇന്‍ഫക്ഷന്‍ അയാള്‍ക്കും വരണം.ഇത്രയുമായാല്‍ നമ്മുടെ മുന്നില്‍ ഒരു തിയറി രൂപപ്പെടുന്നു.

ഇതിന്റെ പ്രത്യേകതയെന്താണ്?
ലോകത്തിലെ ആര്‍ക്കു വേണമെങ്കിലും നാം കണ്ടെത്തിയ സത്യത്തെ കാട്ടിക്കൊടുക്കം. ലോകത്തെവിടെയും, ഏതു കണ്ടീഷനിലും ഈ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്ദേശിച്ച ഫലം കാണാം. ഈ രീതിയില്‍ വികസിപ്പിച്ചെടുക്കുകയും രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ശാസ്ത്രം. അല്ലാതെ “ഞാന്‍“ ഇങ്ങനെ ചെയ്തപ്പോള്‍ അങ്ങനെയാണു റിസള്‍ട്ട് കിട്ടിയതെന്നോ “എന്റെ“ പേഷ്യന്റിന് ഈ മരുന്നു കൊടുത്തപ്പോള്‍ രോഗം കുറഞ്ഞു എന്നോ പറഞ്ഞുനടന്നാലോന്നും അതു ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണമോ തത്വമോ ഒന്നും ആവുന്നില്ല.

പരീക്ഷണത്തെളിവുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ കാലക്രമത്തില്‍ ശാസ്ത്രം ഉരുത്തിരിച്ചെടുത്ത പല വഴികളുമുണ്ട്. അതില്‍ ഏറ്റവും ശക്തമായതാണു മെറ്റാ-അനാലിസിസ് (META ANALYSIS).ഇന്നു ശാസ്ത്ര ലോകം ഒരു തത്വത്തെ ആധികാരികമായി അംഗീകരിക്കും മുന്‍പ് അതിലേക്ക് നയിച്ച തെളിവുകളെ നിശങ്കുശമായി പരിശോധനയ്ക്കു വിധേയമാക്കുന്നു. ഒരു വൈദ്യശാസ്ത്ര ഉദാഹരണം - ആസ്പിരിന്‍(aspirin) ആണോ ക്ലോപിഡോഗ്രെല്‍ (clopidogrel:ചുരുക്കിപറയുമ്പോള്‍ clogrel)എന്ന മരുന്നാണോ ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞ രോഗികളില്‍ രക്തത്തെ കട്ടിപിടിക്കാതെ (മറ്റൊരു അറ്റാക്കുണ്ടാകതെ) ഇരിക്കാന്‍ കൂടുതല്‍ സഹായിക്കുക എന്ന് നാം പഠിക്കുകയാണെന്നിരിക്കട്ടെ. ഇതെ സംബന്ധിച്ചു ലോകത്തു നടന്ന പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നിഷ്കര്‍ഷമായി അപഗ്രഥിച്ച ശേഷമാണ് നാം മെറ്റാ-അനാലിസിസ് നടത്തുന്നത്. ഇരു ഭാഗത്തെയും - ക്ലോഗ്രെലിനെയും ആസ്പിരിനേയും വെവ്വേറെ അനുകൂലിക്കുന്ന പഠനങ്ങള്‍ അത്രയും എടുത്തു സ്റ്റാറ്റിസ്റ്റിക്കല്‍ അപഗ്രഥനം നടത്തി, ഏതു ഭാഗത്തെ ന്യായീകരിക്കുന്ന തെളിവുകളാനു കൂടുതലെന്ന് നോ‍ാക്കും. ഇതു തികച്ചും ഗണിതപരമായ ഒരു അപഗ്രഥനമായതിനാല്‍,പരീക്ഷണങ്ങള്‍ നടത്തിയ ശസ്ത്രജ്ഞന്മാരുടെ വ്യക്തിപരമായ ചായ്‌വുകള്‍ ഈ അന്തിമ വിധി നിര്‍ണയത്തില്‍ പ്രതിഫലിക്കാറില്ല. നമ്മുടെ ഉദാഹരണാത്തിന്റെ കാര്യം നോക്കിയാല്‍ കുറേ പരീക്ഷണങ്ങള്‍ ആസ്പിരിനെ അനുകൂലിക്കുമ്പോള്‍ കുറേയെണ്ണം ക്ലോഗ്രെലിനെ അനുകൂലിക്കുന്നു. മെറ്റാ അനലിസിസ് വരുമ്പോള്‍ ഈ പരീക്ഷണണ്‍ഗളില്‍ ഏതൊക്കെയാണു ശാസ്ത്രീയമായ നിഷ്കര്‍ഷയോടെ ചെയ്തിരിക്കുന്നതു, ഏതൊക്കെയാണു തത്വദീക്ഷയില്ലാതെ എതെങ്കിലുമോരു മരുന്നിനെ സപ്പോര്‍ട്ടുചെയ്ത് നടത്തിയിരിക്കുന്നത് എന്നൊക്കെ വ്യക്തമാവുംഇത്രയും എഴുതിയതു, ഈ രീതിയിലാണ് ആധുനിക വൈദ്യശാസ്ത്രം അതിന്റെ കണ്ടുപിടിത്തങ്ങളെ അപഗ്രഥിക്കുകയും പുതിയ തത്വങ്ങള്‍ ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്നതെന്നു വ്യക്തമാക്കാനാണ്. യഥാര്‍ത്ഥ ശാസ്ത്രത്തില്‍ വ്യക്തിഗതമായ നിരീക്ഷണങ്ങള്‍ക്കൊന്നിനും സ്ഥാനമില്ല - ഒരു മെറ്റാ അനാലിസിസിനു അതു വിധേയമായി അഗ്നിശുദ്ധി തെളിയിക്കാത്തിടത്തോളംഅതുകൊണ്ടുതന്നെ ഹോമിയോയിലെയും ആയുര്‍വേദത്തിലെയും വ്യക്തിഗത മരുന്നു കുറിപ്പു രീതിയും അവയുടെ ശരീരശാസ്ത്ര-വിശദീകരണവുമൊന്നും ആധുനിക ശാസ്ത്രത്തിനു നിരക്കുന്നതല്ല.

കൂടുതല്‍ വിശദീകരണം ജോസഫ് മാഷിന്റെ “ഹോമിയോപ്പതി-വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌“ എന്ന പോസ്റ്റില്‍ ഒരു കമന്റായി ഇട്ടിട്ടുണ്ട്. ലിങ്ക് ഇതാണ്: http://kurinjionline.blogspot.com/2007/07/blog-post_09.html

ഹോമിയോപ്പതി-വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌ : കുറിഞ്ഞി ഓണ്‍ ലൈന്‍

ജോസഫ് ആന്റണി മാ‍ഷിന്റെ കുറിഞ്ഞി ഓണ്‍ലൈനില്‍ വന്ന ലേഖനം: ഹോമിയോപ്പതി-വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌
'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ ഹോമിയോപ്പതിയെപ്പറ്റി രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ച ലേഖനം ചര്‍ച്ച ചെയ്യാനും അതെക്കുറിച്ച്‌ പ്രതികരിക്കാനും സമയവും മനസും കണ്ടെത്തിയ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ ഭാഗത്തു നിന്ന്‌ പ്രതികരണമുണ്ടായില്ല എന്നത്‌ ഒരു പോരായ്‌മയായി തോന്നാം. അതിനാല്‍, പ്രതികരിച്ച എല്ലാവരുടെയും വാക്കുകളും വാദഗതികളും അംഗീകരിച്ചു കൊണ്ട്‌....

ജോസഫ് മാഷിന്റെ ഈ പോസ്റ്റിലും വിവാദം കത്തിപടര്‍ന്നു. (അല്ല്ലെങ്കിലും ദൈവം, രാഷ്ട്രീയം എന്നിവയേക്കാള്‍ ശാസ്ത്രവിഷയങ്ങളാണല്ലോ ബ്ലോഗ് ലോകത്തില്‍ വിവാദമാകുക.)

ആ പോസ്റ്റില്‍ ഈയുള്ളവന്‍ ഇട്ട കമന്റ് :
(ഇതു പിന്നീട് കെ.പി.സുകുമാരന്‍സാറിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിനും, തുടര്‍ന്ന് കുറേ തര്‍ക്ക-വിതര്‍ക്കങ്ങള്‍ക്കും ഇടയായി)

ബാത് റൂം കവിതകളും, പൈങ്കിളി ഓര്‍മ്മക്കുറിപ്പുകളും അര്‍മ്മദിച്ചു നടക്കുന്ന മലയാളം ബ്ലോഗ് ലോകത്ത് കഴമ്പുള്ള കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു ഇടം കണ്ടതിന്റെ സന്തോഷം അതിരില്ലാത്തതാണ് : ആദ്യമേ അതിനു “കുറിഞ്ഞി” ക്കു നല്ല നമസ്കാരം.

ഒരു “അലോപ്പതി” ഡോക്റ്റര്‍ (ചരിത്രപരമായി ആ പേരു തന്നെ തെറ്റാണു) എന്നതിലുപരി ഒരു ശാസ്ത്ര വിദ്യാര്‍ഥി എന്ന നിലക്ക് ചില കാര്യങള്‍ ഇവിടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.

1. ഹോമിയൊപ്പതിയുടെ ‘ശാസ്ത്രീയ’ അടിസ്ഥാനമായി പറയുന്ന ഒരു തിയറിയും നാം പഠിച്ചിട്ടുള്ള ഫിസിക്സോ കെമിസ്ട്ട്രിയോ ബയോളജിയോ സാധൂകരിക്കുന്നില്ല എന്നത് നൂറുകണക്കിനു പരീക്ഷണ നിരീക്ഷണങ്ങളിലായി ലോകമെമ്പാ‍ടും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹോമിയൊ പറയുന്ന തിയറികള്‍ ശരിയാണെങ്കില്‍ നമ്മുടെ ആധുനിക ശാസ്ത്രം അമ്പേ തെറ്റാണെന്നു വരും.
2 ഇന്നു ഹോമിയോക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന “വാട്ടര്‍ മെമ്മറി” (water memmory) അഥവാ “ജല സ്മ്യതി” സിദ്ധാന്തപ്രകാരം ആയിരമോ പതിനായിരമോ അതിലേറെയൊ മടങ്ങു നേര്‍പ്പിക്കുന്ന മരുന്നുകളുടെ ‘രോഗ ചികിത്സാശക്തി‘ അതു ലയിപ്പിക്കന്‍ ഉപയോഗിക്കുന്ന ജലത്തില്‍ അലിഞ്ഞുചേരുന്നത്രെ.ഇങ്ങനെ നേര്‍മ്മ കൂടിക്കൂടി വരുംതോറും ഒരു രാസ ലായനിയുടെ “ചികിത്സാ ശക്തി” വര്‍ദ്ധിക്കുകയാണെങ്കില്‍ നമ്മുടെ കിണറ്റിലെയോ പുഴകളിലെയോ വെള്ളം തൊടാന്‍ പോലും ഭയക്കേണ്ടുന്ന വിഷങ്ങളുടെ ഒരു സങ്കലനമായി മാറണമല്ലൊ..! കാരണം ഹോമിയൊയുടെ like cures like എന്ന തത്വപ്രകാരം രോഗമില്ലാ‍ത്തവര്‍ ഹോമിയോ മരുന്നു കഴിച്ചാല്‍ അവര്‍ക്കു രോഗം വരണം. നൂറ്റാണ്ടുകളായി പലതരം രാസവസ്തുക്കള്‍ ഒഴുകുന്ന, ലയിച്ചു ചേരുന്ന, ജലസ്രോതസ്സുകള്‍ അങ്ങനെയാകുമ്പോള്‍ ഭീകര “മരുന്നു”കളുടെയും സംഭരണികളാകുമല്ലൊ.
3. ശാസ്ത്രമെന്നാല്‍ കുറെ പഴയ ഗ്രന്ഥക്കെട്ടുകളില്‍ നിന്നും അന്ദ്ധമായി സ്വീകരിക്കപ്പെടുന്ന വിജ്ഞാന നുറുങ്ങുകള്‍ അല്ലെന്നു ജനസാമാന്യം ഇനിയെങ്കിലും മനസ്സിലാക്കത്തതു കഷ്ടമാണ്. മോഡേണ്‍ സയന്‍സില്‍ ഒരു രോഗത്തെക്കുറിച്ചു പഠിക്കുമ്പോള്‍ അതിന്റെ പുറമ്പൂച്ചുകള്‍ മാത്രമല്ല അതിനെ അടിമുടി - മോളിക്യൂളുകളുടെയോ ആറ്റങ്ങളുടെയോ വരെ തലത്തില്‍ നാം ഇഴകീറി പഠിക്കുന്നുണ്ട്. ഓരോ മരുന്നും ഏതേതൊക്കെ അവയവങ്ങളില്‍ ചെന്നു ഏതൊക്കെ കണികകളിലും തന്മാത്രകളിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്നുവരെ നാം കണ്ടെത്തി രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്. ഹ്യദയത്തിലെ ഒരു കുഞ്ഞുരക്തക്കുഴലില്‍ ചെന്ന് അതു വികസിപ്പിക്കാന്‍ വരെ ആധുനിക കെമിസ്ട്രിയുടെ സഹായത്തോടെ നമുക്ക് ഇന്നു കഴിയും. ഒരു മരുന്ന് ഉള്ളില്‍ച്ചെന്നാല്‍ അത് വയറ്റില്‍ നിന്നും അടുത്ത മണിക്കൂറില്‍ എവിടെ പോകും എന്നും അതിന്റെ അടുത്ത മണിക്കൂറില്‍ എവിടേക്കുപൊകുമെന്നും അതിന്റെ പ്രതികൂല ഫലങ്ങള്‍ (സൈഡ് ഇഫക്റ്റുകള്‍)എന്തൊക്കെയാണെന്നുമൊക്കെ ക്യത്യമായി രേഖപ്പെടുത്താതെ ഒരൊറ്റ് മരുന്നുപോലും അലോപ്പതിയില്‍ പുറത്തിറങ്ങില്ല. (അത് ശരിക്കു മനസ്സിലാക്കിയൊന്നുമല്ല നമ്മുടെ മിക്ക അലോപ്പതി ഡോക്റ്റര്‍മാരും മരുന്നെഴുതുന്നതു എന്നതു ദു:ഖകരമായ മറ്റൊരു സത്യം!) എന്നാല്‍ ഈ ഗഹനതകളൊന്നും മനസ്സിലാക്കതെ ആധുനിക ശാസ്ത്രം ഒരു കറക്കിക്കുത്തുകളിയാണെന്നൊക്കെ അടിച്ചു വിടുന്നതു വിവരക്കേടായിട്ടേ കാണാനാവൂ.
4.ഹോമിയോ മരുന്നുകളുടെ ശരീരത്തിലുള്ള ആക്ഷന്‍ ഹോമിയോകോളജില്‍ പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിയോടും ചോദിച്ചു നോക്കൂ - ഇമ്മാതിരി ഒരു മോളിക്ക്യുലാര്‍ വിശദാംശവും നിങ്ങള്‍ക്കു കിട്ടില്ല. പകരം കിട്ടുക “മയാസം” എന്നും “ഹ്യൂമര്‍” എന്നുമൊക്കെയുള്ള ഒരു തരം ഉരുണ്ടു കളിയേ മറുപടിയായിക്കിട്ടൂ. ഇന്ന മരുന്ന് ഇന്ന ഡോസില്‍ ഇന്ന സമയത്തു കൊടുക്കുമ്പോള്‍ ഇന്ന ഫലം കിട്ടും എന്നു മാത്രം ഉറപ്പിച്ചു പറഞ്ഞതുകൊണ്ട് കൊടുക്കുന്നതു മരുന്നാവണമെന്നില്ല, രോഗം മാറുന്നത് അതു കൊടുത്തതു കൊണ്ടാവണമെന്നുമില്ല.
5.പിന്നെ എങ്ങനെയാണ് പല “രോഗങ്ങളും” ഹോമിയൊ മാറ്റുന്നാത് ?അതറിയാന്‍ “പ്ലാസീബോ“ എന്ന “ഡമ്മി മരുന്നു” ശരിക്കും ശരീരത്തില്‍ ചെയ്യുന്നതെന്താണെന്നറിയണം.ഒരു യഥാര്‍ഥ വൈദ്യശാസ്ത്ര ഉദാഹരണം ലളിതമാക്കി പറഞ്ഞ് ഈ കുറിപ്പ് നിര്‍ത്തിയേക്കാം :200 നടുവേദനക്കാരായ രോഗികളെ എടുത്തു. 100 പേര്‍ക്കു ബ്രൂഫന്‍ എന്ന അലോപ്പതി വേദന സംഹാരി നല്‍കുന്നു. ബാക്കി 100 പേര്‍ക്കു വേദനസംഹാരി ഗുളികയാണെന്നും പറഞ്ഞ് ഗുളികരൂപത്തിലുള്ള ‘മരുന്നില്ലാമരുന്നും‘ (ഇതാണ് പ്ലാസീബോ) നല്‍കുന്നു. നിശ്ചിത സമയം കഴിഞ്ഞാല്‍ എത്രപേര്‍ക്കു വേദന മാറിയെന്നു കണക്കെടുക്കാം . ബ്രൂഫന്‍ നല്‍കിയ 100 പേരില്‍ 55 പേര്‍ക്കു വേദന മാറി (ഇതിനെ 55% ഇഫക്റ്റീവ് എന്നു പറയാം).എന്നാല്‍ പ്ലസീബോ എന്ന ‘മരുന്നില്ലാമരുന്നു‘ കിട്ടിയവരില്‍ 18 പേര്‍ക്ക് വേദന മാറി (18 % ഇഫക്റ്റീവ്). അതായതു മരുന്നില്ലാതെ തന്നെ, മരുന്നു കഴിച്ചുവെന്ന വിശ്വാസം കൊണ്ടു മാത്രം 100ല്‍ 18 പേര്‍ക്കു വേദന മാറി ! അപ്പോള്‍ ബ്രൂ‍ഫന്‍ എന്ന മരുന്നിന്റെ യ്ഥാര്‍ഥ ഇഫക്ടോ? അതു 55%ത്തില്‍ നിന്നും 18% കിഴിച്ചാല്‍ കിട്ടുന്ന സംഖ്യയാണ്. അതായത് 37%. ഇങ്ങനെ ഒരു ശാസ്ത്രീയ പഠനം കൊണ്ട് നാം ഒരു മരുന്നിന്റെ ശക്തി അളക്കുകയാണു ചെയ്തതെന്നു മനസ്സിലായില്ലേ..? നടു വേദനയുള്ള 100 പേര്‍ക്കു ബ്രൂഫന്‍ കൊടുത്താല്‍ 37 പേര്‍ക്ക് ബ്രൂഫന്റെ ശക്തി കൊണ്ടു മാത്രം വേദന മാറുമെന്നു അവസാനവാക്യം.

മരുന്നില്ലാതെ വേദന മാറിയവരുടെ കാര്യമോ ?

അവര്‍ക്കു എല്ലാക്കാലവും ഇങ്ങനെ പ്ലസീബോ കൊണ്ട് അസുഖം മാ‍റുകയില്ല. ചില സമയത്ത് ചിലര്‍ക്കു മാത്രം ഒട്ടും പ്രവചനീയമല്ലാതെ ആണ് പ്ലസീബോ ഇഫക്റ്റ് അനുഭവപ്പെടുക. ഒരേ അസുഖത്തിനു കുറേക്കാലം ഡമ്മി മരുന്നു കഴിച്ചുകൊണ്ടിരുന്നാല്‍ ക്രമേണ പ്ലസീബോ ഇഫക്റ്റിന്റെ ശക്തിയും കുറഞ്ഞു കുറഞ്ഞു ഇല്ലാതാകും...രോഗം പിടിച്ചാല്‍ കിട്ടാതാകുകയും ചെയ്യും. ആധുനിക ശാസ്ത്രം കണ്ടെത്തിയതനുസരിച്ചു പ്ലസീബോ ഇഫക്റ്റ് മനോബലത്താല്‍ ഉണ്ടാകുന്നതാണ് , രോഗത്തെ ജയിക്കാനാവും എന്ന വിശ്വാസത്തില്‍ നിന്നും ഉണ്ടാവുന്ന ഇഫക്റ്റ് - ചില മന്ത്രവാദപ്രയോഗങ്ങള്‍ കൊണ്ട് “ബാധ” ഇറങ്ങുന്നതും , ചെറിയ പനിയും മറ്റും ഹോമിയോ കൊണ്ട് മാറുന്നതും ഇതേ പ്ലസീബോ ഇഫക്റ്റിനാല്‍ തന്നെ.

ആ ഇഫക്റ്റ് സ്ഥിരമോ ക്യത്യമോ ഒന്നുമല്ലാത്തതിനാല്‍ അതിനെ മാത്രം വിശ്വസിച്ചു രോഗത്തെ ചികിത്സിക്കാതെ വിടുന്നതു ആപത്കരവും വിഡ്ഡിത്തവുമാണ്. ഇതു നന്നായി അറിയാവുന്നതു കൊണ്ടാണ് നമ്മുടെ വിഖ്യാത ഹൊമിയോ വീരന്മാര്‍ ഒരു പരിധിക്കപ്പുറം ഒരു രോഗവും വച്ചുകൊണ്ടിരിക്കാത്തതും. സ്വന്തം ബന്ദ്ധുക്കള്‍ക്കു വരുന്ന ന്യുമോണിയയോ പക്ഷാഘാതമോ, ഹാര്‍ട്ട് അറ്റാക്കോ ഒന്നും ഒറ്റ ഹോമിയൊ വൈദ്യനും ചികിത്സിക്കുകേല ... അതിനൊക്കെ ആന്റീബയോട്ടിക്കും ഹെപ്പാരിനും ബീറ്റാ ബ്ലോക്കറും തന്നെ വേണം ...!

പിന്‍ കുറിപ്പു: തിരുവനന്തപുരത്തെ പ്രശസ്തനായ ( ഈ ലേഖകന്റെ ബന്ധുവാണു ടിയാന്‍) ഹോമിയോ വൈദ്യനു നട്ടല്ലില്‍ ട്യൂബര്‍ക്കുലോസിസ് (ക്ഷയം) വന്നപ്പോള്‍ രായ്ക്കുരാമാനം “അലൊപ്പൊതി” യില്‍ കാണിച്ചു പഴുപ്പു സര്‍ജ്ജറി ചെയ്തു നീക്കിയതും പിന്നെ ക്ഷയരോഗത്തിനുള്ള ശക്തിയേറിയ അലോപ്പതി മരുന്നുകള്‍ കഴിച്ചു സുഖപ്പെട്ടതും, രോഗശയ്യയിലായിരുന്ന കാലമത്രയും ടിയാന്‍ ബന്ധുക്കളെപ്പൊലും കാണാതെ ഒളിച്ചു താമസിച്ച കഥയും കൂടി കേട്ടിട്ട് പോകൂ വായനക്കാരാ... :)

പ്രസ്തുത കമന്റ് പിന്നീട് സ്വന്തം ബ്ലോഗുണ്ടായപ്പോള്‍ തെളിവധിഷ്ഠിത വൈദ്യം എന്നൊരു പോസ്റ്റായി വളര്‍ന്നതു ഇവിടെ

സാരംഗിയുടെ കവിതാസ്വാദനം: “ദേവസേനയുടെ ' ഒന്‍പതാം ഗ്രഹം പറയുന്നത്', എന്റെ വായന“

സാരംഗിയുടെ കവിതാസ്വാദനം: ദേവസേനയുടെ ' ഒന്‍പതാം ഗ്രഹം പറയുന്നത്', എന്റെ വായന

ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കവിത, സൗരയൂഥത്തിന്റെ ഭ്രമണപഥങ്ങളിലെ കാഴ്ച്ചകളിലേയ്ക്ക് എത്തിനോക്കുന്ന ഒന്നാണ്‌. അതിന്റെ കാവ്യഭംഗി ഓരോ ഗ്രഹങ്ങളുടെയും ദേവതകളെ വര്‍ണ്ണിക്കുന്നതിലൂടെ കൂടുതല്‍ തെളിയുന്നു. സൗരയൂഥത്തിന്റെ അധിപനായ സൂര്യനെ വലയം ചെയ്യുന്ന സുന്ദരിമാരെന്ന നിലയിലാണ്‌ ഗ്രഹങ്ങളെ കവയിത്രി വിവരിക്കുന്നത്. ഗ്രഹം എന്ന പദവി നഷ്ടപ്പെട്ട പ്ലൂട്ടോയോട് തോന്നുന്ന അനുകമ്പയും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ദേവസേന....

(മലയാളം സോഫ്റ്റ്വെയര്‍ ഇല്ലാതിരുന്ന സമയത്ത് എഴുതിയ കമന്റുകള്‍)

ആദ്യത്തെ കമന്റ്:

Stumbled upon this poem when Kuzhoor Wilson asked me if i could attempt an english translation of it.Please do not promote substandard Poems like these.
1. Factual errors in such a poem based on scientific and mythical concepts are unpardonable.
2. The 'lost-love/forbidden love' allegories of the tunes of "lotus and the sun" are stale and stinking. We have been seeing these used by every indian poet from Kalidasa to Harivanshray Bacchan to our own O.N.V kurup..!
3. The attempt to 'feminize' planets is the only thing commendable, but in doing so, Devasena has made use of Greek-Roman myths in a stupid way - just look at how Jupiter is simultaneously imagined as a herculean macho and the Blue-Lagoon heroine!

Such poetry hardly qualifies as a high-school fine arts competition entry; please do not promote these trash...Our print magazines have already done enough damage...why spoil the Blog-world now??
suraj

ഈ കമന്റിനു വയറുനിറയെ ചീത്ത കിട്ടിയപ്പോള്‍ അടുത്ത കമന്റ് വിശദമായി ചൊറിഞ്ഞുകൊണ്ടിട്ടു:

Dear Sarangi,
I am not game for an argument on the imaginative beauty of any poetry- be it world classics, our regional poetry or the ones we get these days in weeklies and blogs. But since you have specifically asked for a clarification, permit me to explain:

Factual errors:
1. When the Astronomical Union decided to demote Pluto from the status of a planet to a “dwarf planet”, they had never considered the elliptical nature of Pluto’s orbit as a criterion for demotion.
2. Due to the nature of its orbit, Pluto comes even nearer to the Sun than Neptune at times.
3. There are no bright spots on Venus (necklace!) - the planet itself is bright enough to be visible to the naked eye.
4. March is named after Mars not just because it’s the start of the Spring Season. It’s because the Roman calendar starts with Spring Season and it’s the time for military training/ military campaigns. (Mars is the God of War)
5. Jupiter is a gaseous giant planet. It can only ‘swallow’ (and absorb) other massive bodies like planets and asteroids, not carry them around.
6. Galileo called the rings of Saturn themselves “Saturn’s ears”, not that Saturn wore earrings! 7. The moons of Uranus are 27 in number, not 9 – you have mentioned it in your review already.

Allegoric errors:

The figurative transition of the planets from the status of ‘god’ to ‘goddess’ becomes smooth and palatable only when the myth behind them is modified suitably.But DEVASENA has gone overboard where she performs a ‘sex-change surgery’ on the characters.

The Greco-Roman myths about Planets are so rich and poetic in themselves in their weightage to Gods and Goddesses, and there is a limit to which the nature of these characters can be changed without altering the legend behind them. How would you take it if I call “Bheemasena”, the wife of “Droupadi”? Or imagine “Siva” as the daughter of “Daksha” and second wife of “Parvathy”!
This is what has been done here with highly masculine characters like the divine messenger Mercury, Thunder god Jupiter, War-lord Mars and the others, in the name of “craft” and novelty!
On the whole Devasena’s poem is PRETENTIOUS and STALE, with no poetry but an amateurish blend of self-contradicting factoids and declarations.

PS: I have no prejudices against the creative freedom of the poetess; she is free to morph Jupiter into Brooke Shields or Shakkeela or Silk Smitha or any Thaadaka...But the readers equally have the right to criticize such adventures too - and if it hurts, i am sorry. "Kaelkkanamengil ee bhaasha venam!"

regards,
suraj

ഇത്രയും കഴിഞ്ഞപ്പോള്‍ കവികുലം ആകെയിളകിയെത്തി... :)
(ലിങ്കു നോക്കുക)
ഒടുവില്‍ കുഴൂര്‍ജീ വന്നു ‘അമൈതി..അമൈതി’ പാടിയതോടെ ഈയുള്ളവന്‍ ഒരു അവസാന കമന്റ് മെയിലായി അയച്ചിട്ട് സ്ഥലം കാലിയാക്കി. ആ കമന്റ് പോസ്റ്റില്‍ ഇട്ടിട്ടില്ലാത്തതിനാല്‍ ഇവിടെ ചേര്‍ക്കാമെന്നു കരുതി. (അപ്പോഴേക്കും മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തു)

പ്രിയ കുഴൂര്‍ജീ,

വ്യക്തിപരമായി കാര്യങ്ങളെ കാണുന്ന പ്രവണത ഇന്നും സാഹിത്യ ലോകത്തിന്റെ ഒരു ദൌര്‍ബല്ല്യം തന്നെയെന്നു തോന്നുന്നു...ഹ ഹ ഹ....

ബ്ലോഗ് ലോകത്താകട്ടെ സോപ്പുകുമിളക്കുള്ളില്‍ ജീവിക്കുന്ന ടീമുകളാണധികവും...
നല്ല റാഗിങ് കിട്ടി വളരാത്തതിന്റെ കുഴപ്പമാണ് ഈ സാഹിത്ത്യകാരന്മാര്‍ക്ക്.....ഹി ഹി ഹി...
ചൊറിഞ്ഞും ചൊറി വാങ്ങിയും നല്ല തഴക്കം വരുന്ന 'മെതിക്കല്‍' (അക്ഷര പിശാചല്ല) പ്രൊഫഷനില്‍ ആയതു കൊണ്ട് ഞങ്ങള്‍ക്കിതു ശീലമായിരിക്കുന്നു...

മാത്രമല്ല, സാഹിത്യ വാരഫലം ക്യഷ്ണന്‍ നായരുടെ ശൈലിയുടെ ഒരു അന്ധനായ ആരാധകനാണു ഞാന്‍...അതിന്റെ ഒരു "അസുഖം" ഒളിച്ചു വയ്ക്കാനാവില്ല...
പൊതുവില്‍ നമ്മുടെ മലയാള സാഹിത്ത്യത്തെക്കുറിച്ചു (ആ‍നന്ദ്, സക്കറിയ, മേതില്‍, വിജയന്‍, ചുള്ളിക്കാട്, അയ്യപ്പന്‍ എന്നിങ്ങനെയുള്ള ചിലര്‍ ഒഴികെ) ഈയുള്ളവന്റെ ഉള്ളിലുള്ള "പുഛം" മറയില്ലാതെ പുറത്തു വന്നതും ആവാം...
ആരോ പറഞ്ഞ പോലെ, ഉള്ളിലെ പരാജയപ്പെട്ട എഴുത്തുകാരന്‍ വിമര്‍ശകന്‍ ആയതും ആവാം...

"എന്തരായലും കാര്യങ്ങള് കോംബ്ലിമെന്റ്സ് ആക്കിയല്ല്...
പരിപാടികളു ടക്ക് ടക്കന നടക്കണൊണ്ടല്ല...അദ്ദാണ്...അതുമതി..."

ഒന്നു രണ്ട് "കിടിലം" കവിതകളു കൂടിയുണ്ട് ഇതു പോലെ കീറി പീസു പീസാക്കാന്‍....
എന്‍ട്രന്‍സ് പരീക്ഷ ഒന്നു തീര്‍ന്നോട്ട്.. ഹാ ഹാ ഹാ ഹി ഹി ഹി... ഹ ഹ.....

(കീ മാനും തൂലിക യൂണിക്കൊഡും ഒക്കെ ഇന്നു ഡൌണ്‍ലോഡു ചെയ്തതേ ഉള്ളൂ....അര മണിക്കൂര്‍ എടുത്തു ഈ മെയില്‍ ഒന്നു ടൈപ് ചെയ്തു പണ്ടാറമടക്കാന്‍....! )
ങാ..പിന്നെ..."തര്‍ജ്ജമ" ബോറായില്ല എന്നു വിചാരിക്കുന്നു...
ദേവസേനയെ കാണിക്കുമല്ലൊ.

പൂര്‍വ്വാധികം സ്നേഹാദരങ്ങളൊടെ,
സൂരജ് രാജന്‍
There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)